നിനക്കായ്‌❤: ഭാഗം 23

ninakkay mufi

രചന: MUFI

ഉണ്ണിയേട്ടാ ബിസി ആണോ..... കേസ് ഫയൽ മറിച്ചു നോക്കുമ്പോൾ ആണ് വാതിൽക്കൽ നിന്ന് കൊണ്ട് സ്നേഹ വിളിച്ചത്..... അവളുടെ ഉദ്ദേശം എന്താണെന്നു വ്യക്തമായി അറിയേണ്ടത് എന്റെ മാത്രം ആവശ്യം ആയത് കൊണ്ട് അവളെ ഇപ്പോൾ വെറുപ്പിക്കാൻ പറ്റില്ല..... ആഹ് ഇത്തിരി തിരക്കിൽ ആണ് സാരമില്ല നീ അകത്തേക്ക് വാ..... ഇത്തിരി ഒന്ന് മയത്തിൽ മറുപടി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചില്ല എന്ന് അവളുടെ മുഖ ഭാവം കണ്ടപ്പോൾ മനസ്സിലായി... എന്തുണ്ട് സ്നേഹ നിന്റെ വിശേഷം... പുതിയ കോളേജിൽ ചേർന്നു എന്ന് സ്മൃതി പറഞ്ഞു അത് കൊണ്ട് ഹോസ്റ്റലിൻ പകരം ഇവിടെ ആണ് ഇനി താമസം എന്നും.... ഹാ ഇവിടെ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാൻ വെറുതെ ഹോസ്റ്റലിൽ നിന്ന് തടി കേട് വരുത്തേണ്ടല്ലോ... അത് കൊണ്ടാണ് അമ്മേടെ വാക്ക് പോലും കേൾക്കാൻ നിൽക്കാതെ ഇങ്ങോട്ട് വന്നത്.... സ്‌മൃതിയുടെ പേര് കേൾക്കുമ്പോൾ അവളിൽ ഉണ്ടാവുന്ന മാറ്റം അത് അറിയുവാൻ വേണ്ടി തന്നെ ആണ് അങ്ങനെ പറഞ്ഞത്..... അതെന്താ നീ ഇവിടെ നിൽക്കുന്നത് നിന്റെ അമ്മക്ക് ഇഷ്ടമില്ലേ.... അത് പിന്നെ ഉണ്ണിയേട്ടൻ അന്ന് അങ്ങനെ ഒക്കെ അമ്മയോട് സംസാരിച്ചതെല്ലേ അത് കൊണ്ട് അമ്മക്ക് ചെറിയൊരു ദേഷ്യം നിങ്ങളോടൊക്കെ....

ഹ്മ്മ്... പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... നിന്റെ അമ്മ നിന്നോട് വല്ലതും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ നീ അത് മറക്കണം.... നിന്റെ അമ്മയോട് ഇവിടെ നിന്ന് ആരും ഞാനും നീയും തമ്മിൽ ഉള്ള വിവാഹം നടത്താം എന്ന് വാക്ക് പറഞ്ഞിട്ടില്ല.... അത് കൊണ്ട് നിന്റെ മനസ്സിൽ വല്ല മോഹവും ഉണ്ടെങ്കിൽ അത് നീ തന്നെ മായ്ച്ചു കളയണം.... അവളുടെ മുഖത്തേക്ക് നോക്കി ഇത്തിരി ഗൗരവത്തിൽ പറയെ അവൾ ഒന്ന് മൂളി... നീ ഏത് കോളേജിൽ ആണ് ചേർന്നത്..... വിഷയം മാറ്റാൻ എന്ന പോലെ ഞാൻ ചോദിച്ചു.... അത് സ്‌മൃതിയുടെ കോളേജിൽ തന്നെ ആണ് എനിക്കും അഡ്മിഷൻ കിട്ടിയത്.... ഹ്മ്മ് പിന്നെ സ്മൃതി നിന്റെ ഏട്ടന്റെ ഭാര്യ ആണ് അതായത് നിന്റെ ഏട്ടത്തി ഇനി മുതൽ പേര് വിളി വേണ്ട.... ഹ്മ്മ്..... ഞാൻ പറയുന്നത് ഒന്നും അവൾക്ക് അങ്ങട് പിടിക്കുന്നില്ല എന്ന് ആ മുഖത്തിന്റെ ഭാവത്തിൽ നിന്ന് ഞാൻ വായിച്ചെടുത്തു.... വീണ്ടും എന്തൊക്കെയോ സംസാരിക്കാൻ നിൽക്കുന്നവളെ കാണെ ഉണ്ണി ഒഴിവ്കഴിവ് പറഞ്ഞു കൊണ്ട് അവിടെ നിന്നും പറഞ്ഞു വിട്ടു.....

രാത്രിയിൽ പതിവ് പോലെ ഉണ്ണിയുടെ വിരിമാറിൽ തല വെച്ച് കിടക്കുകയാണ് സ്മൃതി.... അവളുടെ താളം തെറ്റിയ ഹൃദയമിടിപ്പ് അവൾ ഉറങ്ങിയിട്ടില്ല എന്ന് അവൻ മനസ്സിലായി..... സ്മൃതി..... മ്മ് എന്താ ഉണ്ണിയേട്ടാ എന്തെങ്കിലും വേണോ.... എന്റെ പെണ്ണെ എനിക്ക് ഒന്നും വേണ്ട.... നീ ഇനിയും ഉറങ്ങിയില്ലേ.... ഉറക്കം വരുന്നില്ല ഉണ്ണിയേട്ടാ.... അതെന്താ സാധരണ നിനക്ക് ഉറക്കം വേഗം വരുമല്ലോ..... കള്ള ചിരിയോടെ ഉണ്ണി പറയെ.... നഗ്നമായ അവന്റെ നെഞ്ചിൽ സ്മൃതി പല്ലുകൾ കൊണ്ട് മുദ്ര പതിപ്പിച്ചു.... ഉണ്ണി വേദന കടിച്ചു പിടിച്ചു അവളെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി അവളുടെ പല്ലുകൾ പതിഞ്ഞ ഇടം നോക്കി.... അവിടെ ചുവന്നത് കാണെ ഉണ്ണി സ്‌മൃതിയെ ഒന്ന് ഇരുത്തി നോക്കി... നോക്കേണ്ട ഇനിയും ഇതേ പോലെ വല്ല വഷളത്തരം പറഞ്ഞാൽ ഇങ്ങനെ ഒക്കെ കിട്ടുമെന്ന് ഓർക്കണം..... നീ എന്നിൽ ഏൽപ്പിക്കുന്ന മുറിവ് പോലും എന്നിൽ പ്രണയം നിറക്കാണ് പെണ്ണെ....

അവന്റെ സംസാരം കേൾക്കെ ചുവന്നു കിടക്കുന്ന പാടിൽ നനുത്ത ചുംബനം നൽകിയിരുന്നു അവൾ.... ഇരുവരും അവരുടേതായ നിമിഷങ്ങളിൽ ആയിരുന്നു.... പുറത്തെ ഇരുട്ടിൽ ചെറുതായി തിളങ്ങുന്ന നക്ഷത്രങ്ങൾ അവരുടെ പ്രണയത്തിന് മൂക സാക്ഷ്യമായി.... അവന്റെ പ്രണയം ഏറ്റു വാങ്ങി തളർന്നു ഉറങ്ങുന്നവളെ ഒന്നും കൂടെ ചേർത്ത് പിടിച്ചിരുന്നു ഉണ്ണി..... *** ശിവന്യ രാവിലെ തന്നെ ശിവന്റെ ഒപ്പം ഹോസ്പിറ്റലിലും ഉണ്ണി സ്റ്റേഷനിലും പോയതോടെ വീട്ടിൽ സ്‌മൃതിയും സ്നേഹയും സരസ്വതി അമ്മയും മാത്രം ആയി... ഉച്ചക്ക് വേണ്ടിയുള്ള ഊണ് തയ്യാർ ചെയ്യുക ആയിരുന്നു സ്‌മൃതിയും ടീച്ചറും.... സ്നേഹ ആണെങ്കിൽ ഫോണിൽ നോക്കി കൊണ്ട് ഇരുപ്പാണ്.... ഉച്ചയോടെ അടുത്തപ്പോൾ ആണ് ശിവയും ശിവന്യയും തിരിച്ചു എത്തിയത്.... കയ്യിൽ സ്വീറ്റ് ബോക്സ് സ്നേഹക്ക് നേരെ നീട്ടിയപ്പോൾ അവൾ സ്വീറ്റ് ബോക്സിലേക്കും ശിവന്യയെയും മാറി മാറി നോക്കി... നോക്കേണ്ട സ്നേഹ നീ ഒരു മാമി ആവാൻ പോവുകയാണ്....

ആണോ ഏട്ടത്തി..... കൺഗ്രേറ്റസ്...... സ്നേഹ ഇരുവരെയും ആശിർവദിച്ചു..... സരസ്വതി അമ്മയും സ്‌മൃതിയും ഒക്കെ ശിവന്യേ സ്നേഹം കൊണ്ട് പൊതിഞ്ഞു.... വഴികുന്നേരം ഉണ്ണി വന്നതും സ്നേഹ ടാബിളിൽ ഉണ്ടായിരുന്ന ബൗളിൽ നിന്നും ഒരു ലഡു എടുത്തു ഉണ്ണിയുടെ വായിലേക്ക് തിരുകി കയറ്റി ഉണ്ണി അവളുടെ പെട്ടെന്ന് ഉള്ള പ്രവർത്തിയിൽ ഒന്ന് വെച്ച് പോയി.... നടന്നത് എന്താണെന്നു മനസ്സിലാക്കി ഉണ്ണി അവളെ വയക്ക് പറയാൻ നാവ് ഉയർത്തുമ്പോയേക്കും സ്നേഹ പറഞ്ഞു തുടങ്ങി.... ഉണ്ണിയേട്ടൻ ഒരു ഇളയച്ഛൻ ആവാൻ പോവാണ് ഏട്ടത്തിക്ക് വിശേഷം ആണ്.... കേട്ടത് സന്തോഷം ഉള്ള വാർത്ത ആയത് കൊണ്ട് അവൻ അതിന്റെ ഹാങ്ങോവറിൽ ആയിരുന്നു അത് കൊണ്ട് തന്നെ സ്നേഹ അവനിൽ നിന്നും രക്ഷപെട്ടു.... ശിവന്യ കുറച്ചു ദിവസം സ്വന്തം വീട്ടിൽ നിൽക്കാൻ ആഗ്രഹം പറഞ്ഞപ്പോൾ സരസ്വതി അമ്മ ശിവനോട് കാര്യം പറഞ്ഞു അവളെ വീട്ടിലോട്ട് പറഞ്ഞു വിട്ടു.... കോളേജ് തുറക്കാൻ ഇനിയും ഒരാഴ്ച ഉണ്ട്....

ഉണ്ണിയേട്ടാ വഴികുന്നേരം നേരത്തെ വരാൻ പറ്റുമോ..... എനിക്ക് പുറത്ത് പോയി കുറച്ചു സാധനങ്ങൾ വാങ്ങിക്കണം ആയിരുന്നു.... ഉണ്ണിയുടെ ഷർട്ടിന്റെ ബട്ടൻസ് ഇട്ട് കൊടുത്തു കൊണ്ട് സ്മൃതി പറയെ ഉണ്ണി നോക്കാം എന്ന് മറുപടി കൊടുത്തു.... ഞാൻ പറഞ്ഞില്ലേ സ്മൃതി കുറച്ചു ദിവസം ആയിട്ട് ഒരു പുലിവാൽ പിടിച്ച കേസിന്റെ പിറകിൽ ആണ്.... ചിലപ്പോൾ വഴികുന്നേരം ഫ്രീ ആവും... ഞാൻ നിന്നെ ഒരു മൂന്നു മണി ആവുമ്പോൾ വിളിക്കാം.... ഹ്മ്മ് ഒഴിവ് ഉണ്ടെങ്കിൽ മതി എല്ലെങ്കിൽ ഞാൻ തനിച്ചു പൊക്കോളാം..... അങ്ങനെ മോളിപ്പോ തനിച്ചു പോവേണ്ട.... ഞാൻ വന്നിട്ട് ഒന്നിച്ചു പോയാൽ മതി കേട്ടോ..... ഉണ്ണി അവളുടെ കവിളിൽ തട്ടി കൊണ്ട് പുറത്തേക്ക് പോയി.... അവൻ പിറകിലായി സ്‌മൃതിയും.... ഉണ്ണി ഫ്രീ ആയതും സ്‌മൃതിയെ വിളിച്ചു കൊണ്ട് റെഡി ആയിട്ട് നിൽക്കാൻ പറഞ്ഞു.... സരസ്വതി അമ്മയോട് കാര്യം പറഞ്ഞു കൊണ്ട് സ്മൃതി വേഗം തന്നെ റെഡി ആവാൻ തുടങ്ങി.... അവൾ ഒരുങ്ങി കഴിഞ്ഞപ്പോയെക്കും ഉണ്ണിയുടെ ജീപ്പ് മുറ്റത്തു എത്തിയിരുന്നു...

നേരത്തെ വന്ന ഉണ്ണിയെ കാണെ സ്നേഹയുടെ കണ്ണുകൾ വിടർന്നു.... അവൾ അവിടെ എവിടെയും സ്‌മൃതിയെ കാണാത്തതു കൊണ്ട് വേഗം തന്നെ ഉമ്മറത്തേക്ക് നടന്നു.... ഉണ്ണിയേട്ടൻ ഇന്ന് നേരത്തെ വന്നോ..... അവന്റെ കയ്യിൽ ഉള്ള ബാഗ് വാങ്ങാൻ എന്ന പോലെ കൈ നീട്ടി കൊണ്ട് സ്നേഹ പറഞ്ഞു.... ഹാ എനിക്ക് വേറെ ഒരിടം വരെയും പോവാനുണ്ട്.... ഞാൻ എടുത്തോളാം സ്നേഹ.... അവൻ അവളുടെ നീട്ടിയ കൈകൾ നോക്കി കൊണ്ട് പറഞ്ഞു അവളെ മറികടന്നു മുന്നോട്ട് നടന്നു.... ഞാൻ എന്ന ഉണ്ണിയേട്ടൻ കോഫി ഉണ്ടാക്കി വരാം.... അവന്റെ കാര്യങ്ങൾ ചെയ്യുവാൻ അവളിൽ ഒരുതരം ഉത്സാഹം ആയിരുന്നു.... അവൻ അത് കേട്ടെങ്കിലും ഒന്നും പറയാതെ മുകളിലേക്ക് കയറി പോയി..... സ്മൃതി സിമ്പിൾ ആയിട്ട് ഉള്ള കുർത്ത ആയിരുന്നു വേഷം മുടി വാരി മേടഞ്ഞു കൊണ്ട് മുൻ വശത്തു ഇട്ടിട്ടുണ്ട്.... കഴുത്തിൽ ഉണ്ണി കെട്ടിയ താലി ഒഴികെ മറ്റൊന്നും ഇല്ല.... കാതിൽ ചെറിയൊരു ജിമിക്കിയും നെറ്റിയിൽ സിന്ദൂരവും....

ഇത്രയും മാത്രം ആയിരുന്നു സ്‌മൃതിയുടെ ഒരുക്കം.... വാതിൽ തുറക്കുന്ന ശബ്ദം കേൾക്കെ സ്മൃതി കണ്ണാടിയിൽ നിന്നും മുഖം ഉയർത്തി നോക്കി ഉണ്ണിയെ കാണെ അവളിൽ മനോഹരമായ പുഞ്ചിരി തത്തി കളിച്ചു.... ഒരുങ്ങി ഇറങ്ങിയ തന്റെ പെണ്ണിനെ കാണാൻ എന്ത് നല്ല ചേലാണ്.... മുഖത്തു പുട്ടി അടിച്ചില്ലെങ്കിലും അവളെ കാണാൻ നല്ല സുന്ദരി ആണ്.... ഒന്നുമില്ലേ അവളുടെ കരി മഷി എഴുതിയ കണ്ണുകളിൽ നോക്കി നിന്നാൽ പിന്നെ അതിൽ നിന്നും നോട്ടം മാറ്റുവാൻ പറ്റില്ല... എന്താ ഉണ്ണിയേട്ടാ കൊള്ളില്ലേ എന്നെ കാണാൻ..... അവന്റെ നോട്ടം കാണെ സ്മൃതി മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.... എന്റെ പെണ്ണെ നിന്നെ ഇങ്ങനെ കണ്ടിട്ട് നിന്നിൽ നിന്നും മിഴികൾ മാറ്റാൻ ആവുന്നില്ല.... അപ്പോഴാണ് അവളുടെ കൊള്ളില്ലേ എന്ന ചോദ്യം.... അത്രക്ക് രസം ഉണ്ടോ എന്നെ കാണാൻ.... കുസൃതി നിറച്ച അവളുടെ ചോദ്യം കേൾക്കെ അവൻ അതെ എന്ന് പറഞ്ഞു.... സ്‌മൃതിയുടെ അടുത്തേക്ക് നടന്നവൻ അവളെ അവന്റെ കരവലയത്തിനുളിൽ ആക്കി.....

ഒരു പൂച്ച കുഞ്ഞിനെ പോലെ അവനിൽ പതുങ്ങി നിന്നു അവൾ..... ഉണ്ണിയേട്ടാ കോഫി...... പെട്ടെന്ന് ആയിരുന്നു സ്നേഹ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി വന്നത്.... സ്നേഹയുടെ ശബ്ദം കേട്ട് കൊണ്ട് ഇരുവരും വാതിൽ പടിയിൽ പതറി നിൽക്കുന്നവളെ നോക്കി..... ഉണ്ണിയിൽ നിന്നും സ്മൃതി വിട്ടു നിൽക്കാൻ നോക്കിയെങ്കിലും അവൻ അവളെ വിട്ടില്ല.... എന്താ സ്നേഹ.... ഒരാളുടെ മുറിയിൽ ഇങ്ങനെ ഇടിച്ചു കയറി ആണോ വരിക.... ഒന്ന് വാതിലിൽ മുട്ടിയിട്ട് വേണ്ടേ അകത്തേക്ക് കയറുവാൻ.... അത് ഞാൻ ഉണ്ണിയേട്ടൻ കോഫി... സ്നേഹ എന്ത് പറയും എന്നറിയാതെ വിളറി വെളുത്തു.... ഞാൻ അതിന് നിന്നോട് കോഫിക്ക് ചോദിച്ചോ.... കടുപ്പത്തിൽ ഉണ്ണി ചോദിക്കേ നിറഞ്ഞു പുറത്തേക്ക് പ്രവഹിക്കാൻ എന്ന പോലെ നിൽക്കുന്ന കണ്ണു നീർ തുള്ളികളെ എങ്ങനെയോ പിടിച്ചു നിർത്തിയവൾ വിലങ്ങനെ തലയനക്കി.... ഹ്മ്മ് ഇനി ഇവിടേക്ക് എന്ത് ആവശ്യത്തിന് വരിക ആണെങ്കിലും ഡോറിൽ തട്ടി അനുവാദം കിട്ടിയതിനു ശേഷം മാത്രമെ കയറാൻ പാടുള്ളു.. പിന്നെ ഞാൻ ചോദിക്കാതെ എനിക്ക് കോഫി വെള്ളം ഒന്നും എടുത്തു പടികൾ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ട...

മനസ്സിലായെല്ലോ പറഞ്ഞത്..... ഹ്മ്മ് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.... എന്തായാലും കോഫി കൊണ്ട് വന്നത് എല്ലേ അവിടെ വെച്ചേക്ക് എന്നിട്ട് പോവുമ്പോൾ ആ വാതിൽ കൂടെ അടച്ചേക്ക്..... സ്നേഹ ഇരുവരെയും നോക്കാൻ ആവാതെ വേഗം തന്നെ മുറിവിട്ടിറങ്ങി..... അവൾ വാതിൽ അടച്ചു പോയതും സ്മൃതി ഉണ്ണിയെ കൂർപ്പിച്ചു നോക്കി.... നീ എന്തിനാ പെണ്ണെ എന്നെ നോക്കുന്നെ.... ഞാൻ അവളോട്‌ കോഫിക്ക് ഒന്നും ചോദിച്ചില്ല.... അവൾ തനിയെ എടുത്തു കൊണ്ട് വന്നത് ആണ്.... അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.... പിന്നെ എന്തിനാ ഇങ്ങനെ ഈ സുന്ദരമായ മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ ഹേ.... ഉണ്ണിയേട്ടൻ എന്തിനാ അവളെ അങ്ങനെ ഒക്കെ പറയാൻ നിന്നത് പാവം അതിന് വിഷമം ആയി കാണും.... ഓ അതാണോ കാര്യം....നല്ലൊരു നിമിഷം പൊളിച്ചു കയ്യിൽ തന്നവളെ ഞാൻ മാലയിട്ട് സ്വീകരിക്കാം..... സ്‌മൃതിക്ക് ചിരി വന്നെങ്കിലും അവൾ ചിരിച്ചില്ല.... എല്ലാം കണക്കാണ്.... മനുഷ്യന്റെ മൂഡ് തന്നെ പൊക്കി..... നീ ഇവിടെ നിൽക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം... അവൾ ഇവിടെ വരെയും കൊണ്ട് വന്നതെല്ലേ കുടിച്ചില്ലെന്ന പരാതി വേണ്ട....

അത്രയും പറഞ്ഞു കോഫി എടുത്തു കുടിച്ചവൻ ബാത്‌റൂമിലേക്ക് കയറി.... സ്മൃതി അവന്റെ കാട്ടി കൂട്ടലുകൾ ഒക്കെ ചെറു ചിരിയാലെ വീക്ഷിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു..... സ്നേഹ ഉണ്ണിയുടെ മുറിയിൽ നിന്നും ഇറങ്ങി നേരെ അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു..... അവളുടെ കണ്ണുകളിൽ ചേർന്ന് നിൽക്കുന്ന സ്‌മൃതിയുടെയും ഉണ്ണിയുടെയും മുഖങ്ങൾ മികവോടെ തെളിഞ്ഞു..... അവൾക്ക് സ്‌മൃതിയോടുള്ള ദേഷ്യം പതിന്മടങ് വർധിച്ചു.... സ്മൃതി അവൾ ഒറ്റ ഒരുവൾ കാരണം ആണ് ഞാൻ ഇന്ന് ഉണ്ണിയേട്ടനിൽ നിന്നും കേട്ടത് ഒക്കെ... അവൾ വന്നില്ലായിരുന്നെങ്കിൽ ഉണ്ണിയേട്ടൻ എന്നെ വിവാഹം കഴിക്കില്ലേ.... ഞാൻ എല്ലേ ഉണ്ണിയേട്ടന്റെ ഭാര്യ ആയിട്ട് കൂടെ ഉണ്ടാവുക... എല്ലാം എല്ലാത്തിനും കാരണം അവൾ ആണ് അവൾ മാത്രം..... ഇല്ല അവൾ അവൾ വേണ്ട എന്റെ ഉണ്ണിയേട്ടനെ എന്നിൽ നിന്നും അകറ്റിയത് അവൾ ആണ്...അവളെ ഇല്ലാതാക്കിയാൽ ഉണ്ണിയേട്ടൻ എന്നെ സ്വീകരിക്കും.... കുടിലതയോടെ ചിരിച്ചു കൊണ്ടവൾ ജനൽ പാളിയിൽ കൂടെ ബുള്ളറ്റിൽ ഒന്നിച്ചിരുന്നു പോവുന്ന സ്‌മൃതിയെയും ഉണ്ണിയെയും പക നിറഞ്ഞ കണ്ണാലെ നോക്കി നിന്നു.... എന്നാൽ ഇതൊന്നും അറിയാതെ അവരുടേതായ ലോകത്തു ആയിരുന്നു സ്‌മൃതിയും ഉണ്ണിയും............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story