നിനക്കായ്‌❤: ഭാഗം 26

ninakkay mufi

രചന: MUFI

കോളേജ്ൽ പുറത്ത് ഉള്ള ബെഞ്ചിൽ സ്മൃതിയെ ഉണ്ണിയുടെ ജീവിതത്തിൽ നിന്നും പറിച്ചു മാറ്റുവാൻ ഉള്ള വഴികൾ ആലോചിക്കുക ആയിരുന്നു സ്നേഹ.... അപ്പോഴാണ് അവൾക്കരികിൽ ആയിട്ട് അവളുടെ ക്ലാസ്സ്‌ മൈറ്റ് ആയ വിവേക് വന്നത്..... "സ്നേഹ എന്താ തനിച്ചിരിക്കുന്നെ....." വിവേക് ആയിരുന്നു സംസാരത്തിന് തുടക്കം ഇട്ടത്..... "ഏയ്യ് ഒന്നുമില്ല വിവേക്...... " "ഒന്നുമില്ല എന്നത് കളവ് എന്തോ നിന്റെ മുഖം കണ്ടിട്ട് ആകെ മൂഡ് ഓഫ്‌ ആയിട്ട് ഇരിക്കുന്നത് പോലെ തോന്നി....അത് കൊണ്ട് ചോദിച്ചതാണ് പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ താൻ പറയേണ്ട....." "ചില പേർസണൽ ഇഷ്യൂസ് ആടോ എല്ലാതെ വേറെ ഒന്നുമില്ല...... " "ആണോ..... പക്ഷെ നിന്റെ ഇരിപ്പ് കണ്ടിട്ട് ഞാൻ വിചാരിച്ചു പ്രേമ നൈരശ്യം വല്ലതും ആണെന്ന്.... " പെട്ടെന്ന് വിവേക് പറയെ സ്നേഹയോന്ന് ഞെട്ടിയിരുന്നു..... "എന്താടോ.....ഞാൻ പറഞ്ഞത് തന്നെ ആണോ ഇനി......." അവളുടെ പെട്ടെന്ന് മാറിയ മുഖ ഭാവത്തിൽ നിന്നും കാര്യം മനസ്സിലായത് പോലെ വിവേക് പറഞ്ഞു.......

ഇനി എന്ത് പറഞ്ഞാലും അത് കളവ് ആണെന്ന് അവൻ പൂർണ ബോദ്യം ആവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ എല്ലാ കാര്യവും ചുരുക്ക രൂപത്തിൽ സ്നേഹ അവനോട് പറഞ്ഞു...... "ഓഹോ അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ..... എന്നിട്ട് എന്താ നിന്റെ പ്ലാൻ..... ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്നവനെ മറക്കാൻ ആണോ....." "മറക്കാൻ ഒത്തിരി തവണ ശ്രമിച്ചത് ആണ് പക്ഷെ അതിന് മാത്രം എന്നെ കൊണ്ട് ആവുന്നില്ല....." അങ്ങനെ ആണെങ്കിൽ നിന്റെ ഏട്ടത്തിയെ നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കിയേക്ക്.....അതിനുള്ള വഴി വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം...... വിവേക് പറഞ്ഞത് കേൾക്കെ കേൾക്കാൻ ആഗ്രഹിച്ച കാര്യം കേട്ടത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ തിളങ്ങി.... വിവേക് പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒക്കെയും സ്നേഹ മനസ്സിൽ കുറിച്ചിട്ടു.... പിന്നീടുള്ള ദിനങ്ങൾ ഒക്കെയും വലിയ കുഴപ്പം ഒന്നും ഇല്ലാതെ പതിവ് പോലെ തന്നെ കടന്നു പോയി...... സ്‌മൃതിയും അവളുടെ കിച്ചേട്ടനും കൂടുതൽ അടുത്തു......

അവളുടെ ചെറിയ കുറുമ്പുകൾ അവനിലേക്കും അവനിലെ കുസൃതികൾ അവളിലേക്കുമായി ഒഴുകി കൊണ്ടിരുന്നു..... അവർ ഇരുവരെയും നേരിൽ ഒരുമിച്ചു കാണുമ്പോൾ സ്നേഹയിൽ ഉണ്ടാവുന്ന മാറ്റം മാത്രം ആരും കണ്ടില്ല.... അങ്ങനെ ഒരു ദിവസം ഞായറാഴ്ച ആയത് കൊണ്ട് തന്നെ ഉണ്ണി വീട്ടിൽ ഉണ്ടായിരുന്നു.... ഉച്ച ഭക്ഷണം കഴിച്ചു കൊണ്ട് പതിവ് പോലെ ബാൽക്കണിയിൽ ഇരിക്കുകയാണ് സ്‌മൃതിയും ഉണ്ണിയും...... കിച്ചേട്ടാ......... എന്താണ് പെണ്ണെ...... നമ്മുക്ക് മണാലിയിൽ പോവാം...... എവിടേക്ക്........ ഉണ്ണി കേട്ടത് മാറിയത് ആണോ എന്ന സംശയത്തിൽ ഒന്ന് കൂടെ ഉറപ്പിക്കാൻ എന്ന പോലെ ചോദിച്ചു...... മണാലി ഇല്ലേ കാശ്മീർ മറ്റേ ഐസ് ഉള്ള സ്ഥലം അവിടേക്ക് ഒരു യാത്ര പോയാലോ...... നല്ല രസം ആയിരിക്കില്ലേ കിച്ചേട്ടാ...... നിഷ്കളങ്കത ഏറിയ ആ പെണ്ണിന്റെ ചോദ്യം കേൾക്കെ അവൻ ഇളം പുഞ്ചിരി തൂകിയവളെ നോക്കി..... പോവാലോ പക്ഷെ നമുക്ക് രണ്ട് പേർക്കും ലീവ് കിട്ടണ്ടേ..... ഉണ്ണിയുടെ മറുപടി കേൾക്കെ ആ പെണ്ണിന്റെ മുഖം വാടിയിരുന്നു.....

നീ ആദ്യം ആയിട്ട് പറഞ്ഞ ആഗ്രഹം എല്ലേ നീ നിരാശ പെടാതെ ഇരിക്ക് എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ........ അവളുടെ മങ്ങിയ മുഖം കാണെ അവളുടെ കവിളിൽ തട്ടി കൊണ്ട് പറയെ മങ്ങിയ മുഖത്തു പുഞ്ചിരി വിടർന്നിരുന്നു..... അവനിലേക്ക് ഒന്നും കൂടെ അടുത്തിരുന്നു അവൾ..... അവന്റെ കൈക്കുളിൽ ആയിട്ട് കൈകൾ വെച്ച് കൊണ്ട് അങ്ങ് മല മുകളിൽ നിന്നും കാണുന്ന അസ്തമയ സൂര്യന്റെ സുന്ദരമായ കാഴ്ചയിലേക്ക് കണ്ണും നട്ടിരുന്നു.... ദിനങ്ങൾ ശര വേഗത്തിൽ മാറി വന്നു..... ഉണ്ണി അത്യാവശ്യം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒക്കെയും ചെയ്തു തീർത്തു കൊണ്ട് രണ്ടാഴ്ച ലീവ് വാങ്ങി.....സ്‌മൃതിയുടെ കോളേജിലും രണ്ടാഴ്ച ലീവ് ചോദിച്ചു...... എന്നാൽ സ്‌മൃതിയോട് ഇക്കാര്യം ഒന്നും തന്നെ അവൻ പറഞ്ഞില്ല..... അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന ഇതിൽ ആയിരുന്നു..... ഉണ്ണി അന്ന് പതിവിലും നേരത്തെ വീട്ടിലോട്ട് മടങ്ങി........ ഉണ്ണിയുടെയും വണ്ടിയുടെ ശബ്ദം കേൾക്കെ സ്നേഹ വേഗം തന്നെ പോയി വാതിൽ തുറന്നു കൊടുത്തു......

സ്‌മൃതിയെ പ്രതീക്ഷിച്ച ഉണ്ണി സ്നേഹയെ കാണെ ഒന്നും പറയാതെ അകത്തേക്ക് കയറി..... സ്മൃതി......... ഉണ്ണി ഹാളിൽ നിന്നും വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു..... സ്‌മൃതിക്ക് വയർ വേദന കാരണം കിടക്കാണ് മോനെ.... ഇത് മോൾക്ക് വേണ്ടി ഉണ്ടാക്കി വച്ചതാണ് മോൻ ഇത് കൂടെ എടുത്തു പോയിക്കോ അവൾ ഉറങ്ങുക ആണെങ്കിൽ മോൻ ഉണർത്താൻ നിൽക്കേണ്ട..... സരസ്വതി അമ്മയുടെ വാക്കുകൾക്ക് അവൻ തലയനക്കി അവരുടെ കയ്യിൽ നിന്നും അത് വാങ്ങി കൊണ്ടവൻ മുകളിലേക്ക് നടന്നു..... അവൾക്ക് രണ്ട് ദിവസം ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റാറില്ല ചിലപ്പോൾ നല്ല വേദന ഉണ്ടാവാറുണ്ട്......ഓരോ മാസവും ഓരോരോ വേദനയാണ് പെണ്ണിൻ..... പക്ഷെ ഇന്നേ വരെയും തുറന്നു പറഞ്ഞിട്ടില്ല അവൾ സ്വയം തലയണയിൽ ആശ്രയം കണ്ടെത്തുന്നത് കാണുമ്പോൾ ആണ് മനസ്സിലാവുന്നത് തന്നെ..... പ്രതീക്ഷിച്ചത് പോലെ തന്നെ ചുരുണ്ടു കൂടി കിടക്കാണ്..... വയറിനു അടിയിൽ ആയിട്ട് തലയണയും വെച്ചിട്ടുണ്ട്.....മുഖത്തു വേദന സഹിച്ചതിന്റെ ബാക്കി പോലെ കണ്ണുനീർ പാടുണ്ട്......ആൾ നല്ല ഉറക്കിലാണ്.... ഉറങ്ങി എഴുന്നേറ്റൽ ഇടെയ്ക്കൊക്കെ വേദന പെട്ടെന്ന് മാറി കിട്ടുന്നത് കാണാം.....

ഉണ്ണി അവളെ ഒന്നും കൂടെ പുതപ്പിച്ചു കൊടുത്തു കൊണ്ട് ഫ്രഷ് ആവാൻ കയറി..... കോളേജ്ൽ ഉള്ളപ്പോൾ വന്ന വേദനയാണ്..... ഒരു തരത്തിലും സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആണ് സ്നേഹയെ വിളിച്ചത് പോലും.....അവൾക്ക് തന്നോടുള്ള സമീപനം ഓർത്തപ്പോൾ വിളിക്കാൻ തോനിയില്ല പക്ഷെ സഹിക്കാവുന്നതിലും അപ്പുറം ആയത് കൊണ്ടാണ് വിളിച്ചത്........ പ്രതീക്ഷിച്ചത് പോലെ ഒന്നും പറഞ്ഞില്ല വേഗം തന്നെ ഓട്ടോ വിളിച്ചു തന്നോടൊപ്പം വീട്ടിലേക്ക് പൊന്നു...... വന്നപ്പോൾ തൊട്ട് കിടക്കുന്നത് ആണ് വേദനക്ക് ഇടയിൽ എപ്പോഴാണ് മയങ്ങിയത് എന്ന് അറിയില്ല..... സന്ധ്യ കഴിഞ്ഞിട്ടുണ്ട് എന്തായാലും പുറത്ത് ഇരുൾ പടർന്നിട്ടുണ്ട്..... അപ്പോഴാണ് സ്മൃതി അടച്ചു വെച്ച ഗ്ലാസ്‌ കണ്ടത്..... അമ്മ ഉണ്ടാക്കി വച്ചത് ആയിരിക്കും..... വേദന കുറയാൻ വേണ്ടിയുള്ള മരുന്ന്.... സ്മൃതി അതെടുത്തു കുടിച്ചു.... ഇത്തിരി കൈപ്പ് ആണെങ്കിലും വേദന ഓർത്തവൾ ഒറ്റ വലിക്ക് കുടിച്ചു തീർത്തു..... ഗ്ലാസ്‌ അവിടെ വെക്കുമ്പോൾ ആണ് ഉണ്ണിയുടെ തൊപ്പി അവളുടെ ശ്രദ്ധയിൽ പെടുന്നത്....

കിച്ചേട്ടൻ ഇന്ന് നേരത്തെ വന്നോ..... എന്നും വരുന്ന സമയം ആവുന്നതെല്ലേ ഉള്ളു ഇന്ന് എന്ത് പറ്റി..... ആലോചനയോടെ അവിടെ തന്നെ ഇരുന്നവൾ..... ഉണ്ണി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ടു ഉണർന്നിരിക്കുന്ന സ്‌മൃതിയെ..... ഉണർന്നോ..... ഇപ്പോൾ എങ്ങനെ ഉണ്ട്..... വേദനയുണ്ടോ ഇപ്പോഴും...... തോർത്ത്‌ സ്റ്റാൻഡിൽ ഇട്ടവൻ അവൾക്കരികിലായി നടന്നടുത്തു..... ഹാ ഇപ്പോൾ കുഴപ്പം ഇല്ല കുറവുണ്ട്...... കിച്ചേട്ടൻ ഇന്ന് നേരത്തെ വന്നോ.... ഹാ ഇന്ന് കാര്യമായിട്ട് പണി ഒന്നും ഇല്ലായിരുന്നു അത് കൊണ്ട് നേരത്തെ തന്നെ ഇറങ്ങി..... നിന്റെ വേദന കുറവ് ഇല്ലെങ്കിൽ കിടന്നോ എഴുന്നേൽക്കേണ്ട ഫുഡ്‌ ഞാൻ ഇവിടേക്ക് കൊണ്ട് വന്നോളാം.... ഏയ്‌ അതിന്റെ ആവശ്യം ഒന്നും ഇല്ല കിച്ചേട്ടാ.... ഞാൻ താഴെ പോയി കഴിച്ചോളാം.... കിച്ചേട്ടനും കഴിച്ചില്ലല്ലോ നമുക്ക് ഒരുമിച്ചു കഴിക്കാം വായോ...... ദേ സ്മൃതി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ...... അടങ്ങി കിടന്നോ അവിടെ.... ഞാൻ പോയിട്ട് നമുക്ക് രണ്ട് പേർക്കും ഉള്ള ഫുഡ്‌ എടുത്തു വരാം.... വയ്യാതെ ഇരിക്കുമ്പോൾ കുറച്ചോക്കെ അനുസരണ വേണം..... ഉണ്ണി നോക്കി പേടിപ്പിച്ചു കൊണ്ട് പറയെ സ്മൃതി പിന്നെ ഒന്നും തിരിച്ചു പറയാതെ കയറി കിടന്നു.... ഉണ്ണി അവളെ നോക്കി ചിരിച്ചു കൊണ്ട് ഒഴിഞ്ഞ ഗ്ലാസുമായിട്ട് താഴേക്ക് ഇറങ്ങി.....

മോൾ ഉണർന്നോ ഉണ്ണി..... അവൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് വേദന..... ഉണ്ണിയെ കണ്ടപ്പോൾ തന്നെ ടീച്ചറുടെ ചോദ്യം അവനെ തേടി എത്തിയിരുന്നു..... ഒരു മകളോടുള്ള അതെ വാത്സല്യവും സ്നേഹവും സരസ്വതി അമ്മ മരുമക്കൾക്ക് കൊടുക്കാറുണ്ട്.... ഹാ അവൾ ഇപ്പോൾ ഉണർന്നു.... വേദന കുറച്ചു കുറവ് ഉണ്ടെന്ന് ആണ് പറഞ്ഞത്... ഉണ്ണി പ്ലേറ്റ് കഴുകുന്നതിന് ഇടയിൽ അവർക്കുള്ള മറുപടി നൽകി..... ഉണ്ണിയേട്ടൻ പ്ലേറ്റ് ഇങ് താ ഞാൻ എടുത്തു തരാം ഭക്ഷണം..... ഉണ്ണിയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങിക്കാൻ എന്ന പോലെ സ്നേഹ പറഞ്ഞു..... ഹാ ഇതാ സ്നേഹ.... പിന്നെ രണ്ട് പേർക്കുള്ള ഫുഡ്‌ എടുത്തോളൂട്ട..... സ്മൃതിക്ക് വയ്യാത്തത് കൊണ്ട് അവൾക്ക് കൂടെ ഉള്ളത് മുറിയിലേക്ക് കൊണ്ട് പോവാം എന്ന് വെച്ചു..... സ്നേഹ ഉണ്ണിയോടുള്ള സ്നേഹ കൂടുതൽ കൊണ്ടായിരുന്നു പ്ലേറ്റ് വാങ്ങിച്ചത്.... സ്മൃതിക്ക് കൂടെ ഉള്ള ഭക്ഷണം വിളമ്പണം എന്ന് അറിയവേ വടി കൊടുത്തു അടി വാങ്ങിയ പ്രതീതി ആയിരുന്നു അവളിൽ..... ഉണ്ണിക്ക് അവളിലെ പെരുമാറ്റ രീതി കൃത്യമായി അറിയുന്നത് കൊണ്ട് അവൾക്കിട്ട് മനഃപൂർവം നൽകിയത് ആയിരുന്നു.....

സ്നേഹ പിന്നെ വേറെ വഴി ഇല്ലാത്തത് കൊണ്ട് വേഗം തന്നെ പ്ലേറ്റിൽ കറിയും ചപ്പാത്തിയും ഇട്ട് കൊണ്ട് ഉണ്ണിയുടെ കയ്യിലേക്ക് കൊടുത്തു..... ഉണ്ണി അവളോട്‌ താങ്ക്സ് പറഞ്ഞു തിരിഞ്ഞു നടന്നു പിന്നെ വാതിൽക്കൽ എത്തിയപ്പോൾ തിരിഞ്ഞു കൊണ്ടവളെ വിളിച്ചു...... സ്നേഹ നീ ജഗ്ഗിൽ വെള്ളം നിറച്ചിട്ട് ഒന്ന് മുറിയിലേക്ക് കൊണ്ട് വരണേ ബുദ്ധിമുട്ട് ആവില്ലല്ലോ..... ഏയ്യ് എനിക്കെന്ത് ബുദ്ധിമുട്ട് ഉണ്ണിയേട്ടാ ഞാൻ കൊണ്ട് വന്നോളാം.... ഉണ്ണി അവളെ നോക്കി ചിരിച്ചു കൊണ്ട് ഭക്ഷണവുമായി മുറിയിലേക്ക് നടന്നു.... സ്മൃതി ഉണ്ണി വരുന്നതും നോക്കി ബെഡിൽ ചാരി ഇരിക്കുക ആയിരുന്നു...... വേദന നല്ല പോലെ ഉണ്ടോടാ...... അവളുടെ ഇരുപ്പ് കാണെ അവൾക്കരികിൽ ഇരുന്നു കൊണ്ടവൻ ചോദിച്ചു.... മ്മ്ച്ചും കുറവുണ്ട്...... ഹ്മ്മ് എന്ന നല്ല കുട്ടി ആയിട്ട് ഇരുന്നേ..... കിച്ചേട്ടാ നിക്ക് ഒരു ചപ്പാത്തി മാത്രം മതി ബാക്കി കിച്ചേട്ടൻ കഴിച്ചോ......

ദേ വയ്യാതെ കിടക്കാണെന്ന് നോക്കില്ല ഞാൻ നല്ല ഒന്ന് തരും അങ്ങട്.....ഇങ്ങനെ ഉള്ള ടൈമിൽ ആണ് ശെരിക്കും ഫുഡ് കഴിക്കേണ്ടത്.... അറിയാം കഴിക്കാൻ പറ്റില്ലെന്ന് എന്നാലും പറ്റും വിധം കഴിക്കണം.... എല്ലെങ്കിൽ തളർന്നു പോവും പെണ്ണെ...... ഹ്മ്മ്.....താ നല്ല വിശപ്പ്........ പ്ലേറ്റ് എല്ലേ നിന്റെ മുന്നിൽ ഇരിക്കുന്നെ എടുത്തു കഴിക്കാൻ പാടില്ലേ...... കിച്ചേട്ടാ........ ചിണുങ്ങേണ്ട ഞാൻ തരാം...... അവൾ വായ തുറന്നു ഇരുന്നു ഉണ്ണി ഓരോ പീസ് ആയിട്ട് അവൾക്ക് നൽകി പിന്നെ അവനും കഴിച്ചു...... സ്നേഹ വെള്ളവുമായി വരുമ്പോൾ കണ്ട കാഴ്ച ഇതായിരുന്നു ഒന്നും പറയാൻ നിൽക്കാതെ അതവിടെ വെച്ച് അവൾ മുറി വിട്ട് ഇറങ്ങിയിരിന്നു...... തുടരും............

നിങ്ങളുടെ കമന്റ്‌ കണ്ട് കണ്ണ് നിറഞ്ഞു പോയില്ലെന്നേ ഉള്ളു സന്തോഷം കൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല..... എല്ലാവരുടെയും കമന്റ്‌ കണ്ടിരുന്നു.....കുറച്ചു തിരക്കിൽ പെട്ട് പോയി അത് കൊണ്ടാണ് ആർക്കും റിപ്ലൈ തരാതിരുന്നത്.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story