നിനക്കായ്‌❤: ഭാഗം 16

ninakkay mufi

രചന: MUFI

സ്മൃതി അവനെ തള്ളി മാറ്റി കൊണ്ട് വാതിൽക്കൽ നിൽക്കുന്നവന്റെ അടുത്തേക്ക് കുതിച്ചിരുന്നു..... അവന്റെ നെഞ്ചിൽ മുഖം വെച്ച് കൊണ്ട് ഇരു കൈകൾ കൊണ്ട് അവന്റെ ഷർട്ടിൽ അവൾ പിടി മുറുക്കിയിരുന്നു...... അവളുടെ ശരീരം വിറക്കുന്നത് കാണെ അവളെ മറു കയ്യാൽ ചേർത്ത് പിടിച്ചു കൊണ്ട് തലയിൽ തലോടി..... ആശ്വാസനം പോലെ..... ഓ രക്ഷകൻ എത്തിയെല്ലോ.... സാക്ഷാൽ ഉണ്ണികൃഷ്ണൻ...... സർ ഇത്ര പെട്ടെന്ന് ഇവിടെ എത്തും എന്ന് കരുതിയില്ല.... എന്തായാലും വന്നു അപ്പൊ പിന്നെ ഈ ഉരുട്ടി വെച്ചേക്കുന്ന ബോഡിക്ക് കേട് പാടുകൾ ഒന്നും സംഭവിക്കാതെ തിരിച്ചു പോവണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവളെ ഇവിടെ വിട്ട് കൊണ്ട് നിനക്ക് തിരിച്ചു പോവാം.... മറിച്ച് ഹീറോയിസം കാണിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ജീവനോടെ നീ തിരിച്ചു പോവില്ല.... ഇപ്പോയെ ഇങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.... ഞാൻ പേടിച്ചു അങ്ങ് ഇല്ലാതായി പോയി...... മോനെ അഭിജിത്തേ എന്റെ പ്രാണനെ നീ ഇവിടേക്ക് വിളിച്ചപ്പോൾ ഞാൻ ഇവളോട് പറഞ്ഞതാണ് നമ്മുക്ക് ഒന്നിച്ചു പോയി നിനക്ക് ഒരു സർപ്രൈസ് ഒരുക്കാം എന്ന് പക്ഷെ എന്ത് ചെയ്യാനാ എന്റെ പ്രിയതമക്ക് ആവേശം കുറച്ചു കൂടി പോയി.....

അത് കൊണ്ട് ഞാൻ വരുന്നതിന് മുന്നേ ഇങ്ങോട്ടേക്കു ഇറങ്ങി തിരിച്ചു..... ഉണ്ണി പറയുന്നത് വ്യക്തമായിട്ട് മനസ്സിലാവാത്തത് കൊണ്ട് അഭിജിത് അവനെ തന്നെ ഉറ്റ് നോക്കി.... നിനക്ക് മനസ്സിലായില്ല എല്ലേ ഞാൻ വ്യക്തമായിട്ട് തന്നെ പറഞ്ഞു തരാം എല്ലാ കാര്യവും.... നീ ഇവളെ കണ്ട് ഭീഷണി പെടുത്തിയില്ലേ എന്നോടുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞാൽ നീ എന്നെ കൊല്ലും എന്ന് പറഞ്ഞു കൊണ്ട്.... നീ എന്താ വിചാരിച്ചത് നീ ഓല പാമ്പിനെ കാണിച്ചു പേടിപ്പിച്ചാൽ ഇവൾ പേടിച്ചു ഒതുങ്ങി കൂടും എന്നോ..... എങ്കിൽ നിനക്ക് തെറ്റി.... നീ അന്ന് കണ്ട് അങ്ങനെ ഒക്കെ പറഞ്ഞതിന് ശേഷം ഇവൾ എന്നെ കാണണം പറഞ്ഞു വിളിച്ചു..... പക്ഷെ അത് നീ വിചാരിച്ചത് പോലെ എന്നെ ഇഷ്ടമെല്ല എന്ന് പറയാൻ ആയിരുന്നില്ല..... ഉണ്ണിയുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു... അവന്റെ ഓർമ്മകൾ കുറച്ചു ദിവസം മുന്നേ സ്മൃതി കാണാൻ വന്നതിൽ എത്തി നിന്നു.... സ്മൃതി നീ എന്തിനാ കാണണം എന്ന് പറഞ്ഞത് എന്തെങ്കിലും പറയാൻ ഉണ്ടോ......

ആർത്ഥിരമ്പുന്ന തിരയിലേക്ക് കണ്ണും നട്ടിരുന്ന അവളുടെ അടുത്തായി ഇരുന്നു കൊണ്ട് അവൻ ചോദിച്ചപ്പോൾ അവൾ അവനെ നിറഞ്ഞ കണ്ണാലെ നോക്കി ഇരുന്നു...... എന്ത് പറ്റിയെടാ നിനക്ക്..... കുറച്ചു ദിവസം ആയിട്ട് നിന്നെ ഞാൻ ശ്രദ്ധിക്കുന്നു എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ തുറന്നു പറയ്..... ഇങ്ങനെ മനസ്സിൽ തന്നെ വെച്ച് നടന്നാൽ അതിനു ശമനം ഉണ്ടാവില്ല..... ഉണ്ണിയേട്ടാ നിക്ക് ഉണ്ണിയേട്ടനെ ഒത്തിരി ഇഷ്ടമാണ്..... അത് എത്ര മാത്രം ഉണ്ടെന്ന് ചോദിച്ചാൽ അതിന് എന്റെ കയ്യിൽ ഒരു ഉത്തരം ഇല്ല.... കൗമാര പ്രായത്തിൽ എപ്പോയോ മനസ്സിൽ ഉണ്ണിയേട്ടനോട് ഉള്ള ഇഷ്ടത്തിന്റെ നിറം പ്രണയത്തിന്റെ നിറമായി മാറിയിരുന്നു.... തുറന്നു പറയാൻ പേടി ആയിരുന്നു.... തിരിച്ചു എന്നെ ആ രീതിയിൽ കണ്ടിട്ടില്ല കൂട്ടുകാരന്റെ പെങ്ങൾ എനിക്കും പെങ്ങൾ ആണെന്ന് പറഞ്ഞാൽ അവിടെ തകർന്നു പോവുമായിരുന്നു ഞാൻ അത് കൊണ്ട് ഒന്നും തുറന്നു പറയാൻ മനസ്സ് അനുവദിച്ചില്ല....

ഇതിനേക്കാൾ ഉപരി എനിക്ക് ഉണ്ണിയേട്ടനോട് തോന്നിയ ഇഷ്ട്ടം അത് എന്റെ പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് ഉണ്ടായ ഒന്ന് എല്ല എന്നും എനിക്ക് സ്വയം ഉറപ്പിക്കണം ആയിരുന്നു... ഉണ്ണിയേട്ടൻ പഠനം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നാൽ ഉള്ളിലെ ഇഷ്ട്ടം തുറന്നു പറയാൻ കാത്തിരുന്ന എനിക്ക് ഞാൻ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു നടന്നത്..... പിന്നീട് ഒന്നും ജീവിതത്തിൽ പ്രതീക്ഷിച്ചിട്ടില്ല..... എല്ലാ ആഗ്രഹവും ഉള്ളിൽ തന്നെ മണ്ണിട്ട് മൂടി.... ആ നാല് ചുമരിനുളിൽ എന്റെ ജീവിതം ഹോമിക്കാൻ തീരുമാനിച്ചു.... അവസാനം ജീവൻ ഒടുക്കാൻ ഉള്ള തീരുമാനം എടുത്തു ഇറങ്ങി പുറപ്പെട്ടപ്പോഴും രക്ഷകൻ ആയിട്ട് ഉണ്ണിയേട്ടൻ എത്തി.... അവിടെ നിന്ന് അങ്ങോട്ട് ഞാൻ പഴയ കാര്യങ്ങൾ കൂടുതൽ മറന്നു തുടങ്ങി... മറന്നില്ലെങ്കിലും മറന്നതായി കണ്ടു..... ഉണ്ണിയേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഒക്കെ ഒത്തിരി ഒത്തിരി സന്തോഷിച്ചു.... നിക്ക് വിധിച്ചത് എല്ല എന്ന് ഉള്ളിൽ നിന്നും ആരോ പറഞ്ഞിട്ടും എന്നെങ്കിലും എന്നിലേക്ക് എന്റെ പ്രണയം വന്നണയും എന്ന പ്രതീക്ഷയുടെ കണികയിൽ ജീവിതത്തിൽ മാറ്റങ്ങൾ വന്നു...

ഉണ്ണിയേട്ടൻ തരുന്ന ആത്മധൈര്യം അത് എന്നിൽ പല വിധ പുത്തൻ പ്രതീക്ഷകൾക്ക് ഉള്ള വിത്തുകൾ പാകി.... ഞാൻ പഴയ സ്മൃതി ആയിട്ട് മാറി തുടങ്ങി.... എന്നിൽ നിന്നും അകന്നു പോയ ചിരിയും കുസൃതിയും ഒക്കെ തിരികെ വന്നു തുടങ്ങി......എന്നാൽ വീണ്ടും വിധിയുടെ മറ്റൊരു ഭാഗം എനിക്കായ് കാത്ത് നിന്നത് ഞാൻ അറിഞ്ഞില്ല..... ഉണ്ണിയേട്ടൻ വന്ന് ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ നിക്ക് എത്ര മാത്രം സന്തോഷം ഉണ്ടായി എന്നറിയോ.... അപ്പോൾ തന്നെ തിരിച്ചു ഇഷ്ട്ടം പറയാൻ ആയിരം ആവർത്തി നാവ് ഉയർന്നെങ്കിലും അവയെ വിലക്കി..... തനിക്ക് ഒന്നിനും അർഹത ഇല്ലെന്ന് സ്വയം വിലയിരുത്തി.... അങ്ങനെ തന്നെ വിശ്വസിച്ചു... പക്ഷെ അച്ഛൻ ഒരിക്കൽ സംസാരിക്കുമ്പോൾ പറഞ്ഞത് അന്ന് എനിക്ക് വന്ന ആലോചന ഉണ്ണിയേട്ടന്റെ ആണെന്ന്.... അവർക്കൊക്കെ താല്പര്യം ഉണ്ട് മോളുടെ സമ്മതം കാത്താണ് ഉണ്ണി നിൽക്കുന്നത് എന്നും അച്ഛൻ പറഞ്ഞപ്പോൾ ശെരിക്കും വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു.......

ഉണ്ണിയേട്ടനോട് തിരിച്ചു ഇഷ്ട്ടം പറയണം എന്ന് തീരുമാനിച്ചു പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു..... അഭിജിത് എന്നെ വീണ്ടും കാണാൻ വന്നിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുന്നേ..... അത് പറയുമ്പോൾ അവളുടെ ദേഹം വിറ കൊള്ളുന്നത് ഉണ്ണി കാണുക ആയിരുന്നു.... ആ പേര് മൊഴിയുമ്പോൾ പോലും ആ ചുണ്ടുകൾ ഭയത്താൽ വിറക്കുന്നുണ്ട്..... സ്‌മൃതിയുടെ കൈകൾ ഉണ്ണിയിൽ മുറുകി.... അവളുടെ പിരിമുറുക്കം അറിഞ്ഞത് പോലെ അവൻ അവളുടെ കൈകൾ ഒന്നും കൂടെ മുറുകെ ചേർത്ത് പിടിച്ചു....പറയാതെ കൂടെ ഉണ്ടാവും എന്ന് അത് വിളിച്ചോതി.... സ്‌മൃതിയിൽ ചെറിയ തോതിൽ ആശ്വാസം ആയിരുന്നു...... സ്മൃതി അഭിജിത്തിനെ കണ്ടത് മുതൽ നടന്ന കാര്യങ്ങൾ ഒക്കെയും ഒന്ന് പോലും വിടാതെ പറഞ്ഞു നിർത്തി.... ഉണ്ണിയുടെ കൈകൾ സ്‌മൃതിയുടെ കൈകളിൽ മുറുകി കൊണ്ടിരുന്നു..... അവനിൽ ആളി കത്തുന്ന തീ നാളങ്ങൾ പോലെ അഭിജിത്തിനെ ചുട്ടേരിക്കാൻ പാകം പകയാളികത്തി....

ഉണ്ണിയേട്ടൻ ഞാൻ കാരണം വല്ലതും പറ്റിയാൽ നിക്ക് സഹിക്കില്ല.... അത് കൊണ്ടാണ് മാറി നടന്നത്... ഒന്നും പറയാതെ നിന്നത്... പക്ഷെ നിക്ക് പറ്റണില്ല... ഉണ്ണിയേട്ടൻ ഇല്ലാതെ പറ്റില്ല.... ഉണ്ണിയേട്ടനെ അത്രമാത്രം ഇഷ്ടമാണ്.....ഉണ്ണിയേട്ടന്റെ മനസ്സ് ഇനിയും വേദനിപ്പിക്കാൻ വയ്യ.....ഇനിയും ഈ ഇഷ്ട്ടം കണ്ടില്ലെന്ന് നടിച്ചാൽ ഈശ്വരന്മാർ പോലും ചിലപ്പോൾ എന്നോട് കോപം ഉണ്ടാവും... പക്ഷെ എനിക്ക് ഇപ്പോഴും പേടിയാണ് ഉണ്ണിയേട്ടാ അവൻ അഭിജിത് നമ്മളെ രണ്ട് പേരെയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ല അവൻ ഉണ്ണിയേട്ടനെ വല്ലതും ചെയ്താൽ അതോടെ ഞാനും അവസാനിപ്പിക്കും ഈ ജീവിതം..... അവൻ ഒന്നും ചെയ്യില്ല.... ഞാൻ ഇല്ലേ നിന്റെ കൂടെ... ഇനി ഒരു കഴുകന്മാർക്കും കൊത്തി വലിക്കാൻ നിന്നെ ഞാൻ കൊടുക്കില്ല..... എന്നിൽ നിന്നും എന്റെ പ്രാണൻ അകലുന്ന അവസാന ശ്വാസം വരെ നിന്നെ സുരക്ഷിതമാക്കാൻ ഞാൻ എന്നാൽ കഴിയും വിധം ശ്രമിക്കും..... സ്മൃതി ഉണ്ണിയുടെ തോളിലേക്ക് ചാഞ്ഞിരുന്നു....

അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ അവിടെ തിരക്കളെ നോക്കി ഇരുന്നു..... പിന്നീട് ഞങ്ങളുടെ പ്ലാൻ ആയിരുന്നു.... നിന്റെ മുന്നിൽ തകർത്തു അഭിനയിക്കുക എന്നത്.... നിനക്ക് ഞാൻ ഇട്ട ചൂണ്ട ആയിരുന്നു ഇത്.... നീ വന്ന് കൊത്തുകയും ചെയ്തു.....നീ വിളിച്ചു വെച്ചപ്പോൾ തന്നെ ഇവൾ എന്നെ വിളിച്ചിരുന്നു.... ഒരു അവസരം കാത്ത് നിൽക്കുക ആയിരുന്നു ഞങ്ങൾ.... നിന്നെ പൂട്ടാൻ.... പക്ഷെ ഞാൻ എഴുതിയ തിരകഥ ഇവൾ ചെറുതായിട്ട് ഒന്ന് തിരുത്തി അതാണ് തനിച്ചു ഒരു വാക്കത്തിയും കൊണ്ട് നിന്റെ അടുക്കലേക്ക് ഇവൾ വന്നത്..... അതിനർത്ഥം ഇവൾക്ക് എന്നിൽ വിശ്വാസം പോര എന്നാണ്.... അവൾക്കുള്ളത് ഞാൻ നിനക്ക് തരാനുള്ള സമ്മാനം തന്നതിന് ശേഷം കൊടുക്കുന്നുണ്ട്.... അപ്പൊ ഇപ്പോൾ അഭി മോൻ എല്ലാ കാര്യവും വ്യക്തമായില്ലേ ഇനി തുടങ്ങാമെല്ലോ..... സ്മൃതി നീ ഹാളിൽ പോയി ഇരുന്നോ.... ഇവൻ വേണ്ടുന്ന കാര്യം ഞാൻ കൊടുത്തോളാം.... സ്മൃതിക്ക് അവിടെ നിന്ന് പോവാൻ മനസ്സ് വന്നില്ലെങ്കിലും ഉണ്ണിയുടെ തീക്ഷണത ഏറിയ നോട്ടം കാണെ അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ ചലിച്ചിരുന്നു..... പോലീസിന്റെ കയ്യൂക്കിന് മുന്നിൽ പിടിച്ചു നിൽക്കാൻ അഭിജിത്തിന് ആയില്ല.. ബെൽറ്റ്‌ കൊണ്ടും അവനെ ഒത്തിരി വേദനിപ്പിച്ചു...

അവന്റെ നിലവിളി ശബ്ദം ആ മുറിക്കുളിൽ എക്കോ പോലെ അലയടിച്ചു കേട്ട് കൊണ്ടിരുന്നു..... ഉണ്ണി അവന്റെ ദേഷ്യം അടങ്ങുന്നത് വരെയും അവനെ ഉപദ്രവിച്ചു.... തളർന്നു തറയിൽ അനങ്ങാൻ ആവാതെ കിടക്കുന്നവനെ കാണെ ഉള്ളിലെ അടങ്ങാത്ത അഗ്നിക്ക് ഇത്തിരി ശമനം വന്നത് ഉണ്ണി അറിഞ്ഞു.... അപ്പോയെക്കും മഹേഷ്‌ അവിടെ എത്തിയിരുന്നു..... മഹേഷിന് അവന്റെ കിടപ്പ് കാണെ ഒരു തുള്ളി സഹതാപം പോലും തോനിയില്ല.... അവൻ ഇതിനേക്കാൾ എത്രയോ ഇരട്ടി ശിക്ഷ അവൻ കിട്ടേണ്ടത് ആണെന്ന് അവൻ ബോദ്യം ആയിരുന്നു..... കൊല്ലാതെ വിട്ടത് ഇവൻ എന്ന മകനെ ഓർത്ത് കണ്ണുനീർ പൊയ്ക്കുന്ന ആ അമ്മയെ ഓർത്തും പിന്നെ ജനിക്കാൻ ഇരിക്കുന്ന തന്റെ കുഞ്ഞിൻ പേരിന് എങ്കിലും കാണിച്ചു കൊടുക്കാൻ ഇവനെ ജീവനോടെ വെക്കണം എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞ ഇവന്റെ ആദ്യ കാമുകി അരുണിമ പറഞ്ഞത് കൊണ്ടും മാത്രം ആണ്.... ഉണ്ണി പറഞ്ഞ വാക്കുകൾ കേൾക്കെ അവശനായി കിടന്ന അഭിജിത്ത് ഞെട്ടി തരിച്ചു...

അരുണിമയുടെ പേര് അവൻ ഉൾകൊള്ളാൻ ആയില്ല.... അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടു തന്നെ ആയിരുന്നു എന്നാൽ ഇടെയ്ക്ക് വെച്ച് കിട്ടിയ കൂട്ട് കെട്ട് കാരണം തനിക്ക് നഷ്ടമായത് തന്നെ തന്നെ ആയിരുന്നു.... അതൊക്കെ ഓർക്കേ അവന്റെ കൺ കോണിൽ കണ്ണുനീർ ന്റെ ചെറു തുള്ളി നിറഞ്ഞു വന്നു.... മഹേഷും ഉണ്ണിയും അവനെ താങ്ങി കൊണ്ട് വണ്ടിയിൽ കയറ്റി.... മഹേഷ്‌ അവൻ വേണ്ടി ഇരുവരോടും മാപ്പ് ചോദിച്ചു കൊണ്ട് അവിടെ നിന്നും പാലക്കാട്‌ ഉള്ള ആശ്രമം ലക്ഷ്യം വെച്ച് യാത്ര തിരിച്ചു..... ഉണ്ണി അവിടം മുഴുവനും അരിച്ചു പിറക്കി നോക്കി.... അവന്റെ ലാപ്പും മറ്റു കാര്യങ്ങൾ ഒക്കെ അവൻ ലഭിച്ചു... അവൻ അതൊക്കെ കൊണ്ട് പുറത്തേക്ക് നടന്നതും അവൻ പിന്നിലായി സ്‌മൃതിയും ഇറങ്ങി.... ഉണ്ണി അത്രയും സമയം സ്മൃതി എന്നൊരാൾ അവിടെ ഉണ്ടെന്ന് ഓർക്കാത്ത വിധം ആയിരുന്നു പെരുമാറിയത്.... ഉണ്ണി വീട് പൂട്ടി ചാവിയും എടുത്തു സ്‌മൃതിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും വണ്ടിയിൽ കയറി ഇരുന്ന് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു...... സ്‌മൃതിക്ക് സങ്കടം തികട്ടി വന്നു..... അവളുടെ കണ്ണുകൾ നിറയാൻ അതിക സമയം വേണ്ടി വന്നില്ല....... അവൾ കരഞ്ഞു കൊണ്ട് അവിടെ സ്റ്റെപ്പിൽ ഇരുന്നു.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story