നിനക്കായ്‌❤: ഭാഗം 24

ninakkay mufi

രചന: MUFI

സ്നേഹ ഉണ്ണിയുടെ മുറിയിൽ നിന്നും ഇറങ്ങി നേരെ അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു..... അവളുടെ കണ്ണുകളിൽ ചേർന്ന് നിൽക്കുന്ന സ്‌മൃതിയുടെയും ഉണ്ണിയുടെയും മുഖങ്ങൾ മികവോടെ തെളിഞ്ഞു..... അവൾക്ക് സ്‌മൃതിയോടുള്ള ദേഷ്യം പതിന്മടങ് വർധിച്ചു.... സ്മൃതി അവൾ ഒറ്റ ഒരുവൾ കാരണം ആണ് ഞാൻ ഇന്ന് ഉണ്ണിയേട്ടനിൽ നിന്നും കേട്ടത് ഒക്കെ... അവൾ വന്നില്ലായിരുന്നെങ്കിൽ ഉണ്ണിയേട്ടൻ എന്നെ വിവാഹം കഴിക്കില്ലേ.... ഞാൻ എല്ലേ ഉണ്ണിയേട്ടന്റെ ഭാര്യ ആയിട്ട് കൂടെ ഉണ്ടാവുക... എല്ലാം എല്ലാത്തിനും കാരണം അവൾ ആണ് അവൾ മാത്രം..... ഇല്ല അവൾ അവൾ വേണ്ട എന്റെ ഉണ്ണിയേട്ടനെ എന്നിൽ നിന്നും അകറ്റിയത് അവൾ ആണ്...അവളെ ഇല്ലാതാക്കിയാൽ ഉണ്ണിയേട്ടൻ എന്നെ സ്വീകരിക്കും.... കുടിലതയോടെ ചിരിച്ചു കൊണ്ടവൾ ജനൽ പാളിയിൽ കൂടെ ബുള്ളറ്റിൽ ഒന്നിച്ചിരുന്നു പോവുന്ന സ്‌മൃതിയെയും ഉണ്ണിയെയും പക നിറഞ്ഞ കണ്ണാലെ നോക്കി നിന്നു.... എന്നാൽ ഇതൊന്നും അറിയാതെ അവരുടേതായ ലോകത്തു ആയിരുന്നു സ്‌മൃതിയും ഉണ്ണിയും..... ഇരുവരും രാത്രിയിൽ ആയിരുന്നു തിരികെ എത്തിയത്....

പുറത്ത് നിന്നും ഭക്ഷണം കഴിച്ചായിരുന്നു ഇരുവരും എത്തിയത്..... പിറ്റേ ദിവസം രാവിലെ ഉണ്ണി ജോകിങ് കഴിഞ്ഞു തിരിച്ചു വന്നത് ആയിരുന്നു....വിയർപ്പിനാൽ ഇട്ടിരുന്ന ബനിയൻ ശരീരത്തോട് ഒട്ടി നിന്നു..... മുറ്റത്തു നിന്നും കിതപ്പ് മാറ്റുന്ന ഉണ്ണിയെ സ്നേഹ കണ്ണ് ചിമ്മാതെ നോക്കി നിന്നു...... ഉണ്ണി സ്നേഹ നോക്കി നിന്നത് ഒന്നും തന്നെ അറിഞ്ഞിരുന്നില്ല..... എന്നാൽ അടുക്കളയിൽ നിന്നും പുറത്തേക്ക് വരിക ആയിരുന്ന സ്മൃതി സ്നേഹയുടെ കണ്ണുകൾ പതിച്ചിടത്തേക്ക് നോക്കെ ഒരു നിമിഷം പകച്ചു പോയി..... സ്വയം മറന്നു ഉണ്ണിയെ ഇമ ചിമ്മാതെ നോക്കുന്നവളിൽ കുടുങ്ങി കിടന്നു സ്‌മൃതിയുടെ മനസ്സ്...... ഉണ്ണി അകത്തേക്ക് കയറുന്നത് കാണെ സ്നേഹ വേഗത്തിൽ പിഞ്ഞതിരിഞ്ഞു നടന്നിരുന്നു എന്നാൽ വാതിൽക്കൽ നിൽക്കുന്ന സ്‌മൃതിയെ കാണെ ഒന്ന് പതറി എങ്കിലും അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവിടെ നിന്നും പോയിരുന്നു.... ഉണ്ണി അകത്തേക്ക് കയറുമ്പോൾ കണ്ടത് ചിന്താ വിഷ്ടയായ ശ്യാമളയെ പോലെ അടുക്കള വാതിൽക്കൽ നിൽക്കുന്ന സ്‌മൃതിയെ ആയിരുന്നു.... സ്‌മൃതി............

ഉണ്ണിയുടെ വിളിയാണ് സ്നേഹ പോയ വഴിയെ നോക്കി നിൽക്കുന്ന സ്‌മൃതി അവിടെ നിന്ന് നോട്ടം മാറ്റിയത്.... ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനുമൊത്ത് മുറിയിലേക്ക് നടന്നു.... അവരെ മറഞ്ഞു നിന്ന് വീക്ഷിച്ചവളിൽ മാത്രം എരിയുന്ന കനൽ പോലെ പക ആളികത്തി.... *** അവധി കാലം അവസാനിച്ചു കൊണ്ട് മഴയുടെ നീർ തുള്ളികൾ ഭൂമിയിൽ തട്ടി തെറിച്ചു...... ഇന്നാണ് കോളേജ് തുടങ്ങുന്നത്...... നല്ല കോരി ചൊരിയുന്ന മഴ ആയത് കൊണ്ട് തന്നെ കുട ഒക്കെ സരസ്വതി അമ്മ ഓർമ്മയോട് കൂടെ സ്‌മൃതിയുടെ കയ്യിൽ കൊടുത്തു... ഉണ്ണിയുടെ ഒപ്പം ആയിരുന്നു സ്മൃതി കോളേജിലോട്ട് യാത്ര തിരിച്ചത്..... സ്നേഹക്ക് ഒന്ന് രണ്ട് ദിവസം കഴിഞ്ഞേ തുടങ്ങുള്ളൂ..... കോളേജ് എത്തുന്നത് വരെയും ഉണ്ണിയുടെ വക ഉപദേശം ആയിരുന്നു..... എല്ലാം ചെറു ചിരിയോടെ കേട്ടിരുന്നു.... അവളിൽ ഇത്തിരി പോലും മടുപ്പ് തോനിയില്ല.... കോളേജ്ൻ മുന്നിൽ ആയിട്ട് അവളെ നിർത്തി അവൻ സ്റ്റേഷനിലോട്ട് യാത്ര തിരിച്ചു....... **

ഉണ്ണിയേട്ടാ....... രാവിലെ ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് പിറകിൽ നിന്നും സ്നേഹ വിളിച്ചത് സ്‌മൃതിക്ക് നേരത്തെ പോവേണ്ടത് കൊണ്ട് അവൾ ബസ്സിൽ ആണ് പോയത്..... മ്മ് എന്താ........ ശബ്ദത്തിൽ ഇത്തിരി പോലും മയം വരുത്താതെ ആണ് അവൾക്ക് ഉള്ള മറുപടി നൽകിയത്.... അത് ഉണ്ണിയേട്ടൻ ഇന്ന് വഴികുന്നേരം ഫ്രീ ആണോ എനിക്ക് ഇവിടെ തീരെ പരിജയം ഇല്ല ഒന്ന് ഷോപ്പിങ്ങിന് പോവണം ആയിരുന്നു..... അവളുടെ വീനീതമായ അഭ്യർത്ഥന കേൾക്കെ നിരസിക്കാൻ തോനിയില്ല പക്ഷെ അവളുടെ ചില നേരങ്ങളിൽ ഉള്ള നോട്ടവും പെരുമാറ്റവും ഒക്കെ എന്തോ അത്ര നല്ല ഉദ്ദേശം ആയിട്ട് തോന്നിയിട്ടില്ല..... എന്ത് ഉത്തരം അവളോട്‌ പറയും എന്ന് അറിയാതെ നിൽക്കുമ്പോൾ ആണ് നമ്മുടെ സ്വന്തം സരസ്വതി ടീച്ചർ പ്രത്യക്ഷപെട്ടത്..... "നീ അവളോട് ഒഴിവ് കഴിവ് ഒന്നും പറഞ്ഞു ഒഴിഞ്ഞു മാറേണ്ട ഇന്ന് മോളെ കൂട്ടി പോയി അവൾക്ക് വേണ്ടത് എന്താണെന്നു വെച്ചാൽ വാങ്ങി കൊടുക്ക്..... അവൾക്ക് ഏട്ടന്മാർ ആയിട്ട് നീയും ശിവയുമെല്ലെ ഉള്ളു..... ശിവ സ്കൂളിൽ നിന്നും വരുമ്പോൾ തന്നെ സന്ധ്യ സമയം ആവും..... അത് കൊണ്ട് മോൻ ഇന്ന് ഒഴിവ് ഉണ്ടെങ്കിൽ മോളെ കൂട്ടി പോയി വാ... "

സരസ്വതി അമ്മ ഹ്മ്മ് ഞാൻ വരുമ്പോൾ വിളിക്കാം ഒരുങ്ങി നിന്നാൽ മതി..... അത്രയും പറഞ്ഞു കൊണ്ട് ഉണ്ണി യാത്ര തിരിച്ചു.... സ്നേഹയുടെ ഉള്ളിൽ പടക്കത്തിന് തിരി നാളം കത്തിച്ചത് പോലെ ആയിരുന്നു.... ഉണ്ണിയോടൊപ്പം പുറത്ത് പോവുക എന്നത് അവളിലെ ആഗ്രഹം ആയിരുന്നു...... സ്നേഹ സന്തോഷത്തോടെ ആണ് മുറിയിലേക്ക് പോയത്......അവളുടെ ഉള്ളകം ഉണ്ണിയെ കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞു..... പണ്ട് മുതൽ കേൾക്കാൻ തുടങ്ങിയത് ആണ് ഉണ്ണി സ്നേഹക്ക് ഉള്ളത് ആണെന്ന്.... അമ്മ ഇടെയ്ക്കിടെ മനസ്സിൽ കുത്തി വെക്കുമായിരുന്നു..... അങ്ങനെ ഉള്ളിൽ വെരുറച്ചത് ആണ് ഉണ്ണിയേട്ടൻ.... ഇടെയ്ക്ക് എപ്പോയെങ്കിലും ഇവിടേക്ക് വരുമ്പോൾ മാത്രം ആണ് ഉണ്ണിയേട്ടനെ കാണറുള്ളത്..... അങ്ങനെ ഒരു ഉത്സവത്തിന് വന്നപ്പോൾ ആയിരുന്നു ഉണ്ണിയേട്ടന്റെ ഉള്ളിൽ കൂട്ടുകാരന്റെ പെങ്ങൾ ആയ സ്‌മൃതി കുടിയേറിയ കാര്യം താൻ അറിയുന്നത്.....അന്ന് ഉണ്ണിയേട്ടനോട് എന്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം പറയാൻ ഇരുന്ന ഞാൻ തകർന്നു പോയിരുന്നു....... ഒന്നും പറയാതെ ഇവിടെ നിന്നും പടി ഇറങ്ങി...... ഇനി ഒരിക്കലും ഉണ്ണിയേട്ടന്റെ മുന്നിൽ പോലും വരില്ലെന്ന് അന്ന് തീരുമാനം എടുത്തു.......

അമ്മ ഇടെയ്ക്ക് ഒക്കെ അമ്മായിയോട് വിവാഹ കാര്യം സംസാരിച്ചെങ്കിലും അമ്മായി കാര്യമായിട്ട് ഒരു മറുപടിയും തിരിച്ചു പറയാറില്ല...... അങ്ങനെ ഉണ്ണിയേട്ടനെ മറക്കുവാൻ ഉള്ള ശ്രമം മാത്രം എത്ര നോക്കിയിട്ടും നടന്നില്ല...... ഉണ്ണിയേട്ടൻ ട്രെയിനിങ് കഴിഞ്ഞു തിരിച്ചെത്തിയ വിവരം അറിഞ്ഞു അമ്മ ഇവിടേക്ക് വരുമ്പോൾ ഒന്നിച്ചു വരാൻ തീരെ ആഗ്രഹം ഇല്ലായിരുന്നു...... എന്നിട്ടും അമ്മയുടെ വാശി കാരണം ആണ് താനും ഒപ്പം വന്നത്..... പക്ഷെ അന്ന് ഇവിടെ വന്നപ്പോൾ അറിഞ്ഞ വാർത്ത അതായിരുന്നു മറക്കുവാൻ ആവാതിരുന്നിട്ട് കൂടെ മറവിയിലേക്ക് മാറ്റുവാൻ ശ്രമിച്ച ഉണ്ണിയേട്ടനോടുള്ള പ്രണയം വീണ്ടും തളിർത്തത്......സ്‌മൃതിക്ക് നേരെ ഉണ്ടായ റേപ്പ് അറ്റമ്പ്റ്റ്...... അങ്ങനെ ഉള്ള അവളെ ഒരിക്കലും ഉണ്ണിയേട്ടൻ സ്നേഹിക്കാൻ ആവില്ലെന്ന് വിചാരിച്ചു..... വീണ്ടും ഉണ്ണിയേട്ടനെ ഉള്ളിലേറ്റി നടന്നു.....എന്നാൽ എന്റെ എല്ലാ പ്രതീക്ഷയെയും തെറ്റിച്ചു കൊണ്ട് ഉണ്ണിയേട്ടൻ അവളെ താലി ചാർത്തി......

ഉണ്ണിയേട്ടന്റെ വിവാഹം പോലും ഞങ്ങളിൽ നിന്നും മറച്ചു വെച്ചു..... അറിഞ്ഞപ്പോയെക്കും അവളുടെ മാറിൽ ഉണ്ണിയേട്ടന്റെ താലി വീണിരുന്നു...... സുഹൃത്തിനോടുള്ള ഇഷ്ട്ടം അതാണ് അത് കൊണ്ട് മാത്രം ആണ് ഉണ്ണിയേട്ടൻ അവളെ സ്വീകരിച്ചത് എല്ലാതെ അവളെ പോലെ ഉള്ള ഒരാളെ ഇല്ല ഒരിക്കലും ആവില്ല.... ഉണ്ണിയേട്ടൻ എന്റെതാ ഈ സ്നേഹക്ക് ഉള്ളത് ആണ്..... വേണ്ട സ്‌മൃതി അവൾ വേണ്ട.... ഞാൻ ഞാൻ മതി എന്റെ ഉണ്ണിയേട്ടൻ..... അവൾ ഇല്ലാതായാൽ ഉണ്ണിയേട്ടൻ എന്നെ വിവാഹം കഴിക്കും..... എന്നെ സ്നേഹിക്കും.... അത് കൊണ്ട് അവളെ ഇല്ലാതാക്കണം.... ഉണ്ണിയോടുള്ള പ്രണയം ഭ്രാന്ത് പോലെ പടർന്ന് ഇരിക്കുക ആയിരുന്നു സ്നേഹയിൽ...... വഴികുന്നേരം ഉണ്ണി കാറുമായിട്ട് ആയിരുന്നു വന്നത്...... അത് സ്നേഹയിൽ തെല്ലൊന്നും ആയിരുന്നില്ല നിരാശ വരുത്തിയത്.... എങ്കിലും ഒന്നും മിണ്ടാതെ അവൾ ഉണ്ണിക്കൊപ്പം യാത്ര തിരിച്ചു..... അവൾക്ക് വേണ്ടത് ഒക്കെയും ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് കൊണ്ട് അവൻ വാങ്ങി കൊടുത്തു.... അവൾ എടുത്തതിനു പുറമെ രണ്ട് ജോഡി ഡ്രെസ് ഉണ്ണി അവന്റെ വകയായിട്ട് അവൾക്ക് വാങ്ങി കൊടുത്തു.....

തിരിച്ചുള്ള യാത്രയിൽ സ്നേഹ പതിവിലും സന്തോഷത്തിൽ ആയിരുന്നു.... *** സ്‌മൃതിയും സ്നേഹയും ഒരേ കോളേജ്ൽ ആയത് കൊണ്ട് ഇരുവരെയും ഉണ്ണിയാണ് രാവിലെ കൊണ്ട് വിട്ടത്..... സ്മൃതി ആയിരുന്നു സ്നേഹക്ക് അവളുടെ ഡിപ്പാർട്മെന്റ് കാണിച്ചു കൊടുത്തത്.... സ്‌മൃതിയോട് അടുക്കാൻ സ്നേഹക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.... പക്ഷെ ഇവിടെ അകൽച്ച കാണിക്കാതിരിക്കുന്നത് ആണ് നല്ലതെന്ന് തോന്നിയത് കൊണ്ട് മാത്രം സ്നേഹ എതിർപ്പ് ഒന്നും പ്രകടിപ്പിച്ചില്ല..... സ്‌മൃതിയും അത് ശ്രദ്ധിച്ചു...... ഉണ്ണിയുടെ ഒപ്പം വന്നിറങ്ങിയ സ്നേഹയെ എല്ലാവരും കണ്ടിരുന്നു..... അത് കൊണ്ട് തന്നെ സീനിയർസ് റാഗിങ്കിൽ നിന്നും സ്നേഹക്ക് രക്ഷ കിട്ടി....... അത് മനസ്സിലാക്കും വിധം ആയിരുന്നു അവിടെ നടന്നത്...... ക്ലാസ്സിൽ എത്തിയപ്പോൾ കിട്ടിയ കൂട്ടാണ് സ്നേഹക്ക് വേദയെ.....സ്നേഹയെ പോലെ ന്യൂ അഡ്മിഷൻ ആണ് വേദയും....ഇരുവരും വേഗത്തിൽ തന്നെ കൂട്ട് ആയി.... കോളേജ് കാണുവാൻ വേണ്ടി ഇരുവരും നടക്കാൻ ഇറങ്ങിയത് ആയിരുന്നു..... കുറച്ചു മുന്നോട്ട് പോയപ്പോൾ ആണ് കൂട്ടം കൂടി നിൽക്കുന്ന കുറച്ചു സീനിയേഴ്‌സ് എന്ന് തോനിക്കുന്ന കുറച്ചു പേര് അവരെ വിളിച്ചത്...

എന്താ രണ്ടാളുടെയും പേര്...... കൂട്ടത്തിൽ കോഴി എന്ന് തോന്നിപ്പിക്കുന്ന ഒരുവൻ ആയിരുന്നു ചോദിച്ചത്..... സ്നേഹ, വേദ ഇരുവരും വേഗം തന്നെ മറുപടി നൽകിയിരുന്നു.... കുട്ടി പോയിക്കൊള്ളൂ കുട്ടിയെല്ലേ രാവിലെ ഉണ്ണികൃഷ്ണൻ സാർന്റെ ഒന്നിച്ചു വന്നത്.... അതെ....... അവരുടെ ചോദ്യത്തിന് ഉത്തരം പോലെ സ്നേഹ പറഞ്ഞു..... സ്നേഹയെ മാറ്റി നിർത്തി കൊണ്ട് വേദക്ക് നല്ല പോലെ പണികൾ കൊടുത്തു...... അത് കൂടെ ആയതും സ്നേഹ തറയിൽ ഒന്നും ആയിരുന്നില്ല...... സ്നേഹക്ക് ആദ്യ ദിവസം ആയത് കൊണ്ട് തന്നെ വേഗം തന്നെ ക്ലാസ്സ്‌ കഴിഞ്ഞു സ്‌മൃതിയോട് ഒന്ന് പറയുക പോലും ചെയ്യാതെ അവൾ അവിടെ നിന്നും ഇറങ്ങിയിരുന്നു.... തിരികെ ഉള്ള യാത്രയിൽ മുഴുവനും ഉണ്ണിയോട് കൂടുതൽ അടുക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൾ......

രാത്രിയിൽ അത്തായം കഴിക്കുവാൻ തീൻ മേശക്ക് ചുറ്റിലും എല്ലാവരും ഇരുന്നു..... സ്നേഹ കോളേജിൽ വെച്ച് നടന്ന സംഭവം ഒക്കെയും എല്ലാവരെയും പറഞ്ഞു കേൾപ്പിച്ചു..... എല്ലാവരും ചെറു ചിരിയോടെ അത് കേട്ടിരുന്നു.... സ്‌മൃതിയുടെ ഉള്ളിൽ ചെറു തോതിൽ കുശുമ്പ് വരാൻ തുടങ്ങിയിരുന്നു.... ഉണ്ണിയേട്ടൻ എന്ന സ്നേഹയുടെ ഇടെയ്ക്കിടെ ഉള്ള സംബോധനം തന്നെ ആണ് അതിന് കാരണവും..... സ്‌മൃതിയുടെ മുഖത്തെ ഭാവ മാറ്റം ഉണ്ണി നോക്കി കാണുക ആയിരുന്നു അവനിൽ കുസൃതി ചിരി വിരിയാൻ അധിക സമയം വേണ്ടി വന്നില്ല...... എന്നാൽ ഉണ്ണിയുടെ മുഖത്തെ ചിരിയുടെ അർത്ഥം അറിയാതെ സ്നേഹ അവനിൽ തന്നെ കണ്ണ് പതിപ്പിച്ചു................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story