നിനക്കായ്‌❤: ഭാഗം 20

ninakkay mufi

രചന: MUFI

രാവിലെ ആദ്യം ഉറക്കം ഉണർന്നത് സ്മൃതി ആയിരുന്നു..... അരികിൽ കിടക്കുന്ന. ഉണ്ണിയെ നോക്കി കൊണ്ട് ഒന്ന് രണ്ട് നിമിഷം അവൾ അവിടെ ഇരുന്നു.... പിന്നെ പതിയെ എഴുന്നേറ്റ് കൊണ്ട് ഫ്രഷ് ആവാൻ കയറി..... അവൾ പോയെന്ന് കാണെ ഉണ്ണി ഇറുകെ ചിമ്മിയ കണ്ണുകൾ തുറന്നു അവൾ പോയ വഴിയെ ഒന്ന് നോക്കി പിന്നെ അടുത്തുള്ള തലയണയെ കെട്ടിപിടിച്ചു കിടന്നു..... സ്മൃതി കുളിച്ചു ഇറങ്ങിയപ്പോയെക്കും ഉണ്ണി ഉറക്കിലോട്ട് പോയിരുന്നു..... അവൾ തല നല്ല പോലെ തൂവർത്തി..... നെറ്റിയിൽ സിന്ദൂരം തൊട്ട്......സമയം ആറ് മണി ആവുന്നതേ ഉണ്ടായിരുന്നുള്ളു..... ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കാണെ അവളുടെ കാലുകൾ അവിടേക് ചലിച്ചിരുന്നു..... ഉദിച്ചു വരുന്ന സൂര്യന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു കൊണ്ടവൾ കുറച്ചു സമയം റൈലിങ്കിൽ കൈകൾ വെച്ച് കൊണ്ട് നിന്നു.... കുറച്ചു കഴിഞ്ഞപ്പോൾ പിറകിൽ നിന്നും രണ്ട് കൈകൾ അവളെ ചുറ്റി വരിഞ്ഞിരുന്നു......

ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആ കൈകളുടെ ഉടമ ആരെന്ന് മനസ്സിലാവേ അവളെ ചൊടികളിൽ പുഞ്ചിരി തത്തി കളിച്ചു..... അതിരാവിലെ ഈ തണുപ്പത്തു കുളിക്കാൻ നിനക്ക് മടിയൊന്നില്ലെടി..... അവളുടെ തോളിൽ താടി വെച്ച് കൊണ്ട് ഉണ്ണി ചോദിക്കേ സ്മൃതി ഇല്ലെന്ന് തലയനക്കി.... എനിക്ക് രാവിലെ എഴുന്നേറ്റ് കുളിക്കുന്നത് പണ്ട് മുതൽ ഉള്ള ശീലം ആണ് അത് കൊണ്ട് ആ സമയം കഴിഞ്ഞാൽ ഉറക്കം വരില്ല പിന്നെ കുളിക്കാതെ നിന്നാൽ ഒരു ഉന്മേഷവും കിട്ടില്ല.... അങ്ങനെ.... എന്നാൽ എന്റെ സ്വഭാവം നേരെ തിരിച്ചാണ്..... എനിക്ക് ഈ തണുപ്പത്തു രാവിലെ എഴുന്നേറ്റ് കുളിക്കുന്നത് മടിയാണ്.... അത് കൊണ്ട് ഞാൻ ഈ അതിരാവിലെ കുളിക്കാർ ഇല്ല..... ആറര ഒക്കെ ആവുമ്പോൾ ജോകിങ്ങിന് ഇറങ്ങും പിന്നെ ഓടി എത്തുമ്പോൾ ഒരു എട്ട് മണി എന്തായാലും കഴിഞ്ഞിട്ട് ഉണ്ടാവും..... മ്മ്..... ഇന്ന് പോവുന്നില്ലേ സമയം ആയില്ലേ..... ഇന്ന് പോവാൻ എന്തോ ഒരു മടി.... നിന്റെ അടുത്ത് ഇതേ പോലെ ഇങ്ങനെ നിൽക്കാൻ മാത്രം തോനുന്നു..... മോന്റെ ആഗ്രഹം കൊള്ളാലോ.... വെറുതെ മടി പിടിച്ചു നിന്നിട്ട് കുഴി മടിയൻ ആവണ്ട... വേഗം പോയി റെഡി ആയിട്ട് പോയിട്ട് വാ.....

നീ എന്തൊരു കണ്ണിൽ ചോര ഇല്ലാത്ത ഭാര്യ ആണെന്ന് നോക്ക്..... സാദാരണ ഭാര്യമാർ ഒക്കെ പോവേണ്ട എന്നെ പറയുള്ളു നീ നേരെ തിരിച്ചു ആണല്ലോ...... പിന്നെ ഉണ്ണിയേട്ടൻ എത്ര ഭാര്യമാർ ഉണ്ടായിരുന്നു ഇതിന് മുന്നേ...... അവന്റെ കൈകൾ വിടുവിച്ചു കൊണ്ട് അവൻ മുഖമുഖം നിന്ന് കൊണ്ട് അവൾ ചോദിക്കേ ഉണ്ണി ചിരിച്ചു..... നീ ഇങ്ങനെ മുഖം വീർപ്പിക്കേണ്ട ഞാൻ ഈ സീരിയലും സിനിമയിലും കഥയിലും ഒക്കെ കാണുന്നില്ലേ അത് കൊണ്ട് പറഞ്ഞതാണ്.... എനിക്ക് ആകെ കൂടെ ഉള്ള ഒരു ഭാര്യ അത് നീ ആണ്.... അതെ ഉണ്ണിയേട്ടാ പിന്നെ ഈ സിനിമയിലും കഥകളിൽ ഒന്നും നമ്മൾ കാണുന്നത് എല്ല ശെരിക്കും ഉള്ള ജീവിതം.... അതൊക്കെ കഥാ കൃത്തിന്റെ ഭാവനകൾ മാത്രമാണ്..... നീ സാഹിത്യം ഒക്കെ പറയുമോ..... ഇത് സാഹിത്യം ആണോ അതിന്..... ഞാൻ വെറുതെ പറഞ്ഞതാണ്.... നീ എന്ന താഴെ പോയി എനിക്ക് ചായ എടുത്തു വാ ഞാൻ ഒന്ന് പല്ല് തേച്ചു വരാം അപ്പോയെക്കും.... കുളിച്ചൂടെ ഉണ്ണിയേട്ടാ എന്തൊരു കുഴി മടിയാ.... അതേടി എനിക്ക് ഇത്തിരി മടി കൂടുതൽ ആണ് അത് ഞാൻ അങ്ങ് സഹിച്ചു നീ പോയി ചായ എടുക്കാൻ നോക്ക്....

സ്‌മൃതി അടുക്കളയിൽ ചെല്ലുമ്പോൾ സരസ്വതി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..... അമ്മേ ഞാൻ എന്താ ചെയ്യേണ്ടത്....വാതിൽ കടന്ന് അകത്തേക്ക് കയറി കൊണ്ട് സ്മൃതി ചോദിച്ചു.... ഹാ മോൾ ഇത്ര നേരത്തെ എന്തിനാ എഴുന്നേറ്റത് കുറച്ചു കൂടെ കിടക്കാം ആയിരുന്നില്ലേ.... ഏയ്‌ എനിക്ക് ഈ സമയം എഴുന്നേറ്റ് ശീലം ആണ്.... അത് കൊണ്ട് കിടന്നാലും ഉറക്കം വരില്ല.... ഉണ്ണിയേട്ടൻ ചായ വേണം എന്ന് പറഞ്ഞിരുന്നു അമ്മ ഉണ്ടാക്കിയില്ലേ ഞാൻ ആക്കിക്കോട്ടെ..... സരസ്വതി അമ്മ അവളെ നോക്കി ചിരിച്ചു പിന്നെ പറഞ്ഞു..... മോളെ അവൻ ചായ ഇഷ്ടമെല്ല അവൻ കുടിക്കില്ല..... പിന്നെ എന്തിനാ എന്റെ മോളോട് അവൻ ചായക്ക് പറഞ്ഞത് എന്ന് അമ്മക്ക് അറിയില്ല.... അവൻ കോഫി ആണ് കുടിക്കാർ... രാവിലെ ആ കോഫി കിട്ടിയില്ലേ വീട് തല കീയായി തിരിച്ചു വെക്കും അവൻ.... മോൾ ഇപ്പോൾ അവൻ കോഫി ഉണ്ടാക്കിക്കോ..... മോൾക്ക് വേണ്ടിയുള്ള ചായ ഫ്ലാസ്കിൽ ഉണ്ട് മോൾ ഒരു കപ്പിൽ ചായയും മറ്റേ കപ്പിൽ കോഫിയും കൊണ്ട് പോയിക്കോ.... അവൻ ഏതാ വേണ്ടത് എന്ന് വെച്ചാൽ അവൻ കുടിക്കട്ടെ..... വളർന്നു വരുന്നതിന് അനുസരിച്ചു അവൻ കുട്ടികളി കൂടുന്നുണ്ട് ഇങ് ഇറങ്ങി വരട്ടെ അവൻ.....

സ്മൃതി ചിരിച്ചു കൊണ്ട് കോഫി ഉണ്ടാക്കി അമ്മ പറഞ്ഞത് പോലെ രണ്ട് കപ്പുമായി മുകളിലേക്ക് നടന്നു..... സ്മൃതി മുറിയിലേക്ക് കയറുമ്പോൾ കണ്ടത് റെഡി ആയിട്ട് ജോകിങ്ങിന് പോകുവാൻ നിൽക്കുന്ന ഉണ്ണിയെ ആയിരുന്നു.... ഉണ്ണിയേട്ടൻ ഇത്ര പെട്ടെന്ന് റെഡി ആയോ.... ഇന്ന ചായ..... അവൻ നേരെ ചായ കപ്പ് നീട്ടി കൊണ്ട് സ്മൃതി പറഞ്ഞു..... പിന്നെ റെഡി ആവാതെ നീ എന്നെ ഇവിടെ നിൽക്കാൻ സമ്മതിക്കില്ലല്ലോ..... അപ്പോ പിന്നെ സമയം കളയേണ്ട വെച്ചു..... അവൻ ചായ കപ്പ് അവളിൽ നിന്നും വാങ്ങി കൊണ്ട് പറഞ്ഞു...... ഹ്മ്മ്..... ഉണ്ണി ഒരിറക്ക് കുടിച്ചതും അവന്റെ മുഖം ചുളിഞ്ഞു.... എന്ത് പറ്റി ഉണ്ണിയേട്ടാ...... നീ എന്താ ഈ കൊണ്ട് വന്നത്...... ഉണ്ണിയേട്ടൻ എല്ലേ ചായ വേണം പറഞ്ഞത് അപ്പൊ പിന്നെ കൊണ്ട് വന്നത് എന്താണെന്നു ഞാൻ പ്രതേകം പറയേണ്ടത് ഉണ്ടോ..... കഴിയുന്നത്രയും നിഷ്കളങ്കത മുഖത്തു വരുത്തി കൊണ്ട് സ്മൃതി പറയെ ഉണ്ണി അവളെ നോക്കി പല്ല് കടിച്ചു..... എടി പിതക്കാളി എനിക്ക് ചായ ഇഷ്ട്ടം എല്ല ഞാൻ കുടിക്കാറും ഇല്ല...

ഇന്ന പിടിക്ക് നിന്റെ ചായ..... ഉണ്ണി ചായ കപ്പ് അവളുടെ കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് ഓടി.... ഇറക്കിയ ചായ തുപ്പി കളഞ്ഞു വായ കഴുകി പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്മൃതി ആ ചായ കുടിക്കുന്നത് കണ്ടു..... ഉണ്ണിയേട്ടൻ ചായ കുടിക്കില്ലേ പിന്നെ എന്തിനാ എന്നോട് ചായ കൊണ്ട് വരാൻ പറഞ്ഞത്... ഇരു പുരികവും പൊക്കി കളിച്ചു കൊണ്ട് സ്മൃതി ചോദിക്കെ ആണ് ഉണ്ണിക്ക് അബദ്ധം പറ്റിയത് ഓർമയിൽ വന്നത്....... ഞാൻ അത് അറിയാതെ പറഞ്ഞു പോയതാണ്... ഞാൻ കോഫി മാത്രമേ കുടിക്കുള്ളു നീ പോയി ഒരു കോഫി ഉണ്ടാക്കി കൊണ്ട് വന്നേ.... കോഫി നീ ഉണ്ടാക്കി കൊണ്ട് വന്നു ഞാൻ കുടിക്കുമ്പോയേക്ക് സമയം ഒത്തിരി ആവും അപ്പൊ പിന്നെ ഇന്നത്തെ ജോകിങ് പോയി.... സാരമില്ല ഞാൻ നാളെ പോയിക്കൊള്ളാം.... കല്യാണം ആയത് കാരണം ഇപ്പോൾ മൂന്നു ദിവസം ആയി ഇതൊക്കെ നിർത്തി വെച്ചിട്ട്..... ആണോ.... കോഫി കുടിക്കുന്ന ആൾക്ക് ചായ പറഞ്ഞതിന്റെ അർത്ഥം ഇപ്പോയെല്ലേ മനസ്സിലായത്.....

. ഉണ്ണിയേട്ടാ മടിയൻ മല ചുമക്കേണ്ടി വരും.... പിന്നെ ഇന്ന് കോഫി കിട്ടാൻ വഴികും വിചാരിച്ചു പോവാതിരിക്കേണ്ട ഇന്ന കോഫി..... കോഫി കപ്പ് അവന്റെ കൈകളിൽ വെച്ച് കൊടുത്തു കൊണ്ട് പറയെ ഉണ്ണി പല്ലിളിച്ചു കാട്ടി.... എല്ല നിന്നോട് ആര് പറഞ്ഞു ഞാൻ ചായ കുടിക്കാറില്ലെന്ന്..... അമ്മ ഉണ്ടായിരുന്നു അടുക്കളയിൽ.... അമ്മയോട് ചായക്ക് ചോദിച്ചപ്പോൾ അമ്മയാണ് പുന്നാര മകന്റെ കോഫി ശീലം പറഞ്ഞു തന്നത്..... പിന്നെ എന്നോട് എന്തിന് വേണ്ടി ആണ് ചായക്ക് ചോദിച്ചത് എന്ന് അമ്മ തന്നെ നേരിട്ട് ചോദിക്കും എന്നും പ്രതേകം പറഞ്ഞു...... എന്റെ പൊന്ന് സ്‌മൃതിയെ ഈ കൊടും ചതി എന്നോട് വേണ്ടായിരുന്നു..... നീ എന്തിനാടി അമ്മയോട് ചോദിക്കാൻ പോയത് നിനക്ക് തന്നെ ചായ ആക്കിയാൽ പോരായിരുന്നോ..... അമ്മ അവിടെ ചായ കുടിച്ചു നിൽക്കെ ഞാൻ എങ്ങനെയാ പോയി വേറെ ചായ ഇടുന്നെ.... ഉണ്ണിയേട്ടൻ എങ്ങനെ പോലീസിൽ എത്തി.... ഇത്രയും വലിയ മണ്ടൻ ശിരോമണി വേറെ ഉണ്ടാവില്ല......

ഞാൻ പോലീസിൽ എത്തിയ കഥ ഒന്നും മോൾ ഇപ്പോൾ അറിയേണ്ട.... ഇന്ന കപ്പ് ഞാൻ പോയിട്ട് വരാം.... വാതിൽ പടിക്കൽ എത്തി അവൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു..... പിന്നെ ഇന്നത്തെ കോഫി എനിക്ക് ഒത്തിരി ഇഷ്ടമായി അതെ പോലെ അത് ഇട്ട് കൊണ്ട് വന്നയാളെ അതിനേക്കാൾ ഏറെ...... അത്രയും പറഞ്ഞു നടന്നകലുന്നവനെ നിറഞ്ഞ ചിരിയാലേ അവൾ നോക്കി നിന്നു...... അവളുടെ ഉള്ളിൽ ഉണ്ണിയെന്ന വേര് വീണ്ടും ആയത്തിൽ ഉറക്കുക ആയിരുന്നു..... ഒരു ശക്തിക്കും അടർത്തി മാറ്റാൻ പറ്റാത്ത വിധം അവളിൽ നിലയുറക്കുക ആയിരുന്നു.... 🍂🍂🍂🍂🍂🍂🍂 ഉണ്ണി തിരിച്ചെത്തി കുളിച്ചു മാറി താഴെ ഫുഡ്‌ കഴിക്കാൻ വേണ്ടി ഇരുന്നു.... സ്‌മൃതിയും സരസ്വതി അമ്മയും ശിവാനിയും കൂടെ എല്ലാം എടുത്തു വെച്ചു..... അങ്ങനെ എല്ലാവരും ഒന്നിച്ചു ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.... മോളെ ശിവന്യേ നീ അറിഞ്ഞോ നമ്മുടെ ഉണ്ണിക്ക് ഇനി മുതൽ കോഫി വേണ്ടെന്ന്...

കല്യാണം കഴിഞ്ഞാൽ ആളുകൾ കുറെ ഒക്കെ മാറുമെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒക്കെ മാറുമെന്ന് ഇപ്പോയെല്ലേ മനസ്സിലായത്..... ഉണ്ണി അത് കേൾക്കെ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി അവന്റെ തൊട്ട് അടുത്ത് ഇരുന്ന ശിവൻ അവൻ വെള്ളം എടുത്തു കൊടുത്തു.....ശ്രേയ കിട്ടിയ അവസരം മുതൽ ആക്കി കൊണ്ട് അവന്റെ തലക്കിട്ടു രണ്ടു കൊട്ട് കൊടുത്തു.... അമ്മ എന്താ പറഞ്ഞെ ഉണ്ണി കോഫി കുടിക്കൽ നിർത്തിയെന്നോ.... രാവിലെ അത് കിട്ടിയില്ലേ വീട് തല കീഴായിട്ട് വെക്കുന്ന നമ്മുടെ കള്ള കൃഷ്ണൻ തന്നെ ആണോ അമ്മേ ഇത്..... ആണ് മോളെ അവൻ തന്നെ.... രാവിലെ സ്മൃതി മോളോട് അവൻ പറഞ്ഞത് ചായക്ക് വേണ്ടി ആണത്രേ..... എടാ ഉണ്ണി നീ മാത്രം എല്ലല്ലോ കല്യാണം കഴിക്കുന്നെ....

വെറുതെ ഓരോന്ന് കാണിച്ചു കൊണ്ട് ആണുങ്ങളെ വില കളയാതെ.... ശിവയും കൂടെ പറഞ്ഞതും..... ഉണ്ണി സംപ്തൃപ്‌തി അടഞ്ഞു കൊണ്ട് സ്‌മൃതിയെ നോക്കി കണ്ണുരുട്ടി..... എന്റെ പൊന്നമ്മേ എനിക്ക് ഒരു അബദ്ധം പറ്റിയത് ആണ്...... മനുഷ്യൻ എല്ലേ ഒരബദ്ധം ഒക്കെ ആർക്കും പറ്റും.... അതിന് ഇങ്ങനെ ആളെ കൊല്ലാതെ കൊല്ലരുത്..... കള്ള കൃഷ്ണ അബദ്ധം ഒക്കെ സംഭവിക്കുന്നത് സാദാരണ ആണ് പക്ഷെ ഇതേ പോലെ ഒക്കെ അബദ്ധം പറ്റുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാവുള്ളു..... ശിവന്യ വീണ്ടും പറയെ.... ഉണ്ണി പിന്നെ ആരെയും നോക്കാതെ കഴിച്ചു എഴുന്നേറ്റു....... ഉണ്ണി ഊണ് കഴിഞ്ഞാൽ നീ മോളെയും കൂട്ടി അവളുടെ വീട് വരെയും ഒന്ന് പോവണം.... പോകുമ്പോൾ അവർക്കുള്ള ഡ്രസ്സ്‌ കടയിൽ കയറി വാങ്ങിക്കാനും മറക്കരുത്..... മുകളിലേക്ക് കയറാൻ പോവുന്ന ഉണ്ണിയെ പിറകിൽ നിന്നും വിളിച്ചു കൊണ്ട് സരസ്വതി അമ്മ പറഞ്ഞു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story