നിനക്കായ്‌❤: ഭാഗം 28

ninakkay mufi

രചന: MUFI

ഫ്ലൈറ്റ്ൽ ആദ്യമായി കയറുന്ന പേടിയും പരിഭ്രമവും ഒക്കെ സ്മൃതിയിൽ നിറഞ്ഞു നിന്നു..... ഉണ്ണിയുടെ കൈകളിൽ മുറുകെ പിടിച്ചാണ് സ്മൃതി ഇരുന്നത്..... ഫ്ലൈറ്റ് ടേക്ക് ഓഫ് അന്നൗൻസ് വന്നതും സ്മൃതി കണ്ണുകൾ ഇറുകെ ചിമ്മിയിരുന്നു.... ഉണ്ണി തട്ടി വിളിച്ചപ്പോൾ ആയിരുന്നു കണ്ണുകൾ തുറന്നു ചുറ്റിലും നോക്കിയത്.... മേഘങ്ങൾക്ക് ഇടയിൽ കൂടെ മുന്നോട്ട് നീങ്ങുന്ന വിമാനത്തെ ഇമ ചിമ്മാതെ നോക്കി ഇരുന്നു ആ പെണ്ണ്..... അങ്ങനെ ഫ്ലൈറ്റ് യാത്രയുടെ വിരാമം എന്ന പോലെ ശ്രീനഗർ എയർപോർട്ടിൻ ഫ്ലൈറ്റ് ലാൻഡ് ചെയ്തു..... എയർപോർട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയവർ ചുറ്റിലും നോക്കി..... ഉണ്ണി കൈ കാണിക്കേ അവരുടെ അടുത്തേക്ക് ഒരാൾ നടന്നു വന്നു ഉണ്ണിയെ ഹഗ് ചെയ്തു.... സ്മൃതി ഇത് എന്റെ കൂട്ടുകാരൻ ഹെമിഷ്.... ഇവിടെ ആണ് ഇപ്പോൾ താമസം... ഹെമിഷ് ഇത് എന്റെ വൈഫ് സ്മൃതി..... പരസ്പരം പരിചയപ്പെടൽ ഒക്കെ കഴിഞ്ഞ് ഹെമിഷിന്റെ ഒപ്പം ഉണ്ണിയും സ്‌മൃതിയും യാത്ര തിരിച്ചു.....

എയർപോർട്ടിൽ നിന്നും 10 km അകലെ ഉള്ള ഹെമിഷിന്റെ വീട്ടിലേക്ക് ആണ് ഇരുവരും പോയത്.... അവിടെ എത്തുമ്പോൾ ഉച്ചയോട് അടുത്തിരുന്നു..... അവിടെ നിന്ന് ഫ്രഷ് ആയിട്ട് ഫുഡ് കഴിച്ചു കുറച്ചു സമയം ഇരുവരും വിശ്രമിച്ചു..... ഉണ്ണി നി പറഞ്ഞത് പോലെ ഗുൽമർകിൽ ചെറിയൊരു വീട് റെഡി ആക്കിയിട്ടുണ്ട് ഇപ്പോൾ തന്നെ തിരിക്കാം.....ഇവിടെ നിന്നും ഒരു 30 km ഉണ്ട് അവിടേക്ക്...... ഹെമിഷ് ചൂട് കട്ടൻ ഊതി കുടിക്കുന്ന ഉണ്ണിയുടെ അടുത്തായി വന്നു പറഞ്ഞു..... താങ്ക്സ് മച്ചാ.... എനിക്ക് വേണ്ടി ഇത്രയും ഒക്കെ ചെയ്തു തന്നില്ലേ നി.... നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം നന്നേ ഇരുട്ടുന്നതിന് മുന്നേ അവിടെ എത്താൻ നോക്കാം..... ടാ വേണ്ടാട്ടോ.... നമ്മൾ തമ്മിൽ ഇതിന്റെ ഒന്നു ആവശ്യം ഇല്ലല്ലോ.... നി പോയി നിന്റെ പെണ്ണിനെ വിളിച്ചു റെഡി ആയിട്ട് വായോ ഇപ്പോൾ തന്നെ തിരിക്കാം..... അങ്ങനെ ഹെമിഷിന്റെ വണ്ടിയിൽ ഹെമിഷും അവന്റെ ഭാര്യ വേദയും ഉണ്ണിയും സ്‌മൃതിയും യാത്ര തിരിച്ചു......

നന്നേ ഇരുട്ടുന്നതിന് മുന്നേ തന്നെ അവർ ഗുൽമർകിൽ എത്തിയിരുന്നു...... അവിടെ നിന്നും പോരുമ്പോൾ എടുത്ത ഭക്ഷണം ഉള്ളത് കൊണ്ട് അവർ അതെടുത്തു കഴിച്ചു...... ഹെമിഷും വേദയും ഇരുവരോടും ഗുഡ് നൈറ്റ്‌ പറഞ്ഞു ഉറങ്ങുവാൻ പോയി.... സ്മൃതിയും ഉണ്ണിയും പകൽ ഷീണം കാരണം ഇത്തിരി മയങ്ങി പോയത് കൊണ്ട് ഉറക്കം വരാതെ വരാന്തയിൽ ഇറങ്ങി നിന്നു.... നിലാവിന്റെ ശോഭയിൽ ഉയർന്നും നിൽക്കുന്ന മല നിരകളെ കണ്ണുകൾ വിടർത്തി നോക്കി കണ്ടു സ്മൃതി..... അവളുടെ മുഖത്തെ ഭാവങ്ങൾ ഒക്കെയും ഒപ്പി കൊണ്ട് അവൾക്ക് അടുത്തായിട്ട് ഉണ്ണിയും ഉണ്ടായിരുന്നു..... കുറച്ചു സമയം അവളെ നോക്കി നിന്നു... പിന്നെ അവളുടെ തോളിൽ ആയിട്ട് കൈകൾ വെച്ച് അവനിലേക്ക് ചേർത്തു നിർത്തി ഉണ്ണി..... ചെറു ചിരിയാലെ അവനിലേക്ക് ഒന്നു കൂടെ ചേർന്ന് നിന്നു...... കുറച്ചു നിമിഷങ്ങൾ കൂടെ അവർക്കിടയിൽ മൗനമായി കടന്നു പോയി..... പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ ഹൃദയത്താളങ്ങൾ താളമിട്ട് കൊണ്ടിരുന്നു.....

തണുപ്പ് കൂടി വന്നതും സ്മൃതിയെയും കൂട്ടിയവൻ മുറിയിലേക്ക് നടന്നിരുന്നു..... രാവിലെ തന്നെ അവിടെ ഉള്ള സ്ഥലങ്ങൾ ചുറ്റി കാണുവാൻ അവർ നാല് പേരും ഒരുങ്ങി ഇറങ്ങി..... ഓരോ ആക്ടിവിറ്റിയും അവർ നാല് പേരും ആസ്വദിച്ചു ചെയ്തു..... അന്ന് രാത്രിയോട് അടുത്ത് ആയിരുന്നു അവർ തിരിച്ചു വന്നത്....... പിറ്റേ ദിവസം പുലർച്ചെ തന്നെ ഹെമിഷും വേദയും തിരിച്ചു പോയി...... രാവിലെ ബ്രെഡും ഓംപ്ലേറ്റും കഴിച്ചു കൊണ്ട് ഉണ്ണിയും സ്‌മൃതിയും പുറത്തേക്ക് ഇറങ്ങി..... ട്രക്കിങ്ങും സ്കൈയിങ്ങിനും ഒക്കെ പോയിട്ട് ആയിരുന്നു അവർ തിരിച്ചത്...... ഉണ്ണിയോടൊപ്പം ഉള്ള ഓരോ നിമിഷവും സ്മൃതി നല്ല പോലെ എൻജോയ് ചെയ്തു...... രാത്രിയിൽ കുറച്ചു വിറകുകൾ കത്തിച്ചു കൊണ്ട് അതിനു മുന്നിൽ ഇരുവരും ഇരുപ്പ് ഉറപ്പിച്ചു..... തണുപ്പ് സഹിക്കാൻ പറ്റാത്ത അത്രയും ആയിരുന്നു.....ഉണ്ണിയുടെ കൈകൾക്ക് ഇടയിൽ കൂടെ കൈകൾ ഇട്ട് കൊണ്ട് ആയിരുന്നു സ്‌മൃതിയുടെ ഇരുപ്പ്..... കിച്ചേട്ടാ...... സ്‌മൃതിയുടെ കൊഞ്ചിയുള്ള വിളി കേൾക്കെ ഉണ്ണി തല ചെരിച്ചവളെ നോക്കി.....

ലവ് യൂ കിച്ചേട്ടാ.......... അവളുടെ കിളിനാദം കേൾക്കെ ഉണ്ണി ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയാലെ ആ പെണ്ണിനെ നോക്കി ഇരുന്നു...... എന്താണ് പെണ്ണെ ഒത്തിരി സന്തോഷത്തിൽ ആണെന്ന് തോനുന്നു...... മ്മ് മ്മ് ഒത്തിരി ഒത്തിരി സന്തോഷം തോന്ന കിച്ചേട്ടാ......എന്റെ ആഗ്രഹം നടക്കുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു..... കിച്ചേട്ടനോട് ഇങ്ങനെ ഒരു ട്രിപ്പ്നെ കുറിച്ച് പറഞ്ഞത് പോലും കിച്ചേട്ടൻ സമയം കിട്ടുമ്പോൾ എപ്പോയെങ്കിലും പോവുമായിരിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു..... പക്ഷെ എന്റെ ആഗ്രഹം അത് ഇത്രയും പെട്ടെന്ന് തന്നെ നടത്തി തരുമെന്ന് കരുതിയില്ല..... എന്നെ സന്തോഷിപ്പിക്കാൻ കിച്ചേട്ടൻ മാറ്റിവെക്കുന്ന സമയം അതൊക്കെ എന്നോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ടെല്ലേ..... എന്നെ എന്നും ഇങ്ങനെ ചേർത്ത് പിടിക്കുന്നില്ലേ....... ഇങ്ങനെ ഒക്കെ ഞാൻ സ്നേഹിക്കപ്പെടും എന്ന് തീരെ ഉറപ്പ് ഇല്ലായിരുന്നു......ഇങ്ങനെ കിച്ചേട്ടന്റെ ഒപ്പം നിൽക്കുമ്പോൾ എനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷം തോന്ന കിച്ചേട്ടാ.....

ഉണ്ണി ചുണ്ടിൽ വിരിഞ്ഞ ചിരിയെ മായിക്കാതെ തന്നെ ആ പെണ്ണിനെ ഒന്ന് കൂടെ അവനിലേക്ക് ആയിട്ട് ചേർത്ത് നിർത്തി അവളുടെ കുഞ്ഞു നെറ്റിയിൽ ചുണ്ടുകളാൽ മുദ്രണം ചെയ്തിരുന്നു.....ഇരു കണ്ണുകളും അടച്ചവൾ നിറഞ്ഞ മനസ്സാൽ അവയെ സ്വീകരിച്ചു...... പിറ്റേ ദിവസം രാവിലെ തന്നെ ടാക്സി പിടിച്ചു കൊണ്ട് ഇരുവരും അവിടെ നിന്നും ശ്രീനഗർ ദാൽ ലൈക്കിലേക്ക് യാത്ര തിരിച്ചു.....30 km ദൂരം ഉണ്ടായിരുന്നു അവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും അവിടേക്ക്..... അതികം വഴികാതെ തന്നെ അവർ അവിടെ എത്തി ചേർന്നിരുന്നു...... ചുറ്റിലും ഉള്ള മഞ്ഞു മലകളുടെ നടുവിൽ ആയിട്ട് എന്ന പോലെ ഉള്ള തടാകത്തിന്റെ ഭംഗി ഇരുവരും നോക്കി കണ്ടു..... അവിടെ ഉള്ള ഹൌസ് ബോട്ടിൽ രണ്ട് രാത്രി സ്റ്റേ ചെയ്യുവാൻ ആദ്യമേ ഉണ്ണി തീരുമാനിച്ചിരുന്നു..... സ്‌മൃതിയോട് അതെ കുറിച്ച് ഒന്നും അവൻ പറഞ്ഞിരുന്നില്ല..... കുറച്ചു പഴക്കം ഉള്ള പണ്ടത്തെ മോഡലിൽ ഉള്ള ഹൌസ് ബോട്ടിൽ ആയിരുന്നു ഉണ്ണി സ്‌മൃതിയെയും കൂട്ടി കയറിയത്....

അതിന്റെ നടത്തിപ്പ് കാരൻ അല്പം പ്രായം ഉള്ള ഹിന്ദി സംസാരിക്കുന്ന ആൾ ആയിരുന്നു...... ഉണ്ണി അയാളുമായി സംസാരിച്ചു കൂട്ടായി..... വഴികുന്നേരം ബോട്ടിൽ നിന്നു മീൻ പിടിക്കൽ ആയിരുന്നു ഇരുവരും..... യാത്രിയിൽ മീൻ പൊരിച്ചതും ചപ്പാത്തിയും ആയിരുന്നു അവർ കഴിച്ചത്..... രാത്രിയുടെ ഇരുളിലും അതി സുന്ദരമായ കാഴ്ച ആയിരുന്നു ചുറ്റിലും.....രണ്ട് ദിവസം ബോട്ടിൽ തന്നെ ആയിരുന്നു അവർ താമസിച്ചത്.......അവിടെ നിന്ന് തിരിക്കുന്നതിന് മുന്നേ അവിടെ അടുത്തുള്ള ഷോപ്പിൽ കയറി കാശ്മീരൻ ഷോളും ഡ്രസ്സും ഒക്കെ വാങ്ങിച്ചു..... അവിടെ നിന്ന് അവർ നേരെ പോയത് ഉദാമ്പുർലേക്ക് ആയിരുന്നു.... അവിടെ ആയിരുന്നു ഉണ്ണിയുടെ അച്ഛൻ ജോലി ചെയ്തിരുന്നത്..... ഇന്ത്യൻ ആർമിയുടെ നോർത്തേൺ കമന്റിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് അവിടെ ആയിരുന്നു...... അവിടെ ഹെമിഷിന്റെ സഹായത്തോടെ അവർക്ക് ചെറിയൊരു വീട് തരപ്പെട്ടു....രണ്ട് ദിവസം അവിടെ നിൽക്കാൻ ആയിരുന്നു അവരുടെ പ്ലാൻ.....

സ്മൃതി നിനക്ക് അറിയുമോ എന്റെ അച്ഛന്റെ ഓർമ പോലും എന്നിൽ ഇല്ല.... ആകെ കണ്ടത് ഫോട്ടോ മാത്രം ആണ്.... ചേട്ടനും ചേച്ചിക്കും ഒക്കെ അച്ഛൻ എന്ന് കേൾക്കുബോൾ ഓർക്കാൻ ഇത്തിരി എങ്കിലും നല്ല ഓർമ്മകൾ ഉണ്ട് പക്ഷെ എനിക്ക് അതിനു മാത്രം ഒന്നുമില്ല..... അച്ഛൻ ആർമിയിൽ ആണെന്നും യുദ്ധതിന് ഇടയിൽ വീര്യ മൃത്യു വരിച്ചത് ആണെന്നുമൊക്കെ അമ്മ പണ്ട് മുതൽ പറഞ്ഞു തന്നിരുന്നു പക്ഷെ ഒന്നും വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്ത പ്രായം ആയത് കൊണ്ട് അപ്പോൾ അതൊന്നും അത്ര കാര്യം ആക്കിയിരുന്നില്ല..... പിന്നെ ആണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്..... അന്ന് മുതൽ ഉള്ള ആഗ്രഹം ആയിരുന്നു നാടിനെ സംരക്ഷിക്കാൻ പറ്റുന്ന വല്ല ജോലിയും നേടണം എന്ന്.... പിന്നെ പിന്നെ ട്രാഫിക്ൽ കാണുന്ന പോലീസ് യൂണിഫോം അണിഞ്ഞു നിൽക്കുന്ന പോലീസ് കാരനിൽ എത്തി നിന്നു മനസ്സ്..... അങ്ങനെ ആണ് ഇന്ന് ഞാൻ എന്താണോ അതിലേക്ക് എത്തി ചേർന്നത്..... ഉണ്ണി പറയുന്നത് മുഴുവനും ചെറു ചിരിയാൽ കേട്ടിരുന്നു അവൾ....... അവിടെ ചുറ്റിയടിച്ചു കൊണ്ട് അവർ നേരെ പോയത് സ്വന്മർകിലേക്ക് ആയിരുന്നു.............. തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story