നിനക്കായ് മാത്രം: ഭാഗം 9

ninakkay mathram

രചന: അർത്ഥന

 മാളുവിനെ ഞങ്ങൾ എല്ലാവരും ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട് അതൊക്കെ മനപൂർവം ആയിരുന്നു ഞങ്ങളുടെ വിവാഹം പോലും എല്ലാവരും അറിഞ്ഞുകൊണ്ട് നടത്തിയതാണ് കുറച്ചുപേർ ഒഴിച് മാളുവിനെ ഓരോ തവണ തള്ളിപ്പറയുമ്പോഴും ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് പക്ഷെ അതൊക്കെ അവളുടെ വരാനിരിക്കുന്ന സന്തോഷത്തിന് വേണ്ടിയാണെന്നാലോചിക്കുമ്പോളാണ് ഒരു സമാധാനം സനു നീ എന്താ ആലോചിക്കുന്നേ ഇറങ്ങുന്നില്ലേ ആ വരുന്നു ഞാനും ആദുവും നേരെ പോയത് ഋഷിയെ കാണാനായിരുന്നു പിന്നെ ഞങ്ങളുടെ ഒരു ഫ്രണ്ടിനെയും ഡാ അഭി എന്തായി ഞങ്ങൾ പറഞ്ഞ കാര്യം

അത് നിങ്ങൾ പറഞ്ഞ ആൾത്തന്നെയാ ലൊക്കേഷൻ ട്രാക്ക് ചെയ്തിട്ടുണ്ട് പിന്നെ നിനക്ക് വരുന്ന കോളിന്റെ ഒറിജിനൽ വോയിസും നിങ്ങൾ ഒന്ന് കേട്ടുനോക്ക് ഡാ ഇത് അവൻതന്നെയാ(ആദു ) എന്നാലും അവന് എങ്ങനെയാ മാളുവിന് സനുചേട്ടനെ ഇഷ്ട്ടമുള്ള കാര്യം അറിയുന്നേ (ഋഷി ) അവൻ മാളുവിന്റെ റൂമിൽ കയറാറുണ്ടോ ആ ഇണ്ട് അതിനെന്താ (ആദു ) അവിടെ മാളുവിന്റെ ഡയറി കാണും അതിലെന്താ അതിലൊ അതിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ട് ഡാ ആദു പിന്നെ നമ്മൾ ഓണത്തിന് പ്രേമം സ്റ്റൈലിൽ എടുത്ത പിക് ഇന്റടുത്തുണ്ടോ ആ ഇണ്ടല്ലോ നീ എപ്പോഴാ അവസാനമായി കണ്ടത് നേരത്തെ കൂടി കണ്ടതാണെല്ലോ ഏയ്‌ അതെങ്ങനെ ശെരിയാകും ആ പിക് മാളുവിന്റെ അടുത്ത ഉള്ളെ (ഋഷി ) അതെ അവൾ നേരത്തെ കാണിച്ച് തന്നിരുന്നു പക്ഷെ അതിൽ നീ ഇല്ല ഞാനെ ഉള്ളു എന്ത് അതേടാ നിന്റെ പെങ്ങൾ നിന്നെ മാറ്റി എന്നെ മാത്രം എടുത്തുവച്ചിട്ടുണ്ട് ദുഷ്ടത്തി

വീട്ടിലെത്തട്ടെ അവൾക്കുള്ള പരിപ്പുവടേം ചായേം ഞാൻ കൊടുക്കുന്നുണ്ട് അളിയാ തിരിച്ചു കിട്ടാതെ നോക്കണേ അതൊക്കെ ഞാൻ ഏറ്റു അല്ല അച്ചുവിന്റെയും അനുവിന്റെയും കാര്യം എന്തായി (അഭി ) എന്താവാൻ അവര് ഹണിമൂണിന് പോയതല്ലേ അടുത്താഴ്ച തിരിച്ചിങ് വരും(ആദു ) മോനെ സനു നീ സൂക്ഷിച്ചോ എല്ലാം നമ്മളെ പ്ലാൻ ആണെന്നെങ്ങാനും മാളു അറിഞ്ഞാൽ ആദ്യം ഒടിയൻ പോകുന്നത് നിന്റെ എല്ലായിരിക്കും (അഭി ) പറഞ്ഞ് പേടിപ്പിക്കാതെടാ തെണ്ടികളെ അളിയൻ പേടിക്കണ്ട എല്ലൊന്നും ഒടിയില്ല കുറച്ച് കാലത്തേക്ക് കൂടി സന്യാസി ആയി ജീവിക്കണ്ടിവരും (ഋഷി )

എന്നുവച്ചാൽ അവൾ നോ എൻട്രി ബോഡ് വയ്ക്കും ഡാ നീ ഒന്ന് നാവ് നീട്ടിയെ എന്തിനാ അല്ല കരിനാവാണോന്നു നോക്കാനാ ഏയ്‌ പേടിക്കണ്ട കരി നാവാണ് അങ്ങനെ ഓരോന്നും പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി വീട്ടിൽ എത്തിയപ്പോൾ തന്നെ ആദു വേഗം മുറിയിലേക്ക് പോയി ഞാൻ അകത്തുകയറി അമ്മ എനിക്ക് ചായ തന്നു അപ്പൊ മാളു എന്റെ അടുത്ത് വന്നിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ഡീ എന്നൊരലർച്ചയാണ് കേട്ടെ എന്താടാ ഈ ഫോട്ടോന്റെ ബാക്കി എവിടെ അത് ആദു ചോദിച്ചതും മാളു എന്നെ ഒരു നോട്ടമായിരുന്നു ഞാൻ ഡീസന്റ് ആയി ഇളിച്ചു കാണിച്ചുകൊടുത്തു അത് പിന്നെ എന്റടുത്തുണ്ട് നീ എന്തിനാ ഇത് മുറിച്ചെ

പിന്നെ എന്റെ കെട്ടിയോന്റെ ഫോട്ടോ നിനക്കെന്തിനാ അവൻ എന്റെ ചങ്ക് അല്ലെ ചങ്ക് ആയാലും കരൾ ആയാലും ഇങ്ങേര് എന്റെയാ നിനക്ക് ഭയങ്കര അഹങ്കാരം ആയിരുന്നല്ലോ ഞാൻ ഒന്ന് ആ ഫോട്ടോ നോക്കാൻ തരുമോ എന്ന് ചോദിച്ചപ്പോൾ എന്തൊക്കെയായിരുന്നു പിന്നെ ഓരോന്നും പറഞ്ഞ് രണ്ടും കൂടെ പൊരിഞ്ഞ തല്ലായി ഞാൻ പിടിച്ചുവയ്ക്കാൻ പോകുമ്പോൾ അച്ഛൻ എന്നതടഞ്ഞു മോൻ പേടിക്കണ്ട ഇതിവിടെ പതിവാ കുറച്ചുകഴിഞ്ഞപ്പോൾ രണ്ടും കൂടി തോളിൽ കയ്യിട്ട് എണീറ്റ് വരുന്നു അങ്ങനെ സമയം പെട്ടെന്നു കടന്നുപോയി രാത്രി മാളു നേരത്തെ കിടന്നിരുന്നു റൂമിലേക്ക്‌ പോയപ്പോൾ മാളു ഉറങ്ങിയിരുന്നു അവളുടെ മുഖത്തു നോക്കുമ്പോൾ ഞാൻ തെറ്റാണ് ചെയ്യുന്നതെന്നൊരു തോന്നൽ പതിയെ അവളുടെ അടുത്ത് പോയി നെറ്റിയിൽ മുത്തം നൽകി അവളെ ചേർത്ത് പിടിച് ഉറക്കത്തെ പുൽകി ....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story