നിനക്കായ്‌❤: ഭാഗം 9

ninakkay mufi

രചന: MUFI

എന്നാൽ പിന്നെ ശെരി ടീച്ചറെ ഞാൻ ഇറങ്ങാണ് നേരം വഴികിയാൽ ബസ് പോകും.... സ്മൃതി ഒന്നിച്ചു വർക്ക് ചെയ്യുന്ന ടീച്ചറോട് യാത്ര പറഞ്ഞു കൊണ്ട് കോളേജിൽ നിന്നും ഇറങ്ങി.... ബസ് സ്റ്റോപ്പ്‌ ലക്ഷ്യം വെച്ചവൾ നടന്നു.... പെട്ടന്നാണ് ഒരു വണ്ടി അവൾക്ക് മുന്നിൽ വന്ന് നിർത്തിയത്.... പെട്ടെന്ന് ഞെട്ടിയ സ്മൃതി ഒന്ന് പിന്നിലേക്ക് വെച്ച് പോയി.... ബൈക്കിൽ ഇരുന്നു അവളെ നോക്കി ചിരിക്കുന്ന ഉണ്ണിയെ കണ്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി.... സാദാ വേഷത്തിൽ ആണ് ഉണ്ണി ഉള്ളത്... എന്നാലും കൊച്ചേ നിനക്ക് ഇത്രയും ദൈര്യം മാത്രമാണോ ഉള്ളു... ഞാൻ വിചാരിച്ചു നീ വീര ശൂര പരാക്രമി ആണെന്ന്.... ഉണ്ണി സ്‌മൃതിയെ ഒന്ന് വട്ടാക്കാൻ വേണ്ടി പറഞ്ഞു.... അത് കൂടെ കേട്ടതും സ്‌മൃതിയുടെ മുഖം വീർത്തു..... അതിങ്ങനെ വീർപ്പിച്ചു ബലൂൺ പോലെ ആക്കണ്ട...

ഞാൻ വെറുതെ തന്നെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്.... താൻ വന്ന് വണ്ടിയിൽ കയറ് ഞാൻ കൊണ്ട് വിടാം വീട്ടിലോട്ട്..... അത്രയും സമയം മിണ്ടാതെ നിന്ന സ്മൃതി അത് കേൾക്കെ അപ്പോൾ തന്നെ മറുപടി കൊടുത്തു... വേണ്ട ഞാൻ ബസ്സിൽ പോയിക്കോളാം സർ പോയിക്കൊള്ളൂ.... ഞാൻ അങ്ങോട്ടേക്ക് തന്നെ എല്ലേ അപ്പോൾ പിന്നെ എന്റെ കൂടെ പോരുന്നത് എല്ലേ നല്ലത്... വെറുതെ ബസ്സിൽ തൂങ്ങി പിടിച്ചു പോവണ്ടെ... അത് കൊണ്ട് വാശി കാണിക്കാതെ കയറ്... വേണ്ട ഞാൻ വരുന്നില്ല.....സർ പോയിക്കൊള്ളൂ... ശെടാ ഞാൻ തന്നെ പിടിച്ചു വിഴുങ്ങുക ഒന്നും ചെയ്യില്ല.... തന്നെ വൈഷ്ണ അന്വേഷിച്ചിരുന്നു ഒന്ന് അവിടെ വരെയും ഇയാളെ കൂട്ടി പോവണം പറഞ്ഞു അത് കൊണ്ടാണ് വിളിക്കുന്നെ... തന്റെ അച്ഛനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് മോൾ കളിക്കാതെ കയറാൻ നോക്ക്... ഇനിയും നീ കയറില്ല എന്ന ഉറച്ച തീരുമാനത്തിൽ ആണെങ്കിൽ നിന്നെ ഞാൻ തൂക്കി എടുത്തു കൊണ്ട് പോവും....

അത് കൊണ്ട് എന്ത് വേണം എന്ന് നിനക്ക് തീരുമാനിക്കാം... അവൻ പറഞ്ഞു കൊണ്ട് സ്‌മൃതിയെ നോക്കി... അവൾ അവനെ ഒന്ന് ഇരുത്തി നോക്കി അവൻ പിറകിൽ ആയിട്ട് കയറി... ഉണ്ണി അവളെ ഒന്ന് നോക്കി ബൈക്ക് മുന്നോട്ട് എടുത്തു..... *** ക്ലാസ്സിലെ കുട്ടികളെ കയ്യിൽ എടുത്തു ചുരുങ്ങിയ നാൾ കൊണ്ട് തന്നെ കോളേജ്ലെ ടീച്ചേഴ്‌സിന്റെ ഇടയിൽ ഉന്നത സ്ഥാനം കരസ്തമാക്കി മിടുക്കി ആയെല്ലോ താൻ..... വൈഷ്ണയുമായി സംസാരിക്കെ സ്‌മൃതിയോടായി അവൾ പറഞ്ഞത് കേട്ട് അവൾ വെറുതെ ഒന്ന് ചിരിച്ചു.... ആ പിന്നെ എന്റെ ഹസ്ബൻഡ് നാട്ടിൽ വന്നിട്ടുണ്ട്.... പുതിയ കൂട്ടുകാരിയെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു... മുകളിൽ ഉണ്ട് ഞാൻ വിളിച്ചു വരാം..... സ്‌മൃതിയും ഉണ്ണിയും ഹാളിൽ ഉള്ള സെറ്റിയിൽ പോയി ഇരുന്നു....അവിടെ കണ്ട മാഗസിൻ എടുത്തു വെറുതെ എന്ന പോലെ സ്മൃതി അത് തുറന്നു നോക്കി.... സ്‌മൃതി ഇതാണ് എന്റെ ഹസ്ബൻഡ് മഹേഷ്‌... വൈഷ്ണയുടെ ശബ്ദം കേൾക്കെ ഇരുവരും മുന്നിലേക്ക് നോക്കി....

സ്റ്റൈർ ഇറങ്ങി വൈഷ്ണക്ക് ഒപ്പം വരുന്ന ആളെ കണ്ടതും സ്‌മൃതിയുടെ കയ്യിൽ നിന്നും മാഗസിൻ ഊർന്നു കൊണ്ട് നിലം പതിച്ചു.... ഉണ്ണി വേഗം തന്നെ അതെടുത്തു വെച്ച് സ്‌മൃതിയെ നോക്കി എന്നാൽ അവളിലെ ഭാവം അവൻ മനസ്സിലായില്ല... ഹായ് ഉണ്ണി ഹായ് സ്മൃതി..... മഹേഷ്‌ ഇരുവരോടും ആയി പറഞ്ഞു കൊണ്ട് ഉണ്ണിക്ക് ഹസ്തദാനം നൽകി ഇരുവർക്കും ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു.... ഉണ്ണി ഇരുന്നു സ്‌മൃതിയെ നോക്കിയപ്പോൾ കാണാൻ പാടില്ലാത്ത എന്തോ കണ്ടത് പോലെ ആയിരുന്നു.... സ്‌മൃതിയെ കയ്യിൽ പിടിച്ചു ഇരുത്തി ഉണ്ണി... അവളുടെ തണുത്ത കൈ കാണെ ഉണ്ണി അവളെ ഒന്ന് നോക്കി.... എന്തോ ഒരു അസ്വസ്ഥത അവളിൽ ഉണ്ടെന്ന് അവൻ തോന്നി..... സ്‌മൃതിക്ക് അവിടെ നിന്നും എങ്ങനെ എങ്കിലും ഒന്ന് പോയാൽ മതി എന്നായിരുന്നു.... അവളിലെ അസ്വസ്ഥത അറിഞ്ഞത് പോലെ ഉണ്ണി വേഗം തന്നെ സംസാരം നിർത്തി അവളുമായി അവിടെ നിന്നും ഇറങ്ങി..... സ്‌മൃതിയുടെ മനസ്സ് ഇവിടെ ഒന്നും എല്ലാ എന്ന് കണ്ടതും ഉണ്ണി വണ്ടി നേരെ പുഴ തീരത്തേക്ക് എടുത്തു....

വണ്ടി നിന്നത് കണ്ട് ആണ് സ്മൃതി ചിന്തമണ്ഡലത്തിൽ നിന്നും ഉണർന്നത്... ഇതെന്തിനാ ഇങ്ങോട്ട് വന്നത് എനിക്ക് വീട്ടിൽ പോവണം..... ഓ നീ ഇവിടെ തന്നെ ഉണ്ടായിരുന്നോ.... ഞാൻ വിചാരിച്ചു നീ വഴിക്ക് എവിടെയോ വീണെന്ന്.... ഇങ്ങോട്ട് വരുന്നത് വരെയും ഏത് ലോകത്തു ആയിരുന്നു മോൾ.... അതൊക്കെ എന്തിനാ ഇയാളോട് പറയുന്നേ..... എന്നെ വീട്ടിൽ കൊണ്ട് വിട്.... നിക്ക് പോവണം... തമ്പ്രാട്ടിയെ ഞാൻ ഇവിടെ കളയാൻ കൊണ്ട് വന്നത് ഒന്നും എല്ല വീട്ടിലോട്ട് തന്നെ കൊണ്ട് വിടും....പക്ഷെ എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് അത് കഴിഞ്ഞു നമ്മുക്ക് വീട്ടിലോട്ട് പോവാം.... ഉണ്ണിക്ക് സംസാരിക്കാൻ ഉള്ളത് എന്താണെന്ന് കൃത്യമായി തന്നെ സ്‌മൃതിക്ക് മനസ്സിലായി.... എനിക്ക് തലവേദന എടുക്കുന്നു നമ്മുക്ക് പിന്നെ സംസാരിക്കാം ഇപ്പോൾ വീട്ടിലോട്ട് പോവാം..... സ്മൃതി ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു...

'നിന്റെ തലവേദന എങ്ങനെ വന്നത് ആണെന്ന് അറിയാതെ നിന്നെ ഞാൻ ഇന്ന് വീട്ടിലോട്ട് വിടില്ല മോളെ സ്‌മൃതിയെ' ഉണ്ണി സ്‌മൃതിയെ തന്നെ നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.... അവന്റെ നോട്ടത്തിൽ പതറിയ സ്മൃതി പെട്ടെന്ന് തന്നെ അവനിൽ നിന്നും നോട്ടം പിൻവലിച്ചു.... ഉണ്ണി ചിരിച്ചു കൊണ്ട് ബുള്ളറ്റിൽ ചാരി നിന്നു.... നമ്മുക്ക് വേഗം തന്നെ പോവാം... മഹേഷിനെ നിനക്ക് മുന്നേ പരിജയം ഉണ്ടോ..... ഏയ്‌ നിക്ക് ആരെ അറിയില്ല..... സ്മൃതി എങ്ങനെ ഒക്കെയോ പറഞ്ഞു നിർത്തി..... പിന്നെ എന്തെ അവനെ കണ്ടപ്പോ നീ നിന്ന് വിയർത്തത്...... ഉണ്ണി പോലീസ് രീതിയിൽ ചോദിച്ചതും സ്‌മൃതിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു..... അവളിലെ പരിഭ്രമവും വിറയലും ഒക്കെ കണ്ടപ്പോൾ തന്നെ കാര്യമായിട്ട് എന്തോ ഒന്ന് ഉണ്ടെന്ന് അവൻ മനസ്സിലായി... അവൻ അവളെ തന്നെ ഉറ്റ് നോക്കി..... ***** സ്‌മൃതിയെ വീട്ടിൽ ഇറക്കി കൊണ്ട് ഉണ്ണി തിരിച്ചു അവന്റെ വീട്ടിലോട്ട് പോയി... അവന്റെ മനസ്സ് അപ്പൂപ്പൻ താടി പോലെ പാറി കളിക്കുക ആയിരുന്നു.... അവന്റെ മനസ്സിൽ മുഴുവനും സ്മൃതി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു................... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story