നിനക്കായ്‌❤: ഭാഗം 11

ninakkay mufi

രചന: MUFI

ദിനങ്ങൾ വീണ്ടും മാറി മറഞ്ഞു....... സ്മൃതി മഹേഷിനെ കണ്ടതിനു ശേഷം ഒന്ന് ഉൾവേലിഞ്ഞെങ്കിലും ഉണ്ണിയുടെ വഴക്ക് കിട്ടിയാൽ അവൾ ശെരിയാവും.... ഉണ്ണി അവളെ അവന്റെ ഉള്ളിലെ പ്രണയം എങ്ങനെ അറിയിക്കും എന്ന വഴികൾ തേടി നടക്കുകയാണ് ഇപ്പോൾ...... സ്‌മൃതിയുടെ അവസ്ഥയും മറിച്ചെല്ല..... ഉണ്ണിക്കായി തിരയുന്ന അവളുടെ കണ്ണുകളും അവനെ കാണുമ്പോൾ തുടി കൊട്ടുന്ന ഹൃദയമിടിപ്പും എല്ലാം അവളിൽ ഉണ്ണിയോടുള്ള സ്നേഹം വിളിച്ചോതി..... എന്നാൽ അത് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവനോട് തോന്നിയ ഇഷ്ട്ടം മറക്കാൻ ഉള്ള ശ്രമത്തിൽ ആണ് സ്മൃതി...... ഉണ്ണിയെ ആഗ്രഹിക്കാൻ മാത്രം അർഹത തനിക്ക് ഇല്ല എന്ന് സ്വയം അവൾ വില ഇരുത്തി..... അങ്ങനെ കോളേജ്ൽ പരീക്ഷയുടെ കാലമായി.... സ്മൃതി അതിന്റെ തിരക്കിലോട്ട് ചേക്കേറിയത് കൊണ്ട് തന്നെ അവർ തമ്മിൽ കാണുന്നത് ഇപ്പോൾ നന്നേ കുറവാണ്..... അരുൺ നാട്ടിലെ തന്നെ രു കമ്പനിയിൽ ജോയിൻ ചെയ്തു.....

മഹേഷ്‌ ആണ് വൈഷ്ണയുടെ ഭർത്താവ് എന്ന് അറിഞ്ഞത് മുതൽ അവൾ അവിടെക്ക് പോയിട്ടില്ല... വൈഷ്ണ ഇടെയ്ക്കൊക്കെ വിളിച്ചു അന്വേഷണം നടത്തും.... വീട്ടിലോട്ട് പോകാത്തത്തിൽ അവൾ പരിഭവം പറയുമ്പോൾ കോളേജ്ൽ ഇല്ലാത്ത തിരക്ക് പറഞ്ഞു സ്മൃതി ഒഴിഞ്ഞു മാറും..... കോളേജ്ൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് സ്‌മൃതിയുടെ മുന്നിൽ ആയിട്ട് ഒരു ബൈക്ക് വന്ന് നിർത്തിയത്.... പെട്ടന്ന് ആയത് കൊണ്ട് തന്നെ അവൾ ഒന്ന് പിറകിലോട്ട് വെച്ച് പോയി എന്നാൽ അവൾ ബാലൻസ് ചെയ്തു നിന്നു..... അവൾ മുന്നിൽ ഹെൽമെറ്റ് ഇട്ടു ഇരിക്കുന്നവനെ ഒന്ന് തുറിച്ചു നോക്കി എന്തോ പറയാൻ പോയതും അവൻ ഹെൽമെറ്റ്‌ ഊരി മാറ്റിയതും ഒന്നിച്ചായിരുന്നു....... അവന്റെ മുഖം കണ്ടതും സ്‌മൃതി ആകെ പേടി കാരണം വിറച്ചു..... സ്‌മൃതിയിലെ ഭയം കാണെ അവൻ വേട്ടക്കാരന്റെ മുന്നിൽ അകപ്പെട്ട മാൻ പെടയെ ഓർമ വന്നു.... സ്‌മൃതി കുട്ടി ആകെ സുന്ദരി ആയിട്ടുണ്ടല്ലോ.....

അവളെ ഒന്നാകെ നോക്കി കൊണ്ട് ചുണ്ടിൽ കുതന്ത്ര ചിരിയുമായി ചോദിക്കുന്നവനെ കാണെ പേടി ഉണ്ടെങ്കിൽ കൂടെ അവൾ അവനെ നോക്കി വെറുപ്പോടെ മുഖം തിരിച്ചു...... ഓ ഇപ്പോൾ എസിപിടെ ഒന്നിച്ചാണെല്ലോ നടപ്പ്....അത് കൊണ്ട് ഇത്തിരി ധൈര്യം ഉണ്ടയിട്ടുണ്ടാവും നിനക്ക്..... അവൻ കൂടെ ഉണ്ട് എന്ന ധൈര്യത്തിൽ സത്യങ്ങൾ മുഴുവനും വിളിച്ചു പറഞ്ഞു ഞങ്ങളെ അങ്ങ് ജയിലിൽ അയക്കാം എന്ന് മോൾ സ്വപ്നം കാണണ്ട.... അന്ന് നിനക്ക് ദാനം ആയിട്ട് തന്നതാണ് നിന്റെ ജീവൻ... അത്‌ വെച്ച് നീ ഞങ്ങൾക്ക് എതിരെ കളിച്ചാൽ... അതിലും ക്രൂരമായി തന്നെ നിന്നെ അങ്ങ് മുകളിലോട്ട് അയക്കും... മനസ്സിലായോടി........ അപ്പൊ ചേട്ടൻ ഇപ്പൊ പോവാണ്... നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും... ഇടെയ്ക്ക് വേണം വെച്ച അന്നത്തെ പോലെ ഒന്ന് കൂടാം... അപ്പൊ സേട്ടൻ പോട്ടെ സ്‌മൃതി മോളു.... അവൻ പോയതും സ്‌മൃതിക്ക് സങ്കടവും കരച്ചിലും ഒക്കെ വരുന്നുണ്ടായിരുന്നു.... ഉണ്ണിയോട് പറഞ്ഞതൊക്കെ അവർ അറിഞ്ഞാൽ.....

അവനൊന്നും മുന്നും പിന്നും നോക്കാൻ ഇല്ല.... മനുഷ്യത്വം എന്താണെന്നു പോലും അറിയാത്ത നരബോജികൾ ആണ്.... ഞാൻ കാരണം ഉണ്ണിക്ക് ഒന്നും സംഭവിക്കാൻ പാടില്ല...... അന്ന് തന്നെ തീർത്താൽ പോരായിരുന്നോ അവർക്ക് അങ്ങനെ എങ്കിൽ ഇപ്പോൾ ഇതേ പോലെ നീറി നീറി കഴിയേണ്ടി വരില്ലായിരുന്നു...... സ്‌മൃതിയുടെ ഉള്ളകം സ്വന്തം വിധിയോർത്തു ആർത്തു കരയുക ആയിരുന്നു...... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു...... **** അവൾ ഇപ്പോഴും പണ്ടത്തെ സ്മൃതി തന്നെ ആട സാമേ.... ഒന്നും കൂടെ സുന്ദരി കുട്ടി ആയിട്ടുണ്ട്.... എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട ഭയം..... അത്‌ കൊണ്ട് തന്നെ അവൾ ഒരു സാഹസത്തിന് മുതിരില്ല എന്ന് ആശ്വസിക്കാം..... മ്മ്..... നീ അവളെ അവനുമായി ബീച്ചിൽ കണ്ടെന്നു പറഞ്ഞപ്പോൾ മുതൽ ഉള്ളിൽ ഒരുതരം ഭയം ആയിരുന്നു.... അവൾ വല്ലതും വിളിച്ചു പറഞ്ഞാൽ അതോടെ തീരും നമ്മുടെ ഒക്കെ കാര്യം.... അറിയാമെടാ...

അവൾ സത്യങ്ങൾ വിളിച്ചു കൂവിയാൽ എന്താ ഉണ്ടാവുക എന്ന് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാം... അത് കൊണ്ടാണ് ഇന്ന് തന്നെ അവളെ ചെന്ന് കണ്ടതും വിരട്ടിയതും... ഇനി അവൾ സംസാരിക്കില്ല ഇതിനെ കുറിച്ച് അത് എനിക്ക് അവളുടെ ആ പേടിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി..... മദ്യ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് കൊണ്ട് അവർ ആഘോഷം ആക്കി.... അപ്പോഴും അവർ അറിഞ്ഞില്ല... ഒരു പെണ്ണിന്റെ കണ്ണുനീർ ശാപം തലക്ക് മേലെ വട്ടമിട്ടു പറക്കുന്നത്.... അവർക്കായ് കാത്തു നിൽക്കുന്ന വിധി എന്താണെന്ന് അറിയാതെ അവർ ഉല്ലസിച്ചു കൊണ്ടിരുന്നു........ **** ഡാ ഉണ്ണി ഒന്ന് എഴുന്നേറ്റെ ഇന്ന് നിന്റെ ചേച്ചിയും അളിയനും ഊണിനു വരും എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്... നീ കവലയിൽ പോയി ചിക്കനും മറ്റു സാധനങ്ങളും ഒക്കെ വാങ്ങി കൊണ്ട് വന്നേ.....

ഉണ്ണി തല വഴി ഇട്ട പുതപ്പ് മാറ്റി ശിവയെ തുറുക്കനെ നോക്കി..... നീ എന്താടാ ചെർക്ക രാവിലെ തന്നെ കുറുക്കനെ പോലെ തുറിച്ചു നോക്കുന്നെ.... എല്ല ഈ പറഞ്ഞ പെങ്ങളും അളിയനും ഏട്ടന്റെ ആരായിട്ട് വരും..... ഉണ്ണി പുരികം പൊക്കി ചോദിച്ചതും ശിവൻ ഒന്ന് ഇളിച്ചു.... എന്റെ അനിയത്തി അവളുടെ ഭർത്താവും എന്താടാ ഉണ്ണി നീ ഒരുമാതിരി ചോദ്യം ചോദിക്കുന്നെ..... ഏട്ടൻ ഈയിടെ ആയിട്ട് നല്ല മടി വന്നിട്ടുണ്ട്.... ഉറങ്ങുന്ന എന്റെ ഉറക്കം പൊക്കാതെ ഏട്ടൻ പോയി വാങ്ങി വന്നാൽ പോരെ... വെറുതെ രാവിലെ തന്നെ എന്റെ ഉറക്കം കളയാൻ.... ഉണ്ണി അവനെ നോക്കി കപട ദേഷ്യത്തിൽ പറഞ്ഞതും ശിവൻ നല്ല പോലെ തന്നെ ചിരിച്ചു കൊടുത്തു.... എടാ എനിക്ക് എന്താണെന്നു അറിയില്ല രാവിലെ മുതൽ നല്ല സുഖമില്ല അത് കൊണ്ടെല്ലേ... എല്ലെങ്കിൽ ഞാൻ തന്നെ പോവുമായിരുന്നു....

ഹ്മ്മ് ഈ ഇല്ലാത്ത അസുഖത്തിന് മരുന്ന് ഇത് വരെയും കണ്ടു പിടിച്ചിട്ടില്ല എല്ലെങ്കിൽ വാങ്ങിച്ചു തരാമായിരുന്നു..... മനസ്സിലായെല്ലേ..... അപ്പൊ പിന്നെ നീ പോവുമെല്ലോ.... പോവാതിരിക്കാൻ പറ്റില്ലല്ലോ ഏട്ടൻ ആയിപ്പോയി.... എല്ലെങ്കിൽ കൂമ്പിനിട്ട് രണ്ട് തന്നിട്ട് പോയിട്ട് വാങ്ങി വാടാ എന്ന് പറയാമായിരുന്നു..... ഉണ്ണി പുതപ്പ് മാറ്റി എഴുന്നേറ്റ് കൊണ്ട് പിറുപിറുത്തു..... ഉണ്ണി വേഗം തന്നെ ഒരുങ്ങി ഫോൺ എടുത്തു അരുണിനെ വിളിച്ചു..... എടാ അരുണേ നീ വേഗം റെഡി ആയി ഇറങ് നമുക്ക് ഒന്ന് കവല വരെയും പോയി വരാം... എടാ ആകെ കിട്ടുന്ന ഒരു ഞായർ ആട ഉറങ്ങാൻ... ആ ഒരു ദിവസം എങ്കിലും എന്നെ വെറുതെ വിട്ടൂടെ നിനക്ക്.... ഈ പറയുന്ന എനിക്കും ആകെ കിട്ടുന്ന ഞായർ തന്നെ ആണ്.... അത് കൊണ്ട് കിടന്നു വാചകം അടിക്കാതെ റെഡി ആയിട്ട് നിന്നോ.... എല്ലെങ്കിൽ ഞാൻ തൂക്കി എടുത്തു കൊണ്ട് പോവും.... അരുൺ പില്ലോ എടുത്തു എറിഞ്ഞു കൊണ്ട് എഴുന്നേറ്റ് റെഡി ആയി പുറത്തേക്ക് ഇറങ്ങി.....

അപ്പോഴാണ് ഉമ്മറ തിണ്ണയിൽ ഇരുന്നു എന്തോ ആലോചിച്ചു കൂട്ടുന്ന സ്‌മൃതിയെ അവൻ കണ്ടത്..... പതിവില്ലാത്ത അവളുടെ ഇരുത്തം കാണെ അവൻ അവളുടെ അടുത്ത് പോയി തോളിൽ കൈ വെച്ചു വിളിച്ചു..... സ്മൃതി ഞെട്ടി കൊണ്ട് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു... മുന്നിൽ സംശയത്തോടെ നിൽക്കുന്ന അരുണിനെ കണ്ടപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ ആയത്.... അരുൺ അവളുടെ പ്രവർത്തി നോക്കി കാണുക ആയിരുന്നു..... സ്മൃതി നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.... ഉണ്ടെങ്കിൽ മോൾ ഏട്ടനോട് പറയ്..... ഏയ്യ് നിക്ക് ഒന്നുമില്ല.... ഞാൻ വെറുതെ എന്തോ ഓർത്ത് അങ്ങനെ ഇരുന്നു പോയതാ പെട്ടന്ന് ഏട്ടൻ വന്നു വിളിച്ചപ്പോൾ അതാ ഞെട്ടിയത്..... സ്‌മൃതിയുടെ എങ്ങും തൊടാതെയുള്ള സംസാരത്തിൽ നിന്നും തന്നെ അവൻ അവൾ എന്തോ കാര്യമായിട്ട് തന്നിൽ നിന്നും മറക്കുന്നുണ്ട് എന്ന് വ്യക്തമായി.... അവൻ ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങി...... ഏട്ടൻ എങ്ങോട്ട് പോവാ..... അരുൺ മുറ്റത്തേക്ക് ഇറങ്ങിയത് കാണെ സ്മൃതി ചോദിച്ചു....

ഉണ്ണി വിളിച്ചിരുന്നു അവന്റെ ഒന്നിച്ചു ഒന്ന് കവല വരെയും പോവാണ്... എന്തെ നിനക്ക് എന്തെങ്കിലും വാങ്ങിക്കാനോ മറ്റോ ഉണ്ടോ..... നിക്ക് ഒന്നും വാങ്ങിക്കാനില്ല.... ഉണ്ണി വരും എന്നത് അവളിൽ തെളിച്ചം ഉളവാക്കി എങ്കിലും ഇന്നലെ അഭിജിത്തിന്റെ വാക്കുകൾ മനസ്സിൽ തെളിഞ്ഞതും അവൾ നിറയാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ തുള്ളികളെ അടക്കി നിർത്തി കൊണ്ട് അകത്തേക്ക് പോയി..... ഉണ്ണി വന്നു ഹോൺ അടിച്ചതും അരുൺ പടി ഇറങ്ങി അവന്റൊപ്പം കയറി.... എവിടെടാ അളിയാ നിന്റെ പെങ്ങൾ.... അവളെ പുറത്ത് കണ്ടിട്ട് ഇപ്പോൾ കുറെ ആയി.... ആഹ് അവൾ ഇത്രയും നേരം ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു ഇപ്പോൾ അകത്തേക്ക് കയറി പോയിട്ടേ ഉള്ളു.... ഉണ്ണി അവൾക്ക് എന്തോ പ്രശ്നം ഉണ്ടെടാ.... അവൾ ഇന്നലെ മുതൽ ആകെ ഡെസ്പ്പ് ആയിട്ട് ആണ് ഉള്ളത്.... ഏതോ ലോകത്തു എന്ന പോലെ ആണ് ഉള്ളത്.... മ്മ് നീ ഒന്ന് സംസാരിച്ചു നോക്ക് അപ്പോൾ അറിയാമെല്ലോ....... ഞാൻ സംസാരിച്ചു ഇപ്പോൾ ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി...

പക്ഷെ എനിക്ക് എന്തോ അത് അത്ര വിശ്വാസം പോര... അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ട്.... അത് എന്താണെങ്കിലും കണ്ടു പിടിക്കണം... ഇനിയും അവളെ ശ്രദ്ധിക്കാതെ അവളെ നോക്കാതിരുന്നാൽ അന്നത്തെ പോലെ വല്ല അവിവേകം കാണിക്കും പെണ്ണ്..... ഏയ്യ് അങ്ങനെ ഒന്നും ഉണ്ടാവില്ലേടാ... നീ അതോർത്തു ടെൻഷൻ അടിക്കാതെ ഇരിക്ക്.... പതിയെ ചോദിച്ചു നോക്ക് അവൾ അങ്ങനെ വല്ല പ്രശ്നം ഉണ്ടെങ്കിൽ തുറന്നു പറയും.... ഇനി പറയില്ലെന്ന വാശിയിൽ ആണെങ്കിൽ നമുക്ക് ബാക്കി ഒക്കെ അപ്പൊ നോക്കാം.... മ്മ്മ്..... അരുൺ അതിന് ബദിൽ എന്ന പോലെ ഒന്ന് മൂളുക മാത്രം ചെയ്തു.... കവലയിൽ പോയി വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി അരുണിനെ വീട്ടിൽ വിട്ട് ഉണ്ണി അവന്റെ വീട്ടിലോട്ട് യാത്ര തിരിച്ചു..... അവന്റെ കണ്ണുകൾ വെറുതെ ഒന്ന് അവൾക്കായി തേടി... എന്നാൽ അവളെ കാണാതെ വന്നതും നിരാശയോടെ അവൻ വണ്ടി തിരിച്ചു..... അവന്റെ കണ്ണുകൾ അവളെ തേടിയതും കാണാതെ വന്നപ്പോൾ നിരാശയോടെ കണ്ണിലെ തിളക്കം മറയുന്നതും ഒക്കെ ജനൽ കമ്പികൾക്ക് ഇടയിൽ കൂടെ അവനെ നോക്കി നിന്നവൾ കാണുന്നുണ്ടായിരുന്നു...... തനിക്ക് അർഹത ഇല്ലാത്തത് ആണ്..... ഈ ശാപം പിടിച്ച ജന്മം കാരണം വേറെ ആർക്കും ഇനി ഒരു ശല്യം ആവരുത്.... എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയ ഒരു ഇഷ്ട്ടം അത് എന്നിൽ തന്നെ ഇല്ലാതാവട്ടെ............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story