നിനക്കായ്‌❤: ഭാഗം 48

ninakkay mufi

രചന: MUFI

എന്താ സ്മൃതി..... നി ആരെയാ നോക്കുന്നെ.... അവൾ പിടിച്ചു നിർത്തിയ കൈകളിലേക്ക് നോക്കി കൊണ്ട് അവൾ നോക്കുന്ന ഇടത്തേക്ക് നോക്കി ഉണ്ണി...... "കിച്ചേട്ടാ അമ്മായി എല്ലേ അത്......" "ശെരിയാണെല്ലോ പെട്ടന്ന് മനസ്സിലായില്ല..... പണ്ടത്തെ അമ്മായിയിൽ നിന്നും നല്ല മാറ്റം ഉണ്ട്...." "ഹ്മ്മ്.....അമ്മായി ആകെ ക്ഷീണിച്ച പോലെ ഉണ്ട്..... എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ പോലും കൂട്ടിന് ആരും ഇല്ലല്ലോ... തനിച്ചെല്ലേ..." "നി വാ നമ്മുക്ക് ചോദിക്കാം...... " "അമ്മായി......." ഉണ്ണിയുടെ വിളി കേൾക്കെ അവർ തിരിഞ്ഞു നോക്കി..... ഉണ്ണിയെയും സ്‌മൃതിയെയും കാണെ അവരുടെ കണ്ണുകളിൽ ചെറു തിളക്കം വന്നു.... ഉണ്ണി സ്‌മൃതിയെ കൂട്ടി അവർക്ക് അരികിലേക്ക് നടന്നു...... "അമ്മായി എന്താ ഇവിടെ..... എന്തെങ്കിലും വയ്യായിക ഉണ്ടോ......" ഉണ്ണിയുടെ ചോദ്യം കേൾക്കെ അവരുടെ ഉള്ളകം പിടഞ്ഞു.... ഇത്രയും ദ്രോഹം തന്റെ മകൾ അവരോട് ചെയ്തിട്ടും തന്നെ കണ്ടപ്പോൾ തന്റെ അരികിലേക്ക് വന്നിരിക്കുന്നു തന്റെ സുഖ വിവരം ചോദിച്ചിരിക്കുന്നു.......

അവരുടെ കണ്ണുകൾ നിറഞ്ഞു..... "അമ്മായി...... എന്താണെങ്കിലും ഞങ്ങളോട് തുറന്നു പറയ്..... ആരും ഇല്ലെന്ന തോന്നൽ വേണ്ട..... ഞങ്ങൾ ഒക്കെ അമ്മായിയുടെ സ്വന്തം ആളുകൾ എല്ലേ..... അവിടെ തനിച്ചു നിൽക്കേണ്ട എന്ന് പറഞ്ഞു അമ്മ തന്നെ വന്നു വിളിച്ചതെല്ലേ...... " സ്മൃതി കൂടെ സംസാരിക്കവേ അവരിൽ നിന്നും തേങ്ങൽ പുറത്തേക്ക് വന്നിരുന്നു..... ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നത് കാണെ ഉണ്ണി അവരെ കൂട്ടി ആളുകൾ ഇല്ലാത്ത ഒഴിഞ്ഞ ഇടത്തേക്ക് മാറി നിന്നു...... "അമ്മായി കരയാതെ കാര്യം എന്താണെന്നു പറയ്....... " ഉണ്ണി വീണ്ടും പറയവേ അവർ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി..... "അമ്മ എന്ന നിലയിൽ പരാജിതയായിപ്പോയി.... അവളുടെ ഉള്ളിൽ മോനോടുള്ള ഇഷ്ട്ടം കുത്തി വച്ചത് ഞാൻ തന്നെ ആയിരുന്നു.... അത് കാരണം ഇന്ന് അവൾ ഒരു ഭ്രാന്തി ആയിട്ട്......." ഉള്ളിൽ നിന്നും ഉയർന്ന തേങ്ങൽ സാരി തലപ്പിനാൽ അടക്കി നിർത്തി..... കേട്ട വാർത്തയുടെ നടുക്കത്തിൽ ആയിരുന്നു ഉണ്ണിയും സ്‌മൃതിയും......

സ്‌മൃതിയുടെ കണ്ണുകൾ നിറഞ്ഞു കൈകൾ ഉണ്ണിയിൽ ശക്തമായി മുറുകി...... ഉണ്ണിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.... എത്രയൊക്കെ വെറുപ്പ് ആണെന്ന് പറഞ്ഞാലും ഉള്ളിൽ അവൾ എന്നും അവൻ അനിയത്തി ആയിരുന്നു...... "ആദ്യമൊക്കെ കാണാൻ പോവുമ്പോൾ ഒന്നും സംസാരിക്കില്ലെങ്കിലും എന്നെ കാണാൻ വരാറുണ്ടായിരുന്നു.... കുറച്ചു മാസങ്ങൾക്ക് മുമ്പേ ആണ് അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത് എന്നാണ് വാർഡൻ പറഞ്ഞത്..... ഇപ്പോൾ അമ്മയായ എന്നെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് എന്റെ മോൾ.....ചെയ്ത തെറ്റിനുള്ള ശിക്ഷ അതാണ് അവൾ ഇപ്പോൾ അനുഭവിക്കുന്നത് പക്ഷെ ഒരമ്മ എന്ന നിലയിൽ കണ്ട് നിൽക്കാൻ ആവുന്നില്ല......" "ഇവിടേക്ക് മാറ്റിയിട്ട് എത്രനാൾ കഴിഞ്ഞു....." "ഇപ്പോൾ മൂന്നു മാസം ആവുന്നു..... ആദ്യമൊക്കെ വല്ലാതെ വയലന്റ് ആയിരുന്നു ഇപ്പോൾ ഒന്നും മിണ്ടാതെ അങ്ങനെ ഇരിക്കും.... എന്നും കയ്യിൽ ഒരു പാവയെ വേണം അവൾക്ക്.... ഇടെയ്ക്ക് പറയും... ഞാൻ കൊന്ന വാവ ആണ് ഇതെന്ന്......."

ഉണ്ണിയുടെ ചോദ്യത്തിന് മറുപടി നൽകിയവർ നിറഞ്ഞ മിഴികൾ തുടച്ചു..... സ്‌മൃതിയുടെ കൈകൾ വയറിലേക്ക് ചേർന്നു..... അവൾ അങ്ങനെ ഒക്കെ ചെയ്തു കൂട്ടുവാൻ കാരണം ഞാൻ ആണല്ലോ.... അത് കൊണ്ട് എനിക്ക് വിധിച്ച ശിക്ഷ അവളിലൂടെ ആണെന്ന് മാത്രം...... "മക്കളെ ഇങ്ങനെ കണ്ടപ്പോൾ സന്തോഷം തോന്ന...... എന്റെ മകൾ കാരണം ഒരിക്കൽ രണ്ട് പേരും ഒത്തിരി വേദനിച്ചത് എല്ലേ.... മോൾക്കും കുഞ്ഞിനും വേണ്ടി അമ്മായി പ്രാർത്ഥിക്കാം..... ഞാൻ ചെല്ലട്ടെ ഭക്ഷണം വാങ്ങാൻ ഇറങ്ങിയതാ......." അവർ പോയ വഴിയെ നോക്കി ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് ഉണ്ണി സ്‌മൃതിയെയും കൂട്ടി അവിടെ നിന്നും പുറത്തേക്ക് നടന്നു..... കേട്ട വാർത്ത അത്ര ശുഭകരം എല്ലാത്തത് കൊണ്ട് തന്നെ തിരിച്ചുള്ള യാത്രയിൽ ഇരുവരും മൗനത്തിൽ ആയിരുന്നു...... വഴികുന്നേരം ചായയും കുടിച്ചു കൊണ്ട് ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു ഉണ്ണി.....

അപ്പോഴാണ് അവിടേക്ക് സ്മൃതി വന്നത്....... "എന്തിനാ പെണ്ണെ പടികൾ കയറി വന്നത്..... " സ്‌മൃതിയെ കാണെ ഉണ്ണി വേവലാതിയോടെ ചോദിച്ചു...... "എന്റെ കിച്ചേട്ടാ പടികൾ തീരെ കയറരുത് എന്നൊന്നും ഇല്ല..... സൂക്ഷിച്ചു കയറിയാൽ മതി.... കിച്ചേട്ടൻ ഇങ്ങനെ ആധി പിടിക്കാതെ..." അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു സ്മൃതി എന്നിട്ട് അവൻ അടുത്തായി ഇരുന്നു.... "എന്ത് പറയുമ്പോഴും എന്നെ ഇങ്ങനെ നോക്കി പേടിപ്പിച്ചോ...." "എന്നെയും പേടിപ്പിക്കാറില്ലേ കള്ള കൃഷ്ണാ...." "ഡീ വേണ്ടാട്ട....." "കിച്ചേട്ടാ......" "മ്മ്മ് എന്താണ്...... അമ്മായി പറഞ്ഞു അറിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിക്കണ്ട..... അവളുടെ വിധി ഇങ്ങനെ ഒക്കെ ആയിരിക്കും.... അതിൽ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.... ഞാൻ അവളെ കൺസൾട്ട് ചെയ്യുന്ന ഡോക്ടറെ വിളിച്ചു അന്വേഷിച്ചിരുന്നു.... ട്രീറ്റ്മെന്റ്ൽ കൂടെ പതിയെ മാറും എന്നാണ് ഡോക്ടർ പറഞ്ഞത്...." "മ്മ്മ്...." സ്മൃതി അതിന് ബദിൽ എന്ന പോലെ ഒന്ന് മൂളുക മാത്രം ചെയ്തു............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story