നിനക്കായ്‌❤: ഭാഗം 40

ninakkay mufi

രചന: MUFI

രാവിലെ ഉണ്ണിക്ക് ഉള്ള ചായയും കൊണ്ട് മുറിയിലേക്ക് സ്മൃതി വരുമ്പോയേക്കും കുളിച്ചു കുട്ടപ്പൻ ആയിട്ട് റെഡി ആവുക ആയിരുന്നു ഉണ്ണി...... കിച്ചേട്ടാ ദേ ചായ...... ഉണ്ണി അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു ശേഷം ഗ്ലാസ്‌ അവളുടെ കൈകളിൽ തന്നെ വെച്ച് കൊടുത്തു കൊണ്ട് മേശ വലിപ്പിൽ നിന്നും ടാബ്ലറ്റ് എടുത്തു അവളുടെ കൈകളിലേക്ക് കൊടുത്തു..... സ്മൃതി നിന്റെ ജീവൻ വെച്ചൊരു പരീക്ഷണത്തിന് എന്നെ കൊണ്ട് ആവില്ല... അത് കൊണ്ട് ഇത് കഴിക്ക് നി..... ഇനി നിന്റെ റസ്റ്റ്‌ കഴിയുന്നത് വരെയും ഞാൻ നല്ല കൂട്ടി ആയിട്ട് നിന്നോളം..... കിച്ചേട്ടാ ഇത് കഴിക്കണോ..... ദേ പെണ്ണെ ഒറ്റ ഒന്ന് അങ്ങട് വെച്ച് തരും ഞാൻ.... മാസം രണ്ടേ ആയിട്ടുള്ളു... നിന്റെ റസ്റ്റ്‌ കഴിയാതെ പറ്റില്ല.... അത് കൊണ്ട് നിന്ന് ചിണുങ്ങാതെ കഴിക്ക്..... കിച്ചേട്ടൻ എനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയം ആണ് അത് കൊണ്ടാണ് വെറുതെ എന്തിനാ ടെൻഷൻ ആവേണ്ട അവസ്ഥ വരുത്തുന്നെ.... എന്നൊക്കെ ഓർത്ത് കൊണ്ട് ടാബ്ലറ്റ് എടുത്ത് കഴിച്ചു സ്മൃതി..... ഉണ്ണി ചെറു ചിരിയോടെ അവളുടെ നെറ്റിയിൽ ആയിട്ട് നറു ചുംബനം നൽകി..... യാത്ര പറഞ്ഞു പോയി.... അവന്റെ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെയും നോക്കി നിന്നു അവൾ....

ശേഷം അകത്തേക്ക് കയറി.... ടേബിളിൻ മുന്നിൽ മുഖം വീർപ്പിച്ചു ഇരിക്കുക ആണ് ശ്രേയ..... പ്രദീപ്‌ ചിരി കടിച്ചു പിടിച്ചു ഇരുപ്പാണ്...... സ്മൃതി അലക്കിയ തുണികൾ ഒക്കെയും അയലിൽ വിരിച്ചിട്ട് വരിക ആയിരുന്നു.... കാര്യം എന്താണെന്ന് അറിയാതെ ഇരുവരെയും നോക്കി സ്മൃതി..... എടൊ താനിങ്ങനെ അന്തിച്ചു നോക്കാൻ മാത്രം ഒന്നും ഉണ്ടായില്ല.... ഒരാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ്‌ ആണ് ഇഡലിയും സാമ്പാറും അത് ഇപ്പോൾ അമ്മ കൊടുത്തപ്പോൾ ശർദിച്ചു അതിന്റെ സ്മെൽ പിടിക്കുന്നില്ല.... പകരം ഇവൾക്ക് തീരെ ഇഷ്ടമില്ലാത്ത മത്തി കറിയുടെ സ്മെൽ കേൾക്കെ തിന്നാൻ വല്ലാത്ത കൊതിയും...... ഗർഭിണികളുടെ പലതരം വേർഷനും കണ്ടിട്ടുണ്ട് പെങ്ങളെ ഇങ്ങനെ ഒന്ന് ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത്..... പ്രദീപ്‌ വീണ്ടും ചിരിച്ചു കൊണ്ട് പറയവേ അടുത്തുള്ള ഫ്ലവർ വേസ് എടുത്തു കൊണ്ട് അവൻ നേരെ ഓങ്ങിയിരുന്നു ശ്രേയ.... അവരുടെ കളികൾ കുറച്ചു സമയം നോക്കി നിന്ന് സ്മൃതി അവളുടെ പണികളിലേക്ക് തിരിഞ്ഞു.....

കുഞ്ഞു കുഞ്ഞു സഹായങ്ങൾ ഒക്കെ ശ്രേയയും ചെയ്ത് കൊടുത്തു..... ദിനങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ കടന്ന് പോയി..... അങ്ങനെ ശിവാനിക്ക് ഡോക്ടർ പറഞ്ഞ ഡേറ്റ് എത്തി..... രാവിലെ ചെറിയ വേദന വന്നപ്പോൾ തന്നെ ശിവാനിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു എന്ന് കേട്ടപ്പോൾ സരസ്വതി അമ്മക്ക് ഒപ്പം ഇറങ്ങിയത് ആണ് സ്മൃതിയും ശ്രേയയും... കുഞ്ഞു വാവയെ കാണുവാൻ ഉള്ള ഇരുവരുടെയും ആഗ്രഹം കാരണം സരസ്വതി അമ്മ ഒന്നും പറഞ്ഞില്ല..... ഉച്ചയോട് അടുത്ത് ആയിരുന്നു ശിവ പ്രസവിച്ചത്..... അമ്മയും കുഞ്ഞും സുഖം ആയിട്ട് ഇരിക്കുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ ആണ് ലേബർ റൂമിന്റെ മുന്നിൽ ആയിട്ട് ഇരിക്കുന്നവർക്ക് എല്ലാം ആശ്വാസം ആയത്..... ഉണ്ണിയെ വിളിച്ചു വിവരം പറഞ്ഞു സ്മൃതി.... അൽപ്പം കഴിഞ്ഞു രണ്ട് പേരെയും മുറിയിലേക്ക് മാറ്റി..... ശിവാനിയെ മുറിച്ചു വെച്ചത് പോലെ ഉള്ള മോൾ ആയിരുന്നു.....

എല്ലാവരും മാറി മാറി എടുത്തു നടന്നു കുഞ്ഞാവയെ..... ശ്രേയക്ക് മൂന്നത്തെ മാസം ആണിത്......അത് കൊണ്ട് തന്നെ സരസ്വതി അമ്മ ഹോസ്പിറ്റലിൽ തങ്ങിയില്ല....ശിവാനിയുടെ അച്ഛനും അമ്മയും പിന്നെ ശിവനും ആയിരുന്നു അവിടെ നിന്നത്.... രാത്രിയിൽ ഉണ്ണിക്ക് ഒപ്പം ബാക്കി ഉള്ളവർ തിരിച്ചു വന്നു..... സ്മൃതി കുളിച്ചു ഇറങ്ങിയപ്പോൾ ഉണ്ണി ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുന്നത് കണ്ടു...... അവൾ തല നല്ല പോലെ തോർത്ത്‌ വെച്ച് തുടച്ചു..... ശേഷം ഉണ്ണിയുടെ അടുത്തേക്ക് നടന്നു..... ഉണ്ണിയുടെയും സംസാരം അപ്പോയെക്കും കഴിഞ്ഞിരുന്നു..... ഉണ്ണി കൈ വരിയിൽ കൈകൾ വെച്ച് കൊണ്ട് ദൂരേക്ക് മിഴികൾ ഊഞ്ഞി നിൽക്കുക ആയിരുന്നു..... സ്മൃതി അവനെ പിറകിൽ കൂടെ പുണർന്നു.... അവന്റെ വയറിനു മുകളിൽ ആയിട്ട് കൈകൾ വെച്ച് കൊണ്ട് അവന്റെ പുറത്തായിട്ട് തല വെച്ചു.... അവളുടെ സാമിപ്യം അറിഞ്ഞതും അവനിൽ ചെറു ചിരി വിരിഞ്ഞു...... അവൻ കുറച്ചു സമയം അങ്ങനെ നിന്നു..... ആ സുന്ദര നിമിഷം ആസ്വദിച്ചു കൊണ്ട്.... "കിച്ചേട്ടാ........ "

അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ഉണ്ണിയെ വിളിച്ചു കൊണ്ട് അവനിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു അവൾ..... അവൻ അത് പ്രതീക്ഷിച്ചത് പോലെ അവളുടെ നേർക്ക് തിരിഞ്ഞു നിന്നു..... "എന്താണ് പെണ്ണെ...... വല്ലാത്ത സന്തോഷത്തിൽ ആണല്ലോ.... കുഞ്ഞാവയെ കണ്ടത് കൊണ്ടാണോ....." "മ്മ്മ്...... കുഞ്ഞാവയെ കാണാൻ എന്ത് ക്യൂട്ട എല്ലേ കിച്ചേട്ടാ..... എനിക്ക് വാവയെ കണ്ടിട്ട് മതി വരാത്ത പോലെ.... ശ്രേയേച്ചിക്കും ഇങ്ങനെ തന്നെ ആണ്...... " "കുഞ്ഞു വാവകൾ ഒക്കെ അങ്ങനെ തന്നെ ആണെടി പൊട്ടി.... സോഫ്റ്റുള്ള കുഞ്ഞി കാലും കൈയ്യും ഒക്കെ ആയിരിക്കും.... " "മ്മ്..... ഏട്ടത്തിടെ വാവ ഏട്ടത്തിയെ പോലെ തന്നെ ആണ്....നമ്മുടെ വാവ ആരെ പോലെ ആവണം എന്ന കിച്ചേട്ടന്റെ ആഗ്രഹം....." " ആരെ പോലെ ആയാലും എനിക്ക് സന്തോഷം മാത്രം...... പക്ഷെ നിന്നെ പോലെ മിണ്ടപൂച്ച ആവരുത് എന്നെ ഉള്ളു..... "

"എന്നെ കണ്ടിട്ട് എങ്ങനെ തോന്നി കിച്ചേട്ടൻ മിണ്ടാ പൂച്ച എന്ന് പറയാൻ..." 'ചുണ്ട് കൂർപ്പിച്ചു കൊണ്ടുള്ള പെണ്ണിന്റെ പരിഭവം...... ഇതിൽ ആണ് ഞാൻ വീണു പോവുന്നത്.... അവളുടെ മുഖം അപ്പോൾ കാണുവാൻ നല്ല ചേലാണ്.....' ഉണ്ണി ഉള്ളിൽ ഓർത്ത് കൊണ്ട് ചിരിച്ചു..... അവന്റെ ചിരി കാണെ കൈകൾ ഇടുപ്പിൽ വെച്ചവൾ അവനെ ദേഷ്യത്തോടെ നോക്കി.... "ഇങ്ങനെ നിന്ന് ചിരിക്കാൻ ഞാൻ വല്ല തമാശയും പറഞ്ഞോ കള്ള പോലീസെ....." 'നിമിഷ നേരം കൊണ്ടാണ് പെണ്ണിന്റെ ഭാവങ്ങൾ മാറുന്നത്......ഇനിയും ചിരിച്ചാൽ ഇവിടെ നിന്ന് താഴേക്ക് തള്ളി ഇടാനും മടിക്കില്ലിവൾ....' "നിന്റെ ക്യൂട്ട് ഫേസ് കണ്ട് ചിരിച്ചതാണ് പെണ്ണെ... എല്ലാതെ നിന്നെ കളിയാക്കിയതല്ല..." "ശെരിക്കും........" കണ്ണുകൾ വിടർത്തി ചോദിക്കുന്ന പെണിനെ നോക്കി ചെറു ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു ഉണ്ണി.... വീണ്ടും കുറച്ചു സമയം ഇരുവരും അവരുടേതായ ലോകത്തു ആയിട്ട് ഇരുന്നു...

ഉണ്ണിയുടെ കൈകൾ സ്‌മൃതിയിൽ കുസൃതികൾ കാട്ടി തുടങ്ങി..... ഇടെയ്ക്ക് അവനെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന പെണ്ണിനെ ഇമ ചിമ്മാതെ നോക്കി ഇരുന്നവൻ...... കുറച്ചു സമയം കൂടെ അവിടെ ഇരുന്നവൻ അവളെ കൈകകിൽ കോരി എടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു.....സ്‌മൃതിയുടെ മുഖം നാണത്താൽ കൂമ്പി അടഞ്ഞിരുന്നു...... ❤____❤ മൂന്ന് ദിവസം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു പകൽ മുഴുവനും സ്‌മൃതിയും സരസ്വതി അമ്മയും.... ശ്രേയയെ പ്രദീപ് വീട്ടിൽ തന്നെ പിടിച്ചിരുത്തി....കുഞ്ഞിനെ കാണുവാൻ രണ്ട് ദിവസം ലീവ് എടുത്തു വന്നത് ആയിരുന്നു അവൻ.....കുഞ്ഞും ശിവാനിയും ഹോസ്പിറ്റലിൽ നിന്നും അവളുടെ വീട്ടിലേക്ക് തന്നെ ആയിരുന്നു പോയത്...... അങ്ങനെ ഒരു ദിവസം രാവിലെ സ്റ്റേഷനിൽ നിന്നും കാൾ വന്നതും ഉണ്ണി ഭക്ഷണം പോലും കഴിക്കാതെ ഇറങ്ങി....

"ഈ ചെറുക്കൻ വിളമ്പി വെച്ചത് കഴിച്ചിട്ട് പോയാൽ പോരെ.... ഇത്രയും ദൃതി പിടിച്ചു ഒന്നും കഴിക്കാതെ പോവേണ്ട എന്താണാവോ അത്യാവശ്യം......" "അവന്റെ ജോലി തിരക്ക് അമ്മക്ക് അറിയുന്നത് തന്നെ എല്ലേ.... എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എല്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കാതെ പോവില്ല....." സരസ്വതി അമ്മയുടെ പരാതി പറച്ചിൽ കേട്ട് കൊണ്ട് അങ്ങോട്ട് വന്ന ശ്രേയ ആയിരുന്നു പറഞ്ഞത്....... പ്രദീപ്‌ സോഫയിൽ ഇരുന്നു കൊണ്ട് ടിവിയിൽ ന്യൂസ്‌ ചാനൽ വെച്ചു ഫ്ലാഷ് ന്യൂസിൽ വന്ന വാർത്ത കാണെ സ്‌മൃതിയുടെ മിഴികൾ അതിൽ തന്നെ തറഞ്ഞു നിന്നു............... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story