നിനക്കായ്‌.....🥀: ഭാഗം 18

ninakkay

എഴുത്തുകാരി: SHALU

അബിയേട്ടനെ എനിക്കിഷ്ട്ടല്ല ഭഗവാനെ.... എനിക്ക് ഇപ്പൊ മരണം വരെ വിച്ചേട്ടന്റെ കൂടെ ജീവിക്കാനാ ഇഷ്ട്ടം.... ഒരിക്കലും വിച്ചേട്ടനിൽ നിന്നും എന്നെ അകറ്റല്ലേ "" അവള്ടെ മനസ്സിൽ ഈ ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നൊള്ളു... അവള്ടെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു... പ്ളേറ്റിലേക്ക് അവള്ടെ ഒരിറ്റ് കണ്ണുനീർ വീണ് ചിന്നി ചിതറി...!! എന്തിനാ നി ആ എരണം കെട്ടവനെ ഓർത്ത് കരയുന്നെ... എന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നെ.... അവനെക്കൊണ്ട് നിന്നെ ഒന്നും ചെയ്യാൻ കഴിയില്ല ഐഷു... ""സ്വയം മോട്ടിവേറ്റ് ചെയ്ത് കൊണ്ടവൾ പെട്ടൊന്ന് ഭക്ഷണം കയിച് എണീറ്റു. മോളെ കുറച്ചു കൂടി കഴിക്കാമായിരുന്നില്ലേ "" അമ്മ വേണ്ട അമ്മേ എനിക്കെന്തോ തല വേദനിക്കുന്നത് പോലെ "" ഐഷു എന്നാ മോള് പോയി കിടന്നോ.... കുറച്ചു കഴിഞ്ഞാൽ മാറിക്കോളും ""അമ്മ Hm..."" ഒന്ന് മൂളിയവൾ റൂമിലേക്ക് നടന്നു ശെരിക്കും അബി ഇപ്പൊ എന്റെ മനസ്സിൽ പോലും ഇല്ല... പിന്നെ എന്തിനാ ഞാൻ കരയുന്നെ.... ഒരിക്കലും ഞാൻ അവനെ പേടിക്കാൻ പാടില്ല അവനെന്താ രാക്ഷസൻ ആണോ എന്നെ പുഴുങ്ങി തിന്നോ അവൻ....

എന്റെ രോമത്തിൽ പോലും ഇനി അവൻ തൊടില്ല .... തൊടാൻ ഇനി അവൻക് ധൈര്യം ഉണ്ടാവാൻ പാടില്ല.... അവന്റെ മുന്നിൽ ഇനി ഒരിക്കലും പേടിച്ചു നിൽക്കില്ല അങ്ങനെ പേടിച്ചാൽ അവൻ കരുതും ഇപ്പോഴും അവനെ തന്നെ മനസ്സിലേറ്റി നടക്കാണെന്ന് "" സ്വയം മൊഴിഞ്ഞുകൊണ്ടവൾ കണ്ണീർ തുടച് ബെഡിലേക്ക് ചാഞ്ഞു...  എന്തോ നിലത്ത് വീണുടയുന്ന ശബ്ദം കേട്ടാണ് ഐഷു ഞെട്ടി ഉണർന്നത്... ഫ്ലവർവെഴ്‌സ് നിലത്ത് ചിന്നി ചിതറി കിടക്കുന്നത് കണ്ടതും അവൾ ബെഡിൽ നിന്നും ചാടി എണീറ്റുനിന്നു.. ചുവന്ന കണ്ണുകളോടെ അവളെ നോക്കുന്ന വിച്ചുവിനെ കാണെ അവൾ പേടിച്ചുപോയിരുന്നു.... ആദ്യമായ ഇങ്ങനെ ഒരു മുഖം കാണുന്നത്... ഇത് വരെ ഈ വീട്ടിൽ നിന്നും ആരോടും ദേഷ്യപ്പെട്ടത് കണ്ടിട്ടില്ല... പക്ഷെ ഇന്ന് എന്തിനാ ഇത്രയും ദേഷ്യത്തിൽ അവൾക് ആലോചിച്ചിട്ട് ഒന്നും തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.... പതിയെ അവൾ വിചുവിന്റെ അടുത്തേക്ക് നടന്നു നീങ്ങി... അവന്റെ ചുമലിൽ കൈവെച്ചതും പെട്ടെന്നവൻ ദേഷ്യത്തിൽ അവള്ടെ കൈത്തട്ടിമാറ്റി... ദൈവമേ.... എന്താ ഇങ്ങനെ... വിച്ചേട്ടൻ എല്ലാം അറിഞ്ഞ്കാണുമോ അബി എല്ലാം പറഞ്ഞിട്ടുണ്ടാവോ വിച്ചേട്ടനോട്... ""കരയാൻ തോന്നിയെങ്കിലും അവൾക് കഴിഞ്ഞിരുന്നില്ല... വിച്ചേ....""

മുഴുവൻ പറഞ്ഞു തീരും മുൻബേ തന്നെ വിചുവിന്റെ കൈ അവള്ടെ കവിളിൽ പതിഞ്ഞിരുന്നു... വിചുവിന്റെ കൈതട്ടിയിടം ചുട്ടുപൊള്ളുന്നത് പോലെ തോന്നിയവൾക്.. കണ്ണുകൾ വേദനകൊണ്ട് ചുവന്നിരുന്നു.... കണ്ണീരോടെ അവനെ തല ഉയർത്തി നോക്കിയതും പുച്ഛത്തോടെ അവളെ നോക്കികൊണ്ടവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.... നിന്നിടത്തു നിന്നും ഒരടി അനങ്ങാൻ അവൾക് കഴിഞ്ഞില്ല.... കാലുകൾ ചലിക്കുന്നില്ല ആകെ മരവിച്ച അവസ്ഥ... കൈകൾ വിറക്കുന്നു.... പൊട്ടിക്കരയാൻ തോന്നി... പക്ഷെ ആരോ തടഞ്ഞു വെക്കുന്നത് പോലെ.... എന്തിനാകും എന്നെ അടിച്ചത്.... എല്ലാം അറിഞ്ഞതു കൊണ്ടുള്ള ദേഷ്യം ആവും.... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല വിച്ചേട്ടാ എന്റെ സമ്മദം പോലും ഇല്ലാതെ അല്ലേ എന്റെ കഴുത്തിൽ താലി ചാർത്തിയെ.... അപ്പൊ ഞാൻ എങ്ങനെ തെറ്റുകാരി ആകും.... ഒരു പക്ഷെ എന്നോട് എല്ലാം ചോദിച്ചു അറിഞ്ഞിരിന്നെങ്കിൽ എന്നെ അടിക്കേണ്ട എന്നെ വെറുക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു....!!""അവൾക്ക് അവളോട് തന്നെ പുച്ഛം മാത്രം ആയിരുന്നു തോന്നിയത് ...എല്ലാവരോടും അവൾക് വെറുപ്പ് തോന്നി.... പക്ഷെ കണ്ണുനീർ തളം കെട്ടിയിരുന്നെങ്കിലും പുറത്തേക്ക് ചാടുന്നതിന് മുമ്പ് തന്നെ വാശിയോടെ അവൾ തുടച്ച് നീക്കിയിരുന്നു....

ബെഡിൽ കിടന്നിരുന്ന അവള്ടെ ഫോൺ എടുത്തവൾ ഗൗരിയുടെ നമ്പറിലേക്ക് കാൾ ചെയ്തു....  അബിയേട്ടാ... എന്നോട് പിണക്കം ആണോ... "" കൊഞ്ചി കൊണ്ടവൾ ചോദിച്ചു എനിക്കാരോടും പിണക്കം ഒന്നും ഇല്ല "" അവന്റെ മനസ്സ് നിറയെ സന്തോഷം കൊണ്ട് ഡാൻസ് കളിക്കുകയായിരുന്നു നാളെ ഐഷു വരുന്നത് കൊണ്ട്... അമ്മക്ക് ഇനി ജോലി ചെയ്യേണ്ട... ഗൗരി അവള്ടെ വീട്ടിലേക്ക് പോയാൽ അവൾ കീയപ്പെടുത്താം എന്നൊക്കെ ആയിരുന്നു അവന്റെ മനസ്സ് നിറയെ....!! പിന്നെ എന്താ ഏട്ടാ എന്നോടൊന്നും മിണ്ടാത്തെ "" ഗൗരി എനിക്കൊന്നും പറയാൻ തോന്നുന്നില്ല എന്റെ ഗൗരി മോളേ.... ഞാൻ ഇന്ന് ഒത്തിരി സന്തോഷത്തിൽ ആണ്... ""അബി എന്താണാവോ ഇത്ര സന്തോഷിക്കാൻ കാരണം "" ഗൗരി നിന്നെ കെട്ടി കൂടെ കൂട്ടിയിട്ട് ഇന്നേക്ക് ഒരു മൂന്ന് മാസം തികയുകയാ....!! ""അവള്ടെ കവിളിലൂടെ വിരലോടിച്ചവൻ പുഞ്ചിരിയോടെ പറഞ്ഞു ആണോ... സത്യാണോ പറഞ്ഞെ... എനിക്ക് ഓർമ ഇല്ലായിരുന്നു അബിയേട്ടാ "" ഗൗരി ആടി ഞാൻ നിന്നോട് ഇന്നേവരെ കളവ് പറഞ്ഞിട്ടുണ്ടോ... "" അബി ഇല്ല അബിയേട്ടാ.... അപ്പൊ ഈ സന്തോഷരാവിൽ നമുക്കൊന്ന് പുറത്ത് പോയാലോ "" ഗൗരി Haa പോകാം... കുറച്ച് കഴിയട്ടെ എനിക്ക് ഒന്ന് പുറത്തു പോകണം പോയി വന്നിട്ട് നമുക്ക് ഒപ്പം പോകാം ""

അബി Hmm... വേഗം വരണേ. ഞാൻ കാത്തിരിക്കും... "" അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തവൾ കാതോരം ചേർന്ന് പറഞ്ഞു Hmm.... വേഗം വരാടോ... അതിന് മുന്നേ നി അമ്മേടെ അടുത്ത് പോയി ഇന്നത്തെ പ്രോബ്ലം ഒക്കെ സോൾവ് ചെയ്യാൻ നോക്ക് ഗൗരി മോളേ.. ""ചിരിയോടെ പറഞ്ഞവൻ റൂമിൽ നിന്നും ഇറങ്ങി... ഒന്ന് നിഷ്യസിച്ചവൾ അമ്മയുടെ റൂം ലക്ഷ്യം വെച്ചു നടന്നു.... റൂമിൽ ദേഷ്യത്തോടെ അനുവിനോട് ഓരോന്ന് പറയുന്ന ലളിതയെ കണ്ട് ഗൗരി വാതിൽ മറവിൽ നിന്നും അവർ പറയുന്നത് ചെവിയോർത്തിരുന്നു എന്താ അഹങ്കാരം ആണമ്മേ ഗൗരിക്ക് "" അനു ആ മോളെ അവള്ടെ നാക്കിന് ഇപ്പൊ നീളം കൂടിയിട്ടുണ്ട്... എന്റെ തലയിൽ കയറി നിരങ്ങാൻ വരെ അവൾ വളർന്നു ""ലളിത ഇതിനേക്കാൻ നല്ലത് ആ ഐഷു ആയിരുന്നു... ഒരു പാവം ആയിരുന്നു..""അനു ഇനി പറഞ്ഞിട്ടെന്താ ഗൗരിടെ പണം കണ്ടപ്പോ കണ്ണ് മഞ്ഞളിച്ചു പോയി അതിനിപ്പോ നമ്മൾ ഒരുപാട് അനുഭവിക്കുന്നും ഉണ്ട് "" ലളിത എന്ത് ചെയ്യാനാ അമ്മേ എല്ലാം നമ്മടെ തലവിധി... "" അനു അബിയും ഇപ്പൊ അവള്ടെ ഭാഗത്തേക്ക് ചാഞ്ഞിട്ടുണ്ട്...

എപ്പോയാണാവോ ഇനി അവിടെയും ഒരു യുദ്ധം നടക്കാന്നാവോ ""ലളിതക്ക് ചിരി പൊട്ടി അനുവും പുച്ഛത്തോടെ അവരെ മനസ്സിൽ ഓർത്തുകൊണ്ട് ചിരിച്ചു... ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഗൗരിയുടെ മുഖം ദേഷ്യത്താൽ വീർത്തു വന്നു... അവൾക് അവരെ കൊല്ലാനുള്ള ദേഷ്യം തോന്നിയിരുന്നു... പല്ലുകൾ ഇറുക്കി കൊണ്ടവൾ ദേഷ്യം നിയന്ദ്രിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു അമ്മേ...!! "" പെട്ടൊന്ന് ഗൗരിയുടെ ശബ്ദം കേട്ടതും അമ്മയുടെ മടിയിൽ കിടന്നിരുന്ന അനു പെട്ടൊന്ന് എഴുന്നേറ്റു..ലളിത ഗൗരിയെ ഉറ്റുനോക്കി മുഖം കോട്ടി... അമ്മേ എന്നോട് പൊറുക്കണം... അമ്മേടെ നല്ലതിന് വേണ്ടി അല്ലേ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് ""ഗൗരി ഗൗരി പറയുന്നത് കേട്ടിട്ടും ലളിത ഒന്നും മിണ്ടിയില്ല... അമ്മേ...! എന്തിനാ എന്നോട് ഇത്ര ദേഷ്യം... ഒരു വേലക്കാരിയെ വെച്ചാൽ പോരെ എന്നല്ലേ ഞാൻ പറഞ്ഞോള്ളൂ അല്ലാതെ അമ്മക്ക് വേല ചെയ്തൂടെ എന്നല്ലല്ലോ "" ലളിതയെ നോക്കി നോക്കിപറയുമ്പോ അവള്ടെ ഉള്ളിൽ അവരോട് എന്തെന്നില്ലാത്ത ദേഷ്യം മാത്രം ആയിരുന്നു ഗൗരിടെ സംസാരം കേൾക്കെ അവരൊന്ന് പുഞ്ചിരിച്ചു....

എനിക്കറിയാം മോളേ... മോൾടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല... ഞാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞു പോയതാ "" ലളിത പുഞ്ചിരിയോടെ ഗൗരിയെ നോക്കി പറഞ്ഞു ലളിതയുടെ പെട്ടെന്നുള്ള മാറ്റത്തിൽ അനുവിന് എന്തോ ചീഞ്ഞു നാറുന്നുണ്ടായിരുന്നു... ഗൗരിക്കും ലളിതയുടെ പെട്ടൊന്നുള്ള മാറ്റം അത്ര നല്ലതെല്ലാന്ന് തോന്നി... എന്തായാലും ഞാൻ ഇപ്പൊ ഹാപ്പിയാ... നമുക്ക് പെട്ടൊന്ന് വേലക്കാരിയെ കണ്ടുപിടിക്കാം... അബി നാളെ ഒരാളെ കൊണ്ട് വരും കാശ് ഒന്നും കൊടുക്കാതെ തന്നെ അവർ ജോലി ചെയ്യുമെന്നും പറഞ്ഞു... ""ഗൗരി Hmm... അതാരാ പുതിയ ഒരാൾ ""ലളിത വെയിറ്റ് അമ്മേ നമുക്ക് കാണാം ""ഗൗരി Hmm..... എന്നാ ഞാൻ റൂമിലേക്ക് പോകട്ടെ അബിയെട്ടൻ ഇന്ന് പുറത്തേക്ക് പോകാമെന്നു പറഞ്ഞിരുന്നു....

""ഗൗരി അവരോട് പറഞ്ഞു കൊണ്ട് വേഗം റൂമിലേക്ക് നടന്നു റൂമിലേക്ക് നടക്കുമ്പോഴും അവള്ടെ മനസ്സിൽ ലളിതയും അനുവും പറഞ്ഞത് മാത്രം ആയിരുന്നു അവൾക്ക് അവരോട് അതിരില്ലാത്ത ദേഷ്യം തോന്നി... ഞാൻ കാണിച്ചു തരാം തള്ളക്കും മോൾക്കും... വെയിറ്റ് ചെയ്യ് "" സ്വയം പറഞ്ഞുകൊണ്ടവൾ റൂമിലെ ഡോർ തുറന്ന് അകത്തേക്ക് കയറി. ഫോൺ എടുത്ത് നോക്കിയപ്പോ ഐഷുവിന്റെ നമ്പറിൽ നിന്നും ഒരുപാട് മിസ്സ്ഡ് കാൾ കണ്ടപ്പോ അവൾ സംശയ രൂപേണ ഫോൺ എടുത്ത് നോക്കി... പെട്ടൊന്ന് വാട്ട്‌സാപ്പിലേക്ക് നോട്ടിഫിക്കേഷൻ വന്നതും അവൾ ഓൺ ചെയ്ത് നോക്കി... "" ധൈര്യമുള്ള തന്തക്ക് പിറന്നതാണെങ്കിൽ കാൾ ചെയ്യെടി മൈ* എനിക്ക് 😡.... "" ഐഷുവിന്റെ മെസ്സേജ് കണ്ടതും അവള്ടെ കണ്ണുകൾ വിടർന്നു പെട്ടൊന്നത് ദേഷ്യത്തിലേക്ക് വഴിമാറി.... എന്റെ തന്തക്ക് വിളിക്കാൻ മാത്രം അവൾ വളർന്നോ ബ്ലഡി #@₹$¥©®... ഒരു നിമിഷം പോലും ചിന്ദിക്കാതെ അവൾ ഐഷുവിന് കാൾ ചെയ്തു... ഒരൊറ്റ റിങ്ൽ തന്നെ ഐഷു കാൾ അറ്റൻഡ് ചെയ്തിരുന്നു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story