നിനക്കായ്‌.....🥀: ഭാഗം 13

ninakkay

എഴുത്തുകാരി: SHALU

"" നി എന്താ ആലോചിക്കുന്നെ ... വാ ഞാൻ വീട്ടിലേക്ക് കൊണ്ട് വിട്ട് തരാം "" Haa..... "" വീണ്ടും വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ ചിന്തയിൽ നിന്നും വിരാമമിട്ടുകൊണ്ട് പതിയെ ഒന്ന് മൂളി ... Hm.... "" അവൾ ഒന്ന് മൂളിയതേയുള്ളു മനസ്സിൽ മുഴുവനും ചേച്ചിക്ക് എന്തേലും സംഭവിച്ചുകാണോ എന്നുള്ള പേടിമാത്രമെ ഒള്ളു.... വേവലാതിയോടെ അവൾ അവന്റെ കൂടെ ബൈക്കിൽ കയറിയിരുന്നു.... സ്വയം വീട്ടിൽ നിന്നും ഇറങ്ങി പോന്നിട്ട് വീണ്ടും അങ്ങോട്ട്‌ തന്നെ തിരിച്ചു ചെന്നാൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചൊന്നും അവള്ടെ മനസ്സിൽ തെളിഞ്ഞില്ല..... എന്ന് തുടങ്ങിയതാ ഈ വീട്ടുജോലി ഒക്കെ "" ഒന്നും മിണ്ടാതെ നിശബ്ദതയോടെ നിൽക്കുന്ന ഐഷുവിനോടായി വിച്ചു ചോദിച്ചു അവന്റെ ചോദ്യം കേൾക്കെ അവൾക് എന്ത് പറയണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു... ഉത്തരം ഇല്ലാത്തത് കൊണ്ട് തന്നെ അവൾ അവൻ പറഞ്ഞതൊന്നും കേൾക്കാത്ത ഭാവത്തോടെ ഇരുന്നു ഹലോ.... താനിത് ഏത് ലോകത്താ... ഞാൻ ചോദിച്ചത് കേട്ടോ "" വിച്ചു Hm.... "" ഒന്ന് മൂളിയെ ഒള്ളു എന്താ മറുപടി ഒന്നും ഇല്ലാത്തെ "

"വിച്ചു ഇല്ല അതികം നാളായിട്ടില്ല ജോലിക്ക് പോവാൻ തുടങ്ങിയിട്ട് "" എന്തോ ഓർത്തപോൽ അവൾ പറഞ്ഞു ഓഹ്.... വീട്ടിൽ ആരൊക്കെയുണ്ട് ""വിച്ചു അമ്മയും അച്ഛനും 3ഏട്ടന്മാരും ""ഐഷു ഇവരെ ഒക്കെ ഉണ്ടായിട്ടും ഇവളെന്തിനാ വേലക്ക് പോകുന്നെ.... മൂന്ന് ഏട്ടന്മാരില്ലേ കുടുംബം നോക്കി വളർത്താൻ ഇനി അവർക്ക് എന്തേലും അസുഗം ഉണ്ടോ "" അവനിൽ കൂടുതൽ സംശയങ്ങൾ ഉടലെടുത്തു തുടങ്ങി എല്ലാം ചോദിച്ച് അറിയണം എന്നുണ്ടെങ്കിലും അവന്റെ മനസ്സ് അനുവദിക്കുന്നില്ല ഒന്നിനും... "" നിനക്ക് എങ്ങനെയാ ഉഷച്ചേച്ചിയെ പരിജയം "" വിച്ചു ഒന്ന് മിണ്ടാതെ നിന്നാൽ എന്താ ഇനി എന്തൊക്കെ അറിയണം "" അവള്ടെ നാവ് തരിച്ചു വന്നു പക്ഷെ അവളൊന്നും മിണ്ടിയില്ല ആ വീട്ടിൽ ജോലിക്ക് പോയ അന്ന് മുതലേ കാണാൻ തുടങ്ങിയതാ ""ഐഷു ഓഹ്..... എനിക്കും അറിയാം അവരെ ""വിച്ചു Haa ചേച്ചി പറഞ്ഞിരുന്നു നിങ്ങളെയൊക്കെ കുറിച്ച് "" ഐഷു പുഞ്ചിരിയാലേ പറഞ്ഞു വീണ്ടും ഓരോന്ന് പറഞ്ഞവർ യാത്ര തുടർന്നു.... ഒരു വലിയ ഗെറ്റ്ന് മുന്നിൽ വണ്ടി നിർത്തിയതും അവള്ടെ കണ്ണുകൾ ചെറുതായി.... പിരികം സംശയത്താൽ താന്നു... ഇത് ആരുടെ വീടാണെന്ന ഭാവത്തോടെ അവൾ വിച്ചുവിനെ നോക്കി ... ഗേറ്റ് തുറന്ന് വലിയൊരു വീടിനു മുന്നിൽ വണ്ടി നിർത്തി....

ഇവിടേക്ക് എന്തിനാ എന്നെകൊണ്ട് വന്നേ ഭഗവാനെ.... ഇനി വിഷ്ണു സാർ ഞാൻ വിചാരിച്ചപോൽ നല്ല മനുഷ്യൻ അല്ലേ "" അവള്ടെ ഉള്ളം മിടിച്ചു വാ ഇറങ്.... "" വിച്ചു ഒന്ന് മൂളി മറുതൊന്നും പറയാതെ വണ്ടിയിൽ നിന്നും ഇറങ്ങി... എന്റെ വീടാ.... ഇന്ന് ഇവിടെ നിന്നോ നാളെ ഞാൻ വീട്ടിലേക്ക് കൊണ്ട് വിടാം "" വിച്ചു അവളെ നോക്കി പുഞ്ചിയോടെ പറഞ്ഞു പക്ഷെ ഐഷുവിന് വല്ലാതെ പേടി തോന്നി... ഗൗരിയുടെ ഏട്ടനും തന്നെ ഇത്പോലെ വലിയൊരു വീട്ടിലേക്ക് തന്നെയാ കൊണ്ട് പോയേ... ആരും ഇല്ലായിരുന്നു അവിടെ.... ഒരു റൂമിലേക്ക് തള്ളിയിട്ടപ്പോ ഒന്ന് നിലവിളിക്കാൻ പോലും അവള്ടെ നാവ് മുതിർന്നില്ല പേടി തോന്നി എന്തുകൊണ്ടും അവളെ ആരൊക്കെയോ വേട്ടയാടുന്നത് പോലെ.... അതുപോലെ ആകുമോ വിഷ്ണു സാറും.......!!! ഹോയ്....!! എന്ത ആലോചിക്കുന്നെ... അവള്ടെ മുഖത്തിന് മുന്നിൽ വിരൽ നൊടിച്ചവൻ ചോദിച്ചു ഹേയ്... ഒന്നും ഇല്ല ഞാൻ വീട്ടിലേക്ക് പൊക്കോളാം എനിക്കൊരു ടാക്സി വിളിച്ച് തന്നാൽ മതി "" എന്തോ ഉൾപ്രേരണയിൽ അവൾ ചോദിച്ചു ഈ നേരത്തോ ......

എപ്പോഴും നിന്നെ വന്ന് രക്ഷിക്കാൻ ഞാൻ ഒരു ദൈവദൂദനൊന്നും അല്ല... ഇന്ന് ഇവിടെ നിന്നാൽ മതി നാളെ രാവിലെ തന്നെ പോകണം എങ്കിൽ പോകാം ""വിച്ചു അത് പിന്നെ.....!! "" ഞാൻ മാത്രമല്ല എന്റെ അമ്മയും ഉണ്ടിവിടെ "" അകത്തേക്ക് കുറച്ച് ഭയത്തോടെ നോക്കുന്നവളെ കാണെ അവൻ പറഞ്ഞു വിളറി വെളുത്തൊരു പുഞ്ചിരി സമ്മാനിച്ചവൾ.....!! അവന്റെ നേരെ നോക്കാൻ അവൾക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി.... എന്തേലും വിചാരിച്ചു കാണുമോ..... "" ഇനിയും വരില്ല എന്ന് തന്നെ ആണോ തീരുമാനം "" ചിരിയോടെ തന്നെ അവൻ ചോദിച്ചു. No....!! ഞാൻ വരാം "" ചമ്മലോടെ അവനെ നോക്കി പറഞ്ഞവൾ അവന്റെ പിറകെ നടന്നു. എന്നും വിച്ചു വരുന്നത് നോക്കി ഹാളിൽ ഇരിക്കുന്ന അമ്മയെ ഇന്ന് കാണാത്തതു കൊണ്ട് അവൻ സംശയത്തോടെ നിന്നുപോയി... അമ്മേ....!! "" ഹാളിലേക്ക് കയറിവൻ ഉറക്കെ വിളിച്ചു കൂവി തിരിച്ചൊരു പ്രതികരണവും ഇല്ലാത്തത് കാണെ അവൻ വീണ്ടും വിളിച്ചു അമ്മേ.......!!! എന്താടാ..!! എന്തിനാ കിടന്ന് അലറുന്നെ ഞാൻ ഇവിടെ തന്നെ ഇല്ലേ "" റൂമിൽ നിന്നും ഇറങ്ങി വന്നുകൊണ്ടവർ പറഞ്ഞു എന്നും ഇവിടെ നിൽക്കുന്നത് ആണല്ലോ എന്നേയുംകാത്ത് ഇന്ന് എന്ത് പറ്റി "" വിച്ചു എന്നാൽ വിച്ചു പറഞ്ഞതൊന്നും അവർ കേട്ടില്ല.

വിചുവിന്റെ ബേക്കിൽ പരുങ്ങി നിൽക്കുന്ന ഐഷുവിലേക്ക് ആയിരുന്നു അവരുടെ നോട്ടം മുഴുവനും...!! മോനെ.... ഇത്....!! "" വിഷ്ണുവിനെ നോക്കിയവർ പതിയെ ചോദിച്ചു Haa ഇത് അമ്മേ ഐശ്യര്യ.... ഇന്നൊരു ദിവസം ഇവിടെ ഉണ്ടാകും "" കണ്ണിറുക്കി കൊണ്ടവൻ മറുപടി പറഞ്ഞു Haadaa ചെക്കാ...!! "" ചിരിയോടെ കവിളിൽ ചെറുതായി ഇറുക്കികൊണ്ടവർ ഐഷുവിന്റെ അടുത്തേക്ക് നടന്നു മോളേ വാ.... "" അവള്ടെ കൈ പിടിച്ചവർ അകത്തേക്ക് ക്ഷമിച്ചു... അറിയാത്തൊരു പെണ്ണുമായി രാത്രി കയറി വന്ന മോനെ ചെറിയൊരു സംശയം പോലും ഈ അമ്മക്ക് തോന്നിയില്ലേ....!! "" പുഞ്ചിരിയോടെ അവളെയും പിടിച്ച് നടക്കുന്ന വിചുവിന്റെ അമ്മയെ നോക്കിയവൾ അത്ഭുതത്തോടെ ആലോചിച്ചു വിശ്വാസമായിരിക്കും അമ്മയ്ക്ക് മകനോട് "" ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ പതിയെ മൊഴിഞ്ഞു. മോനെ വിച്ചു.... "" സ്റ്റയർ കയറാൻ നിൽക്കുന്ന വിച്ചുവിനെ നോക്കിയവർ വിളിച്ചു എന്താ അമ്മേ.... "" വിഷ്ണു ഉഷമ്മ വന്നിട്ടുണ്ട് "" റൂമിലേക്ക് നോക്കിയവർ വിച്ചുവിനോടായി പറഞ്ഞു ഉഷാമ്മയോ "" ഐഷുവിനെ നോക്കി ഞെട്ടലോടെ ചോദിച്ചു ആ മോനെ....

ഏട്ടൻ വരുമ്പോ കണ്ടതാ! "" വിച്ചുവിനെയും ഐഷുവിനെയും മാറിമാറി നോക്കിയവർ പറഞ്ഞു ഐഷുന്റെ മനസ്സിൽ പല ചിന്തകളും കടന്ന് വന്നു.... എന്തെന്നില്ലാത്ത ഒരാശ്വാസം അവൾക് തോന്നി.... ചേച്ചിക്ക് ഒന്നും സംഭവിച്ചില്ലെന്ന് അറിഞ്ഞതോടെ മനസ് മുഴുവനും ശൂന്യമായത് പോലെ.... എവിടെയാ ചേച്ചി....!! എനിക്കൊന്ന് കാണണമായിരുന്നു "" അതെങ്ങനെയാ മോൾക് അവരെ അറിയാ "" എനിക്കറിയാം ചേച്ചിയെ ഞങ്ങൾ തമ്മിൽ പരിജയം ഉണ്ട് അമ്മേ....!! ""ഐഷു ഓഹ്...! ദെ ആ റൂമിലാ "" സ്റ്റെപ്ന് അടുത്തായി കാണുന്ന റൂമിലേക്ക് വിരൽ ചൂണ്ടിയവർ പറഞ്ഞു Haa ഞാനൊന്ന് നോക്കിയിട്ട് വരാം "അതും പറഞ്ഞവൾ വീണ്ടുമൊരു മറുപടികാക്കാതെ റൂമിലേക്ക് നടന്നു അമ്മേ..... ഏട്ടന് എന്താ പറ്റിയെ.! വെപ്രാളത്തോടെ ഗൗരി ചോദിച്ചു അറിയില്ല മോളേ അവന്റെ ഫ്രണ്ട്സ് വിളിച്ച് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞതാ "" അവരുടെ വാക്കുകളിൽ സങ്കടം നിറഞ്ഞിരുന്നു എന്നാലും എന്ത്പറ്റിയതാണെന്ന് അവരോട് ചോദിച്ചില്ലേ "" ഗൗരിക്ക് ദേഷ്യം വന്നു ഞാൻ ചോദിച്ചതാ പക്ഷെ അവരൊന്നും പറഞ്ഞില്ല മോളേ "" എന്നിട്ട് അമ്മ ഇപ്പൊ എവിടെയാ ""ഗൗരി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരിക്കാ "" എന്നാലും ആ ഐശ്വര്യ എവിടെ "" പല്ല് കടിച്ചവൾ ഉറക്കെ പറഞ്ഞൂ ഏത് ഐശ്വര്യ "" ഫോണിലൂടെ ഗൗരിയുടെ അലറൽ കേൾക്കെ അവർ അവളോടായി ചോദിച്ചു ഏയ്യ് ഒന്നുമില്ല അമ്മേ..! ഞാൻ പിന്നെ വിളിക്കാം ""

അമളി മനസ്സിലാക്കിയ ഗൗരി പെട്ടൊന്ന് ഫോൺ ഓഫ് ചെയ്തു.. എന്ത് പറ്റിയതാ ഏട്ടന്.... ഇനി അവൾ എന്തേലും ചെയ്തതാണോ... അല്ലേൽ ആ പന്ന മോളേ ഒക്കെ രക്ഷിക്കാൻ ആര് വരാനാ... പട്ടിണി ആയത് കൊണ്ടല്ലേ ഈ വീട്ടിലേക്ക് ജോലിക്ക് വന്നേ.... എനിക്കാണേൽ ഇവിടെ നിൽക്കാൻ പറ്റുന്നില്ല ഏട്ടന് എന്താ പറ്റിയെ എന്നറിയാതെ...."" റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നവൾ സ്വയം പുലമ്പിക്കൊണ്ടിരുന്നു.... ഏട്ടത്തി വാ ഫുഡ്‌ കഴിക്കാൻ...!! "റൂമിലേക്ക് വന്നവൾ ഗൗരിയോട് പറഞ്ഞു നിനക്ക് വേണേൽ പോയി കഴിക്കെടി...."" ദേഷ്യത്തോടെ അവൾ അണുവിനോടായി അലറി ഇതുവരെ ദേഷ്യത്തോടെ ഒരുവാക്ക് പോലും പറയാത്ത ഗൗരിയുടെ പെട്ടെന്നുള്ള മാറ്റം കാണെ അവളൊന്ന് പതറിയിരുന്നു.... എന്ത് പറ്റി ഏട്ടത്തി... "' അനുകുറച്ചു പേടിയോടെ ചോദിച്ചു എന്റെ അടുത്ത് നിന്നും ഒന്ന് പോ അനു എന്റെ മൂഡ് തീരെ ശെരിയല്ല "" പല്ല് കടിച്ചവൾ ഉറക്കെ അലറി Hm.... "" ഒന്ന് മൂളിയവൾ റൂമിൽ നിന്നും പെട്ടൊന്ന് ഇറങ്ങിയിരുന്നു ആ നശിച്ചവൾ എങ്ങാനും ഏട്ടന്റെ അടുത്ത് നിന്നും രക്ഷപെട്ടുകാണുമോ....!! എന്തുകൊണ്ടും അവൾക് പൊറുതിമുട്ടിയപ്പോ ചെറിയൊരു മടി ഉണ്ടേലും രണ്ടും കല്പിച്ചവൾ ഐഷുവിന് കാൾ ചെയ്ത്.... രണ്ട് മൂന്ന് തവണ റിങ് ആയപ്പോയെക്കും കാൾ അറ്റന്റ് ചെയ്തിരുന്നു.......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story