നിനക്കായ്‌❤: ഭാഗം 37

ninakkay mufi

രചന: MUFI

ഒരാഴ്ച കഴിഞ്ഞതും സ്‌മൃതിയെ കൂട്ടി ഹോസ്പിറ്റലിൽ കൊണ്ട് പോയി നേരെ നവനീയത്തിലോട്ട് യാത്ര തിരിച്ചു...... ദിനങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ കടന്ന് പോയി...... എൽദോവിനെ ഇടെയ്ക്ക് കണ്ട് സന്ദർശനം നടത്തും....... അവൻ വിശപ്പിന്റെയും ദാഹത്തിന്റെയും വില അറിഞ്ഞു തുടങ്ങി..... അപ്പോയൊക്കെ അവന്റെ ഉള്ളിൽ ഒരു തുള്ളി വെള്ളത്തിനു വേണ്ടി ചോദിച്ച സ്‌മൃതിയുൾപ്പടെ ഉള്ള പെൺ കുട്ടികളുടെ മുഖം ആയിരുന്നു..... സ്നേഹക്ക് കുത്ത് വാക്കുകൾ കൊണ്ടും എല്ല് മുറിയെ പണി കിട്ടിയും ഒക്കെ ജീവിതം നീങ്ങി കൊണ്ടിരുന്നു..... എല്ലാം കൊണ്ടും എല്ലാത്തിനോടും അവൾക്ക് വല്ലാത്തൊരു മടുപ്പ് വന്നു തുടങ്ങി.... ആരോടും സംസാരിക്കാതെ സെല്ലിൽ തന്നെ മുഴുവൻ സമയവും ചില വഴിച്ചു..... അവളുടെ ഈ ഒരു പെരുമാറ്റം അത് അവളുടെ ജീവിതം വേറെ തന്നെ വഴി തിരിവിലേക്ക് ആണ് ചെന്ന് അവസാനിക്കുക എന്ന് അറിയാതെ........ അങ്ങനെ രണ്ടു മാസങ്ങൾക്ക് ശേഷം ഉള്ള ഒരു ഞായറാഴ്ച......

അവധി ദിവസം ആയതിനാൽ മുറിയിൽ ഉള്ള ഷെൽഫ് വിർത്തിയാക്കുക ആയിരുന്നു സ്മൃതി..... അവളുടെ ഹോസ്പിറ്റൽ കേസ് ഷീറ്റ് കാണെ വെറുതെ അതൊക്കെ എടുത്തു മറിച്ച് നോക്കി...... എന്നാൽ അതിൽ ഒരു ടെസ്റ്റ്‌ റിപ്പോർട്ട്‌ കാണെ അവളുടെ കൈകളിൽ നിന്നും അവ ഊർന്ന് കൊണ്ട് നിലത്തേക്ക് പതിച്ചു.... അവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി.... കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലുകൾ ആയിട്ട് പുറത്തേക്ക് വന്നു......ആകെ കൂടെ മരവിച്ച അവസ്ഥ ആയിരുന്നു അവളിൽ..... അവൾ പോലും അറിയാതെ അവളുടെ കൈകൾ അവളുടെ ഉദരത്തിലേക്ക് എത്തിയിരുന്നു...... ഒരു പൊട്ടി കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്ന് ഇരുന്നു...... അവളുടെ ഉള്ളിൽ മുഖം ഇല്ലാത്ത ഒരു കുഞ്ഞു പൈതലിന്റെ ചിത്രം തെളിഞ്ഞു വന്നു..... അവളുടെ ഉള്ളിലെ മാതൃ ഹൃദയം വല്ലാതെ നോവിക്കുന്നത് അറിഞ്ഞു അവൾ....... തളർന്നു കൊണ്ട് ബെഡിൽ കിടന്നവൾ കരഞ്ഞു കൊണ്ട് എപ്പോയോ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു......

എൽദോ വിന്റെ ബാക്കി സംഘത്തെ കൂടെ ഉണ്ണി അതി വിദക്തമായ പ്ലാനിങ്ങിൽ കൂടെ പിടിച്ചു..... അതിന്റെ ഭാഗം ആയിട്ടൊരു പ്രെസ്സ് മീറ്റിംഗ് ഉള്ളത് കൊണ്ട് തന്നെ അവിടേക്ക് പോയതായിരുന്നു ഉണ്ണി..... ഉച്ചക്ക് ഫുഡ് കഴിച്ചു കഴിഞ്ഞാണ് സ്മൃതി വൃത്തിയാക്കാൻ ഇറങ്ങിയത്..... വഴികുന്നേരം ആയിരുന്നു ഉണ്ണി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ....... ഉണ്ണി മുറിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് ബെഡിൽ വാടി തളർന്നു കിടക്കുന്നവളെ ആയിരുന്നു.... ഷെൽഫിൽ ഉള്ളതെല്ലാം തന്നെ നിലത്ത് വാരി വലിച്ചിട്ടത് കാണെ അവന്റെ ഉള്ളിൽ വെള്ളിടി വെട്ടി.... സ്‌മൃതിക്ക് അരികിൽ ബെഡിൽ ഉള്ള റിപ്പോർട്ട്‌ കൂടെ കാണെ അവൻ ബോദ്യമായി സ്മൃതി എല്ലാം അറിഞ്ഞു എന്നത്..... അവളിൽ നിന്നും മറച്ചു പിടിച്ചത് അവളുടെ ഈ തകർച്ച കാണുവാൻ പറ്റാത്തത് കൊണ്ടാണ് എന്നിട്ടും എല്ലാം അവൾ അറിഞ്ഞിരിക്കുന്നു.... എല്ലെങ്കിലും എത്ര നാൾ മറച്ചു പിടിക്കുമായിരുന്നു താൻ....... ഉണ്ണി അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.....

അവൻ അവൾക്ക് അരികിൽ ആയിട്ട് ഇരുന്നു... പാറി കളിക്കുന്ന മുടി ഇയകളെ ചെവിക്ക് പിന്നിൽ ആയിട്ട് ഒതുക്കി വെച്ചു കൊടുത്തു..... വാത്സല്യത്തോടെ അവളുടെ തല മുടികളിൽ കൂടെ പതിയെ തലോടി..... ആരുടെയോ കര സ്പർശം അറിയവേ ആണ് ഉറക്കിൽ നിന്നും സ്മൃതി ഉണർന്നത്...... പതിയെ കണ്ണുകൾ തുറന്നവൾ മുന്നിലേക്ക് നോക്കി..... തന്റെ തൊട്ട് അരികിൽ ഇരിക്കുന്ന ഉണ്ണിയെ കാണെ അവന്റെ മടിയിൽ ആയിട്ട് തല വെച്ചു കിടന്നു അവൾ..... അവളുടെ മൗനം ആയിട്ടുള്ള കിടപ്പ് കാണെ അവനിലും വേദന നിറഞ്ഞു..... "സ്മൃതി........ " വളരെ പതിഞ്ഞു പോയിരുന്നു അവന്റെ ശബ്ദം...... ഹ്മ്മ് എന്തിനാ കിച്ചേട്ടാ എന്നിൽ നിന്ന് മറച്ചു വെച്ചത്..... ഹേ അപ്പൊയെ പറയാർന്നില്ലേ....എനിക്ക് വല്ലാതെ വേദനിക്കുന്നു കിച്ചേട്ടാ.... നമ്മടെ കുഞ് അത് എന്ത് തെറ്റ് ചെയ്തിട്ടാ..... ഞാൻ ഞാൻ എല്ലേ കിച്ചേട്ടാ തെറ്റ് കാരി അതിന് നമ്മടെ കുഞ്ഞിനെ എന്തിനാ അവർ...

പൊട്ടി കരഞ്ഞു കൊണ്ടുള്ള ആ പെണ്ണിന്റെ ചോദ്യത്തിന് ഒന്നിനും അവനിൽ മറുപടി ഇല്ലായിരുന്നു...... അവളുടെ വേദന എത്ര ആണെന്ന് പോലും അവൻ ഊഹിക്കാൻ ആവുമായിരുന്നില്ല...... അതെ പോലെ എന്ത് പറഞ്ഞു അവളുടെ തീരാ നോവ് മാറ്റുമെന്നും അവൻ നിശ്ചയം ഇല്ലായിരുന്നു..... കുറച്ചു കഴിഞ്ഞതും അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയിരുന്നു..... ഉണ്ണിയുടെ വയറിൽ കൂടെ കൈകൾ ചുറ്റി കൊണ്ട് അവന്റെ മടിയിൽ തല വെച്ച് കൊണ്ട് തന്നെ ആയിരുന്നു അപ്പോഴും അവളുടെ കിടപ്പ്....... ഏറെ നേരം കഴിഞ്ഞതും അവൾ വീണ്ടും ഉറങ്ങിയെന്നു മനസ്സിലാക്കെ ഉണ്ണി പതിയെ അവന്റെ മടിയിൽ നിന്നും അവളെ മാറ്റി കിടത്തി.... പുതപ്പെടുത്തു പുതച്ചു കൊടുത്തു കൊണ്ട് അവൻ ഫ്രഷ് ആവാൻ പോയി..... സന്ധ്യ കഴിഞ്ഞായിരുന്നു സ്മൃതി ഉണർന്നത് തൊട്ടരികിൽ ഉണ്ണിയെ കണ്ടില്ല.... അവൾ എഴുന്നേറ്റ് ഫ്രഷ് ആയി ഇറങ്ങിയപ്പോയെക്കും രണ്ട് കപ്പ് കട്ടനും കൊണ്ട് ഉണ്ണി മുറിയിലേക്ക് വന്നിരുന്നു....... അവൾക്ക് ഉള്ള കപ്പ്‌ അവിടെ മിറർ ടാബിളിൽ വെച്ച് കൊണ്ട് അവന്റേതും ആയി ബാൽക്കണിയിലോട്ട് ഇറങ്ങി നിന്നു.... മുടി തൂവർത്തി കഴിഞ്ഞതിന് ശേഷം അവൻ അവിടെ വെച്ച കപ്പും എടുത്തവൾ അവന്റെ അടുത്തേക്ക് ചെന്നു.......

വിദൂരതയിൽ കണ്ണ് നട്ട് കൊണ്ട് അവിടെ ഉള്ള ചെയറിൽ ഇരിക്കുക ആയിരുന്നു ഉണ്ണി.... അവൻ അരികിൽ ഉള്ള ചെയറിൽ സ്‌മൃതിയും ഇരുപ്പ് ഉറപ്പിച്ചു...... പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും ഇരു ഹൃദയങ്ങളും തമ്മിൽ സംസാരിക്കാൻ തുടി കൊട്ടി കൊണ്ടിരുന്നു...... ഏറെ നേരത്തെ മൗനം ഇല്ലാതാക്കി കൊണ്ട് ഉണ്ണി തന്നെ ആയിരുന്നു സംസാരത്തിന് തുടക്കം കുറിച്ചത്..... സ്മൃതി നിന്നെ ആ സമയം ഇതിലും തകർന്ന് കാണാൻ ആവില്ലായിരുന്നു അത് കൊണ്ടാണ് എല്ലാം നിന്നിൽ നിന്നും മറച്ചു വെച്ചത്.... നിന്നെ പോലെ തന്നെ എനിക്കും വേദനിച്ചിരുന്നു പെണ്ണെ...... നമ്മുടെ പ്രണയത്തിന്റെ തുടിപ്പ് നിന്റെ ഉദരത്തിൽ പിറവി എടുത്തെന്നു ഡോക്ടറിൽ നിന്നും അറിയവേ എന്നിൽ ഉടലെടുത്ത വികാരം അത് എന്താണെന്നു അറിഞ്ഞില്ല...എന്നാൽ നിനക്ക് ഏറ്റ മുറിവിൽ വെറും ആഴ്ചകൾ മാത്രം ഉള്ള നമ്മുടെ കുഞ് അത് പോയെന്ന് അറിയവേ ഞാൻ തകർന്ന് പോയി പെണ്ണെ..... ഒരു വശം മരണത്തോട് മുഖമുകം നി അതിന്റെ ഒപ്പം കുഞ് പോയത് ഒക്കെ കൂടെ കേട്ടിട്ട് എനിക്ക് പോലും സഹിക്കാൻ പറ്റിയില്ലെടി.....

ആ സമയം നിന്നോട് കുഞ് പോയത് കൂടെ പറഞ്ഞാൽ നിന്റെ അവസ്ഥ എന്താവും എന്ന് ഓർത്ത് പേടി ആയിരുന്നു വീണ്ടും നി പഴയ പോലെ ആവുമോ എന്ന ഭയം...... നിന്നെ ഇനിയും ആ അവസ്ഥയിൽ കാണുവാൻ ആഗ്രഹിക്കുന്നില്ല ഞാൻ അത് അത് കൊണ്ട് മാത്രം ആണ് പറയാതെ നിന്നത്....... ഒരിക്കൽ എല്ലാം പറയാൻ കാത്ത് നിന്നതാ.... നി എന്നാൽ അതിന് മുന്നേ കാര്യങ്ങൾ അറിഞ്ഞു.... നമുക്ക് വിധിച്ചിട്ടില്ല പെണ്ണെ...... അങ്ങനെ അങ്ങനെ കരുതാം നമുക്ക്..... സമയം ആവുമ്പോൾ പൂർണ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നെ നമുക്ക് കിട്ടും....... സ്മൃതി തിരിച്ചു ഒന്നും പറഞ്ഞില്ല..... കയ്യിൽ ഉള്ള ഗ്ലാസിൽ പിടി മുറുക്കിയവൾ അങ്ങനെ ഇരുന്നു...... ആ ദിനവും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ കടന്നു പോയി..... രാത്രിയിൽ ഉണ്ണിയുടെ ഹൃദയതാളം കേട്ട് കൊണ്ട് അവന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുക ആയിരുന്നു സ്മൃതി..... "കിച്ചേട്ടാ........." സ്‌മൃതിയുടെ നേർത്ത ശബ്ദം കേൾക്കെ എന്തെന്ന പോലെ നോക്കി അവൻ അവളെ.... "നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കിയവനെ വെറുതെ വിടരുത് കിച്ചേട്ടാ..... അവൻ അറിയണം..... അതിന്റെ വേദന..... അത് എനിക്ക് കാണണം....."

നേർത്ത ശബ്ദത്തിൽ ആണെങ്കിലും അവളുടെ വാക്കുകളിൽ എന്തൊക്കെയോ തീരുമാനിച്ചത് പോലെ ദൃഡത ഉണ്ടായിരുന്നു..... "അതിനു അവൻ ജയിൽ ചാടിയില്ലേ പെണ്ണെ.... അവനെ കണ്ടെത്താൻ ആയിട്ടില്ല ഇത് വരെയും.... " "അവൻ ജയിൽ ചാടിയിട്ട് ഉണ്ടെങ്കിൽ അത് എന്റെ കിച്ചേട്ടൻ അറിയാതെ ഇരിക്കില്ല എന്ന് എനിക്ക് അറിയാം.... നിങ്ങടെ ഒളിച്ചും പാത്തും ഉള്ള പോക്ക് വറവൊന്നും ഞാൻ അറിഞ്ഞില്ല എന്നാണോ നിങ്ങൾ വിചാരിച്ചത് എങ്കിൽ അത് അങ്ങ് തിരുത്തിയെക്ക്...എല്ലാം അറിഞ്ഞിട്ടും എപ്പോൾ പറയും എന്ന് നോക്കി ഇരുന്നതാ ഞാൻ..... " അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു പറയുന്ന പെണ്ണിനെ കാണെ അവൻ ചിരി പൊട്ടിയിരുന്നു.. "എന്തിനാ ചിരിക്കൂന്നേ കള്ള പോലീസെ....." വീണ്ടും അവനെ തേടി എത്തിയിരുന്നു അവളുടെ സ്വരം... "ഒന്നുമില്ല പെണ്ണെ നിനക്ക് എന്നേക്കാൾ ബുദ്ധി കുറച്ചു കൂടുതൽ ആണെന്ന് ഓർത്ത് ചിരിച്ചതാണ്..... " "അത് ഇപ്പോയെങ്കിലും മനസ്സിലായെല്ലോ..... പിന്നെ വിഷയം മാറ്റാതെ അവൻ കൊടുക്കുന്ന ശിക്ഷ അത് എന്ത് തന്നെ ആയാലും അത് എനിക്ക് നേരിൽ കാണണം.... " "ഹ്മ്മ് കൊണ്ട് പോവാം...." അത്ര മാത്രം പറഞ്ഞവൻ സംസാരം അവസാനിപ്പിച്ചു....യാത്രിയുടെ ഏതോ യാമത്തിൽ ഇരുവരെയും ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു.................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story