നിനക്കായ്‌❤: ഭാഗം 15

ninakkay mufi

രചന: MUFI

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു....... അന്നത്തെ കൂടി കാഴ്ചക്ക് ശേഷം ഒരിക്കൽ പോലും സ്‌മൃതിയുടെ മുന്നിൽ ഉണ്ണി പോയില്ല........ അങ്ങനെ ഒരു ദിവസം വഴികുന്നേരം കോളേജ്ൽ നിന്നും വീട്ടിലേക്കുള്ള ബസ് കാത്ത് നിൽക്കുന്ന സ്മൃതി അവൾക്ക് അരികിലേക്ക് നടന്നു വരുന്ന അഭിജിത്തിനെ കാണെ തറഞ്ഞു നിന്നു...... ആരിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നോ അവരുടെ മുന്നിൽ തന്നെ വീണ്ടും ചെന്ന് എത്തുന്നു....... അവളുടെ കണ്ണുകളിൽ അവനോടുള്ള ഭയം നിറഞ്ഞു...... അത്‌ അറിഞ്ഞത് പോലെ അവനിൽ ക്രൂരമായ ചിരി വിരിഞ്ഞു..... ടീച്ചർ വീട്ടിലോട്ട് പോവാൻ ബസ് കാത്ത് നിൽക്കുന്നത് ആവുമെല്ലെ..... ടീച്ചർ എന്തിനാ ഇങ്ങനെ തൂങ്ങി കൊണ്ട് ഈ കണ്ട ബസ്സിൽ ഒക്കെ പോവുന്നെ വേണമെങ്കിൽ ഞാൻ കൊണ്ട് വിടാം സ്‌മൃതി ടീച്ചറെ..... അവളെ മൊത്തത്തിൽ നോക്കി കൊണ്ട് അവൻ പറഞ്ഞതും അവൾ അറപ്പോടെ മുഖം തിരിച്ചു...... ഓ തമ്പ്രാട്ടിക്ക് പിടിച്ചില്ലല്ലേ...

നിന്റെ മറ്റവൻ വിളിക്കാൻ നേരം ഇല്ലാതെ ഓടി ചാടി കയറി പോവുന്നത് കാണാമെല്ലോ നമ്മൾ വിളിക്കുമ്പോൾ അവൾക്ക് എന്തൊരു ജാടയാ..... അതിന് എന്റെ ഉണ്ണിയേട്ടൻ നിന്നെ പോലെ അമ്മേ പെങ്ങമ്മാരെ തിരിച്ചറിയാൻ പറ്റാത്തവൻ എല്ല.... അത്‌ കൊണ്ട് തന്നെ ഏത് പാതിരാത്രി വന്നു വിളിച്ചാലും കൂടെ ഇറങ്ങി പോവുന്നതിൽ ഒരു പ്രശ്നവും ഇല്ല..... ഓഹോ അപ്പൊ നിന്റെ വായേൽ നാവ് ഉണ്ടായിരുന്നോ.... അത് പുറത്ത് വരാൻ നിന്റെ കാമുകൻ ഉണ്ണികൃഷ്ണനെ കുറിച്ച് കേൾക്കേണ്ടി വന്നല്ലേ..... നിന്നോട് ഞാൻ പറഞ്ഞതെല്ലേ അവനുമായി അതികം ബന്ധം വേണ്ട എന്ന് അത് അവന്റെ നല്ലതിന് ആവില്ലെന്ന്..... തിരിച്ചു സ്മൃതി അവനെ രൂക്ഷമായി നോക്കി...... ഇങ്ങനെ ഒന്നും നോക്കല്ലേ.... ഞാൻ അങ്ങ് പേടിച്ചു പോവും..... ഇന്ന് രാത്രിയിൽ ഞാൻ നിന്നെ വിളിക്കും വിളിച്ചാൽ നീ ഫോൺ എടുത്തിരിക്കണം.... എനിക്ക് പറയാനുള്ളത് കേൾക്കാൻ നീ തയ്യാർ എല്ലെങ്കിൽ നിന്റെ വീട്ടിലോട്ട് അപ്പോൾ തന്നെ ഞാൻ ഒരു വരവ് വരും.....

അത്‌ നിനക്ക് നല്ലതിന് ആവില്ല.....അത്‌ കൊണ്ട് മര്യാദക്ക് ഫോൺ എടുത്തോളണം..... അത്രയും പറഞ്ഞു പോകുന്നവനെ അവൾ തകർന്നു കൊണ്ട് നോക്കി നിന്നു.... അവളുടെ കണ്ണുകളിൽ കണ്ണുനീർ പുറത്തേക്ക് കുതിക്കാൻ എന്ന പോലെ വെമ്പി നിന്നു..... വീട്ടിൽ എത്തിയപ്പോൾ തന്നെ ഡ്രസ്സ്‌ പോലും മാറാതെ അവൾ ബെഡിലേക്ക് വീണിരുന്നു.... തലയണയിൽ മുഖം വെച്ച് കൊണ്ട് അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീരിനെ സ്വാതന്ത്രമാക്കി...... അവളുടെ തേങ്ങലുകൾ ആ നാല് ചുവരിനുളിൽ പ്രതിദ്വനിച്ചു കൊണ്ടിരുന്നു....... രാത്രിയിൽ പത്തു മണി വരെയും അറിയാത്ത നമ്പറിൽ നിന്നും കാൾ ഒന്നും വന്നില്ല സ്മൃതി ആശ്വാസത്തോടെ ഇരുന്നു.... അവൻ വിളിക്കില്ല എന്ന് തന്നെ അവൾ വിശ്വസിച്ചു.... കിടക്കാൻ വേണ്ടി ലൈറ്റ് ഓഫ്‌ ചെയ്യാൻ എഴുന്നേറ്റതും ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൾ വേഗം അത് കയ്യിൽ എടുത്തു അറിയാത്ത നമ്പറിൽ നിന്നുമാണ് കാൾ എന്ന് കണ്ടതും അവളുടെ കൈകൾ വിറകൊണ്ടു.......

ഫോൺ റിങ് തീരാൻ ആയെന്ന് മനസ്സിലാക്കേ സ്മൃതി അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു....... അഭിജിത്തിന്റെ ശബ്ദം മറുവശത്തു നിന്നും കേട്ടതും അവളുടെ കൈകളിൽ നിന്നും ഫോൺ ഊർന്നു പോവും എന്ന് തോന്നി..... എവിടെ പോയി കിടക്കായിരുന്നു...... നിനക്ക് എന്താടി ഫോൺ പെട്ടെന്ന് തന്നെ എടുത്താൽ..... അവന്റെ ശബ്ദത്തിലെ കുഴച്ചിൽ നിന്നും അവൻ വെള്ളം അടിച്ചിട്ടുണ്ടെന്ന് മനസ്സിലായി.... ഓ ഞങ്ങളെ ഒന്നും നിനക്ക് പിടിക്കാതില്ലല്ലോ നിനക്ക് ആ പുണ്യാളൻ ഉണ്ണിയെ മാത്രം എല്ലയോ പറ്റുള്ളൂ...... നിനക്ക് എന്താ പറയാൻ ഉള്ളത് എന്ന് വെച്ചാൽ പറഞ്ഞു തീർക്ക്.... വെറുതെ ബാക്കി ഉള്ളവരെ കൂടെ ഇതിലൊട്ട് വലിച്ചു ഇടേണ്ട.... എനിക്ക് പറയാൻ ഉള്ളത് എന്താണെന്നു വെച്ചാൽ നീ ചെവി തുറന്നു കൊണ്ട് കേട്ടോ.... പിന്നെ കേട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വീണ്ടും വീണ്ടും പറയില്ല...... സ്മൃതി അവൻ എന്താവും പറയാൻ പോവുന്നത് എന്ന ടെൻഷനിൽ അവന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു.....

നീ വരണം ഒരു ദിവസം എന്റെ ഒപ്പം ഞാൻ പറയുന്ന സ്ഥലത്തു.... അന്നത്തെ പോലെ ഭലം പിടിച്ചു കൊണ്ട് പോവാൻ അറിയാഞ്ഞിട്ടല്ല പക്ഷെ അതിൽ ഒരു രസം ഇല്ല.... ഒരു പ്രാവശ്യം മാത്രം മതി അത് കഴിഞ്ഞു നീ ആ ഉണ്ണി കൃഷ്ണനെ വിവാഹം കഴിക്കുകയോ എന്ത് വേണമെങ്കിൽ ചെയ്തോ..... അപ്പൊ എങ്ങനെയാ വരില്ലേ നീ....... ചാറ്റുളി പോലെയാണ് ഓരോ വാക്കും അവൾ കേട്ടത്...... ഹൃദയത്തിൽ നിന്നും ചോര വാർന്ന് ഒഴുകുന്നത് പോലെ തോന്നി അവൾക്ക്..... വരില്ല എന്ന് ആയിരം ആവർത്തി ആവർത്തിച്ചു കൊണ്ട് വിളിച്ചു പറയണം എന്ന് തോന്നി അവൾക്ക്.... പക്ഷെ തൊണ്ടകുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല..... ആകെ കൂടെ ഒരു മരവിപ്പ് ആയിരുന്നു....... നീ വരില്ല എന്നാണെങ്കിൽ ഈ ലോകം മൊത്തം കാണാൻ പറ്റുന്ന വിധത്തിൽ ഞാൻ നിന്റെ സ്പെഷ്യൽ വീഡിയോ അങ്ങോട്ട് ഇടും..... പിന്നെ ഞാൻ പറയേണ്ടല്ലോ ബാക്കി എന്താ നടക്കുക എന്ന്...... അവൾ ഒന്നും മിണ്ടാൻ ആവാതെ നിലത്തേക്ക് ഊർന്നു ഇരുന്നു....

മറുവശത്തു നിന്നും കാൾ കട്ട്‌ ആയത് ഒന്നും തന്നെ അവൾ അറിഞ്ഞില്ല..... *** കോളേജ്ൽ എന്ന് പറഞ്ഞു ദിവസവും ഇറങ്ങുന്നത് പോലെ തന്നെ സ്മൃതി വീട്ടിൽ നിന്നും ഇറങ്ങി.... തോളിൽ ഉള്ള ബാഗിൽ അവളുടെ പിടി മുറുകിയിരുന്നു.....അമ്മ കാണാതെ അടുക്കളയിൽ നിന്നും എടുത്ത വെട്ട് കത്തി അതിൽ ഉള്ളത് ആയിരുന്നു അവളിൽ ഉള്ള ഏക ധൈര്യം...... അഭിജിത്ത് പറഞ്ഞത് പ്രകാരം അവന്റെ ഗസ്റ്റ് ഹൗസിലേക്ക് ആണ് അവൾ പോയത്.... അവൾ വിറക്കുന്ന കൈകളാൽ കാളിങ് ബെൽ അടിച്ചു..... അതികം വഴികാതെ തന്നെ അവൻ വന്നു ഡോർ തുറന്നിരുന്നു...... സ്മൃതി കറക്റ്റ് സമയത്തു ആണല്ലോ.... ഇത്രയും കൃത്യനിഷ്ഠത്ത ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചില്ല..... എന്തായാലും കയറി വാ പുറത്ത് നിന്ന് കാൽ കയക്കണ്ട...... സ്മൃതി ചിരിക്കാൻ ഒരു ശ്രമം നടത്തി എന്നാൽ അത് വിഫലമായിരുന്നു..... ഹാളിലെ സെറ്റിയിൽ ഇരിക്കുമ്പോൾ അവളുടെ നെറ്റി തടങ്ങളിൽ വിയർപ്പ് പൊടിഞ്ഞു കൊണ്ടിരുന്നു..... എസിയുടെ തണുപ്പിൽ പോലും അവൾ വിയർത്തിരുന്നു.... അപ്പോഴും കയ്യിലെ ബാഗിൽ പിടി മുറുകി തന്നെ ഇരുന്നു..... അഭിജിത്ത് ഇപ്പോൾ വരാം എന്ന് പറഞ്ഞു മുകളിൽ കയറി പോയതാണ്.....

അവൻ വരുന്നത് വരെയും അവൾ അവിടെ സെറ്റിയിൽ ഇരുന്നു..... സ്റ്റൈർ ഇറങ്ങി വരുന്നവനെ കാണെ സ്‌മൃതിയുടെ ഉള്ളകം ഭയത്താൽ വെട്ടി വിറക്കാൻ തുടങ്ങിയിരുന്നു...... ഞാൻ നിന്നെ കൊല്ലാതൊന്നും ഇല്ല.... നീ ഇങ്ങനെ പേടിച്ചു കൊണ്ട് മസിൽ പിടിച്ചു നിൽക്കേണ്ട... നിനക്ക് വേദന അറിയിക്കാതെ ഞാൻ ശ്രദ്ധിച്ചോളാം..... ഒരു വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..... അവൾക്ക് അവിടെ നിന്ന് പിന്തിരിഞ്ഞു എവിടെ എങ്കിലും ഓടി പോവണം എന്ന് ഉണ്ടായിരുന്നു പക്ഷെ കാലുകൾ അനങ്ങിയില്ല...... സ്മൃതി നിനക്ക് ഒരു കാര്യം അറിയുമോ...... നിന്നെ കണ്ട നാൾ മുതൽ എന്റെ മനസ്സിൽ സ്ഥാനം നേടിയ ഒരുത്തി ആണ് നീ..... നിന്നെ കാണുന്നതിന് മുന്നേ എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അവരോട് ആരോടും തോന്നാത്ത ഒന്ന് ആയിരുന്നു നിന്നോട്....... അന്ന് അങ്ങനെ സംഭവിച്ചതിൽ സോറി നിന്നെ സ്വന്തം ആയിട്ട് വേണം എന്ന് ആയിരുന്നു ആഗ്രഹം പക്ഷെ അന്ന് ഫുൾ ഫിറ്റിൽ ആയിരുന്നു അത് കൊണ്ട് കയ്യിൽ നിന്നും പോയി..... ഇന്ന് അങ്ങനെ എല്ലാട്ടോ.... ഇന്ന് നീ ഒരിക്കൽ പോലും മറക്കാത്ത ഒരു ദിവസം ആയിരിക്കും.....

നിനക്ക് സമ്മതം ആണെങ്കിൽ നമ്മുക്ക് ഇതേ പോലെ ഇടെയ്ക്കൊക്കെ ഒന്ന് കൂടാം.... ആരും ഒന്നും അറിയില്ല... സ്‌മൃതിയിൽ അവന്റെ വാക്കുകൾ കേൾക്കെ അവനോട് അറപ്പും ദേഷ്യവും കൂടി വന്നു... പക്ഷെ അതൊന്നും മുഖത്തു വരുത്താതെ അവന്റെ മുന്നിൽ അവൾ നിന്നു...... അവളെയും വിളിച്ചു കൊണ്ടവൻ മുറിയിലേക്ക് പോയതും പിറകിൽ ഒരു പാവ പോലെ അവളും നടന്നിരുന്നു..... മുറിയിൽ കയറി അവൻ ഡോർ അടക്കുന്ന സമയം കൊണ്ട് സ്മൃതി വെട്ട് കത്തി കയ്യിൽ എടുത്തിരുന്നു.... ശാളിന്റെ പിറകിൽ ആയിട്ട് മറച്ചു പിടിച്ചു..... അവൻ അടുത്തേക്ക് വന്നു കൊണ്ട് അവളെ പുണരാൻ നോക്കിയതും അവന്റെ നേർക്കവൾ അത് ആഞ്ഞു വീശിയിരുന്നു..... എന്നാൽ അവളുടെ പ്രതീക്ഷകളെ പാടെ തകർത്തു കൊണ്ട് അഭിജിത് അത് കയ്യിൽ ആക്കിയിരുന്നു.... അവന്റെ തോളിന്റെ അവിടം ചെറുതായി ഒരു പോറൽ വന്നിട്ടുണ്ട് അവൻ അവളുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി പിറകിലേക്ക് എറിഞ്ഞു..... അവന്റെ കണ്ണുകൾ ചുവന്നു.....

മുഖം ദേഷ്യം കൊണ്ട് വിറച്ചു..... സ്‌മൃതി പ്രതീക്ഷിക്കാതെ നടന്ന കാര്യം കൊണ്ട് അവൾ വിറക്കാൻ തുടങ്ങിയിരുന്നു.... അഭിജിത്തിന്റെ കയ്യിൽ നിന്നും ഇനി തനിക്ക് രക്ഷ ഇല്ലെന്ന് ഓർക്കേ അവൾക്ക് സങ്കടം തികട്ടി വന്നു..... നീ എന്താടി വിചാരിച്ചേ ഹേ ആ ഇത്തിരി പോന്ന കത്തി കൊണ്ട് എന്നെ കുത്തി രക്ഷപെടാം എന്നോ..... എങ്കിൽ നിനക്ക്‌ തെറ്റി പോയി.... നിന്റെ ഈ അഹമ്പതിക്ക് ഉള്ളത് ഞാൻ തരാം.... അവളെ പിടിച്ചു ബെഡിലോട്ട് തള്ളി കൊണ്ടവൻ പറഞ്ഞു..... സ്‌മൃതി എഴുന്നേൽക്കാൻ പോവുന്നതിനു മുന്നേ തന്നെ അവൻ അവൾക്കടുത്തേക്ക് നടന്നിരുന്നു..... അവളുടെ ഷാൾ വലിച്ചു എടുത്തു കൊണ്ട് അവളിലേക്ക് അടുക്കാൻ പോയതും മുറിയുടെ വാതിൽ ശക്തിയിൽ പൊളിഞ്ഞു വീണിരുന്നു..... താൻ ഇവിടെ ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു ഇരു കണ്ണും അടച്ചിരുന്ന സ്‌മൃതിയും ശബ്ദം കേൾക്കെ അവിടേക്ക് നോക്കിയിരുന്നു..... അഭിജിത്ത് തിരിഞ്ഞു കൊണ്ട് വന്നവനെ കണ്ടതും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൻ പുച്ഛിച്ചു.... സ്മൃതി അവനെ തള്ളി മാറ്റി കൊണ്ട് വാതിൽക്കൽ നിൽക്കുന്നവന്റെ അടുത്തേക്ക് കുതിച്ചിരുന്നു..... അവന്റെ നെഞ്ചിൽ മുഖം വെച്ച് കൊണ്ട് ഇരു കൈകൾ കൊണ്ട് അവന്റെ ഷർട്ടിൽ അവൾ പിടി മുറുക്കിയിരുന്നു...... അവളുടെ ശരീരം വിറക്കുന്നത് കാണെ അവളെ മറു കയ്യാൽ ചേർത്ത് പിടിച്ചു കൊണ്ട് തലയിൽ തലോടി..... ആശ്വാസനം പോലെ............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story