നിനക്കായ്‌❤: ഭാഗം 57

ninakkay mufi

രചന: MUFI

"സ്മൃതി എന്ന് എല്ലെങ്കിൽ പിന്നെ എന്താ പെണ്ണെ നിന്നെ ഞാൻ വിളിക്കേണ്ടത്......" ചെവിക്ക് പിറകിൽ തട്ടിയ നിശ്വാസത്തോടൊപ്പം ആർദ്രമായ ആ ശബ്ദം കൂടെ കേൾക്കെ സ്മൃതി ഞെട്ടി തിരിഞ്ഞു നോക്കി..... പോലീസ് യൂണിഫോമിൽ ചുണ്ടിൽ കുസൃതി ചിരിയുമായി നിൽക്കുന്നവനെ കാണെ അവളുടെ ചുണ്ടുകളിൽ ഇളം പുഞ്ചിരി വിരിഞ്ഞു..... കണ്ണുകൾ അവനോടുള്ള പ്രണയത്താൽ തിളങ്ങി...... എന്നാൽ അവനിൽ നിന്നുമത് മറച്ചു പിടിച്ചു കൊണ്ട് കള്ള ഗൗരവം മുഖത്തു വരുത്തി...... അവനിൽ നിന്നുമുള്ള താത്കാലിക രക്ഷപ്പെടൽ എന്നത് പോലെ അവിടെ നിന്നും മുറിയിലേക്ക് പോയി സ്മൃതി...... പിള്ളേർ രണ്ടാളും അച്ഛയെ കണ്ടപ്പോൾ തന്നെ അവന്റെ അരികിലേക്ക് ഓടി അണഞ്ഞു...... ഇരുവർക്കും വേണ്ടി വാങ്ങിയ ചോക്ലേറ്റ് അവരുടെ കൈകളിൽ ആയിട്ട് വെച്ച് കൊടുത്തു...... ആര്യ മോൾക്ക് ഉള്ളത് അവളുടെ കൈകളിലും കൊടുത്തു കൊണ്ടവൻ സ്‌മൃതിയുടെ മുറിയിലേക്ക് നടന്നു..... അവൻ പിറകെ പോവാൻ നിന്ന ആരുനെയും നീരുനെയും അരുൺ പിടിച്ചു നിർത്തി......

അരുണിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് സ്‌മൃതിയുടെ മുറിയിലേക്ക് കയറി ഉണ്ണി..... ബെഡിൽ ഇരുന്നു കൊണ്ട് പിറുപിറുക്കുന്നവളെ ഒന്ന് നോക്കി കൊണ്ടവൻ വാതിൽ അടച്ചു...... വാതിൽ അടയുന്ന ശബ്ദം കേൾക്കെ ചിന്തകളിൽ നിന്നും ഉണർന്നു കൊണ്ട് മുഖം ഉയർത്തി നോക്കി സ്മൃതി..... അപ്പോയെക്കും അവൾക്ക് അരികിലേക്ക് നടന്നടുത്തിരുന്നു ഉണ്ണി...... പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടത് കൊണ്ട് തന്നെ ബെഡിൽ നിന്നും കെട്ടി പിടഞ്ഞു എഴുന്നേറ്റ് നിന്നു സ്മൃതി..... അവളുടെ വെപ്രാളം ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയാൽ നോക്കി കണ്ടു ഉണ്ണി...... "പെണ്ണെ........ എന്താണ് ഇത് വരെയും ഇല്ലാത്ത വെപ്രാളം......" അവളുടെ തൊട്ട് അരികിൽ നിന്ന് കൊണ്ടുള്ള ചോദ്യത്തിൽ അവൾ ഒന്ന് പതറി....... "ഒന്നുല്ല കിച്ചേട്ടാ..... കിച്ചേട്ടൻ വന്നതെല്ലേ ഉള്ളു ഞാൻ പോയി കോഫി എടുത്തു വരാം അപ്പോയെക്കും കിച്ചേട്ടൻ ഫ്രഷ് ആയിട്ട് വാ....." അവിടെ നിന്നും മാറി നിൽക്കാൻ ഉള്ള കാരണം കണ്ടെത്തിയത് പോലെ ഉണ്ണിയുടെ മുഖത്തു നോക്കി ഇല്ലാത്ത വിനയം മുഖത്തു വരുത്തി കൊണ്ട് പറഞ്ഞു സ്മൃതി.....

ഉണ്ണിയിൽ അവളുടെ ചെയ്തികൾ ഒക്കെയും പൊട്ടി ചിരി ഉയരാൻ ഉള്ള കാരണം ആയി മാറി..... അവന്റെ ചിരി കാണെ തന്നെ കളിയാക്കുക ആണെന്ന തിരിച്ചറിവിൽ സ്‌മൃതിയുടെ ചുണ്ടുകൾ പരിഭാവത്താൽ കൂർത്തു...... "കോഫി കുടിക്കാനും ഫ്രഷ് ആവാനും ഒക്കെ ഇനിയും ഒരുപാട് സമയം ഉണ്ട്..... അതൊക്കെ അവിടെ നിൽക്കട്ടെ..... എന്റെ പെണ്ണ് ഇപ്പോൾ ഞാൻ ചോദിച്ചതിനുള്ള മറുപടി തായോ....." "കിച്ചേട്ടൻ അതിന് എന്താ ചോദിച്ചത്..... ഒന്നും ചോദിച്ചില്ലല്ലോ..... ഞാൻ പോയിട്ട് കോഫിയും ആയിട്ട് വരാം....." വീണ്ടും അവനിൽ നിന്നും അവന്റെ പ്രണയാർദ്രമായ നോട്ടത്തിൽ നിന്നും ഓടി ഒളിക്കുവാൻ ആഗ്രഹിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കാരണം പറഞ്ഞു സ്മൃതി...... ഞാൻ വരുമ്പോൾ നി പറയുന്നുണ്ടായില്ലേ..... 'സ്മൃതി എന്നും വിളിച്ചു ഇങ്ങോട്ട് വരട്ടെ എന്ന്... അപ്പോൾ പറഞ്ഞു കൊടുക്കാം എന്ന്.....'! ഇതിന്റെ ഉത്തരം ആണ് എനിക്ക് വേണ്ടത്..... സ്മൃതി എന്ന് എല്ലെങ്കിൽ പിന്നെ എന്താണ് എന്റെ പെണ്ണിനെ ഞാൻ വിളിക്കേണ്ടത്......

അവളെ പിറകിൽ കൂടെ പുണർന്നു കൊണ്ട് വീണ്ടും പതിഞ്ഞ സ്വരത്തിൽ അവളുടെ ചെവിക്ക് അരികിൽ ആയിട്ട് മുഖം വെച്ച് കൊണ്ട് ചോദിച്ചു....... അവന്റെ സ്പർശനവും ചുടു നിശ്വാസവും തന്നിൽ വരുത്തുന്ന മാറ്റങ്ങൾ സ്‌മൃതിയും അറിയുന്നുണ്ടായിരുന്നു....... "എന്താണ് പെണ്ണെ ഒന്നും പറയാൻ ഇല്ലേ....." വീണ്ടും അവളെ തേടി എത്തിയ അവന്റെ സ്വരം.... എന്നാൽ പ്രതികരണം മൗനത്തിന്റെ ഭാഷയിൽ ആയിരുന്നു...... അവന്റെ ഇടനെഞ്ചിലേക്ക് ചേർന്നു നിന്നു കൊണ്ട് അവനെ ഇറുകെ പുണർന്നു സ്മൃതി..... അവനെ കാണാതെ നിന്നതിൽ ഉള്ള പരിഭവം സങ്കടം ഒക്കെയും പറയാത്തെ പറഞ്ഞവൾ..... അവളെ തിരിച്ചു ചേർത്ത് പിടിച്ചു ഉണ്ണി..... അവളുടെ മൗനത്തിന്റെ ഭാഷ അവൻ മനസ്സിലായത് കൊണ്ട് തന്നെ അവന്റെ ചുണ്ടിൽ ഇളം പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു..... കുറച്ചു സമയം ഇരുവരും അതെ നിൽപ്പ് തുടർന്നു..... പിന്നെ സ്‌മൃതിയിൽ നിന്നും അകന്നു മാറി ഉണ്ണി....... എന്തെന്ന പോലെ അവനെ ഉറ്റ് നോക്കിയവൾ... "നി പോയി ഒരു കപ്പ് കോഫി എടുത്തു വാ.....

അപ്പോയെക്കും ഞാൻ ഫ്രഷ് ആയിട്ട് വരാം...." അവളോടായി അത്രയും പറഞ്ഞവൻ തോർത്തുമായി ഫ്രഷ് ആവാൻ കയറി.... ഒന്ന് നിശ്വസിച്ചു കൊണ്ട് സ്മൃതി അടുക്കളയിലേക്ക് പോയി അവനുള്ള കോഫി ഉണ്ടാക്കി..... അവൾ തിരികെ വരുമ്പോയേക്കും ഉണ്ണി കുളിച്ചു ഇറങ്ങിയിരുന്നു...... പിള്ളേർ രണ്ട് പേരും ബെഡിൽ ഇരുന്നു കളിക്കുന്നും ഉണ്ട്.... അന്നത്തെ രാത്രി സ്‌മൃതിയും കുഞ്ഞുങ്ങളും സുരക്ഷത്തിയേറിയ കര വലയത്തിൽ കിടന്നു കൊണ്ട് പതിവിലും വേഗം ഉറക്കത്തെ കൂട്ട് പിടിച്ചു....... പിറ്റേ ദിവസം രാവിലെ തന്നെ ഉണ്ണി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി..... സ്മൃതി രണ്ട് ദിവസം കൂടെ അവിടെ നിന്നതിനു ശേഷം ആണ് നവനീയത്തിലോട്ട് യാത്ര തിരിച്ചത്...... ❣️❣️❣️❣️❣️❣️ ഋതുക്കൾ മാറി വന്നു...... അതിനൊത്തു അവരുടെ ജീവിതവും....... ആരുവും നീരുവും വളർന്നു...... അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും ആസ്വദിച്ചു വീട്ടുക്കാർ.....അവർക്ക് നന്മയും തിന്മയും പറഞ്ഞു കൊടുത്തു കൊണ്ട് അവരെ നല്ല രീതിയിൽ വളർത്തി ഉണ്ണിയും സ്മൃതിയും.......

ഇരുവരുടെയും കുസൃതികൾക്ക് മാത്രം ഒരു മാറ്റവുമില്ല...... സ്കൂളിൽ പോയി തുടങ്ങിയത് മുതൽ വികൃതി കാണിക്കൽ കൂടുതൽ ആണ്.... എന്നാൽ ഉണ്ണിയുടെ വയക്ക് നല്ല പോലെ പേടിയാണ് ഇരുവർക്കും..... പഠിക്കാനും കായിക തരത്തിലും ഇരുവരും ഒന്നിനൊന്നു മെച്ചം എന്നത് പോലെ രണ്ടാളും മിടുക്കന്മാർ ആണ്..... നീരുവിൻ വരയ്ക്കാൻ ആണ് കഴിവെങ്കിൽ ആരു നല്ല പാടും..... അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു കൊണ്ട് ഉണ്ണി ആരുവിനെ സംഗീതം പഠിക്കുവാനും നീരുവിനെ ചിത്ര രചന ക്ലാസിനും ചേർത്തി..... ഇരുവർക്കും ഇപ്പോൾ എട്ട് വയസ്സ് കഴിഞ്ഞു...... ശിവാനി രണ്ടാമതൊരു കുഞ്ഞിന് ജന്മം നൽകി.... അതിന് ശേഷം ഉണ്ണിയോടും സ്‌മൃതിയോടും രണ്ട് പേർക്കും പറയാൻ ഉള്ളത് ഒരു കാര്യം മാത്രം ആയിട്ട് മാറി..... അവർക്ക് കളിപ്പിക്കാൻ സ്വന്തം ആയിട്ട് ഒരു കുഞ്ഞാവയെ വേണം എന്ന്..... അവരെ പോലെ തന്നെ ഉണ്ണിക്കും സ്‌മൃതിക്കും ഒരു കുഞ്ഞെന്ന മോഹം ഉള്ളിൽ ഉണർന്നു...... മാസങ്ങളുടെ കാത്തിരിപ്പ് ആയിരുന്നു പിന്നീട്....

ഓരോ മാസവും വിരുന്നായിട്ട് എത്തുന്ന രക്ത തുള്ളികൾ ഇനിയൊരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കുവാൻ ഉള്ള ദൈർഗ്യം വർധിപ്പിച്ചു...... എപ്പോഴാ കുഞ്ഞാവ വരിക എന്ന ഇടെയ്ക്കുള്ള ഇരുവരുടെയും ചോദ്യം കൂടെ ആയതും സ്‌മൃതിയിൽ നോവ് ഉണർന്നു......എന്നിട്ടും പ്രതീക്ഷ കൈ വിട്ടില്ല....... പതിവ് പോലെ രാത്രിയിൽ ഉണ്ണിയുടെ നെഞ്ചിൽ ചേർന്നു കൊണ്ട് ഇരിക്കുക ആണ് സ്മൃതി..... അവളിലെ സങ്കടം രാത്രിയിൽ ഉണ്ണിയുടെ നെഞ്ചിലായി കിടന്നു കൊണ്ട് മൗനമായി അവനോട് പറഞ്ഞു തീർത്തു...... "സ്മൃതി....... ഈ മാസം നിന്റെ പതിവ് തെറ്റിയിട്ട് മൂന്നു ദിവസം ആയില്ലേ..... നമ്മുക്ക് ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കിയാലോ...... " എന്തോ ഓർത്തു കൊണ്ട് ഉണ്ണി പറഞ്ഞപ്പോൾ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി നോക്കിയവൾ...... "കയിഞ്ഞ മാസം ഇതെ പോലെ തന്നെ ആയിരുന്നില്ലേ കിച്ചേട്ടാ എന്നിട്ടോ നിരാശ ആയിരുന്നില്ലേ...... ഇതും അത് പോലെ ആണെങ്കിൽ..... എന്തായാലും കുറച്ചു ദിവസം കൂടെ കഴിയട്ടെ എന്നിട്ട് നോക്കാം.... ഇത്തവണയും നിരാശ ആണെങ്കിൽ നമുക്ക് ഡോക്ടറെ പോയി കാണാം......"

ഉണ്ണിക്കുള്ള മറുപടി കൊടുത്തു കൊണ്ടവൾ അവനിൽ നിന്നും അകന്നു കിടന്നു....... അപ്പോഴും ഒരു സംശയം പോലെ അവളുടെ കൈകൾ ഉദരത്തിൽ ചേർന്നിരുന്നു....... മൂന്നു ദിവസം കൂടെ കാത്തിരുന്നതിന് ശേഷം ഉണ്ണി വാങ്ങി കൊടുത്ത പ്രെഗ്നൻസി കിറ്റ് കയ്യിൽ എടുത്തു കൊണ്ട് ചെക്ക് ചെയ്യാൻ തീരുമാനിച്ചു....... പുലർച്ചെ എഴുന്നേറ്റ് കൊണ്ട് ഉണ്ണിയെ ഉണർത്താതെ അവൾ കിറ്റുമായി ബാത്‌റൂമിലേക്ക് കയറി...... അതിൽ തെളിഞ്ഞു വരുന്ന വരകൾ കാണെ എന്തിനെന്നു അറിയാതെ അവളുടെ ഇരു മിഴികളും നിറഞ്ഞൊഴുകി..... ഏറെ സമയം അതിലേക്ക് മിഴികൾ നട്ട് കൊണ്ട് നിന്നവൾ.... സ്വബോധത്തിലേക്ക് തിരികെ എത്തിയതും അത് കയ്യിൽ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി...... വാതിൽ അടച്ചു തിരിഞ്ഞവൾ ഹെഡ് ബോർഡിൽ തല ചായ്ച്ചു കൊണ്ട് കിടക്കുന്ന ഉണ്ണിയെ കാണെ അവന്റെ അടുത്തേക്ക് നടന്നടുത്തു...... കയ്യിൽ കരുതിയ കിറ്റ് അവൻ നേരെ നീട്ടിയവൾ..... അവളുടെ നിറഞ്ഞ മിഴികളിൽ നോക്കി കൊണ്ട് അവളുടെ കൈകളിൽ നിന്നുമത് വാങ്ങി നോക്കി ഉണ്ണി....

വീണ്ടും ഒരച്ഛൻ ആവാൻ പോവുകയാണ് താൻ എന്ന തിരിച്ചറിവിൽ അവന്റെ മനവും സന്തോഷത്താൽ തുടി കൊട്ടി..... ഒന്നും മിണ്ടാതെ തന്റെ മുന്നിൽ മിഴികൾ നിറച്ചു നിൽക്കുന്നവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു ഉണ്ണി...... അത് തന്നെ ആയിരുന്നു അവളും ആഗ്രഹിച്ചിരുന്നത്....... ഏറെ സമയം അങ്ങനെ നിന്നവർ..... ഇരുവരുടെയും ഹൃദയമിടിപ്പ് സാധരണ പോലെ ആവുന്നത് വരെയും...... ആരെക്കാളും മുന്നേ പുതിയ അതിഥിയുടെ വരവിനെ കുറിച്ച് പറഞ്ഞത് തക്കുടുകളോട് ആയിരുന്നു....... ആ വാർത്ത കേൾക്കുമ്പോൾ ഉള്ള ഇരുവരുടെയും പ്രതികരണം കാണാൻ അവരെ തന്നെ ഉറ്റ് നോക്കി സ്‌മൃതിയും ഉണ്ണിയും...... ഇരുവരുടെയും മുഖത്തു വിരിയുന്ന ചിരിയിൽ നിന്നും തന്നെ അവർക്ക് ഊഹിക്കാം ആയിരുന്നു അവർ എത്ര മാത്രം ഒരു കുഞ്ഞാവയെ ആഗ്രഹിക്കുന്നു എന്നത്..... ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു കൺഫേം ചെയ്തതിന് ശേഷം മധുരം നൽകി കൊണ്ട് വീട്ടിൽ ഉള്ളവരെയും പുതിയ അതിഥിയുടെ വരവ് അറിയിച്ചു......

ആദ്യത്തെ ഗർഭ കാലം പോലെ ആയിരുന്നില്ല ഇത്തവണ സ്‌മൃതിക്ക്..... ഭക്ഷണം ഒരു പിടി പോലും കഴിക്കാൻ പറ്റാതെ ശർദിൽ അവളെ വിടാതെ പിന്തുടർന്നു...... അവൾക്ക് ആകെ കഴിക്കാൻ പറ്റിയത് അവിൽ മാത്രം ആയിരുന്നു...... സ്‌മൃതിയുടെ അവസ്ഥ കണ്ടു ഏറ്റവും സങ്കടപ്പെട്ടത് ആരുവും നീരുവും ആയിരുന്നു..... നാല് മാസം അവളിൽ നിന്നും കൊഴിഞ്ഞു പോയി..... വയർ ഇത്തിരി വീർത്തു ഇപ്പോൾ ശർദിൽ ഇല്ല ഭക്ഷണം എല്ലാം കഴിക്കാൻ പറ്റുന്നുണ്ട്..... ഏഴാം മാസം അടുത്തപ്പോയെക്കും പണ്ടത്തതിനേക്കാൾ ഇത്തിരി കൂടെ തടി വെച്ചു സ്മൃതി..... കൂട്ടി കൊണ്ട് പോവൽ ചടങ്ങ് നടത്തുവാൻ ഉള്ള ചർച്ച ഉയർന്നപ്പോൾ തന്നെ ഉണ്ണി അത് തടഞ്ഞു.... ഇത്തവണ അവളെ എവിടേക്കും വിടില്ലെന്ന ഉറച്ച നിലപാടിൽ ആയിരുന്നു അവൻ...... സ്മൃതിക്ക് എട്ടാം മാസം പൂർത്തിയായതും രണ്ട് മാസം ലീവ് ചോദിച്ചു വാങ്ങി ഉണ്ണി..... അവൾക്കൊപ്പം തന്നെ കൂട്ടിരുന്നു അവൻ..... അവന്റെ കരുതലും പ്രണയവുമെല്ലാം അവൾ ആസ്വദിച്ചു........ അവൻ കൂടെ ഉണ്ടായത് കൊണ്ട് തന്നെ പകുതിയിൽ ഏറെ ടെൻഷനും അവളിൽ ഉണ്ടായിരുന്നില്ല.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story