നിനക്കായ്‌❤: ഭാഗം 59

ninakkay mufi

രചന: MUFI

വർഷങ്ങൾക്ക് ശേഷം ഉള്ള ധനു മാസ പുലരി........ "ലച്ചേച്ചി അച്ചുനെ പിടിച്ചു വെച്ചേ......" നീരുവിന്റെ ശബ്ദം ഹാളിൽ ഉയർന്നു...... ലച്ചുവിന്റെ മറവിൽ നിന്ന് കൊണ്ട് ആരുവിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് അവിടെ നിന്നും ഓടിയവൾ....... മുറ്റത്തേക്ക് ഓടിയവൾ ഉണ്ണിയെ കാണെ സ്വിച്ച് ഓഫ് ആയത് പോലെ സ്റ്റക്ക് ആയി നിന്നു..... "അച്ചേ അച്ഛ എന്താ ഇത്രയും നേരത്തെ......" മുഖത്തു നിഷ്കളങ്കത വാരി വിതറിയവൾ ചോദിക്കവേ ഉണ്ണി അവളെ സംശയത്തോടെ നോക്കി നിന്നു..... അവന്റെ കണ്ണുകൾ പിറകിൽ ആയിട്ട് മറച്ചു വെച്ചേക്കുന്ന കൈകളിലേക്ക് നീണ്ടു...... "അച്ചു എന്താ മോളെ നി മറച്ചു പിടിച്ചേക്കുന്നെ...." അത് ചോദിച്ചു അവളുടെ കൈ വലിക്കാൻ നോക്കിയതും അച്ചു അവനിൽ നിന്നും അത് മറക്കാൻ ശ്രമിച്ചു..... "എന്റെ പൊന്ന് പോലീസെ ഇത് ഒന്നുമില്ല നീരുവേട്ടൻ വരച്ച ചിത്രം ആണ് അത് ഇപ്പോൾ അച്ഛ കാണേണ്ട പിന്നെ ഒരിക്കൽ ഞാൻ കാണിച്ചു തരാം...." അപ്പോയെക്കും നീരുവും അവിടെ എത്തിയിരുന്നു.....അച്ഛനെ കാണെ അവൻ അവിടെ നിന്ന് പരുങ്ങി......

അവനെ നോക്കി കണ്ണുരുട്ടി അച്ചു..... ആ സമയം മതി ആയിരുന്നു ഉണ്ണിക്ക് അവളുടെ കൈകളിൽ നിന്നും ആ പേപ്പർ കൈവശം ആക്കുവാൻ..... അത് അറിഞ്ഞു കൊണ്ട് തിരിഞ്ഞു ഉണ്ണിയെ നോക്കി അച്ചു എന്ന അഹാന..... പതിനേഴു വയസ്സ് കാരി..... "ആരാ നീരു ഇത്......" ഒരു പെൺ കുട്ടിയുടെ മുഖ ഛായ ആയിരുന്നു അതിൽ വരച്ചിരുന്നത്..... "അത് അച്ഛ എന്റെ കൂട്ടുകാരി ആണ് അവൾ വരച്ചു കൊടുക്കുമോ ചോദിച്ചപ്പോൾ വരച്ചത് ആണ്....." നാവിനു തുമ്പിൽ വന്ന നുണ പറഞ്ഞു നിഷ്കു ആയിട്ട് നിന്നു നീരു.... ഉണ്ണി അവനെ നോക്കി വിശ്വസിച്ച മട്ടിൽ മൂളി പേപ്പർ അച്ചുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് അകത്തേക്ക് കയറി പോയി..... "സ്മൃതി........" ഹാളിൽ കയറിയപ്പോൾ തന്നെ ഉണ്ണി സ്‌മൃതിയെ ഉറക്കെ വിളിച്ചു.....അവന്റെ ശബ്ദം കാതുകളിൽ അലയടിക്കവേ ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി കൊണ്ട് സ്മൃതി ഹാളിലേക്ക് നടന്നു..... "സ്മൃതി കോഫി......" അത്രയും പറഞ്ഞു കൊണ്ട് പടികൾ കയറി പോവുന്നവനെ ഒന്ന് നോക്കി കൊണ്ടവൾ അടുക്കളയിലേക്ക് പോയി.....

അവനുള്ള കോഫിയുമായി അവൾ പടികൾ കയറി പോവുന്നത് കാണെ അച്ചുവും നീരുവും ചിരിച്ചു...... "അച്ചേടെ അമ്മേടെ പ്രണയം അത് വേറെ ലെവൽ ആണല്ലേ നീരേട്ടാ........" "പിന്നെല്ലാതെ...... അവരെ പോലെ അവർ മാത്രമേ ചിലപ്പോൾ ഉണ്ടാവുള്ളു..... " "ഹ്മ്മ് എല്ല അച്ഛ ചോദിച്ചപ്പോൾ മോൻ എന്താ പറഞ്ഞത് കൂട്ടുകാരി ആണ് ആ കുട്ടി എന്നല്ലേ...... എല്ലാതെ ആരവേട്ടന്റെ പ്രണയിനി എല്ലാലെ....." "എടി കാന്താരി...... മെല്ലെ പറ അവൻ കേൾക്കേണ്ട പിന്നെ കിട്ടുന്നത് മൊത്തം എനിക്ക് ആവും....." "ഓഹ് ഞാൻ ഒന്നും പറയുന്നില്ല...... ആ കള്ള കാമുകൻ ഇങ് വരട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ ആ പാട്ട് കാരൻ ചേട്ടൻ...." ചവിട്ടി തുള്ളി കൊണ്ട് പോവുന്നവളെ ചെറു ചിരിയോടെ നോക്കിയവൻ...... ❣️❣️❣️❣️❣️ ഉണ്ണി രണ്ടാഴ്ച ആയിട്ട് എറണാകുളം ആയിരുന്നു തിരിച്ചു ഇന്നാണ് വീട്ടിൽ എത്തിയത്....... കാല ചക്രം മാറി വന്നപ്പോൾ ഉണ്ണിക്ക് വീണ്ടും സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി..... ഇപ്പോൾ ഉണ്ണിയും കുടുംബവും നവനീയത്തിൽ തന്നെ ആണ് താമസം.... ശ്വേത പ്രദീപിനൊപ്പം തന്നെ ആണ്....

നവനീയത്തിന്റെ അടുത്തായിട്ട് ശിവൻ വീട് വെച്ച് കൊണ്ട് താമസം മാറി.....സരസ്വതി അമ്മ രണ്ട് വീടുകളിലും ആയിട്ട് നിൽക്കും..... "കിച്ചേട്ടൻ ഇന്ന് വഴികുന്നേരം എത്തും എന്നല്ലേ പറഞ്ഞത്........" ബാത്‌റൂമിൽ നിന്നും കുളിച്ചു ഇറങ്ങി വന്ന ഉണ്ണിയെ നോക്കി കൊണ്ട് ചോദിച്ചു സ്മൃതി.... "ഹാ അങ്ങനെ എത്താൻ പറ്റുള്ളൂ എന്ന് തന്നെ ആണ് ഞാനും വിചാരിച്ചത് പക്ഷെ വിചാരിച്ചതിലും നേരത്തെ തന്നെ പണികൾ ഒക്കെ തീർന്നപ്പോൾ പിന്നെ അവിടെ നിൽക്കാതെ ഇങ്ങോട്ട് പൊന്നു........" "ഹ്മ്മ്......." അതിന് മറുപടി എന്നത് പോലെ ഒന്ന് മൂളുക മാത്രം ചെയ്തു സ്മൃതി..... "കിച്ചേട്ടനെ ഇന്നലെ അമ്പല കമ്മറ്റികാർ വന്നപ്പോൾ അന്വേഷിച്ചിരുന്നു അടുത്ത ആഴ്ച ഉത്സവം തുടങ്ങുക എല്ലേ....." അവൻ ഇടാനുള്ള ഡ്രസ്സ്‌ എടുത്തു കൊടുത്തു കൊണ്ട് പറയുന്ന സ്മൃതിയുടെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ട് അവളെയും നോക്കി ഡോറിൽ ചാരി നിന്നു ഉണ്ണി..... എന്നാൽ ഇതൊന്നും അറിയാതെ സ്മൃതി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു....... ഉണ്ണിയുടെ മറുപടി ഒന്നും കേൾക്കാതെ വന്നതും തിരിഞ്ഞു നോക്കിയ സ്മൃതി കാണുന്നത് അവളെ തന്നെ നോക്കി നിൽക്കുന്ന ഉണ്ണിയെ ആയിരുന്നു..... അവൾ അവനെ നോക്കി എന്തെന്ന പോലെ പുരികം പൊക്കി.....

അവൻ വാതിൽ ലോക്ക് ചെയ്തു കൊണ്ട് അവൾക്ക് അരികിലേക്ക് ആയിട്ട് നടന്നടുത്തു..... അവൻ തന്നിലേക്ക് ആണ് അടുത്ത് വരുന്നത് എന്നറിഞ്ഞിട്ടും അവളിൽ യാതൊരു വിധ വിറയലോ ഭയമോ ഇല്ലായിരുന്നു.... പകരം അവൻ മുന്നിൽ ഗൗരവം നടിച്ചു നിന്നത് എല്ലാതെ..... "എന്താണ് പെണ്ണെ മുഖത്തു ഇത്ര ഗൗരവം....." പതിവ് കുസൃതി ചിരിയുമായി മീശ പിരിച്ചു കൊണ്ട് അവളുടെ സൈഡിൽ ആയിട്ട് കൈകൾ വെച്ച് കൊണ്ട് ചോദിച്ചു ഉണ്ണി..... "നിങ്ങൾക്ക് മാത്രം ആണോ മനുഷ്യ ഗൗരവം ഒക്കെ പറ്റുള്ളൂ....." ചുണ്ടിൽ വിരിഞ്ഞ ചിരിയെ അവനിൽ നിന്നും മറച്ചു കൊണ്ടുള്ള അവളുടെ മറു ചോദ്യം..... അവനിൽ അത് കുസൃതി ഭാവം വരുത്തി..... അവന്റെ മാറി വന്ന മുഖ ഭാവം നോക്കി കൊണ്ട് അവനിലേക്ക് തന്നെ മിഴികൾ ഊഞ്ഞി കൊണ്ട് നിന്നവൾ..... "എല്ലല്ലോ എന്റെ പെണ്ണിനും ആവാം ഇത്തിരി ഗൗരവം ഒക്കെ പക്ഷെ എന്റെ അടുത്ത് നിന്റെ ഈ മുടുപടം ഒന്നും വിലപോകില്ല പെണ്ണെ......" ചെറു ചിരിയാൽ ഉണ്ണി പറയവേ സ്‌മൃതിയിലേക്കും അത് വ്യാപിച്ചു...... അവളുടെ മുഖത്തു ചുവപ്പ് രാശി പടരുവാൻ അതിക സമയം വേണ്ടി വന്നില്ല......

അത് മറക്കാൻ എന്ന പോലെ ഉണ്ണിയുടെ ഇടനെഞ്ചിൽ ആയിട്ട് മുഖം വെച്ച് കൊണ്ട് അവനെ ഇറുകെ പുണർന്നവൾ..... തിരിച്ചു ഉണ്ണിയുടെ കൈകളും അവളെ വലയം ചെയ്തു......... ❣️❣️❣️❣️❣️ "ടാ തെണ്ടി നിന്നോട് ആരാടാ അവളോട് ഉള്ള സത്യങ്ങൾ മുഴുവനും പറയാൻ പറഞ്ഞത്....." "ഞാൻ പോയി പറഞ്ഞത് ഒന്നുമെല്ല അവൾ ഞാൻ വരച്ചത് എങ്ങനെ ഉണ്ടെന്ന് നോക്കുമ്പോൾ മുറിയിലേക്ക് കയറി വന്നത് ആണ്....... അവൾ അത് എടുത്തു ആരാണെന്നു ചോദിച്ചപ്പോൾ അച്ഛനോട് പറഞ്ഞത് തന്നെ ആണ് പറഞ്ഞത് പക്ഷെ നി പറഞ്ഞത് പോലെ Ak എന്ന് നിന്റെ ചിഹ്നം കൂടെ വരച്ചിരുന്നു ചെറുതായിട്ട് അത് കണ്ടപ്പോൾ പിന്നെ അവൾ മുഴുവനും പറയിപ്പിച്ചു.... ഇതൊന്നും പോരാഞ്ഞിട്ട് ആ കൂട്ടി കാന്താരി ആ പേപ്പർ തിരികെ തരണം എങ്കിൽ നൂറ്റെമ്പത് രൂപേടെ ഡയറി മിൽക്ക് ബബ്ലി കൂടെ വാങ്ങി കൊടുക്കണം എന്ന്..... അത് സമ്മതിച്ചപ്പോൾ പിന്നെ നീളുകയാണ് അവളെ ലിസ്റ്റ്...... അവളിൽ നിന്നും അത് വാങ്ങിക്കാൻ നോക്കിയപ്പോൾ പെണ്ണ് മുറിയിൽ നിന്നും ഇറങ്ങി ഓടി...... അവസാനം അച്ഛൻ കണ്ടു....." നീരു പറഞ്ഞു നിർത്തി കൊണ്ട് ആരുവിനെ നോക്കിയപ്പോൾ അവൻ സിനിമ കഥ കേട്ടത് പോലെ ഇരിക്കുന്നു...... "എടാ അവൾക്ക് കൊടുക്കേണ്ട ചോക്ലേറ്റ് മോൻ വഴികിയിട്ട് വാങ്ങി കൊണ്ട് പോര് എല്ലെങ്കിൽ പറയേണ്ടല്ലോ ബാക്കി......"

"വാങ്ങിച്ചോളാം....." അത്രയും പറഞ്ഞു കൊണ്ട് ബുള്ളറ്റിന്റെ ചാവിയുമെടുത്തു കൊണ്ട് പുറത്തേക്ക് പോയി ആരു..... നീരു അവന്റെ മുറിയിലേക്കും...... ❣️❣️❣️❣️❣️ രാത്രിയിൽ അച്ചുവിനെ കണ്ടു സംസാരിക്കാൻ അവളെ നോക്കി ഇറങ്ങി ആരു.... കൂടെ നീരുവും ഉണ്ട്.... ഹാളിൽ ഒന്നും അവളെ കാണാത്തതു കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു ഇരുവരും.... പ്രതീക്ഷിച്ചത് പോലെ അവൾ മുറിയിൽ ഉണ്ടായിരുന്നു..... കാര്യം ആയിട്ട് എന്തൊക്കെയോ എഴുതുക ആയിരുന്നു അവൾ...... "അച്ചുസെ......." ആരുവും നീരുവും അച്ചുവിന്റെ മുറിയിലേക്ക് കയറി.... ആരു ആണ് അച്ചുവിനെ വിളിച്ചത് എന്നാൽ അവനെ മൈൻഡ് ചെയ്യാതെ എഴുതി കൊണ്ടിരുന്നത് തുടർന്നു അവൾ.... നീരു അവനെ നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് അച്ചുവിന്റെ അപ്പുറത്ത് ആയിട്ട് ഇരുന്നു.... "ഏട്ടന്റെ കൂട്ടി പിണക്കം ആണോ.... " അവളിൽ നിന്നും പ്രതികരണം ഒന്നും കാണാതെ വന്നതും അവൻ വീണ്ടും വിളിച്ചു.... "നീരേട്ടാ ഏട്ടനെ വിളിച്ചു കൊണ്ട് പോയെ എനിക്ക് ഒത്തിരി എഴുതാൻ ഉള്ളതാണ്...."

ആരുവിനെ നോക്കുക പോലും ചെയ്യാതെ നീരുവിനോട് ആയിട്ട് പറഞ്ഞവൾ..... "അച്ചു ഏട്ടൻ പറയാൻ ഉള്ളത് എന്താണെന്നു എങ്കിലും മോൾ കേൾക്ക് എന്നിട്ട് നി അവനോട് പിണങ്ങി നടന്നോ....." ആരുവിന്റെ ദയനീയ ഭാവം കാണെ നീരു പറഞ്ഞു........ "ഞാൻ എന്താ കേൾക്കേണ്ടത്...... നിങ്ങളോട് ഞാൻ എന്തെങ്കിലും കാര്യം മറച്ചു വെച്ചിട്ടുണ്ടോ... അങ്ങനെ വല്ലതും ഞാൻ ചെയ്താൽ നിങ്ങൾക്ക് സഹിക്കാൻ ആവുമോ.... ആരു ഏട്ടൻ ആ ചേച്ചിയെ ഈ അടുത്ത് ആയിട്ട് ഒന്നും ഇഷ്ടപ്പെട്ടത് എല്ലല്ലോ വർഷം ഒന്ന് കഴിഞ്ഞില്ലേ..... എന്നിട്ട് ഇത്രയും കാലത്തിനിടെ ഒന്ന് പറയാൻ തോന്നിയോ ഇല്ലല്ലോ.... അത് കൊണ്ട് നിക്ക് ഇനി ഒന്നും കേൾക്കേണ്ട...... " കണ്ണുകൾ നിറഞ്ഞപ്പോൾ അത് തുടച്ചു മാറ്റി കൊണ്ട് ബുക്ക്‌ അടച്ചു കൊണ്ടവൾ ബെഡിലേക്ക് കിടന്നു..... മുഖം തലയണയിൽ വെച്ച് കൊണ്ടവൾ കണ്ണുനീരിനെ പിടിച്ചു നിർത്തി....... ആരുവിനെ ദേശിച്ചു നോക്കി നീരു..... ആരുവിന്റെ മുഖവും ഇപ്പോൾ കരയും എന്നത് പോലെ ആയിരുന്നു...... അഹാന പറഞ്ഞത് പോലെ അവർ മൂവർക്കും ഇടയിൽ രഹസ്യങ്ങൾ ഒന്നുമില്ല..... സഹോദരങ്ങൾ ആണെങ്കിലും അവർ നല്ല കൂട്ടുക്കാർ കൂടെ ആണ്...... ആരുവും നീരുവും അവൾക്ക് ഇരു വശങ്ങളിൽ ആയിട്ട് കിടന്നു.......

പിന്നെ ആരു തന്നെ സംസാരിച്ചു തുടങ്ങി..... "അച്ചു മോളെ നിന്നോട് പറയാൻ പല പ്രാവശ്യം വിചാരിച്ചത് ആണ് എന്നാൽ എന്റെ ഇഷ്ട്ടം അവളെ അറിയിച്ചെങ്കിലും അവളിൽ നിന്നും ഒരു പ്രതികരണം കിട്ടിയില്ല ഒരു മാസം മുന്നേ ആണ് അവൾ തിരിച്ചു ഇഷ്ട്ടം ആണെന്ന് പറയുന്നത്...... അവൾക്ക് എന്നെ ഇഷ്ട്ടം ആവാതെ നിന്നോട് പറഞ്ഞത് കൊണ്ട് എന്ത് കാര്യം അത് കൊണ്ടാണ് മറച്ചു വെച്ചത്.... ഈ ഏട്ടനോട് മോൾ ക്ഷമിക്കില്ലേ.... ഇനി ഒരു കാര്യവും മറച്ചു വെക്കില്ല....." "ഏട്ടനോട് മിണ്ടില്ലേ...... " ഒന്നും മിണ്ടാതെ കിടക്കുന്നവളെ കാണെ വീണ്ടും പറഞ്ഞു ആരു...... "ഞാൻ ഒന്ന് ആലോചിക്കട്ടെ......." അത്ര മാത്രം പറഞ്ഞു കൊണ്ട് ഇരുവരെയും തോളിൽ കൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് കണ്ണടച്ച് കിടന്നു അച്ചു..... ചെറു ചിരിയാൽ ആരുവും നീരുവും അവളെയും ചേർത്ത് പിടിച്ചു...... വാതിൽക്കൽ നിന്ന് അവരുടെ സംസാരവും പ്രവർത്തിയും എല്ലാം ചെറു ചിരിയാൽ നോക്കി നിന്നു ഉണ്ണിയും സ്‌മൃതിയും....... ❣️❣️❣️❣️❣️❣️ "അമ്മ ഇനിയും റെഡി ആയില്ലേ......"

നീരു മുറിയിലേക്ക് കയറി കൊണ്ട് ചോദിച്ചു... "ഹാ ഇപ്പോൾ കഴിയും മോനെ നി താഴെക്ക് ചെല്ല് ഞാൻ നിന്റെ അച്ഛന്റെ ഡ്രസ്സ്‌ ഒന്ന് എടുത്ത് വെച്ചിട്ട് വരാം......" നീരു മുറി വിട്ട് പോയി..... സ്‌മൃതി ഉണ്ണിയുടെ യൂണിഫോം വാച്ച് തൊപ്പി ഒക്കെ എടുത്തു ബെഡിൽ വെച്ചു.... അപ്പോയെക്കും ഉണ്ണി കുളിച്ചിറങ്ങിയിരുന്നു...... "കിച്ചേട്ടാ ഞാൻ ട്രസ്റ്റിലേക്ക് പോവുകയാണ്...... നീരു കാത്ത് നിൽക്കുക ആണ് നാളെ ആണല്ലോ നമ്മൾ പ്ലാൻ ചെയ്ത പ്രോഗ്രാം......." ഒരു കുഞ്ഞു പൊട്ട് എടുത്ത് നെറ്റിയിൽ വെച്ച് തിരിഞ്ഞു കൊണ്ട് ഉണ്ണിയോട് പറഞ്ഞു.... "ഹ്മ്മ്...... നാളെ ഞാനും വരുന്നുണ്ട്......കുറെ ആയില്ലേ അവിടേക്ക് വന്നിട്ട്....." "ഹാ എന്ന ശെരി ഞാൻ പോട്ടെ ചെക്കൻ കാത്ത് നിൽക്ക....." ഉണ്ണിയോട് യാത്ര പറഞ്ഞു കൊണ്ട് നീരുവിനോപ്പം കൃഷ്ണ സ്വന്തനം സെന്ററിലേക്ക് യാത്ര തിരിച്ചു................ തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story