നിനക്കായ്‌.....🥀: ഭാഗം 16

ninakkay

എഴുത്തുകാരി: SHALU

ഒരു കപ്പ് കോഫി ഉറങ്ങി കിടക്കുന്ന ഐഷുവിനെ നോക്കിയവൻ പതിയെ കുടിച്ചു.... ഐഷു ഒന്ന് നിരങ്ങി....!! പുതച്ചിരുന്ന പുതപ്പ് തെന്നിമാറി...!! കഴുത്തിൽ നിന്നും വേറിട്ട്‌ സൈഡിലേക്കായി സാരി അഴിഞ്ഞു വീണു.... അവന്റെ കണ്ണുകൾ തുറിച്ച് വന്നു....!! ഉമിനീർ ഇറക്കാൻ പാട്പെട്ടവൻ....!! നെഗ്നമായ വയറിലും പുക്കിൾ ചുഴിയിലും അതിനൊപ്പം തന്നെ ഉയർന്നു പൊങ്ങുന്ന അവള്ടെ മാറിടത്തിലേക്കും അവന്റെ കണ്ണുകൾ ചെന്ന് പതിച്ചു....!! കണ്ണുകൾ അടക്കാൻ പോലും ഒരുനിമിഷം മറന്നുപോയി അവൻ... അവളിലേക്ക് വലിച്ചടുപ്പിക്കും പോലെ...!! എന്നാലും ആരോ പിറകോട്ട് വലിക്കുന്നു അരുതെന്ന രീതിയിൽ ...!! ഉറക്കച്ചവടടോടെ കണ്ണുകൾ തുറന്നവൾ ബെഡിൽ നിന്നും എഴുന്നേറ്റു... അവൾ എണീറ്റതൊന്നും അവൻ അറിഞ്ഞിരുന്നില്ല... കണ്ണുകൾ ചിമ്മാതെ അവളിൽ ലയിച്ചിരുന്നു അവൻ...!! സാരിയൊക്കെ ശെരിയാക്കി ബെഡിൽ നിന്നും ഇറങ്ങാൻ നേരം സോഫയിലേക്ക് അവള്ടെ കണ്ണുകൾ പാഞ്ഞെത്തി... വിച്ചു അവിടെ ഇല്ലെന്നറിഞ്ഞതും അവള്ടെ കണ്ണുകൾ പിടപ്പോടെ ക്ലോക്കിലേക്ക് എത്തി..

അതികം നേരം വൈകിയില്ലെന്ന് മനസ്സിലാക്കിയ അവൾ വിച്ചു പിന്നെ എവിടെപോയെന്ന ചിന്തയിൽ ചുറ്റുപാടും കണ്ണുകൾ ഓടിച്ചു...!! ഷെൽഫിൽ ചാരിനിന്ന് അവളെ തന്നെ കണ്ണുകൾ വിടർത്തി നോക്കുന്നവനെ കാണെ പിടപ്പോടെ അവൾ ബെഡിൽ നിന്നും എഴുന്നേറ്റു.... അവൾ എഴുന്നേറ്റിട്ടും അവന്റെ കണ്ണുകൾ അവൾ കിടന്നിടത്തുനിന്നും വേറെ എങ്ങോട്ടും ചലിച്ചിരുന്നില്ല... വേറെ എന്തോ ചിന്തയിൽ ആണെന്ന് മനസ്സിലാക്കിയ ഐഷു ഫ്രഷ് ആവാൻ കയറി.... ഡോർ അടയുന്ന ശബ്ദം കേട്ടാണ് വേറെ ഏതോ ലോകത്തെത്തിയ വിച്ചു തിരിച്ചെത്തിയത്... എന്തൊക്കെയാ ഞാൻ ഇപ്പൊ ആലോചിച്ചു കൂട്ടിയെ... ഓഹ് എല്ലാം കൈവിട്ടു പോയല്ലോ ആ കുറച്ചു നിമിഷം.... "" സ്വയം ആലോചിച്ചവൻ ബെഡിലേക്ക് കണ്ണുകൾ പായിച്ചു. ബെഡിൽ ഐഷുവിനെ കാണാത്തത് കൊണ്ടവൻ ചുറ്റും കണ്ണോടിച്ചു.. ബാത്രൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കാതിലേക്ക് എത്തിയപ്പോഴാണ് ഐഷു എവിടെ ആണെന്ന് പിടികിട്ടിയത്. ഭഗവാനെ... ഞാൻ കണ്ണും വിടർത്തി കാറ്റുപോയപോലെ നോക്കുന്നത് എങ്ങാനും അവൾ കണ്ടുകാണുമോ..? ""

സ്വയം നാക്ക് കടിച്ചവൻ തലയിൽ കൈവെച്ചു പോയി... ഇവിടെ നിന്നാൽ ശെരിയാകില്ലെന്ന് സ്വയം ചിന്ദിച്ചൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.  അബിയേട്ടാ....!! "" ഗൗരിയുടെ ശബ്ദം കേട്ടതും അവനത് മൈന്റ് ചെയ്യാതെ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. അബിയേട്ടാ.... ഇങ്ങോട്ട് നോക്കെട്ടാ. എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട് ""ഗൗരി അഭിയുടെ കൈകളിൽ പിടിച്ച് വലിച്ചിക്കൊണ്ട് പറഞ്ഞു. Hmm എന്താണ് "" സഹികെട്ടവൻ പല്ല് കടിച്ച് അവളെ നോക്കി... വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞില്ലേ..? നിങ്ങളുടെ ബോസ് അല്ലേ "" ഗൗരി Haa എനിക്കറിയാം അവന്റെ കല്യാണം കഴിഞ്ഞെന്ന് അതിനിപ്പോ ഞാൻ എന്ത് ചെയ്യണം "" അബി അലറി. ഗൗരി ഒന്ന് ഞെട്ടി എങ്കിലും അവനെ വിടാനുള്ള ഉദ്ദേശം ഇല്ലായിരുന്നു നിങ്ങൾക്ക് ഉണ്ടായിരുന്നോ കല്യാണം ""ഗൗരി മുഖം ഉയർത്തി അവന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് ചോദിച്ചു Haa ഉണ്ടായിരുന്നു...? ഇനി എന്തേലും അറിയണോ "" കുറച്ചു കടുപ്പം ഉണ്ടായിരുന്നു ആ വാക്കുകളിൽ എന്നിട്ട് നിങ്ങൾ പോയിരുന്നോ.. പെണ്ണിനെ കണ്ടോ എങ്ങനെ ഉണ്ട് ""

അത് ചോദിക്കുമ്പോ ഗൗരിയിൽ ഒരു തരം വെപ്രാളം ഉണ്ടായിരുന്നു. Hm പോയിരുന്നു... പെണ്ണിനെ കണ്ടിരുന്നു... എന്തായാലും നിന്റെ അത്ര പോരാ "" ഐഷുവിന്റെ കഴുത്തിൽ വിഷ്ണുവിന്റെ താലി വീയുന്നത് മനസ്സിലേക്ക് കടന്നെത്തിയതും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... ആ മുഖത്തു നല്ലത് പോലെ തെളിഞ്ഞിരുന്നു ഐഷുവിനോടുള്ള ദേഷ്യം. അതെനിക് അറിയാലോ അബി... എന്നെ പോലെ ആരാ ഈ ലോകത്ത് ഉണ്ടാവാ അത്രയും സുന്ദരി അല്ലേ ഞാൻ... അഭിയുടെ ഭാഗ്യമാ എന്നെ കിട്ടിയത് "" അവന്റെ കവിളിൽ അവള്ടെ ചുണ്ടുകൾ പതിഞ്ഞു അഭിയുടെ ചുണ്ടുകൾ വിടർന്നു... ഗൗരിയുടെ തലയിൽ അവന്റെ കൈകൾ അലഞ്ഞു... നിങ്ങടെ കയ്യിൽ ഫോട്ടോ ഉണ്ടോ അവള്ടെ "" ഗൗരി ഇല്ലടി ... എന്തിനാ നിനക്ക് "" അബി അവൾ എന്ത് ഭാഗ്യവതി ആയിരിക്കും അല്ലേ വിഷ്ണുവിനെ പോലൊരു ചെക്കനും കോടിക്കണക്കിനു വിലയുള്ള വീടും സ്വത്തും അങ്ങനെ എന്തൊക്കെയാ അവൾക് കിട്ടുക....!! അല്ലേ അബിയേട്ട "" എന്തോ ആലോചനയിൽ ആയിരുന്നു അവൾ അവള്ടെ സംസാരം കേൾക്കെ അബിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

നി എന്തിനാ അവളെ കുറിച്ച് പറയുന്നേ ഒന്ന് മിണ്ടാതെ കിടന്നൂടെ... "" അബി ദേഷ്യത്തോടെ ആയിരുന്നു പറഞ്ഞത് ഗൗരിക്ക് എന്തെക്കൊയോ പന്തികേട് തോന്നി തുടങ്ങി... ഇനിയും അബിയെ ദേഷ്യം പിടിപ്പിക്കേണ്ടന്ന് കരുതി അവളൊന്നും മിണ്ടിയില്ല... അവന്റെ കൈകൾ അവള്ടെ ശരീരത്തിലേക്ക് ഇയഞ്ഞു വന്നു... അതറിഞ്ഞവൾ അവനിലേക്ക് അടുത്തു. ഡ്രെസ്സുകൾ നിലത്ത് ചിന്നിചിതറി. കാമത്തോടെ അവൻ അവളിലേക്ക് അമർന്നു ചെറിയ നോവുകൾ സമ്മാനിക്കാനായി....!!  ഫ്രഷ്ആയി വന്നവൾ വിഷ്ണു നിന്നിരുന്ന സ്ഥലത്തേക്ക് നോക്കി അവിടെ ശൂന്യം ആയിരുന്നു... അവിടെയുള്ള കോഫിക്കപ്പിൽ അവൾടെ കണ്ണുകൾ എത്തി...!! മെല്ലെ നടന്നത് കൈകളിൽ എടുത്ത് ചുണ്ടിനോട് അടുപ്പിച്ചു... മൂക്കിലേക്ക് ഗന്ധം തുളച്ച് കയറി അവളത് കൊതിയോടെ ആസ്വദിച്ചു... എന്തൊരു ടേസ്റ്റാ "" അവള്ടെ ചുണ്ടുകൾ മൊഴിഞ്ഞു.. വീണ്ടും കൊതിയോടെ അവളത് കുടിച്ചുകൊണ്ടേയിരുന്നു.. കപ്പിൽ പറ്റികിടക്കുന്ന കോഫി അവൾ നാവുകൊണ്ട് തുടച്ചെടുത്തു.. ഇതുവരെ ഇവിടെ നിന്നിട്ട് ഇങ്ങനെ ഒരു കോഫി കുടിച്ചിട്ടില്ലല്ലോ...?

ആരായിരിക്കും ഇതുണ്ടാക്കിയെ...? നി അമ്മായി എങ്ങാനും ആണോ...? ഓരോന്ന് ചിന്ദിച്ചവൾ കോഫി കപ്പും പിടിച്ച് കിച്ചണിലേക്ക് നടന്നു... കിച്ചണിൽ അമ്മ മാത്രമേ ഉണ്ടായിരുന്നൊള്ളു അവൾ അവർക്കടുത്തേക്ക് നടന്നു. Haa മോള് എണീറ്റോ എന്തിനാ ഇത്ര നേരത്തെ എണീറ്റെ ക്ഷീണം കാണില്ലേ കുറച്ചു കൂടെ കിടക്കാമായിരുന്നില്ലേ ""അമ്മ പരിഭവം പറഞ്ഞു അവളെ നോക്കി എന്റെ ക്ഷീണം ഒക്കെ മാറി അമ്മേ... ""പുഞ്ചിയോടെ അവൾ മറുപടി നൽകി Haa മോള് ഇവിടെ ഇരിക്ക് ഞാൻ കോഫി തരാം ''" ഏയ്‌ വേണ്ടമ്മേ ഞാൻ കുടിച്ചു... "" ഓഹ് വിച്ചുമോൻ റൂമിലേക്ക് കൊണ്ടുവന്നതാകും അല്ലേ ""അമ്മയുടെ ചുണ്ടുകൾ വിടർന്നു അവള്ടെ കണ്ണുകൾ വിടർന്നു അപ്പൊ വിഷ്ണുസാർ ഉണ്ടാക്കിയത് ആണോ ഇത് "" മനസ്സ് ചതിച്ചിരുന്നു അവളെ ആ മോളേ വിഷ്ണു ഉണ്ടാക്കിയതാ അവനല്ലാതെ വേറെ ആരും ഇത്ര നേരത്തെ എണീക്കില്ല "" അമ്മ അവൾ നാക്ക് കടിച്ചുഒന്ന് ചിരിച്ചു.... മനസ്സിൽ മൊഴിഞ്ഞത് ഉച്ചത്തിൽ ആയല്ലോ ഭഗവാനെ...!! ഇത്രയും ദിവസമായിട്ടും ഞാൻ ഇത്പോലെ ഒരു കോഫി കുടിച്ചിട്ടേ ഇല്ലല്ലോ....

വിഷ്ണു ഇതുവരെ എനിക്ക് കോഫി കൊണ്ട് തന്നിട്ടും ഇല്ല പിന്നെ ഇന്ന് മാത്രം എന്താ....? എങ്ങനെ ഉണ്ടായിരുന്നു മോളേ നിന്റെ ഭർത്താവിന്റെ കോഫി "" അമ്മ കളിയാക്കിക്കൊണ്ട് ചോദിച്ചു അടിപൊളി ആയിരുന്നു അമ്മേ എന്തൊരു ടേസ്റ്റ് ആണെന്നറിയോ ""സ്വയം മറന്നവൾ വർണിച്ചു തുടങ്ങി അമ്മക്ക് ചിരിവന്നു... അവൻക് തോന്നുമ്പോയേ ഉണ്ടാക്കു.... ആരേലും നിർബന്തിച്ചാൽ ഉണ്ടാക്കി കൊടുക്കില്ല... അവന് തോന്നണം എന്ന സ്വയം ഉണ്ടാക്കും എന്തൊരു കൈപ്പുണ്യം ആണെന്നറിയോ...? ""അമ്മയുടെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു നിൽക്കുന്നതവൾ നോക്കികണ്ടു ഇതെല്ലാം കേട്ടുകൊണ്ട് ചെറുചിരിയോടെ വാതിലിന് മറവിൽ വിച്ചു ഉണ്ടായിരുന്നു... അമ്പടി കള്ളി... എന്നെ ഇഷ്ട്ടല്ലേലും എന്റെ കോഫി ഇഷ്ട്ടാണല്ലേ ശെരിയാക്കി തരാട്ടോ "" അടക്കാൻ കഴിയാത്ത ചിരിയോടെ അവൻ റൂമിലേക്ക് നടന്നു മോനെ.... എന്തേലും കഴിച്ചിട്ട് പോ... ""ഓഫിസിലേക്ക് പോകാൻ നിൽക്കുന്ന വിച്ചുവിനോടായി അമ്മ പറഞ്ഞു വേണ്ടമേ ഞാൻ പുറത്ത് നിന്നും കഴിച്ചോളാം ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി...""

അതും പറഞ്ഞവൻ പുറത്തേക്കിറങ്ങി... അമ്മേ.... അമ്മായി...ഉഷേച്ചി... ഞാൻ ഇറങ്ങാട്ടോ "" കാറിൽ കയറാൻ നിക്കുമ്പോയവൻ ഹാളിലേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി.. ഐഷുവിനെ കാണാൻ ഉള്ളം കൊതിച്ചു... അവള്ടെ നിഴൽ പോലും കാണുന്നില്ലെന്ന് അറിഞ്ഞവനിൽ എന്തെന്നില്ലാത്ത നിരാശ പടർന്നു... കാർ ഗേറ്റ് കടക്കുമ്പോഴും അവന്റെ കണ്ണുകൾ സൈഡ് മിററിൽ തന്നെ തങ്ങി നിന്നിരുന്നു... ഒരുനോക്ക് കാണാൻ വേണ്ടി കൊതിക്കുന്ന മനസ്സോടെ അവൻ ഓഫിസിലേക്ക് വിട്ടു....  കണ്ടവർക്ക് വെച്ചുണ്ടാക്കി കൊടുത്ത് എനിക്ക് മടുത്തു.... "" പാത്രം കഴുകുന്നതിനിടെ ലളിത ദേഷ്യത്തോടെ പറഞ്ഞു ഞാൻ പറഞ്ഞില്ലേ അമ്മേ ഒരു വേലക്കാരിയെ വെക്കാൻ "" ഫുഡ്‌ കഴിക്കുന്ന ഗൗരി പുച്ഛിച്ചു കൊണ്ട് അമ്മയെ നോക്കി. അവർക്കുള്ള പൈസ നിന്റെ തന്ത വന്ന് കൊടുക്കോ "" പല്ല് ഇറുക്കിയവർ പിറുപിറുത്തു ന്താ അമ്മ ഇപ്പൊ പറഞ്ഞെ... ഞാൻ ശെരിക്ക് കേട്ടില്ല "" ഗൗരി ഞാൻ ഒന്നും പറഞ്ഞില്ല... മോള് ആ ഭക്ഷണം ഇരുന്ന് കഴിക്കാൻ നോക്ക് ""ലളിത Hm... അമ്മേ എനിക്ക് രണ്ട് ദോശയും കൂടി വേണം... ഇത് തികയുമെന്ന് തോന്നുന്നില്ല "" പ്ളേറ്റിലെ രണ്ട് ദോശയിലേക്ക് നോക്കിയവൾ ചുണ്ട് ചുളിക്കികൊണ്ട് അമ്മയെ നോക്കി വേണേൽ നിന്റെ തള്ളയോട് ചെന്ന് ഉണ്ടാക്കി തരാൻ പറ ഇവിടെ നിങ്ങൾക്ക് ഏത് നേരവും തീറ്റിക്കുന്നത് കൊണ്ട് എനിക്കൊന്ന് കിടക്കാൻ പോലും ടൈം ഇല്ല...

വയ്യാതായി തുടങ്ങി... ഇനി വേണേൽ സ്വന്തമായി ഉണ്ടാക്കി കഴിച്ചോ "" ഗൗരിയെ ഉണ്ട കണ്ണും വിടർത്തി നോക്കി പേടിപ്പിച്ചുകൊണ്ട് ലളിത പറഞ്ഞു നിർത്തി എല്ലാം വരുത്തി വെച്ചിട്ട് ഇപ്പൊ എന്റെ മേലിലേക്ക് ആയോ തെറ്റെല്ലാം "" ഗൗരി നി എന്താ ഈ പറയുന്നേ.. ഞാൻ എന്ത് വരുത്തി വെച്ചെന്നാ "" കയ്യിലെ ചട്ടകം അവൾക് നേരെ ഉയർത്തികൊണ്ട് ചോദിച്ചു. നിങ്ങളല്ലേ ഐശ്വര്യയോടും ആ തള്ളയോടും ഇറങ്ങി പോവാൻ പറഞ്ഞെ... അവരുണ്ടേൽ നിങ്ങൾക് ഇങ്ങനെ അടുക്കളയിൽ കയറേണ്ട ആവശ്യം ഉണ്ടായിരുന്നോ "" ഗൗരി ഓഹ്. ഇപ്പൊ എല്ലാം എന്റെ തെറ്റായി അല്ലേ...!! നി അല്ലേടി അവളോട് ഇറങ്ങി പോവാൻ പറഞ്ഞെ നിനക്കല്ലേ അവളെ ഈ വീട്ടിൽ നിർത്തുന്നത് ഇഷ്ട്ടപെടാത്തെ എന്നിട്ട് ഒന്നും അറിയാത്ത പുണ്യാളത്തി ആവാൻ നോക്കുന്നു "" കലിപ്പിൽ ലളിത ഗൗരിയോട് ഉച്ചത്തിൽ സംസാരിച്ചു നിങ്ങളും അത്ര മാന്യത്തി ഒന്നും അല്ലല്ലോ... എന്റെ കുറ്റങ്ങളും തെറ്റുകളും കണ്ട് പിടിക്കാൻ മാത്രമല്ലേ നേരമുള്ളു.... നിങ്ങളൊക്കെ ഒരു മനുഷ്യനാണോ "" ഗൗരിയും വിട്ട് കൊടുത്തില്ല പരസ്പരം മത്സരിച്ചു കൊണ്ടവർ രണ്ടാൾടെയും കുറ്റങ്ങൾ കണ്ടെത്തി കൊണ്ടേയിരുന്നു... അവരുടെ ശബ്ദം കേട്ട് റൂമിൽ നിന്നും അനുവും അബിയും ഓടിയെത്തി... വാക്കിലൂടെയുള്ള തല്ലിൽ ആയുദവും വരാൻ ആയെന്ന് മനസ്സിലാക്കിയ അബി അവർക്ക് നേരെ അലറി... ഒന്ന് നിർത്തുന്നുണ്ടോ....!!..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story