നിനക്കായ്‌❤: ഭാഗം 34

ninakkay mufi

രചന: MUFI

"നിങ്ങളോട് രണ്ട് വരി കമന്റ്‌ എഴുതണം എന്ന് ഇരക്കുന്നത് എനിക്ക് അത് കിട്ടിയത് കൊണ്ട് ഈ ഗ്രൂപ്പിൽ നിന്നോ എല്ലെങ്കിൽ ഫേസ്ബുക്കിൽ നിന്നോ ഒന്നും കിട്ടുന്നില്ല..... മണിക്കൂറുകൾ എടുത്തു പോസ്റ്റ്‌ ചെയ്യുമ്പോൾ നീങ്ങളുടെ കമന്റ്‌ വല്ലാത്തൊരു സന്തോഷം ആണ്..... എഴുതാൻ ഉള്ള ഊർജം കൂടും.... വേഗം തന്നെ അടുത്ത പാർട്ട്‌ എഴുതും...... ഇതിന് വേണ്ടി മാത്രം ആണ്.... നിങ്ങൾക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ കമന്റ്‌ ഇട്ടാൽ മതി..." "ഞാൻ അവൾ കൊല്ലും കിച്ചേട്ടാ..... കിച്ചേട്ടനെ എന്നിൽ നിന്ന് തട്ടിയെടുക്കും എന്നെ കൊല്ലും എനിക്ക് പേടിയാ കിച്ചേട്ടാ......" അവൾ............ ആരായിരിക്കും അത്........? ഉണ്ണിയുടെ മനസ്സ് അതിന്റെ ഉത്തരത്തെ തേടി കൊണ്ടിരുന്നു....... ആ രാവ് പുലരുവോളം ഉറക്കം ഇല്ലാതെ അവൻ സ്‌മൃതിക്ക് കൂട്ടിരുന്നു...... രാവിലെ ഉണർന്ന സ്‌മൃതിയിൽ തലേ രാത്രിയിലെ സ്വപ്നത്തിന്റെ ഒരു ഓർമയും ഇല്ലായിരുന്നു..... സരസ്വതി അമ്മയും ഉണ്ണിയും അതെ കുറിച്ച് അവളോട്‌ ചോദിക്കാൻ നിന്നതുമ്മില്ല......

കേശാവേട്ടനോടും ഭാര്യയോടും കാര്യം പറഞ്ഞു കൊണ്ട് കൂട്ടി കൊണ്ട് വരാൻ ഉണ്ണി അരുണിനോട് പറഞ്ഞിരുന്നു..... രാവിലെ തന്നെ സ്‌മൃതിയെ കാണുവാൻ ഇരുവരും അരുണിനൊപ്പം ഹോസ്പിറ്റലിൽ എത്തിയിരുന്നു...... *** ഉണ്ണി മനസ്സിൽ പലതും കൂട്ടിയും കുറച്ചും നോക്കി അവസാനം അതിന്റെ ഉത്തരം കിട്ടിയതും അവന്റെ ചുണ്ടിൽ നറു ചിരി വിരിഞ്ഞു അതിനുള്ളിൽ മറഞ്ഞു കിടന്നവ മാത്രം ആർക്കും മനസ്സിലായില്ല....... ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നതിന് ശേഷം ഇന്നാണ് സ്‌മൃതി ഡിസ്ചാർജ് ആവുന്നത്..... സ്വന്തം വീട്ടിലോട്ട് അവളെ കൂട്ടുവാൻ കേശവേട്ടനും അരുണും ആഗ്രഹം പറഞ്ഞതും ഉണ്ണിക്കും അതാണ് നല്ലതെന്ന് തോന്നി..... വീണ്ടും അവളിൽ മാനസിക സംഘർഷം വന്നാലോ എന്ന ഭയം..... അത് ഇല്ലാതാക്കുവാൻ ചുറ്റു പാട് ഒന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നി..... ഉണ്ണി അവരോട് സമ്മതം അറിയിക്കേണ്ട താമസം സ്‌മൃതിയുടെ മുഖം ഇരുണ്ടു....... ഉണ്ണി അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു.......

സ്‌മൃതിയെ അവളുടെ വീട്ടിലോട്ട് ആക്കിയതിന് ശേഷം ഉണ്ണി നേരെ പോയത് സ്നേഹയെ തേടി ആയിരുന്നു........ കാളിംഗ് ബെല്ലിന്റെ ശബ്ദം കേൾക്കെ സ്നേഹ ചെന്ന് വാതിൽ തുറന്നു.... പൊതുവെ ആരും വരാത്തത് ആണ്.... ഇതിപ്പോൾ ആരാവും..... എന്ന ചിന്തയിൽ പോയി വാതിൽ തുറന്ന സ്നേഹ മുന്നിൽ നിൽക്കുന്ന ഉണ്ണിയെ കാണെ ഒന്ന് ഞെട്ടി..... എന്തുണ്ട് സ്നേഹേ സുഖം എല്ലേ നിനക്ക്..... തന്നെ കണ്ട വെപ്രാളം മുഖത്തു വരാതെ ആവുന്നതും പരിശ്രമിക്കുന്ന സ്നേഹയെ നോക്കി സൗമ്യമായി ചോദിച്ചതും അത് വരെയും ഭയം തളം കെട്ടി നിന്ന മുഖത്തു ഇത്തിരി ഭവമാറ്റം വരുന്നത് നോക്കി കണ്ടു ഞാൻ.... ഉള്ളിൽ അപ്പോഴും അവളെ ചുട്ടേരിക്കാൻ ഉള്ള അഗ്നി ആളി കത്തുക ആയിരുന്നു..... ഹാ ഉണ്ണിയേട്ടാ.... ഉണ്ണിയേട്ടൻ അകത്തേക്ക് കയറി ഇരിക്ക് ഞാൻ അമ്മയെ വിളിക്കാം..... പെട്ടെന്ന് തന്നെ ഉണ്ണിയെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് അടുക്കളയിൽ പണിയിൽ ഏർപ്പെട്ടിരിക്കുന്ന അമ്മയെ വിളിച്ചു കൊണ്ട് വന്നു സ്നേഹ...... "ഹാ അമ്മായി വീണെന്ന് ഒക്കെ പറയുന്നേ കേട്ടല്ലോ എല്ലാം ഭേദമായോ....." ഉണ്ണി സെറ്റിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു... "ഹാ മോനെ ഉണ്ണി ഇപ്പോൾ കുഴപ്പം ഇല്ല....."

"ഹ്മ്മ് എല്ല നിങ്ങൾ രണ്ട് പേരും മാത്രം ആണോ ഉള്ളു ഇവിടെ......." ഉണ്ണി എടുത്തടിച്ചത് പോലെ ചോദിക്കേ ഇരുവരും വിളറി വെളുത്തു.... എങ്കിലും സ്മൃതി അതേയെന്ന് പറഞ്ഞു..... "ഹാ ഞാൻ അമ്മായി വീണത് അറിഞ്ഞു ഇവിടേക്ക് വരാൻ നിന്നതാണ് പക്ഷെ എന്റെ ഭാര്യ ഹോസ്പിറ്റലിൽ നിന്നും ഇന്നാണ് ഡിസ്ചാർജ് ആയത് അവളെ അവളുടെ വീട്ടിലോട്ട് വിട്ടു കൊണ്ട് വരുന്ന വഴി ഇവിടേക്ക് വന്നതാണ്........ അവളുടെ അടുത്ത് നിന്നും ഇത് വരെയും മാറി നിൽക്കാൻ പറ്റിയില്ല എന്റെ പെണ്ണ് നല്ല പോലെ പേടിച്ചിട്ടുണ്ട് ആ ആക്‌സിഡന്റ്ൻ ശേഷം...... ഉറക്കത്തിൽ ഞെട്ടി ഉണർന്നു കൊണ്ട് പിച്ചും പേയും ഒക്കെ ആണ് പറയുന്നത്...... അത് കൊണ്ട് തന്നെ അവളോട്‌ ഇപ്പോൾ ഒന്നും ചോദിക്കാൻ പറ്റില്ല....." ഉണ്ണി സങ്കടത്തോടെ പറഞ്ഞു നിർത്തി...... അത് കേൾക്കെ ആശ്വാസം നിറഞ്ഞു ഇരുവരുടെയും ഉള്ളിൽ...... എന്നാൽ അടുത്ത നിമിഷം ഉണ്ണി പറഞ്ഞത് കേൾക്കെ വീണ്ടും പേടിയുടെ മുൾ മുനയിൽ എത്തി നിന്നു ഇരുവരും...... "

എന്ന് വെച്ച് കൊട്ടേഷൻ ഏൽപ്പിച്ചവനെയും എടുത്തവനെയും വെറുതെ വിടാൻ പറ്റുമോ അമ്മായി......" "അമ്മായി ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ ഞാൻ ചോദിച്ചതിന് ഒരു ഉത്തരം പറയ്...... " തന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ പേടിച്ചു നിൽക്കുന്ന അമ്മായിയെ നോക്കി വീണ്ടും ഞാൻ ചോദിക്കവേ അമ്മായി സ്‌നേഹയെ നോക്കി...... നിങ്ങൾ ഇങ്ങനെ പരസ്പരം നോക്കിയത് കൊണ്ടൊന്നും ഇനി ഒരു കാര്യവുമില്ല.....ദേവ..... ഉണ്ണി വിളിക്കേണ്ട താമസം അകത്തേക്ക് ദേവനും മറ്റ് പോലീസ് ഓഫീസർസും കയറി വന്നു..... "സെർച്ച്‌......ഒരു സ്ഥലവും വിടരുത് അവൻ ഇവിടെ തന്നെ ഉണ്ടാവും......" ഉണ്ണി പറയേണ്ട താമസം പോലീസ് ഓഫീസർസ് നാല് ഭാഗത്തേക്കായി നടന്നടുത്തു...... സ്നേഹ എല്ലാം കയ്യിൽ നിന്നും പോവുക ആണെന്ന് അറിഞ്ഞു കൊണ്ട് തളർന്നു..... അവളുടെ അമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല........ ദേവനും മറ്റ് പോലീസ് കാരും ചേർന്ന് കൊണ്ട് എൽദോയെ പിടിച്ചു ഇറക്കി കൊണ്ട് വന്നു.... അവനെ ഒന്ന് നോക്കിയതിനു ശേഷം ഉണ്ണി സ്നേഹക്ക് മുന്നിൽ ആയിട്ട് വന്നു നിന്നു.... ഉണ്ണിയുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന കോപം സ്നേഹയിൽ വിറയൽ പടർത്തി.....

അവന്റെ മുഖത്തേക്ക് നോക്കുവാൻ ആവാതെ അവൾ തല താഴ്ത്തി...... അപ്പോയെക്കും ഉണ്ണിയുടെ കൈ ഉയർന്നു താഴ്ന്നിരുന്നു..... ഇരു കവിളിലും ബലിഷ്ടമേറിയ കൈകൾ കൊണ്ട് അടി കിട്ടേണ്ട താമസം അവൾ നിലത്തേക്ക് ഇരുന്നു പോയി....... മോളെ എന്ന് വിളിച്ചു അവൾക്കരികിലേക്ക് ഓടി അടുക്കാൻ പോയ അവളുടെ അമ്മയെ ലേഡീസ് കോൺസ്റ്റബിൾ തടഞ്ഞു നിർത്തി..... "മോനെ ഉണ്ണി അവളുടെ പൊട്ട ബുദ്ധി കാരണം ചെയ്തു പോയ തെറ്റാണ് മോൻ ഈ തവണ എന്റെ മോളോട് ക്ഷമിക്കണം ഇനി ഒരിക്കലും അവൾ നിങ്ങളുടെ ജീവിതത്തിലോട്ട് കടന്ന് വരില്ല......." ലേഡീസ് കോൺസ്റ്റബിൾസ് പിടിച്ചു വെച്ചത് കൊണ്ട് അവരുടെ പിടിയിൽ നിന്ന് തന്നെ അവർ വിളിച്ചു പറഞ്ഞു...... "അമ്മയുടെ സ്ഥാനത്തു ആണ് നിങ്ങൾ അത് കൊണ്ട് മാത്രമാണ് എന്റെ കൈ നിങ്ങളുടെ കരണത്ത് പതിയതേ നിൽക്കുന്നത്....... ഞാൻ ക്ഷമിക്കണം എന്ന് നിങ്ങൾ പറഞ്ഞില്ലേ...... എന്തൊക്കെയാ ഞാൻ ക്ഷമിക്കേണ്ടത്......ഞാൻ പ്രാണനെ പോലെ സ്നേഹിക്കുന്ന എന്റെ പാതിയെ ഒരു ദോഷവും ചെയ്യാതെ ജീവിക്കുന്ന എന്റെ പെണ്ണിനെ കൊല്ലാൻ കോട്ടെഷൻ കൊടുത്തത് ആണോ ഞാൻ ക്ഷമിക്കേണ്ടത്......

ആരും വീട്ടിൽ ഇല്ല എന്ന് അറിയിച്ചു കൊണ്ട് ഇവനെ പോലെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഒരുത്തൻ മുന്നിൽ എന്റെ പെണ്ണിനെ ഇട്ട് കൊടുത്തത് ആണോ ഞാൻ ക്ഷമിക്കേണ്ടത് അതോ ഞങ്ങളുടെ പ്രണയത്തിന്റെ അംശം ആയ വെറും ആഴ്ചകൾ മാത്രം ഉള്ള ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപെട്ടത് ആണോ ഞാൻ ക്ഷമിക്കേണ്ടത്....... ഒരിക്കൽ ഡിപ്രെഷൻ സ്റ്റേജിൽ നിന്നും തിരിച്ചു കൊണ്ട് വന്നവൾ ഇന്ന് അതെ അവസ്ഥയിൽ എത്തിയാൽ അതും ഞാൻ ക്ഷമിക്കണോ..... പറയ് നിങ്ങളുടെ മകളുടെ പൊട്ട ബുദ്ധി കാരണം എനിക്ക് വന്ന നഷ്ടങ്ങൾ ഒക്കെ എങ്ങനെ ഞാൻ സഹിക്കും..... ഇതിനൊക്കെ കാരണ കാരി ആയ ഇവളോട് എങ്ങനെയാ ഞാൻ ക്ഷമിക്കേണ്ടത്..... പറയാൻ........" അതൊരു അലർച്ച തന്നെ ആയിരുന്നു..... ഇത് വരെയും അവൻ അനുഭവിച്ചു കൊണ്ടിരുന്ന പേടിയും സങ്കടവും എല്ലാം അവനിൽ നിന്നും പൊട്ടി തെറിച്ചിരുന്നു....... കേട്ട വാർത്തകളുടെ നടുക്കത്തിൽ തന്നെ ആയിരുന്നു അവർ..... സ്വന്തം മകൾ അവൾ ചെയ്തു വെച്ച പ്രവർത്തിയുടെ ബാക്കി പത്രം.... അതിൽ പൊലിഞ്ഞത് ഒന്നും അറിയാത്ത ഒരു കുരുന്നു ജീവൻ.....

ആ അമ്മ മനം പോലും വേദനിച്ചു പക്ഷെ എന്നിട്ടും ചെയ്ത പ്രവർത്തി ഓർത്ത് ഒരിത്തിരി കുറ്റബോധം പോലും സ്നേഹക്ക് ഉള്ളിൽ ഉണ്ടായില്ല...... "പറയടി എന്തിനു വേണ്ടിയാ എന്റെ പെണ്ണിനെ കൊല്ലുവാൻ നീ തീരുമാനിച്ചത്..... അതിനു മാത്രം എന്ത് തെറ്റാണ് അവൾ നിന്നോട് ചെയ്തത്......." സ്നേഹയുടെ മുടി കുത്തിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ഉണ്ണി ചോദിക്കവേ വേദന എടുത്തെങ്കിലും അത് കടിച്ചു പിടിച്ചു കൊണ്ട് ഉണ്ണിയെ നോക്കി.... അവളിൽ അത്രയും നേരം ഉണ്ടായിരുന്ന പേടിയോ പിടിക്കപ്പെട്ട ഭയമോ ഒന്നും ഇല്ലായിരുന്നു മറിച്ച് മറ്റെന്തൊക്കെയോ ഭാവങ്ങൾ ആയിരുന്നു അവളിൽ...... "അറിയണ്ടേ ഉണ്ണിയേട്ടൻ ഞാൻ ഞാൻ എന്തിനാ അവളെ കൊല്ലാൻ നോക്കിയതെന്ന് അറിയണ്ടേ..... എന്നാൽ കേട്ടോ..... ഉണ്ണിയേട്ടൻ വേണ്ടി..... ഉണ്ണിയേട്ടനെ എനിക്ക് കിട്ടാൻ..... എന്റെ പ്രണയം പൂർത്തിയാക്കുവാൻ...." പറഞ്ഞു കഴിഞ്ഞതും വീണ്ടും ഉണ്ണിയുടെ കരം അവളിൽ പതിച്ചു..... "ഞാൻ എപ്പോയെങ്കിലും നിന്നോട് ആ ഒരു രീതിയിൽ പെരുമാറിയിട്ട് ഉണ്ടോ സ്നേഹ...... എനിക്ക് എന്റെ പെങ്ങളെ പോലെ ആണ് നീ എന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട് എന്നിട്ട് വീണ്ടും.....

ചെ.... നിന്നെ പോലെ ഉള്ള ഒരുത്തിയെ ആണല്ലോ പെങ്ങളെ സ്ഥാനത്തു കണ്ടതെന്ന് ഓർക്കേ വല്ലായ്മ തോന്ന എനിക്ക്....... എന്നാലും ഇത്രയും തരം താഴാൻ എങ്ങനെ കഴിഞ്ഞെടി നിനക്ക്......" നിങ്ങളോടുള്ള ഭ്രാന്തമായ പ്രണയം...... അത് ഒന്ന് കൊണ്ട് എവിടെ വരെയും പോവാൻ ഞാൻ തയ്യാർ ആണ്..... ഉണ്ണിയേട്ടൻ എന്റെതാ....ഉണ്ണിയേട്ടനെ കിട്ടാൻ മുന്നിൽ തടസ്സം ആയിട്ട് നിൽക്കുന്നത് അത് ആരാണെങ്കിലും ഞാൻ എന്റെ മുന്നിൽ നിന്നും മാറ്റും അവരെ....... ചെറുപ്പം മുതൽ എന്റെ ഉള്ളിൽ അമ്മയെന്നു പറയുന്ന ഇവർ കുത്തി വച്ചത് നിങ്ങളുടെ പേരാണ്..... എപ്പോഴും നാമം ചൊല്ലുന്നത് പോലെ എനിക്ക് പറഞ്ഞു തന്നത് നീ ഉണ്ണിയുടെ പെണ്ണാണ് എന്ന...... അവന്റെ മനസ്സിൽ ഇടം നേടിയെടുക്കണം എന്നാണ്..... അമ്മ പറഞ്ഞത് പോലെ ഞാൻ നിങ്ങളെ മാത്രം മനസ്സിൽ കൊണ്ട് നടന്നു..... നിങ്ങളെ കാണുവാൻ മാത്രം ആയിട്ട് നിങ്ങളുടെ വീട്ടിൽ താമസിക്കാൻ വന്നു...... എന്നാൽ നിങ്ങൾ എപ്പോഴും അരുണിന്റെയും അവന്റെ അനിയത്തി ആയ സ്‌മൃതിയുടെയും ഒപ്പം ആയിരുന്നു...... നിങ്ങളുടെ ഒപ്പം വരാൻ ആഗ്രഹം പറഞ്ഞെങ്കിലും എന്നെ കൂടെ കൂട്ടാതെ നിങ്ങൾ മൂന്നു പേരിൽ മാത്രം നിങ്ങളുടെ സൗഹൃദം ഒതുങ്ങി...... അന്ന് ഒരു ഉത്സവത്തിന് നിങ്ങളോട് എന്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം പറയാൻ കാത്തിരുന്ന ഞാൻ അറിഞ്ഞു നിങ്ങളുടെ ഡയറിയിൽ നിന്നും നിങ്ങൾക്ക് ആ സ്‌മൃതിയെ ആണ് ഇഷ്ട്ടം എന്ന്.....

അന്ന് തകർന്നു എന്റെ ഹൃദയം...... ആർത്തലച്ചു കരഞ്ഞു ഞാൻ...... സമനില തെറ്റിയത് പോലെ ആയിരുന്നു എനിക്ക്..... ആരോടും കൂട്ട് കൂടാതെ മുറിയിൽ തന്നെ ചടഞ്ഞിരിക്കാൻ തുടങ്ങി.....പ്ലസ്‌ ടു എക്സാം അടുത്തത് ഒന്നും എന്റെ ശ്രദ്ധയിൽ പോലും ഇല്ലായിരുന്നു...... അത്ര മാത്രം തകർന്നിരുന്നു ഞാൻ...... എന്നാൽ എന്റെ സങ്കടം മാത്രം ആരും കണ്ടില്ല...... ഒരുപാട് നാളുകൾക്ക് ശേഷം എല്ലാം മറന്നു തുടങ്ങി ഞാൻ..... നിങ്ങളോടുള്ള ഇഷ്ടവും മറവിക്ക് വിട്ടു കൊടുത്തത് പോലെ നടന്നു..... നിങ്ങൾ മറ്റൊരുത്തിക്ക് മനസ്സ് കൊടുത്തവൻ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..... അതിൽ ഒരു വിധം ഞാൻ ജയിച്ചു..... അങ്ങനെ ഇരിക്കെ ആണ് ഉണ്ണിയേട്ടൻ ട്രെയിനിങ് കഴിഞ്ഞു തിരിച്ചെത്തി എന്ന വിവരം അറിയുന്നത്...... ഉണ്ണിയേട്ടനെ കാണുവാൻ അമ്മ അവിടേക്ക് വരാൻ ഇറങ്ങി ഒപ്പം എന്നെയും വിളിച്ചു എന്നാൽ ഞാൻ പഠിക്കാൻ ഉണ്ടെന്ന് കളവ് പറഞ്ഞു കൊണ്ട് ഒഴിഞ്ഞു..... ഉണ്ണിയേട്ടന്റെ മുന്നിൽ വന്നു നിന്നാൽ അത് വരെയും ഞാൻ മാറ്റിയെടുത്ത എന്റെ മനസ്സ് വീണ്ടും മാറുമോ എന്ന ഭയം കാരണം ആയിരുന്നു മുന്നിലേക്ക് വരാതെ നിന്നത്..... എന്നാൽ എല്ലാം മാറി മറഞ്ഞത് അന്നായിരുന്നു......

അമ്മ തിരികെ വന്നപ്പോൾ അറിഞ്ഞത് സ്‌മൃതി ക്രൂരമായ പീഡനം നേരിട്ട് ഹോസ്പിറ്റലിൽ ആണെന്ന്.... രക്ഷപെടാൻ ഉള്ള ചാൻസ് ആകെ 10% ആണെന്ന്..... അറിഞ്ഞപ്പോൾ അവളെ കുറിച്ചോർത്തു സങ്കടം ആയിരുന്നു ഉള്ളിൽ.... എന്നെ പോലെ ഒരു പെണ്ണല്ലേ അവളും.... പക്ഷെ പെട്ടെന്ന് തന്നെ ഉള്ളിൽ ഉണ്ണിയേട്ടന്റെ മുഖം ഓടിയെത്തി.... അവൾ മരിച്ചാലും ഇല്ലെങ്കിൽ എനിക്ക് ഉണ്ണിയേട്ടനെ തിരികെ കിട്ടുമെന്ന് വ്യാമോഹിച്ചു.....കുഴിച്ചു മൂടിയ പ്രണയം വീണ്ടും പൂർവാദിക ശക്തിയോടെ എന്നിലേക്ക് തന്നെ തിരിച്ചു വന്നു.......വീണ്ടും ഭ്രാന്തമായ പ്രണയം എന്റെ ഉള്ളിൽ നിറഞ്ഞു...... എന്നാൽ വീണ്ടും എന്റെ പ്രണയം തോറ്റു എല്ല നിങ്ങൾ തോൽപ്പിച്ചു കളഞ്ഞു...... അതും ആ പെണ്ണിനെ സ്വന്തം ജീവിതത്തിലോട്ട് കൈ പിടിച്ചു കയറ്റി കൊണ്ട്........അന്ന് വീണ്ടും തകർന്നു ഞാൻ...... എത്ര ശ്രമിച്ചിട്ടും എനിക്ക് ഉണ്ണിയേട്ടനെ മറക്കുവാൻ ആയില്ല.....അപ്പോഴും ഞാൻ വിശ്വസിച്ചു നിങ്ങൾ അവളെ സുഹൃത്തിനോടുള്ള അനുകമ്പ കാരണം വിവാഹം കഴിച്ചത് ആവുമെന്ന്.... നിങ്ങൾക്ക് ഒരിക്കലും അവളെ ഉള്ള് തുറന്നു സ്നേഹിക്കാൻ ആവില്ലെന്ന്......അത് നേരിൽ കണ്ട് ബോദ്യം ആവാൻ വേണ്ടി ആയിരുന്നു അവിടെ അടുത്തുള്ള കോളേജിലോട്ട് ഞാൻ അഡ്മിഷൻ എടുത്തത്..... ഹോസ്റ്റൽ ഫുഡിന്റെ പേര് പറഞ്ഞു കൊണ്ട് നിങ്ങളുടെ വീട്ടിൽ താമസം ആക്കിയത്......

എന്നാൽ അവിടെയും എന്റെ ചിന്തകളെ തെറ്റിച്ചു...... നിങ്ങളുടെ കണ്ണിൽ ഓരോ നിമിഷവും ഞാൻ കണ്ടു അവളോടുള്ള പ്രണയം..... അത് അവളുടെ കണ്ണിലും കണ്ടതും സമനില തെറ്റുന്നത് പോലെ ആയിരുന്നു എനിക്ക്....... എന്നിട്ടും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.... പക്ഷെ ഉള്ളിൽ നിങ്ങളോടുള്ള ഭ്രാന്തമായ പ്രണയം വെരുറച്ചു പോയിരുന്നു..... എത്ര തന്നെ ശ്രമിച്ചിട്ടും എന്നെ കൊണ്ട് ആയില്ല...... അങ്ങനെ എന്റെ ഉള്ളിൽ തോന്നിയ ആശയം ആയിരുന്നു അവൾ ഇല്ലാതെ ആയാൽ ഉണ്ണിയേട്ടനെ എനിക്ക് കിട്ടുമെല്ലോ എന്ന്.... അതിന് വേണ്ടിയുള്ള വഴികൾ ആലോചിച്ചു നിൽക്കുമ്പോൾ ആണ് എന്റെ മുന്നിൽ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയ വിവേക് എത്തുന്നത്....അവൻ വഴി ആണ് എൽദോയെ ഞാൻ പരിചയപെട്ടത്.. അവളെ ഇല്ലാതാക്കാൻ കോട്ടഷൻ കൊടുത്തതും ഞാൻ തന്നെ ആണ്.....അവൾ ഇല്ലാതായാൽ ഉണ്ണിയേട്ടൻ എന്നെ സ്വീകരിക്കും അതിന് വേണ്ടി എന്റെ പ്രണയം പൂർണമാവാൻ വേണ്ടി......

ഒരു ഭ്രാന്തിയെ പോലെ പുലമ്പി കൊണ്ടിരുന്നു അവൾ.... അവളുടെ അമ്മ പൊട്ടി കരഞ്ഞു..... സ്വന്തം മകൾ ഇന്ന് ഈ നിലയിൽ എത്തിയതിനു പൂർണ ഉത്തരവാദി താൻ ആണല്ലോ എന്നോർത്തു കൊണ്ട് ആ മാതൃ ഹൃദയത്തിൽ നിന്നും ചോര വാർന്നോഴുകി..... പെങ്ങളെ പോലെ കണ്ടവൾ എന്നും കൂടെ പിറക്കാതെ പോയ ഒരുത്തിയുടെ സ്ഥാനം മനസ്സിൽ കൊടുത്തിരുന്നു..... എന്നാൽ അവളിൽ നിന്നും ഇത്രയും നീചമായ പ്രവർത്തി ഉണ്ടാവുമെന്ന് ഓർത്തില്ല...... തന്റെ പെണ്ണ് അവളെ ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചവൾ ആണ് ഇല്ല ഒരിറ്റ് ദയ പോലും അർഹിക്കുന്നില്ലവൾ..... ലേഡീസ് കോൺസ്റ്റബിൾ സ്നേഹയുടെ കൈകളിൽ വിലങ്ങു വെച്ച് കൊണ്ട് മൂഞ്ഞൊട്ട് നടന്നു.... എൽദോയെ അതിന് മുന്നേ തന്നെ ജീപ്പിലോട്ട് കയറ്റിയിരുന്നു...... സ്നേഹ ഒന്നും മിണ്ടാതെ അവർക്കൊപ്പം നടന്നു നീങ്ങി....... സ്നേഹയുടെ അമ്മയുടെ കരച്ചിൽ അവിടെ ഉയർന്നു കേട്ടു...... "ഇന്നവൾ ഈ ഒരു അവസ്ഥയിൽ എത്തിയിട്ട് ഉണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക് നിങ്ങൾക്ക് മാത്രം ആണ്...... അതോർത്തു ഉരുകി ജീവിവിക്കാൻ ആണ് നിങ്ങൾക്ക് ഉള്ള ശിക്ഷ......" അത്രയും പറഞ്ഞു കൊണ്ട് ഉണ്ണിയും അവിടെ നിന്നും ഇറങ്ങി.......... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story