നിനക്കായ്‌❤: ഭാഗം 32

ninakkay mufi

രചന: MUFI

മുന്നിൽ ചെയറിൽ ആയിട്ട് ബന്ധിപ്പിച്ചവനെ ഉണ്ണി കുറുകിയ കണ്ണോടെ നോക്കി നിന്നു..... "സർ ഇത്രയും നേരം കിട്ടിയത് മൊത്തം വാങ്ങി കൂട്ടി എന്നല്ലാതെ ഒരക്ഷരം തുറന്നു പറഞ്ഞിട്ടില്ല ഇവൻ......" ഉണ്ണിയുടെ അടുത്ത് നിന്ന ദേവൻ പറയവേ ഉണ്ണി അവനിൽ തന്നെ ശ്രദ്ധ കൊടുത്തു..... വടിവാൾ രാജു അതെല്ലേ ഇവന്റെ പേര്....... ഉണ്ണി പറയവേ അതെ എന്ന പോലെ തലയനക്കി ദേവൻ........ രാജു...... ഇത്രയും നേരം ഇവൻ മര്യാദയുടെ ഭാഷയിൽ ആണ് ചോദിച്ചത് ഞാൻ അവസാനം ആയിട്ട് ചോദിക്കുകയാണ് നിന്റെ ഒപ്പം ഫേസ് മാസ്ക്ക് വെച്ച ആൾ ആരായിരുന്നു....... "ഞാൻ പറയില്ല സാറെ സർ എത്ര വേണമെങ്കിലും എന്നെ തല്ലിക്കോ......" രാജു അവശതയിലും എങ്ങനെ ഒക്കെയോ പറഞ്ഞു....... ദേവ ഇവനോടൊന്നും നല്ല ഭാഷയിൽ സംസാരിച്ചിട്ട് കാര്യം ഇല്ല.... നി അത് ഇങ്ങോട്ട് എടുക്ക്..... വേദന സഹിക്കാൻ പറ്റാതെ ആയാൽ ഇവൻ സത്യം സത്യം പോലെ പറഞ്ഞോളും...... ഹ്മ്മ്..... ഇതാ സർ.....

ദേവൻ ലൈറ്ററും പിന്നെ ആണിയും മുട്ടിയും ഒക്കെ എടുത്തു കൊണ്ട് വന്നു.... രാജുവിന്റെ കണ്ണുകളിൽ ചെറുതായി ഭയം വന്ന് തുടങ്ങി...... ഞാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ ഇത്തിരി പാടാണ് ഒന്നു കൂടെ ചോദിക്ക ആരാണ് നിന്റെ ഒപ്പം ഉണ്ടായത്..... ഞാൻ ഞാൻ പറയാം സാറേ.... അന്ന് സാറിന്റെ വീട്ടിൽ എന്റെ ഒപ്പം എൽദോ സർ ആയിരുന്നു ഉണ്ടായത്..... എൽദോ...... അവൻ എവിടെ ഉണ്ടാവും..... ഉണ്ണിയുടെ കണ്ണിൽ കനൽ പോലെ പകയാളി.... അറിയില്ല സാറേ സത്യമായിട്ടും..... എൽദോ സർ എപ്പോയെങ്കിലും മാത്രമേ വരുള്ളൂ നാട്ടിലോട്ടു....എന്റെ സഹായം വല്ലതും വേണ്ടി വന്നാൽ എന്നെ വിളിക്കാർ ആണ്...... ഒരു പണി ഉണ്ടെന്ന് പറഞ്ഞു എന്നെ വിളിച്ചത് ആണ് മിനിഞ്ഞാന്ന്..... ഒരു സഹായത്തിനു വേണ്ടി..... ഹ്മ്മ്........ഇവന്റെ പേരിൽ തെളിവില്ലാത്ത പല കേസുകളും കെട്ടി വെച്ചേക്ക്....അത്ര പെട്ടെന്ന് ഊരി പോവാൻ പറ്റുന്ന കേസ് ആവരുത്.... അതും അവനെ പൂട്ടിയതിന് ശേഷം അത് വരെയും ഇവൻ ഇവിടെ കിടക്കട്ടെ.....

എൽദോ അവൻ ആരെന്നും ഇപ്പോൾ എവിടെ ആണെന്നും എത്രയും പെട്ടെന്ന് കണ്ട് പിടിച്ചിരിക്കണം...... ഉണ്ണി അവിടെ നിന്ന് ഇറങ്ങി പോക്കറ്റിൽ സൈലന്റ് മോഡിൽ ഇട്ട ഫോൺ എടുത്തു നോക്കി... ശിവയുടെ മിസ്സ്ഡ് കാൾ കാണെ ഉണ്ണി വേഗം തന്നെ തിരിച്ചു വിളിച്ചു...... "ഉണ്ണി നി എവിടെയാ ഉള്ളത്......" "ഞാൻ ഇവിടെ അടുത്ത് തന്നെ ഉണ്ട് എന്താ ഏട്ടാ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ....." "ഇല്ലെടാ ഞാൻ നിന്നെ കാണാത്തതു കൊണ്ട് വിളിച്ചതാണ്....." "ഞാൻ വേഗം വരാം ഏട്ടൻ അവിടെ തന്നെ നിൽക്ക്....." ഉണ്ണി വേഗം തന്നെ വണ്ടി ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് ഓടിച്ചു...... ഏട്ടാ ഏട്ടൻ ഏട്ടത്തിയേയും വിളിച്ചു കൊണ്ട് വീട്ടിലോട്ട് പോയിക്കോ.... അമ്മയെയും സ്നേഹയെയും കൂടെ കൂട്ടിക്കോ.... ഞാനും അരുണും ഉണ്ടെല്ലോ ഇവിടെ.....എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം..... ഉണ്ണി ശിവയെ നോക്കി പറഞ്ഞു...... സ്മൃതി മയക്കം വിട്ട് ഉണരട്ടെ എന്നിട്ട് പോവാം......എല്ലാതെ പോവാൻ ഇറങ്ങിയാലും അമ്മയും ശിവാനിയും വരില്ല..... ഹ്മ്മ്..... ഉണ്ണി പിന്നെ ഒന്നും പറഞ്ഞില്ല..... സ്‌മൃതി ഉണരുന്നത് കാത്ത് ഐസിയുവിന്റെ മുന്നിൽ ഇരുന്നു..... സമയം നീങ്ങി കൊണ്ടിരുന്നു.........

"ഏട്ടാ ഞാൻ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാം.... "ഉണ്ണി ശിവയോട് ആയിട്ട് പറഞ്ഞു കൊണ്ട് ഉണ്ണി അവിടെ നിന്നും പോയി...... മയക്കം വിട്ട് സ്മൃതി പതിയെ കണ്ണുകൾ തുറന്നു..... ചുറ്റിലും നോക്കിയപ്പോൾ ആണ് താൻ എവിടെ ആണെന്ന് അവൾ തിരിച്ചറിഞ്ഞത്..... അവൾക്ക് വല്ലാത്ത ദാഹം തോന്നി.....അവിടെ ഉള്ള നഴ്സിനെ വിളിച്ചു കൊണ്ട് ഇത്തിരി വെള്ളത്തിനു പറഞ്ഞു...... നേഴ്സ് അവൾ ഉണർന്നത് വേഗം തന്നെ ഡോക്ടറെ വിളിച്ചു പറഞ്ഞു...... അതിന് ശേഷം വെള്ളം എടുക്കാൻ പോയി.... സ്‌മൃതിക്ക് ശെരിക്കും ഷീണം മാറിയിട്ട് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ വീണ്ടും അടഞ്ഞു കൊണ്ടിരുന്നു..... ഐസിയു ലക്ഷ്യം വെച്ച് നേഴ്സ്ന്റെ വേഷം അണിഞ്ഞ ഒത്ത പൊക്കം ഉള്ള ഒരുവൻ നടന്നടുത്തു..... ഡോർ തുറക്കാൻ പോയതും അവിടെ ഉണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ അവനെ തടഞ്ഞു നിർത്തി.... കഴുത്തിൽ ഉള്ള ഐഡി കാർഡ് പരിശോദിച്ചതിന് ശേഷം അവനെ കയറ്റി വിട്ടു..... മാസ്ക്ക് ശെരിക്കും വെച്ചവൻ അകത്തേക്ക് കയറി..... സ്മൃതി കിടക്കുന്ന ബെഡ് ലക്ഷ്യം വെച്ച് നടന്നു...... ഈ സമയം ഡോക്ടറുടെ കേബിനിൽ ഇരുന്നു കൊണ്ട് ഡോക്ടറുമായി സംസാരിക്കുക ആയിരുന്നു ഉണ്ണി....

സ്മൃതി കണ്ണ് തുറന്നിട്ടുണ്ട് എന്ന് കേൾക്കെ ഡോക്ടർ ഉണ്ണിയെയും കൂട്ടി ഐസിയുവിലേക്ക് നടന്നു...... നേഴ്സ് വെള്ളവുമായി വരുമ്പോൾ കണ്ടത് നേഴ്സ്ന്റെ വേഷത്തിൽ വന്നവൻ സിറിഞ്ചിലേക്ക് മരുന്ന് കയറ്റുന്നത് ആണ്.... "അതെ താൻ ഏതാ..... " നേഴ്സ് അവിടേക്ക് വേഗത്തിൽ വന്ന് കൊണ്ട് ചോദിച്ചു...... അയാൾ അവളെ ഒന്ന് നോക്കി കൊണ്ട് ചെയ്തു കൊണ്ടിരിക്കുന്ന പണി തുടർന്നു.... നേഴ്സ് ന്റെ ശബ്ദം കേട്ട് കൊണ്ട് സ്‌മൃതിയും ഉണർന്നു..... എടൊ തന്നോടെല്ലേ ചോദിച്ചത് താൻ ഏതാണെന്നു....ഈ പെഷ്യയെന്റിന് ഇപ്പോൾ ഇൻജെക്ട് ചെയ്യാൻ മരുന്ന് ഒന്നുമില്ലല്ലോ താൻ ഇങ്ങോട്ട് മാറി നിൽക്ക്..... ഇത്തിരി കടുപ്പത്തിൽ നേഴ്സ് പറഞ്ഞതും അവളെ മൈൻഡ് ചെയ്യാതെ സ്‌മൃതിയുടെ കയ്യിലേക്ക് ഇൻജെക്ട് ചെയ്യാൻ പോയി..... സ്മൃതി ഒന്നും മനസ്സിലാവാതെ ഇരുവരെയും മാറി മാറി നോക്കി....... സ്‌മൃതിയുടെ കയ്യിലേക്ക് ഇൻജെക്ഷൻ കുത്തി വെക്കാൻ പോയതും നേഴ്സ് അവനെ പിന്നിൽ നിന്നും തള്ളി മാറ്റി.....അയാളുടെ കയ്യിൽ നിന്നും സിറിഞ്ചു തെറിച്ചു വീണു......

അവൻ വീണിടത്തു നിന്ന് എഴുന്നേറ്റ് സിറിഞ്ചു എടുത്തതും ഉള്ളിലേക്ക് ഡോക്ടറും ഉണ്ണിയും വന്നിരുന്നു...... അവരെ അവിടെ തീരെ പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് തന്നെ അയാൾ വേഗത്തിൽ അവിടെ നിന്നും ഓടി രക്ഷപെടാൻ ഒരു ശ്രമം നടത്തി എന്നാൽ അതിന് മുമ്പേ അവൻ നേരെ ഉണ്ണി ഷൂട്ട്‌ ചെയ്തിരുന്നു.... മുട്ടിനു താഴെ ആയിട്ട് പിസ്റ്റൽ തുളച്ചു കയറിയതും ഒരു അലർച്ചയോടെ അവൻ നിലത്തേക്ക് ഇരുന്നു.... ശബ്ദം കേട്ട് പുറത്ത് കാവൽ നിർത്തിയ കോൺസ്റ്റബിൾ അകത്തേക്ക് കയറി വന്നു..... അയാളെ പിടിച്ചു കൊണ്ട് പുറത്തേക്ക് കൊണ്ട് പോയി..... മുറിവ് ഡ്രസ്സ്‌ ചെയ്യുന്ന ഇടത്തു കാവൽ ആയിട്ട് കോൺസ്റ്റബിൾസ് നിന്നു.... ഉണ്ണി സ്മൃതി ഇപ്പോൾ ആൾറൈറ്റ് ആണ് കുറച്ചു കഴിഞ്ഞു മുറിയിലേക്ക് മാറ്റാം..... ഉണ്ണി ഡോക്ടറെ നോക്കി ചിരിച്ചു കൊണ്ട് സ്‌മൃതിക്ക് അരികിൽ ആയിട്ട് ഇരുന്നു..... അവളുടെ കണ്ണിലെ നീർതിളക്കം കാണെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.... ഇപ്പോൾ എങ്ങനെ ഉണ്ട്.... വേദന ഉണ്ടോ.... അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.....

മ്മ്ച്ചും..... ഞാൻ പേടിച്ചു പോയി കിച്ചേട്ടാ.... എനിക്ക് എന്റെ കിച്ചേട്ടന്റെ ഒപ്പം ജീവിച്ചു കൊതി തീർന്നില്ല..... അതിന് മുമ്പേ കിച്ചേട്ടനെ പിരിയേണ്ടി വരുമെന്ന് കരുതി..... ഒന്നുമില്ലെടാ..... അത് കഴിഞ്ഞു.... അതോർത്തു വിഷമിക്കേണ്ട.... നിനക്ക് ഇപ്പോൾ ആവശ്യം റസ്റ്റ്‌ ആണ്.... ഒന്നും ആലോചിച്ചു തല പുകക്കേണ്ട..... കുറച്ചു സമയം കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും ഞാനും അരുണും ശിവേട്ടനും പുറത്ത് തന്നെ ഉണ്ടാവും....ആർക്കും എന്റെ പെണ്ണിനെ നോവിക്കാൻ വിട്ട് കൊടുക്കില്ല.... അവളുടെ കവിളിൽ തട്ടി കൊണ്ട് പറയവേ അവൾ ചെറുതായി ചിരിച്ചു..... അപ്പോഴും ഉള്ളിലെ സങ്കടത്തെ പിടിച്ചു നിർത്തി കൊണ്ട് ഉണ്ണി പുറത്തേക്ക് ഇറങ്ങി..... പുറത്ത് നിൽക്കുന്ന അരുണിനെ പുണർന്നു കൊണ്ട് പൊട്ടി കരഞ്ഞു ഉണ്ണി..... ഉണ്ണിയെ ഇത്രയും സങ്കടത്തിൽ ആദ്യമായിട്ട് ആയിരുന്നു ശിവനും അരുണും കണ്ടത്..... എന്താടാ ഉണ്ണി ഇത് ചെറിയ കുഞ്ഞുങ്ങളെ പോലെ...... സ്‌മൃതിക്ക് ഒന്നും പറ്റാതെ തിരിച്ചു കിട്ടിയില്ലേ..... അരുൺ അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു.....

ശെരിയാണ് അവളുടെ ജീവൻ തിരിച്ചു കിട്ടി പക്ഷെ ഞങ്ങളെ കുഞ് അത് അവൾ അറിഞ്ഞാൽ എങ്ങനെ ആവും..... നി ഇപ്പോൾ അതെ കുറിച്ചൊന്നും ചിന്തിക്കേണ്ട.... എല്ലാം പതിയെ പറഞ്ഞു മനസിലാക്കാം.... അരുൺ ഒരു വിധം ഉണ്ണിയെ ആശ്വസിപ്പിച്ചു.... സർ അയാളുടെ മുറിവ് ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞു.... ഇപ്പോൾ മയങ്ങാൻ ഉള്ള ഇൻജെക്ഷൻ കൊടുത്തത് കാരണം ആൾ മയക്കത്തിൽ ആണ്...... ഹ്മ്മ് ദേവൻ ഇപ്പോൾ വരും അവനെ ദേവൻ കൊണ്ട് പോയിക്കോളും നിങ്ങൾ ഇവിടെ തന്നെ വേണം..... ഇനിയും ഒരു അറ്റാക്ക് അവൾക്ക് നേരെ ഉണ്ടാവാൻ പാടില്ല.... അമ്മേ സ്‌മൃതിയെ കുറച്ചു കഴിഞ്ഞു ഇങ്ങോട്ടേക്കു കൊണ്ട് വരും.... അവളുടെ ഒന്ന് രണ്ട് ഡ്രസ്സ്‌ എടുക്കാൻ ഞാൻ വീട് വരെയും പോവുന്നുണ്ട് നിങ്ങൾ ആരെങ്കിലും വരുന്നുണ്ടോ..... ശിവൻ റൂമിലേക്ക് വന്ന് ചോദിക്കേ സരസ്വതി അമ്മയും ശിവാനിയും ഒരേ പോലെ ഇല്ല എന്ന് പറഞ്ഞു.... ഞാൻ ഞാൻ വരുന്നു ശിവേട്ട എനിക്ക് ഒന്ന് ഫ്രഷ് ആവണം... ഞാൻ വരാം.....സ്നേഹ വേഗം തന്നെ പറഞ്ഞു....

ഹാ എന്ന പിന്നെ നി വായോ നമുക്ക് തിരിച്ചു വരുമ്പോൾ സ്‌മൃതിക്ക് വേണ്ടിയുള്ള ഡ്രസ്സ്‌ ഒക്കെ എടുത്ത് വരാം....... സ്നേഹയെയും കൂട്ടി കൊണ്ട് ശിവ നവനീയത്തിലോട്ട് യാത്ര തിരിച്ചു...... സ്നേഹ മുറിയിലേക്ക് പോയതും ശിവന്റെ ഫോണിലേക്ക് സ്നേഹയുടെ അമ്മയുടെ കാൾ വന്നു...... ശിവ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.... "ഹലോ അമ്മായി....." "ഹാ മോനെ ശിവ ഞാൻ ഒന്ന് വഴുതി വീണു... മോൻ സ്നേഹ മോളോട് പെട്ടെന്ന് ഒന്ന് ഇവിടേക്ക് വരാൻ പറയുമോ..... അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്..... " "ഹാ ഞാൻ പറയാം അമ്മായി....." അത്രയും പറഞ്ഞവൻ ഫോണ് വെച്ച് കൊണ്ട് സ്നേഹയോട് കാര്യം പറഞ്ഞു..... അവൾ പിന്നെ ഒന്നും പറയാൻ നിന്നില്ല.... അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തു കൊണ്ട് വേഗം തന്നെ അവിടെ നിന്നും ഇറങ്ങി ശിവ തന്നെ ആയിരുന്നു അവളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ട് വിട്ടത്............ തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story