നിനക്കായ്‌.....🥀: ഭാഗം 17

ninakkay

എഴുത്തുകാരി: SHALU

പരസ്പരം മത്സരിച്ചു കൊണ്ടവർ രണ്ടാൾടെയും കുറ്റങ്ങൾ കണ്ടെത്തി കൊണ്ടേയിരുന്നു... അവരുടെ ശബ്ദം കേട്ട് റൂമിൽ നിന്നും അനുവും അബിയും ഓടിയെത്തി... വാക്കിലൂടെയുള്ള തല്ലിൽ ആയുദവും വരാൻ ആയെന്ന് മനസ്സിലാക്കിയ അബി അവർക്ക് നേരെ അലറി... ഒന്ന് നിർത്തുന്നുണ്ടോ....!! ഒന്ന് നിശബ്ദമായിക്കൊണ്ട് വീണ്ടും ലളിത പറഞ്ഞു തുടങ്ങി.. നിന്റെ ഭാര്യയാ എല്ലാത്തിനും കാരണം എന്നിട്ട് കുറ്റം മുഴുവനും എന്റെ തലേലും "" ലളിത ഓയ് തള്ളേ എങ്ങോട്ടാ ഈ കേറി പോകുന്നെ... നിങ്ങളാ ഐശ്വര്യയെ ഇവിടെന്ന് ഇറക്കി വിടാൻ മുന്നിൽ ഉണ്ടായിരുന്നെ എന്നിട്ട് ഇപ്പൊ എന്റെ തേലേൽ ആക്കാൻ നോക്കുന്നു അല്ലേ ""ഗൗരി ദേഷ്യത്തോടെ ആയിരുന്നു പറഞ്ഞത് മര്യാദക്ക് സംസാരിക്കെടി ഞാൻ നിന്റെ ഭർത്താവ്ന്റെ അമ്മയാ നിന്നെക്കാൾ ഇരട്ടി വയസ്സുണ്ട് എനിക്ക് "" ലളിത എന്നിട്ട് ആ വയസ്സിനൊത്ത ബുദ്ധി ഒന്നും ഇല്ലല്ലോ "" ഗൗരി പിറുപിറുത്തു നിനക്ക് കുറച്ച് ദിവസായി ഈ പിറുപിറുക്കം തുടങ്ങിയിട്ട്... ഒറ്റൊന്നങ് തന്നാൽ ഉണ്ടല്ലോ "" ലളിത ഓഹ് തരാൻ വാ ഞാൻ നിന്ന് തരാം... ""ഗൗരി തർക്കുത്തരം പറയുന്നോടി എന്റെ അമ്മയോട് "" അനു ഇതിനോടൊക്കെ ആരേലും മര്യാദക്ക് സംസാരിക്കോ... വെറുതെ അല്ല ഐശ്വര്യ പെട്ടൊന്ന് തന്നെ പോയത് ""

ഗൗരി പുച്ഛത്തോടെ അവരെ നോക്കി അതികം ഷോ ഇറക്കേണ്ട നി ഇവിടേക്ക് വന്നത് മുതലാ ഓരോ പ്രശ്നങ്ങൾ ഉണ്ടായത് "" ലളിത അയ്യോ.... ഈ വീട്ടിലേക്ക് കയറിയത് മുതലാ എന്റെ കഷ്ടകാലം തുടങ്ങിയെ ""ഗൗരി ഒന്ന് നിർത്തുന്നുണ്ടോ മൂന്നും....!! ശെരിക്കും എന്താ ഇവിടെ പ്രശ്നം ""ക്ഷമ നശിച്ചവൻ അവരോട് കുറച്ച് ഗൗരവത്തോടെ ചോദിച്ചു ഞാൻ പറയാം അബിയേട്ടാ... നിന്റെ പുന്നാര അമ്മയില്ലേ അവരോട് ഞാൻ വേലക്കാരിയെ ജോലിചെയ്യാൻ വേണ്ടി എലപ്പിച്ചൂടെ എന്ന് ചോദിച്ച് അപ്പൊ നിങ്ങളുടെ അമ്മക്ക് അത് പറ്റിയില്ല പിന്നെ ഐശ്വര്യയുടെ പേരിൽ ആയി വഴക്ക് അങ്ങനെ അങ്ങനെ ദെ ഇവിടെ വരെ എത്തി "" ഗൗരി ഇതിനാണോ ഇപ്പൊ ഇത്രയും വഴക്ക് കൂടിയേ "" അബി മോനെ ഇതൊക്കെ ചെറിയ കാര്യം ആണോ... നിങ്ങൾക് നേരത്തിനു ഭക്ഷണം ഉണ്ടാക്കിത്തന്ന് എന്റെ നടു ഒരു പരിവം ആയിട്ടുണ്ട് "" ലളിത അതല്ലേ ഞാൻ പറഞ്ഞത് ഒരു വേലക്കാരിയെ വെക്കാൻ "" ഗൗരി അവർക്കുള്ള കാശ് നിന്റെ തന്ത കൊടുക്കണേൽ കുഴപ്പല്യായിരുന്നു ""ലളിത ദെ അബിയേട്ട നിങ്ങളുടെ അമ്മ പറയുന്നത് നോക്ക്...""

ഗൗരി എന്റെ അമ്മ പറയുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല... എന്റെ ജോലി നഷ്ടപ്പെട്ടിരിക്കാ അങ്ങനെയുള്ള ഞാൻ എങ്ങനെയാ ഇവിടെത്തെ വേലക്കാരിക്ക് കാശ് കൊടുക്കാ... ""സഹികെട്ട് അബിയും കലിപ്പായി മോനെന്താ പറഞ്ഞെ... മോന്റെ ജോലി പോയെന്നോ "" അബി പറഞ്ഞത് വിശ്വാസം ആകാതെ ലളിത ചോദിച്ചു അതെ എന്റെ ജോലി പോയി ഇനി എനിക്ക് വിഷ്ണുസാറിന്റെ കമ്പിനിയിൽ ജോലി കിട്ടുമെന്ന് തോന്നുന്നില്ല... "" അബി അപ്പൊ നമ്മൾ എങ്ങനെ ജീവിക്കും ""ഗൗരി ഇതുവരെ ജീവിച്ചില്ലേ അതെങ്ങനെയാ...? അതുപോലെ അങ്ങ് ജീവിക്കാ ""അബി ഗൗരിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു അപ്പൊ ഇവിടെത്തെ ജോലി നിങ്ങൾ തന്നെ ചെയ്യണം എന്നാണ് അബി പറഞ്ഞു വരുന്നത് ""ഗൗരി പരിഹാസത്തോടെ ലളിതയെ നോക്കി... നിന്റെ കുഞ്ഞമ്മ വെന്നെടുക്കുമെടി ഇവിടെത്തെ പണിയൊക്കെ.... വിശക്കുന്നുണ്ടേൽ സ്വന്തമായി ഉണ്ടാക്കാൻ നോക്ക് ""കലിപ്പിൽ പറഞ്ഞുകൊണ്ട് ലളിത റൂമിലേക്ക് നടന്നു ചോദിച്ച് വാങ്ങിയതല്ലേ... ഇതൊക്കെ നിങ്ങൾക് അർഹത പെട്ടതാ ""ഗൗരിയെ പുച്ഛത്തോടെ നോക്കി കൊണ്ട് അനുവും റൂമിലേക്ക് പോയി അമ്മ പറഞ്ഞത് പോലെ വിശക്കുന്നുണ്ടേൽ സ്വന്തമായി വന്ന് ഉണ്ടാക്കുക അല്ലാതെ നിങ്ങളെയൊന്നും തീറ്റി പോറ്റാൻ അമ്മ ശബദം ചെയ്തിട്ടൊന്നും ഇല്ല ""

അതും പറഞ്ഞ് അബിയും ഗൗരിയുടെ അടുത്ത് നിന്നും പോയി.. എന്ത് വന്നാലും ആ തേള്ളേടെ ഭാഗം പിടിച്ചോളും "" ഗൗരിക്ക് ദേഷ്യം വന്ന് തുടങ്ങി...!!പല്ല് കടിച്ചവൾ പ്ളേറ്റ് തട്ടി എറിഞ്ഞു....  ഫ്രഷ് ആവാൻ റൂമിലേക്ക് വന്നതും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ടവൾ ചുറ്റും പരതി...എങ്ങും കണ്ടില്ല ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചു ചെവി കൂർപ്പിച്ചു വെച്ചപ്പോ അവൾക് മനസ്സിലായി തലയിണയുടെ അടിയിൽ നിന്നാണെന്ന്... പെട്ടെന്നവൾ തലയിണയുടെ അടിയിൽ നിന്നും ഫോൺ എടുത്തു...!! വിചുവിന്റെ ഫോൺ ആയിരുന്നു അത്.. ദൈവമേ ഇന്ന് വിച്ചേട്ടൻ ഫോൺ കൊണ്ട് പോയിട്ടില്ലേ "" ഐഷു സ്വയം മൊഴിഞ്ഞുകൊണ്ട് സ്ക്രീനിലേക്ക് ഉറ്റുനോക്കി... Ma love❣️എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് കാൾ വന്നതെന്ന് മനസ്സിലാക്കിയ ഐഷുവിന് സങ്കടവും ദേഷ്യവും വേദനയും എല്ലാം ഒരുമിച്ചു വന്ന് അലട്ടിയിരുന്നു... വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപെട്ടവൾക്ക്... എന്തിനാണെന്ന് അറിയുന്നില്ല... ഞാൻ വിച്ചേട്ടനെ പ്രണയിക്കുന്നുണ്ടോ... എനിക്ക് അദ്ദേഹത്തോട് പ്രണയം ആണോ...!!

സ്വയം അവൾ ചോദിച്ചുകൊണ്ടേയിരുന്നു... ആരായിരിക്കും ഇത്..... വിച്ചേട്ടന് വല്ല കാമുകിയും ഉണ്ടായിരിക്കുമോ... അബിയേട്ടന്റെ പോലെ വിച്ചേട്ടനും ഒഴിവാക്കോ എന്നെ "" അവളിൽ വല്ലാത്തൊരു പരവേഷം തോന്നി... വീണ്ടും വീണ്ടും ആ നമ്പറിൽ നിന്നും കാൾ വന്നതും അവൾക് കരച്ചിൽ വന്നിരുന്നു...!! കാൾ ഓഫ് ആയതും അവൾ വെറുതെ ഫോൺ ഒന്ന് സേർച്ച്‌ ചെയ്യാൻ തീരുമാനിച്ചു. ഒരാളുടെ സമ്മദം ഇല്ലാതെ അയാളുടെ ഫോൺ പരിശോധിക്കുന്നത് ശെരിയാണോ ""സ്വയം ചിന്ദിച്ചവൾ ഫോൺ ബെഡിൽ വെച്ചുകൊണ്ട് ഫ്രഷ് ആവാൻ കയറി.... ഫ്രഷ് ആവുമ്പോഴും അവള്ടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ആരായിരിക്കും അതെന്ന് മാത്രം....!! ഫുഡ്‌ കഴിക്കാൻ റൂമിൽ നിന്നും ഇറങ്ങുമ്പോഴും അവള്ടെ മനസ്സ് ആകെ കലങ്ങി നിന്നിരുന്നു... ആ മനുഷ്യനെ സ്നേഹിക്കാൻ അർഹയാണോ ഞാൻ...!! അദ്ദേഹത്തോട് ഞാൻ ചെയ്യുന്ന വലിയ തെറ്റല്ലേ അബിയെ കുറിച്ച് പറയാത്തത്. അബിക്ക് എന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ലെങ്കിലും അവനെ കുറിച്ച് ഞാൻ ഈ വീട്ടുകാരോട് മറച്ചു വെക്കുന്നത് തെറ്റല്ലേ ഭഗവാനെ...

ഓരോന്ന് ആലോചിച് സ്റ്റെപ് ഇറങ്ങുമ്പോ അവള്ടെ കാലൊന്ന് വഴുതിപോയിരുന്നു... നിലത്തേക്ക് വീയാൻ നിന്നതും അവളെ ആരോ സുരക്ഷിതമായി വെച്ചിരുന്നു... പേടികൊണ്ടവൾടെ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു.... ആരുടെയോ കൈകൾ തന്നെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അറിഞ്ഞ ഐഷു പതിയെ കണ്ണുകൾ തുറന്നു... മുന്നിലുള്ള ആളെ കണ്ട് വിശ്വസിക്കാൻ ആവാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ച് വീണ്ടും തുറന്നു... അബി തന്നെ ആണെന്ന് അറിഞ്ഞ ഐഷു പെട്ടൊന്ന് അവനിൽ നിന്നും കുതറിമാറി...!! അബിയേട്ടാ ...."" അവള്ടെ ചുണ്ടുകൾ മൊഴിഞ്ഞു... ഓഹ് അപ്പൊ മറന്നിട്ടില്ല അല്ലേ...""അവൻ പുച്ഛത്തോടെ ചോദിച്ചു അവൾക്കൊന്നും മിണ്ടാൻ തോന്നിയില്ല... ആകെ മരവിച്ച അവസ്ഥ.. കാണാൻ ആഗ്രഹിക്കാത്ത മുഖം മുന്നിലേക്ക് തെളിഞ്ഞു വന്നത് കൊണ്ടവൾടെ ഉള്ള ക്രമമില്ലാതെ മിടിച്ചുകൊണ്ടിരുന്നു... എന്തിനായിരിക്കും വന്നത്.... എല്ലാം ഇവിടെ ഉള്ളവരോട് പറയാൻ ആണോ... അതൊക്കെ അറിഞ്ഞാൽ എല്ലാവരും എന്നെ വെറുക്കില്ലേ...!! എന്താണെന്റെ പെണ്ണ് ആലോചിക്കുന്നെ ""

വശ്യമായ നോട്ടത്തോടെ അവൻ ചോദിച്ചു അവന്റെ നോട്ടം കാണെ പെട്ടോന്നവൾ മുഖം വെട്ടിച്ചു... വെറുപ്പ് തോന്നി അവൾക്... നി എന്തിനാ വന്നതെന്നൊന്നും എനിക്കറിയില്ല... ഞാൻ ഇപ്പൊ സന്തോഷത്തോടെ ആണീവീട്ടിൽ കഴിയുന്നത് ദയവ് ചെയ്ത് എന്നെ വെറുതെ വിട്ടൂടെ "" അവനോടവൾ കൈകൂപ്പി... Ok ഞാൻ നിന്നെ വെറുതെ വിടാം പകരം നി എന്റെ കൂടെ വീട്ടിലേക്ക് വരണം "" അബി അവൻ പറയുന്നത് കെട്ടവൾ ഞെട്ടി തരിച്ചു പോയി... വിച്ചേട്ടനെയും ഈ വീട്ടുകാരെയും വിട്ട് എനിക്ക് പോകാൻ കഴിയുമോ ഭഗവാനെ...!! എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ "" അവള്ടെ കണ്ണുകളിൽ നനവ് പടർന്നു... എന്തിനാ എന്റെ ഭാര്യ കരയുന്നെ.... കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.... "" അബി എന്തിനാ ഇനിയും എന്നെ ഭാര്യഎന്ന് വിളിക്കുന്നെ അതിനുള്ള അർഹത ഒന്നും നിങ്ങൾക് ഇല്ലല്ലോ "" ഐഷു അവന് നേരെ പൊട്ടിത്തെറിച്ചു ഐഷ് ഇത് നല്ല കഥ... നിന്റെ കഴുത്തിലെ താലി വലിച്ചെറിഞ്ഞെനിക്ക് തന്നെന്നു കരുതി നി എന്റെ ഭാര്യ ആകാതിരിക്കില്ലല്ലോ പിന്നെ നി വന്നില്ലേലും ഞാൻ നിന്നെ കൊണ്ട് പോകും "" അബിയുടെ വാക്കുകൾ ഉറച്ചതായിരുന്നു ഇല്ല അബിയേട്ട ഞാൻ വരില്ല എനിക്ക് ഇനിയും ആ നെരഗത്തിലേക്ക് വരാൻ കഴിയില്ല...

"" ഐഷു ഞാൻ ഇപ്പൊ വന്നത് ആരും അറിഞ്ഞിട്ടില്ല... നിന്റെ ഉഷേച്ചി പോലും... പിന്നെ നി എന്റെ ഭാര്യയാണെന്ന് അറിയാതെ ആണ് വിഷ്ണു നിന്റെ കഴുത്തിൽ താലി ചാർത്തിയതെന്ന് എനിക്ക് അറിയാം... അപ്പൊ ഞാൻ ഇനി എല്ലാം അവനോട് തുറന്നു പറഞ്ഞാൽ പിന്നെ എന്താ നടക്കാ എന്ന് നിനക്ക് ഊഹിക്കാൻ മാത്രമേ ഒള്ളു "" അവന്റെ സംസാരത്തിൽ പരിഹാസം കലർന്നിരുന്നു ദൈവമേ... വിഷ്ണുസാർ എല്ലാം അറിഞ്ഞാൽ എന്നെ വെറുക്കില്ലേ വിഷ്ണു സാറിന്റെ അമ്മയും എന്നെ വെറുത്തു പോകില്ലേ... എല്ലാർടെയും മുന്നിൽ ഞാൻ നശിക്കപ്പെട്ടവൾ ആവില്ലേ.... വിച്ചേട്ടന്റെ കൈകൊണ്ട് തന്നെ എന്നെ ഇവിടെന്ന് ഇറക്കി വിടുന്നത് ആലോചിക്കുമ്പോയേ മനസ്സ് താളം തെറ്റാ... "" കണ്ണീരോടെ അവൾ ഓർത്തു... Hm... ഞാൻ വരാം... പക്ഷെ ഒരു കാര്യം ഞാൻ പറയുന്നത് അനുസരിക്കണം ""ഐഷു Hm... എന്താ...? ""ഗൗരവത്തോടെ അവൻ ചോദിച്ചു ഈ ഒരു ദിവസം ഞാനിവിടെ നിന്നോട്ടെ പ്ലീസ്... "" ഐഷു കണ്ണീരോടെ അവനെ നോക്കി Hmm.... "" കുറച്ച് നേരം ആലോചിച്ചവൻ ഒന്ന് മൂളി.... നാളെ രാത്രി ആകുമ്പോയേക്കും അവിടെ എത്തിയേക്കണം... അല്ലേൽ ഞാൻ ഇങ്ങോട്ട് വരേണ്ടി വരും.. വന്നാൽ എല്ലാരും നി എന്റെ ഭാര്യ ആണെന്ന് അറിയും "" പുച്ഛത്തോടെ അവളെ നോക്കികൊണ്ടവൻ പറഞ്ഞു Hmm.... ഞാൻ വന്നോളാം... ""

പതിയെ അവൾ മൂളി Hm.... ഇപ്പൊ ഞാൻ ഇങ്ങോട്ട് വന്നത് ആരും അറിഞ്ഞിട്ടില്ല.... അപ്പൊ ഞാൻ പോവാ നാളെ കാണാം my സ്വീറ്റി ""കണ്ണിറുക്കി കൊണ്ടവൻ ആരും കാണാതെ ഡോർ തുറന്ന് ഇറങ്ങി നടന്നു...!! എന്റെ ജീവിതം മാത്രമെന്താ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാനും എനിക്ക് വിധി ഇല്ലേ "" സ്വയം കരഞ്ഞുകൊണ്ടവൾ അലറി കരഞ്ഞു മോളെ.... എന്താ... എന്താ പറ്റിയെ ""ഉഷച്ചേച്ചി ഐഷുവിന്റെ ശബ്ദം കേട്ട് ഓടിവന്നു ചോദിച്ചു ഒന്നുല്ല ചേച്ചി... പാറ്റ വീണപ്പോ അലറിയതാ "" കണ്ണ് തുടച്ചവൾ പറഞ്ഞു ചേച്ചിക്ക് ചെറുതാഴി സംശയം തോന്നിയെങ്കിലും കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല... എന്നാ വാ ഫുഡ്‌ കഴിക്കാം "" കിച്ചണിലേക്ക് ചേച്ചി അവളെയും വലിച്ചു നടന്നു ടേബിളിന് ചുറ്റും ഇരുന്നവർ എല്ലാവരും ഒപ്പം ഫുഡ്‌ കഴിച്ചു കൊണ്ടിരുന്നു അബിയേട്ടനെ എനിക്കിഷ്ട്ടല്ല ഭഗവാനെ.... എനിക്ക് ഇപ്പൊ മരണം വരെ വിച്ചേട്ടന്റെ കൂടെ ജീവിക്കാനാ ഇഷ്ട്ടം.... ഒരിക്കലും വിച്ചേട്ടനിൽ നിന്നും എന്നെ അകറ്റല്ലേ "" അവള്ടെ മനസ്സിൽ ഈ ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നൊള്ളു... അവള്ടെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു... പ്ളേറ്റിലേക്ക് അവള്ടെ ഒരിറ്റ് കണ്ണുനീർ വീണ് ചിന്നി ചിതറി...!!.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story