നിനക്കായ്‌❤: ഭാഗം 43

ninakkay mufi

രചന: MUFI

"ഇനിയും എന്തിനു വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത് ഇറക്കി വിടുന്നതിനു മുന്നേ ഇറങ്ങി പോയികൂടെ രണ്ട് പേർക്കും....." അരുൺ ഈർഷ്യത്തോടെ ചോദിക്കവേ അയാൾ മകളെ നോക്കി..... "നിന്നോട് ഞാൻ പറഞ്ഞതെല്ലേ ഇവൻ നിന്നെ വേണ്ട എന്ന്...... അവന്റെ പ്രണയത്തെക്കൾ അവൻ വലുത് അവന്റെ പെങ്ങൾ ആണ്..... ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങുമ്പോൾ മറക്കണം നി.... നിന്റെ ഇവനോടുള്ള ദിവ്യ പ്രേമം..... നമ്മുടെ കുടുംബത്തിന് ചേർന്ന ഒരുവനെ കൊണ്ട് തന്നെ എന്റെ മോളെ ഞാൻ വിവാഹം ചെയ്യിപ്പിക്കും..... വാ പോവാം...." മഹിഷ അരുണിനെ ഉറ്റ് നോക്കി.... എന്നാൽ അവന്റെ നോട്ടം അവളിൽ പതിച്ചില്ല..... അവളുടെ മിഴികൾ നിറഞ്ഞു...... "മഹിഷ വാ പോവാം..... ഇനിയും ഇവിടെ നിൽക്കുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത് അവൻ നിന്നോട് ഇപ്പോൾ പ്രണയം ഇല്ല.... അത് അവൻ തന്നെ പറഞ്ഞു കഴിഞ്ഞു....." അരുൺ ഒന്നും പറയാതെ അയാളെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് നടന്നതും അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു നിർത്തി മഹിഷ......

അവൻ അവളെ രൂക്ഷമായി നോക്കി..... അവന്റെ നോട്ടത്തിൽ പതറിയവൾ അവൾ പിടിച്ചു വെച്ച അവന്റെ കൈകൾ വിട്ടു പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..... "എനിക്ക് ഒന്ന് സംസാരിക്കണം പ്ലീസ്......" അവളുടെ സ്വരത്തിൽ യാചന ആയിരുന്നു..... അവൻ ഉണ്ണിയെ നോക്കവേ അവൻ കൺ ചിമ്മി കാണിച്ചു.... "ഹ്മ്മ് വാ....... " അത്ര മാത്രം പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി.... അവൾ പപ്പയെ നോക്കി അവൻ പിറകിലായി നടന്നു..... മുറ്റത്തെ ചാമ്പ മരത്തിന്റെ ചുവട്ടിൽ ആയിട്ട് അവളെയും കാത്തു നിന്നു അരുൺ..... അവൾ വന്നതും മുഖത്തു നിന്നും ഗൗരവം ഒട്ടും കുറക്കാതെ തന്നെ അവളിലേക്ക് മിഴികൾ നട്ടു... അവന്റെ കണ്ണുകളിൽ തന്നെ കാണുമ്പോൾ ഉണ്ടാവുന്ന തിളക്കം അത് ഇന്ന് ഇല്ലെന്ന് ഓർക്കവേ അവളിൽ വേദന പടർന്നു..... "എന്താണ് മഹിഷാ നിനക്ക് സംസാരിക്കാൻ ഉള്ളത് എല്ലാം പറഞ്ഞു അവസാനിപ്പിച്ചത് എല്ലേ.... പിന്നെ വീണ്ടും എന്തിനാ....." അവൻ എത്ര തന്നെ മറച്ചു വെക്കാൻ ശ്രമിച്ചിട്ടും അവന്റെ വാക്കുകളിൽ ഇടർച്ച വന്നു..... "എന്നെ മറക്കാൻ ആവുമോ അരുൺ നിനക്ക്...

നമ്മൾ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ ജീവിതം അതൊക്കെ നിനക്ക് മറക്കാൻ പറ്റുമോ.... എന്നെ മറന്നു വേറൊരു പെൺ കുട്ടിയെ ജീവിതത്തിലോട്ട് കൈ പിടിച്ചു ചേർക്കാൻ പറ്റുമോ....." അരുൺ അവളെ നോക്കി നേർമമായി ചിരിച്ചു..... "നിനക്ക് അറിയുമോ ഞാൻ നിന്നെ പ്രണയിച്ചത് ആത്മാർത്ഥമായി തന്നെ ആയിരുന്നു.... അത് നിന്റെ സ്നേഹം കളങ്കമില്ലാത്ത ഒന്നാണ് എന്ന് കരുതി.... ഞാൻ നിന്നെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ ആണ് നിനക്ക് ഞാനും എന്ന് കരുതി..... നിന്റെ സ്നേഹം കണ്ടാണ് നിന്നെ ഞാൻ തിരിച്ചു ഇഷ്ടപെട്ടത് എല്ലാതെ നിന്റെ അച്ഛന്റെ സമ്പത്തോ പ്രദാപമോ ഒന്നും കണ്ടല്ല.... പക്ഷെ എനിക്ക് തെറ്റ് പറ്റിയെന്നു തിരിച്ചറിയാൻ വഴികി പോയി.... നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ച എന്നെ നിന്റെ അച്ഛൻ അപമാനിച്ചു ഇറക്കി വിട്ടപ്പോൾ നി എനിക്ക് വേണ്ടി ഒരിക്കൽ എങ്കിലും സംസാരിക്കും എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നാൽ അത് ഉണ്ടായില്ല....... അതിന് ശേഷം നിന്നെ മറക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഞാൻ....

കാരണം ഇനിയും നിന്നെ ഓർത്ത് ഇരുന്നത് കൊണ്ട് ഒരു കാര്യവുമില്ല എന്ന് അന്ന് അവിടെ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മനസ്സിലായത് ആണ്..... അങ്ങനെ ഇരിക്കവേ ആണ് വീണ്ടും നി എന്റെ മുന്നിലേക്ക് വന്നത് അച്ഛൻ വിവാഹത്തിന് സമ്മതിക്കും എന്ന് പറഞ്ഞു.....പക്ഷെ അവിടെയും നിന്റെ അച്ഛന്റെ ഡിമാൻടുമായിട്ട് ആയിരുന്നു നി വന്നത് എല്ലാതെ എന്നോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ട് ആയിരുന്നില്ല...... എന്റെ അനിയത്തി ആണ് സ്മൃതി എങ്കിലും അവളെ ഞാൻ എന്റെ മകളെ പോലെ കണ്ടാണ് വളർത്തിയത്...... അവളെ അമ്മയും പെങ്ങളെയും തിരിച്ചു അറിയാത്തവർ ചേർന്ന് ഇല്ലാതാക്കിയപ്പോൾ അവളുടെ ശരീരത്തെക്കാൾ മുറിവ് മനസ്സിന് ആയിരുന്നു... അങ്ങനെ ഉള്ള എന്റെ കുഞ്ഞയെ ഇന്ന് മാറ്റി എടുത്തത് അവളുടെ പ്രണയം ആയിരുന്നു.... ഉണ്ണിയുടെ പ്രണയത്തിന് മുന്നിൽ അവൾ എല്ലാം മറന്നു...... അവൾക്കേറ്റ മുറിവിന്റെ മരുന്ന് ആയിട്ട് മാറിയത് എന്റെ ഉണ്ണിയാണ്.... അവൻ അവളെ ഉപേക്ഷിക്കാം ആയിരുന്നു.... പക്ഷെ പ്രണയം അത് ഹൃദയത്തോട് ആവണം എല്ലാതെ ശരീരത്തോട് എല്ല വേണ്ടത് എന്ന് തെളിയിച്ചവൻ ആണ് അവൻ..... ആത്മാർത്ഥമായ പ്രണയം ആണ് എങ്കിൽ അവർക്ക് മുന്നിൽ ഒന്നും തടസ്സങ്ങൾ ആവില്ല...

അവളിലെ കുറവ് അവനോ അവനിലെ കുറവ് അവൾക്കൊ ഒരു കുറവ് ആയിട്ട് തോന്നില്ല.... നിനക്ക് എന്നോട് ഉള്ളത് ആത്മാർത്ഥമായ പ്രണയം ആയിരുന്നില്ല.... അങ്ങനെ ആണെങ്കിൽ എന്റെ കുഞ്ഞക്ക് സംഭവിച്ചത് പറഞ്ഞു കൊണ്ട് അകലില്ലായിരുന്നു നി എന്നിൽ നിന്നും....... അവളെ വേദനിപ്പിച്ച ഒരുവൾക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ ആവില്ല എനിക്ക്..... നിന്റെ അച്ഛൻ നമ്മുടെ വിവാഹം നടന്നാലും വീണ്ടും ഓരോ പ്രശ്നവും കുത്തി പോക്കി വരും അത് കൊണ്ട് എല്ലാം അവസാനിപ്പിച്ചത് പോലെ തന്നെ പോവട്ടെ..... നിനക്കും നിന്റെ ഫാമിലിക്കും പറ്റിയ ഒരാളെ തന്നെ നിന്റെ അച്ഛൻ കണ്ട് പിടിച്ചു തരും.... ഈ പാവപെട്ടവനെ മറക്കാൻ കുറച്ചു സമയം മാത്രമേ നിനക്ക് വേണ്ടി വരുള്ളൂ....... അവളെ നോക്കി അത്രയും പറഞ്ഞവൻ നടന്നു അകലുമ്പോൾ നിർവികാരമായി നോക്കി നിൽക്കാൻ മാത്രമേ അവൾക്കും ആയുള്ളൂ..... മഹിഷ കാറിൽ കയറി ഇരുന്നു..... അവളുടെ അച്ഛൻ ഡ്രൈവിങ് സീറ്റിലോട്ട് കയറി....കാർ അവിടെ നിന്നും അകലുമ്പോൾ അവൾ തിരിഞ്ഞു നോക്കി അരുണിനെ ഒന്ന് കൂടെ കാണുവാൻ......എന്നാൽ നിരാശ ആയിരുന്നു ഫലം....... അവൻ തന്നിൽ നിന്നും എത്ര മാത്രം അകന്നു എന്ന് അവൾ തിരിച്ചറിയുക ആയിരുന്നു........

അരുൺ ആരെയും നോക്കാതെ അവന്റെ മുറിയിലേക്ക് പോയി..... ഉണ്ണി കേശവേട്ടനെ ഒന്ന് നോക്കി കൊണ്ട് സ്‌മൃതിയുടെ മുറിയിലേക്കും..... തളർന്നു കിടക്കുന്നവളുടെ അരികിൽ ആയിട്ട് ഇരുന്നവൻ അവളുടെ തല മുടിയിൽ വിരലുകൾ ഓടിച്ചു...... അവന്റെ സ്പർശനം അറിഞ്ഞിട്ടും ഉണരാതെ കിടക്കുന്നവളെ അവൻ വിളിച്ചു ഉണർത്താൻ ശ്രമിച്ചു എന്നാൽ ഉണരാതെ കടന്നവളെ കാണെ അവനിൽ ഭയം നിറഞ്ഞു..... സ്മൃതി...... പെണ്ണെ....... അവൻ അവളെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവൾ ഉണർന്നില്ല......അവളെ കൈകകളിൽ കോരി എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു.... അരുൺ....... ഉണ്ണിയുടെ ഉറക്കെ ഉള്ള വിളി കേൾക്കെ മുറിക്ക് ഉള്ളിൽ നിന്നും അരുൺ പുറത്തേക്ക് വന്നിരുന്നു.... സ്‌മൃതിയെ കൈകളിൽ എടുത്തു നിൽക്കുന്നവനെ കാണെ അവൻ അരികിലേക്ക് ഓടി എത്തിയിരുന്നു അരുൺ.... "ഉണ്ണി എന്റെ കുഞ്ഞിക്ക് എന്താ പറ്റിയെ....." "അറിയില്ല ബിപിയോ മറ്റോ ലോ ആയത് ആവും അവൾക്ക് ബോധം ഇല്ല.... നി വണ്ടിയെടുക്ക് നമ്മുക്ക് ഹോസ്പിറ്റലിൽ വരെയും പോവാം....."

ഉണ്ണി പറഞ്ഞു നിർത്തിയതും അരുൺ വേഗത്തിൽ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തേക്ക് ഓടിയിരുന്നു..... "ഒന്നും ഇല്ല അച്ഛാ അവളുടെ ബിപി കുറഞ്ഞത് ആവാൻ ആണ് സാധ്യത നിങ്ങൾ ടെൻഷൻ അടിക്കാതെ ഞങ്ങൾ പോയി വരാം...." ഉണ്ണി ഇരുവരെയും നോക്കി പറഞ്ഞു കൊണ്ട് അവളെയും എടുത്തു പുറത്തേക്ക് നടന്നു.... അരുൺ ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്..... ഉണ്ണിക്ക് എത്ര ഓടിയിട്ടും ഹോസ്പിറ്റലിൽ എത്താത്തത് പോലെ തോന്നി.. അത്യാഹിത വിഭാഗത്തിലേക്ക് ആയിരുന്നു സ്മൃതിയെ കൊണ്ട് പോയത്...... പുറത്ത് അരുണും ഉണ്ണിയും അക്ഷമനായി കാത്തിരിപ്പ് ആയിരുന്നു..... അൽപ്പ സമയത്തെ കാത്തിരിപ്പിന് ഒടുവിൽ സ്‌മൃതിയുടെ ഒപ്പം വന്ന ആളുകൾ ആരെന്ന് വിളിച്ചു കൊണ്ട് നേഴ്സ് പുറത്തേക്ക് വന്നു..... അരുണും ഉണ്ണിയും ഡോക്ടറുടെ അടുത്തേക്ക് നടന്നു..... "ഹാ സ്‌മൃതിക്ക് ബിപി ലോ ആയത് ആണ് എല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല..... പിന്നെ ഡ്രിപ്പ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞാൽ പോവാം..." ചിരിച്ചു കൊണ്ട് ഡോക്ടർ പറയവേ ആണ് ഇരുവർക്കും ആശ്വാസം ആയത്....

പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അരുൺ വീട്ടിൽ വിളിച്ചു പറഞ്ഞു.... സ്‌മൃതിയെ കയറി കാണുമ്പോൾ അരുണിൽ വല്ലാത്ത വേദന ആയിരുന്നു..... താൻ കാരണം ആണല്ലോ വീണ്ടും അവൾക്ക് വേദനിക്കേണ്ടി വന്നത് എന്നോർത്ത്....ഉണ്ണിക്ക് അത് മനസ്സിലായതും അവനെ ചേർത്ത് പിടിച്ചു.... "വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല എന്നാണ് ചൊല്ല്... അത് പോലെ ഒന്നാണ് ഇതും... നി കാരണം ആണ് എന്ന ചിന്ത വേണ്ട......" മ്മ് അരുൺ അതിന് മൂളുക മാത്രം ചെയ്തുള്ളു..... സ്‌മൃതിയുടെ ഡ്രിപ്പ് കഴിഞ്ഞതും അവിടെ നിന്നും അവർ യാത്ര തിരിച്ചു.... സ്‌മൃതിക്ക് ഇന്ന് അവളുടെ വീട്ടിൽ നിൽക്കണം എന്ന് പറഞ്ഞതും ഉണ്ണി അവളെ അവിടെ നിർത്തി നവനീയത്തിലോട്ട് പോയി..... സ്മൃതി ആരോടും ഒന്നും സംസാരിച്ചില്ല അവൾ അവളുടെ മുറിയിലേക്ക് പോയി ബെഡിൽ കിടന്നു...... അവളുടെ മാനസികാവസ്ഥ അറിയാവുന്നത് കൊണ്ട് അവളെ തനിച്ചു വിട്ടു.. രാത്രിയിൽ ഉറങ്ങാൻ കിടന്നിട്ടും അരുണിന് ഉറക്കം വന്നില്ല.... സ്‌മൃതിയെ കാണുവാൻ തോന്നിയതും അവൻ എഴുന്നേറ്റ് കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു.....

കണ്ണുകൾക്ക് മീതെ കൈകൾ വെച്ചു കിടക്കുക ആയിരുന്നു സ്മൃതി.... അവൾ ഉറങ്ങിയിട്ടില്ല എന്ന് അവൻ അതിൽ നിന്ന് തന്നെ മനസ്സിലായിരുന്നു...... അവൻ അവളുടെ അടുത്തായി തറയിൽ ഇരുന്നു കൊണ്ട് പതിയെ തലയിൽ തലോടി വിട്ടു.... അവന്റെ കരസ്പർശനം ഏറ്റതും അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്നു സ്മൃതി..... "നി ഉറങ്ങിയില്ലേ കുഞ്ഞാ....." ഏറെ വാത്സല്യത്തോടെ അവൻ അത് ചോദിച്ചപ്പോൾ ബെഡിൽ നിന്നും എഴുന്നേറ്റ് ഇരുന്നു കൊണ്ട് ഇല്ല എന്ന് തലയനക്കിയവൾ.... കുറച്ചു സമയം ഇരുവരും മൗനം ആയിട്ട് ഇരുന്നു..... "കുഞ്ഞാ നിനക്ക് ഏട്ടനോട് ദേഷ്യം ഉണ്ടോ..... ഇന്ന് ഞാൻ കാരണം മോൾ വിഷമിക്കേണ്ടി വന്നത്.... ഓർക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ ഓർക്കേണ്ടി വന്നത്....." "ഏട്ടൻ അത് ഇനിയും വിട്ടില്ലേ.... ഏട്ടൻ കാരണം എല്ല.... ഏട്ടൻ ഒന്നും ചെയ്തില്ല.... എല്ലാം വിധി ആണ്.... എത്ര തന്നെ മറക്കുവാൻ ശ്രമിച്ചാലും ഒന്നും മറക്കരുത് എന്നത് പോലെ ആണ് ഓരോ തവണയും ഓരോ പ്രശ്നം വരുന്നത്.....ഏട്ടൻ സങ്കടം ഇല്ലേ ഞാൻ കാരണം എല്ലേ ഏട്ടന്റെ പ്രണയം ഏട്ടനിൽ നിന്നും അകന്നത്..... " "എന്നെ മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു കുട്ടിയെ ആണ് കുഞ്ഞാ എനിക്ക് പാതി ആയിട്ട് വേണ്ടത് എല്ലാതെ മഹിഷയെ പോലെ ഉള്ള ഒരുവളെ ജീവിതത്തിൽ കൂടെ കൂട്ടിയാലും അത് ഒരിക്കലും ഒത്തു പോവില്ല...

വെറുമൊരു അഡ്ജസ്റ്റ്മെന്റ് ജീവിതം ആയിരിക്കും.....നിന്നെ കുറിച്ച് വേണ്ടാതീനം പറഞ്ഞ അന്ന് തന്നെ അവളെ മറന്നു തുടങ്ങിയത് ആണ്..... ഇപ്പോൾ അവളെന്ന പുസ്തകം എന്നന്നേക്കുമായി എന്റെ ഉള്ളിൽ അടഞ്ഞു കഴിഞ്ഞു..... എന്നെ മനസ്സിലാക്കി എന്റെ ഒപ്പം ജീവിക്കാൻ വേണ്ടി ഈശ്വരൻ തീരുമാനിച്ചവൾ സമയം ആവുമ്പോൾ എന്നിലേക്ക് എത്തും...... അത് വരെയും കാത്തിരുന്നോളാം......" അവളെ നോക്കി ചെറു ചിരിയോടെ പറഞ്ഞു നിർത്തി അരുൺ.... പതിയെ അത് അവളുടെ ചുണ്ടിലേക്കും വ്യാപിച്ചിരുന്നു...... "ഉറങ്ങുന്നില്ലേ നി..... സമയം എത്ര ആയെന്ന് വെച്ച ഉറക്കം ഒഴിച്ചു ഇരിക്കുന്നെ..... " "ഉറക്കം വരണില്ല ഏട്ട.... ഉണ്ണിയേട്ടന്റെ നെഞ്ചിലെ ചൂടിൽ കിടന്നാണ് ഉറങ്ങാറ് ഇന്ന് പതിവ് തെറ്റിയത് കൊണ്ടാവും ഉറക്കം തിരിഞ്ഞു നോക്കണില്ല..... " അവനെ നോക്കി പരിഭവം നിറച്ചു കൊണ്ട് പറയുന്ന അവന്റെ മാത്രം കുഞ്ഞിയെ കാണെ അവന്റെ മനസ്സും നിറഞ്ഞിരുന്നു..... "ഉണ്ണി ഇന്ന് ഇപ്പോൾ വരില്ല രാവിലെ വരാം എന്ന ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്....

ഇന്ന് ഏട്ടന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങാം.... മ്മ്....." അരുൺ അവളെ നോക്കി ചോദിക്കവേ തിളക്കമേറി അവളുടെ കണ്ണുകളിൽ..... അവനെ നോക്കി സമ്മതം അറിയിച്ചു കൊണ്ട് അവന്റെ മടിയിൽ ആയിട്ട് തല വെച്ചു കൊണ്ട് കിടന്നു...... അവളുടെ തലയിൽ തലോടി കൊണ്ടവൻ ഹെഡ്‌ബോർഡിൽ തല ചായ്ച്ചു കിടന്നു..... സ്മൃതി ഉറക്കത്തെ കൂട്ട് പിടിച്ചെന്ന് മനസ്സിലാക്കവേ പതിയെ അവളുടെ തല മടിയിൽ നിന്നും മാറ്റി കൊണ്ട് എഴുന്നേറ്റു അവൻ.... അവളെ നേരെ കിടത്തി പുതപ്പ് പുതച്ചു കൊടുത്തു....ലൈറ്റ് അണച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി.... അപ്പോഴാണ് ഹാളിലെ സോഫയിൽ കിടക്കുന്നവനെ അവൻ കാണുന്നത്..... നി എപ്പോൾ വന്നു..... എല്ല ഇതിനകത്ത് എങ്ങനെ കയറി...... ഉണ്ണിയെ അവിടെ തീരെ പ്രതീക്ഷിക്കാതെ കണ്ടതും അരുൺ അവന്റെ അരികിലേക്ക് നടന്നു കൊണ്ട് ചോദിച്ചു....

ഞാൻ ബാൽക്കണി വഴി ഇറങ്ങി നിന്റെ ഫോണിൽ കുറെ വിളിച്ചു പക്ഷെ നി എടുക്കണ്ടേ... ഞാൻ അറിഞ്ഞില്ലല്ലോ ഏട്ടൻ അനിയത്തിയെ ഉറക്കുക ആണെന്ന്.... അരുൺ അത് കേൾക്കെ നേർമമായി ചിരിച്ചു.... "അവൾ ഉറങ്ങിയോ....." "മ്മ് നിന്റെ നെഞ്ചിൽ കിടന്നേ ഉറങ്ങാറുള്ളു പറഞ്ഞു നിന്നെ നേരത്തെ വിളിച്ചപ്പോൾ വരില്ലെന്ന് ആയിരുന്നെല്ലോ പറഞ്ഞത്..... " "ഹ്മ്മ് എനിക്കും ഉറക്കം വന്നില്ല.... അത് കൊണ്ട് നേരെ ഇങ്ങോട്ട് വന്നു...." അത്രയും പറഞ്ഞു കൊണ്ട് ഉണ്ണി സ്‌മൃതിയുടെ മുറിയിലേക്ക് പോയി..... അവൾക്ക് അപ്പുറത്തായിട്ട് കിടന്നു കൊണ്ട് അവനും ഉറക്കത്തെ കൂട്ട് പിടിച്ചു................ തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story