നിനക്കായ്‌❤: ഭാഗം 44

ninakkay mufi

രചന: MUFI

 രാവിലെ ഉറക്കം ഉണർന്ന സ്മൃതി കണ്ടത് ഉറങ്ങുന്ന ഉണ്ണിയുടെ മുഖം ആയിരുന്നു...... അവൾക്ക് അവൻ വന്നത് അറിയാത്തതു കൊണ്ട് തന്നെ കാണുന്നത് സ്വപ്നം ആണോ എന്ന സംശയം ആയിരുന്നു.... "കിച്ചേട്ടാ......" സ്മൃതി അവനെ വിളിച്ചു ഉണർത്തി.... "എന്താണ് പെണ്ണെ ഉറങ്ങാനും വിടില്ലേ നി...." ഉറക്കം മുറിഞ്ഞ അലസതയിൽ അവളെ നോക്കി ചിണുങ്ങി പറഞ്ഞു കൊണ്ട് എഴുന്നേറ്റ് ഇരുന്നു ഉണ്ണി..... "കിച്ചേട്ടൻ എപ്പോഴാ വന്നത് ഞാൻ ഉറങ്ങുന്നത് വരെയും വന്നില്ലല്ലോ......" "ഞാൻ വരുന്നതിന് മുന്നേ നിന്നോട് ആരാ ഉറങ്ങാൻ പറഞ്ഞത്....." അവൻ ചോദിച്ചത് കേൾക്കെ അവനെ കൂർപ്പിച്ചു നോക്കിയവൾ..... "നോട്ടം കണ്ടാൽ ഞാൻ നിന്നെ ഇവിടെ നിർത്തി പോയതാണെന്ന് തോന്നുമെല്ലോ......" "കിച്ചേട്ടാ...... " അവനെ നോക്കി ചിണുങ്ങി സ്മൃതി.... അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... "ഞാൻ വരുമ്പോൾ ഏട്ടൻ അനിയത്തിയെ ഉറക്കുക ആയിരുന്നു അത് കൊണ്ട് നിങ്ങളെ രണ്ട് പേരെയും ശല്യം ചെയ്തില്ല......" "മ്മ്...... എല്ല അച്ഛനും അമ്മയും എന്ത് വിചാരിക്കും..... രാത്രിയിൽ കള്ളന്മാരെ പോലെ മതിൽ ചാടി വന്നേക്കുന്നു.... നാണക്കേട് തന്നെ...." "ഞാൻ അതിന് വന്നതേ എന്റെ ഭാര്യ വീട്ടിലേക്ക് ആണ് അതും എന്റെ പുന്നാര ഭാര്യയെ കാണുവാൻ.... "

അവളെ നോക്കി ചുണ്ട് കൊട്ടി പറഞ്ഞു കൊണ്ട് എഴുന്നേറ്റു മുണ്ട് മുറുക്കി ഉടുത്തു ഉണ്ണി.... അവനെ തന്നെ ഒരു നിമിഷം നോക്കി ഇരുന്നു സ്മൃതി....... ടി ഷർട്ടും മുണ്ടും ആയിരുന്നു ഉണ്ണിയുടെ വേഷം....ക്ലീൻ ഷേവ് ആയിട്ടുള്ള അവന്റെ മുഖവും കട്ടിയിൽ ഉള്ള മീശയും എല്ലാം ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു അവൾ..... അവളുടെ മിഴികൾ തന്നിൽ കോർത്തു നിൽക്കുക ആണെന്ന് അറിയവേ അവനിൽ ചെറു ചിരി വിരിഞ്ഞു..... കുറച്ചു സമയം ഒന്നും മിണ്ടാതെ അവൾക്ക് മുന്നിൽ നിന്ന് കൊടുത്തു ഉണ്ണി....അൽപ്പം കഴിഞ്ഞതും അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു..... സ്മൃതി അവനെ നോക്കി പല്ലിളിച്ചു..... "സ്വന്തം കെട്ടിയോനെ പരിസരം മറന്നു വായിനോക്കുന്ന ആദ്യത്തെ ഭാര്യ ചിലപ്പോൾ നി ആയിരിക്കും പെണ്ണെ..... നോക്കി നിന്ന് എന്റെ മുഖത്തെ രക്തം മുഴുവനും ഊറ്റി എടുത്തോ....." അവളെ നോക്കി കള്ള ചിരിയോടെ പറഞ്ഞു ഉണ്ണി.... സ്മൃതി ചമ്മൽ കാരണം അവനെ മുഖം ഉയർത്തി നോക്കിയില്ല.... "എന്റെ ചോര ഊറ്റുമ്പോൾ നിന്നിൽ ഇങ്ങനെ ഒരു ഭാവം ഞാൻ കണ്ടില്ലലോ.....

ഇപ്പോൾ എവിടെ നിന്നും വന്നു ഹേ....." അവളുടെ താടിയിൽ പിടിച്ചു മുഖം അവൻ നേരെ ഉയർത്തി ഉണ്ണി..... "എന്റെ കെട്ടിയോനെ എല്ലേ വായി നോക്കിയത് എല്ലാതെ അപ്പുറത്തെ വീട്ടിലെ ആളെ ഒന്നും എല്ലല്ലോ.... എന്നിട്ട് കളിയാക്കുവാ..... എന്നിട്ടോ ഒലക്കമേലെ ചോദ്യവും ഹും....." സ്മൃതി മുഖം വീർപ്പിച്ചു നോക്കിയവനെ.... അവളുടെ ഭാവവും സംസാരവും ഉണ്ണിയിൽ പൊട്ടി ചിരി ഉയരാൻ അതിക സമയം വേണ്ടി വന്നില്ല...... അവൻ ചിരിക്കുന്നത് കാണെ അവനെ കൂർപ്പിച്ചു നോക്കി സ്മൃതി..... "ദേ കിച്ചേട്ടാ മതി..... എന്നെ കളിയാക്കി ചിരിക്കുവാ... എനിക്കും വരും ഇതെ പോലെ ഉള്ള അവസരം അപ്പോൾ ഞാനും ചിരിക്കും നോക്കിക്കോ....." അവനെ നോക്കി കോറുവിച്ചു പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി ബാത്‌റൂമിലേക്ക് നടന്നിരുന്നു.... അവനിൽ വീണ്ടും ചിരി പൊട്ടിയിരുന്നു..... എന്നും നിന്നെ ഇങ്ങനെ കണ്ടാൽ മാത്രം മതി പെണ്ണെ...... അവന്റെ ഉള്ളകം മൗനമായി പറഞ്ഞു..... സ്മൃതി ഇറങ്ങിയതും ഉണ്ണി ഫ്രഷ് ആവാൻ കയറി..... സ്മൃതി മുടി കൊതി ഒതുക്കി നെറുകയിൽ സിന്ദൂരം ചാർത്തി നെറ്റിയിൽ കുഞ്ഞു പൊട്ടും വെച്ച് കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി....

അവൾ അടുക്കളയിലേക്ക് ആയിരുന്നു പോയത്..... തിടുക്കത്തിൽ അപ്പവും മുട്ട കറിയും ഉണ്ടാക്കുന്ന അമ്മയെ അവൾ സംശയത്തോടെ നോക്കി നിന്നു..... എന്തോ എടുക്കുവാൻ തിരിഞ്ഞവർ സ്‌മൃതിയെ കാണെ അവളോടായി ചോദിച്ചു.... "മോളെ ഉണ്ണി എഴുന്നേറ്റോ....." "ഹാ അമ്മേ കിച്ചേട്ടൻ കുളിക്കുവാ...." അമ്മ ചോദിച്ചതിന് മറുപടി നൽകിയതിന് ശേഷം ആണ് പറഞ്ഞത് എന്തെന്ന ബോധം വന്നത് അമ്മ അറിഞ്ഞിരുന്നോ അപ്പൊ.... ഞാൻ ചമ്മിയ മുഖത്തോടെ അമ്മയെ ഒന്ന് പാളി നോക്കി..... ഇന്നലെ എന്തായാലും ഉണ്ണി വരുമെന്ന് ഉറപ്പായിരുന്നു അവൻ നിന്നെയോ നിനക്ക് അവനെയൊ കാണാതെ നിൽക്കാൻ ആവില്ലേന്ന് ഞങ്ങൾക്ക് അറിയാം.... മോൾ ചമ്മി നിൽക്കേണ്ട ഇതാ അവൻ വേണ്ടി ഉണ്ടാക്കി വെച്ച കോഫി..... അവൻ കൊണ്ട് കൊടുക്ക്..... അമ്മ അങ്ങനെ പറഞ്ഞപ്പോൾ അമ്മയെ നോക്കി ചിരിച്ചു എന്നിട്ട് കോഫി കപ്പിലേക്ക് പകർത്തി അതുമായി മുറിയിലേക്ക് ചെന്നു.... കിച്ചേട്ടൻ നീരാട്ട് കഴിഞ്ഞു ഇറങ്ങിയിരുന്നു...... കിച്ചേട്ടൻ കുളിക്കാൻ കുറച്ചു അധികം സമയം തന്നെ എടുക്കും...

വെള്ളത്തിൽ കളിക്കാൻ ആൾക്ക് നല്ല ഉത്സാഹം ആണ്.... കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി വാരി ഒതുക്കുക ആണ്..... കോഫി കപ്പ് കിച്ചേട്ടൻ കൊടുത്തു കൊണ്ട് ബെഡ് തട്ടി വിരിച്ചു..... എപ്പോഴാ ഇറങ്ങുന്നേ ഇവിടെ നിന്നും..... കാലിയായ കോഫി കപ്പ്‌ കൈകളിലേക്ക് വെച്ച് തന്നായിരുന്നു ചോദ്യം..... "ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നിട്ടെ വരുന്നുള്ളു കുറെ ആയില്ലേ ഇവിടെ വന്നിട്ട്....." കിച്ചേട്ടനെ ഒന്ന് പാളി നോക്കി ആയിരുന്നു ഞാൻ പറഞ്ഞത്..... മുഖം വാടുന്നതും പിന്നെ കുഞ്ഞു പിള്ളേരെ പോലെ വീർപ്പിച്ചു വെക്കുന്നതും കണ്ടപ്പോൾ ശെരിക്കും ചിരി വന്നു പോയി.... എന്നാൽ ചിരിച്ചില്ല.... "നിനക്ക് വാവകളെ കാണാതെ അത്രയും ദിവസം ഇവിടെ നിൽക്കാൻ പറ്റുമോ......" കിച്ചേട്ടൻ എന്നെ ഇവിടെ നിന്നും കൂട്ടി കൊണ്ട് പോവാൻ ഉള്ള അവസാന ശ്രമം പോലെ ചോദിക്കുന്നത് കേൾക്കെ എനിക്കും എന്തോ പോലെ ആയി.... ശെരിക്കും പറഞ്ഞാൽ കിച്ചേട്ടനെ വിട്ട് നിൽക്കാൻ ആഗ്രഹം ഉണ്ടായിട്ട് എല്ല.... എന്നാൽ അരുണേട്ടന്റെ മനസ്സ് തണുക്കാൻ വേണ്ടിയാണ്.....

മഹിഷയുടെ ഓർമ്മകൾ പെട്ടെന്ന് മറക്കാൻ പറ്റുന്നത് എല്ലല്ലോ.... കിച്ചേട്ടനെ നോക്കിയപ്പോൾ കാര്യമായിട്ട് എന്തോ ആലോചിച്ചു നിൽക്കുക ആയിരുന്നു..... "കിച്ചേട്ടാ....." കിച്ചേട്ടൻ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് വിളിക്കെ എന്തെന്ന പോലെ നോക്കി എന്നെ..... "ഞാൻ രണ്ട് ദിവസം ഇവിടെ നിന്നിട്ട് വരാം.... കിച്ചേട്ടനെ പിരിഞ്ഞിരിക്കാൻ എനിക്കും പറ്റില്ല പക്ഷെ അരുണേട്ടന്റെ അവസ്ഥ അറിയുന്നതെല്ലേ..... ആളെ തനിച്ചു വിട്ടാൽ ശെരിയാവില്ല.... പുറത്ത് ചിരിക്കുന്നുണ്ടെങ്കിലും ഏട്ടന്റെ ഉള്ള് പിടയുന്നത് എനിക്ക് അറിയാം....." "സ്മൃതി നിനക്ക് അവൻ കൂട പിറപ്പ് ആണ് എന്നാൽ എനിക്ക് അവൻ എന്റെ ഉറ്റ ചങ്ങാതിയും സഹോദരനും ഒക്കെ ആണ്... ആ അവൻ വേദനിച്ചാൽ അത് എന്റെയും വേദന തന്നെ ആണ്.... അവനെ കാണുവാൻ വേണ്ടി തന്നെ ആണ് ഇന്നലെ മതിൽ ചാടിയതും കൂട്ടത്തിൽ നിന്നെയും കാണാം എന്ന ഇതിൽ.... നി ഇവിടെ നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ കാര്യം മനസ്സിലായത് ആണ് അത് കൊണ്ടാണ് നിന്നെ നിർബന്ധിക്കാതെ ഞാൻ ഇവിടെ നിർത്തി പോയതും....... ഇപ്പോഴും നിന്നിൽ നിന്ന് ഇങ്ങനെ ഒരു ഉത്തരം പ്രതീക്ഷിക്ഷിച്ചു കൊണ്ടാണ് ചോദിച്ചതും... എന്റെ ഭാര്യ എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോ.... നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങോട്ട് വന്നോളാം... അതിപ്പോൾ പാതി രാത്രിയിൽ ആണെങ്കിൽ മതിൽ ചാടിയിട്ട് ആയാലും...."

ഉണ്ണിയുടെ മറുപടി സ്‌മൃതിയിൽ വല്ലാത്ത സന്തോഷം നിറച്ചു..... തന്നെ മനസ്സിലാക്കുന്ന ഒരുവനെ തന്നെ പാതി ആയിട്ട് കിട്ടിയതിൽ അവൾ മനസ്സാൽ ഈശ്വരന്മാർക്ക് നന്ദി അറിയിച്ചു...... അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു കൊണ്ട് നഗ്നമായ അവന്റെ നെഞ്ചിൽ ആയിട്ട് അവളുടെ ചുണ്ടുകൾ മുദ്രണം പോലെ പതിപ്പിച്ചു...... അവളെ നിറഞ്ഞ മനസ്സാൽ അവനും ചേർത്ത് പിടിച്ചു...... ഉണ്ണി ഉച്ച വരെയും അവിടെ നിന്ന് ഉച്ചക്ക് അവിടെ നിന്ന് ഭക്ഷണവും കഴിച്ചാണ് സ്റ്റേഷനിലോട്ട് പോയത്...... ഉണ്ണിയെ പോലെ ഒരുവനെ മകൾക്ക് ഭർത്താവ് ആയിട്ട് കിട്ടിയതിൽ സ്‌മൃതിയുടെ അച്ഛനും അമ്മയും മനസ്സറിഞ്ഞു സന്തോഷിച്ചു.... തങ്ങളുടെ മകൾ അവന്റെ കരങ്ങളിൽ സുരക്ഷിത ആയിരിക്കും എന്ന് ഇതിനോടകം തന്നെ അവർക്ക് മനസ്സിലായത് ആയിരുന്നു.... രണ്ട് ദിവസം അരുണിന്റെ കുഞ്ഞി ആയിട്ട് സ്മൃതി അവിടെ ഒക്കെ ഓടി നടന്നു..... പണ്ടത്തെ പോലെ അടി കൂടിയും പാര വെച്ചും അവർ ഓരോ നിമിഷവും സന്തോഷത്തോടെ ചിലവഴിച്ചു..... അരുണിൽ നിന്നും മഹിഷയുടെ ഓർമ്മകളും ഇതിനോടകം ഏറെ കുറെ മാഞ്ഞു ഇല്ലാതെ ആയിരുന്നു......

ഉണ്ണി അന്ന് യാത്ര പറഞ്ഞു പോയത് ആയിരുന്നു പിന്നീടുള്ള രണ്ട് ദിവസവും അവൻ മറ്റു തിരക്കുകൾ കാരണം സ്‌മൃതിയെ കാണുവാൻ പോയിരുന്നില്ല വീഡിയോ കാളിൽ കൂടെ ആയിരുന്നു അവർ കണ്ടത്..... ഇന്നും കിച്ചേട്ടൻ വന്നില്ലല്ലോ..... എത്ര തിരക്കിൽ ആയാലും ഏത് പാതി രാത്രിയിലും ഓടി വരുമെന്ന് പറഞ്ഞ ആളാണ്....നാളെ എന്തായാലും അങ്ങോട്ട് പോവാണെല്ലോ.... കൊടുക്കുന്നുണ്ട് ഞാൻ..... പലതും ഓർത്ത് കൊണ്ട് മുറിയിലേക്ക് കയറിയപ്പോൾ ദേ കട്ടിലിൽ കിടന്നു തന്നെ നോക്കി ചിരിക്കുന്നു കിച്ചേട്ടൻ.... ഇങ്ങേർ ഇതെപ്പോൾ വന്നു..... വിളിച്ചപ്പോൾ പോലും തിരക്കിൽ ആണെന്ന് പറഞ്ഞു തിടുക്കത്തിൽ ഫോണ് വെച്ചത് ആയിരുന്നെല്ലോ.... "കിച്ചേട്ടൻ എല്ലേ പറഞ്ഞത് തിരക്കിൽ ആണെന്ന്....." തന്നെ നോക്കി ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ ചോദ്യം..... ഈ മുഖവും ഭാവവും കാണുവാൻ വേണ്ടിയാണ് ഓടി പിടഞ്ഞു വന്നത് പോലും.... "എന്റെ പെണ്ണിനെ കാണുവാൻ വരേണ്ടത് കൊണ്ടാണ് തിടുക്കപ്പെട്ട് ഫോൺ വെച്ചത്...." "മ്മ്....." ഒന്ന് മൂളി കൊണ്ട് ലൈറ്റ് അണച്ചു കൊണ്ട് കിച്ചേട്ടന്റെ മറുവശം ആയിട്ട് കിടന്നു.....

"എന്താണ് എന്റെ പെണ്ണിന്റെ മുഖത്തൊരു വാട്ടം ഹേ...... " "ഒന്നൂല്ല്യ... കിച്ചേട്ടനെ കാണാത്തതു കൊണ്ട് വല്ലാത്ത മിസ്സിങ് ആയിരുന്നു..... ഇടെയ്ക്ക് ഞാൻ തനിച്ചായത് പോലെ ഒക്കെ തോന്നി...." "ആണോ....എന്റെ പെണ്ണെ നി വീട്ടുകാർക്കൊപ്പം അവരുടെ കുഞ്ഞി ആയിട്ട് കുറച്ചു നിമിഷം ചിലവഴിക്കട്ടെ വെച്ചാണ്... പിന്നെ ഒരു കേസിന്റെ പിറകിൽ ആയിരുന്നു.... അതൊക്കെ കൊണ്ടാണ്.... പിന്നെ ഞാൻ നിന്റെ കൂടെ ഇല്ലെങ്കിലും എന്റെ മനസ്സ് എപ്പോഴും നിന്നിൽ തന്നെ ആണ് പെണ്ണെ...... " അവൻ പറഞ്ഞു നിർത്തവെ ഉള്ളിൽ അലയടിച്ചു വന്ന അവനോടുള്ള പ്രണയം അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്ത് വെച്ച് കൊണ്ട് പ്രകടിപ്പിച്ചു സ്മൃതി.... അവൾ തുടങ്ങി വെച്ചത് അവൻ ഏറ്റെടുത്തു കൊണ്ട് പൂർണതയിൽ എത്തിച്ചു................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story