നിനക്കായ്‌❤: ഭാഗം 39

ninakkay mufi

രചന: MUFI

ഇന്നാണ് ശിവേട്ടത്തിയെ പ്രസവത്തിനായി വീട്ടിലോട്ട് വിളിച്ചു കൊണ്ട് പോവുന്ന ചടങ്ങ്... ഏട്ടത്തിയുടെ വീട്ടുകാരും അടുത്ത കുറച്ചു ബന്ധുക്കളും തൊട്ടടുത്തുള്ള അയൽക്കാരും മാത്രം പങ്കെടുക്കുന്ന ചടങ്ങ് ആണ്.... എന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും വരുമെന്ന് പറഞ്ഞിട്ടുണ്ട്...... ഏട്ടത്തിക്ക് ശിവേട്ടനെ പിരിഞ്ഞു നിൽക്കുന്നതിൽ നല്ല വിഷമം ഉണ്ട്.... ഏട്ടൻ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഏട്ടത്തിയെ ആശ്വസിപ്പിക്കുന്നത് കണ്ടിരുന്നു..... വിവാഹത്തിന് അന്ന് വീട്ടുകാരെ വിട്ടു പിരിഞ്ഞു കൊണ്ട് വേറൊരു വീട്ടിലോട്ട് കയറി പോവുമ്പോൾ കരഞ്ഞു കൊണ്ട് പടി ഇറങ്ങുന്നു... എന്നാൽ എത്ര വേഗത്തിൽ ആണ് കാര്യങ്ങൾ മാറുന്നത്...... സ്മൃതി അതൊക്കെ ചിന്തിച്ചു കൂട്ടിയാണ് സാരി ഉടുത്തത്.....പീച് കളർ ത്രെഡ് വർക്ക് വരുന്ന സിമ്പിൾ ആയിട്ടുള്ള സാരി ആയിരുന്നു അവളുടെ വേഷം..... എല്ലാവരും എത്തി ചേർന്നതും ഭക്ഷണം വിളമ്പിയിരുന്നു..... ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് ഇവിടെ നിന്നും അവർ ഇറങ്ങുക.... ഇങ്ങോട്ട് ചിരിച്ചു സംസാരിക്കുന്നവർക്ക് ഒക്കെ തിരികെ അവളും പാൽ പുഞ്ചിരി നൽകി.... "എല്ല ചേച്ചി നിങ്ങടെ മോൾക്ക് വിശേഷം ഒന്നും ആയില്ലേ.... വർഷം ഒന്ന് ആവാറായില്ലേ....."

അമ്മയോട് സംസാരിച്ചു നിൽക്കുന്ന ഒരു സ്ത്രീ അമ്മയുടെ അടുത്ത് ഇരുന്നു കൊണ്ട് ചോദിക്കുന്നത് എനിക്ക് കേൾക്കാം ആയിരുന്നു......ഇവർക്കൊക്കെ ഇപ്പോൾ ഇത് അറിഞ്ഞിട്ട് എന്താപ്പോ കിട്ടുന്നെ..... ഇവർ വല്ല ചാരിറ്റി പ്രവർത്തനം നടത്തുന്നുണ്ടോ.... ഞാൻ അടുത്ത് ഉള്ളത് കണ്ടിട്ടില്ല പുള്ളി കാരി.... ഇപ്പോൾ അങ്ങോട്ട് കയറി വല്ലതും പറഞ്ഞാൽ എനിക്ക് തന്നെ ആവും പേര് ദോഷം വരിക.... നോക്കട്ടെ എവിടെ വരെയും അവരുടെ ചോദ്യം പോവുമെന്ന്... എന്നിട്ട് തന്നെ പ്രതികരിക്കാം...... അവരുടെ സംസാരം കേൾക്കാൻ വേണ്ടി അവിടെ തന്നെ നിന്ന് ഞാൻ..... "അവൾക്ക് വിശേഷം ആയിരുന്നു എന്നാൽ അത് പോയി.... ഇപ്പോൾ ഡോക്ടർ റസ്റ്റ്‌ പറഞ്ഞിരിക്കുക ആണ്.... " അമ്മയുടെ മറുപടി കേൾക്കെ ഒരു നിമിഷം നോട്ടം വയറിൽ പതിഞ്ഞു.... ഉള്ളിൽ കുഞ്ഞി കാലുകൾ തെളിഞ്ഞു...... "എല്ല ചേച്ചി ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുതേ..... അവളെ പോലെ ഉള്ള പെൺ കൊച്ചിനെ ഇവിടുത്തെ ഉണ്ണി വിവാഹം കഴിച്ചു എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഒക്കെ കരുതിയത് അവൻ വല്ല കുഴപ്പവും ഉണ്ടാവും എന്നാണ്.....

ഇതിപ്പോൾ അവളുടെ പ്രശ്നം ആണോ കുഞ്ഞു അലസി പോയത്.... എല്ല അന്നത്തെ സംഭവത്തിൽ ആരുടെ എങ്കിലും വിത്ത് അവളിൽ ഉണ്ടായിരുന്നോ..... അങ്ങനെ ഉണ്ടായിട്ട് കളഞ്ഞത് ആണെങ്കിൽ ഇങ്ങനെ അലസി പോവാൻ ഒക്കെ സാധ്യത ഉണ്ടേ... അത് കൊണ്ട് ചോദിച്ചതാ......." "അവർ പറയുന്നത് കേൾക്കെ ചെവികൾ രണ്ടും കൊട്ടി അടക്ക പെട്ടത് പോലെ തോന്നി..... അവർക്ക് എങ്ങനെ തോനുന്നു ഒരു അമ്മയോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ... എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും ഇവരെയൊക്കെ പോലെ ഉള്ളവർ ഉള്ള ഇടത്തോളം കാലം ഒന്നും മറക്കാൻ ആവില്ല.... എത്ര മറന്നാലും വീണ്ടും ഓർമിപ്പിക്കാൻ വന്നു കൊള്ളും....." സ്‌മൃതിക്ക് അവരോട് മറുപടി ഒന്നും കൊടുക്കാൻ തോനിയില്ല..... ഇനിയും തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് വല്ലതും അവർ പറഞ്ഞാൽ താൻ തനിക്ക് അത് താങ്ങാൻ പറ്റില്ല...... ദേഹം തളരുന്നത് പോലെ തോനുന്നു.... തൊണ്ട വരണ്ടു... ഇത്തിരി വെള്ളം കുടിക്കണം..... വല്ലാത്ത ദാഹം പോലെ.... ഉറക്കാത്ത കാലുകൾ കൊണ്ട് അവൾ വെള്ളം കുടിക്കാൻ പോയി....

വെള്ളം എടുത്തു കുടിച്ചവൾ നേരെ മുറിയിലേക്ക് ആയിരുന്നു പോയത്..... ഇനിയും അവരുടെ ഒന്നും തന്നെ ഇടയിലേക്ക് പോവാൻ അവൾക്ക് ആവില്ലായിരുന്നു.... ശിവാനി ഇറങ്ങാൻ നേരം സ്‌മൃതിയെ തിരക്കിയപ്പോൾ അവിടെ എങ്ങും കണ്ടില്ല.... ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നവൾ ആയിരുന്നെല്ലോ പെട്ടെന്ന് ഇവൾ ഇത് എവിടെ പോയി...... ഏട്ടത്തി നിൽക്ക് ഞാൻ മുറിയിൽ പോയി നോക്കിയിട്ട് വരാം..... ഉണ്ണി അത്രയും പറഞ്ഞു വേഗത്തിൽ പടികൾ കയറി മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ ബെഡിൽ ചാരി ഇരിക്കുക ആണ് സ്മൃതി.... സ്മൃതി എന്ത് പറ്റി വയ്യേ നിനക്ക്..... അസ്വസ്ഥത നിറഞ്ഞ അവളുടെ മുഖവും കണ്ണുനീർ തുള്ളികൾ നിറഞ്ഞു നിൽക്കുന്ന കണ്ണുകളും കാണെ വേവലാതിയോടെ ചോദിച്ചു ഉണ്ണി...... "ഒന്നുല്ല കിച്ചേട്ടാ ചെറിയൊരു തലവേദന അത് കൊണ്ട് ഇങ്ങോട്ട് വന്നതാ.... ഏട്ടത്തി ഇറങ്ങാൻ ആയോ..... " ഇപ്പോൾ കിച്ചേട്ടൻ ഒന്നും അറിയേണ്ട.... അറിഞ്ഞാൽ എങ്ങനെ ആവും പ്രതികരിക്കുക എന്ന് ഒരു നിശ്ചയവും ഇല്ല.... നല്ലൊരു കാര്യം നടക്കുമ്പോൾ ഞാൻ കാരണം വേണ്ട.....

ഹ്മ്മ് ഏട്ടത്തി ഇറങ്ങാൻ നിൽക്കാണ് നിന്നെ കാണാത്തപ്പോൾ തിരക്കി വന്നതാ ഞാൻ.... നി വാ ഏട്ടത്തി പോയി കഴിഞ്ഞാൽ വന്നു കിടക്കാം നിന്നെ കാണാൻ വേണ്ടി കാത്ത് നിൽക്കാണ്.... ഹ്മ്മ്.... സ്മൃതി ഒന്ന് മൂളി കൊണ്ട് ഉണ്ണിക്കൊപ്പം ചെന്നു.... സ്‌മൃതിയോട് കൂടെ യാത്ര പറഞ്ഞു കൊണ്ടവൾ വീട്ടുകാർക്ക് ഒപ്പം യാത്ര തിരിച്ചു...... അവർക്ക് പിറകെ തന്നെ ഓരോരുത്തരും യാത്ര പറഞ്ഞു പോയി..... അമ്മയും അച്ഛനും കുറച്ചു സമയം നിന്നതിനു ശേഷം അവരും മടങ്ങി.... വീട്ടിൽ ശ്രേയേച്ചി ഉള്ളത് കൊണ്ട് ഇത്തിരി അനക്കം ഉണ്ട് എല്ലെങ്കിൽ ഇപ്പോൾ ആകെ കൂടെ മൂടി കെട്ടിയത് പോലെ ഉണ്ടാവുമായിരുന്നു..... ഓരോന്നും പറഞ്ഞു ചിരിച്ചു സമയം പോയത് തന്നെ അറിഞ്ഞില്ല..... രാത്രിയിൽ പതിവ് പോലെ കിച്ചേട്ടന്റെ നെഞ്ചിൽ തല വെച്ച് ആ ഹൃദയതാളം കേട്ട് കൊണ്ട് കിടക്കുക ആയിരുന്നു....ഉറക്കം വരുന്നില്ല..... അതിന്റെ കാരണം ആ ചേച്ചി പറഞ്ഞത് ഒക്കെ തന്നെ ആയിരുന്നു.... എത്ര മറക്കാൻ ശ്രമിച്ചിട്ടും ആവുന്നില്ല.... അങ്ങനെ കിടക്കുമ്പോൾ ആണ് കിച്ചേട്ടൻ വിളിച്ചത്......

"സ്മൃതി.... നിനക്ക് ഉറക്കം ഒന്നുമില്ലേ പെണ്ണെ.." "അറിയില്ല കിച്ചേട്ടാ ഉറക്കം വരുന്നില്ല..... " ആൾടെ ചോദ്യം എന്നിൽ ഞെട്ടൽ വരുത്തി എങ്കിലും അത് പുറത്ത് കാണിക്കാതെ മറുപടി നൽകി.... "അതെന്താ ഇപ്പോഴും നി അവർ പറഞ്ഞത് ആലോചിച്ചു കിടക്കാണോ......" കിച്ചേട്ടനിൽ നിന്നും തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അത്.... കിച്ചേട്ടൻ എങ്ങനെ അറിഞ്ഞു അത്.... "കുഞ്ഞു തല പുകക്കേണ്ട ഞാൻ കണ്ടായിരുന്നു നിന്റെ അമ്മയും ആയിട്ട് സംസാരിക്കുന്ന സ്ത്രിയെ നോക്കി കണ്ണ് നിറച്ചു നിന്നതും അവിടെ നിന്ന് മുറിയിലേക്ക് വന്നതും.... അത് നി ആയിട്ട് തുറന്നു പറയുക ആണെങ്കിൽ പറയട്ടെ എന്ന് വെച്ചാണ് ചോദിക്കാതെ നിന്നത്...." "ഹ്മ്മ്..... അവർ അങ്ങനെ ഒക്കെ പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു കിച്ചേട്ടാ..... കിച്ചേട്ടനെ പോലും ഞാൻ കാരണം....." ബാക്കി പറയാൻ ആവാതെ വിതുമ്പി പോയിരുന്നു അവൾ...... "എന്തിനാ പെണ്ണെ നി ഇങ്ങനെ ഒക്കെ ആലോചിച്ചു കൂട്ടുന്നെ.... ഹേ.... അവർ ഒക്കെ അങ്ങനെ ഉള്ള ആളുകൾ ആണ് അവരുടെ ഒന്നും വായ പൂട്ടിക്കാൻ ആവില്ല നമ്മുക്ക്... പിന്നെ നിന്റെ അമ്മ തടഞ്ഞത് കൊണ്ട് മാത്രം ആണ് ഇന്ന് എന്റെ കയ്യിൽ നിന്ന് വാങ്ങിക്കാതെ പോയതവർ...... നി അത് ആലോചിച്ചു വിഷമിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക്....

നിനക്ക് എന്നെയും എനിക്ക് നിന്നെയും നന്നായിട്ട് അറിയാം.... വേറെ ആര് എന്ത് പറഞ്ഞാലും അതൊന്നും നമ്മൾ മൈൻഡ് ചെയ്യേണ്ട....മനസ്സിലായില്ലേ....." "ഹ്മ്മ്..... ഇന്നത്തേക്ക് ഉപദേശം മതി കിച്ചേട്ടാ നിക്ക് ഉറക്കം വരുന്നു...... " "അത് എങ്ങനെ ശെരിയാവും.... മോൾ എല്ലേ ഇത്രയും നേരം ഉറക്കം ഇല്ലാതെ കിടന്നത്.... ഇപ്പോൾ എവിടെ നിന്ന നിനക്ക് പെട്ടെന്ന് ഒരു ഉറക്കം വന്നത്..... " "കിച്ചേട്ടന്റെ വായേൽ ഇരിക്കുന്നത് മുഴുവനും കേട്ടില്ലേ ഞാൻ അപ്പൊ പിന്നെ ഉറക്കം ഒക്കെ ബസും പിടിച്ചു വന്നു..." "എന്നാൽ വന്ന ഉറക്കത്തെ ട്രെയിനിൽ കയറ്റി വിട്ടോ നി.... ഇന്നത്തെ രാവ് നമ്മുക്ക് ഉറക്കം ഇല്ലാത്ത രാവ് ആണ്....." കണ്ണിറുക്കി കാട്ടി കൊണ്ട് പറയുന്ന ഉണ്ണിയെ കൂർപ്പിച്ചു നോക്കി പെണ്ണ്..... അവൻ ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയാലെ അവളുടെ ചുണ്ടുകളിൽ നേർമ്മം ആയിട്ട് മുത്തമിട്ടു......

അവളുടെ കണ്ണുകളിലെ പിടപ്പ് അതെ ചിരോയോടെ നോക്കി കണ്ടു ഉണ്ണി..... നാൾ ഇത്രയും ആയിട്ടും നിന്റെ പരവേശവും പേടിയും ഒന്നും മാറിയില്ലേ പെണ്ണെ..... അവളുടെ ചെവിക്ക് അരികിൽ ആയിട്ട് മുഖം അടുപ്പിച്ചു കൊണ്ട് പറയവേ ചുവപ്പ് പടർന്ന കവിളുകൾ അവനിൽ നിന്നും ഒളിപ്പിക്കാൻ എന്ന പോലെ അവന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു അവൾ..... അവന്റെ പൊട്ടി ചിരി അവിടമാകെ മുഴങ്ങി കേട്ടു.... എന്നാൽ അവൾ മുഖം ഉയർത്തി നോക്കിയില്ല അവനെ..... അവളുടെ മുഖം അവൻ തന്നെ പിടിച്ചു ഉയർത്തി.... അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ അലയടിക്കുന്ന പ്രണയ സാഗരം കാണുവാൻ ആവാതെ താഴ്ത്തി..... അവന്റെ ചുണ്ടുകൾ മുദ്രണം പോലെ അവളിൽ പതിഞ്ഞു കൊണ്ടിരുന്നു.... അവൻ പകർന്നു നൽകുന്ന പ്രണയം അവൾ സ്വീകരിച്ചു.....അവൻ ഒരു മഴയായി അവളിൽ പെയ്തിറങ്ങി....... അവന്റെ ഇട നെഞ്ചിൽ തളർന്നു ഉറങ്ങുന്നവളെ ചേർത്ത് പിടിച്ചവനും പതിയെ നിദ്രയെ പുൽകി........ അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച പൂർണ ചന്ദ്രനും പതിയെ മേഘങ്ങൾക്ക് ഇടയിലേക്ക് മറഞ്ഞു.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story