നിനക്കായ്‌❤: ഭാഗം 2

ninakkay mufi

രചന: MUFI

മൂന്നു മാസത്തോളം വേണ്ടി വന്നു അവളെ തിരിച്ചു ജീവിതത്തിൽ കൊണ്ട് വരാൻ... എന്നിട്ടും ജീവനുണ്ടെന്ന് തോനിക്കുന്ന ശരീരം മാത്രം ആയിരുന്നു... അതിനിടയിൽ കേസ് അന്വേഷണത്തിന്റെ ഭാഗം ആയിട്ട് ഒന്ന് രണ്ട് തവണ അവളോട് സംസാരിച്ചു എന്നാൽ ഒന്നിനും അവളിൽ നിന്നും മറുപടി ഉണ്ടായില്ല... മീഡിയക്ക് കുറച്ചു നാൾ അവൾ ഒരു ചർച്ചാ വിഷയം ആയിരുന്നു പുതിയ ന്യൂസ്‌ കിട്ടിയപ്പോൾ അവർ അതിന്റെ പിറകെ പോയി.... കൗൺസിലിംഗ്ൻ ഒക്കെ ഒരുപാട് തവണ അവളെ കൊണ്ട് പോയി... അവസാനം കുറച്ചു മാത്രം വീട്ടിൽ ഉള്ളവരോട് മാത്രം സംസാരിക്കും.. അതിന് ശേഷം അവൾ വീടിന്റെ പുറത്ത് ഇറങ്ങിയിട്ടില്ല... അന്ന് എഴുതിയ പരീക്ഷയിൽ 1st റാങ്ക് ആയിരുന്നു അവൾക്ക്.. പക്ഷെ അതൊന്നും അവൾ ശ്രദ്ധിച്ചില്ല... എപ്പോഴും മുറിക്കകത് തന്നെ സമയം ചിലവഴിക്കും...വീട്ടിൽ ആരെങ്കിലും ബന്ധുമിത്രാതികൾ വന്നാൽ പോലും ആ മുറിവിട്ട് പുറത്തിറങ്ങില്ല... അവളിലെ വായാടിത്തരവും കുസൃതിയും ഒക്കെ അവളിൽ നിന്നും എവിടെയോ പോയി മറഞ്ഞിരുന്നു..... അരുണിന് അവളുടെ ഈ ഒറ്റപെട്ട ജീവിതം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു...

എപ്പോഴും ഏട്ട എന്ന് പറഞ്ഞു കിളി കൊഞ്ചിയുള്ള അവളുടെ വിളി പോലും ഇപ്പോൾ അവൻ കേൾക്കാൻ പറ്റാറില്ല... ഇവിടെ ഇനിയും നിൽക്കാൻ ഉള്ള മനക്കട്ടി അവൻ ഇല്ലായിരുന്നു... അവൻ ഇപ്പോൾ ബാംഗ്ലൂർ ഒരു ഐ ട്ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു... ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു അവളുടെ ഈ അഗ്നാത വാസം... ഇന്നലെ കേശവേട്ടനെ കവലയിൽ വെച്ച് കണ്ടിരുന്നു...നാട്ട് വർത്തമാനം പറഞ്ഞപ്പോൾ ആണ് സ്‌മൃതിക്ക് വരുന്ന ആലോചനകളെ കുറിച്ച് അറിഞ്ഞത്... "ഇര ആയവൾ എല്ലേ മോനെ എന്റെ കുട്ടി അത് കൊണ്ട് ബ്രോക്കർ മാരൊക്കെ രണ്ടാം കേട്ട് കാരനെയും എന്റെ പ്രായം ഉള്ളവരെ ഒക്കെ ആണ് കൊണ്ട് വരുന്നത്.... എന്റെ മോളെ മരണം വരെയും നോക്കാൻ എനിക്ക് ആവും... എന്റെ കാല ശേഷം അവളുടെ കാര്യം എന്താവുമെന്ന് ആലോചിച്ചു മാത്രമേ ഈ വൃദ്ധൻ ആദിയുള്ളു..." "കേശവേട്ട ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... ഒരിക്കലും സഹതാപ പുറത്ത് ചോദിക്കുന്നത് എല്ല മനസ്സിൽ പണ്ടേ ഉള്ള ഇഷ്ട്ടം കൊണ്ട് ചോദിക്കുകയാ...

എനിക്ക് തന്നുടെ സ്‌മൃതിയെ... ഞാൻ പൊന്ന് പോലെ നോക്കിക്കോളാം... അവളുടെ കഴിഞ്ഞു പോയ കാലം ഒരിക്കലും എനിക്ക് ഒരു പ്രശ്നം എല്ല... പെണ്ണിന്റെ സൗന്ദര്യം അവളുടെ ഹൃദയത്തിൽ ആണ് എല്ലാതെ ശരീരത്തിൽ എല്ല... പുറം ഭംഗി നോക്കിയത് കൊണ്ട് ഒരിക്കലും നമ്മുക്ക് ഒരാളെ മനസ്സിലാക്കാൻ പറ്റില്ല... അവളെ ചില കഴുകന്മാർ ആക്രമിച്ചു അത് ഒരിക്കലും അവളുടെ കുഴപ്പം കൊണ്ടെല്ല... അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാൻ പറ്റാത്ത ഒരു കൂട്ടം മനുഷ്യ രൂപം സ്വീകരിച്ച കഴുകന്മാരാണ്..." "എന്നോ മനസ്സിൽ പതിഞ്ഞ മുഖം ആണ് അവളുടെ... ഇന്നേ വരെ അവളോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല... അവളുടെ ഇപ്പോയുള്ള അവസ്ഥ എനിക്ക് മനസ്സിലാവും... ഞാൻ കാത്തിരുന്നോളം എത്ര കാലം വേണമെങ്കിലും...തന്നുടെ കേശവേട്ട അവളെ എന്റെ പാതിയായി.." "മോനെ ഉണ്ണി നിന്റെ വലിയ മനസ്സാ... എനിക്ക് ഉറപ്പുണ്ട് എന്റെ മകൾ മോന്റെ കയ്യിൽ സുരക്ഷിതമായിരിക്കും എന്ന്..

ഈ വൃദ്ധൻ സന്തോഷം മാത്രമേ ഉള്ളു അവളെ നിന്നെ ഏല്പിക്കുന്നതിൽ..പക്ഷെ അവൾ സമ്മതിക്കുമോ മോനെ ഒരു കല്യാണത്തിന്...." "അവളോട് കേശാവേട്ടൻ ഒന്ന് സംസാരിച്ചു നോക്ക്... എന്നിട്ടും അവൾ സമ്മതിച്ചില്ലേ ഞാൻ സംസാരിക്കാം..." "മോനെ മോന്റെ വീട്ടുകാർ ഇങ്ങനെ ഒരു ബന്ധത്തിന് സമ്മതിക്കുമോ.... " "എന്റെ അമ്മ സമ്മതിക്കും ആർ എതിർത്താലും എന്റെ ടീച്ചർ എന്റെ തീരുമാനം സ്വീകരിക്കും അതെനിക്ക് ഉറപ്പാണ് ഞാൻ വീട്ടിൽ കാര്യം പറഞ്ഞു നോക്കട്ടെ കേശാവേട്ടൻ സ്‌മൃതിയോട് ഒന്ന് സംസാരിച്ചു നോക്ക്... നാളെ രാവിലെ ഞാൻ അങ്ങോട്ട് ഇറങ്ങാം...." ഇന്ന് കേശവേട്ടനെ കണ്ട് സംസാരിച്ചിട്ടാണ് വീട്ടിലോട്ട് വന്നത്... രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കിട്ടിയതാണ് കേശവേട്ടനെ... നാളെ അവിടം വരെ പോവണം.. അവളെ കണ്ട് സംസാരിക്കണം... അവൾ സമ്മതിക്കാതെ ഇരിക്കുമോ... എന്താവും അവളുടെ പ്രതികരണം.. എല്ലാം നാളെ അറിയാം.. അവളെ കുറിച്ച് ചിന്തിച്ചു എപ്പോയോ അവൻ ഉറക്കത്തെ കൂട്ട് പിടിച്ചു... "ഉണ്ണി..... നീ എഴുന്നേൽക്കുന്നില്ലേ സമയം ഏയ് കഴിഞ്ഞു... ഇനി ഞാൻ വിളിക്കാഞ്ഞിട്ട ഇന്നത്തെ ഓട്ടം പോയത് എന്ന് പറഞ്ഞു നിലവിളി കൂട്ടണ്ട...."

സരസ്വതി അമ്മ ഉണ്ണി ഉണരുന്നത് കാണാത്തതു കൊണ്ട് അവന്റെ മുറിയിൽ വന്നു വിളിച്ചു പറഞ്ഞു.. "എന്റെ ടീച്ചറെ ഇന്ന് എനിക്ക് വയ്യ ഓടാൻ നാളെ പോയിക്കൊള്ളാം ടീച്ചർ എന്നെ ഒരു എട്ട് മണി ആവുമ്പോൾ വിളിച്ചേക്കണേ... " ഉണ്ണി കണ്ണ് പോലും തുറക്കാതെ പുതപ്പ് ഒന്നും കൂടെ വലിച്ചു തല വഴി ഇട്ട് ഉണ്ണി മറുപടി കൊടുത്തു... യാത്രിയിൽ ഉറങ്ങാൻ വഴികിയത് കാരണം ഉണ്ണിക്ക് എഴുന്നേൽക്കാൻ ആയില്ല... **** മോളെ...... ജനൽ കമ്പികളിൽ പിടിച്ചു പുറത്തെ ഇട വഴിയിൽ കൂടെ സ്കൂളിലേക്ക് പോകുന്ന കുട്ടികളെ നോക്കി നിൽക്കുക ആയിരുന്ന സ്‌മൃതി അച്ഛന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി.... മോളെ അച്ഛൻ കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്.... സംസാരത്തിന് തുടക്കം കുറിച്ച് അദ്ദേഹം അവൾക്കരികെ പോയി ഇരുന്നു.. അച്ഛൻ എന്താവും പറയാൻ ഉള്ളത് എന്ന മുഖഭാവത്തോടെ സ്‌മൃതിയും ഇരുന്നു.. ഞാൻ പറയാൻ പോകുന്ന കാര്യം മോൾ ഇത്തിരി കാര്യ ഗൗരവത്തിൽ എടുക്കണം...മോൾ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭാരം എല്ല... എപ്പോഴും മക്കൾ കൂടെ വേണം എന്ന് തന്നെയാണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുക...

എന്നാൽ ഒരു സമയം ആയാൽ പെൺകുട്ടികളെ നമ്മൾ നല്ല ഒരു ആളുടെ കൈ പിടിച്ചു ഏല്പിക്കും...ആണ് കുട്ടി ആണെങ്കിൽ അവൻ പറ്റിയ ഒരു കുട്ടിയെ വിവാഹം കഴിച്ചു ഇവിടേക്ക് കൊണ്ട് വരും... മക്കൾ ഒരു നിലയിൽ എത്തി അവരെ ഒരാൾക്ക് ഏല്പിച്ചു കൊടുത്താൽ മാത്രമേ ഒരച്ഛന്റെ നെഞ്ചിലെ തീ അണയുള്ളു... അതൊരിക്കലും അവൾ ബാധ്യത ആയത് കൊണ്ടോ മറ്റോ ഒന്നും എല്ല... തങ്ങളുടെ കാലം കഴിഞ്ഞാലും അവൾ ഒരാളുടെ കയ്യിൽ സുരക്ഷിതമാണെന്ന സന്തോഷത്തിൽ അയാൾക്ക് ഈ ലോകം വിട്ട് പോവാൻ....." മോൾക്ക് അച്ഛൻ പറയുന്നത് മനസ്സിൽ ആവുന്നുണ്ടോ.... "മ്മ്....." സ്‌മൃതിയിൽ നിന്നും അത്ര മാത്രം ആയിരുന്നു മറുപടി ആയിട്ട് ലഭിച്ചത്... "മോളെ മോൾക്ക് ഇപ്പോൾ നല്ലൊരു ആലോചന വന്നിട്ടുണ്ട്... മോളെ കുറിച്ച് എല്ലാം അറിയുന്ന ആളുകൾ ആണ്... മോൾ കഴിഞ്ഞതൊക്ക ഓർത്ത് ഇനിയും ഇവിടെ ഈ നാല് ചുവരിനുള്ളിൽ ജീവിതം തള്ളി നീക്കരുത്...എന്റെ കാലം കഴിയുന്നത് വരെയും നിന്നെ നോക്കാൻ ഞാനും നിന്റെ അമ്മയും ഉണ്ടാവും...

നിന്റെ ചേട്ടൻ നിന്നെ നോക്കില്ലെന്ന് എല്ല.. നാളെ അവൻ ഒരു കുടുംബം ഒക്കെ ആയാൽ ഇവിടെക്ക് കയറി വരുന്ന പെണ്ണിന്റെ മനസ്സ് പോലെ ബാക്കി ഒക്കെ അപ്പോൾ അവൾക്ക് എന്റെ മോൾ ഒരു ഭാരം ആയിട്ട് മാറരുത്... അത് കൊണ്ടാണ് അച്ഛൻ ഇപ്പോൾ ഇത് പറയുന്നത്.... മോൾ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി.. ഒരിക്കലും മോളെ ഞാൻ നിർബന്ധിക്കില്ല..." കേശവേട്ടൻ കേശാവേട്ടൻ ആ മുറിവിട്ട് ഇറങ്ങുന്നത് വരെയും സ്മൃതി തേങ്ങൽ സ്വയം അടക്കി... അയാൾ വാതിൽക്കൽ നിന്നും മകളെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വിങ്ങിയ ഹൃദയവുമായി നിറഞ്ഞ കണ്ണുകൾ അച്ഛനിൽ നിന്ന് മറക്കാൻ തല താഴ്ത്തി ഇരിക്കുന്ന മകളെ... ആ അച്ഛന്റെ ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞു... സ്വന്തം മകളുടെ വിധിയെ ഓർത്ത് ആ വൃദ്ധന്റെ ഉള്ളിൽ ഒരു തിരമാല തന്നെ ആർത്ഥിരമ്പി... **** "മോനെ ഇന്ന് നീ കേശവേട്ടനെ കണ്ട് കാര്യങ്ങൾ സ്‌മൃതിയോട് സംസാരിച്ചോ എന്ന് ചോദിക്കണം...

പെട്ടന്ന് ഒന്നും അവൾക്ക് ഇത് ഉൾകൊള്ളാൻ പറ്റില്ല സമയം എടുക്കും.. മോൻ പറ്റിയാൽ അവളെ കണ്ട് ഒന്ന് സംസാരിച്ചേക്ക്.. അതിന് ഇത്തിരി ആശ്വാസം കിട്ടച്ചാൽ ആയിക്കോട്ടെ..." രാവിലെ ഭക്ഷണം വിളമ്പി കൊടുക്കുന്നതിന് ഇടയിൽ സരസ്വതി അമ്മ ഉണ്ണിയെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു... "അത് അമ്മ പറഞ്ഞത് ശരിയാണ് ഉണ്ണി... നീ അവളെ കണ്ട് സംസാരിക്കുന്നത് നല്ലതാണ് അവൾ അനുഭവിക്കുന്ന മാനസിക സന്ദർഭത്തിൽ നിന്ന് ഇത്തിരി ഒരു ആശ്വാസം ആവും..... " ശിവനിയും സരസ്വതി അമ്മയെ ഏറ്റ് പിടിച്ചു പറഞ്ഞു "ഉണ്ണി ഈ സ്ത്രീകളെ മനസ്സ് മറ്റൊരു സ്ത്രീക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റുള്ളൂ എന്ന് പറയുന്നത് എത്ര ശെരിയല്ലേ.. കണ്ടില്ലേ അമ്മയുടെ മോൾടെ സംസാരം.. " ശിവ ഇരുവരുടെയും സംസാരം കേൾക്കെ കളിയായി പറഞ്ഞു.. "നീ പോട ചെർക്ക... രാവിലെ തന്നെ അവൻ ഇറങ്ങിയേക്ക...." സരസ്വതി അമ്മ "എല്ലെങ്കിലും ഈ ശിവേട്ടൻ അസൂയ ഇത്തിരി കൂടുതൽ ആണ് അമ്മേ...അതെ പോലെ സ്ത്രീകളുടെ ഒരു കാര്യവും ഈ ഏട്ടൻ അറിയത്തുമില്ല.." ശിവാനി "ഹ്മ്മ് മതി രണ്ടാളും കൂടെ ഇനി കൊമ്പ് കോർക്കേണ്ട.. കഴിച്ചിട്ട് പോകാൻ നോക്ക് സമയം ആയി....

" സരസ്വതി അമ്മ *** ഉണ്ണി ആദ്യം തന്നെ സ്റ്റേഷനിൽ ആണ് പോയത്... ഉച്ചക്ക് അവൻ കേശവേട്ടന്റെ പലചരക്കു കടയിലേക്ക് പോയി അദ്ദേഹത്തെ കണ്ട് സംസാരിച്ചു.... മോനെ അവൾ മറുപടി ഒന്നും പറഞ്ഞിട്ടില്ല... ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്... അവളുടെ മറുപടി എന്താവും എന്ന് നോക്കട്ടെ എന്നിട്ട് മോൻ ഒന്ന് സംസാരിക്ക്... ഹാ എന്ന പിന്നെ അങ്ങനെ ആവട്ടെ.. കേശാവേട്ടൻ അവളെ നിർബന്ധിക്കാണ്ട.. ഞാൻ നാളെ അവിടെ വരെ വരാം... ഞാൻ എന്നാൽ ഇറങ്ങുന്നു... ഉണ്ണി യാത്ര പറഞ്ഞു വീട്ടിലോട്ട് പോയി.. *** സ്‌മൃതിയുടെ ആലോചന മുഴുവനും അച്ഛൻ രാവിലെ പറഞ്ഞ കാര്യത്തെ കുറിച്ച് ആയിരുന്നു.. ഒരിക്കലും അത് അംഗീകരിക്കാൻ അവൾക്ക് ആയില്ല....അവളുടെ മനസ്സിൽ അവളിലെ പെണ്ണിനെ ചവിട്ടി മേതച്ച കഴുകന്മാർ ആയിരുന്നു അവരുടെ പ്രവർത്തികൾ..... എത്ര മറക്കാൻ ശ്രമിച്ചിട്ടും അവൾക്ക് അതിന് സാധിച്ചില്ല.... അവസാനം എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവളിൽ നിന്നും ദീർഘ നിശ്വാസം ഉയർന്നു... രാത്രിയിൽ അമ്മ കൊടുത്ത ഭക്ഷണം കഴിച്ചു അവൾ പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി... കേശാവേട്ടൻ ചോദിക്കണം എന്ന് തോന്നിയെങ്കിലും രാവിലെ ആവട്ടെ എന്ന ഇതിൽ അയാൾ അവളെ ശല്യം ചെയ്തില്ല...

വീട്ടിലെ ലൈറ്റ് അണഞ്ഞതും കുറച്ചു സമയം കൂടെ സ്മൃതി കാത്തിരുന്നു... എല്ലാവരും ഉറക്കിൽ ആണെന്ന് ഉറപ്പ് ആയപ്പോൾ അവൾ പതിയെ പിൻവാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.. പുറത്ത് അന്തരീക്ഷം ആകെ മൂടിയ ഇരുട്ട് കാണെ ഉള്ളിൽ അറിയാതെ ഒരു ഭയം വരുന്നത് അവൾ അറിഞ്ഞു... പക്ഷെ ജീവൻ ഒടുക്കാൻ പോകുന്നവൾ ആണ് താൻ എന്ന ചിന്ത അവളിൽ ഉണ്ടായ ഭയത്തെ പാടെ ഇല്ലാതാക്കി... വീട്ടിൽ നിന്നും കുറച്ചു ദൂരെ ഉള്ള ഇലഞ്ഞി മല ലക്ഷ്യം വെച്ചവൾ നടന്നു... അവിടെ നിന്നും തായേക്ക് ചാടിയാൽ പൊടി പോലും കിട്ടാൻ വഴിയില്ല.. ഇനിയും അവരെ വിഷമിപ്പിക്കാൻ അവൾക്ക് ആയില്ല.. താൻ പോയാൽ അവർക്ക് പിന്നെ തന്റെ കാര്യം ആലോചിച്ചുള്ള വേവലാതി ഉണ്ടാവില്ല എന്ന ആശ്വാസം അതായിരുന്നു ആത്മഹത്യ എന്നതിൽ അവളെ എത്തിച്ചത്..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story