നിനക്കായ്‌.....🥀: ഭാഗം 12

ninakkay

എഴുത്തുകാരി: SHALU

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ അവനെ പിടിച്ചു തള്ളി ഓടാൻ നിന്നപ്പോയെക്കും അവൻ അവളെ പിടിച്ച് ചുമരിലേക്ക് തള്ളിയിരുന്നു.... തല ചുമരിൽ അടിച്ചു അവൾ നിലത്തേക്ക് ഊർന്നു വീണു.... കണ്ണടയുമ്പോ അവസാനമായി അവൾ കണ്ടു താടിയും തടവി അവള്ടെ അടുത്തേക്ക് കാമത്തോടെ നടന്നടുക്കുന്നവനെ..... ഇനി തിരികെ ജീവിതത്തിലേക്ക് ഇല്ല എന്നുറപ്പിച്ചു കൊണ്ടവൾടെ കണ്ണുകൾ മാടിയടഞ്ഞു.... മുഖത്ത് ആരോ വെള്ളം കുടഞ്ഞപ്പോഴാണ് മെല്ലെ അവൾ കണ്ണ് തുറക്കുന്നത്.... തല വെട്ടിപ്പുളയും പോലെ എന്തൊക്കെയോ ഭാരം ചുമക്കുന്നത് പോലെ അവൾക് തോന്നി... മെല്ലെ കണ്ണുകൾ തുറന്നവൾ മുന്നിലേക്ക് നോക്കി ...... ചെറുതായി തുറന്ന അവള്ടെ കണ്ണുകൾ മുന്നിലുള്ള ആളെ കണ്ട് വിടർന്നു... വിഷ്ണു സാർ ""* അവള്ടെ ചുണ്ടുകൾ മന്ദ്രിച്ചു .... ഐശ്വര്യ are you ok...."" വിച്ചു അവളെ നോക്കി ചോദിച്ചു... മുഖത്തിലൂടെ വിയർപ്പുകൾ ഒലിച്ചിറങ്ങുന്നു കയ്യിൽ നിന്നും ചെറുതായി ചോര പൊടിയുന്നുണ്ട്... ഷർട്ടിൽ ഒരുഭാഗത്തായി ചോര തെറിച്ച പാടുകൾ... എല്ലാം അവൾ നോക്കി നിന്നുപോയി....

അവന്റെ ചോദ്യങ്ങൾ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.... ചുണ്ടിനെ നേരിയ രീതിയിൽ മാത്രം കാണിക്കുന്ന താടിയും മീശയും.... അതികം നീളം ഇല്ലാത്ത മുടികൾ മുന്നിലേക്ക് ചാഞ്ഞു നിൽക്കുന്നു.... അവനെ മാത്രം അവള്ടെ കണ്ണുകളിൽ തെളിയുന്നൊള്ളു മറ്റൊന്നും കാണാൻ കഴിയുന്നില്ല.... ഇതുവരെ അബിയോട് പോലും തോന്നാത്ത വല്ലാത്തൊരു വികാരം അവളെ പൊതിഞ്ഞു മൂടി.... "" ഹലോ.... മാഡം.... Are you ok.... "" അവള്ടെ മുഖത്തേക്ക് കൈവീശി കൊണ്ടവൻ ചോദിച്ചു.... അവനിലേക്ക് ലയിച്ചതിൽ നിന്നും അവന്റെ ശബ്ദം കേൾക്കെ ഞെട്ടിപ്പോയി.... അവന്റെ കൈകളിൽ ആണിപ്പോ കിടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി... Haa.... I am ok സാർ.... "" അവനിൽ നിന്നും എഴുന്നേറ്റു കൊണ്ടവൾ പറഞ്ഞു Hmm.... പോകാം "" അവളെ തന്നെ നോക്കിയവൻ ചോദിച്ചു യ്യേ.... Haa പോകാം "" വീണ്ടും അവനിലേക്ക് തന്നെ ലയിച്ചു പോകുന്ന അവൾ പെട്ടൊന്ന് ചിന്തയിലേക്ക് വന്നവൾ പറഞ്ഞു Hmm..... വാ "" അവളെ നോക്കി ഒന്നാമർത്തി മൂളിയവൻ മുന്നോട്ട് നടന്നു.... നിലത്ത് കിടന്ന് പുളയുന്ന ഗൗരിയുടെ ഏട്ടനെ കാണെ അവളൊന്ന് പേടിച്ചു....

വായയിൽ നിന്നും ചോര ഒലിച്ചു കയ്യും കാലുമൊക്കെ പിടിച്ച് നിലവിളിക്കുന്നവരെ കാണെ അവള്ടെ കണ്ണൊന്നു മിഴിഞ്ഞു... എങ്ങനെ എന്റെ അടുത്തേക്ക് വന്നവരാ ഇപ്പൊ കിടക്കുന്നത് കണ്ടില്ലേ"" അവളിൽ പുച്ഛം നിറഞ്ഞു എന്നാലും ഇനിയും വരുമോ എന്ന പേടിയവൾക് തോന്നി വിചുവിന്റെ സാനിധ്യം കൂടെ ഉണ്ടാകുമ്പോ ഒരു ധൈര്യം പോലെ അവൾക് തോന്നി. എല്ലാവരും വിച്ചുവിനെ തന്നെ പേടിയോടെയും വേദനയോടെയും നോക്കുന്നത് കണ്ടു അവള്ടെ ചുണ്ടിൽ ചെറു പുഞ്ചിരി അറിയാതെ വിരിഞ്ഞു .... ഇവരെ ഒക്കെ അടിച്ചു വീയ്‌ത്തിയത് വിഷ്ണു സാർ ആണോ "" അവള്ടെ ഉള്ളം തുടിച്ചു. എന്തോ അവളെ കാമവേറികളിൽ നിന്നും രക്ഷിച്ചതിന് അവൾക് അവനോട് വല്ലാത്തൊരു അനുഭൂതി തോന്നി ഇഷ്ട്ടം തോന്നി ആരോടും ഇതുവരെ തോന്നാത്ത തരം വികാരം ഉടലെടുത്തു തുടങ്ങി.... ആ.... ""* അവനെ തന്നെ നോക്കി ആലോചിച്ചു നടക്കുമ്പോ മുന്നിലുള്ള എന്തോ തടഞ്ഞ് വീയാൻ പോയതും വിച്ചു അവളെ പിടിച്ചുരുന്നു... ആരെ സ്വപ്നം കണ്ട് നടക്കുവാടി നി... കണ്ണ് മുന്നിൽ തന്നെ അല്ലേ ""കടുപ്പത്തോടെ അവന്റെ ശബ്ദം ഉയർന്നതും അവൾ പേടിച്ചുകൊണ്ട് അവനിൽ നിന്നും അകന്നു... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ മുന്നിലേക്ക് നടന്നു...

ചുണ്ടിൽ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയോടെ അവനും അവള്ടെ പിന്നാലേ നടന്നു... കുറച്ചു നടന്നതും വിചുവിന്റെ ബൈക്ക്ന്റെ അടുത്ത് എത്തിയതും പെട്ടൊന്ന് അവള്ടെ കാലുകൾ പിടിച്ച് വെച്ചത് പോലെ നിന്നു.... ഉഷ ചേച്ചിയെ മുന്നിൽ തെളിഞ്ഞു വന്നു ... നിന്നത്ത് കിടന്ന് പുളഞ്ഞിരുന്ന ആ സ്ത്രീയെ അവള്ടെ കൺമുന്നിൽ തെളിഞ്ഞു.... സ്വന്തം ജീവൻ പോലും എനിക്കായി വേണ്ടി..... "" അവൾക് വല്ലാത്തൊരു വീർപ്പുട്ടാൽ അനുഭവപ്പെടാൻ തുടങ്ങി അവള്ടെ ഒരടി അനങ്ങാതെയുള്ള നിർത്തം കണ്ട് വിച്ചു അവള്ടെ അടുത്തേക്ക് നടന്നു... ഹോയ്.... ഇവിടെ ഇങ്ങനെ നിക്കാൻ ആണോ പ്ലാൻ.... ഇനിയും അവരുടെ മുന്നിൽ പെടണോ നിനക്ക് "" വിച്ചു ച്ചേ.....ച്ചി "" അവനോട് പറയുമ്പോൾ അവള്ടെ ശബ്ദം പേടികൊണ്ട് ഇടറി ചേച്ചിയോ ഏത് ചേച്ചി.... "" അവൻ സംശയത്തോടെ നോക്കി ചോദിച്ചു ഉഷ.... ഉഷച്ചേച്ചി.... "" ഐഷു "" ചേച്ചിയും ഇവിടെ ഉണ്ടോ.... ഞാൻ കണ്ടില്ലല്ലോ.... എവിടെയാ നി കണ്ടോ "" ഉഷച്ചേച്ചിടെ പേര് കേട്ടതും അവൻ അവളോട് വെപ്രാളംത്തോടെ ചോദിച്ചു ഇവിടെ അല്ല ചേച്ചി ഉള്ളത് വിഷ്ണു സാർ ""

ഐഷു സങ്കടത്തോടെ പറഞ്ഞു പിന്നെ എവിടെയാ..... "" വിച്ചു ഞാൻ കാണിച്ചു തരാം... വിഷ്ണു സാർ ഇവിടെ ഒന്നും അല്ല കുറച്ച് അകലെയാ"" ഐഷു എന്നാ വണ്ടിയിൽ കയറ്....""ബൈക്കിൽ കയറി കൊണ്ടവൻ പറഞ്ഞു ഇതിലോ.... "" ബൈക്കിൽ കയറി അവളോട്‌ കയറാൻ പറയുന്ന വിച്ചുവിനെ കാണെ അവൾ പിരികം ചുളിച് ചോദിച്ചു വേണേൽ കയറ് അല്ലേൽ ഇവിടെ നിന്നോ " അവളെ കൂർപ്പിച്ചു നോക്കിയവൻ കടുപ്പത്തോടെ പറഞ്ഞു Hmm..... "" ഉഷച്ചേച്ചിടെ ഓർമ വന്നതും അവൾ ചെറുതായി ഒന്ന് മൂളിക്കൊണ്ട് അവന്റെ പിന്നാലെ കയറി ഇരുന്നു അവനോട് അകലം പാലിക്കാൻ കഴിയുന്നതിന് പരമാവധി അവൾ ശ്രമിച്ചു.... എനിക്ക് പകരുന്ന അസുഗം ഒന്നും ഇല്ല... ഇനിയും പിറകോട്ട് പോയാൽ റോട്ടിൽ എത്തുമല്ലോ....! "" കുറച്ച് പരിഹാസവും അവന്റെ വാക്കുകളിൽ കലർന്നിരുന്നു.. ഇയാളെന്റെ കെട്ടിയോൻ ഒന്നും അല്ലല്ലോ ചേർന്നിരിക്കാൻ "" അവൾക് ദേഷ്യം തോന്നി എന്താ പറഞ്ഞെ ഞാൻ കേട്ടില്ല ""മിററിലൂടെ നോക്കികൊണ്ടവൻ ചോദിച്ചു ഒന്നും പറഞ്ഞില്ല.... ഒന്ന് വേഗം വിട്ടേ ""ഐഷു Hm.... ""

അവളെ നോക്കിയവൻ അമർത്തി മൂളി നിർത്ത്.... വിഷ്ണു സാർ വണ്ടി നിർത്ത് ഇവിടെയാ ചേച്ചി ഉണ്ടായിരുന്നെ ""റോഡിന്റെ കുറച്ചകലെ കാണുന്ന പാടത്തേക്ക് ചൂണ്ടിയവൾ പറഞ്ഞു Hmm ഞാൻ നോക്കിയിട്ട് വരാം.... ഇവിടെ നിൽക്ക് "" ഐഷുവിനോട് പറഞ്ഞവൻ മുന്നോട്ട് നടന്നു ചുറ്റുപാടും കൂരിയിരുട്ട് ചീവിടിന്റെ ശബ്ദം ഉയർന്നു കേട്ടു... പട്ടി കുരയ്‌ക്കുന്നത് പോലെ അവൾക് തോന്നി.... റോട്ടിൽ ഒറ്റക്ക് നിൽക്കുമ്പോ അവൾക് എന്തൊക്കെയോ പേടി അനുഭവപെട്ടു .... മുന്നോട്ട് നടന്നു പോകുന്ന വിചുവിന്റെ അടുത്തേക്ക് അവൾ ഓടി .... തൊട്ട് പിറകിൽ ആരുടെയോ കാൽ പെരുമാറ്റം കണ്ടതും അവൻ ബേക്കിലേക്ക് തിരിഞ്ഞൊന്നു കൊടുക്കാൻ കൈയുയർത്തിയതും ദയനീയമായി വിച്ചുവിനെ നോക്കി നിൽക്കുന്ന ഐഷുവിനെ കാണെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു കൈകൾ തായ്ത്തി... നിയായിരുന്നോ "" ഗൗരവത്തോടെ അവൻ ചോദിച്ചു.. ആ അത് പിന്നെ എനിക്ക് ..... എനിക്ക് ഇല്ലേ.... ഈ ഒറ്റക്ക് നിൽക്കില്ലേ... അത് ഇഷ്ട്ടല്ല അതാ ഞാനും കൂടെ ... വന്നത് "" ഐഷുനിന്നുപരുങ്ങി ഉവ്വ് ഉവ്വ്..... "" വിച്ചു അവന്റെ ആക്കികൊണ്ടുള്ള ശബ്ദം കേൾക്കെ ഐഷുവിന് ചൊറിഞ്ഞു കയറി...എന്നാലും അത് മനപ്പൂർവം മറച്ചു വെച്ചവൾ ഉഷച്ചേച്ചിയെ പരതി.... ഒരുപാട് നോക്കി എവിടെയും കണ്ടില്ല.... ഐഷുവിന് ആകെ സങ്കടം തോന്നി... കരയാൻ തോന്നി....

കണ്ണുകൾ നിറഞ്ഞു.... ചേച്ചീ....... ""* അവൾ ഉറക്കെ അലറി... കരയല്ലേ ഇവിടെ എവിടേലും ഉണ്ടാകും..."" അവൻ ആശ്വസിപ്പിച്ചു ഇല്ല ഇവിടെ തന്നെ ഉണ്ടായിരുന്നതാ എങ്ങോട്ട് പോകാനാ ചേച്ചി.... ഇനി അവർ വല്ലതും ചെയ്തു കാണുമോ ""ഐഷു ആരോടെന്നില്ലാതെ കരഞ്ഞു പറഞ്ഞു ഇവിടെ തന്നെ ആയിരുന്നോ.... നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നേ "" ഉള്ളിലെ സംശയം അവൻ അവളോട് ചോദിച്ചു ഞാൻ പിന്നെ പറഞ്ഞു തരാം വിഷ്ണു സാർ ഇപ്പൊ ചേച്ചിയെ എങ്ങേനെലും കണ്ട് പിടിക്കാൻ നോക്കാം "" അവള്ടെ ആ വാക്കുകളിൽ നിന്നും തെളിഞ്ഞിരുന്നു അവൾക് ഉഷച്ചേച്ചിയോടുള്ള സ്നേഹവും കരുതലുകളും എല്ലാം..... എല്ലാം സ്ഥലത്തും പരതി നോക്കി.... ഒരനക്കവും ഇല്ലായിരുന്നു... ചേച്ചി.... എവിടെയാ എനിക്ക് പേടിയാവുന്നു ചേച്ചി എന്റെ തെറ്റാ ഞാൻ കാരണമാ ചേച്ചിക്ക്..... ഷാഭം പിടിച്ച ജന്മമാ.... പാപിയാ ഞാൻ.... ജനിക്കേണ്ടായിരുന്നു ഈ ഭൂമിയിലേക്ക് എന്നെ കണ്ടു മുട്ടേണ്ടായിരുന്നു ചേച്ചി അതുകൊണ്ട് അല്ലേ ഇന്ന് ചേച്ചിക്ക് എല്ലാം സഹിക്കേണ്ടി വന്നത് "" നിലത്ത് മുട്ട്കുത്തി ഇരുന്നവൾ ഉറക്കെ അലറി പിറുപിറുത്തു കൊണ്ടേയിരുന്നു. വിചുവിന് ഒന്നും മനസ്സിലായില്ല എന്നാലും ഐഷുവിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്ന് അവന് തോന്നി....

പതിയെ നടന്നവൻ നിലത്ത് മുട്ടിൽ കൈവെച്ച് തലയും തായ്ത്തി കരയുന്ന ഐഷുവിന്റെ തോളിൽ അവൻ മെല്ലെ പിടിച്ചു.... പെട്ടൊന്ന് നിലത്ത് നിന്നും എഴുന്നേറ്റവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു.... ഒരു ക്യാപ്പ് പോലും കൊടുക്കാതെ പരസ്പരം നെഞ്ചുകൾ തമ്മിൽ ഒട്ടിനിന്നു... ആദ്യം അവനൊന്ന് പകച്ചു പോയി... പിന്നീട് അവള്ടെ തേങ്ങലുകളുടെ ശബ്ദം കേൾക്കെ അവൻ അവളെയും തിരികെ പുണർന്നു.... അവന്റെ കൈകൾ അവള്ടെ തലയിൽ തലോടി കൊണ്ടേയിരുന്നു.... അവൾക്കത് ആശ്വാസം ഏകും പോലെ തോന്നി.... ഞാൻ..... കാരണമാ ചേച്ചിയെ കാണാത്തത്... എന്തൊരു പാപിയാ ഞാൻ "" കഴുത്തിൽ മുഖം പൂയ്ത്തിയവൾ അവനിൽ നിന്നും വേർപ്പെടാതെ പറഞ്ഞു ഇതുവരെ തോന്നാത്ത തരം വല്ലാത്തൊരു തരിപ്പ് അവന് തോന്നി... നിയന്ത്രണം വിട്ട് പോകുന്നത് പോലെ അവള്ടെ ചൂട് നിശ്വാസം കഴുത്തിൽ പതിച്ചതും ശരീരത്തിലൂടെ എന്തോ ഒന്ന് പാസ് ചെയ്തത് പോലെഅവന് തോന്നി ..... ഓരോ ശ്വാസം വീയുമ്പോഴും നിയന്ത്രിക്കാൻ അവന് കഴിയാതെ വരുന്നത് പോലെ തോന്നി തുടങ്ങി....

അവളെ അകറ്റി നിർത്തണം എങ്കിലും മനസ്സ് അനുവദിക്കുന്നില്ല.... അവൾക് ഒരാശ്വാസം ഏകികൊണ്ടവൻ അവളെ അകറ്റി മാറ്റാതെ കൈകൾ ചുരുട്ടി പിടിച്ചു.... അവള്ടെ തേങ്ങലുകൾ കുറഞ്ഞു. അവനിൽ നിന്നും അകന്നു .... സോറി.... ഞാൻ അറിയാതെ ""ഇതുവരെ വിച്ചുവിനെ പുണർന്നു നിന്നത് മനസ്സിലേക്ക് കടന്നെത്തിയതും അവൾ ചെറിയൊരു വിഷമത്തോടെ പറഞ്ഞു. Hm.... ചേച്ചി അഭിരാജ്ന്റെ വീട്ടിലേക്ക് പോയിട്ടുണ്ടാകും... നി പേടിക്കേണ്ട അഭിരാജ്നോട്‌ ഞാൻ ഒന്ന് ചോദിക്കട്ടെ"" അവൻ ഫോൺ എടുത്ത് വിളിക്കാൻ നിന്നതും അവൾ തടഞ്ഞു... അഭിയുടെ പേര് കേൾക്കെ അവളിൽ വല്ലാത്തൊരു ദേഷ്യവും വെറുപ്പും പരിഹാസവും ഉയർന്നു .... സ്നേഹിക്കാൻ അറിയാത്ത മൃഗമാ... അതിന് ഒരിക്കലും ചേച്ചിയെ സംരക്ഷിക്കാൻ അറിയില്ല.... ഉഭദ്രവിക്കാൻ മാത്രമേ അറിയൂ ചേച്ചി ഒരിക്കലും അങ്ങോട്ട് പോയിട്ടുണ്ടാവില്ല... എന്നെ രക്ഷിക്കാൻ വേണ്ടി ഒരിക്കലും അഭിയുടെ സഹായം തേടില്ല "" അവള്ടെ മനസ്സിൽ പുച്ഛം നിറഞ്ഞു... വിഷ്ണു സാർ വേണ്ടാ... അഭിരാജ്നോട് ചോദിക്കേണ്ട ചേച്ചി ഇവിടെ ഇല്ലേൽ അവിടെ ഉണ്ടാകും ""

ഐഷു ചേച്ചിയെ അന്വേഷിച്ച് അങ്ങോട്ട്‌ വിളിച്ചാൽ എല്ലാകാര്യങ്ങളും വിച്ചു അറിയുമെന്നുള്ളത് കൊണ്ട് ഐഷു അവനെ തടഞ്ഞു .... Ok....! എന്നാ വാ ഞാൻ വീട്ടിലേക്ക് വിട്ട് തരാം "" വിഷ്ണു ആദ്യായി വിഷ്ണു സാർനെ കണ്ട അന്ന് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ എത്രമാത്രം അപമാനിക്കാൻ കഴിയുമോ അത്രയും തരം തായ്ത്തി അബിയും ലളിതമ്മയും പറഞ്ഞത് ഒന്നും കേട്ടിട്ടും ഒരു വെറുപ്പും തോന്നാതെ എന്നോട് സ്നേഹത്തോടെ തന്നെ സംസാരിക്കുന്ന വിഷ്ണു സാർനെകാണെ അവൾക്കവനോട് വല്ലാത്തൊരു അഭിമാനം തോന്നി..... "" നി എന്താ ആലോചിക്കുന്നെ ... വാ ഞാൻ വീട്ടിലേക്ക് കൊണ്ട് വിട്ട് തരാം "" Haa..... "" വീണ്ടും വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ ചിന്തയിൽ നിന്നും വിരാമംകുറിച്ചു....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story