നിനക്കായ്‌❤: ഭാഗം 10

ninakkay mufi

രചന: MUFI

സ്‌മൃതിയെ വീട്ടിൽ ഇറക്കി കൊണ്ട് ഉണ്ണി തിരിച്ചു അവന്റെ വീട്ടിലോട്ട് പോയി... അവന്റെ മനസ്സ് അപ്പൂപ്പൻ താടി പോലെ പാറി കളിക്കുക ആയിരുന്നു.... അവന്റെ മനസ്സിൽ മുഴുവനും സ്മൃതി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു......... 🍁🍁🍁🍁🍁🍁🍁🍁 പറയ് സ്മൃതി നിനക്ക് മഹേഷിനെ മുന്നേ പരിജയം ഉണ്ടോ..... ഉണ്ട്........ എവിടെ വെച്ച്..... നിങ്ങൾ തമ്മിൽ മുൻ പരിജയം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അവിടെ വെച്ച് ഒന്നും പറയാതെ ഇരുന്നത്.... അന്ന് ആ യാത്രിയിൽ അവിടെ അയാളും ഉണ്ടായിരുന്നു ഉണ്ണിയേട്ടാ....... അയാൾക്ക് ഇന്ന് എന്നെ ഓർമ കാണില്ല പക്ഷെ ബോധം പോവുന്നതിനു മുന്നേ ഞാൻ അയാളെ കണ്ടിട്ടുണ്ട്... നിക്ക് ഓർമ ഉണ്ട്.... ചാരിയ വാതിലിന്റെ വിടവിൽ കൂടെ അയാളുടെ മുഖം ഞാൻ കണ്ടതാണ്..... പറഞ്ഞു കഴിഞ്ഞതും അവളുടെ ശരീരം വിറ കൊള്ളുന്നത് ഉണ്ണി കാണുക ആയിരുന്നു.... എത്രത്തോളം അവൾ അന്ന് ഭയന്നിട്ടുണ്ടെന്ന് അവൻ അറിയുക ആയിരുന്നു... അവനിൽ വാത്സല്യം ആയിരുന്നു അപ്പോൾ അവളെന്ന പെണ്ണിനോട്.... എന്നാൽ അവളെ ഈ അവസ്ഥയിൽ ആക്കിയവരെ പച്ചയോടെ കത്തിക്കാൻ ഉള്ള പക ആളി കത്തുക ആയിരുന്നു..... സ്മൃതി........

ഉണ്ണി വിളിച്ചപ്പോൾ ആണ് അവൾ ഓർമകളിൽ നിന്നും തിരികെ എത്തിയത്..... അവനെ നോക്കിയത് എല്ലാതെ അവൾ ഒന്നും പറഞ്ഞില്ല..... അവളുടെ അവസ്ഥ മനസ്സിലാക്കിയത് പോലെ അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല അവളെ തിരിച്ചു വീട്ടിൽ ആക്കി അവൻ അവന്റെ വീട്ടിലോട്ട് പോയി..... ഉണ്ണി സത്യം എന്താണെന്നു അറിയണം എന്ന് മനസ്സിൽ ഉറപ്പിച്ചു...... **** മുറിയിൽ ലൈറ്റ് പോലും ഇടാതെ കാൽ മുട്ടിൽ മുഖം വെച്ച് ഇരിക്കുക ആയിരുന്നു സ്മൃതി.... അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത് അന്നത്തെ ആ യാത്രി ആയിരുന്നു..... ഒരിക്കൽ പോലും ഓർക്കാൻ ആഗ്രഹം ഇല്ലാത്ത ആ നശിച്ച ദിവസം....... അവസാന പരീക്ഷ ആയത് കൊണ്ട് തന്നെ പരീക്ഷ കഴിഞ്ഞു കൂട്ടുകാരും ഒത്തു കുറച്ചു സമയം ചിലവഴിച്ചു.... സമയം സന്ധ്യ ആവാറായപ്പോൾ ആണ് വീട്ടിലോട്ട് പോകാൻ ഇറങ്ങിയത്..... എന്റെ റൂട്ടിലേക്ക് ഞാൻ തനിച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു....സൂര്യൻ അസ്തമിച്ചു ഇരുൾ പടർന്നു തുടങ്ങിയിരുന്നു....

ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുക ആയിരുന്നു താൻ... എന്നാൽ ഇനി ഒരു ബസ് ഉണ്ടാവില്ല എന്ന കാര്യം നിക്ക് അറിയത്തില്ലായിരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഒരു കാർ വന്നു അടുത്തു നിർത്തിയത്..... അതിൽ നിന്നും കൂടെ പഠിക്കുന്ന അഭിജിത് ഇറങ്ങി വന്നു.... അവൾ ഒന്നും കൂടെ അതൊക്കെ ഓർത്തെടുത്തു..... സ്‌മൃതി താൻ ഇനിയും പോയില്ലേ.... ഇല്ലെടാ ബസ് വെയിറ്റ് ചെയ്തു നിൽക്കാണ്... കുറെ സമയം ആയി ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്‌ ആയിപോയി വീട്ടിൽ വിളിച്ചു പറയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ്... ആണോ എന്നാൽ താൻ കയറ് ഞാൻ വീട്ടിലോട്ട് വിടാം ഇനി എപ്പോൾ ബസ് വരും എന്ന് കരുതി ആണ് കാത്തു നിൽക്കുന്നെ.... അത് വേണ്ടടാ ഞാൻ ഏട്ടനെ വിളിച്ചോളാം നീ ഫോൺ തന്നാൽ മതി..... ഏട്ടൻ വരുന്നത് വരെയും ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കണ്ടേ നീ വാ ഞാൻ കൊണ്ട് വിടാം.... അവന്റെ ഒപ്പം ചെല്ലാൻ വിസമ്മതിച്ച തന്നെ അവൻ ബലമായി കാറിനകത്തേക്ക് തള്ളി....

അതിന്റെ ഉള്ളിൽ വേറെയും ആളുകൾ ഉണ്ട് എന്നത് അപ്പോൾ ആയിരുന്നു അറിഞ്ഞത്.... എന്തോ സ്പ്രേ എടുത്തു മുഖത്തു അടിച്ചത് മാത്രം ആയിരുന്നു ഓർമ.... പിന്നീട് കണ്ണ് തുറന്നപ്പോൾ ഏതോ ഒരു മുറിയിൽ കൈ കാലുകൾ ബന്ധിക്കപ്പെട്ട രീതിയിൽ ആയിരുന്നു...... ഒന്ന് ഉറക്കെ കരഞ്ഞാൽ പോലും തന്നെ രക്ഷിക്കാൻ ഇവിടെ ആരും വരികയില്ല എന്ന സത്യം കൂടെ അറിയുക ആയിരുന്നു ആ ഇരുട്ട് മുറിക്കുളിൽ നിന്ന്..... ചാരിയ വാതിലിന്റെ വിടവിൽ കൂടെ അഭിജിത്തിന്റെ ഒപ്പം ഉള്ള ഒരുത്തനുമായി സംസാരിക്കുന്ന മഹേഷ്‌ സർ വൈഷ്ണ ഡോക്ടറെ ഹസ്ബന്റിനെ കാണുന്നത്..... അപ്പോയെക്കും മയക്കം കാരണം എന്റെ കണ്ണുകൾ അടഞ്ഞിരുന്നു..... പിന്നീട് കണ്ണ് തുറന്നത് പോലും എപ്പോഴണെന്ന് ഓർമ ഇല്ല..... ദേഹം മുഴുവനും അസഹിയമായ വേദന ആയിരുന്നു..... ഒന്ന് എഴുന്നേൽക്കാൻ പോലും ആവാതെ അവിടെ ഒരിറ്റ് ദാഹ ജലത്തിന് വേണ്ടി..... ഓർക്കുമ്പോൾ സ്‌മൃതിയുടെ ദേഹം വല്ലാതെ വിറച്ചു.....

ഒരിക്കലും അതൊന്നും തന്നെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ലെന്ന് ഉറപ്പാവുക ആയിരുന്നു..... അവളിലെ പെണ്ണിനെ ഒരു ദയയും ഇല്ലാതെ നേരിച്ചമർത്തിയപ്പോൾ അവർ ഓർത്തില്ല ഇതേ പോലെ ഒരു സ്ത്രിയിൽ നിന്നും ആണ് അവർ ഈ ഭൂമിയിലോട്ട് വന്നതെന്ന്.... സ്‌മൃതിയുടെ ചെന്നിയിൽ കൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി..... പുലർച്ചെ ആവാറായപ്പോൾ ആണ് സ്മൃതി മയങ്ങിയത്.... **** ഉണ്ണി നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ.... വല്ല അസുഖവും ഉണ്ടോ..... ഏയ്‌ ഒന്നും ഇല്ല ഏട്ടത്തി.... യാത്രിയിൽ ഉറക്കം ശെരിയായില്ല... അത്‌ കൊണ്ടാവും... ഉണ്ണി ശിവാനിയെ നോക്കി പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... ഇന്നലെ സ്‌മൃതിയെ കുറിച്ച് ആലോചിച്ചു സമാധാനം ഉണ്ടായിരുന്നില്ല....മഹേഷിനെ കണ്ടത് മുതൽ കഴിഞ്ഞത് ഒക്കെയും ഓർത്ത് ഇന്നലെ മുഴുവനും ഇരുന്നിട്ടുണ്ടാവും.... പക്ഷെ മഹേഷിനെ ഒരിക്കലും അങ്ങനെ ഒരു ആൾ ആയിട്ട് ചിത്രീകരിക്കാൻ ആവുന്നില്ല.... വൈഷ്ണയും മഹേഷും പ്രണയ വിവാഹം ആയിരുന്നു.....

അവളുടെ വീട്ടിൽ സമ്മതിക്കാത്ത കാരണം വൈഷ്ണ ഇറങ്ങി വരാം എന്ന് പറഞ്ഞിട്ട് പോലും മഹേഷ്‌ തന്നെ ആണ് മുൻ കൈ എടുത്തു അവളെ തടഞ്ഞത്... ഒരിക്കലും അവരെ വിഷമിപ്പിച്ചു കൊണ്ട് നമുക്ക് ഒരു ജീവിതം വേണ്ട എന്ന് പറഞ്ഞത് അവൻ തന്നെ ആയിരുന്നു അങ്ങനെ ഉള്ള അവൻ ഇങ്ങനെ ഒക്കെ ആവാൻ പറ്റുമോ...... പക്ഷെ സ്‌മൃതിയുടെ കണ്ണിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ഭയം ആ കണ്ണിലെ പിടപ്പും....തണുത്തു വിറ കൊള്ളുന്ന കൈകളും ഒക്കെ...... സ്‌മൃതിയെ കണ്ടു വിശദമായി തന്നെ സംസാരിക്കണം.... അതെ പോലെ മഹേഷ്‌ അന്ന് അവരിൽ ഒരാൾ ആയിരുന്നു എങ്കിൽ സ്‌മൃതിയെ കണ്ട ഞെട്ടൽ അവന്റെ മുഖത്തു പ്രകടം ആവുമായിരുന്നു..... സ്‌മൃതിയിൽ നിന്നും നോട്ടം മാറ്റി മഹേഷിനെ നോക്കിയപ്പോൾ അവനിൽ അവളെ മുൻ പരിജയം ഉള്ള പോലെ ഒന്നും തോനിയില്ല.... *** രാവിലെ അമ്മ വന്നു കോളേജിൽ പോവാൻ വിളിച്ചെങ്കിലും സ്‌മൃതി തലവേദന ആണെന്നും പോവുന്നില്ല എന്നും പറഞ്ഞു വീണ്ടും അതെ പോലെ കിടന്നു.....

അരുൺ നോക്കിയപ്പോൾ അവൾ കിടക്കുന്നത് കണ്ടതും അവളെ ബുദ്ധിമുട്ടിക്കാതെ അവൻ വാതിൽ ചാരി ഇറങ്ങി.... കണ്ണും അടച്ചു കിടന്നവൾ എല്ലാം അറിയുന്നുണ്ടായിരുന്നു.... ഉണ്ണി പറഞ്ഞത് പ്രകാരം സ്‌മൃതിയുമായി അരുൺ വഴികുന്നേരം ബീച്ചിലോട്ട് പോയി..... അരുണിനോട് അവളുമായി കുറച്ചു സംസാരിക്കണം എന്ന് മാത്രം ആയിരുന്നു ഉണ്ണി പറഞ്ഞത്..... സ്മൃതി ഒത്തിരി തവണ വരുന്നില്ല എന്ന് പറഞ്ഞെങ്കിലും അവസാനം ഉണ്ണിക്ക് നിന്നോട് സംസാരിക്കാൻ വേണ്ടിയാണ് പോവുന്നത് എന്ന സത്യം അരുൺ അവളെ അറിയിച്ചു.... പോവാതിരിക്കാൻ പറ്റില്ല എന്ന് പൂർണ ബോധ്യം ആയപ്പോൾ സ്‌മൃതി അരുണിനൊപ്പം ബീച്ച്ലേക്ക് യാത്ര തിരിച്ചു..... *** തീരത്തെ ചുംബിച്ചു തിരിഞ്ഞു പോകുന്ന തിരകളെയും നോക്കി ഒഴിഞ്ഞ ബെഞ്ചിൽ ഇരിക്കുക ആയിരുന്നു ഉണ്ണി.....

അല്പം കഴിഞ്ഞപ്പോൾ തന്നെ അരുൺ സ്‌മൃതിയുമായി അങ്ങോട്ട് വന്നു.... അവളെ അവനൊപ്പം നിർത്തി വേറെ കാര്യത്തിന് വേണ്ടി അരുൺ അവിടെ നിന്നും പോയി..... ഉണ്ണി ചോദിക്കാൻ പോകുന്നത് എന്താണെന്നു കൃത്യമായി അറിയുന്നത് കൊണ്ട് തന്നെ അതിന് വേണ്ടി മനസ്സാൽ സ്മൃതി തയ്യാർ എടുത്തിരുന്നു.... കുറച്ചു നിമിഷം അവർക്കിടയിൽ മൗനമായി കടന്നു പോയി..... ഉണ്ണി തന്നെ ആയിരുന്നു സംസാരത്തിന് തുടക്കം കുറിച്ചത്..... സ്മൃതി നിന്നെ വേദനിപ്പിക്കാൻ വേണ്ടിയെല്ല പക്ഷെ ചോദിക്കാതിരിക്കാൻ ആവില്ല അത് കൊണ്ടാണ്..... നിനക്ക് പറ്റുന്നത് പോലെ നീ റെസ്പോണ്ട് ചെയ്യണം..... ഇവിടെ നീ മൗനമായി നിന്നാൽ ജീവിതകാലം മുഴുവനും നീ മൗനിയായി തന്നെ നിൽക്കേണ്ടി വരും.... സ്മൃതി ഉണ്ണിയെ നോക്കിയില്ല..... മറ്റെവിടെയോ ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ട് സ്മൃതി നടന്ന കാര്യങ്ങൾ അവളുടെ ഓർമയിൽ ഉള്ളത് പോലെ ഒക്കെ പറഞ്ഞു കൊടുത്തു.... അവൾ പറയുമ്പോൾ ഉണ്ണി അറിയുക ആയിരുന്നു എത്രമാത്രം അവൾ വേദനിച്ചിട്ടുണ്ടെന്ന്.....

ഒരിറ്റ് ദാഹ ജലം പോലും നൽകാതെ ഇത്രയും ക്രൂരത ചെയ്യാൻ അവർക്ക് എങ്ങനെ തോന്നി..... ഒരു മനുഷ്യ ജീവി ആണെന്നുള്ള പരിഗണന എങ്കിലും അവർക്ക് നൽകാമായിരുന്നില്ലേ...... ഉണ്ണിക്ക് അവരോടുള്ള ദേഷ്യത്തിന്റെ അളവ് കൂടി വന്നു.... അവന്റെ കയ്യിലെ നരമ്പുകൾ തെളിഞ്ഞു കണ്ടു.... സ്മൃതി അന്ന് നിനക്ക് സംഭവിച്ചതിൽ മഹേഷിന് പങ്കു ഉണ്ടെങ്കിൽ അവൻ നിന്നെ എന്തായാലും ഭയക്കും.... എല്ലാ കാര്യവും വൈഷ്ണ അറിയുമോ എന്ന ഭയം അവനിൽ ഉണ്ടാവും.... അത് കൊണ്ട് തന്നെ നീ ഇനി മുതൽ സൂക്ഷിക്കണം.... ചിലപ്പോൾ നീ പോലും അറിയാതെ നിന്റെ നിഴൽ വെട്ടത്തു അവനോ അവന്റെ കൂട്ടാളികളോ ഉണ്ടായേക്കാം.... ശ്രദ്ധിക്കണം.... അരുൺ തന്നെ നിന്നെ കോളേജിൽ ഇറക്കുകയും തിരികെ കൊണ്ട് വരികയും ചെയ്ത് കൊള്ളും... അവനോട് ഇക്കാര്യം ഒന്നും പറയണ്ട..... ഇനി അവൻ ഇല്ലെങ്കിൽ ഞാൻ വന്നു കൂട്ടിക്കോളം..... പിന്നെ എന്ത് അത്യാവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം....... സ്മൃതി ഉണ്ണിയെ അത്ഭുതപൂർവം നോക്കി നിന്നു......

ആരുമെല്ലാ സുഹൃത്തിന്റെ പെങ്ങൾ ആണ് അതെല്ലാതെ ഒരു ആത്മ ബന്ധവുമില്ല എന്നിട്ടും തനിക്ക് വേണ്ടി ഓടി നടക്കുന്നു.... ഉണ്ണിയുടെ കരുതലും സ്നേഹവും ഒക്കെ സ്‌മൃതിയിൽ അതിരില്ലാത്ത സന്തോഷം ഉളവാക്കി..... എന്നാൽ അവളുടെ ഉള്ളിൽ അവൾ പോലും അറിയാതെ ഉണ്ണിക്കുള്ള സ്ഥാനം വളരുക ആയിരുന്നു....... പറഞ്ഞു തന്ന കാര്യങ്ങൾ ഒന്നും മറക്കണ്ട.... പഴയ കാര്യങ്ങൾ ആലോചിച്ചു വീണ്ടും അതിലേക്ക് ഒരു മടങ്ങി പോവൽ ഉണ്ടാവരുത്...... വീട്ടിൽ ഞാൻ വിടാം അരുണിന്റെ പണി കഴിഞ്ഞില്ല..... സ്‌മൃതിയെയും ഇരുത്തി ഉണ്ണിയുടെ ബുള്ളറ്റ് അവിടെ നിന്നും യാത്രയായി...... എന്നാൽ അവരുടെ പോക്ക് നോക്കി നിന്ന അവനിൽ ക്രൂരത നിറഞ്ഞ ചിരി ആയിരുന്നു........... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story