നിനക്കായ്‌❤: ഭാഗം 31

ninakkay mufi

രചന: MUFI

"ടാ ഉണ്ണി നി എവിടെ ആണ് ഉള്ളത്....." ശിവ ഫോണിൽ കൂടെ ചോദിക്കേ ഉണ്ണി ഓട്ടിയുടെ മുന്നിൽ ആണെന്ന് പറഞ്ഞു..... ശിവ ഓടി പിടഞ്ഞു വരുമ്പോൾ കണ്ടത് രക്തക്കറ പുരണ്ട ഷർട്ടോടെ മുഖം പൊത്തി ചെയറിൽ ഇരിക്കുന്ന ഉണ്ണിയെ ആയിരുന്നു..... എന്താടാ ഉണ്ണി നിന്റെ ഷർട്ട്‌ൽ ഒക്കെ എങ്ങനെ രക്തക്കറ വന്നത് സ്‌മൃതിക്ക് എന്താ പറ്റിയത്.... ഡാ ഉണ്ണി............ ഉണ്ണി ശിവയെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു..... അത്രയും നേരം അടക്കി വെച്ച സങ്കടം മുഴുവനും അണ പൊട്ടി ഒഴുകിയിരുന്നു അവനിൽ നിന്നും..... ഡാ ഉണ്ണി നി ഇങ്ങനെ കരയാതെ എന്താ സംഭവിച്ചത് എന്ന് പറ....... ഉണ്ണി കണ്ട കാര്യം അതെ പോലെ പറഞ്ഞു..... ശിവക്കും എന്ത് പറയണം എന്ന് അറിഞ്ഞില്ല..... ഉണ്ണി നി ഇങ്ങനെ തളരാതെ.....സ്‌മൃതിയെ ഈ അവസ്ഥയിൽ ആക്കിയത് ആരാണെന്നു അറിയേണ്ടേ..... അവൾക്ക് ഒന്നും സംഭവിക്കില്ലടാ.... അങ്ങനെ പെട്ടെന്ന് ഒന്നും അവളെ കിച്ചനെ വിട്ട് പോവാൻ ആവില്ല അവൾക്ക്...... നി സ്റ്റേഷനിൽ വിളിച്ചു കാര്യം പറയ്.......

അവിടെ വീട്ടിൽ നിന്ന് തന്നെ ഇത് ചെയ്തവർക്ക് എതിരെ ഉള്ള എന്തെങ്കിലും കിട്ടാതെ ഇരിക്കില്ല..... ഉണ്ണി ഒരു വിധം ഒക്കെ ആയതും വേഗം തന്നെ സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു.... അപ്പോയെക്കും ശിവ വീട്ടിൽ വിളിച്ചു നടന്ന കാര്യം അറിയിച്ചു.... മുകളിലെ നിലയിലേക്ക് ആർക്കും കടക്കാൻ പ്രവേശനം ഇല്ലാത്ത വിധം അവിടെ സീൽ വെച്ചു..... വിവരം കേട്ട ഉടനെ തന്നെ സരസ്വതി അമ്മ ശിവാനിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് ഓടി എത്തിയിരുന്നു..... അവർക്കൊപ്പം തന്നെ സ്നേഹയും അവിടെക്ക് ചെന്നിരുന്നു.... സ്‌മൃതിയുടെ വീട്ടിൽ അരുണിനെ വിളിച്ചു ശിവ കാര്യം പറഞ്ഞു..... ഉടനെ തന്നെ ഹോസ്പിറ്റലിൽ അരുൺ എത്തിയിരുന്നു...... ഓട്ടി വാതിൽ തുറന്നു കൊണ്ട് ഡോക്ടർ പുറത്തേക്ക് വന്നതും ഉണ്ണി പിടഞ്ഞെഴുനേറ്റ് കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയി.... സർ സ്മൃതി അവൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്...... സ്‌മൃതിയുടെ ഹസ്ബൻഡ് എല്ലേ.... കേബിനിലോട്ട് വരൂ നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം.....

ഉണ്ണിയും ശിവയും അരുണും കൂടെ ഡോക്ടറുടെ കേബിനിലോട്ട് ചെന്നു...... ഞാൻ ഈ പറയുന്ന കാര്യം വളരെ ശ്രദ്ധയോടെ കേൾക്കണം......ഒരുപാട് ബ്ലഡ് സ്‌മൃതിയുടെ ശരീരത്തിൽ നിന്നും പോയിട്ടുണ്ട്...... രക്ഷപെടാൻ ഒരു ശതമാനം പോലും ചാൻസ് ഉണ്ടാവില്ലായിരുന്നു നിങ്ങൾ ഇവിടെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞാണ് കൊണ്ട് വന്നിരുന്നത് എങ്കിൽ....... മുറിവ് ക്ലീൻ ചെയ്തിട്ടുണ്ട് പക്ഷെ സ്‌മൃതിക്ക് ബ്ലഡ്‌ ഒത്തിരി പോയത് കൊണ്ട് തന്നെ ബ്ലഡ്‌ ആവശ്യം ഉണ്ട്.... പിന്നെ അത്യാവശ്യം ആയിട്ട് ഓപ്പറേഷൻ നടത്തണം.... അതിന്റെ റീസൺ രണ്ട് കാര്യങ്ങൾ ആണ്......ഒന്ന് മുറിവ് ആയത്തിൽ ഉള്ളതാണ്..... അതെ പോലെ സ്‌മൃതിയുടെ ഉള്ളിൽ ഒരാഴ്ചയുടെ വളർച്ച ഉള്ള ഒരു ജീവൻ കൂടെ ഉണ്ടായിരുന്നു അത് ഇപ്പോൾ തന്നെ അബോർഷൻ ആയിട്ടുണ്ട്....

പിന്നെ വേറെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഇത് ഒരിക്കലും മോഷണ ശ്രമത്തിന്റെ ഇടയിൽ രക്ഷപെടാൻ വേണ്ടി കുത്തിയത് എല്ല..... Its a planned attack......മുറിവ് രണ്ട് സ്ഥലങ്ങളിൽ ആയിട്ട് ആണ് ഉള്ളത്....അതും വളരെ ആയത്തിൽ.....മരണം ഉറപ്പാക്കും വിധം ചെയ്തത് ആണ്..... ഉണ്ണിയുടെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ അടർന്നു വീണു കൊണ്ടിരുന്നു......തന്റെ തുടിപ്പ് അവളുടെ ഉദരത്തിൽ പിറവി കൊണ്ടത് കേൾക്കെ അവൻ ദേഹം തളരുന്നത് പോലെ തോന്നി....... അവന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ തന്നെ അവന്റെ ഇരുവശത്തു നിന്നും അരുണും ശിവയും അവനെ ചേർത്ത് പിടിച്ചിരുന്നു...... സർ ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്യണം....പിന്നെ ബ്ലഡ്‌ കൊടുക്കാൻ ഉള്ള ആളുകളെയും അറേഞ്ച് ചെയ്യണം.... ഒരു നേഴ്സ് വന്നു കൊണ്ട് പറയെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ അതിൽ സൈൻ ചെയ്തു കൊടുത്തു....... കുറഞ്ഞ നിമിഷം കൊണ്ട് തന്നെ ഉണ്ണിയാകെ ക്ഷീണിച്ചിരുന്നു.......

ഓപ്പറേഷൻ തീയേറ്റർന്റെ മുന്നിൽ ഒരേ ഇരുപ്പ് ആയിരുന്നു ഉണ്ണി.... അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ചുറ്റിലും ബാക്കി ഉള്ളവരും..... സ്നേഹക്ക് ഉള്ളിൽ ഭയം ഉണ്ടെങ്കിലും അത് പുറത്തു വരാത്ത വിധം നിന്നു....... മണിക്കൂറുകൾക്ക് വല്ലാത്ത ധൈർക്യം ഉള്ളത് പോലെ തോന്നി ഉണ്ണിക്ക്..... അവൻ സ്‌മൃതിയോടൊപ്പം ഉള്ള ഓരോ നിമിഷവും ഓർത്തിരുന്നു...... ഓട്ടിയുടെ ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നതും ഉണ്ണി ഡോക്ടറുടെ അടുത്തേക്ക് പോയി...... ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് സ്മൃതി മയക്കത്തിൽ ആണ്.....ഇപ്പോൾ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്....നാളെ മാത്രമേ ആർകെങ്കിലും കയറി കാണുവാൻ പറ്റുള്ളൂ......മുറിവിൽ ഇൻഫെക്ഷൻ ആവാതെ നിൽക്കാൻ വേണ്ടിയാണ്..... പിന്നെ കുഞ്ഞു നഷ്ടപ്പെട്ട കാര്യം ഇപ്പോൾ സ്മൃതി അറിയേണ്ട എല്ലാം ഒന്ന് ഒക്കെ ആയതിനു ശേഷം പറഞ്ഞാൽ മതി..... ആൾറെഡി ഒരു ഡിപ്രെഷൻ സ്റ്റേജിൽ നിന്നും റിക്കവർ ആയത് എല്ലേ പെട്ടെന്ന് ഇത് കേട്ടാൽ ചിലപ്പോൾ വീണ്ടും അതെ പോലെ ആവാൻ ചാൻസ് കൂടുതൽ ആണ്.....

ഉണ്ണി എല്ലാം കേട്ട് കൊണ്ട് തലയനക്കുക മാത്രം ചെയ്തു...... സ്നേഹ ഇവിടെ റൂം എടുത്തിട്ടുണ്ട് നി അമ്മയെയും ശിവാനിയെയും കൂട്ടി റൂമിലേക്ക് ചെല്ല് ഇനി ഇപ്പോൾ ഇവിടെ ഇങ്ങനെ നിൽക്കണം എന്നില്ല..... ഹ്മ്മ്..... അവൾ ഇരുവരെയും വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി.... ഉണ്ണി നി ഇങ്ങനെ വേഷം പോലും മാറാതെ ഇരിക്കല്ലേ..... പോയിട്ട് വേഷം ഒക്കെ മാറിയിട്ട് വാ എന്നാൽ മാത്രമേ അവളെ കാണാൻ പറ്റുള്ളൂ.... വീട്ടിലേക്ക് പോവേണ്ട റൂമിൽ ഞാൻ ഡ്രസ്സ്‌ കൊണ്ട് വെച്ചിട്ടുണ്ട് അവിടെ പോയി ഫ്രഷ് ആയിട്ട് വായോ..... അവസാനം ശിവയുടെ നിർബന്ധം കാരണം ഉണ്ണി റൂമിലേക്ക് പോയി വേഷം ഒക്കെ മാറി വന്നു...... ഉണ്ണി നിനക്ക് ഒരു കാൾ വന്നിരുന്നു സ്റ്റേഷനിൽ നിന്നുമാണ്.... ശിവ അവൻ നേരെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു..... കുറച്ചു അപ്പുറം മാറി നിന്ന് കൊണ്ട് ഉണ്ണി ഫോൺ വിളിച്ചു പിന്നെ തിരികെ വന്നു കൊണ്ട് ശിവയുടെ അരികിൽ ആയിട്ട് ഇരുന്നു.... എന്തെങ്കിലും തെളിവ് കിട്ടിയോ ഉണ്ണി..... ശിവ ആയിരുന്നു ചോദിച്ചത്.....

ഹ്മ്മ് ഡോക്ടർ പറഞ്ഞത് പോലെ ഇതൊരു മോഷണ ശ്രമത്തിന് ഇടയിൽ സംഭവിച്ച ഒന്നെല്ല.....കൊല്ലാൻ വേണ്ടി മനപ്പൂർവം പ്ലാൻ ചെയ്തു വന്നതാണ്..... അത് ഒരു മോഷണ ശ്രമം ആക്കുവാൻ വേണ്ടി സ്മൃതി യുടെ കയ്യിൽ ഉള്ള വളകളും പിന്നെ മാലയും ഊരി എടുത്തത്.... മോഷണം ആണെങ്കിൽ താഴെ ഉള്ള മുറികളിൽ ഒക്കെ കയറുമായിരുന്നു..... എന്റെ പെണ്ണിനെ ഈ അവസ്ഥയിൽ ആക്കിയത് അത് ആര് തന്നെ ആയാലും വെറുതെ വിടില്ല ഞാൻ...... ഉണ്ണിയുടെ വാക്കുകളിലെ ദൃഡത.....അതിൽ ഇത്രയും നേരം അവൻ അനുഭവിച്ച മാനസിക സംഘർഷം എത്രയാണെന്ന് വിളിച്ചോതുന്നവ ആയിരുന്നു..... പിറ്റേ ദിവസം പുലർച്ചെ ആയിരുന്നു സ്‌മൃതിയെ കാണുവാൻ ഉള്ള അനുവാദം കിട്ടിയത്.... ഉയർന്നു മിടിക്കുന്ന നെഞ്ചിടിപ്പോടെ ആയിരുന്നു ഉണ്ണി ഐസിയുവിൻ ഉള്ളിലേക്ക് ഓരോ ചുവടും വച്ചത്...... ഒത്തിരി വയറുകൾക്ക് ഇടയിൽ ഓക്സിജൻ മാസ്ക്കിന്റെ സഹായത്തോടെ കിടക്കുന്നവളെ കാണെ നെഞ്ചിൽ വല്ലാത്ത ഭാരം വന്നു നിറയുന്നത് പോലെ തോന്നി....

.ഐജി ഓഫീസിലേക്ക് പോവുമ്പോൾ എന്നോട് ചിണുങ്ങി സംസാരിച്ചവളുടെ കിടപ്പ് കാണെ ഉള്ളിൽ അലയടിക്കുന്ന സങ്കടം എത്രയാണെന്ന് പോലും അറിയില്ല....... മെല്ലെ അവൽക്കരികെ നിന്ന് കൊണ്ട് പതിയെ തല മുടിയിൽ കൂടെ വിരലുകൾ ഓടിച്ചു..... പിന്നെ കുനിഞ്ഞു കൊണ്ട് ആ കുഞ്ഞു നെറ്റിയിൽ ചെറു ചുംബനം നൽകി......അവളിൽ നിന്ന് അകന്നു നിന്നതും നോട്ടം ചെന്ന് നിന്നത് അവളുടെ വയറിലേക്ക് ആയിരുന്നു.... പ്ലാസ്റ്റർ കൊണ്ട് വലിയൊരു കെട്ട് തന്നെ ഉണ്ടായിരുന്നു വയറിനു മുകളിൽ..... മനസ്സിൽ ഒരു കുഞ്ഞി മുഖം ഓടി എത്തി..... അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി..... അതിക സമയം അവിടെ നിൽക്കാൻ പറ്റിയില്ല..... തിരിച്ചു ഇറങ്ങുമ്പോൾ ഒഴുകി ഇറങ്ങിയ കണ്ണു നീർ തുള്ളികളെ വാശിയോടെ തുടച്ചു മാറ്റിയിരുന്നു.....

അവളെ ഈ അവസ്ഥയിൽ ആക്കിയത് അത് ആരായാലും ഇതിനേക്കാൾ വേദന അത് അവരെ കൊണ്ട് അനുഭവിച്ചിരിപ്പിക്കും...... ശിവേട്ടൻ ഇവിടെ തന്നെ വേണം അവളുടെ ജീവൻ നമുക്ക് തിരിച്ചു കിട്ടി എന്നാൽ ഇപ്പോഴും അവളുടെ ജീവൻ എടുക്കാൻ ശ്രമിക്കുന്നവർ ഉണ്ടാവും.....സ്റ്റേഷനിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇവിടെ പോലീസ് ഓഫീസർസ് ഉണ്ടാവും....... അമ്മയെയും ഏട്ടത്തിയെയും ഒന്നും ഇപ്പോൾ അറിയിക്കേണ്ട സ്നേഹയെയും... പിന്നെ അവളിൽ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണം..... നമ്മുടെ വീട്ടിൽ നിന്നും ഒരാളുടെ സഹായം ഇല്ലാതെ ഇങ്ങനെ ഒരു കാര്യം നടത്തുവാൻ കൊലയാളിക്ക് ആവില്ല...... അരുൺ നി ഇപ്പോൾ തന്നെ ഒന്നും അച്ഛനോടും അമ്മയോടും പറയേണ്ട..... വാർത്ത പുറത്ത് വരാതിരിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്..... ഞാൻ ഒന്ന് പുറത്ത് പോയി വരാം നിങ്ങൾ രണ്ട് പേരും ഇവിടെ തന്നെ നിൽക്കണം.... ഹ്മ്മ്...... ഉണ്ണി ഇരുവരോടും ആയിട്ട് പറഞ്ഞു നിർത്തിയപ്പോയെക്കും അങ്ങോട്ടേക്ക് രണ്ടു പോലീസ് ഓഫീസർസ് വന്നിരുന്നു.....

ഉണ്ണിക്ക് മുന്നിൽ വന്നു നിന്നവർ സല്യൂട്ട് അടിച്ചു.... ഉണ്ണി അവർക്ക് വേണ്ട നിർദ്ദേശം നൽകി കൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി...... നിന്നെ ഒക്കെ ഏൽപ്പിച്ച എന്നെ പറഞ്ഞാൽ മതിയെല്ലോ..... ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞതല്ലേ അവളിൽ ജീവന്റെ ഒരു കണിക പോലും ബാക്കി ഉണ്ടാവരുത് എന്ന്.....ബാക്കി ക്യാഷ് ഞാൻ അയക്കാം അത് എന്തിനാണെന്ന് വെച്ചാൽ പിടിക്കപ്പെട്ടാലും എന്റെ പേര് അതെവിടെയും വരരുത് അതിന് വേണ്ടി....... അവൾ ജീവനോടെ തന്നെ തിരിച്ചു വന്നിട്ടുണ്ട്..... പിന്നെ ഉണ്ണികൃഷ്ണൻ പ്രിയതമയെ വക വരുത്തിയവരെ അന്വേഷിച്ചു ഇറങ്ങിയിട്ടുണ്ട് വേഗം തന്നെ ഈ നാട്ടിൽ നിന്നും മാറി നിൽക്കണം.........പിടിക്കപ്പെട്ടാൽ എന്റെ പേര് ഒരു കാരണവശാലും പറയരുത്..... അത്രയും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്തു..... സ്‌മൃതിക്ക് ആളുകളെ തിരിച്ചറിഞ്ഞാൽ അവർ വഴി എന്നിൽ ആവും എത്തുക..... ഇല്ല അവൾ ഒന്നും പറയില്ല..... ബാക്കി ആയ നിന്നിലെ ജീവൻ അത് ഞാൻ എടുത്തിരിക്കും......... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story