നിനക്കായ്‌❤: ഭാഗം 55

ninakkay mufi

രചന: MUFI

"അച്ചേടെ തക്കുടുകൾ വികൃതി ഒന്നും കാട്ടാതെ ടീച്ചർ പറയുന്നത് അനുസരിച്ച് ഇരിക്കണം....... ഉച്ച കഴിഞ്ഞാൽ വല്യച്ഛനോ അച്ഛനോ വരാം മക്കളെ തിരികെ കൊണ്ട് പോവാൻ അത് വരെയും ഇവിടെ നിൽക്കണം....." "മ്മ്...... " രണ്ട് പേരും അനുസരണ ഉള്ള മക്കളെ പോലെ ഉണ്ണി പറഞ്ഞത് ഒക്കെയും കേട്ട് കൊണ്ട് തലയാട്ടി...... അവരുടെ കുഞ്ഞു ബാഗുമായി ടീച്ചർ അകത്തേക്ക് കയറിയപ്പോൾ ഇരുവരും കൈകൾ കോർത്തു കൊണ്ട് ടീച്ചറെ അനുകമിച്ചു........ ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ ഇരുവരെയും അതിശയത്തോടെ നോക്കി ഇരുന്നു...... ഇരട്ടകൾ ആയത് കൊണ്ടും അച്ഛൻ പോലീസ് ആയത് കൊണ്ടും കുട്ടികൾക്ക് ഇടയിൽ ഇരുവരും സ്റ്റാർ ആയി മാറി....... അവിടെ ഉള്ള കളിപ്പാട്ടങ്ങൾ ഒക്കെ കണ്ടെങ്കിലും ആരുവിനും നീരുവിനും അതൊന്നും വലിയ കാര്യം ആയിട്ട് തോനിയില്ല.....കൂട്ടുകാരെ കളിക്കാൻ കിട്ടിയപ്പോൾ അവരും അവരിൽ ഒരാൾ ആയി മാറി....... അവിടെ നിന്നും കൊടുത്ത ഉപ്മാവും പയറും കഴിച്ചെങ്കിലും.....

അതിൽ ഒന്നും അവർക്ക് അവരുടെ അമ്മയുടെ കയ്യിൽ നിന്നും സ്നേഹത്തോടെ കിട്ടുന്ന ചോർ ഉരുളയുടെ രുചി കണ്ടെത്താൻ ആയില്ല...... ഉച്ചക്ക് ശേഷം ടീച്ചറുടെ കഥ കേട്ട് കൊണ്ട് മറ്റ് കുട്ടികൾ ഉറങ്ങിയപ്പോഴും അമ്മയുടെ താരാട്ട് പാട്ട് കേൾക്കാത്തത് കൊണ്ട് തന്നെ ആരുവിനും നീരുവിനും ഉറങ്ങാൻ ആയില്ല..... വഴികുന്നേരം അവരെ തിരികെ കൂട്ടുവാൻ വന്നത് ഉണ്ണി തന്നെ ആയിരുന്നു.......... ഇരുവരും അവനെ കണ്ടപ്പോൾ തന്നെ അവന്റെ അരികിലേക്ക് ഓടി അണഞ്ഞിരുന്നു........ ചെറു ചിരിയാൽ ഇരുവരെയും ചേർത്ത് പിടിച്ചു ഉണ്ണി........ നവനീയത്തിന്റെ ഗേറ്റ് കടന്ന് കൊണ്ട് ഉണ്ണിയുടെ വണ്ടി മുറ്റത്തേക്ക് എത്തിയപ്പോയെക്കും അകത്ത് നിന്നും സ്‌മൃതി പുറത്തേക്ക് വന്നിരുന്നു....... വണ്ടിയിൽ നിന്നും ഡോർ തുറങ്ങി ഇറങ്ങി ഓടുക ആയിരുന്നു കുഞ്ഞുങ്ങൾ....... രണ്ട് പേരും ഇരു വശത്ത് നിന്നും സ്‌മൃതിയെ ചുറ്റി പിടിച്ചു.... സ്മൃതി മുട്ട് കുത്തി നിന്ന് കൊണ്ട് ഇരുവരെയും കൂടുതൽ ചേർത്ത് പിടിച്ചു...... "മ്മേ.... അമ്മേനെ മിച് ചെയ്ത്...... " ആരു ഇത്തിരി വിഷമത്തോടെ പറഞ്ഞു.....

. അത് ഏറ്റു പിടിച്ചു കൊണ്ട് നീരുവും..... "മ്മ് എങ്കും......" അത് കേൾക്കെ ചെറുതായി ചിരിച്ചു സ്മൃതി..... "അമ്മയ്ക്കും അമ്മേടെ തക്കുടുകളെ വല്ലാതെ മിസ്സ്‌ ചെയ്തു...." ഇരുവരും അവളിലേക്ക് ഒന്ന് കൂടെ ചാഞ്ഞു..... "അപ്പോൾ അമ്മയെ മാത്രം ആണോ രണ്ട് പേർക്കും മിസ്സ്‌ ചെയ്തുള്ളു അച്ഛയെ മിസ്സ്‌ ചെയ്തില്ലേ......" അവരുടെ സ്നേഹ പ്രകടനം നോക്കി നിന്ന ഉണ്ണി അവരുടെ പ്രതികരണം എന്താണെന്നു അറിയുവാൻ വേണ്ടി മനപ്പൂർവം പറഞ്ഞു..... "അയ്ൻ അച്ഛ പോലീച്ചെല്ലേ..... അച്ഛ എപ്പളും തിരക്ക് എല്ലേ...... ഞങ്ങടെ ഒപ്പം കളിക്കാർ ഇല്ലല്ലോ..... അത് കൊണ്ട് അച്ചേ നമ്മക്ക് മിച് ചെയ്തില്ലാലോ......എല്ലേ ആരു" വലിയ കാര്യം പോലെ നീരുട്ടാൻ ആരുട്ടനെ നോക്കി പറഞ്ഞു...... അവനും അത് ശെരിയെന്ന പോലെ തലയനക്കി..... അവരുടെ സംസാരം കേൾക്കെ ഉണ്ണിയുടെ മുഖം വീർത്തു...... സ്മൃതി അവന്റെ മുഖ ഭാവം കാണെ ചിരി അടക്കാൻ പാട് പെട്ടു.....

"എന്റെ കൃഷ്ണ ആ പിള്ളേർ പറഞ്ഞത് നൂർ ശതമാനം ശെരിയെല്ലേ..... നി ഇവിടെ ഉണ്ടാവാറില്ലല്ലോ സ്‌മൃതിയെല്ലേ അവർക്കൊപ്പം കളിക്കുന്നത് അത് കൊണ്ടാണ് അവർക്ക് അവളെ മാത്രം മിസ്സ്‌ ചെയ്തത്.....അതിൽ കുശുമ്പ് കേറി നിന്നിട്ട് ഒരു കാര്യവുമില്ല മോനെ.... അവർ രണ്ടും നിന്റെ സ്വഭാവക്കാർ തന്നെ ആണെന്ന് തെളിയിച്ചു..... നിന്നെ പോലെ തന്നെ പറയാൻ ഉള്ളത് വെടിപ്പായിട്ട് ആരുടെ മുഖത്തു നോക്കിയും പറയും......." അവന്റെ വീർത്തു നിൽക്കുന്ന മുഖ ഭാവം കാണെ പൊട്ടി വന്ന ചിരിയെ മാക്സിമം പിടിച്ചു നിർത്തി കൊണ്ട് ശിവാനി കിട്ടിയ അവസരത്തിൽ അവനിട്ടു കൊട്ടി..... "ഏട്ടത്തി......." ഉണ്ണി ശിവാനിടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ വിളിച്ചു....... ബാക്കി ഉള്ളവർ ചിരിക്കാതെ ഇരിക്കാൻ പാട് പെട്ടു...... ആരുവും നീരുവും സ്‌മൃതിയുടെ അടുത്ത് നിന്ന് കൊണ്ട് ഇടം കണ്ണാലെ നോക്കി ഉണ്ണിയെ...... അവരെ നോക്കി കള്ള പിണക്കം നടിച്ചു ഉണ്ണി.... അവന്റെ സങ്കടം നിറഞ്ഞ മുഖ ഭാവത്തിൽ ഇരുവരും വീണു...... സ്‌മൃതിയുടെ അടുത്ത് നിന്നും ഉണ്ണിക്ക് അടുത്തേക്ക് ചെന്നു.......

ആരുവും നീരുവും പരസ്പരം ഒന്ന് നോക്കി കൊണ്ട് ഉണ്ണിയുടെ ഇരു സൈഡിൽ കയറി നിന്നു എന്നിട്ട് അവന്റെ കഴുത്തിൽ കൂടെ കയ്യിട്ട് കൊണ്ട് ഇരുവരും അവന്റെ ഇരു കവിളിലും ആയിട്ട് മുത്തമിട്ടു......... ആ ഒരു ചുംബനത്തിൽ അലിഞ്ഞു തീരുക ആയിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്ന ചെറു പിണക്കം....... ഉണ്ണി ചുണ്ടിൽ വിരിഞ്ഞ നറു ചിരിയാലെ അവരെ രണ്ട് പേരെയും എടുത്തു കൊണ്ട് മടിയിൽ ഇരുത്തി....... കണ്ടു നിന്നവരിൽ ഒക്കെയും ഇളം പുഞ്ചിരി വിരിയിച്ചു....... ❣️❣️❣️❣️❣️❣️ സരസ്വതി അമ്മയുടെ ഇരുവശം ഇരിക്കുക ആണ് രണ്ടാളും...... "അച്ഛമ്മേ അച്ഛമക്ക് ഇന്ന് ആരുട്ടനെ മിച് ചെയ്തില്ലേ......" ആരു കയ്യിൽ ഉള്ള കുഞ്ഞി പ്ലേറ്റിൽ നിന്നും കടല എടുത്തു വായിലേക്ക് ഇട്ട് കൊണ്ട് അവർക്ക് കഥ പറഞ്ഞു കൊടുക്കുന്ന ടീച്ചറമ്മേ നോക്കി ചോദിച്ചു....... "മിസ്സ്‌ ചെയ്തേല്ലോ....... എന്റെ മക്കളെ എല്ലാതെ വേറെ ആരെയാ ഞാൻ മിസ്സ്‌ ചെയ്യുക...." "ആണോ എന്നാൽ നാളെ നമല് പോവൂലാലോ നഴ്സറിൽ......" നീരു അച്ഛമ്മയുടെ ചെവിക്ക് അരികിൽ പോയി പതിയെ പറഞ്ഞു.......

"ദേ പിള്ളേരെ പോയിട്ട് ഒരു ദിവസം ആയില്ല അപ്പോൾ തന്നെ മടി പിടിചോ രണ്ടാൾക്കും...." സരസ്വതി അമ്മ ഇരുവരെയും നോക്കി സംശയത്തോടെ ചോദിച്ചു...... "ആരൂനും നീരുനും അവിടെ ഇഷ്ടായില്ല അച്ഛമേ.... അവിടെ ഉള്ള ടീച്ചർ ഇല്ലേ അച്ഛമ്മേ ആ ടീച്ചർ പറഞ്ഞ ഉറങ്ങാനം അവർ തന്ന അപ്പം കഴിക്ണം..... ഞങ്ങക്ക് അവിടെ ഇഷ്ടായില്ല നമല് പോവൂല....." "ആഹ....... ടീച്ചർ പറയുന്നത് ഒക്കെ കേട്ടാൽ മാത്രം എല്ലേ പിള്ളേരെ നിങ്ങൾക്ക് വലുതായാൽ നിങ്ങടെ അച്ഛനെ പോലെ ആവാൻ പറ്റുള്ളൂ...... അതിന് ആദ്യം നഴ്സറി പോവണ്ടേ....... " "അച്ഛനെ പോലെ വലുതാവാൻ സ്കൂളിൽ എല്ലേ അച്ഛമ്മേ പോവണ്ടേ നഴ്സറി എല്ല..... ഈ അച്ഛമ്മക്ക് ഒന്നു അറീല എല്ലേ നീരു......" ആരു പൊട്ടി ചിരിച്ചു കൊണ്ട് നീരുവിനോട് പറഞ്ഞു...... "ഹാ......ലച്ചേച്ചി ഒക്കെ സ്കൂളിൽ എല്ലേ പോവുന്നെ...... ആടിയേട്ടനും സ്കൂളിലാ പോവുന്നെ.... ഞങ്ങളും സ്കൂളിൽ പോയിക്കോളാം നഴ്സറി പോവില്ല...." ലച്ചു ആദി ഒക്കെ നഴ്സറി കഴിഞ്ഞിട്ടാണ് മക്കളെ സ്കൂളിൽ പോയി തുടങ്ങിയത്...... "അച്ഛമ്മേ ഞങ്ങൾ നാളെ പോവൂല അച്ചായോടും അമ്മയോടും പറയല്ലേ.....

" ഇരുവരും സ്‌മൃതി വരുന്നത് കാണെ സരസ്വതി അമ്മയുടെ ചെവിയിൽ ആയിട്ട് പറഞ്ഞു..... അവർ അതിന് സമ്മതം അറിയിച്ചു ഒന്നും മിണ്ടാതെ ഇരുന്നു...... "എന്താണ് രണ്ട് പേരും കൂടെ അച്ഛമ്മയോട് ഒരു സ്വകാര്യം പറച്ചിൽ......" ഇരുവരുടെയും മുഖത്തു നോക്കവേ എന്തോ പണി ഒപ്പിച്ചിട്ടുണ്ട് എന്ന തോന്നൽ കാരണം സ്മൃതി അവരെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...... "ഞങ്ങൾ അച്ഛമ്മയോട് നഴ്സറി പോയത് ഒക്കെ പറഞ്ഞതാ..... എല്ലേ അച്ഛമ്മേ......" "ആ അതെ മോളെ ആരൂനും നീരുനും അവിടെ നല്ല പോലെ ഇഷ്ടപ്പെട്ടു എന്ന അവർ പറയുന്നേ..... ഇനി എന്നും നഴ്സറിയിൽ പോവുമെന്നും പറഞ്ഞു......" അവരുടെ രണ്ട് പേരെയും തലോടി കൊണ്ട് പറയുന്ന സരസ്വതി അമ്മയെ സ്മൃതി കാണാതെ നോക്കി പേടിപ്പിച്ചു രണ്ട് പേരും..... "ആണോ..... മക്കൾ രണ്ടാളും ഇന്നത്തെ പോലെ വികൃതി ഒന്നും കാട്ടാതെ നിൽക്കണം..." അങ്ങോട്ട് വന്ന ഉണ്ണി അതും പറഞ്ഞു കൊണ്ട് അവർക്കൊപ്പം ഇരുന്നു..... എന്നാൽ ആരുവും നീരുവും പരസ്പരം നോക്കി കൊണ്ട് ചിരിച്ചു..... അതിന്റെ അർത്ഥം എന്താണെന്നു അറിയുന്ന സരസ്വതി അമ്മ ചിരി മറച്ചു പിടിച്ചു കൊണ്ട് അവരുടെ ഒപ്പം ഇരുന്നു....... ❣️😇❣️😇❣️😇❣️

രാത്രി ഉണ്ണി അവന്റെ വർക്ക്‌ കഴിഞ്ഞു മുറിയിലേക്ക് വരുമ്പോയേക്കും കുറുമ്പന്മാർ രണ്ട് പേരും ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു...... സ്മൃതി അവർക്ക് അരികിൽ ആയിട്ട് കിടന്നിട്ടുണ്ട്..... ഉറങ്ങിയിട്ടില്ല എന്ന് അവളുടെ തുറന്നു വെച്ച മിഴികൾ കാണെ അവൻ മനസ്സിലായി...... "നിനക്ക് ഉറക്കം ഒന്നുമില്ലേ പെണ്ണെ....... " അവൾക്ക് അടുത്തായി കിടന്നു കൊണ്ട് തല ചെരിച്ചവളെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു ഉണ്ണി...... "ഹാ ഉറങ്ങണം..... കിച്ചേട്ടന്റെ വർക്ക് ഒക്കെ കഴിഞ്ഞോ......" "ഹ്മ്മ് കഴിഞ്ഞു....... " അവൻ മറുപടി പറഞ്ഞു കൊണ്ട് സൈഡിൽ ഉള്ള സ്വിച്ചു ഓഫ് ചെയ്തു ബെഡ് ലാമ്പ് ഓൺ ചെയ്തു...... അപ്പോയെക്കും അവന്റെ ഇട നെഞ്ചിൽ ആയിട്ട് തല വെച്ച് കിടന്നിരുന്നു സ്മൃതി...... അവന്റെ ഹൃദയതാളം ശ്രവിച്ചു കൊണ്ട് കിടക്കുന്നവളുടെ മുടി ഇഴകളിൽ കൂടെ അവന്റെ കൈ പത്തി സഞ്ചരിച്ചു....... ഒന്നും മിണ്ടാതെ മൗനം ആയിട്ട് ആണ് ഇരുവരും ഉള്ളത് എങ്കിലും അവരുടെ ഹൃദയം മൗനത്തിന്റെ ഭാഷയിൽ പ്രണയം കൈമാറി കൊണ്ടിരുന്നു...... അതിന്റെ ഫലം എന്ന പോലെ ഇരുവരുടെയും ചുണ്ടിൽ നറു ചിരി തത്തി കളിച്ചു........ "ഇന്ന് മുഴുവനും ഇങ്ങനെ കിടക്കാൻ ആണോ പെണ്ണെ ഉദ്ദേശം......."

അവളോടായി പതിഞ്ഞ സ്വരത്തിൽ അവൻ ചോദിക്കവേ അവനിൽ നിന്നും പിടഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി സ്മൃതി....... എന്നാൽ അതിന് അനുവദിക്കാതെ അവളെ അവനിലേക്ക് ഒന്ന് കൂടെ ചേർത്ത് പിടിച്ചു ഉണ്ണി...... അവൾ അവന്റെ നെഞ്ചിലായി മുഖം ചേർത്ത് കൊണ്ട് അങ്ങനെ കിടന്നു...... യാത്രിയുടെ ഏതോ യാമത്തിൽ ഇരുവരും നിദ്രയെ പുൽകി.... അപ്പോഴും ഒരു കയ്യാൽ തന്റെ പാതിയെയും മറു കയ്യാൽ തന്റെ ജീവന്റെ തുടിപ്പുകളെയും ചേർത്ത് പിടിച്ചിരുന്നു ഉണ്ണി....... ❣️❣️❣️❣️❣️❣️❣️ രാവിലെ ആരുവാണ് നീരുവിനെ കുഞ്ഞി കൈകൾ വെച്ച് വിളിച്ചു ഉണർത്തിയത്...... ഉറക്കം വിട്ടു മാറാത്തത് കൊണ്ട് വിളിച്ചു ഉണർത്തിയ ആരുവിനെ നോക്കി പേടിപ്പിച്ചു.... അവൻ ശബ്ദം വെക്കാൻ പോയതും ആരു വിരൽ ചുണ്ടിൽ വെച്ച് കൊണ്ട് ഷൂ എന്ന് പറഞ്ഞു കൊണ്ട് സ്‌മൃതിയുടെയും ഉണ്ണിയുടെയും കിടപ്പ് കാണിച്ചു കൊടുത്തു.... ഇരുവരിലും കുശുമ്പ് കയറാൻ ആ ഒരു കായ്ച്ച മതി ആയിരുന്നു...... സ്മൃതി അപ്പോഴും ഉണ്ണിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുക ആണ്....... ആരുവും നീരുവും രണ്ട് സൈഡിൽ നിന്നും രണ്ട് പേരെയും വിളിച്ചുണർത്തി..... ഉറക്കിൽ നിന്നും പിള്ളേരുടെ ശബ്ദം കേട്ട് കൊണ്ട് ഇരുവരും എഴുന്നേറ്റു.... ഉണ്ണിയെയും സ്‌മൃതിയെയും നോക്കി ഇരിക്കുന്ന ആരുവിന്റെയും നീരുവിന്റെയും മുഖം ഇപ്പോൾ കരയും എന്ന പോലെ ആയിരുന്നു............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story