നിനക്കായ്‌.....🥀: ഭാഗം 1

ninakkay

എഴുത്തുകാരി: SHALU

 "" തന്റെ പ്രാണൻ ഇന്ന് മറ്റൊരുവളുടെ ഭർത്താവ്......"" അവൾക് വിശ്വസിക്കാനേ കഴിഞ്ഞില്ല.... നിലവിളക്കുമായി തന്റെ പ്രാണന്റെ കൂടെ കയറി വരുന്നവളെ കാണെ അവൾക് സ്വയം നഷ്ട്ടമാകുന്നത് പോലെ തോന്നി.... അമ്മയെ പോലെ കരുതിയ സ്ത്രീ ഇന്നിതാ അവളെ അകത്തേക്ക് പുഞ്ചിരിയോടെ ക്ഷണിക്കുന്നു..... അച്ഛന്റെ മുഖം മാത്രം അതാ താന്നു നിൽക്കുന്നു.... പരസ്പരം കൈകൾ കോർത്ത് പിടിച്ച് അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങുന്നു.... ഒരുനാൾ ഏറെ സ്നേഹിച്ചവൻ ഇന്ന് തന്റെ സമ്മദം പോലും ചോദിക്കാതെ ഒരുവളെ താലി ചാർത്തിയിരിക്കുന്നു.... അവള്ടെ കണ്ണുകൾ നിറഞ്ഞു..... കാലുകൾ ചലിക്കുന്നില്ല... കഴുത്തിലെ താലിയിൽ കൈകൾ മുറുകി. പെട്ടെന്നുള്ള മാറ്റം അവൾക് വിശ്വസിക്കാനേ കഴിഞ്ഞില്ല.... ഇന്നലെ വരെ സ്നേഹത്തോടെ കഴിഞ്ഞവനാ....ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്നോട്..... "" മാറി നിൽക്കെടി അങ്ങോട്ട്‌ .... "" മുന്നിൽ തറച്ചു നിൽക്കുന്നവളെ നോക്കി അഭിയുടെ അമ്മ കടുപ്പത്തോടെ പറഞ്ഞു അവളെ പിന്നിലേക്ക് തള്ളി..... ബാലൻസ് കിട്ടാതെ അവൾ പിന്നിലേക്ക് വെച്ചു പോയി.... "" വാ ഗൗരി .... ഇവിടെ ഇരിക്ക് "" സ്നേഹത്തോടെ അഭിയുടെ അനിയത്തി അനു പറയുന്നത് കേട്ട് ഉള്ളൊന്ന് പിടഞ്ഞു പോയി..... എന്തിനും കൂടെ നിന്നവൾ ഒപ്പം പഠിച്ച് കളിച്ച് വളർന്ന് ആലോചിക്കുൻതോറും മനസ്സിൽ വല്ലാത്തൊരു നീറ്റൽ....

പെണ്ണിന്റെ കൂടെ വന്നവർ അധികവും പോയി തുടങ്ങി വീട്ടിൽ ഇപ്പൊ അതികം ആരും ഇല്ല എല്ലാവരും പോയി... ആകെ ഉള്ളത് പെണ്ണിന്റെ വീട്ടുകാരും അഭിയുടെ വീട്ടുകാരും ആണ്.. "" ഡീ ഐശ്വര്യ ഒരു ക്ലാസ് വെള്ളം കൊണ്ട് വാ "" കാലിന്മേൽ കാലും കയറ്റി ഇരുന്ന് പറയുന്ന അനുവിനെ കാണെ അവൾക് വല്ലാതായി സങ്കടം തോന്നി... "" എന്താടി നിനക്ക് ചെവി കേൾക്കില്ലേ..... വേലക്കാരി ആയാൽ പറഞ്ഞത് ചെയ്യണം അല്ലാതെ മാനം നോക്കി ഇരിക്കല്ല വേണ്ടത്....മാസം മാസം കൃത്യമായി കാശ് തരുന്നുണ്ടല്ലോ"" അമ്മ പറയുന്നത് കേട്ട് അവൾ ഞെട്ടി.... വേലക്കാരിയോ.... ഒരു പെണ്ണ് വീട്ടിലേക്ക് കയറി വന്നപ്പോയെക്കും വേലക്കാരി ആയോ ഞാൻ.... അത്രയേ വില കല്പിച്ചൊള്ളു എനിക്ക്.... "" കണ്ണ് നിറച്ചവൾ അവരെ തന്നെ നോക്കി ആലോചിച്ചു അവളെ നോക്കി പുച്ഛിച്ചു കൊണ്ട് വീണ്ടും അവർ പറയാൻ തുടങ്ങി.... കാശ് കൂടുതൽ കിട്ടാൻ വേണ്ടി ഇവള്ടെ അടവാ നിന്റെ കള്ള കണ്ണീർ കണ്ടാ നിന്നെ ജോലിക്ക് എടുത്തേ.... ഇനിയും നിന്റെ കള്ള കണ്ണീർ കാണിച്ച് മയക്കാൻ ആണേൽ.... ഇപ്പൊ തന്നെ ഇറക്കി വിടും..... "" അമ്മയുടെ വാക്കുകൾ കേൾക്കെ അവൾക് തല കറങ്ങുന്നത് പോലെ തോന്നി....

വന്ന് കയറിയവൾടെ മുന്നിൽ വെച് തന്നെ മോശമായി തന്നെ ചിത്രീകരിക്കുന്നത് കാണെ അവൾക് വല്ലാതെയായി.... ഒന്നും മിണ്ടാതെ തലയും തായ്ത്തി കിച്ചണിലേക്ക് നടന്നു.... ഒരു ക്ലാസ്സിൽ വെള്ളവും എടുത്ത് അമ്മയുടെ അടുത്തേക്ക് നടന്നു. ഐശ്വര്യ വരുന്നത് കണ്ടതും ഗൗരി അവള്ടെ മുന്നിൽ കാൽ നീട്ടി വെച്ചു..... ഗൗരിയുടെ കാൽ തടഞ്ഞ് വീയാൻ പോയ ഐശ്വര്യയുടെ കയ്യിൽ നിന്നും വെള്ളം അമ്മയുടെ മേലേക്ക് വീണു...... "" ഡീീ അസത്തെ നിനക്ക് കണ്ണ് കണ്ടൂടെ"" മേലിൽ വെള്ളം ആയ ദേഷ്യത്തിൽ അവർ അവള്ടെ മുഖത്തേക്ക് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു ഗൗരിയുടെ വീട്ടുകാർക്ക് ഐശ്വര്യയോട് വെറുപ്പ് തോന്നി.... അഭിയുടെ അച്ഛൻ ഒഴികെ ബാക്കി ഉള്ളവർ അവളെ ദേഷ്യത്തോടെ നോക്കി... സോറി.... അമ്മേ..... ഞാൻ..... അറിഞ്ഞില്ല... വീയാൻ പോയപ്പോ....തട്ടിയതല്ലേ " വിക്കി വിക്കിയവൾ പറഞ്ഞ് നിർത്തി "" അത് എങ്ങനെയാ അടിയിൽ നോക്കി അല്ലല്ലോ നടക്കാറ്.... വീട്ടിൽ വന്നവരുടെ സ്വർണത്തിൽ അല്ലേ കണ്ണ്.... "" പരിഹാസത്തോടെയുള്ള അവരുടെ വാക്കുകൾ കേട്ട് കുഴഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക്.... അവള്ടെ കണ്ണ് ചെന്ന് പതിഞ്ഞത് ഗൗരിയുടെ അടുത്തിരിക്കുന്ന അബിയിൽ ആയിരുന്നു....

അവളെ നോക്കാതെ ഗൗരിയോട് സംസാരിക്കുന്ന അബിയെ കണ്ട് അവൾക് സങ്കടവും വെറുപ്പും തോന്നി.... കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഓടി ഒരു മൂലയിൽ ഇരുന്നു.... പ്രേമിച്ചു കല്യാണം കഴിച്ചതാ ഐശ്വര്യയും അബിയും.... വീട്ടുകാർക്ക് സമ്മദം അല്ലായിരുന്നു അബിയുമായുള്ള കല്യാണത്തിന് അച്ഛന്റെ വാക്കുകൾ കേൾക്കാതെ ഇറങ്ങി പോന്നവളാ..... ഇന്നിപ്പോ പ്രേമിച്ചവൻ പോലും വഞ്ചിച്ചിരിക്കുന്നു... ലളിതയുടെയും മാധവന്റെയും ഒരെയൊരു മകൻ അഭിരാജ്..... അബി എന്ന് വിളിക്കും....അവൻക് ഒരു പെങ്ങൾ അനാമിക എന്ന അനു. കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച തികയുന്നൊള്ളു..... ആരും അറിയാതെ ചെറിയ രീതിയിൽ ആയിരുന്നു കല്യാണം നടന്നത് .... ഒപ്പം ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ച് കളിച്ച് വളർന്നവളാ ഞാനും അനുവും.... അമ്മയ്ക്കും അച്ഛനും ഒക്കെ എന്നെ ഒത്തിരി ഇഷ്ട്ടായിരുന്നു..... അഭിയേട്ടനും അങ്ങനെ തന്നെ ആയിരുന്നു.... പിന്നെ എപ്പോയോ ഞാൻ അവരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയത് ഇപ്പോഴണെന്ന് അറിയില്ല..... ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു..... ""വേലക്കാരി"" അമ്മയുടെ വാക്കുകൾ ചെവിയിൽ വീണ്ടും അലയടിച്ചു കൊണ്ടേയിരിക്കുന്നു.... കരഞ്ഞു തളർന്നിരിക്കുമ്പോൾ ആണ് ആരുടെയോ കൈകൾ ചുമലിൽ പതിച്ചത്.... മെല്ലെ തല ഉയർത്തി നോക്കി ഉഷ ചേച്ചി ആയിരുന്നു....

കരഞ്ഞു വീർത്ത കണ്ണും ചുവന്ന മുഖവും കാണെ അവർക്ക് പാവം തോന്നി അവളെ പിടിച്ച് നെഞ്ചിലേക്ക് ചായ്ച്ചു തലയിൽ തലോടി.... "" മോൾ കാരയേണ്ട..... ദൈവം അവർക്ക് കൊടുത്തോളും ദൈവത്തിന് അറിയാലോ നമ്മുടെ വിഷമം എല്ലാം...."" ഉഷ ചേച്ചിയുടെ സ്നേഹത്തോടെ ഉള്ള വാക്കുകൾ അവൾക് ആശ്വാസം ഏകി... മങ്ങിയ പുഞ്ചിരി സമ്മാനിച്ചു അവൾ എഴുന്നേറ്റ് റൂമിലേക്ക് നടന്നു .... റൂമിലെ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോഴാണ് അബിയും ഗൗരിയും പരസ്പരം ചുംബിച്ചു നിൽക്കുന്നത് കണ്ടത്..... വീയാൻ പോകുന്നത് പോലെ തോന്നി.... വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു കണ്ണുകൾ നിറഞ്ഞൊഴുകി..... അഭിയേട്ടൻ ....... എങ്ങനെ കഴിയുന്നു ചെയ്യാൻ.... മറന്നോ എന്നെ മടുത്തോ അതോ വേണ്ടാതായോ " അവനെ തന്നെ നോക്കി നിന്നുകൊണ്ടവൾ മൊഴിഞ്ഞു.... അഭിയുടെ കൈകൾ ഗൗരിയുടെ പുറം ഭാഗത്ത്‌ അലഞ്ഞു നടന്നു.... കൈകളുടെ ദിശ മാറുന്നത് കണ്ട് ഐഷു വെറുപ്പോടെ മുഖം വെട്ടിച്ച് റൂമിൽ നിന്നും പുറത്തിറങ്ങി ഡോർ ശക്തിയിൽ അടച്ചു...... ഡോർ അടയുന്ന ശബ്ദം കേട്ട് അബിയും ഗൗരിയും പരസ്പരം അകന്ന് നിന്നു..... ആരോ റൂമിലേക്ക് വന്നിട്ടുണ്ടെന്ന് അബിക്ക് തോന്നി.... അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ചുറ്റും നോക്കി.... മുഖം പൊത്തി കരയുന്ന ഐഷുവിനെ കാണെ അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു....

വേഗം അവൻ ഡോർ അടച്ചു. ആരാ.... " ഗൗരി അബിയെ നോക്കി ചോദിച്ചു അത് ആ വേലക്കാരിയാ " അവൻ പുച്ഛത്തോടെ മറുപടി കൊടുത്തു ഓഹ് അവള്ടെ സ്വഭാവം എന്തൊരു മോശമാ..... ച്ചേ നിങ്ങൾക് അവളെ പറഞ്ഞ് വിട്ടൂടെ വേറെ എത്ര ആളുകളെ കിട്ടും..... " ഗൗരി അതൊക്കെ വഴിയെ ആലോചിക്കാം...."പുഞ്ചിരിച്ചു കൊണ്ടവൻ ഗൗരിയുടെ കഴുത്തിൽ മുഖം പൂയ്ത്തി. ഐഷു വാഷ് വൈസിൽ പോയി മുഖം കഴുകി..... ഇനി എവിടെ കിടക്കും..... ഇനി അഭിയുടെ മുറിയിൽ എനിക്കൊരു സ്ഥാനം ഇല്ല...., " തല കുടഞ്ഞവൾ കിച്ചണിലേക്ക് നടന്നു... ഉഷ ചേച്ചിയും അമ്മയും അവിടെ ഉണ്ടായിരുന്നു..... ഐഷുവിനെ കണ്ടതും ലളിത പുച്ഛിച്ചു മുഖം തിരിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു ഉഷ ചേച്ചി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കാണിച്ചു.... ഫുഡ്‌ കഴിക്കാൻ ഐഷു ഹാളിലേക്ക് പോയില്ല.... വേലക്കാരി അല്ലേ പിന്നെ അവരുടെ കൂടെ കഴിക്കാൻ പറ്റില്ലല്ലോ.... ഉഷ ചേച്ചി ജോലിക്ക് ഇവിടെ നിൽക്കുന്ന ചേച്ചിയാ സ്വന്തം എന്ന് പറയാൻ ആരും ഇല്ല അഭിയുടെ അച്ഛന്റെ നല്ല മനസ്സ് കൊണ്ടാ ഉഷ ചേച്ചിയെ ഇവിടെ താമസിപ്പിക്കുന്നെ..... ഉഷ ചേച്ചിയും ഐഷുവും ഹാളിലെ പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി ഒരുഭാഗത്ത് ഇരുന്ന് ഫുഡ്‌ കഴിച്ചു.... ഉറങ്ങാൻ നേരം അടുക്കളയിൽ തന്നെ ചുറ്റി പറ്റി നിൽക്കുന്ന ഐഷുവിനെ കണ്ട് ഉഷച്ചേച്ചി ചോദിച്ചു "" മോൾ കിടക്കുന്നില്ലേ ""

അത് കേട്ടതും അവള്ടെ കണ്ണുകൾ നിറഞ്ഞു.... അത് കണ്ട് ഉഷചേച്ചി അവള്ടെ അടുത്തേക്ക് വന്ന് പുഞ്ചിരീയോടെ കണ്ണുനീർ തുടച്ചു കൊടുത്തുകൊണ്ട് പറഞ്ഞു "" എന്റെ കൂടെ കിടക്കാല്ലോ "" അവൾക് സന്തോഷം തോന്നി.... കൂട്ടിന് ഒരാൾ എങ്കിലും ഉണ്ടല്ലോ..... അവള്ടെ മനസ്സ് നിറഞ്ഞു.... ഒരു ചെറിയ റൂം ആണ് ഉഷ ചേച്ചിക്ക് കിടക്കാൻ കൊടുക്കുന്നത്.... "" നീ ബെഡിൽ കിടന്നോ മോളേ ഞാൻ നിലത്ത് വിരിപ്പ് പിരിച്ചു കിടന്നോളാം "" ഉഷ ചേച്ചി പറയുന്നത് കേട്ട് അവൾ പുഞ്ചിയോടെ വേണ്ടാന്ന് പറഞ്ഞു.... "" ചേച്ചി കട്ടിലിൽ കിടന്നോ ഞാൻ തായേ കിടന്നോളാം.... "" പണി ഒക്കെ തീർത്തു ഉറങ്ങാൻ കിടക്കുമ്പോയേക്കും ഒരുപാട് ടൈം ആകും രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കുകയും ചെയ്യണം... ക്ഷീണം ഉള്ളത് കൊണ്ട് ഉഷച്ചേച്ചി ഒന്നും മിണ്ടാതെ കിടന്നു... എന്നും അഭിയുടെ കൂടെ കിടന്നിരുന്ന ഐഷുവിന് ഉറക്കം വരുന്നില്ലായിരുന്നു.... കണ്ണുകൾ നിറഞ്ഞു ശബ്ദം കേൾക്കാതിരിക്കാൻ വാ പൊത്തി കരഞ്ഞു.... കരഞ്ഞു കരഞ്ഞു എപ്പോയോ മയങ്ങിയിരുന്നു

അടുക്കളയിലേക്ക് പോകാൻ നിക്കുന്ന ഐഷുവിനെ നോക്കി അബി വിളിച്ചു.. "" ഐച്ചു ...... "" ഗൗരി ഇല്ലാത്ത ടൈമിൽ നീ റൂമിലേക്ക് വാ...... നിന്റെ ആവശ്യം ഞാൻ നിറവേറ്റി തരാം.... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് നമ്മൾ ഇതുവരെ ഒന്നിച്ചില്ലല്ലോ.... അതിന്റെ പരിഭവവും സങ്കടാവും നിനക്കുണ്ടെന്ന് അറിയാം ഞാൻ അതെല്ലാം തീർക്കാൻ തയ്യാറാണ്..... നി എപ്പോഴും എന്നിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടല്ലേ.... അല്ലേൽ എപ്പോയോ നമ്മുടെ കാര്യങ്ങ -------- ""ബാക്കി പറഞ്ഞ് തീരുന്നതിനു മുമ്പ് ഐഷുവിന്റെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു....തുടരും...

Share this story