നിനക്കായ്‌.....🥀: ഭാഗം 15

ninakkay

എഴുത്തുകാരി: SHALU

വേഗം പോവാൻ നോക്ക് മോളേ മോനാവിടെ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാകും.... ""ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും അവൾ ചമ്മലോടെ സ്റ്റെപ്സ് കയറി..!! പേടികാരണം മിടിപ്പ് കൂടികൊണ്ടിരുന്നു... വല്ലാത്തൊരു വിങ്ങൽ പോലെ.... ആകെ ഒരു പരിഭ്രാന്തി.... അടഞ്ഞിരുന്ന വാതിൽ തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ അവിടെ തന്നെ ചുറ്റിപറ്റി നിന്നു....!! ഒടുവിൽ രണ്ടും കല്പിച്ചവൾ വാതിൽ തുറന്നു അകത്തേക്ക് കയറി... തലഉയർത്തി നോക്കിയപ്പോ അവൾ കണ്ടു തന്നെ നോക്കികൊണ്ട് ചെരിഞ്ഞു കിടക്കുന്നവനെ....!! പെട്ടെന്നവൾ നോട്ടം മാറ്റി.... എന്തോ മുഖത്ത് നോക്കാൻ അവൾക് ചമ്മൽ തോന്നി... ഇന്നിപ്പോൾ ഞാൻ ഒരുവന്റെ ഭാര്യായിരിക്കുന്നു... എന്റെ ജീവിതത്തിൽ നടന്നതൊല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ ദൈവമേ വിഷ്ണുസാർ എന്റെ കഴുത്തിൽ താലി ചാർത്തിയെ....!! ഇനി ഒന്നും അറിയാതെ സ്വന്തം ഇഷ്ടപ്രകാരം അല്ലാതെയാണോ വിഷ്ണുസാർ എന്റെ കഴുത്തിൽ ഈ താലി ചാർത്തിയെ... വിശ്വസിക്കാൻ കഴിയുന്നില്ല പടച്ചോനെ... ഒന്നും തന്നെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല....

രണ്ടാംകെട്ടുകാരിയെ കെട്ടേണ്ട ഗതികേടൊന്നും വിഷ്ണു സാറിന് ഇല്ലല്ലോ... അപ്പൊ ഒരിക്കലും വിഷ്ണു സാർ മനസ്സറിഞ്ഞു എന്നെ കെട്ടിയത് ആയിരിക്കില്ല.... എല്ലാം പതിയെ പറഞ്ഞു മനസ്സിലാക്കണം സാർനോട്...എന്നിട്ട് ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറണം...!! ഇവിടെ നിന്നും പോകാൻ നിന്ന ചേച്ചിയെയും എന്നേയും കുറച്ച് ദിവസം ഇവിടെതന്നെ നിന്നാൽ മതിയെന്ന് പറഞ്ഞ് വിഷ്ണു സാർന്റെ അമ്മ നിർബന്ധിച്ചപ്പോ മറുത്ത് ആ വാക്ക് ധിക്കരിക്കാൻ തോന്നിയില്ല...!! അന്ന് മുതൽ ഇന്ന് വരെ സ്വന്തം മകളെ പോലെ തന്നെ ആയിരുന്നു സാർന്റെ അമ്മയും അച്ഛനും ഒക്കെ നോക്കിയത്.... വിഷ്ണുസാർന്റെ ഒരു നോട്ടത്തിൽ പോലും എന്നെ പെങ്ങൾ അല്ലേൽ ഈ വീട്ടിലെ അംഗം എന്നല്ലാതെ മറ്റൊരു രീതിയിൽ ഞാൻ ആ കണ്ണിൽ കണ്ടിട്ടില്ല....!! വിഷ്ണുസാറിന്റെ കല്യാണം ഉറപ്പിച്ചിരുന്നു പാർവതിയും ആയി...!! നി ഒരു ഭാഗ്യവതി ആയിരുന്നു പാർവതി അതുകൊണ്ട് അല്ലേ നിനക്ക് വിഷ്ണുസാറുമായി കല്യാണം ഉറപ്പിച്ചേ.... പക്ഷെ ദൈവം നിനക്ക് വിധിച്ചിട്ടില്ല വിഷ്ണുസാറിന്റെ ഭാര്യയായി ഈ വീട്ടിൽ കഴിയാൻ....!! നല്ല സ്വഭാവം അല്ലേ സാറിന്...

ഇഷ്ട്ടല്ലേൽ വിഷ്ണുസാറുമായുള്ള ഈ ബന്ധത്തിനോട് താല്പര്യം ഇല്ലെന്ന് നിനക്ക് ആദ്യമേ പറഞ്ഞിടായിരുന്നോ പാർവതി....!! ഞങ്ങൾ അറിഞ്ഞിരുന്നേൽ മറ്റൊരു പെണ്ണിനെ നോക്കുമായിരുന്നില്ലേ... പക്ഷെ നി എല്ലാം ഒഴിവാക്കി താലിക്കെട്ട് ദിവസം തന്നെ മറ്റൊരുവന്റെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു.... അതുകൊണ്ട് അല്ലേ സാറിന് സ്വന്തം ഇഷ്ട്ടപ്രകാരം അല്ലാതെ എന്നെ കെട്ടേണ്ടി വന്നേ....!! സാറിന്റെ അവസ്ഥ ഓർത്ത് എനിക്കിപ്പോ നിന്നോട് വെറുപ്പ് തോന്നാ പാർവതി.... എന്തെന്നില്ലാത്ത ദേഷ്യമാ...നിന്നോട് !! നി ഒരുവൾ കാരണം ആയിരിക്കില്ലേ സാറിന് ഇനിമുതൽ എന്നോട് അതിരില്ലാത്ത വെറുപ്പ് തോന്നാൻ ഇടയാവുക....!! ആദ്യമാഴി ഇഷ്ട്ടം തോന്നിയത് എനിക്ക് അബിയോടാ പക്ഷെ ഇപ്പൊ ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നതും അഭിയെയാ.... പക്ഷെ വിഷ്ണുസാർ!! എനിക്ക് ഇഷ്ട്ടമായിരുന്നു ഇതുവരെ തോന്നാത്ത പല വികാരങ്ങളും സാർനെ കാണുമ്പോ തോന്നാറുണ്ട് പക്ഷെ എനിക്കൊന്നും അർഹത ഇല്ലെന്ന് പറഞ്ഞ് എല്ലാം മനസ്സിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കാ...!!

എനിക്ക് സാർനോട് ഉള്ള ഇഷ്ട്ടം കാരണം കൊണ്ടാണ് ഞാൻ മറുതൊന്നും എതിർക്കാതെ സാറിന് മുന്നിൽ കഴുത്തു നീട്ടിയെതെന്ന് സാറിന് തോന്നികാണില്ലേ.... എന്നോട് വെറുപ്പ് തോന്നില്ലേ... ഇഷ്ട്ടല്ലേലും വെറുക്കാതിരിന്നാൽ മതിയായിരുന്നു ഭഗവാനെ....!! ഇനി അബിയുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞാൽ എന്നോട് എങ്ങനെ ആയിരിക്കും പ്രതികരിക്കുക....!!! "" അവൾക് ആലോചിക്കുംതോറും പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... അവള്ടെ ചുമലിൽ ആരുടെയോ സ്പർശം അറിഞ്ഞപ്പോഴാണ് ഐഷു ഞെട്ടി പിടഞ്ഞു ആ വ്യക്തിയെ നോക്കിയത്... വിഷ്‌ണു ആയിരുന്നു അവൾക് പേടിയും സങ്കടവും വെപ്രാളംവും ഒക്കെ വന്നു തുടങ്ങി... എന്താ ആലോചിക്കുന്നെ..!!! """പുഞ്ചിരിയോടെ വിഷ്ണു ചോദിച്ചു ഒ.... ഒന്നും... ഇല്ല .....വിഷ്ണു സാർ... ഞാ...ൻ വെറുതെ....ഓരോന്ന് ആലോ.ചിച്ചു നിൽക്കാ...യിരുന്നു ""പറയുമ്പോ അവൾ പേടിയോടെ ഉമിനീർ ഇറക്കിയിരുന്നു.... പക്ഷെ എന്തിനാ പേടിക്കുന്നത് എന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ലല്ലോ എന്നിട്ടും എനിക്ക് എന്തിനാ സാർനെ ഇത്രയും പേടി...!!

""സ്വയം മൊഴിഞ്ഞുകൊണ്ടിരുന്നു എന്നെ വിഷ്ണുസാർ എന്നൊന്നും വിളിക്കേണ്ട...!! അതെനിക്ക് ഇഷ്ട്ടല്ല വിച്ചു എന്ന് വിളിച്ചോ ബുദ്ധിമുട്ട് ആണേൽ വിഷ്ണു എന്ന് വിളിച്ചോ... പക്ഷെ സാർ എന്ന് മാത്രം വിളിക്കരുത്..."" മുഖം ചുളിച്ചവൻ കെഞ്ചി പറഞ്ഞു അവൾക് ചിരിപ്പൊട്ടി... ചുണ്ടുകൾ വിരിഞ്ഞു അതുകാണെ വിചുവിന്റെ ചുണ്ടുകൾ വിരിഞ്ഞു... സാരി ആണ് ഐഷുവിന്റെ വേഷം...!! ഇളം റോസ് സാരി അവൾക് നല്ലത് പോലെ ചേരുന്നുണ്ടായിരുന്നു..!! അവള്ടെ നക്നമായ വയറിലേക്ക് അവന്റെ നോട്ടം ചെന്നെത്തി... പെട്ടെന്നവൻ പരിഭ്രാന്തത്തോടെ കണ്ണുകൾ മാറ്റി... ഇവിടെ തന്നെ നിൽക്കാനാണോ പ്ലാൻ ... ""വിഷ്ണു അവളൊന്നും മിണ്ടിയില്ല ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു....!! വന്ന് കിടന്നോ ക്ഷീണം കാണും... ""വിച്ചു Hmm പതുക്കെ മൂളിക്കൊണ്ടവൾ പാൽ ക്ലാസ് വിചുവിന്റെ കയ്യിൽ വെച്ച് കൊടുത്തു... അയ്യേ എനിക്കെന്തിനാ ഇത് ഞാൻ പാൽ കുടിക്കാറില്ല... "" വിഷ്ണു ക്ലാസ്സ്‌ അവള്ടെ കയ്യിൽ തന്നെ വെച്ചു അവളും കുറച്ച് മടിച്ചു നിന്നു... ഒറ്റക്ക് കുടിക്കാൻ വേണ്ടി മനപ്പൂർവം വിചുവിന്റെ കയ്യിൽ വെച്ച്കൊടുത്തതാണെന്ന് എങ്ങാനും വിചാരിച്ചു കാണുമോ ....!! "" അവൾക് ലേജ്ജ തോന്നി. അത് പിന്നെ എനിക്കും ഈ പാൽ ഒന്നും ഇഷ്ട്ടല്ല... ""

ചെറിയൊരു മടിയോടെ അവളവനോട് പറഞ്ഞു എന്ന അതിവിടെ വെച്ചോ എന്നിട്ട് കിടന്നോ... "" കണ്ണ് ഇറുക്കിയടച്ചവൻ അവളോടായി പറഞ്ഞു പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല പതിയെ ബെഡിന് അറ്റത്തായി ഒതുങ്ങി കൂടി... വിഷ്ണു ബെഡിൽ വന്ന് കിടന്നത് അറിഞ്ഞതും അവൾക് വല്ലാത്തൊരു അസ്വസ്ഥത തോന്നി... അറിയാതെ ഒന്നവന്റെ കൈ അവള്ടെ പുറത്ത് തട്ടിയതും അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു... സോറി... അത് അറിയാതെ ഒന്ന് ചെരിഞ്ഞപ്പോ തട്ടിയതാ "" അവള്ടെ ശ്വാസഗതി ഉയരുന്നത് അറിഞ്ഞ വിഷ്ണു ബെഡിൽ നിന്നും എഴുന്നേറ്റ് പറഞ്ഞു അവളൊന്നും മിണ്ടിയില്ല.... വിഷ്ണുവിന്റെ സാനിദ്യം മാത്രം അവൾക് പ്രത്യേക തരം മാറ്റം വരുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല... എന്റെ മനസ്സിന് അംഗീകരിക്കാൻ കഴിയുന്നില്ലേ ഇന്നെന്റെ കല്യാണം കഴിഞ്ഞത്.... അതോ വിഷ്ണുവിന്റെ ഭാര്യയായി കഴിയുന്നത് ദൈവത്തിന് തൃപ്തി ആയികാണില്ലേ... എന്നെപോലെ ഒരു രണ്ടാം കേട്ടുകാരി....!! എന്നെ കുറിച്ച് ഒന്നും അറിയാതെ എന്റെ കഴുത്തിൽ താലി ചാർത്തിയ വിച്ചു....!! പിന്നെ എങ്ങനെയാ ദൈവത്തിന് ഇഷ്ടപ്പെടാ "" അവള്ടെ മുഖം പുച്ഛത്താൽ കോടി... ഐഷുവിന്റെ മൗനം കാണെ അവൻ തലയിണയും എടുത്ത് സോഫയിൽ പോയി കിടന്നു....

അവള്ടെ മുഖത്തേക്ക് നോക്കാത്ത വിധം അവൻ ചെരിഞ്ഞു കിടന്നു... മനസ്സ് എന്തിനോ കിടന്ന് പിടഞ്ഞുകൊണ്ടിരുന്നു അവന്റെ ....!! എങ്കിലും അവൻ മൗനത്തോടെ കണ്ണുകൾ അടച്ച് കിടന്നു... അവൾ വിളിക്കുമെന്ന പ്രതീക്ഷയോടെ...*!! വിഷ്ണു സോഫയിലേക്ക് പോകുന്നത് കണ്ട് ഐഷുവിന് വല്ലാതായി... താൻ കാരണം ആണോ അവിടെ പോയി കിടന്നെ... വല്ലാതെ സങ്കടം തോന്നി അവൾക് അവളോട് തന്നെ വല്ലാതെ വെറുപ്പ് തോന്നിയത് പോലെ....!! വിളിക്കണം എന്ന് തോന്നി... മനസ്സ് വേണ്ടാന്ന് പറയുന്നത് പോലെ... പതിയെ ബെഡിലേക്ക് ചാഞ്ഞു അവളെ നോക്കാതെ ചെരിഞ്ഞു കിടക്കുന്നവനെ നോക്കി അവളും എപ്പോയോ മയങ്ങിയിരുന്നു.... പുതപ്പ് പുതച്ചിട്ടും തണുത്തുകോറുന്നത് കൊണ്ടവൾക് ശെരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല... കണ്ണുകൾ തുറന്നു പുതപ്പ് ഒന്നുകൂടി പുതച്ചു മൂടി. പെട്ടെന്നവൾടെ കണ്ണുകൾ സോഫയിൽ കിടക്കുന്നവനിലേക്ക് പതിഞ്ഞു... തണുത്തിട്ട് ആണെന്ന് തോന്നുന്നു കാലുകൾ മടക്കിയാണ് കിടക്കുന്നത്..! പുതപ്പ് പുതച്ചിട്ടും എനിക്കിത്രയും തണുക്കുന്നുണ്ടേൽ വിഷ്ണുസാറിന്റെ അവസ്ഥ എന്താകും "" ബെഡിൽ നിന്നും എഴുന്നേറ്റവൾ ആലോചിച്ചു പതിയെ എഴുന്നേറ്റവൾ അവന്റെ അടുത്തേക്ക് നടന്നു...

ഭയങ്കര ഉറക്കത്തിൽ ആണെന്ന് അറിഞ്ഞതും അവൾ കയ്യിലെ പുതപ്പെടുത്ത് കഴുത്തറ്റം വരെ പുതച്ച് കൊടുത്തു.... ഒന്ന് നിരങ്ങിയവൻ പുതപ്പ് വലിച്ച് പുതച്ചുകൊണ്ട് കിടന്നു. ഹാവൂ...!! "" അവൻ കണ്ണുകൾ തുറക്കുമെന്ന് കരുതി പേടിച്ച ഐഷു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു. ബെഡിൽ വന്നവൾ കിടന്നു.... തണുത്തിട്ട് ബെഡ്ഷീറ്റും വലിച്ച് പുതച്ചവൾ സുഗമായി ഉറങ്ങി....!! രാവിലെ വിച്ചു ആയിരുന്നു ആദ്യം എഴുന്നേറ്റത്....തന്റെ മേൽ കിടക്കുന്ന പുതപ്പ് അവൻ സംശയത്തോടെ നോക്കി... കിടക്കുമ്പോ പുതപ്പ് ഇല്ലായിരുന്നല്ലോ... പിന്നെ എങ്ങനെ....!! ഒന്നാലോചിച്ചവൻ ബെഡിലേക്ക് കണ്ണുകൾ പായിപ്പിച്ചു.... ബെഡ്ഷീറ്റും എടുത്ത് മൂടിപുതച്ച് കിടക്കുന്ന ഐഷുവിനെ കാണെ അവന്റെ കണ്ണുകൾ വിടർന്നു... ഇനി ഞാൻ എങ്ങാനും ഉറക്കത്തിൽ അവള്ടെ അടുത്ത് നിന്നും പുതപ്പ് വാങ്ങി കൊണ്ട് വന്നതാണോ... ഏയ്യ് അതിന് ചാൻസ് ഇല്ലല്ലോ...!! ഇനി അവൾ എനിക്ക് പുതച്ചു തന്നതാവോ...!! ഏയ്യ് അതിന് തീരെ ചാൻസ് ഇല്ല... പിന്നെ എങ്ങനെ ഇവിടെ പുതപ്പ് എത്തിയെ ""* അവനാകെ ആശയകുഴപ്പത്തിൽ ആയി...

തല പുകഞ്ഞു ആലോചിച്ചിട്ടും അവൻക്കനുയോജ്യമായ മറുപടി ഒന്നും കിട്ടിയില്ല... ഫ്രഷ് ആയി വന്നവൻ കിച്ചണിലേക്ക് നടന്നു.... ആരും എഴുന്നേറ്റിട്ടില്ല കല്യാണ ക്ഷീണം ആവും..."" സ്വയം ആലോചിച്ചവൻ കോഫി ഉണ്ടാക്കി രണ്ട് കപ്പിൽ കോഫി നിറച്ചവൻ റൂമിലേക്ക് നടന്നു.... അപ്പോഴും ഐഷു എഴുന്നേറ്റിട്ടില്ലായിരുന്നു. ഒരു കപ്പ്‌ ഷെൽഫിന്റെ സൈഡിലായുള്ള ചെറിയൊരു ടാബിൽ വെച്ചു.... ഒരു കപ്പ് കോഫി ഉറങ്ങി കിടക്കുന്ന ഐഷുവിനെ നോക്കിയവൻ പതിയെ കുടിച്ചു.... ഐഷു ഒന്ന് നിരങ്ങി....!! പുതച്ചിരുന്ന പുതപ്പ് തെന്നിമാറി...!! കഴുത്തിൽ നിന്നും വേറിട്ട്‌ സൈഡിലേക്കായി സാരി അഴിഞ്ഞു വീണു.... അവന്റെ കണ്ണുകൾ തുറിച്ച് വന്നു....!! ഉമിനീർ ഇറക്കാൻ പാട്പെട്ടവൻ....!! നെഗ്നമായ വയറിലും പുക്കിൾ ചുഴിയിലും അതിനൊപ്പം തന്നെ ഉയർന്നു പൊങ്ങുന്ന അവള്ടെ മാറിടത്തിലേക്കും അവന്റെ കണ്ണുകൾ ചെന്ന് പതിച്ചു....!! ...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story