നിനക്കായ്‌.....🥀: ഭാഗം 10

ninakkay

എഴുത്തുകാരി: SHALU

ഇനി പറ അമ്മേ എന്തിനാ നിങ്ങൾ ആ ........മോളേ ഈ വീട്ടീന്ന് പുറത്താക്കാത്തത് എന്നും അവളെ എന്തിനാ പേടിക്കുന്നത് എന്നും പറഞ്ഞു താ "" ഹാളിൽ സോഫയിൽ ഇരിക്കുന്ന ലളിതയോടായി ഗൗരി ചോദിച്ചു... ലളിതയുടെ അടുത്ത് തന്നെ അബിയും അനുവും ഉണ്ടായിരുന്നു.... ലളിത അബിയെ ഒന്ന് നോക്കി ഗൗരിയിലേക്ക് തിരിഞ്ഞു പറയാൻ തുടങ്ങി.... ലളിത എന്താ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി അനുവും അബിയും കാത്കൂർപ്പിച്ചു വെച്ചു..... മോളേ അത് അവൾ ഞങ്ങളെ എല്ലാവരെയും ഭീഷണി പെടുത്തുയിരിക്കാ.... "" മുഖത്ത് സങ്കടം വരുത്തിയവർ പറഞ്ഞു ഭീഷണിയൊ.....? "" ഗൗരി അതെ മോളേ.... അഭിയുടെ ഭാര്യയാണ് ഐശ്വര്യ എന്ന് നിന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് നിന്നെ ഞങ്ങളിൽ നിന്നും അകറ്റും എന്നാ അവൾ ഞങ്ങളോട് പറഞ്ഞെ.... "" ഇല്ലാത്ത സങ്കടം വരുത്തിയവർ പറഞ്ഞു ഞാൻ ഒരിക്കലും അവൾ പറയുന്നതൊന്നും വിശ്വസിക്കില്ല എന്ന് നിങ്ങൾക് അറിയില്ലേ.... അവള്ടെ സ്വഭാവം എനിക്കിപോ നല്ലത് പോലെ അറിയാം....

അവൾ ഇനി എന്ത് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും എന്റെ അബിക്ക് ഒരേ ഒരു ഭാര്യ മാത്രമേ ഒള്ളു അത് ഈ ഗൗരിയാ "" വിരോടെ ലളിതയുടെ മുഖത്തേക്ക് നോക്കിയവർ പറഞ്ഞു ഞങ്ങൾക്ക് അറിയാം മോളേ നി വിശ്വസിക്കില്ല എന്ന് എന്നാലും ചെറിയൊരു പേടി തോന്നി അതാ ""ലളിത ഓഹ് എന്നാലും ഈ ചെറിയൊരു കാര്യത്തിനാണോ അവളെ ഇങ്ങനെ നിങ്ങൾ പേടിക്കുന്നെ "" ഗൗരി കടുപ്പത്തിൽ പറഞ്ഞു ഗൗരി പറഞ്ഞത് കേൾക്കെ അബിയുടെയും ലളിതയുടെയും മനസ്സിൽ ഐഷുവിനോട് അതിരില്ലാത്ത പരിഹാസം തോന്നി.... എനിക്ക് നിങ്ങളോട് ഒരു കാര്യം മാത്രെ പറയാനൊള്ളൂ.... ദയവ് ചെയ്ത് ആ നശിച്ചവളെ ഒന്ന് ഈ വീട്ടീന്ന് പുറത്താക്കോ.... പ്ലീസ് അവള്ടെ ശല്യം സഹിക്കാൻ കഴിയാഞ്ഞിട്ടാ "" ഗൗരി അഭിയെയും ലളിതയെയും മാറി മാറി നോക്കി കെഞ്ചി അത് മോളേ.... അവളെ പുറത്താക്കിയാൽ പിന്നെ നമുക്ക് നേരത്തിന് ആരാ ഭക്ഷണം ഉണ്ടാക്കി തരുന്നേ ""

പുച്ഛത്തോടെ ലളിത പറഞ്ഞു അത് ശെരിയാ അമ്മ പറഞ്ഞത് ഒന്നുല്ലേലും നേരത്തിന് ഭക്ഷണം കിട്ടിയിരുന്നില്ലേ.... കുറച്ചൊക്കെ അവള്ടെ ശല്യം സഹിച്ചാൽ പോരെ ""ലളിതക്ക് പിന്നാലെ അനുവും പറഞ്ഞു നിർത്തി Hmm..... ഭക്ഷണം അവൾക് മാത്രമല്ല ഉണ്ടാക്കാൻ അറിയുന്നേ.... അവളെ പറഞ്ഞ് വിട്ടാലും ഒരുപാട് ആളെ വീട്ടുജോലിക്ക് കിട്ടും.... മാത്രമല്ല അവള്ടെ കൂടെ ഒരു തള്ളയും കൂടി ഇല്ലേ അവള്ടെ കൂട്ടിന് നിൽക്കുന്ന ""ഗൗരി ഉഷചേച്ചിയെ കുറിച്ചാണോ നാത്തൂൻ പറയുന്നേ "" അനു ഓഹ് ഒരു ഉഷച്ചേച്ചി.... അതിനെ ഒന്നും ബഹുമാനിക്കേണ്ട ആവശ്യം ഒന്നുമില്ല..... നമ്മുടെ കാൽ കീഴിൽ അല്ലേ ജീവിക്കുന്നെ "" മുഖം കോട്ടിയവൾ പറഞ്ഞു മ്മ്.... ഗൗരി മോൾ പറഞ്ഞത് ശെരിയാ നി എന്തിനാ അവരെ ചേച്ചി എന്നൊക്കെ വിളിക്കുന്നെ.... നമ്മളുടെ കീഴിൽ അല്ലേ തിന്നുന്നതും കുടിക്കുന്നതും കിടക്കുന്നതും ഒക്കെ ""അനുവിനെ നോക്കിയവർ മുഖം ചുളിച് പറഞ്ഞു.

ഇനിയും അവരെ ഇവിടെ വെച്ച് താമസിപ്പിക്കേണ്ട ഇന്ന് വൈകുന്നേരത്തിന്റെ ഉള്ളിൽ അവരെ പറഞ്ഞ് വിട്ടേക്കണം അമ്മേ "" ഗൗരി ലളിതയെ നോക്കി പറഞ്ഞു എന്നാൽ ഇതെല്ലാം കേട്ട് പരിഹാസ ചിരിയോടെ വാതിലിനു മറവിൽ നോക്കി നിൽക്കായിരുന്നു ഐഷു.... ഓഹ്.... 😏 പിന്നെ ഒരു കാര്യം ഇന്ന് രാവിലെ പറഞ്ഞതൊന്നും ആരും മറന്നില്ലെന്ന് തോന്നുന്നു.... എന്റെമേൽ അധികാരം സ്ഥാപിക്കാൻ ആരും വരേണ്ട.... പിന്നെ ഇവിടെ നിങ്ങളുടെ ശല്യം സഹിച്ച് നിൽക്കുന്നത് ഇറക്കി വിട്ടാൽ വേറെ ഒരിടം താമസിക്കാൻ ഇല്ലാത്തോണ്ടൊന്നും അല്ല.... എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനും കുറച്ചു കാര്യങ്ങൾ അറിയാനും ഉണ്ടായിരുന്നു .... അതൊക്കെ ഞാൻ ബംഗിയായി തന്നെ ചെയ്യുകയും അറിയുകയും ചെയ്തു.... ഇനി എനിക്ക് ഇവിടെ നിൽക്കേണ്ട യാതൊരു ക്കെതികെടും ഇല്ല.... So.... ഞാൻ നിങ്ങൾ ഇറക്കി വിടാതെ തന്നെ ഇന്ന് രാത്രിക്കുള്ളിൽ ഇവിടെ നിന്നും ഞങ്ങൾ പോകും.... "" എല്ലാവരെയും നോക്കി ഐഷു പറഞ്ഞു ഹൊ സമാദാനം.... ശല്യം ഇന്നെങ്കിലും പോകുമല്ലോ പിന്നെ പോകുമ്പോ നിന്റെ കൂടെയുള്ള തള്ളയേയും കൊണ്ടുപോകണേ ""

ഗൗരി ഓഹ്.... അത് താൻ പറഞ്ഞില്ലേലും ഞാൻ കൊണ്ട് പോകും.... പിന്നെ ഇപ്പൊ തന്നെ വീട്ടു ജോലിക്ക് ആളുകളെ കണ്ടു പിടിക്കാൻ നോക്ക്... അല്ലേൽ ഇവിടെ പട്ടിണി കിടക്കേണ്ടി വരും mrs മൂതേവി "" അഭിയെയും ഗൗരിയെയും നോക്കി കൊണ്ടവൾ പരിഹാസരൂപേണ പറഞ്ഞു നിർത്തി. ഡീീ.... "" ഗൗരി കിടന്ന് അലറേണ്ടാ.... ഇവിടെത്തെ പട്ടിയെക്കാളും ശബ്ദം ആണല്ലോ mrs മൂതേവി നിനക്ക് "" ഗൗരി നോക്കിയവൾ ചുണ്ട് കോട്ടി. മുതേവി നിന്റെ കെട്ടിയോൻ "" ഗൗരി ദേഷ്യത്തോടെ അവളെ നോക്കി അലറി നിലവിലുള്ള കെട്ടിയോൻ ആണോ അതോ ഇനി വരാൻ പോകുന്ന കേട്യോൻ ആണോ....? mrs മൂതേവി ""അബിയെ നോക്കി ആക്കികൊണ്ടായിരുന്നു ഐഷു പറഞ്ഞത് ഐഷുവിന്റെ നോട്ടം കാണെ അവനിൽ പതർച്ച തോന്നി.... അവളിൽ നിന്നുള്ള നോട്ടം പെട്ടൊന്ന് തന്നെ വെപ്രാളംത്തോടെ മാറ്റി... അമ്മേ എനിക്ക് ദേഷ്യം വരുന്നുണ്ട് ഇവളെ ഇവിടെന്ന് കൊണ്ട് പോകുന്നുണ്ടോ ""

ഗൗരി അലറി അശ്ശൊ....! കിടന്ന് അലറേണ്ടാട്ടോ എല്ലാം ശെരിയാക്കി തരും നിന്റെ അമ്മായിയമ്മ "" ലളിതയെ നോക്കിയവൾ മുഖംകോട്ടി പറഞ്ഞത് കാണെ അവർ ഐഷുവിനെ നോക്കി പല്ലുകടിച്ചു.... എന്തായാലും നിന്നെ ശല്യപെടുത്താൻ ഞങ്ങളില്ല... ഇന്ന് കൂടെ ഞങ്ങളിവിടെ കാണു.... അതുകൊണ്ട് കുറച്ച് കൂടെ നിന്നെ ഇട്ട് കറക്കിയിട്ടെ ഞാനിവിടെ നിന്നും ഇറങ്ങു.... "" ചിലത് മനസ്സിൽ കണക്ക് കൂട്ടിയവൾ കണ്ണിറുക്കി പറഞ്ഞു നിനക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യെടി പുല്ലേ...."" ദേഷ്യം കൊണ്ട് വിറച്ചവൾ അലറിക്കൊണ്ട് റൂമിലേക്ക് നടന്നു. ഐഷുവിനെ കലിപ്പിൽ നോക്കികൊണ്ട് ലളിതയും അനുവും റൂമിലേക്ക് നടന്നു... മുഖത്തൊരു ഭാവ വ്യത്യാസവും ഇല്ലാതെ അബി ഐഷുവിനെ നോക്കി നിന്നു.... എന്നെ വേദനിപ്പിച്ചതിന് ഇരട്ടി ദൈവം നിങ്ങൾക്ക് തരും mr അഭിരാജ്... ഇനി നിങ്ങളെ നെഞ്ചിലേറ്റി നടക്കാൻ എന്നെ കൊണ്ട് വയ്യ അതിന്റെ ഒരാവശ്യവും എനിക്കില്ല... പിന്നെ ഇത് നിങ്ങളുടെ ഭാര്യ mrs മൂതേവിക്ക് കൊണ്ട് പോയി കൊടുക്ക് ""കഴുത്തിലെ താലി പൊട്ടിച്ചെടുത്തവൾ അഭിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുത്തു...

ഇതെല്ലാം കണ്ട് നിന്ന ഉഷച്ചേച്ചിയുടെ മുഖം വിടർന്നു ആ ചുണ്ടിൽ പുഞ്ചിരി മിന്നി.... ഐഷു നി ഇതെന്തൊക്കെയാ ചെയ്യുന്നേ.... ഇത് ഞാൻ കെട്ടിയ താലിയല്ലേ ഇതിന്റെ വില നിനക്കറിയില്ല..... "" ദേഷ്യത്തോടെ ഐഷുവിനെ നോക്കി അബി പറയുമ്പോഴും അവള്ടെ മുഖത്ത് പുച്ഛം ആയിരുന്നു. ഓഹ്.... എത്രയാണ് ഇതിന്റെ വില നൂറോ അല്ലേൽ അതിൽ കൂടുതലോ ""പുച്ഛത്തോടെ അവനെ നോക്കിയവൾ ചോദിച്ചു ഞാൻ ആ വില അല്ല പറഞ്ഞത്.... നിനക്ക് ഇതിന്റെ മഹത്വം അറിയില്ല ""എന്തെന്നില്ലാത്ത ദേഷ്യം തോന്നിയവന് ഓഹ് ഇതിന്റെ മഹത്വം അറിഞ്ഞത് കൊണ്ട് തന്നെയാ ഇത്രയും ദിവസം ഇത് കഴുത്തിൽ അണിഞ്ഞത് പക്ഷെ ഇതിന് നിങ്ങൾ ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് തോന്നിയപ്പോ പിന്നെ ഞാൻ ഇത് അണിഞ്ഞിട്ട് വല്യ കാര്യം ഒന്നുമില്ലല്ലോ.... നിങ്ങളെ പോലെ ഒരുത്തനെ ദൈവം മനപ്പൂർവം എന്നിൽ നിന്നും ആകട്ടിയതിന് ദൈവത്തിനോട് നന്ദി പറയാ "" ഐഷു ഡീ നിന്റെ നക്കിന് കുറച്ചു ദിവസമായി നീളം കൂടി വരാണല്ലോ "" അബി അതിന് തനിക്കെന്താ.... "" മുഖം കോട്ടി പറഞ്ഞവൾ റൂമിലേക്ക് നടന്നു നിനക്ക് എന്നെ ശെരിക്ക് അറിയില്ല.... കാണിച്ചു തരാടി ഈ അഭിരാജ് ആരാണെന്ന് "" ദേഷ്യത്തോടെ പല്ല് കടിച് ഓർത്തവൻ സോഫയിൽ ഇരുന്നു.

എന്തൊരു അഹങ്കാരമാ അമ്മേ അവൾക്..... "" അനു Hmm..... അവളിപ്പോ നമ്മുടെ തലയിൽ കയറി നിരങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.... "" ലളിത എന്തായാലും ഇന്നത്തോടെ ശല്യം തീരുമല്ലോ "" അനു അവളെ ഒരിക്കലും ഇവിടെ നിന്നും ഇറക്കി വിടാൻ പാടില്ല. " ലളിത എന്താ അമ്മ ഈ പറയുന്നേ അവളെ ഈ വീട്ടിന്ന് പറഞ്ഞു വിട്ടലല്ലേ നമുക്ക് സുഗായി ജീവിക്കാൻ പറ്റു " അനു അവൾ പോയാൽ പിന്നെ നി അടുക്കളയിൽ പണി എടുക്കോ നേരത്തിന് ഉണ്ണാൻ എന്തേലും ഉണ്ടാക്കാൻ അറിയോ നിനക്ക് ""ലളിത അമ്മ ഈ പറഞ്ഞു വരുന്നത് അവൾ ഈ വീട്ടിൽ ഉള്ളത് കൊണ്ടാണ് നേരത്തിന് ഭക്ഷണം കിട്ടുന്നു എന്നാണോ "" അനു അങ്ങനെ അല്ല.... അവലില്ലേലും നേരത്തിന് ഉഷ ഭക്ഷണം ഉണ്ടാക്കി തന്നില്ലായിരുന്നോ.... "" ലളിത എന്ന പിന്നെ ഉഷ ചേച്ചിയെ ഇവിടെ നീർത്തിയാൽ പോരെ.... " അനു ആ നശിച്ചവൾ ഉഷയെ വശീകരിച്ചു വച്ചിരിക്കാ "" ലളിത ഗൗരിഏട്ടത്തി പറഞ്ഞത് പോലെ വേറെ ഒരാളെ അടുക്കള പണി എല്പിച്ചാൽ മതീലെ " അനു അവർക്ക് കാശ് നി കൊടുക്കോ.... ഗൗരിയുടെ കാശ്കൊണ്ടാ നമ്മൾ ജീവിക്കുന്നെ.... എപ്പോയെങ്കിലും ജോലിക്ക് പോകുന്ന നിന്റെ ഏട്ടന് നേരത്തിന് പൈസ കൊടുക്കുന്നത് വിഷ്ണു മോൻ ആയിട്ടാ വേറെ വല്ലവരും ആണേൽ വേണ്ടെന്ന് വെക്കും ""

ലളിത അമ്മ എന്തേലും ഒന്ന് ചെയ് ഞാൻ ഒന്നിനും ഇല്ല "" അതും പറഞ്ഞവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവള്ടെ റൂമിലേക്ക് നടന്നു. എന്തേലും ഒന്ന് ചെയ്ത് അവളെ തടഞ്ഞേ പറ്റു "" ലളിത എന്നോട് തട്ടി കയറാൻ അവളാരാ... വെറുതെ വിടില്ല അവളെ ഞാൻ.... കാണിച്ചു തരാടി ഈ ഗൗരി ആരാണെന്ന് ഈ ഗൗരിയോട് കളിക്കാൻ വന്നാൽ നിന്നെ ഞാൻ കളി പഠിപ്പിക്കും... "" ബെഡിൽ ഇരുന്ന് തലയിണയോടെ ദേഷ്യം തീർത്തവൾ ഓരോന്ന് പിറുപിറുത്തു ഏതായാലും നി ഇന്ന് പോകുമല്ലോ.... ഇന്ന് നിന്റെ അവസാനം ആയിരിക്കും ഇനി നി എനിക്ക് നേരെ ശബ്ദം ഉയർത്തില്ല..... ചുണ്ടുകൾ വിറച്ചു കൊണ്ട് മന്ദ്രിച്ചു.... പെട്ടെന്ന് എന്തോ ഓർത്തപോൽ "* ഏട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു. @@@@@@@@@@ ആരോടും ഒന്നും പറയേണ്ടാ ചേച്ചി... അഭിയുടെ അച്ഛനോട് ഞാൻ യാത്ര പറഞ്ഞിട്ടുണ്ട്.... വാ ചേച്ചി ഇനിയും ഇവിടെ നിൽക്കേണ്ട നമുക്ക് എങ്ങോട്ടെങ്കിലും പോകാം "" ഐഷു Hmm മോളേ പോകാം.... വാ " ഉഷ പരസ്പരം കൈകൾ കോർത്തവർ അടുക്കള വാതിൽ വഴി പുറത്തേയ്ക്കിറങ്ങി....

ആരും അറിയാതെ ഗേറ്റ് തുറന്നവർ റോട്ടിലെത്തി.... റോഡിലൂടെ നടന്നവർ ഇട വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.... മോളെ....മോള് വീട്ടിലേക്ക് പൊയ്ക്കോ ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം"" ഇല്ല ചേച്ചി.... എന്റെ ഏട്ടൻ ഒരിക്കലും എന്നെ വീട്ടിൽ കയറ്റില്ല.... എന്തോ ഒരു ഭാഗ്യത്തിനാ എന്റെ അമ്മയെയും അച്ഛനെയും അവിടെ നിർത്തുന്നെ ഇനി ഞാൻ കൂടി അങ്ങോട്ട്‌ ചെന്നാൽ എന്റെ നാത്തൂന്റെ വെറുപ്പ് കൊണ്ട് എന്നേയും എന്റെ കൂടെ അച്ഛനെയും അമ്മയെയും ഇറക്കി വിടും.... "" എന്തോ ഓർത്ത പോൽ സങ്കടത്തോടെ അവൾ പറഞ്ഞു മോളെന്തിനാ പേടിക്കുന്നെ.... അത് മോൾടെ അച്ഛന്റെ വീടല്ലേ "" ചേച്ചി അല്ല ചേച്ചി അത് ഏട്ടന്റെ വീടാ .... ഞങ്ങളുടെ വീട് ഒരത്യാവശ്യത്തിന് വിറ്റു.. ഏട്ടന്റെ ആവശ്യത്തിന് വേണ്ടി വിറ്റത് കൊണ്ട് മാത്രമ എന്റെ അമ്മയെയും അച്ഛനെയും ഏട്ടൻക് എടുത്ത പുതിയ വീട്ടിൽ നിർത്തുന്നെ "" മോളെ പിന്നെ നമ്മൾ എങ്ങോട്ട് പോകും "" അവള്ടെ മുഖം കാണെ ചേച്ചി ചോദിച്ചു അതോർത്തു ചേച്ചി വിഷമിക്കേണ്ട ഞാൻ ഒരു വാടക വീട് ഏർപ്പെടുത്തിയിട്ടുണ്ട് ""

കണ്ണുകൾ വിടർത്തി സന്തോഷത്തോടെ അവൾ പറഞ്ഞു അത് കേൾക്കെ ചേച്ചിയിലും സന്തോഷം നിറഞ്ഞു... വെളിച്ചമൊക്ക മങ്ങി തുടങ്ങി.... ഇരുട്ട് പടർന്നു.... അതികം വീടുകളൊന്നും ഇല്ലാത്ത കല്ല് പതിപ്പിച്ച റോട്ടിലൂടെ അവർ നടന്നു.... ചേച്ചി എത്താറായി.... ഇനി കുറച്ചൊള്ളു "" പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു Hmm.....ഒന്ന് മൂളിയവർ നടന്നു പെട്ടൊന്ന് അവരുടെ മുന്നിൽ കുറച്ചാളുകൾ വന്നതും അവർ നടത്തം നിർത്തി.... അവരുടെ ശരീരത്തിലേക്ക് ഉള്ള നോട്ടം കാണെ ഐഷു ഉഷച്ചേച്ചിടെ കയ്യും പിടിച്ച് അവരെ മറികടന്നു പോകാൻ നിന്നതും അവള്ടെ കയ്യിൽ ആരോ പിടിച്ചിരുന്നു.....ദേഷ്യത്തോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി ചുണ്ടുകൾ മന്ദ്രിച്ചു.... ചെറുതായി കണ്ണ് വിടർന്നു... ഗൗരിയുടെ വീട്ടുകാരെ ഓർമ വന്നു... കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ വീട്ടിലേക്ക് വന്നവരിലേക്ക് അവള്ടെ ചിന്തകൾ പോയി... അബിയോട് സംസാരിച്ചിരുന്നവനിലേക്ക് ഓർമ പോയി..... പെട്ടൊന്ന് അവളിൽ അവൻ ഉദിച്ചു വന്നു ..... "* ഗൗരിയുടെ ഏട്ടൻ.... *" ......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story