നിനക്കായ്‌.....🥀: ഭാഗം 14

ninakkay

എഴുത്തുകാരി: SHALU

എന്തുകൊണ്ടും അവൾക് പൊറുതിമുട്ടിയപ്പോ ചെറിയൊരു മടി ഉണ്ടേലും രണ്ടും കല്പിച്ചവൾ ഐഷുവിന് കാൾ ചെയ്ത്.... രണ്ട് മൂന്ന് തവണ റിങ് ആയപ്പോയെക്കും കാൾ അറ്റന്റ് ചെയ്തിരുന്നു..... ഡീ എരണം കെട്ടവളെ നി എന്താടി എന്റെ ഏട്ടനെ ചെയ്തേ... എന്ത് ധൈര്യമാടി എന്റെ ഏട്ടനെ ഉഭദ്രവിക്കാൻ മാത്രം നിനക്കുള്ളെ.... വെറുതെ വിടില്ലെടി നിന്നെ ഞാൻ ഞങ്ങളുടെ മേൽ കൈവെച്ച നിന്റെ കൈ ഞാൻ പിഴുതെറിഞ്ഞില്ലേൽ എന്റെ പേരങ് മാറ്റിയേക്ക്... "" വീറോടെ ഫോണിലൂടെ അവൾ ഐഷുവിനോടായി പറഞ്ഞു എന്നാൽ കാൾ കട്ട്‌ ചെയ്തിട്ടും ഇല്ല ഐഷുവിന്റെ ഭാഗത്ത്‌ നിന്നും ഒരു റെസ്പോണ്ട്സ് ഇല്ലാത്തതുകൊണ്ടവൾ വീണ്ടും ദേഷ്യത്തിൽ പറയാൻ തുടങ്ങി എന്താടി ഒന്നും മിണ്ടാത്തെ വാ തുറന്ന് എന്തേലും പറയെടി പുല്ലേ.............മോളെ എന്റെ ഭർത്താവിനെ നിന്റെ വലയിൽ കുടുക്കാൻ കഴിയാത്തത് കൊണ്ടാകും അല്ലേ കണ്ടവന്റെ കൂടെ ആ തള്ളയും (ഉഷ) നീയും ഇറങ്ങിപ്പോയെ.... എന്റെ ഏട്ടനെയും നിന്റെ വലയിൽ കുരുക്കിയിട്ട് എന്റെ ഏട്ടനെ ഇപ്പൊ ആശുപത്രിയിൽ ആക്കി...!!

നി ഒക്കെ .............എന്ത് ജന്മമാടി.... ഇനി എങ്ങാനും എന്റെ അബിയേട്ടന്റെ മേൽ നിന്റെ കണ്ണെങ്ങാനും ചെന്ന് പതിച്ചാൽ നിന്നെ ഞാൻ പച്ചക്ക് കത്തിച്ചു കളയും.... ഈ ഗൗരിയെ നിനക്കറിയില്ല.... കേട്ടോടി പുന്നാര മോളെ.... പിന്നെ എന്റെ ഏട്ടന് ജീവനുള്ളടുത്തോളം നി സൂക്ഷിച്ചു നടക്കുന്നത് നല്ലതാ... എന്റെ ഏട്ടൻ എന്തേലും മോഹിച്ചിണ്ടുണ്ടേൽ അത് ആസ്വദിച്ചിട്ടേ അടങ്ങു.... അത് ഇനി നിന്റെ ശരീരം ആയാലും ശെരി...!! ഇനിയും എന്നെകൊണ്ട് ഇങ്ങനെ വിളിപ്പിക്കാൻ ഉള്ള ഒരവസരം വരുത്തരുത്... പറഞ്ഞില്ലെന്നു വേണ്ട ഇത്രയും പറഞ്ഞിട്ടും ഒരു പ്രതികരണവും ഇല്ലാത്തത് കണ്ടവൾടെ ക്ഷമ നശിച്ചിരുന്നു.... വെച്ചിട്ട് പോടി..........മോളേ ""അലറി പറഞ്ഞവൾ ഫോൺ ബെഡിലേക്ക് എറിഞ്ഞു.. Dammitt ....!! "" സ്വയം പല്ല് കടിച്ചവൾ അലറി ഗൗരിയുടെ തെറി കേൾക്കെ വിഷ്ണുവിന്റെ കണ്ണ് തുറിച്ച് വന്നു... ഹൌ പടച്ചോനെ ഇത് വെറൈറ്റി ആണല്ലോ... ദൈവം ഇതൊക്കെ കേൾക്കാൻ എനിക്കാവും ഭാഗ്യം തന്നത്.... '" ചെവിയിൽ നിന്നും ഐഷുവിന്റെ ഫോൺ തായ്ത്തിയവൻ പതിയെ പറഞ്ഞു *"""

എന്റെ കമ്പനിയിൽ ജോലി അന്വേഷിച്ച് യാചിച്ചുവന്ന മാളവിക സ്വന്തമെന്ന് പറയാൻ ആരുമില്ല... വേണ്ടത്ര പഠനം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ കമ്പിനിയിൽ എടുക്കാൻ ബുദ്ധിമുട്ട് ആയിരുന്നു പിന്നെ ഒരിക്കൽ വേല അന്വേഷിച്ച് വീട്ടിലേക്കും അവൾ വന്നിരുന്നു വന്നപ്പോ അമ്മക്ക് അവളൊരു സ്വന്തം മോളേ പോലെ തന്നെ ആയിരുന്നു.... തുടുത്ത കവിളും ചിരിക്കുമ്പോ കാണുന്ന നുണക്കുയിയും കരയുമ്പോൾ ചുവക്കുന്ന മൂക്കും എല്ലാം കൊണ്ടും ഒരു ചുന്ദരി പെണ്ണ്.... മുഷിഞ്ഞ വസ്ത്രം അണിഞ്ഞായിരിന്നു വന്നത് എന്തോ അവള്ടെ സങ്കടം എല്ലാം ഞങ്ങളിലേക്ക് ചൊരിഞ്ഞു തന്നപ്പോ അമ്മക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല അന്ന് അമ്മ അവളെ സ്വന്തം മോളേ കരുതിയത് മുതൽ അവൾ ഞങ്ങളുടെ വീട്ടിലാ താമസം.... എന്റെ കുഞ്ഞിപ്പെങ്ങളായി... അടുത്തുള്ള കോളേജ്ൽ തന്നെ അവൾക് അഡ്മിഷൻ ശെരിയാക്കി കൊടുത്തു... ഡിഗ്രി ഫസ്റ്റ്ഇയർ ആണ്പ്പോ. ഗൗരിയുടെ ഏട്ടന്റെ ശല്യം സഹിച്ച് തന്നെ അവൾ കോളേജ്ലേക്ക് പോയിരുന്നത് പക്ഷെ അവളൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല...

ഒരുദിവസം അവളോട് എന്നും മോശമായി ഇടപഴകുന്നതിനേക്കാൾ മോശമായി പെരുമാറിയപ്പോ സഹിക്കാൻ കഴിയാതെ എന്നോട് വന്ന് പറഞ്ഞതാ... അപ്പൊ തന്നെ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെട്ടതാ പക്ഷെ മാളൂന്റെ വാക്ക് കൊണ്ട് മാത്രമാ അന്ന് പോവാതിരുന്നത്... പിറ്റേന്ന് ഓഫിസിലേക്ക് പോയി വർക്ക് ഒക്കെ കഴിഞ്ഞു വന്നപ്പോയാ അവന്റെ കാര്യം ഓർമ വന്നേ.... പിന്നെ ഒന്നും നോക്കിയില്ല അവന്റെ വീട്ടിലേക്ക് തിരിച്ചിരുന്നു... ദേഷ്യം കൊണ്ട് വീട്ടിലേക്ക് പാഞ്ഞു കയറിയിരുന്നു... എല്ലാ വാതിലുകളും തുറന്നായിരുന്നു ഉണ്ടായിരുന്നത് ആരുടേയും ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ ദേഷ്യത്തോടെ പോകാൻ നിന്നപ്പോഴാണ് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടെ.... മുകളിൽ നിന്നാണെന്ന് മനസ്സിലായതും പിന്നെ ഒന്നും നോക്കാതെ മുകളിലേക്ക് ഓടി കയറി അവിടെയും എല്ലാ വാതിലുകളും തുറന്ന് തന്നെ കിടക്കായിരുന്നു.... ഒരു റൂമിലെ ഡോർ മാത്രം പാതി തുറന്നിട്ടത് കണ്ടപ്പോ മെല്ലെ അങ്ങോട്ട്‌ ചെന്ന് നോക്കി.... അപ്പോഴാ നിലത്ത് ചുമരിനോട് അടുത്ത് ബോധമില്ലാതെ കിടക്കുന്ന ഐശ്വര്യയെ കാണുന്നെ...

അബിയുടെ വാക്കുകൾ ഒക്കെ കേട്ടപ്പോ അവൾ കാശിനു വേണ്ടി കണ്ടവരുടെ കൂടെ കഴിയുന്നത് ആണെന്നാ കരുതിയെ... അവള്ടെ അടുത്ത് തന്നെ കള്ളും കുടിച്ച് കൂത്താടുന്ന ഗൗരിയുടെ ഏട്ടനെയും അവന്റെ ആളുകളെയും കാണുമ്പോ സ്വയം നിയന്ത്രണം നഷ്ട്ടപെട്ടിരുന്നു .... ഐശ്വര്യയെ മൈന്റ് ചെയ്തില്ലേലും അവൻകിട്ട് കൊടുക്കാൻ വേണ്ടി വന്നതായത് കൊണ്ട് തന്നെ അവന്റെ അടുത്തേക്ക് ഓടാൻ കാലുകൾ ചലിപ്പിക്കാൻ തുടങ്ങിയപ്പോയേക്കും അവന്റെ സംസാരം കേൾക്കെ അവിടെ തന്നെ നിന്നുപോയി... അവന്റെ ഓരോ വാക്കുകൾ കേട്ടപ്പോ തൃപ്തി ആയിരുന്നു ഐശ്വര്യ ഇവന്റെ കെണിയിൽ കുടുങ്ങിയ മുയലാണെന്ന്.... ഇതിവന്റെ സ്ഥിരം പരിപാടിആയത് കൊണ്ട് തന്നെ അവൻകിട്ട് മുതലും പലിശയും അടക്കം കൊടുത്തിട്ട് തന്നെയാ അവിടെ നിന്നും മടങ്ങിയെ ... ഞാൻ അവിടെ എത്തിയത് കൊണ്ട് തന്നെ ഇന്നിവിടെ മാനമര്യാദയോടെ അവന്റെ കൈകളിൽ നിന്നും അവൾ രക്ഷപെട്ടു.... ""** കഴിഞ്ഞതൊക്കെ ഓർത്തവൻ ഒന്ന് നിശ്വസിച്ചു...

ഗൗരിയും കൂടി അവളെ ഇല്ലാതാക്കാൻ കൂട്ട് നിന്നെന്നു കേട്ടപ്പോ വെറുപ്പ് തോന്നി അവന്. ഗൗരിയും ഒരു പെണ്ണല്ലേ അവൾക് എങ്ങനെ തോന്നി... ച്ചി.. ഇങ്ങനെ ഒരുവളെ ആയിരുന്നോ എന്റെ കണ്ണിൽ ആദ്യമായി തെളിഞ്ഞത്... മനസ്സിൽ പതിച്ചത് "" സ്വയം നിയന്ത്രിച്ചവൻ ഐഷുവിന്റെ ഫോണവിടെ തന്നെ വെച്ച് റൂമിൽ നിന്നും ഇറങ്ങി...  ചേച്ചി.... ""* ബെഡിൽ ചെരിഞ്ഞു കിടക്കുന്ന ഉഷച്ചേച്ചിയെ നോക്കിയവൾ കണ്ണീരോടെ വിളിച്ചു. ഐഷുവിന്റെ ശബ്ദം കേട്ടതും കണ്ണീരോടെയവർ വെപ്രാളംപ്പെട്ടുകൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു.... മോളേ "" ഐഷുവിനെ കണ്ടതും പൂർണപുഞ്ചിരിയോടെ അവളെ വിളിച്ചു Hmm.... ചേച്ചി.. "" ഒന്നും പറ്റിയില്ലല്ലോ.... അവരൊന്നും ചെയ്തില്ലല്ലോ... മോളേ "" ഇല്ല ചേച്ചി ഒന്നും പറ്റിയിട്ടില്ല... വിഷ്ണു സാർ വന്നത് കൊണ്ടാ ഒന്നും പറ്റാഞ്ഞേ "" പുഞ്ചിരിയോടെ അവൾ പറഞ്ഞു എനിക്കുറപ്പായിരുന്നു മോളെ ദൈവം കൂടെ ഉണ്ടാകുമെന്ന്... ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്നല്ലേ "" അല്ല... ചേച്ചി എങ്ങനെയാ ഇവിടെ എത്തിയെ ""

വിച്ചുമോന്റെ അച്ഛനാ എന്നെ ഇവിടെ എത്തിച്ചേ... ഞങ്ങൾ നിന്നെ ഒരുപാട് അന്വേഷിച്ചു മോളേ. എവിടെയും കണ്ടില്ല വേറൊരു വഴിയും ഇല്ലാത്തത് കൊണ്ടാ ഇങ്ങോട്ട് വന്നേ "" എന്തായാലും ചേച്ചിക്കൊന്നും പറ്റിയില്ലല്ലോ.... "" ഐഷു ഇല്ല മോളെ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്നിട്ട് ആ ചെറ്റകൾക്കൊക്കെ വിച്ചു നല്ലോണം കൊടുത്തോ മോളെ "" പിന്നെ...!! ഒറ്റൊന്നിനെയും ബാക്കി ആക്കിയിട്ടില്ല... എല്ലാത്തിനെയും അടിച്ച് വീയ്തതി ചേച്ചി... ഗൗരിയുടെ ഏട്ടന്റെ കാര്യം കൂടുതൽ പോക്കാ "" ഐഷുവിന് ചിരി പൊട്ടി അങ്ങനെ തന്നെ വേണം മോളെ... ആ ഗൗരിക്കും കിട്ടണം നല്ലോണം.... അടിച്ച് വളർത്താത്തതിന്റെ കുറവുകളൊക്കെ നല്ലോണം ഉണ്ട് "" ഉഷ ചേച്ചി Hmm.... നല്ലോണം കാണുന്നുണ്ട് ""ചിരിയോടെ ഐഷുവും കൂട്ടുപിടിച്ചു പിന്നെ ചേച്ചി.... നമ്മൾ എപ്പോഴാ പോകുന്നെ "" ഐഷു പോകാം മോളെ....!! "" എന്തോ ആലോചനയിൽ എന്ന പോൽ പറഞ്ഞു Hmm.... എനിക്ക് തല വേദനിക്കുന്നു ചേച്ചി... "" നെറ്റി ചിലിച്ചവൾ വേദനയോടെ പറഞ്ഞു ഡോക്ടറെ കാണിക്കാനോ മോളേ ""

അവരിൽ വെപ്രാളംകൊണ്ടു... അതൊന്നും വേണ്ട....!! എനിക്കൊന്ന് കിടക്കണം "" Hmm... "" ഒന്ന് മൂളി മറുതൊന്നും പറയാതെ അവളെ തലയിൽ തലോടികൊണ്ടവർ ഇരുന്നു... ഇതെല്ലാം കണ്ടുകൊണ്ട് പുഞ്ചിരിയോടെ വിചുവിന്റെ അമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു... അമ്മയുടെ അടുത്തേക്ക് വന്ന വിച്ചു കാണുന്നത് ഉഷച്ചേച്ചിടെ റൂമിലേക്ക് തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന അമ്മയെ ആണ്... അവിടെ ഇപ്പൊ എന്തെന്ന് അറിയാൻ അവനും അമ്മയുടെ അടുത്തേക്ക് പോയി റൂമിലേക്ക് സംശയത്തോടെ നോക്കി... ഉഷച്ചേച്ചിടെ മടിയിൽ തലചായ്ച്ചു കിടക്കുന്ന ഐഷുവിനെ കാണെ അവനിലും പുഞ്ചിരി തെളിഞ്ഞു... പെട്ടൊന്ന് അവന്റെ കണ്ണുകൾ ടോപ്പ് തെന്നിമാറി വയറ് തെളിഞ്ഞു കാണുന്നിടത്തേക്ക് പതിച്ചു... തെളിഞ്ഞു കാണുന്ന വയറും പുക്കിൾ ചുയിയും കാണെ അവന്റെ കണ്ണുകൾ മിഴിഞ്ഞു...

ഇതുവരെ ഒന്നും തോന്നാത്ത പ്രത്യേക വികാരം അവനെ പൊതിഞ്ഞതും പെട്ടെന്നവൻ നോട്ടം മാറ്റി റൂമിലേക്ക് ഓടിയിരുന്നു....!!! മാസങ്ങൾക്ക് ശേഷം..... പുഞ്ചിരിയോടെ തനിക്ക് നേരെ നീട്ടുന്ന പാൽക്ലാസ് അവൾ ഇളം പുഞ്ചിരിയോടെ വാങ്ങിച്ചു... വേഗം പോവാൻ നോക്ക് മോളേ മോനാവിടെ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാകും.... ""ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും അവൾ ചമ്മലോടെ സ്റ്റെപ്സ് കയറി... പേടികാരണം മിടിപ്പ് കൂടികൊണ്ടിരുന്നു... വല്ലാത്തൊരു വിങ്ങൽ പോലെ.... ആകെ ഒരു പരിഭ്രാന്തി.... അടഞ്ഞിരുന്ന വാതിൽ തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ അവിടെ തന്നെ ചുറ്റിപറ്റി നിന്നു....!! ഒടുവിൽ രണ്ടും കല്പിച്ചവൾ വാതിൽ തുറന്നു അകത്തേക്ക് കയറി... തലഉയർത്തി നോക്കിയപ്പോ അവൾ കണ്ടു തന്നെ നോക്കികൊണ്ട് ചെരിഞ്ഞു കിടക്കുന്നവനെ....!!!!......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story