നിനക്കായ്‌❤: ഭാഗം 46

ninakkay mufi

രചന: MUFI

"എന്താ കിച്ചേട്ടാ രാവിലെ ഉണർന്നപ്പോൾ എന്നെ വിളിക്കാതെ ഇരുന്നത്..... ഞാൻ ഷീണം കാരണം ഉറങ്ങി പോവുകയും ചെയ്തു...." അവൾ അവനെ നോക്കി ചോദിക്കുമ്പോൾ അവളെ കടുപ്പിച്ചു നോക്കുക ആയിരുന്നു ഉണ്ണി... അവന്റെ തുറിച്ചു നോട്ടത്തിന്റെ അർത്ഥം മനസ്സിലാവാതെ അവനെ തന്നെ ഉറ്റ് നോക്കിയവൾ..... "നിന്നോട് ഇന്നലെ എല്ലേ ഡോക്ടർ പറഞ്ഞത് നല്ല പോലെ റസ്റ്റ്‌ വേണം എന്ന്..... എന്നിട്ട് ഇങ്ങനെ പടികൾ കയറി ഇറങ്ങാൻ ആരാടി പറഞ്ഞത് നിന്നോട്....... എനിക്ക് ഇവിടെ കൊണ്ട് തന്നാൽ മാത്രമേ എനിക്ക് കുടിക്കാൻ പറ്റുള്ളൂ എന്നുണ്ടോ ഇല്ലല്ലോ.... ഇനി മുതൽ രാവിലെ ഇറങ്ങി കഴിഞ്ഞാൽ യാത്രി എല്ലാതെ പടികൾ കയറി ഇവിടേക്ക് വരരുത്....." കടുപ്പത്തിൽ അത്രയും പറഞ്ഞു നിർത്തിയ ഉണ്ണിയെ നോക്കി ചിരി അടക്കി പിടിച്ചു നിന്നു സ്മൃതി....... അവൾ തന്നെ കളിയാക്കുക ആണെന്ന് മനസ്സിലാക്കവേ അവളെ നോക്കി ചുണ്ട് ചുളിക്കിയവൻ..... അവന്റെ ഭാവങ്ങൾ കാണെ അവളിൽ നിന്നും ചിരി ഉതിർന്നിരുന്നു......

അവന്റെ അടുത്തേക്ക് ചുവടുകൾ വെച്ചവൾ അവന്റെ കഴുത്തിൽ കൂടെ കൈകൾ കോർത്തു കൊണ്ട് അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു നിന്നു.... "എന്റെ കിച്ചേട്ടാ...... എന്തിനാ ഇത്രയും പേടി..... എനിക്കും നമ്മുടെ വാവക്കും ഒന്നും സംഭവിക്കില്ല..... ഇത്തവണ വാവ നമ്മളോട് പിണങ്ങി പോവില്ല..... ഈ പോലീസ് തല ഇപ്പോൾ തന്നെ നല്ല പോലെ പുകയുന്നുണ്ട്.... ഇനി ഇതൊക്കെ കൂട്ടി ഹൈ പ്രേഷർ നൽകേണ്ട....." അവന്റെ നെറ്റിയിൽ തല മുട്ടിച്ചു കൊണ്ട് പറഞ്ഞു സ്മൃതി.... അവൾ പറഞ്ഞു നിർത്താവെ അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ഉണ്ണി..... "പേടിയാണ് പെണ്ണെ.... ഇനിയും വല്ലതും സംഭവിച്ചാൽ തകരുന്ന എന്റെ പെണ്ണിനെ കാണാൻ വയ്യ......." "ഒന്നും സംഭവിക്കില്ല.... ഞാൻ ശ്രദ്ധിച്ചോളാം....." "ഹ്മ്മ്...... ഏതൊരു സ്ത്രിയും ഭർത്താവ് കൂടെ തന്നെ വേണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയം ആണ് അതെ പോലെ നിനക്കും ഉണ്ടാവും ആഗ്രഹം എന്ന് അറിയാം എനിക്കും ഉണ്ട് നിന്റെ ഒപ്പം തന്നെ സമയം ചിലവിടണം എന്ന്.....

എന്നാൽ ഇന്നലെ കിട്ടിയ കേസ് അൽപ്പം പുലിവാൽ പിടിച്ച ഒന്നാണ്.... രാവിലെ പോയാൽ തിരിച്ചു എപ്പോൾ ആണ് ഇവിടേക്ക് കയറി വരാൻ എന്ന് പോലുമറിയില്ല..." "എനിക്ക് അറിയാലോ കിച്ചേട്ടാ.... കിച്ചേട്ടന്റെ ജോലിയുടെ തിരക്ക്..... അത് ഓർത്ത് വിഷമിക്കേണ്ട......" "എന്റെ തിരക്ക് കാരണം നി നിന്റെ ആഗ്രഹങ്ങൾ ഒന്നും പറയാതെ നിൽക്കരുത്.... ഈ സമയം പലർക്കും പലതരം ആഗ്രഹങ്ങൾ ആവും.... ചിലർക്ക് ആഹാരത്തോട് പ്രിയം കൂടുതൽ ആവും...... ചിലർക്ക് ശർദിലും ക്ഷീണവും കാരണം ഒന്നും കഴിക്കാൻ പറ്റില്ല.... മറ്റ് ചിലർക്ക് മൂഡ് സ്വിങ്സ് ആയിരിക്കും... ചിലർ സെൻസിറ്റിവ് ആയിരിക്കും ചിലർക്ക് വല്ലാത്ത ദേഷ്യം ആയിരിക്കും...... നിനക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും പറയാതെ നിൽക്കരുത്......." ഉണ്ണി അവളുടെ നെറുകയിൽ നറു ചുംബനം നൽകി...... അതിൽ അടങ്ങിയിരുന്നു അവളോടുള്ള അടങ്ങാത്ത പ്രണയം..... ദിനം പ്രതി അത് ഒരു തരിമണി പോലും കുറയാതെ കൂടി വന്നു...... "നി വീട്ടിൽ വിളിച്ചു പറഞ്ഞോ......"

മുടി വാരി കൊണ്ടിരിക്കെ ഉണ്ണി ചോദിച്ചതും ബെഡിൽ ഇരുന്ന് കൊണ്ട് സ്മൃതി മറുപടി പറഞ്ഞു..... "ഇല്ല കിച്ചേട്ടനോട് പറഞ്ഞിട്ട് വിളിച്ചു പറയാം എന്ന് വിചാരിച്ചു ഇന്നലെ പറ്റിയില്ല ഇന്ന് വിളിക്കാം....." റെഡി ആയിട്ട് സ്‌മൃതിയെയും കൂട്ടിയവൻ താഴേക്ക് ഇറങ്ങി ചെന്നു..... ടേബിളിൻ ചുറ്റിലും എല്ലാവരും അവരെയും കാത്ത് ഇരുപ്പ് ആയിരുന്നു..... എല്ലാവരിലും നിറഞ്ഞു നിന്നത് പുതിയ അതിഥിയുടെ വരവ് അറിയിച്ചതിന്റെ സന്തോഷം മാത്രം ആയിരുന്നു....... ഉണ്ണി പോയി കഴിഞ്ഞപ്പോൾ തന്നെ സ്മൃതി വീട്ടിൽ വിളിച്ചു കാര്യം അറിയിച്ചു.... ഉച്ച ആവുന്നതിനു മുന്നേ തന്നെ അരുണിന്റെ ഒപ്പം കേശവേട്ടനും ഭാര്യയും സ്‌മൃതിയെ കാണുവാൻ നവനീയത്തിലോട്ട് എത്തി ചേർന്നു...... ഉച്ച ഊണ് കഴിച്ചതിന് ശേഷം ആയിരുന്നു അവർ തിരികെ ഇറങ്ങിയത്....... അന്നും ഉണ്ണി വരാൻ വഴികി ഇരുന്നു എന്നാൽ സ്‌മൃതിയെ സരസ്വതി അമ്മ നേരത്തെ തന്നെ മുറിയിലേക്ക് ഓടിച്ചിരുന്നു..... ഷീണം കാരണം അവൾ പതിവിലും നേരത്തെ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു........ ദിനങ്ങൾ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി......

സ്‌മൃതി കോളേജിൽ പോക്ക് തുടർന്നു....അരുൺ നാട്ടിൽ തന്നെ ഉള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി...... സ്മൃതിയെ കോളേജിലോട്ട് കൊണ്ട് വിടുന്നതും തിരികെ കൊണ്ട് വരുന്നതും അരുൺ ആണ്..... കുഞ്ഞുങ്ങൾ ഒത്തു സമയം ചിലവിടുക എന്നതാണ് സ്‌മൃതിയുടെ പ്രധാന ജോലി.... ഭാരിച്ച ജോലികൾ ഒന്നും അവളെ ചെയ്യാൻ അനുവദിച്ചിരുന്നില്ല സരസ്വതി അമ്മയും ശ്രേയയും ശിവാനിയും..... കുഞ്ഞുങ്ങൾ മുട്ടിൽ ഇയഞ്ഞു തുടങ്ങിയതും ശ്രേയയുടെയും ശിവാനിയുടെയും പണികൾ വർധിച്ചു...... സ്‌മൃതിക്ക് ആദ്യം ഉണ്ടായിരുന്നു തളർച്ചയും ക്ഷീണവും പിന്നീട് ഉണ്ടായിരുന്നില്ല..... വലിയ കുഴപ്പം ഒന്നുമില്ലാതെ നാല് മാസം അവളിൽ നിന്നും കൊഴിഞ്ഞു പോയി..... "കിച്ചേട്ടാ നാളെ എല്ലേ ചെക്കപ്പിന് പോവേണ്ടത്....." ഉണ്ണിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുക ആയിരുന്നു സ്മൃതി.....

"ഹാ..... നാളെ ഉച്ചക്ക് രണ്ട് മണിക്ക് ആണ് നിനക്ക് ഉള്ള അപ്പോയ്ന്റ്മെന്റ് കിട്ടിയത്... ഒരു മണി ആവുമ്പോയേക്കും ഞാൻ വരാം... അപ്പോയെക്കും നി ഒരുങ്ങി നിന്നാൽ മതി...." "ഹാ...... കിച്ചേട്ടാ..... പിന്നില്ലേ......" അവന്റെ നെഞ്ചിലായി വിരലുകൾ കൊണ്ട് ചിത്ര പണി നടത്തി കൊണ്ട് ആയിരുന്നു സ്മൃതി അവനെ വിളിച്ചത്.... അത് തനിക്കായിട്ട് ഉള്ള എന്തോ ഒരു പണിയുടെ മുന്നറിയിപ്പ് ആണെന്ന് മനസ്സിലാക്കി കൊണ്ട് ഉണ്ണിയും മറുപടി പോലെ പറഞ്ഞു..... "എന്താണ് പെണ്ണെ ഈ പാതിരാത്രി ഒരു കൊഞ്ചൽ....." "കിച്ചേട്ടാ......" അവൾ അവനെ നോക്കി ചിണുങ്ങി........ "എന്റെ പെണ്ണെ പറ എന്താണ് കാര്യം..... " "നമ്മുക്ക് നാളെ ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ കടൽ കാണാൻ പോയാലോ...." "ഇതിനാണോ ഈ പാതിരാത്രി എന്റെ നെഞ്ചിൽ ചിത്ര പണി നടത്തിയത്..... " ചിരിച്ചു കൊണ്ടുള്ള ഉണ്ണിയുടെ ചോദ്യത്തിന് അതേയെന്ന് മൂളിയവൾ..... "എന്നെ കൊണ്ട് പോവോ......" "നിന്നെ എല്ലാതെ വേറെ ആരെ ആണ് പെണ്ണെ ഞാൻ കൊണ്ട് പോവുക.....നി എപ്പോൾ പറഞ്ഞാലും കൊണ്ട് പോവാറില്ലെടി....

പിന്നെ എന്താ ഇപ്പോൾ ഒരു സ്പെഷ്യൽ ചോദ്യം...." "അത് പിന്നെ കിച്ചേട്ടൻ ഈയിടെ ആയിട്ട് നല്ല തിരക്കിൽ എല്ലേ..... മറ്റേ കേസിന്റെ കാര്യങ്ങളിൽ ആയത് കൊണ്ട്.... അത് കൊണ്ടാണ് കിച്ചേട്ടനെ ഇത്രയും നാൾ ഒന്നും പറഞ്ഞു ബുദ്ധിമുട്ടിക്കാതെ ഇരുന്നത്..... "എന്റെ തിരക്ക് കാരണം നി നിന്റെ ആഗ്രഹങ്ങൾ ഒന്നും പറയാതെ നിൽക്കരുത് എന്ന് ആദ്യമേ നിന്നോട് ഞാൻ പറഞ്ഞത് എല്ലേ പെണ്ണെ.......നിനക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും പറയാതെ നിൽക്കരുത്......." "ഞാൻ പറയാറില്ലേ കിച്ചേട്ടാ........" "ഇല്ലെന്ന് ഞാൻ പറഞ്ഞില്ല.... കഴിഞ്ഞ ആഴ്ച ഇതെ പോലെ പാതിരാത്രി ആയിരുന്നില്ലേ മലമുകളിൽ പോവണം എന്ന ആഗ്രഹം പൊട്ടി മുളച്ചത്..... ഇവിടെ ആരും അറിയാതെ നിന്നത് ഭാഗ്യം എല്ലെങ്കിൽ ടീച്ചർ ചൂരൽ എടുത്തു തരുമായിരുന്നു സ്ട്രോങ്ങിൽ....." ഉണ്ണി ചിരിച്ചു കൊണ്ട് പറയവേ അവ മിഴിവോടെ തെളിഞ്ഞു വന്നതും ആ രാത്രിയുടെ ഓർമ്മകൾ സ്‌മൃതിയുടെ ചുണ്ടിലും ഇളം പുഞ്ചിരി വിരിയിച്ചു....... നാളുകൾക്ക് ശേഷം കിച്ചേട്ടനെ കണ്ടത് അവിടെ വെച്ചാണ്.......കിച്ചേട്ടനുമൊത്ത് അന്ന് സംസാരിച്ചപ്പോൾ ഉള്ളിലെ ഭാരം ഇറക്കി വെച്ചത് പോലെ ആയിരുന്നു.... പെട്ടെന്ന് അവിടെ പോവണം എന്ന് തോന്നി.... അത് അപ്പോൾ തന്നെ കിച്ചേട്ടനോട് പറയുകയും ചെയ്തു......

.ആരും അറിയാതെ കിച്ചേട്ടനൊപ്പം അവിടേക്ക് പോയി..... കുറച്ചു സമയം മാത്രമേ അവിടെ നിന്നുള്ളു.... യാത്രിയിൽ തണുപ്പ് കൂടുതൽ ആണെന്ന് പറഞ്ഞു പെട്ടെന്ന് തന്നെ തിരികെ പൊന്നു...... സ്‌മൃതിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ പതിവ് പോലെ ഉണ്ണിയുടെ ഹൃദയമിടിപ്പ് ഉയർന്നിരുന്നു.... ഓരോ മാസവും ഡോക്ടറെ കണ്ട് സ്‌മൃതിക്കും കുഞ്ഞിനും കുഴപ്പം ഒന്നുമില്ലെന്ന് അറിയാതെ അവൻ സമാദാനം ഉണ്ടാവില്ല...... ഡോക്ടർ ഗിരിജ ചെക്കപ്പ് ചെയ്തതിന് ശേഷം ഉണ്ണിയോട് സംസാരിച്ചപ്പോൾ ആണ് അവൻ ആശ്വാസം തോന്നിയത്....... തിരിച്ചു വരുമ്പോൾ സ്മൃതി പറഞ്ഞത് പോലെ അവളെയും കൊണ്ടവൻ ബീച്ചിലേക്ക് പോയി.... സമയം നാല് മണി കഴിഞ്ഞിരുന്നു..... ഉണ്ണിയുടെ കൈകളിൽ കൈ കോർത്തു കൊണ്ട് മണൽ പരപ്പിലൂടെ നടന്നു അവൾ......

തണൽ ഉള്ള സ്ഥലത്തെ ഒഴിഞ്ഞ ബെഞ്ചുകളിൽ ഒന്നിൽ ഇരുവരും ഇരുന്നു....... തിരയെ ചുംബിച്ചു തിരികെ പോകുന്ന തിരമാലകളെ നോക്കി മൗനത്തെ കൂട്ട് പിടിച്ചവർ അവരുടേതായ കുഞ്ഞു ലോകത്ത് സമയം ചിലവിട്ടു......... ഇരുവരിലും ഓർക്കുവാൻ കഴിഞ്ഞു പോയ ഓർമ്മകൾ തന്നെ ഏറെ ഉണ്ടായിരുന്നു..... സ്‌മൃതിയുമൊത്ത് നാളുകൾക്ക് ശേഷം കണ്ട് മുട്ടിയതും സംസാരിച്ചതും ഓർത്ത് കൊണ്ട് ഉണ്ണിയും അവനെ ഭർത്താവായി കിട്ടിയതിൽ താൻ ചെയ്ത പുണ്യം എന്തെന്ന് ഓർത്ത് കൊണ്ട് സ്‌മൃതിയും തൊട്ടരികിൽ ഇരുന്നു...... അച്ഛന്റെ സാമിപ്യം തൊട്ടരികിൽ അറിഞ്ഞു കൊണ്ട് സ്‌മൃതിയുടെ ഉള്ളിലെ തുടിപ്പും സുഖ നിദ്രയിൽ ആയിരുന്നു............... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story