നിനക്കായ്‌❤: ഭാഗം 45

ninakkay mufi

രചന: MUFI

ഉണ്ണിയും സ്‌മൃതിയും പിറ്റേ ദിവസം തന്നെ നവനീയത്തിലോട്ട് തിരികെ വന്നു..... സ്‌മൃതി കോളേജിൽ പോക്ക് തുടർന്നു.... കുട്ടികളുമായി ഇടപഴക്കുമ്പോൾ പലപ്പോഴും അവൾ അവളുടെ കോളേജ് കാലത്തിലേക്ക് എത്താറുണ്ട്..... അവയിലും നിറഞ്ഞു നിന്നത് ഉണ്ണി തന്നെ ആയിരുന്നു..... അവനോടുള്ള ഇഷ്ടത്തിന്റെ നിറം അത് പ്രണയം ആണെന്ന് അറിഞ്ഞത് മുതൽ അവനെ നേരിൽ കണ്ടത് തുറന്നു പറയുവാൻ ഉള്ള ആ സുന്ദരമായ കാത്തിരിപ്പ് ആയിരുന്നു......ചില കാത്തിരിപ്പുകൾ വേദന നിറഞ്ഞത് ആണെങ്കിലും പിന്നീട് ഓർക്കാൻ ഉള്ള സുഖമുള്ള നിമിഷങ്ങൾ കൂടെ ആണവ എന്ന് തിരിച്ചറിയുക ആയിരുന്നു അവൾ.... അവധി ഉള്ളപ്പോൾ മുഴുവൻ സമയവും കുഞ്ഞുങ്ങളെ കളിപ്പിച്ചും അവരെ ഒരുക്കിയും ഒക്കെ സ്മൃതി സമയം ചിലവിട്ടു..... അവളുടെ ഉള്ളിൽ കുഞ്ഞെന്ന മോഹം ഒരു നോവായി നിന്നു...... അവളത് പുറമെ കാണിച്ചില്ലെങ്കിലും എല്ലാവർക്കും അറിയാം ആയിരുന്നു....അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് വെച്ച് ആരും ഒന്നും പറഞ്ഞുമില്ല....... ഓരോ മാസവും പതിവ് വിരുന്നായി വരുന്ന രക്ത തുള്ളികൾ സ്‌മൃതിയിൽ ഒരമ്മയാവാൻ ഉള്ള കാത്തിരിപ്പ് വർധിപ്പിച്ചു........ ആ സമയങ്ങളിൽ ഉണ്ണിയുടെ ചേർത്ത് പിടിക്കലും ആശ്വാസന വാക്കുകളും മാത്രം ആയിരുന്നു അവളിലെ ചെറു പ്രതീക്ഷ.......

പതിവ് പോലെ കുഞ്ഞുങ്ങളെ നോക്കി അവർക്കായിട്ട് എന്നും അവൾ നൽകാറുള്ള സ്നേഹ ചുംബനം നൽകി കൊണ്ട് ഉണ്ണിക്കൊപ്പം ബുള്ളറ്റിൽ കയറി യാത്ര തിരിച്ചു....... കോളേജ് ഗേറ്റിന് മുന്നിൽ ആയിട്ട് അവളെ ഇറക്കിയവൻ യാത്ര പറഞ്ഞു പോയി....... ഉണ്ണിക്ക് ഡിജിപി ഓഫിസിൽ നിന്നും കാൾ വന്നത് കൊണ്ട് അവൻ നേരെ അവിടേക്ക് ആയിരുന്നു പോയത്...... പെർമിഷൻ ചോദിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി മുന്നിൽ ഇരിക്കുന്ന ഡിജിപിയെ നോക്കി സല്യൂട്ട് അടിച്ചു..... അയാൾ അവൻ ഇരിക്കുവാൻ ഉള്ള അനുമദി നൽകിയതും അദ്ദേഹത്തോട് നന്ദി പറഞ്ഞു കൊണ്ട് അവിടെ ഉള്ള ചെയറിൽ സ്ഥാനം പിടിച്ചു....... കൃഷ്ണ തന്നെ ഞാൻ വിളിപ്പിച്ചത് വളരെ ഗൗരവം ഏറിയ ഒരു കേസിനെ കുറിച്ച് പറയുവാൻ വേണ്ടി ആണ്...... ഇന്ന് നമ്മുടെ കേരളത്തിൽ മിക്ക സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു ലഹരി മാഫിയ മയക്കു മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്..... ചെറിയ കുട്ടികളിൽ ചോക്ലേറ്റ്സിൽ കൂടെ ആണ് അവർ എത്തിക്കുന്നത്......

മീഡിയയിൽ ഇപ്പോൾ തന്നെ നിറഞ്ഞു നിൽക്കുക ആണ് ഇതിൽ ഇരയാക്കപ്പെട്ട ഒത്തിരി കുട്ടികളുടെ കഥകൾ.....നാളത്തെ തല മുറകൾ ലഹരിയിൽ അടിമപ്പെട്ടവർ ആവരുത്..... ഉടനെ തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ ആരൊക്കെ ആണെന്ന് കണ്ട് പിടിക്കണം..... കേസിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളും ഡിജിപി ഉണ്ണിയെ ഏൽപ്പിച്ചു....... ഉണ്ണി നിറഞ്ഞ ആത്മവിശ്വാസത്തോടെ കേസ് ചുമതല ഏറ്റെടുത്തു...... കേബിനിൽ കയറുമ്പോൾ സൈലന്റ് ചെയ്ത ഫോൺ ഓൺ ചെയ്യുവാൻ ഉണ്ണി മറന്നു പോയിരുന്നു...... കേസ് അന്വേഷണത്തിന്റെ ഭാഗം ആയിട്ട് ഉണ്ണി തിരക്കിൽ ആയിരുന്നു....... വഴികുന്നേരം ആയിരുന്നു അവൻ ഒന്ന് ഫ്രീ ആവുമ്പോൾ...... അവൻ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ഓൺ ചെയ്തു.... അതിൽ തുടരെ വീട്ടിൽ നിന്നും സ്‌മൃതിയുടെ നമ്പറിൽ നിന്നുമൊക്കെ ഒരുപാട് കോളുകൾ ഉണ്ടായിരുന്നു...... അവൻ ആദ്യം തന്നെ തിരിച്ചു വിളിച്ചത് സ്‌മൃതിക്ക് ആയിരുന്നു എന്നാൽ അവൾ കാൾ അറ്റൻഡ് ചെയ്തില്ല അവൻ പിന്നെ ശിവാനിയുടെ നമ്പറിലേക്ക് വിളിച്ചു.....

ഹലോ ഏട്ടത്തി നിങ്ങൾ എല്ലാവരും എന്തിനാ ഇങ്ങനെ മാറി മാറി വിളിച്ചത് എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ... അമ്മക്ക് വല്ല വയ്യായികയും...... അവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നു അവൻ ഉള്ളിലെ ആധി...... ടാ കള്ള കൃഷ്ണ അമ്മക്ക് കുഴപ്പം ഒന്നുമില്ല പൂർണ ആരോഗ്യവതി ആയിട്ട് ഉണ്ട്....... നിന്നെ വിളിച്ചപ്പോൾ നി എന്താ ഫോൺ എടുക്കാതെ നിന്നത്..... അത് ഏട്ടത്തി ഫോൺ സൈലന്റിൽ ആയിരുന്നു ഇപ്പോഴാ എടുത്തു നോക്കിയത്.... ഹ്മ്മ് നി എപ്പോഴാ വീട്ടിലേക്ക് വരുന്നത്...... ഞാൻ വരാൻ വഴികും ഒരു കേസിന്റെ പിറകിൽ ആണ്...... ഹാ എന്ന നി വീട്ടിലോട്ട് വന്നാൽ സംസാരിക്കാം...... ഗൗരവം ഏറിയ കാര്യം ആണ് പറയാൻ ഉള്ളത് അത് ഫോണിൽ കൂടെ പറയാൻ പറ്റത്തില്ല...... ആയിക്കോട്ടെ ഞാൻ വന്നാൽ പറഞ്ഞാൽ മതി ഞാൻ ഫോൺ വെക്കാണ്..... സ്‌മൃതിയോട് പറഞ്ഞേക്ക് അവളെ വിളിച്ചിട്ട് കിട്ടിയില്ലെന്നു.... ഞാൻ വരാൻ ചിലപ്പോൾ വഴികുമെന്നും.... ഞാൻ പറഞ്ഞോളാം..... അത്രയും പറഞ്ഞു കൊണ്ട് ശിവാനി ഫോൺ കട്ട്‌ ചെയ്തു.......

രാത്രിയിൽ ഏറെ വഴികി ആയിരുന്നു ഉണ്ണി വീട്ടിൽ എത്തിയത്..... സ്മൃതി അവന്റെ വരവും കാത്ത് കൊണ്ട് ഹാളിലായി കാത്തിരുന്നു.... ഉണ്ണി അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി..... അവൻ ഉള്ള കോഫിയുമായി സ്മൃതി ചെല്ലുമ്പോയേക്കും ഉണ്ണി ഫ്രഷ് ആയി ഇറങ്ങിയിരുന്നു.... ഭക്ഷണം പുറത്ത് നിന്നും കഴിക്കും എന്ന് ആദ്യമേ അവൻ വിളിച്ചു പറഞ്ഞിരുന്നു...... ഉണ്ണി തല തുവർത്തി തോർത്ത്‌ സ്റ്റാൻഡിൽ ഇട്ട് കൊണ്ട് സ്‌മൃതിയുടെ കയ്യിൽ നിന്നും കോഫി കപ്പ്‌ വാങ്ങി...... എല്ല ഇന്ന് ഉച്ചക്ക് നിങ്ങൾ എല്ലാവരും കൂടെ എന്റെ ഫോണിലോട്ട് മാറി മാറി വിളിച്ചത് എന്തിനായിരുന്നു..... ഞാൻ ഫോൺ സൈലന്റ് ആക്കിയത് കൊണ്ട് കേട്ടില്ല.... കണ്ടപ്പോൾ തന്നെ തിരിച്ചു വിളിച്ചു നി എടുത്തില്ല ഏട്ടത്തിയെ വിളിച്ചപ്പോൾ പറഞ്ഞു വീട്ടിൽ എത്തിയാൽ പറയാം എന്ന് കുറച്ചു ഗൗരവം ഉള്ള കാര്യം ആണെന്ന്.... ഞാൻ ഇത്രയും വഴികും എന്ന് പ്രതീക്ഷിച്ചില്ല.... ഒരു കേസിന്റെ പിറകിൽ ആയിരുന്നു...... അത് ഞാൻ ഇന്ന് കോളേജിൽ ഒന്ന് വീണായിരുന്നു അതിൽ പേടിച്ചു കൊണ്ട് വിളിച്ചതാണ്.....

സ്മൃതി ലാഗവത്തോടെ പറഞ്ഞു..... എന്നാൽ അത് കേൾക്കെ ഉണ്ണിയിൽ വെപ്രാളം നിറഞ്ഞു..... നി എങ്ങനെയാ പെണ്ണെ വീണത്.... വീഴ്ചയിൽ എവിടെ എങ്കിലും തലയോ മറ്റോ ഇടിച്ചോ..... വയ്യായിക ഉണ്ടെങ്കിൽ എന്തിനാ പെണ്ണെ ഇത്രയും നേരം ഉറക്കം ഒഴിച്ചു കാത്തിരുന്നത്..... കിടക്കാം ആയിരുന്നില്ലേ..... അവളുടെ അടുത്തായി ഇരുന്നു കൊണ്ട് ആവലാതിയോട് കൂടെ ചോദിക്കുന്ന ഉണ്ണിയെ കാണെ അവളുടെ ഉള്ളകം അവനോടുള്ള പ്രണയത്താൽ തുടി കൊട്ടി കൊണ്ടിരുന്നു..... സ്‌മൃതി ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് കിടന്നു..... എനിക്ക് കുഴപ്പം ഒന്നുമില്ല കിച്ചേട്ടാ..... ഞാൻ വീയുമായിരുന്നു അടുത്ത് ഉണ്ടായിരുന്ന ടീച്ചർ താങ്ങിയത് കൊണ്ട് നിലത്തേക്ക് എത്തിയില്ല.... പിന്നെ എന്തോ ഒരു വയ്യായിക പോലെ തോന്നിയത് കൊണ്ടാണ് കിച്ചേട്ടനെ വിളിച്ചു നോക്കിയത്..... ഹോസ്പിറ്റലിൽ പോവാൻ അപ്പോൾ കിച്ചേട്ടൻ എടുത്തില്ല അത് കൊണ്ട് ഏട്ടത്തിയെ വിളിച്ചു കാര്യം പറഞ്ഞു.... ഏട്ടത്തി ആണ് എന്റെ ഒപ്പം ഹോസ്പിറ്റലിൽ വന്നത്....

ഡോക്ടറെ കണ്ടപ്പോൾ മനസ്സിലായി വയ്യായിക എന്ത് കൊണ്ടാണെന്നു....... സ്മൃതി പറഞ്ഞു നിർത്തി കൊണ്ട് ഹോസ്പിറ്റൽ ഫയൽ അവൻ നേരെ നീട്ടി.... ഉണ്ണി അത് വാങ്ങി കൊണ്ട് അതിൽ ഉള്ള പ്രെസ്ക്രിപ്ഷനും ടെസ്റ്റ്‌ റിപ്പോർട്ടുകളും വായിച്ചു നോക്കി...... അതിൽ എഴുതി ഇരിക്കുന്നത് കാണെ അവന്റെ ഇരു മിഴികളും നിറഞ്ഞിരുന്നു..... ഉള്ളിൽ വിരിയുന്ന വികാരം എന്താണെന്നു നിർവചിക്കാൻ പോലും ആയില്ല അവൻ..... നിറഞ്ഞ മിഴികളാൽ സംശയം തീർക്കുവാൻ വീണ്ടും റിപ്പോർട്ടിലേക്ക് അവന്റെ മിഴികൾ സഞ്ചരിച്ചു..... അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ഒക്കെയും നോക്കി കൊണ്ട് ചെറു ചിരിയോടെ സ്‌മൃതിയും ഇരുന്നു..... പെണ്ണെ ഇത് സത്യം ആണോ..... നിന്റെ ഏറെ നാളത്തെ ആഗ്രഹം നമ്മുടെ കാത്തിരിപ്പ്..... അവൻ വാക്കുകൾ പൂർത്തിയാക്കാൻ ആയില്ല.. സ്‌മൃതിയുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയും സന്തോഷവും ഉണ്ണിയുടെ കണ്ണുകൾ ആനന്ദ കണ്ണുനീർ പോയിച്ചു..... അവളെ ഇറുകെ പുണർന്നു ഉണ്ണി.... താൻ ഒരു അച്ഛൻ ആവാൻ പോവുന്നു എന്നത് ഓർക്കവേ അവനിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം ആയിരുന്നു...... ഏറെ നേരം അതെ ഇരുപ്പ് ഇരുന്നവൻ പതിയെ അവളിൽ നിന്നും വിട്ട് നിന്നു.....

അവളുടെ നെറ്റിയിൽ സ്നേഹത്തിൽ ചാലിച്ച നറു ചുംബനം നൽകി..... ഇരു മിഴികളും അടച്ചു കൊണ്ട് അവളത് സ്വീകരിച്ചു...... ഇന്ന് തല ചുറ്റി ആണ് വീഴാൻ പോയത്..... വല്ലാത്ത തളർച്ചയും തോന്നി അത് കൊണ്ടാണ് ഹോസ്പിറ്റലിൽ പോവാമെന്ന് തീരുമാനിച്ചത് അവിടെ നിന്ന് ഞാൻ ഒരു അമ്മ ആവാൻ പോവുക ആണെന്ന് അറിയവേ അത് ആദ്യം തന്നെ കിച്ചേട്ടനെ വിളിച്ചു അറിയിക്കാൻ ആണ് തോന്നിയത്..... അത് കൊണ്ട് അപ്പോൾ തന്നെ വിളിച്ചു എന്നാൽ കിച്ചേട്ടൻ എടുത്തില്ല.... തിരക്കിൽ ആവുമെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ വിളിച്ചില്ല..... ഉണ്ണി എല്ലാം കേൾക്കെ ഒന്ന് മൂളുക മാത്രം ചെയ്തു..... ഈ സമയം അതികം ഉറക്കം ഒഴിച്ചു ഇരിക്കാൻ ഒന്നും പാടില്ല നി എന്നെ കാത്തിരുന്നത് എന്തിനാ..... എല്ല സരസ്വതി ടീച്ചർ നിന്നെ ഒന്നും പറഞ്ഞില്ലേ ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ട്.... അമ്മ ഒരുപാട് പറഞ്ഞതാണ് ഇങ്ങനെ ഇരിക്കാൻ പാടില്ലെന്ന്.... ഞാൻ ഇന്ന് ഒരു ദിവസം മാത്രം എന്ന് പറഞ്ഞത് കൊണ്ട് സമ്മതിച്ചത് ആണ്..... ഹ്മ്മ് ഇനിയും ഞാൻ ചിലപ്പോൾ വഴികി വരാം...

അത് കൊണ്ട് മോൾ എന്നെ കാത്തിരുന്നു എന്റെ കുഞ്ഞിനെ ബുദ്ധിമുട്ടിക്കരുത്..... സമയത്തിന് ആഹാരം കഴിച്ചു കിടന്നു ഉറങ്ങിയേക്കണം.... കേട്ടോടി...... ഉണ്ണി അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..... അതിന് മൂക്ക് തടവി കൊണ്ട് അനുസരണ ഉള്ള കുട്ടിയെ പോലെ തലയനക്കി സ്മൃതി..... അവളെയും ചേർത്ത് പിടിച്ചു കൊണ്ട് നിദ്രയെ പുല്കുമ്പോൾ പതിവിലും സന്തോഷവാന്മാർ ആയിരുന്നു ഇരുവരും...... രാവിലെ ഉണ്ണി ഉണർന്നു ജോകിങ്ങിന് പോയി സ്‌മൃതിയെ അവൻ വിളിച്ചു ഉണർത്തിയില്ല... ഉണ്ണി തിരികെ വരുമ്പോൾ ഉമ്മറത്തു തന്നെ മോളെയും എടുത്തു കൊണ്ട് ശിവാനി ഉണ്ടായിരുന്നു..... "കുറുമ്പി ഇന്ന് നേരത്തെ എഴുന്നേറ്റോ......" ശിവാനി തോളിൽ കിടത്തി ഉറക്കുന്ന കുഞ്ഞിനെ കാണെ ഉണ്ണി ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി..... "ഹ്മ്മ് ഇന്ന് പെണ്ണ് നേരത്തെ ഉണർന്നിട്ടുണ്ട്..... എല്ലടാ കള്ള കൃഷ്ണ നി എവിടെ ആയിരുന്നു ഇന്നലെ..... നിന്നെയും കാത്ത് എത്ര നേരം ഞങ്ങൾ ഉറങ്ങാതെ ഇരുന്നു..... ചെക്കൻ കയറി വന്നതോ പാതിരാതിയിലും...."

"എന്റെ പൊന്ന് ഏട്ടത്തി എന്റെ ജോലി എന്താണെന്നു ഞാൻ പറയാതെ തന്നെ അറിയാമെല്ലോ..... അതിന്റെ തിരക്കിൽ ആയിപോയി.. പിന്നെ ഏട്ടത്തിയെ വന്ന് കാണാൻ ഇരിക്കയിരുന്നു..... സ്‌മൃതിയെ ചെക്കപ്പ് ചെയ്ത ഡോക്ടർ എന്താണ് പറഞ്ഞത്......" "ഹാ ഞാനും ശ്രേയയും ഒക്കെ കാണിച്ച ഡോക്ടർ ഗിരിജക്ക് തന്നെ ആണ് ഞാൻ അവളെയും കാണിച്ചത്..... ഇപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ല സ്‌മൃതിക്ക് ആരോഗ്യ കുറവ് ഉണ്ട് പോഷക ആഹാരം കഴിപ്പിക്കണം പിന്നെ ഭാരിച്ച ജോലികൾ ഒന്നും എടുക്കാൻ വിടരുത്.... ഇതൊക്കെ ആണ് പറഞ്ഞത്.... കോളേജിൽ പോവുന്നത് കൊണ്ട് കുഴപ്പം ഇല്ല... സൂക്ഷിച്ചു പോയാൽ മതിയെന്ന പറഞ്ഞത്.....രണ്ട് ദിവസം അവൾ ലീവ് പറഞ്ഞിട്ടുണ്ട്......" "ഹാ അവൾക്ക് ഷീണം ഉണ്ടെങ്കിൽ ബാക്കി അപ്പോൾ നോക്കാം...." ഉണ്ണി പറഞ്ഞതിന് ബദിൽ ആയിട്ട് ഒന്ന് മൂളുക മാത്രം ചെയ്തു ശിവാനി..... അവൻ കുഞ്ഞിനെ ഒന്ന് നോക്കി മുകളിലേക്ക് കയറി..... അവൻ കുളിച്ചു ഇറങ്ങിയപ്പോയെക്കും അവനുള്ള കോഫിയുമായി സ്മൃതി വന്നിരുന്നു അവളെ കൂർപ്പിച്ചു നോക്കി ഉണ്ണി...... "എന്താ കിച്ചേട്ടാ രാവിലെ ഉണർന്നപ്പോൾ എന്നെ വിളിക്കാതെ ഇരുന്നത്..... ഞാൻ ഷീണം കാരണം ഉറങ്ങി പോവുകയും ചെയ്തു...." അവൾ അവനെ നോക്കി ചോദിക്കുമ്പോൾ അവളെ കടുപ്പിച്ചു നോക്കുക ആയിരുന്നു ഉണ്ണി... അവന്റെ തുറിച്ചു നോട്ടത്തിന്റെ അർത്ഥം മനസ്സിലാവാതെ അവനെ തന്നെ ഉറ്റ് നോക്കിയവൾ................ തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story