നിനക്കായ്‌❤: ഭാഗം 41

ninakkay mufi

രചന: MUFI

പ്രദീപ്‌ സോഫയിൽ ഇരുന്നു കൊണ്ട് ടിവിയിൽ ന്യൂസ്‌ ചാനൽ വെച്ചു ഫ്ലാഷ് ന്യൂസിൽ വന്ന വാർത്ത കാണെ സ്‌മൃതിയുടെ മിഴികൾ അതിൽ തന്നെ തറഞ്ഞു നിന്നു....... മയക്കു മരുന്ന് കേസിൽ പിടിക്കപ്പെട്ട എൽദോ ജാക്കബ് എന്ന ആളുടെ മൃതദേഹം ആണ് അഴുക്ക് ചാലിൽ നിന്നും കിട്ടിയതെന്ന് പോലീസ് സ്ഥിതീകരിച്ചു......ജയിലിൽ നിന്നും ചാടി രക്ഷപെട്ട പ്രതിയെ പോലീസിന് കണ്ട് പിടിക്കാൻ ആയിരുന്നില്ല.... ന്യൂസിൽ ഉണ്ണിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ഒക്കെ മുഖം കാണാം ആയിരുന്നു...... ഫോറെൻസിക് സ്പെഷ്യലിസ്റ്റ് ചെക്ക് അപ്പ് നടത്തുന്നതും ബോഡി ആംബുലൻസിൽ കയറ്റി കൊണ്ട് പോവുന്നതും എല്ലാം നോക്കി കണ്ടു സ്മൃതി...... ആരെയും നോക്കാതെ അവൾ മുറിയിലേക്ക് പോയി..... ശ്രേയ കണ്ണുനീർ ഒപ്പുന്ന സരസ്വതി അമ്മയെ ചേർത്ത് പിടിച്ചു...... അവന്റെ അവസ്ഥ ഓർത്ത് അമ്മ കരയരുത് അവൻ ലഭിക്കേണ്ട ശിക്ഷ തന്നെ ആണ് കിട്ടിയത്....ഇപ്പോൾ ഇവിടെ നിന്നും പോയവൾ അനുഭവിച്ച വേദനക്ക് പകരം ആവില്ല ഇതൊന്നും.....

അവനെ ഓർത്ത് ഒരിക്കലും എനിക്ക് സങ്കടം ഇല്ല മോളെ.... ഞാൻ എന്റെ മോളെ കുറിച്ചോർത്തു ആണ്..... അന്ന് രാത്രിയിൽ പിച്ചും പേയും പറഞ്ഞായിരുന്നു അവൾ ഉണ്ടായത്..... അവളുടെ ആ ഭാവം എന്റെ ഉണ്ണി എങ്ങനെ നോക്കി നിന്നു എന്ന് എനിക്ക് അറിയില്ല മോളെ....പുറത്ത് ഒന്നുമില്ലെന്ന് കാണിച്ചാലും എനിക്ക് അറിയാം ആയിരുന്നു അവന്റെ ഉള്ളിലെ വിഷമം..... അമ്മേ അതൊക്കെ കഴിഞ്ഞു.... ഇനി അതൊന്നും ഓർത്ത് വെക്കേണ്ട.... എല്ലാം ഒരു ദുസ്വപ്നം പോലെ മറന്നേക്ക്..... പ്രദീപ്‌ കൂടെ പറഞ്ഞതും സരസ്വതി അമ്മ ചെറു ചിരി മുഖത്തു വരുത്തിച്ചു....... സ്മൃതി ഊണ് കഴിക്കാൻ ആയിരുന്നു പിന്നെ താഴേക്ക് ഇറങ്ങി വന്നത്...... അതിന് ശേഷം ശ്രേയയോട് ഒപ്പം തന്നെ ആയിരുന്നു അവൾ..... ഇരുവരും വാവക്ക് ഇടാൻ പറ്റിയ പേരുകൾ തിരയുന്ന തിരക്കിലേക്ക് ഊളിയിട്ടു..... സ്‌മൃതിയുടെ അവസ്ഥ എന്താണെന്നു അറിയുവാൻ വിളിച്ച ഉണ്ണി അവൾ ഒക്കെ ആണെന്ന് അറിയവേ സമാധാനത്തോടെ മറ്റ് ഫോർമാലിറ്റിയിലേക്ക് തിരിഞ്ഞു.....

അന്ന് ഏറെ വഴികി ആയിരുന്നു ഉണ്ണി തിരിച്ചു വീട്ടിൽ എത്തിയത്..... അവനെയും കാതെന്ന പോലെ സ്മൃതി ഹാളിൽ തന്നെ ഇരുപ്പുണ്ടായിരുന്നു...... "നീ ഉറങ്ങിയില്ലായിരുന്നോ...... ഞാൻ പറഞ്ഞത് എല്ലേ വഴികുമെന്ന് എന്തിനാ പെണ്ണെ ഉറക്കം ഒഴിച്ചു എന്നെ കാത്തിരുന്നത് കിടക്കാം ആയിരുന്നില്ലേ...... " അകത്തേക്ക് കയറിയപ്പോൾ തന്നെ ടേബിളിൽ തല വെച്ച് കിടക്കുന്ന സ്‌മൃതിയെ ആയിരുന്നു അവൻ കണ്ടത്....... "കിച്ചേട്ടൻ എന്തെ ഇത്രയും വഴികിയത്.... രാവിലെ നടന്ന സംഭവം കാരണം ആണോ.... " "ഹ്മ്മ് കുറച്ചു അതികം ഫോർമാലിറ്റി ഉണ്ടായിരുന്നു..... പിന്നെ അഴുകി തുടങ്ങിയ ശരീരം ആയത് കൊണ്ടു കൂടുതൽ പൊല്ലാപ്പ് ഇല്ലാതെ ഒതുങ്ങി...." "കിച്ചേട്ടൻ കുളിച്ചു വാ ഞാൻ ഭക്ഷണം ചൂടാക്കി എടുക്കാം..... " ഉണ്ണി അവളെ ഒന്ന് നോക്കി കൊണ്ട് മുകളിലേക്ക് പോയി..... സ്മൃതി കറികൾ ചെറുതായിട്ട് ചൂടാക്കി അവൻ വേണ്ടി വിളമ്പി വെച്ചു..... കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി കൊണ്ടു ഉണ്ണി താഴേക്ക് വന്നു..... സ്‌മൃതി ഉണ്ണിക്ക് അടുത്ത് തന്നെ ഇരുന്നു.... ഒന്ന് രണ്ട് തവണ അവൾക്ക് നേരെ അവൻ ഭക്ഷണം നീട്ടി....

സ്നേഹത്തോടെ അവന്റെ കയ്യിൽ നിന്നും അവളും അത് കഴിച്ചു....... ഉറങ്ങാൻ കിടന്നിട്ടും ഇരുവർക്കും ഉറങ്ങാൻ ആയില്ല...... "പെണ്ണെ........ " വളരെ പതിഞ്ഞ സ്വരത്തിൽ ഉണ്ണി വിളിക്കെ സ്മൃതി വിളി കേട്ടിരുന്നു.... "എന്താ കിച്ചേട്ടാ ഉറങ്ങിയില്ലേ....." "ഇല്ല..... നിനക്ക് ഉറക്കം വരുന്നില്ലേ....." "ഇല്ല..... ഉള്ളിൽ ഇത് വരെയും നടന്ന കാര്യങ്ങൾ ഒക്കെ തെളിഞ്ഞു കാണുന്നു...." "നമ്മൾ ദുസ്വപ്നം കണ്ടാൽ അത് ഓർക്കാതെ മറന്നു കളയുക എല്ലേ പതിവ് അത് പോലെ ഒരു ദുസ്വപ്നം മാത്രം ആയിട്ട് കണ്ടാൽ മതി ഇതും... അറിയാം മറക്കാൻ അത്ര എളുപ്പം എല്ലെന്ന്.... എന്നാലും ഇനി അതൊന്നും ഓർത്ത് കൊണ്ടു ഇപ്പോൾ ഉള്ള സന്തോഷം കളയരുത്.... ഓരോരുത്തരും ചെയ്തു കൂട്ടുന്ന പ്രവർത്തികൾ അത് മോശമായത് ആണെങ്കിൽ അവർക്കുള്ളത് ഭൂമിയിൽ വെച്ച് തന്നെ കിട്ടും എന്നാണ്....... അത് മാത്രമേ ഇവിടെയും നടന്നിട്ടുള്ളു....... ഒന്നും ഓർക്കേണ്ട എന്നെ മാത്രം ഓർത്താൽ മതി നമ്മുടെ പ്രണയം ഓർത്താൽ മതി......" അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടു അവളുടെ കുഞ്ഞു നെറ്റിയിൽ ചെറു ചുംബനം നൽകിയവൻ.....

ഇരു മിഴികളും അടച്ചു കൊണ്ടവൾ സ്വീകരിച്ചു..... എന്നത്തേയും പോലെ അവളുടെ മാത്രം കിച്ചേട്ടന്റെ ഹൃദയതാളം കേട്ട് കൊണ്ട് എപ്പോയോ അവൾ നിദ്രയെ പുൽകി..... ____❤_____ ഇന്നാണ് ശിവാനിയുടെ മകളുടെ പേരിടൽ ചടങ്ങ്...... വാവയുടെ അപ്പച്ചി ആയിട്ട് ശ്രേയയും ഇളയമ്മ ആയിട്ട് സ്‌മൃതിയും മുൻ നിരയിൽ തന്നെ നിന്നു.... ശിവാനിയുടെ മടിയിൽ ആയിട്ട് കിടത്തിയേക്കുന്ന കുഞ്ഞിന്റെ മറു ചെവിയിൽ വെത്തില വെച്ച് മറച്ചു കൊണ്ട് ശിവ പേര് വിളിച്ചു ശ്രീലക്ഷ്മി ശിവൻ....... എല്ലാവർക്കും പേര് നല്ല പോലെ ഇഷ്ടമായി... സ്‌മൃതിയും ശ്രേയയും കൂടെ തിരഞ്ഞു പിടിച്ചു എടുത്ത പേര് ആണ് ഇത്...... കുഞ്ഞിന്റെ കാലിൽ രണ്ട് വെള്ളി കൊലുസ് ആയിരുന്നു സ്മൃതി അണിയിച്ചു കൊടുത്തത്.... ഉണ്ണി അരയിൽ ആയിട്ട് ഉള്ള സ്വർണ അരഞ്ഞാണം..... സരസ്വതി അമ്മ രണ്ട് കൈകളിലും ഓരോ സ്വർണ വള....ശ്രേയ കഴുത്തിൽ ആയിട്ട് മാലയും അണിയിച്ചു... ചടങ്ങുകൾ ഒക്കെ അതിന്റെ മുറ പോലെ തന്നെ നടന്നു....... വഴികുന്നേരത്തോട് അടുത്ത് അവർ യാത്ര പറഞ്ഞു ഇറങ്ങി......

ഒരു മാസം കൂടെ കഴിഞ്ഞാൽ മാത്രമേ ശിവാനിയും കുഞ്ഞും നവനീയത്തിലോട്ട് വരുള്ളൂ എന്ന് അറിയവേ സ്‌മൃതിയുടെയും ശ്രേയയുടെയും മുഖം ഒരെ പോലെ വാടിയിരുന്നു...... ഋതുക്കൾ മാറി വന്നു...... ഉണ്ണിയും സ്‌മൃതിയും അതിരുകൾ ഏതുമില്ലാതെ പ്രണയിച്ചു നടക്കുന്നു.... ദിനം പ്രതി കൂടുക എല്ലാതെ അതിൽ കുറവ് ഇത് വരെയും ഉണ്ടായിട്ടില്ല.... ശിവാനിയും കുഞ്ഞും തിരിച്ചു നവനീയത്തിൽ എത്തി......അവധി കാലം ആയത് കൊണ്ട് കോളേജ് ഇല്ലാത്തത് സ്‌മൃതിക്ക് വലിയ ആശ്വാസം ആയി.... ഏത് നേരവും കുഞ്ഞു ലച്ചുവിനെ എടുത്തു നടക്കൽ തന്നെ ആണ് സ്‌മൃതിയുടെ ഇപ്പോഴത്തെ പണി.... ശ്രേയയും അതികവും കുഞ്ഞിന് ഒപ്പം തന്നെ ആയിരിക്കും...... ശ്രേയക്ക് ഡോക്ടർ പറഞ്ഞ ഡേറ്റ് അടുത്തു വന്നു.... രണ്ടാഴ്ച ആയിട്ട് പ്രദീപും ലീവ് എടുത്ത് നവനീയത്തിൽ തന്നെ ഉണ്ട്..... രണ്ട് ദിവസം കഴിഞ്ഞു ശ്രേയയും പ്രസവിച്ചു പക്ഷെ ഓപ്പറേഷൻ ആയിരുന്നു.....അവൾക്ക് ആൺ കൂട്ടി ആയിരുന്നു....... വീണ്ടും സന്തോഷത്തിന്റെ നാളുകൾ അവർക്കിടയിൽ പരന്നു.......

ഉണ്ണിയും സ്‌മൃതിയും ഇപ്പോൾ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്....... ഓരോ മാസവും നിരാശ അവരെ കാർന്നു തുടങ്ങി..... സ്‌മൃതിയുടെ ഉള്ളിൽ അകാരണമായ ഭയം വന്നു മൂടി..... തനിക്ക് ഇനി അമ്മ ആവാൻ പറ്റില്ലേ എന്ന ചോദ്യം അവളുടെ ഉള്ളിൽ നിറഞ്ഞു....... സ്‌മൃതിയുടെ ഉള്ളകം അറിഞ്ഞത് പോലെ പിറ്റേ ദിവസം ഉണ്ണി അവളെയും കൊണ്ട് ഒന്ന് ഷോപ്പിങ്ങിന് ഒക്കെ ഇറങ്ങി..... ഷോപ്പിംഗ് കഴിഞ്ഞു ഐസ് ക്രീം പാർലറിൽ കയറി ഐസ് ക്രീം കുടിച്ചു ഒരു അഞ്ചു മണി ആയപ്പോൾ നേരെ ബീച്ച്ലേക്ക് പോയി..... തിരയെ ചുംബിച്ചു വീണ്ടും തിരിഞ്ഞു പോവുന്ന തിരമാലകളെ നോക്കി ഇരുവരും മണൽ പരപ്പിൽ ഇരുന്നു...... ചില സമയം മൗനം എന്ന അഥിതി അനിവാര്യമാണ്....... ഇരുവർക്കും ഇടയിൽ പറയുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നാൽ ഇരുവരും മൗനി ആയി..... "സ്മൃതി.........."

അവൾ എന്തെന്ന പോലെ തല ചെരിച്ചവനെ നോക്കി...... ഉണ്ണി അവളുടെ കരം കവർന്നു കൊണ്ടു മുന്നിലെ തിരയിലേക്ക് തന്നെ നോട്ടം മാറ്റി..... "നിനക്ക് പേടിയുണ്ടോ പെണ്ണെ..... നിനക്ക് ഒരു അമ്മ ആവാൻ കഴിയില്ലേ എന്നത് ഓർത്ത്...." സ്മൃതി മറുപടി ഒന്നും പറഞ്ഞില്ല...... "നിനക്ക് അമ്മ ആവാൻ ഉള്ള പൂർണ ആരോഗ്യം തന്നെ ഉണ്ട്.....പിന്നെ ഈശ്വരൻ എല്ലാ കാര്യത്തിനും ഓരോ സമയം നിശ്ചയിച്ചിട്ട് ഉണ്ടാവുമെല്ലോ..... ആ സമയം ആവുന്നത് വരെയും നമുക്ക് കാത്തിരിക്കാം......." അവളിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു നിർത്താവെ അവളിലും ആശ്വാസത്തിന് വിത്തുകൾ മുളപൊട്ടുന്നത് അവൾ അറിഞ്ഞു..... പിന്നേയും കുറച്ചു നിമിഷം അവിടെ ചിലവഴിച്ചതിന് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story