നിനക്കായ്‌❤: ഭാഗം 42

ninakkay mufi

രചന: MUFI

ഉണ്ണിയേട്ടാ അമ്മ വിളിച്ചിരുന്നു ഒന്ന് അവിടെ വരെയും പോകുമോ എന്ന് ചോദിച്ചിട്ട് ഉണ്ണിയേട്ടനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന പറഞ്ഞത്...... രാവിലെ ജോകിങ് കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയ ഉണ്ണിയെ കാണെ അവനരികിൽ ചെന്ന് കൊണ്ട് ചോദിച്ചു സ്മൃതി.... ഞാൻ ഫോൺ എടുത്തില്ലായിരുന്നു അതാവും വിളിച്ചപ്പോൾ കിട്ടാതെ ഇരുന്നത്....ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.... നമുക്ക് ഇപ്പോൾ തന്നെ പോവാം..... ഉണ്ണി അതും പറഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി കയറി......സ്മൃതി അടുക്കളയിൽ പോയി സരസ്വതി അമ്മയോടും ശിവാനിയോടും കാര്യം പറഞ്ഞു കൊണ്ട് ഉണ്ണിയുടെ അടുത്തേക്ക് നടന്നു..... സ്മൃതി ടോപ് മാറ്റി മറ്റൊന്ന് ഇട്ടപ്പോയെക്കും ഉണ്ണിയും കുളിച്ചു ഇറങ്ങി വന്നിരുന്നു...... ഉണ്ണിയുടെ ബുള്ളറ്റിൽ ഇരുവരും യാത്ര തിരിച്ചു... അഞ്ചു മിനിറ്റ് ദൂരം മാത്രമേ അവിടെ നിന്ന് സ്‌മൃതിയുടെ വീട്ടിലേക്ക് ഉള്ളു.... ഗേറ്റ് കടന്ന് കൊണ്ട് അകത്തേക്ക് കയറുമ്പോൾ തന്നെ പുറത്ത് നിർത്തിയിട്ട് ഇരിക്കുന്ന പരിജയം ഇല്ലാത്ത കാർ കാണെ ഇരുവരുടെയും ഉള്ളിൽ അത് ആരുടെ എന്ന ചിന്ത കടന്ന് വന്നു..... സ്‌മൃതിയും ഉണ്ണിയും അകത്തേക്ക് കടന്നപ്പോൾ കണ്ടു സോഫയിൽ ഇരിക്കുന്ന അമ്പതിനോട് അടുത്ത് പ്രായം ഉള്ള ഒരാളെ.... വെള്ള മുണ്ടും ഷർട്ടും ആയിരുന്നു അയാളുടെ വേഷം.....

അയാൾക്ക് തോട്ട് അരികിൽ ആയിട്ട് ഇരുനിറം ഉള്ള ഒരു പെൺകുട്ടി കൂടെ ഉണ്ടായിരുന്നു.... കുർത്തയും ജീൻസും ആയിരുന്നു അവളുടെ വേഷം...... അവളുടെ മുഖത്തു തളം കെട്ടി നിൽക്കുന്ന വിഷാദം ഒറ്റ നോട്ടത്തിൽ തന്നെ സ്മൃതി തിരിച്ചറിഞ്ഞു..... സ്‌മൃതിയെയും ഉണ്ണിയെയും കാണെ അരുൺ ദേഷ്യത്തോടെ അവർക്ക് അടുത്തേക്ക് വന്നു.... "നിന്നോട് ആരാടി ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്......" സ്‌മൃതിയെ നോക്കി കടുപ്പത്തിൽ ചോദിക്കുന്ന അരുണിനെ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു സ്‌മൃതിയും ഉണ്ണിയും..... അവന്റെ ഈ ഒരു ഭാവം അവർക്ക് പുതുമ ഉള്ളത് ആയിരുന്നു...... "ചോദിച്ചത് കേട്ടില്ലേ കുഞ്ഞാ നീ......" "അത് ഏട്ട അമ്മ വിളിച്ചു പറഞ്ഞു ഇങ്ങോട്ട് ഉണ്ണിയേട്ടനെ കൂട്ടി വരാൻ......" അവൻ അടുക്കള വാതിൽക്കൽ നിൽക്കുന്ന അമ്മയെ തറപ്പിച്ചു നോക്കി..... "എന്താടാ പ്രശ്നം..... ഇവർ ഒക്കെ ആരാ....." ഉണ്ണി അവന്റെ ഭാവമാറ്റം കാണെ പെട്ടെന്ന് തന്നെ ചോദിച്ചു..... "നിന്റെ ഫോൺ ഏത് അടുപ്പിൽ കൊണ്ട് പോയി വെച്ചേക്കുവർന്നു എത്ര പ്രാവശ്യം വിളിച്ചു നിന്നെ........"

"ഞാൻ ജോകിങ്ങിന് ഇറങ്ങിയത് ആയിരുന്നു.... ഫോൺ എടുക്കാൻ വിട്ടു പോയി നീ എന്തിനാ വിളിച്ചത്....." "വിളിച്ചപ്പോൾ എടുക്കണം ആയിരുന്നു..... ഉണ്ണിയെ നോക്കി പല്ല് കടിച്ചു പറയുന്നവനെ മിഴിഞ്ഞ കണ്ണുകളാൽ നോക്കി നിന്നു....." "കുഞ്ഞാ നീ അകത്തേക്ക് പോ....." അരുൺ പറഞ്ഞത് കേൾക്കെ അവൾ അമ്മയെ കൂട്ടി അടുക്കളയിലേക്ക് പോയി.... "ആരാ ഇവർ........" സോഫയിൽ ഇരിക്കുന്ന ആളുകളെ നോക്കി കൊണ്ട് ആയിരുന്നു ഉണ്ണിയുടെ ചോദ്യം....... മറുപടി നൽകിയത് അവർ തന്നെ ആയിരുന്നു... 'ഞാൻ രമേശൻ ഇത് എന്റെ മകൾ മഹിഷ..... എന്റെ മകളെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി ഇവൻ ഇപ്പോൾ ഇവളെ വേണ്ട എന്ന്......' അയാൾ അരുണിനെ നോക്കി പറയവേ അവന്റെ മുഖത്തു ദേഷ്യം പടർന്നിരുന്നു..... "ഡോ എന്റെ അച്ഛന്റെ പ്രായം ഉണ്ട് തനിക്ക് അത് കൊണ്ട് മാത്രം ആണ് തന്റെ മുഖത്തു എന്റെ കൈ പതിയാത്തത്.... പിന്നെ വീട്ടിൽ വന്ന അതിഥി ആണ് ഇറക്കി വിടാൻ പറ്റാത്തത് കൊണ്ട് അതും ചെയ്യുന്നില്ല......" "അരുൺ ഇയാൾ പറഞ്ഞത് ഉള്ളത് ആണോ...

എല്ല നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ......" ഉണ്ണി അരുണിനെ പിടിച്ചു സെറ്റിയിൽ ഇരുത്തി അവനും അടുത്തായി ഇരുന്നു കൊണ്ട് ചോദിച്ചു....... "മോനെ ഇദ്ദേഹം പറയുന്നത് പോലെ മോൻ ഈ മോൾക്ക് ആശ കൊടുത്തോ വിവാഹം കഴിക്കാം എന്ന്......." കേശവേട്ടനും ഉള്ളിൽ ഉയർന്ന ചോദ്യം ചോദിക്കേ അരുൺ ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഇരുവരെയും നോക്കി പറഞ്ഞു തുടങ്ങി... "മഹിഷയെ ഞാൻ പ്രണയിച്ചിരുന്നു അവൾ തിരിച്ചും.....കല്യാണം കഴിക്കാൻ വേണ്ടി തന്നെ ആയിരുന്നു ഇഷ്ട്ടം തുറന്നു പറഞ്ഞത് എല്ലാതെ വെറും ഒരു നേരം പോക്ക് ആയിരുന്നില്ല.... ഇവളുടെ വീട്ടിൽ ഇവൾക്ക് കല്യാണലോചന നോക്കി തുടങ്ങി എന്ന് ഇവൾ പറഞ്ഞതും ഞാൻ ഇവളുടെ വീട്ടിൽ ഇയാളെ കാണുവാൻ പോയി...... കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞപ്പോൾ ഇയാൾ പറഞ്ഞ മറുപടി എന്താണെന്നു അറിയണ്ടേ നിങ്ങൾക്ക് രണ്ട് പേർക്കും....അടുത്തായി ഇരിക്കുന്ന കേശവേട്ടനെയും ഉണ്ണിയെയും നോക്കി അവൻ ചോദിക്കവേ അവർ അതേയെന്ന പോലെ തല അനക്കി......

ആരുടെയൊക്കെയോ കൂടെ കിടന്ന ഒരുത്തി ഉള്ള വീട്ടിലോട്ട് അയാളുടെ മകളെ പറഞ്ഞയക്കാൻ അയാൾക്ക് പറ്റില്ലെന്ന്....." അരുൺ അയാളെ നോക്കി പുച്ഛത്തോടെ അത് പറഞ്ഞു നിർത്തിയതും ഇരുവരും ഞെട്ടലോടെ കേട്ട് നിന്നു......അടുക്കളയിൽ നിന്നും അവർക്കുള്ള ചായയും കൊണ്ട് വന്ന സ്‌മൃതിയുടെ കയ്യിൽ നിന്നും ട്രെ നിലത്തേക്ക് പതിച്ചിരുന്നു.... ഹാളിൽ ഇരുന്നവരുടെ മിഴികൾ അവളിലേക്ക് എത്തിയതും കണ്ടു കണ്ണുകൾ നിറഞ്ഞു കൊണ്ട് തറഞ്ഞു നിൽക്കുന്നവളെ....... "കുഞ്ഞാ........" അരുൺ അവളെ വിളിച്ചു കൊണ്ട് അടുത്തേക്ക് ചെന്നതും ഒരു പൊട്ടികരച്ചിലോട് കൂടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു അവൾ... "ഒന്നുല്ലടാ അയാൾ അയാളുടെ വിവര കേട് കൊണ്ട് ഓരോന്ന് വിളിച്ചു പറഞ്ഞതാണ്..... മോൾ അതൊന്നും ഓർക്കേണ്ട..... മോൾ മുറിയിലേക്ക് ചെല്ല്......" അരുൺ തന്നെ അവളെ മുറിയിൽ കൊണ്ട് പോയി കിടത്തി..... തിരിച്ചു ഹാളിലേക്ക് വരുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.....

"എന്റെ മോളാണ് അവൾ ആ അവളെ കുറിച്ച് ദുഷിച്ച വർത്തമാനം പറഞ്ഞ ഇയാളുടെ വീട്ടിൽ നിന്നും എനിക്ക് ഇനി നിങ്ങളുടെ മകളെ വേണ്ട എന്നും ഇനി എന്റെ ഉള്ളിൽ അവൾക്കായി ഒരു സ്ഥാനവും ഇല്ല എന്ന് പറഞ്ഞു ഇറങ്ങി വന്നു ഞാൻ......ഇയാൾക്കും അത് തന്നെ ആയിരുന്നു വേണ്ടത്..... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞിട്ട് തന്നെ ആയിരുന്നു ഇയാൾ ഇവൾക്ക് വേറെ ആലോചന കൊണ്ട് വന്നത്......അതിന് ശേഷം ഇവൾ കാണാൻ വേണ്ടി വന്നു.... ഒരുപാട് കരഞ്ഞു പറഞ്ഞപ്പോൾ ഡാഡി സമ്മതിച്ചു എന്ന് പറഞ്ഞായിരുന്നു വന്നത്.... കേട്ടപ്പോൾ സന്തോഷം തോന്നിയിരുന്നു.... എന്നാൽ ഇയാളുടെ കണ്ടിഷൻ കേൾക്കെ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല ഈ ബന്ധത്തിൽ താല്പര്യം ഇല്ല എന്ന് പറയാൻ..... കണ്ടിഷൻ വേറെ ഒന്നും ആയിരുന്നില്ല.... വിവാഹം കഴിഞ്ഞാൽ അവിടെ ഇവരുടെ ഒപ്പം താമസിക്കണം ഇവൾക്ക് ഇവിടെ വരാനോ നിൽക്കാനോ പറ്റില്ലെന്ന്......." അരുൺ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി.... രമേശൻ തൊലി ഉരിഞ്ഞത് പോലെ തോന്നി പോയി......

ഉണ്ണി അവന്റെ ദേഷ്യം കടിച്ചു പിടിച്ചു നിന്നു..... "ഇവൾക്ക് എന്നോട് ഉള്ള പ്രണയം ആത്മാർത്ഥമായി ഉള്ളത് ആയിരുന്നു അത് കൊണ്ട് തന്നെ എന്നെ മറന്നു കൊണ്ട് മറ്റൊരു വിവാഹത്തിന് ഇവൾ തയ്യാർ ആയില്ല....ഇയാൾ അവളോട് ഒന്നും ചോദിക്കാതെ ഇവളുടെ വിവാഹം വേറെ ഏതോ പണച്ചാക്കുമായി ഉറപ്പിച്ചു..... അത് അറിഞ്ഞു ഇവൾ ഒരുപാട് പ്രശ്നം ഉണ്ടാക്കി എങ്കിലും ഇയാൾ ഒന്നും ചെവി കൊണ്ടില്ല.... എന്നെ വിളിച്ചു ഇവൾ കരഞ്ഞെങ്കിലും ഞാൻ ഫോൺ കട്ട്‌ ചെയ്തു.... അവസാനം ആത്മഹത്യ ശ്രമം നടത്തി ഇവളുടെ അമ്മ വന്നു കണ്ടത് കൊണ്ട് വലിയ അപകടത്തിൽ നിന്നും ഇവൾ രക്ഷപെട്ടു.... ഇനിയും മകൾക്ക് മുന്നിൽ വാശി പിടിച്ചു നിന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായതും ഇയാൾ എന്നെ വിളിച്ചു വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചു കൊണ്ട്.... ഒരിക്കൽ എന്റെ കുഞ്ഞിയെ കുറിച്ച് മോശം പറഞ്ഞ ഇയാളോട് എനിക്ക് ക്ഷമിക്കുവാൻ ആവില്ല ഞാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഫോണ് വെച്ചു....

അവസാന അടവ് ആയിട്ട് ആണ് ഇവിടേക്ക് വന്നിരിക്കുന്നത്........" അരുൺ പറഞ്ഞു നിർത്തി...... ഉണ്ണിക്ക് അയാളെ എടുത്തു അലക്കുവാൻ ഉള്ള ദേഷ്യം ഉള്ളിൽ ഉണ്ടായിരുന്നു.... അവൻ സംയമനം പാലിച്ചു..... മുറിയിൽ ആണെങ്കിലും പുറത്തെ സംഭാഷണം എല്ലാം അവൾ കേൾക്കുന്നുണ്ടായിരുന്നു..... തലയണയിൽ മുഖം പൂഴ്ത്തി അവൾ ശബ്ദം പുറത്തു വരാതെ തേങ്ങി കൊണ്ടിരുന്നു..... ആ നശിച്ച ദിവസത്തെ ഓർമ്മകൾ അവളിൽ വീണ്ടും വേദന നിറച്ചു..... ഇനി പറയ് ഞാൻ സ്വീകരിക്കണോ ഇയാളുടെ മകളെ...... കല്യാണം കഴിഞ്ഞാലും ഇതെ പോലെ പ്രശ്നം ഉണ്ടാക്കില്ലെന്ന് എന്താ ഉറപ്പ്... അരുണിന്റെ ചോദ്യത്തിന് ആർക്കും ഉത്തരം നൽകാൻ ആയിരുന്നില്ല...... മുറിയിൽ കരഞ്ഞു തളർന്നവളുടെ ബോധം മറഞ്ഞിരുന്നു................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story