നിനക്കായ്‌❤: ഭാഗം 17

ninakkay mufi

രചന: MUFI

ഉണ്ണി വീട് പൂട്ടി ചാവിയും എടുത്തു സ്‌മൃതിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും വണ്ടിയിൽ കയറി ഇരുന്ന് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു...... സ്‌മൃതിക്ക് സങ്കടം തികട്ടി വന്നു..... അവളുടെ കണ്ണുകൾ നിറയാൻ അതിക സമയം വേണ്ടി വന്നില്ല....... അവൾ കരഞ്ഞു കൊണ്ട് അവിടെ സ്റ്റെപ്പിൽ ഇരുന്നു....... ഉണ്ണി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു സ്മൃതി അവിടെ തന്നെ ഇരുന്നത് എന്നാൽ ഉണ്ണി തിരികെ വന്നില്ല.... സ്‌മൃതി കാൽമുട്ടിൽ മുഖം വെച്ച് തേങ്ങി.... കുറച്ചു കഴിഞ്ഞു തോളിൽ കരസ്പർശം ഏറ്റതും സ്മൃതി പിടഞ്ഞെഴുന്നേറ്റു... ഉണ്ണിയാവും എന്ന പ്രതീക്ഷയിൽ നോക്കിയ സ്‌മൃതി കണ്ടത് അവളെ തന്നെ വാത്സല്യത്തോടെ നോക്കുന്ന അരുണിനെ ആയിരുന്നു..... അവനെ കണ്ടതും അവൾ അവന്റെ നെഞ്ചിൽ വീണു കൊണ്ട് പൊട്ടി കരഞ്ഞു.... എന്തിനാ മോളെ നീ തനിച്ചു വന്നത്... മോളോട് ഉണ്ണി പറഞ്ഞത് എല്ലേ ഒന്നിച്ചു പോവാമെന്ന്.... നീ അവനെ കാത്ത് നിൽക്കാതെ ഇങ്ങോട്ടേക്കു ഇറങ്ങി എന്ന് അറിഞ്ഞത് മുതൽ ഇവിടെ എത്തുന്നത് വരെയും അവൻ തീയിൽ ചവിട്ടി നിന്നത് പോലെ ആയിരുന്നു......

ഇനിയും നിനക്ക് വല്ലതും സംഭവിച്ചാൽ അവൻ നിന്നെ ഇതേ പോലെ കാണാൻ പറ്റില്ല ഓർത്തുള്ള ആദി ആയിരുന്നു... വീണ്ടും നിന്നെ പഴയ സ്മൃതി ആയിട്ട് കാണാൻ അവനെ കൊണ്ട് ആവില്ലായിരുന്നു... മോൾ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് അറിയുമോ....അവൻ ഈ ചുരുങ്ങിയ നിമിഷത്തിനുളിൽ അനുഭവിച്ച വേദന അത് എന്റെ മോൾക്ക് മനസ്സിലാവില്ല.... അവൻ അത്രയും ആയത്തിൽ തന്നെ വേദനിച്ചിട്ടുണ്ട് എല്ലെങ്കിൽ ഒരിക്കലും നിന്നെ ഇവിടെ തനിച്ചു നിർത്തി അവൻ പോവില്ലായിരുന്നു.... അവൻ വിളിച്ചു പറഞ്ഞിട്ടാണ് ഞാൻ വന്നത്... നീ ഇവിടെ ഉണ്ടാവും എന്ന് പറഞ്ഞു..... അവനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് അവന്റെ വാക്ക് കേൾക്കാതെ സ്വയം ഇറങ്ങി പോന്നത് എന്നാണ് അവൻ പറയുന്നേ..... അവനിൽ മോൾടെ പ്രവർത്തി നല്ല പോലെ തന്നെ നോവ് വന്നിട്ടുണ്ട്...... ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല ഏട്ടാ.... ഞാൻ ഉണ്ണിയേട്ടൻ ഒന്നും സംഭവിക്കരുത് എന്ന് മാത്രമേ വിചാരിച്ചുള്ളൂ....

അവൻ എന്റെ കൈ കൊണ്ട് തീരുക ആണെങ്കിൽ അങ്ങനെ തീരട്ടെ വെച്ചു...ഈ ലോകത്ത് മറ്റാരെയും വിശ്വസിച്ചില്ലേലും ഉണ്ണിയേട്ടനെ നിക്ക് വിശ്വാസം ആണ്.... ഏട്ടൻ പറയുമോ ഉണ്ണിയേട്ടനോട്.... എനിക്ക് മാപ്പ് തരാൻ.... ആ മനസ്സ് ഞാൻ കാരണം വേദനിച്ചില്ലേ.... എന്നെ ഇവിടെ ഒറ്റക്ക് നിർത്തി പോയതിൽ നിക്ക് സങ്കടം ഇല്ല അത് ഞാൻ അർഹിക്കുന്നത് ആണ് പക്ഷെ ഉണ്ണിയേട്ടന്റെ മനസ്സ് ഞാൻ കാരണം ഒത്തിരി വേദനിച്ചില്ലേ.... ഇത്രയും കാലം ചെയ്തത് എനിക്ക് വേണ്ടിയെല്ലേ...എന്നിട്ട് ഞാൻ ചെയ്തത് എന്താ ആ പാവത്തിന് വീണ്ടും സങ്കടം കൊടുത്തു മനസ്സ് വേദനിപ്പിച്ചു..... ഞാൻ എന്തൊരു പാപി ആണല്ലേ ഏട്ടാ.... ഉണ്ണിയേട്ടൻ എന്നോട് ക്ഷമിക്കുമോ.... എന്നോട് ഇനി സംസാരിക്കില്ലേ.... പഴയത് പോലെ എന്നെ ഇഷ്ടപ്പെടില്ലേ...... പരസ്പരം ബന്ധം ഇല്ലാതെ എന്തൊക്കെയോ സ്മൃതി പറഞ്ഞു കൊണ്ടിരുന്നു..... അരുണിന് അവളുടെ പ്രവർത്തി കാണെ വാത്സല്യവും എന്നാൽ ഭയവും തോന്നി.... മോളെ നിന്നെ ഞാൻ കുറ്റപ്പെടുത്തിയതെല്ല...

മോളുടെ ഭാഗത്ത്‌ നിന്ന് മോൾ ചിന്തിച്ചപ്പോൾ ഇതായിരുന്നു ശെരി... സാരമില്ല പോട്ടെ എന്തായാലും എല്ലാം കഴിഞ്ഞില്ലേ.... ഇനി എന്റെ മോൾടെ ജീവിതത്തിൽ ഒരു കരട് ആയിട്ട് ആരും വരില്ല.... കഴിഞ്ഞത് ഒക്കെ മോൾ ഒരു ദുസ്വപ്നം കണ്ടത് പോലെ മറന്നേക്ക്... ഉണ്ണിക്ക് മോളെ വെറുക്കാൻ ആവില്ല... ഇപ്പോൾ ഉള്ള ദേഷ്യം സങ്കടം ഒക്കെ മാറി കഴിഞ്ഞാൽ അവൻ തന്നെ മോളെ വന്ന് കണ്ട് സംസാരിക്കും... ഇപ്പോൾ ഒന്നും വേണ്ടാത്ത കാര്യം ചിന്തിക്കേണ്ട... മോൾ വാ നമ്മുക്ക് വീട്ടിലോട്ട് പോവാം... അരുൺ പറഞ്ഞത് ഒക്കെയും അനുസരണ യുള്ള കുട്ടിയെ പോലെ അവൾ കേട്ടു... പിന്നെ അവന്റെ ഒപ്പം വീട്ടിലോട്ട് പോയ്.... ഉണ്ണി നീ ഇപ്പോൾ കാണിച്ചത് എന്താണെന്നു വല്ല ബോധവും ഉണ്ടോ നിനക്ക്..... അവളുടെ കാര്യങ്ങൾ മുഴുവനും അറിയുന്നവൻ എല്ലേ നീ എന്നിട്ട് നിനക്ക് എങ്ങനെ അവളെ അവിടെ തനിച്ചു നിർത്തി പോരാൻ തോന്നി.... സ്‌മൃതിയെ അവിടെ നിന്ന് കൂട്ടാതെ ഉണ്ണി നേരെ പോയത് വൈഷ്ണയുടെ അടുത്തേക്ക് ആയിരുന്നു....

അവളെ തനിച്ചാക്കി വന്നതിൽ ഉള്ള ദേഷ്യം മുഴുവനും വൈഷ്ണ യുടെ സംസാരത്തിൽ നിറഞ്ഞു നിന്നു.... ശെരിയാണ് നിന്റെ വാക്ക് കേൾക്കാതെ അവൾ തനിച്ചു പോയി... അതിൽ സ്വാഭാവികം ആയും നീ പറഞ്ഞത് പോലെ നിന്നെ വിശ്വാസം ഇല്ലായിട്ട് ആണ് എന്ന് നിനക്ക് പറയാം തെറ്റില്ല.. പക്ഷെ ഇവിടെ നീ മറന്നു പോയ ഒന്നുണ്ട് ഉണ്ണി അവൾക്ക് നീ എത്ര മാത്രം പ്രിയപെട്ടവൻ ആണെന്ന് അതെ പോലെ അവളുടെ ഉപഭോദ മനസ്സ് അവളിലെ പെണ്ണിനെ ഇല്ലാതാക്കിയവരെ കൊല്ലുവാൻ വേണ്ടി ഒരു അവസരം കാത്തു നിൽക്കുക ആണ് എന്നുള്ളത്.... അവളുടെ മാനസിക നില അഭിജിത്തിനെയോ കൂട്ടാളികളെയോ കാണുമ്പോൾ മാറുന്നുണ്ട് അത് അന്ന് നമ്മൾ മഹേഷേട്ടനെ വെച്ച് ട്രൈ ചെയ്തപ്പോൾ മനസ്സിലായത് എല്ലേ..... അതെ പോലെ ആ പെൺ കുട്ടിയെ മഹേഷേട്ടൻ കാറിൽ കൂട്ടി കൊണ്ട് പോവുന്നത് കണ്ടപ്പോൾ സ്‌മൃതിയുടെ മുഖത്തെ ഭാവം നീയും നേരിൽ കണ്ടത് എല്ലേ..... അവൾ ആ നിമിഷങ്ങളിൽ നോർമൽ എല്ല ഉണ്ണി.....

അപ്പോൾ അവൾ എടുക്കുന്ന തീരുമാനം ഒന്നും ചിലപ്പോൾ അവൾ അറിയില്ല.... നീ അവളെ അവിടെ തനിച്ചു നിർത്തിയപ്പോൾ അവൾ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിട്ടുണ്ടാവും....അവൾ ചിലപ്പോൾ കുട്ടികളെക്കാൾ കഷ്ട്ടം ആയിട്ട് ആവും അരുണിനോട് പെരുമാറിയിട്ട് ഉണ്ടാവുക... ഇന്ന് ഇപ്പോൾ തന്നെ അവളെ ചെന്ന് നീ കാണണം സംസാരിക്കുകയും വേണം.... അവൾ നിന്നോട് ചിലപ്പോൾ പരാതി പറയാം ചിലപ്പോൾ മറ്റു വല്ല പ്രതികരണം ആയിരിക്കാം.... എന്ത് തന്നെ ആയാലും അത് അംഗീകരിക്കാൻ നിന്റെ മനസ്സിനെ പാകപ്പെടുത്തണം...എന്നിട്ട് മാത്രമേ അവളുടെ മുന്നിലേക്ക് നീ പോവാൻ പാടുള്ളു.... വൈഷ്ണ ഞാൻ.... ഞാൻ കാരണം അവൾ ഇനിയും പഴയത് പോലെ ആവുമോ.... ടാ.... നീയും ഇങ്ങനെ ആയാൽ പിന്നെ എങ്ങനെയാ..... അവൾക്ക് ഇപ്പോൾ വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല നീ സമാധാനം ആയിട്ട് ചെല്ല്... അവളോട് സംസാരിക്ക് അപ്പോൾ തന്നെ അവൾ ശെരിയാവും....

ഉണ്ണി സ്‌മൃതിയുടെ വീട്ടിൽ എത്തിയപ്പോൾ അരുൺ പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു... ഉണ്ണിയെ കണ്ടപ്പോൾ തന്നെ അവിടെ നടന്നത് മുഴുവനും അരുൺ വിവരിച്ചു.... അത് കേട്ടപ്പോൾ ഉണ്ണിക്ക് അവനോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി.... ഞാൻ ഒന്ന് സംസാരിച്ചോട്ടെ അരുണേ.... മ്മ് നീ ചെല്ല് അകത്തു മുറിയിൽ വാതിൽ അടച്ചു ഇരിപ്പുണ്ട്.... നീ സംസാരിച്ചാൽ മാത്രമേ അവൾ ശെരിയാവുള്ളൂ... ഉണ്ണി വാതിൽ തുറന്നു അകത്തു കയറിയപ്പോൾ കണ്ടത് ബെഡിൽ കാൽമുട്ടിൽ മുഖം വെച്ച് ഇരിക്കുന്നവളെ ആയിരുന്നു... അവനിൽ ആ കാഴ്ച വേദന നിറച്ചു... അവൻ വാതിൽ ചാരി പതിയെ അവൾക്കടുത്തേക്ക് നടന്നു... സ്മൃതി.......... വളരെ നേർത്തു പോയിരുന്നു അവന്റെ ശബ്ദം.... അവൾ വേഗം തന്നെ മുഖം ഉയർത്തി നോക്കി... മുന്നിൽ നിൽക്കുന്ന ഉണ്ണിയെ കാണെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.... ഉണ്ണിയേട്ടാ എന്നെ എന്തിനാ തനിച്ചാക്കിയത് ഞാൻ നിക്ക് ഉണ്ണിയേട്ടനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ഉണ്ണിയേട്ടൻ വിശ്വസിക്കുന്നുണ്ടോ....

ഉണ്ണിയേട്ടൻ അറിയില്ലേ നിക്ക് ഉണ്ണിയേട്ടനെ എത്ര മാത്രം ഇഷ്ട്ടം ആണെന്ന്.... പിന്നെ എന്തിനാ എന്നെ അവിടെ തനിച്ചു നിർത്തിയത്.... അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി കുഞ്ഞു പിള്ളേരെ പോലെ അവൾ ചോദിച്ചതും അത്രയും നേരം സങ്കടം പിടിച്ചു വെച്ചവനിൽ നിന്നും സങ്കടം അണപ്പൊട്ടി കണ്ണുനീർ തുള്ളികൾ ആയിട്ട് പുറത്തേക്ക് പ്രവഹിച്ചു.... സ്മൃതി നിനക്ക് വിഷമം ആയോ.... ഞാൻ വെറുതെ നിന്റെ ധൈര്യം എത്ര ത്തോളം ഉണ്ടെന്ന് നോക്കാൻ ചെയ്തത് എല്ലേ.... അത് നിനക്ക് ഇത്രയും വിഷമം ഉണ്ടാക്കും എന്ന് ഓർത്തില്ല..... സോറി.... ഇനി ഇങ്ങനെ ഒന്ന് എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവില്ല.... ഒരിക്കലും എവിടെയും നിന്നെ ഞാൻ തനിച്ചാക്കില്ല കൂടെ ഉണ്ടാവും എന്നും.... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...... പൂച്ച കുഞ്ഞിനെ പോലെ അവന്റെ ഹൃദയതാളം കേട്ട് കൊണ്ട് അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നു................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story