നിനക്കായ്‌❤: ഭാഗം 5

ninakkay mufi

രചന: MUFI

ഉണ്ണി... നീ കേശവേട്ടനുമായി സംസാരിച്ചോ.. സ്‌മൃതി കല്യാണത്തിന് സമ്മതം പറഞ്ഞോ... എന്റെ ടീച്ചറെ ഇങ്ങനെ എല്ലാം കൂടെ ഒന്നിച്ചു ചോദിക്കാതെ ഒന്ന് നിറുത്തി നിറുത്തി ചോദിക്ക്... ഉണ്ണി എന്റെ കയ്യിൽ നിന്നും നീ വാങ്ങും....എത്ര ദിവസം ആയി നീ ഈ കാര്യം പറഞ്ഞിട്ട്... ചോദിക്കുമ്പോയൊക്കെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും... ഇന്ന് എനിക്ക് സത്യം അറിഞ്ഞേ പറ്റുള്ളൂ.... അത്‌ അമ്മ പറഞ്ഞത് ശെരിയാണ് അന്ന് ഈ കാര്യം പറഞ്ഞു അവളോട് സംസാരിക്കാൻ പോയവൻ ആണ് ഇവൻ എന്നിട്ട് ഇത് വരെയും കമാ എന്നൊരക്ഷരം ഇവൻ പറഞ്ഞിട്ടില്ല.... ശിവാനി കൂടെ ഏറ്റ് പിടിച്ചതോടെ ഉണ്ണി രണ്ട് പേരെയും നോക്കി ചിരിച്ചു..... എല്ല ഏട്ടത്തി കമാ എന്ന ഒരക്ഷരം പറഞ്ഞാൽ മതി ആയിരുന്നെ ഞാൻ എപ്പോയെ പറഞ്ഞേനെ..... ഡാ ചെക്കാ നിനക്ക് ഈയിടെ ആയിട്ട് തർക്കുത്തരം ഇത്തിരി കൂടുന്നുണ്ട്... വളർന്നു എന്ന് ഞാൻ നോക്കില്ല പണ്ട് നിന്നെ ഇവനെ ഒക്കെ അടിച്ച ചൂരൽ ഇന്നും മച്ചിന്റെ മുകളിൽ ഇരുപ്പുണ്ട്...

അതെടുത്തു ഒന്ന് അങ്ങട് തരും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.... എന്റെ പൊന്നമ്മേ ഞാൻ ഇനി തർക്കുത്തരം പോയിട്ട് ശെരിയുത്തരം പോലും പറയില്ല..... ഉണ്ണി കൈ കൂപ്പി കൊണ്ട് ദയനീയമായി പറഞ്ഞു... ഉണ്ണി നീ തമാശ നിർത്തി കാര്യം പറയ്... നീ അവളെ കണ്ട് സംസാരിച്ചോ.... ശിവാനി വീണ്ടും ചോദിച്ചതും ഉണ്ണി അതെ എന്ന നിലക്ക് തലയനക്കി... അമ്മേ ഏട്ടത്തി ഞാൻ അവളെ കണ്ടു സംസാരിച്ചു.... അവളെ കണ്ട സാഹചര്യം ഒഴിച്ചു ബാക്കി എല്ലാം ഉണ്ണി അവരോടായി പറഞ്ഞു... പെണ്ണായി പിറന്നതിൽ ഈ ചെറിയ കാലം കൊണ്ട് അവൾ അനുഭവിച്ചത് നമ്മൾക്കൊന്നും വിചാരിക്കാൻ പറ്റാത്ത അത്രയും ആണ്... ശരീരത്തെക്കാൾ അവളുടെ മനസ്സിൽ ആണ് അമ്മ മുറിവേറ്റത്... അത് ഉണങ്ങാതെ അവളോട് ഞാൻ എങ്ങനെയാ കല്യാണ കാര്യം ഒക്കെ പറയുക...

ഞാൻ അത്‌ മാത്രം പറഞ്ഞില്ല.... ആദ്യം അവൾക്ക് നല്ല കൗൺസിലിങ് ക്ലാസ്സ്‌ കിട്ടണം... അതിലൂടെ മാത്രമേ അവളെ പഴയ സ്‌മൃതി ആക്കാൻ പറ്റുള്ളൂ...... മോൻ പറഞ്ഞത് ശെരിയാണ്... എന്നാലും എത്ര പുരോഗമനം ഉണ്ടായിട്ടും... ചില മനുഷ്യന്റെ ഉള്ളിലെ ദുഷ്ട ചിന്താകതിക്ക് മാത്രം ഒരു മാറ്റവും ഇല്ലല്ലോ.... ആ കുട്ടി എന്തോരം വിഷമിച്ചു കാണും.... ഒന്നും ആരോടും തുറന്നു പറയാതെ ആ നാല് ചുവരിനുളിൽ... ആലോചിക്കാൻ പോലും പറ്റണില്ല... മോൻ പറഞ്ഞത് പോലെ അവൾക്ക് വേണ്ടത് നല്ല ഒരു കൗൺസിൽ തന്നെ ആണ് അതിൽ കൂടെ അവളെ മാറ്റിയെടുക്കാൻ പറ്റും... ഹ്മ്മ് എന്റെ ഒപ്പം പഠിച്ച വൈഷ്ണയെ അമ്മക്ക് ഓർമ ഇല്ലേ അവളിപ്പോൾ ഡോക്ടർ ആണ് ഇതൊക്കെ തന്നെ ആണ് അവളുടെ മെയിൻ പരുപാടി.... ഞാൻ സ്‌മൃതിയെ കുറിച്ച് എല്ലാം അവളോട് പറഞ്ഞിട്ടുണ്ട് അവൾ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട് സ്‌മൃതിയെ മാറ്റി എടുക്കാം എന്ന്... കേശവേട്ടനോടും ഞാൻ ഈ കാര്യം സംസാരിച്ചു...

കേശവേട്ടൻ എതിർ അഭിപ്രായം ഒന്നുമില്ല... ആ പാവത്തിന് അവളെ പഴയ പോലെ കണ്ടാൽ മാത്രം മതി.. ഹാ എന്ന മോൻ ഇന്ന് തന്നെ അവളെ പോയി കണ്ട് കാര്യങ്ങൾ സംസാരിക്ക്... എല്ലാം നല്ലതിനാവാൻ അമ്മ പ്രാർത്ഥിക്കാം... ഹ്മ്മ്... എന്ന ശെരി അമ്മേ ഞാൻ ഇറങ്ങുന്നു... വഴികുന്നേരം ഒന്ന് അവിടെ പോകണം... ആ മോൻ സൂക്ഷിച്ചു നോക്കി പോകണേ... ഞാൻ കൊച്ചു കുട്ടിയെല്ല ടീച്ചറെ.... ഞാൻ ഇപ്പോഴും കുഞ്ഞാണെന്നാണോ അമ്മേടെ വിചാരം... ഞാൻ ഒന്നുമില്ലേ ഒരു si എല്ലേ അമ്മേ അതിന്റെ ഒരു ഇതെങ്കിലും തന്ന് കൂടെ.... മോനെ ഉണ്ണി നീയും ശിവയും ശിവാനിയും ഒക്കെ എനിക്ക് ഇപ്പോഴും കുഞ്ഞുങ്ങൾ തന്നെ ആണ്... അതെത്ര നീ വലുതായാലും അമ്മമാർക്ക് അവരുടെ മക്കൾ എന്നും ചെറുപ്പം തന്നെ ആണ്... ആയിക്കോട്ടെ ടീച്ചറെ ഞാൻ എന്നാൽ പോയിട്ടോ.... *** വഴികുന്നേരം ഉണ്ണി നേരെ പോയത് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു.....അരുൺ ഇന്ന് വഴികുന്നേരം എത്തും എന്ന് ഉണ്ണിയെ വിളിച്ചു പറഞ്ഞത് പ്രകാരം അവനെ കൂട്ടാൻ വേണ്ടിയാണ് ഉണ്ണി പോയത്....

അതികം വഴികാതെ തന്നെ ഉണ്ണിയും അരുണും തമ്മിൽ കണ്ട് മുട്ടി... പരസ്പരം ആലിംഗനം ചെയ്ത് അവർ ഇരുവരും യാത്ര തിരിച്ചു... യാത്രയിൽ ഇരുവരിലും സംസാര വിഷയമായി നിറഞ്ഞു നിന്നത് സ്‌മൃതി തന്നെ ആയിരുന്നു... എല്ലാം ഉണ്ണി അവനുമായി സംസാരിച്ചു.... ഉണ്ണി എന്റെ മോൾ എത്ര മാത്രം ഒറ്റപെട്ടു പോയി കാണും... ഞാൻ പോലും അവളുടെ മനസ്സ് മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോടാ... നീ കണ്ടില്ലായിരുന്നെങ്കിൽ ഇന്ന് അവളെ എനിക്ക് ജീവനോടെ കാണാൻ പറ്റുമായിരുന്നോ... അരുൺ കരഞ്ഞു പോയി.... സ്വന്തം കൂടപ്പിറപ്പിനെക്കാൾ അരുണിന് മാറ്റാരൊക്കെയോ ആയിരുന്നു സ്‌മൃതി... ആ ഒരു സംഭവത്തിന്‌ ശേഷം ആണ് അവർക്കിടയിൽ ഒരകൽച്ച വന്നത് പോലും... എല്ലെങ്കിൽ എപ്പോഴും അരുണിന്റെ വാലിൽ തൂങ്ങി നടക്കുന്ന ആളാണ് അവൾ...

എടാ നീ ഇങ്ങനെ തളർന്നിരിക്കാതെ.... അവളെ നമ്മുക്ക് പഴയ സ്മൃതി ആയിട്ട് തിരിച്ചു കിട്ടും... അവളുമായി നീ പഴയത് പോലെ ഒന്ന് സംസാരിക്ക് അപ്പോൾ അവളുടെ ഉള്ളിൽ മറഞ്ഞു നിൽക്കുന്ന പഴയ സ്‌മൃതിയായി അവൾ മാറും... എനിക്ക് ഉറപ്പുണ്ട്..... ഈ കാര്യങ്ങൾ ഒന്നും കേശവേട്ടനോ ചേച്ചിയോ അറിയേണ്ട... അവർക്ക് ചിലപ്പോൾ താങ്ങാൻ പറ്റില്ല അത്‌ കൊണ്ടാണ് അവരെ ഒന്നും ഞാൻ അറിയിക്കാതിരുന്നത്.. ഹ്മ്മ്... ഞാൻ ഒന്നും പറയുന്നില്ല.... നിഞ്ഞോട് ഞാൻ എങ്ങനെയാടാ ഉണ്ണി നന്ദി പറയുക.... നി ഒരാൾ കാരണമാ അവൾ ഇന്ന് ജീവനോടെ ഇരിക്കുന്നത് പോലും...... ദേ അരുണേ നിന്റെ കോപ്പിലെ നന്ദി കൊണ്ട് എന്റെ അടുത്ത് വന്നാൽ ഉണ്ടെല്ലോ.... നിങ്ങളിൽ നിന്ന് നന്ദിയോ പാരദോഷികമോ ഒന്നും കിട്ടും എന്ന് വിചാരിച്ചല്ല ഞാൻ അങ്ങനെ ഒക്കെ ചെയ്തത്... അവളുടെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിലും ഇതൊക്കെ തന്നെയാ ഞാൻ ചെയ്യുള്ളു... അരുണിനെ കൂർപ്പിച്ചു നോക്കി കൊണ്ട് ഉണ്ണി വണ്ടി മൂഞ്ഞൊട്ട് എടുത്തു....

നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി നല്ല ഭാഗ്യം ഉള്ളവൾ ആണ്.... കാരണം ഒരു പെണ്ണിനെ എങ്ങനെ ബഹുമാനിക്കണം എന്നും അവളെ എങ്ങനെ മനസ്സിലാക്കണം എന്നും നിനക്ക് നന്നായി അറിയാം.....നിന്നെ പോലെ അവളെ മനസ്സിലാക്കാൻ പറ്റുന്ന ഒരാളെ കണ്ട് കിട്ടിയാൽ മതി ആയിരുന്നു... അവളെ കൈ പിടിച്ചു ഏല്പിക്കാൻ....ഉണ്ണിയെ ഏർ കണ്ണിട്ട് നോക്കി കൊണ്ട് അരുൺ പതിയെ പറഞ്ഞു... അത്‌ കേൾക്കെ ഉണ്ണി പെട്ടെന്ന് തന്നെ ബ്രേക്ക്‌ ചവിട്ടി വണ്ടി നിർത്തി.... എന്താടാ ഉണ്ണി... വണ്ടി പണി പറ്റിച്ചോ.... വണ്ടിയെല്ലേടാ ഒരു തെണ്ടി പണിതതാ.... അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് ഉണ്ണി പിറുപിറുത്തു... നീ മനസ്സിലാകുന്ന ഭാഷയിൽ പറയടാ.... നീ എന്തിനാ സ്‌മൃതിയെ കെട്ടിക്കാൻ വേറെ ആളെ നോക്കുന്നത്... അവൾക്ക് വേണ്ട ചെക്കൻ ഒക്കെ ആൾറെഡി റെഡി ആണ് അവളുടെ സമ്മതം മാത്രം മതി.... ഏഹ് അതേത് ചെക്കൻ ഞാൻ അറിയാത്ത അവൾക്ക് വേണ്ടി റെഡി ആയിട്ട് നിൽകുന്നെ... അരുൺ ആലോചനയോടെ പറഞ്ഞു..

നീ നേരത്തെ പറഞ്ഞില്ലേ എന്നെ പോലെ ഒരാളെ അവൾക്ക് കിട്ടിയാൽ മതിയെന്ന്... ഹാ പറഞ്ഞു... ഹാ നീ ഇനി അവൾക്ക് വേണ്ടി എന്നെ പോലെ ഉള്ള ഒരാളെ തിരഞ്ഞു നടക്കണ്ട ഞാൻ തന്നെ ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഉണ്ണി നീ ശെരിക്കും ആലോചിച്ചു തന്നെ ആണോ.... ഇപ്പോൾ തോന്നിയ ഒരിഷ്ടം പിന്നീട് ഇല്ലാതായാൽ അവൾക്ക് അത് സഹിക്കാൻ പറ്റില്ല.... അരുണേ പണ്ട് അവൾ നിന്റെ പിറകെ ഏട്ടാ എന്നും വിളിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു... അന്നേ എന്റെ ചങ്കിൽ കയറി കൂട് കൂട്ടിയതാണവൾ..... പെണ്ണിന്റെ ഭംഗി പുറമെ എല്ലടാ അവളുടെ ഉള്ളിലെ നന്മയാണ് അവളുടെ അഴക്.... എനിക്ക് അന്ന് മുതൽ ഉള്ള ഇഷ്ടത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല ദിനംപ്രതി കൂടുക എല്ലാതെ... അവളെ വിഷമിപ്പിക്കാതെ എന്നാൽ ആവും വിധം സന്തോഷവതിയായി നോക്കിക്കോളാം തന്ന് കൂടെ എനിക്ക് എന്റെ പാതിയായി.... അരുണിന്റെ കൈകൾ പിടിച്ചു കൊണ്ട് ഉണ്ണി പറഞ്ഞു നിർത്തിയതും...

സന്തോഷം കൊണ്ട് അരുണിന്റെയും കണ്ണുകൾ നിറഞ്ഞു... അവനെ കെട്ടിപിടിച്ചു കൊണ്ട് അരുൺ സന്തോഷം അറിയിച്ചപ്പോൾ ഉണ്ണിക്കും ആശ്വാസം ആയി... ഉണ്ണി അച്ഛൻ നീ അവളെ ചോദിച്ച അന്ന് തന്നെ എല്ലാ കാര്യവും എന്നോട് പറഞ്ഞിരുന്നു... പക്ഷെ നിന്റെ നാവിൽ നിന്നും തന്നെ അത് കേൾക്കണം എന്ന് തോന്നി അത് കൊണ്ട ഞാൻ... എനിക്ക് അറിയാം ഉണ്ണി.. നിന്നെക്കാൾ നല്ല ഒരുത്തനെ എന്റെ പെങ്ങൾക്ക് കിട്ടില്ലെന്ന്‌... അവളെ നീ നല്ല പോലെ തന്നെ നോക്കുമെന്നും എനിക്ക് ഉറപ്പാണ്..... അവളെ ആദ്യം നമുക്ക് പഴയ സ്മൃതി ആയിട്ട് മാറ്റി എടുക്കാം എന്നിട്ടാവാം ബാക്കി ഒക്കെ അത് വരെ ഇതൊന്നും അവൾ അറിയണ്ട... ശെരി മോനെ അളിയാ..... എടാ കെട്ടിൻ പെണ്ണ് സമ്മതിച്ചിട്ടില്ല അവളുടെ സമ്മതം കിട്ടിയിട്ട് പോരെ മോനെ ഈ അളിയൻ വിളി.... അവൾ സമ്മതിച്ചില്ലേ എങ്ങനെ സമ്മതിപ്പിക്കണം എന്ന് എനിക്ക് അറിയാം മോനെ അത്‌ ഓർത്ത് അളിയൻ ടെൻഷൻ ആവണ്ട കേട്ടോ... ***

അരുൺ വരുന്നത് കൊണ്ട് സ്‌മൃതിയുടെ അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ്... രാവിലെ മുതൽ അവൻ ഇഷ്ടമുള്ള ഓരോന്നും ഉണ്ടാക്കി വെക്കുന്ന തിരക്കിൽ ആണ് അവർ... സ്മൃതി എല്ലാം അവളുടെ മുറിയിൽ ഇരുന്നു കൊണ്ട് കാണുന്നുണ്ടായിരുന്നു.... അവൾ കുറച്ചു നേരം എന്തൊക്കെയോ ഇരുന്നു ആലോചിച്ചു പിന്നെ പതിയെ അടുക്കള ലക്ഷ്യം വെച്ച് നടന്നു..... വാതിൽക്കൽ കാൽ പെരുമാറ്റം അറിഞ്ഞത് പോലെ പണിയിൽ മുഴുകിയ അവർ തിരിഞ്ഞു നോക്കി... എന്താ മോളെ എന്തെങ്കിലും വേണോ.... എന്തെങ്കിലും ആവശ്യത്തിന് മാത്രമേ സ്‌മൃതി അങ്ങോട്ട് പോവാറുള്ളു.... എപ്പോഴും മുറിയിൽ തന്നെ ആണ് അവൾ സമയം ചിലവിടുക... ഒന്നും വേണ്ട അമ്മ... ഞാൻ എന്തെങ്കിലും സഹായിക്കട്ടെ അരുണേട്ടൻ വരികയെല്ലേ...അമ്മ എന്തൊക്കെ ഉണ്ടാക്കി ഏട്ടൻ വേണ്ടി.... കാണുന്നത് സത്യമോ അതോ വല്ല സ്വപ്നവോ എന്ന പോലെ അവർ അവളെ സൂക്ഷിച്ചു നോക്കി..... യാഥാർഥ്യം ആണെന്ന് മനസ്സിലായതും അവരുടെ കണ്ണുകൾ നിറഞ്ഞു...

അമ്മ എന്തിനാ അമ്മേ കരയുന്നെ.... അവരുടെ നിറഞ്ഞ കണ്ണുകൾ കാണെ വേവലാതി പെട്ട് കൊണ്ട് സ്‌മൃതി അവർക്കരികിൽ എത്തി.... ഒന്നില്ല മോളെ നീ എത്ര നാളായി ഇതേ പോലെ ഒക്കെ സംസാരിച്ചിട്ട്... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ.... അവളും കരഞ്ഞു പോയി....താൻ കാരണം എത്രത്തോളം ഇവരൊക്കെ വിഷമിക്കുന്നുണ്ട് എന്ന കാര്യം അവളിൽ വീണ്ടും വേദന നിറച്ചു.... അവൾ അമ്മയെ കെട്ടിപിടിച്ചു കുറച്ചു നേരം നിന്നു... അവളെ ചേർത്ത് പിടിച്ചു കുറച്ചു സമയം ഇരുവരും അവരുടേതായ ലോകത്തു ആയിരുന്നു.... കവലയിൽ നിന്നും വന്ന കേശവേട്ടനും ഈ കാഴ്ച കണ്ട് തറഞ്ഞു നിന്നു... കുറച്ചു കഴിഞ്ഞു അമ്മയിൽ നിന്നും വിട്ട് നിന്നപ്പോൾ ആണ് അത്ഭുതം നിറഞ്ഞ കണ്ണുമായി വാതിൽക്കൽ നിൽക്കുന്ന അച്ഛനെ അവൾ കണ്ടത്..... ഞാൻ കാരണം നിങ്ങൾ ഒക്കെ ഒരുപാട് വിഷമിച്ചില്ലേ അച്ഛാ....അദ്ദേഹത്തിന്റെ അടുത്ത് പോയി അവൾ ചോദിച്ചതും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.... ഒരിക്കലും ഇല്ല മോളെ...

നിന്നെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു എന്ന് വെച്ചായിരുന്നു ഞങ്ങളുടെ വിഷമം... ആരോടും ഒന്നും മിണ്ടാതെ ആ മുറിക്കുള്ളിൽ മോൾ ജീവിതം ഹോമിക്കും എന്ന് കരുതി ആണ് വിഷമം ആയത്.. മോളുടെ മാനസികാവസ്ഥ മനസ്സിലായത് കൊണ്ടാണ് ഇത്രയും നാൾ നിന്നെ ശല്യം ചെയ്യാതെ നിന്നത്.. നീ ആയിട്ട് ഒരുനാൾ മാറും എന്ന ഒരുപാട് വിശ്വാസം ഉണ്ടായിരുന്നു.. അതിനായി കാത്തിരിക്കുക ആയിരുന്നു...ഇപ്പോൾ സന്തോഷം ആയി എന്റെ മോളെ എനിക്ക് നഷ്ടപ്പെട്ടില്ലല്ലോ.... അവൾ അച്ഛനെയും കെട്ടി പിടിച്ചു കരഞ്ഞു.... അതെ ഇന്ന് എന്റെ മോൻ വരുന്ന ദിവസമാണ് ഇങ്ങനെ കരഞ്ഞു നിൽക്കാതെ വന്ന് എന്നെ ഒന്ന് സഹായിക്കാൻ നോക്ക്.. എന്റെ കുട്ടി എത്ര കാലം കൂടിയ ഇങ്ങോട്ട് വരുന്നേ... അവിടെ ഉള്ള ഭക്ഷണം കഴിച്ചു എന്റെ മോന്റെ വയർ കേട് വന്ന് കാണും....

ഹാ കണ്ടില്ലേ അച്ചേ അമ്മ പുന്നാര മോൻ വേണ്ടിയുള്ള കാത്തിരിപ്പില.. നമ്മളെ ഒന്നും മൈൻഡ് പോലുമില്ല.... അവൾ മൈൻഡ് ആകുന്നില്ലേ എന്താ മോളെ നിനക്ക് ഞാൻ ഇല്ലേ... അച്ഛന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ.... അവളിൽ കുളിർമ ഏകി... ഇത്രയും നാൾ അവരെ വിഷമിപ്പിച്ചതിന് പകരം അവരെ തന്നാൽ ആവും വിധം സന്തോഷിപ്പിക്കണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു..... ഉണ്ണിയുടെ വാക്കുകൾ അവളുടെ ഉള്ളിലെ തെളിമയോടെ നിറഞ്ഞു വന്നു.... അവളിൽ അതോർക്കെ ഇളം പുഞ്ചിരി വിരിഞ്ഞു.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story