നിനക്കായ്‌❤: ഭാഗം 49

ninakkay mufi

രചന: MUFI

ഉണ്ണി പറഞ്ഞത് ഒന്നും തന്നെ സ്‌മൃതിയുടെ ഉള്ളിൽ തല പൊക്കിയ കനലുകൾ കെടാൻ പാകം ഉള്ളവ ആയിരുന്നില്ല...... അവൾ അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ഉണ്ണി പറഞ്ഞതിന് ബദിൽ എന്ന പോലെ മൂളുക മാത്രം ചെയ്തുള്ളു...... രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇറയത്തു ഇരുന്നു കൊണ്ട് തെളിഞ്ഞു കാണുന്ന ആകാശത്തിലേക്ക് കണ്ണ് നട്ട് കൊണ്ട് ഇരിക്കുക ആണ് സ്മൃതി...... അവളുടെ മുഖത്തു പതിവില്ലാത്ത തെളിച്ച കുറവ് ശ്രദ്ധയിൽ പെട്ടത് കൊണ്ട് അവളെ തിരക്കി അവിടേക്ക് സരസ്വതി അമ്മ വന്നു..... "മോളെ......... " അവളുടെ മുടി ഇയകളിൽ തലോടി കൊണ്ട് വിളിച്ചു അവർ...... അവരുടെ സാമിപ്യം അറിഞ്ഞതും തല ചെരിച്ചു അവരെ നോക്കി നേർമമായി ചിരിച്ചു സ്മൃതി.... "എന്താ എന്റെ മോൾക്ക് പറ്റിയത്..... ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ തൊട്ട് മോൾടെ മുഖത്തു എന്തോ സങ്കടം ഉള്ളത് പോലെ..... ഡോക്ടർ എന്തെങ്കിലും പറഞ്ഞോ മോളെ......." അവരുടെ വാക്കുകളിൽ സ്വന്തം മകളോട് എന്നത് പോലെ വാത്സല്യവും ആദിയും നിറഞ്ഞിരുന്നു...... ഡോക്ടർ ഒന്നും പറഞ്ഞില്ല അമ്മേ..... വയ്യായിക വല്ലതും വരിക ആണെങ്കിൽ ഉടനെ അവിടേക്ക് ചെല്ലാൻ മാത്രമേ പറഞ്ഞുള്ളു.....

"ആണോ..... അപ്പോൾ പിന്നെ വേറെന്താ എന്റെ മോളെ അലട്ടുന്നത്......." "അമ്മേ അത് പിന്നെ ഇന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ വെച്ച് അമ്മായിയെ കണ്ടിരുന്നു........" "എന്നിട്ടോ...... അവൾ എന്താ അവിടെ..... എന്തെങ്കിലും വയ്യായിക കാരണം വന്നത് ആണോ....." സരസ്വതി അമ്മയോട് അറിഞ്ഞ കാര്യങ്ങൾ മുഴുവനും പറഞ്ഞു സ്മൃതി...... അവരും നടുക്കത്തോടെ കേട്ടിരുന്നു........ ഹ്മ്മ് അവളുടെ വിധി ഇങ്ങനെ ഒക്കെ ആയിരിക്കും...... മോൾ അതെ കുറിച്ച് ആലോചിച്ചു കൊണ്ട് മനസ്സ് വിഷമിപ്പിക്കേണ്ട.... ഇപ്പോൾ വേണ്ടാത്ത ചിന്തകൾ ഒന്നും ഉള്ളിൽ വെച്ച് നടക്കരുത്..... അത് കുഞ്ഞിനാണ് ദോഷം..... സരസ്വതി അമ്മയുടെ വാക്കുകൾ അവളിൽ ആശ്വാസം നിറച്ചു...... അവരെ നോക്കി എല്ലാത്തിനും തലയനക്കി അവൾ...... രണ്ട് മൂന്നു ദിനങ്ങൾ കൂടെ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ കടന്നു പോയി...... രാവിലെ പതിവ് പോലെ ഉണ്ണി സ്‌മൃതിയോട് യാത്ര പറഞ്ഞു ഇറങ്ങി..... സ്‌മൃതിക്ക് രാവിലെ മുതൽ ചെറിയ ക്ഷീണം പോലെ തോന്നി....

എന്നാൽ ഇടെയ്ക്ക് ഇതെ പോലെ ഉണ്ടാവാറുള്ളത് കൊണ്ട് അവൾ അത് കാര്യം ആയിട്ട് എടുത്തില്ല.....താഴെ ഉള്ള മുറിയിലെ ബെഡിൽ പോയി കിടന്നു സ്മൃതി..... **** ഓപ്പറേഷൻ തിയേറ്റർ ന്റെ മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുക ആണ് ഇരു വീട്ടുകാരും........ അരുൺ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു നീക്കി..... ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെയും ഓർത്തെടുത്തു...... ഉച്ചക്ക് ആയിരുന്നു സ്‌മൃതിക്ക് വേദന വന്നത്.... ഉണ്ണി സ്റ്റേഷനിൽ ആയിരുന്നു അവനെ വിളിച്ചിട്ട് കിട്ടിയതുമില്ല..... ശിവേട്ടൻ ആണ് അവളെ ഇവിടേക്ക് കൊണ്ട് വന്നത്.... ഇവിടേക്ക് ഇറങ്ങുന്നതിനു മുന്നേ തന്നെ എന്നെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ അപ്പോൾ തന്നെ വീട്ടിൽ ചെന്ന് അച്ഛനെയും അമ്മയെയും കൂട്ടി വന്നു..... സ്‌മൃതിക്ക് നോർമൽ ഡെലിവറി സാധ്യമെല്ലന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നെ എല്ലാവരിലും ഭയം നിറഞ്ഞു...... അവളുടെയും കുഞ്ഞിന്റെയും ജീവൻ വെച്ചൊരു പരീക്ഷണം അതിന് മുതിർന്നില്ല..... ഉണ്ണിയെ എത്ര തന്നെ വിളിച്ചിട്ടും കിട്ടിയില്ല.... ഓപ്പറേഷൻ ചെയ്യുവാൻ ഉള്ള സമ്മത പത്രത്തിൽ സൈൻ ചെയ്തു കൊടുത്തത് താൻ ആണ്...... സ്‌മൃതിയെ ഓട്ടിയിലേക്ക് മാറ്റിയിട്ട് കുറച്ചു കഴിഞ്ഞപ്പോൾ ആണ് ശിവേട്ടന്റെ ഫോണിലേക്ക് ഉണ്ണിയുടെ കാൾ വന്നത്....

ശിവേട്ടൻ വേഗം തന്നെ കാൾ എടുത്തു ചെവിയോട് ചേർത്തു..... ശിവേട്ടന്റെ മുഖ ഭാവത്തിൽ നിന്നും എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നിയത് കൊണ്ടാണ് ശിവേട്ടന്റെ അടുത്തേക്ക് പോയത്.... തന്നെയും കൂട്ടി അവിടെ നിന്നും മാറി നിൽക്കുമ്പോൾ അറിഞ്ഞില്ല എന്താണ് ശിവേട്ടൻ പറയാൻ പോവുന്നത് എന്ന്...... "അരുൺ നമ്മുടെ ഉണ്ണി അവൻ ഒരു ആക്‌സിഡന്റ്....... ഇപ്പോൾ മെഡിക്കൽ കോളേജിൽ ആണെന്ന്......" എന്താണ് ശിവേട്ടൻ പറഞ്ഞത് എന്ന് ഉൾകൊള്ളാൻ ആയില്ല...... ഒരു വശത്തു അവന്റെ ജീവനുകളെ പുറത്തേക്ക് കൊണ്ട് വരാൻ അവന്റെ പാതി ആയവൾ.... മറുവശത്തു അവൻ...... ശിവേട്ട ഇപ്പോൾ ഇവിടെ ആരും ഒന്നും അറിയേണ്ട...... ശിവേട്ടൻ ഉണ്ണിയുടെ അടുത്തേക്ക് ചെല്ല്.... ഇവിടെ ഞാൻ ഉണ്ടെല്ലോ..... അവിടെ എത്തിയിട്ട് ഉണ്ണിക്ക് എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് വിളിക്ക്..... അരുൺ ശിവനെ അവിടെ നിന്നും പറഞ്ഞു വിട്ടു..... അവർ മാറി നിന്ന് സംസാരിക്കുന്നത് കണ്ടെങ്കിലും അത് എന്താണെന്നു ആരും ചോദിച്ചില്ല........

ഓരോ സെക്കൻറ്റുകൾക്ക് പോലും മണിക്കൂർകളുടെ ധൈർകിയം ഉള്ളത് പോലെ ആയിരുന്നു അരുണിന് തോന്നിയത്...... ഓട്ടിയുടെ വാതിൽ തുറന്നു കൊണ്ട് ഒരു നേഴ്സ് പുറത്തേക്ക് വന്നു സ്‌മൃതിയുടെ കൂടെ ഉള്ളവർ ആരാണെന്നു വിളിച്ചു ചോദിച്ചു..... അരുണും കേശവേട്ടനും പെട്ടെന്ന് തന്നെ അവർക്ക് അടുത്തേക്ക് നടന്നു...... "ഞങ്ങൾ ആണ് സിസ്റ്റർ..... സ്മൃതി....." അരുൺ ചോദിക്കവേ അവർ മറുപടി നൽകി.... "സ്മൃതി പ്രസവിച്ചു രണ്ട് ആൺ കുഞ്ഞുങ്ങൾ ആണ്.....കുഞ്ഞുങ്ങളെ കുറച്ചു കഴിഞ്ഞാൽ കാണിക്കാം..... സ്‌മൃതിക്ക് ബോധം വന്നിട്ടാവുമ്പോൾ ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം...... നാളെ വഴികുന്നേരം മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യുള്ളു...." സിസ്റ്റർ പറയുന്നത് കേൾക്കെ അവിടെ ഉള്ളവരിൽ ഞെട്ടൽ ആയിരുന്നു....... എല്ലാവരിലും അത് ആഹ്ലാദം നിറച്ചു.... എന്നാൽ സന്തോഷിക്കേണ്ട വാർത്ത അറിഞ്ഞിട്ടും ഉള്ള് തുറന്നു ചിരിക്കാൻ പോലും ആവാതെ തളർന്നു പോയിരുന്നു അരുൺ.... അവിടെ എത്തിയിട്ട് ശിവൻ വിളിച്ചു പറഞ്ഞത് ഓർക്കവേ ഉള്ളകം വല്ലാതെ വേദനിച്ചു....... കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെയും കൊണ്ട് രണ്ട് സിസ്റ്റർ പുറത്തേക്ക് വന്നു... രണ്ട് അമ്മമാരും മക്കളെ വാങ്ങി നെഞ്ചോട് ചേർത്തു.......

ഉണ്ണിയെ പകർത്തി വച്ചത് പോലെ ആയിരുന്നു രണ്ട് പേരും...... കുഞ്ഞുങ്ങളെ എല്ലാവരും എടുത്തു.... നേഴ്സ് കുറച്ചു കഴിഞ്ഞപ്പോൾ അവരെ തിരികെ കൊണ്ട് പോയി.... ഡോക്ടർ ഗിരിജ ഉണ്ണിയെ അന്വേഷിച്ചു കൊണ്ട് പുറത്തേക്ക് വന്നു...... "ഉണ്ണികൃഷ്ണൻ എവിടെ..... അയാളുടെ ടെൻഷൻ ഇപ്പോൾ എങ്കിലും മാറിയോ..... സ്‌മൃതിയുടെ ഉള്ളിൽ ഒരാൾ എല്ല രണ്ട് പേരാണ് എന്ന് അറിഞ്ഞത് മുതൽ ഉണ്ണികൃഷ്ണൻ വല്ലാത്ത പേടി ആയിരുന്നു.....സ്‌മൃതിയോട് പോലും ഇക്കാര്യം പറയേണ്ട എന്ന് പറഞ്ഞു....." അരുണിനോട് ഡോക്ടർ പറയവേ അവനിൽ വേദന നിറഞ്ഞു..... ഡോക്ടറോട് നടന്ന സംഭവം അവർ പറയുമ്പോൾ നടുക്കത്തോടെ കെട്ടിരിക്കാൻ മാത്രമേ അവർക്കും ആയുള്ളൂ..... "അരുൺ ശിവേട്ടൻ എവിടെക്കാ ഇത്രയും ദൃതി കൂട്ടി പോയത്...... ഉണ്ണി എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത്...... ശിവേട്ടനെ വിളിച്ചിട്ടും കിട്ടുന്നില്ല..... എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ..... സ്മൃതി അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ....." ശിവാനിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല അരുണിന്..... എല്ലാ കാര്യവും തുറന്നു പറഞ്ഞു അരുൺ...... എന്നാൽ അവർക്ക് പിറകിൽ മട്ടുള്ളവരും ഉണ്ടെന്ന് ഇരുവരും അറിഞ്ഞില്ല..... "ഏട്ടത്തി ഉണ്ണിക്ക് നേരെ അറ്റാക്ക് നടന്നു.... അതിൽ അവൻ വയറിൽ കുത്ത് കൊണ്ടു....

മുറിവ് നല്ല ആയത്തിൽ ഉള്ളതാണ് പോലും.... തലക്ക് പിറകിലും ശക്തമായ അടി കിട്ടിയിട്ടുണ്ട്..... ബോധം ഇല്ലാതെ അവൻ ഇപ്പോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ ആണ് ഉള്ളത്..... ശിവേട്ടൻ പോയത് അവിടേക്ക് ആണ്....... " "ഈശ്വരാ എന്റെ കുഞ്......." സരസ്വതി അമ്മ നെഞ്ചിൽ കൈ വെച്ച് കൊണ്ട് തളർന്നു വീണു...... അവരുടെ വീഴ്ച കാണെ ശ്രേയയും ശിവാനിയും അരുണും കൂടെ അവരെ താങ്ങി...... ടീച്ചറമ്മയെ ട്രിപ്പ് ഇട്ട് കിടത്തി..... മയക്കത്തിൽ ആണ്..... ഉണ്ണിയുടെ അടുത്ത് ശിവേട്ടനും പ്രദീപേട്ടനും ആണ് ഉള്ളത്..... കുഞ്ഞുങ്ങളെയും സ്‌മൃതിയെയും നാളെ ആണ് മുറിയിലേക്ക് മറ്റുള്ളൂ..... ഇടെയ്ക്ക് ഉണർന്ന സ്‌മൃതിയെ കാണുവാൻ അമ്മയാണ് പോയത്.... ഉണ്ണിയെ കുറിച്ച് അവൾ ചോദിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്നു എന്നും കുറച്ചു മുന്നേ ആണ് പോയത് എന്നും അവളോട് പറഞ്ഞു.....

സത്യം എങ്ങനെ അറിയിക്കും അവളെ...... സഹിക്കുമോ അവൾക്കത്...... ❣️❣️❣️❣️❣️ "ശിവൻ ഉണ്ണികൃഷ്ണൻ ഇത് വരെയും ഉണർന്നിട്ടില്ല...... വയറിൽ ഉള്ള മുറിവ് അത് ആയത്തിൽ ഉള്ളത് ആണെങ്കിലും അയാളുടെ ജീവൻ രക്ഷിക്കാൻ നമ്മുക്ക് കഴിഞ്ഞു.... സർജറി സക്സസ്ഫുൾ ആയി..... എന്നാൽ ഇനി ആണ് പേടിക്കേണ്ടത്....... " ഡോക്ടർ പറഞ്ഞു നിർത്തി കൊണ്ട് ശിവനെ നോക്കി...... അവൻ അക്ഷമനായി ഡോക്ടർ പറയുന്നത് എന്തെന്ന് കേൾക്കാൻ അദ്ദേഹത്തിലേക്ക് തന്നെ മിഴികൾ ഊഞ്ഞി ഇരുന്നു...... ഡോക്ടർ ശിവനെ ഒന്ന് നോക്കി കൊണ്ട് തുടർന്നു....... ഡോക്ടർ പറയുന്നത് കേൾക്കെ ദേഹം തളരുന്നത് പോലെ തോന്നി ശിവൻ..... ഉണ്ണിയുടെ ഇപ്പോഴത്തെ അവസ്ഥ...... സ്‌മൃതിയുടെ മുഖം എല്ലാം ഓർക്കവേ അവൻ ഇനി എന്തെന്ന് അറിയില്ലായിരുന്നു.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story