നിനക്കായ്‌.....🥀: ഭാഗം 19

ninakkay

എഴുത്തുകാരി: SHALU

ഐഷുവിന്റെ മെസ്സേജ് കണ്ടതും അവള്ടെ കണ്ണുകൾ വിടർന്നു പെട്ടൊന്നത് ദേഷ്യത്തിലേക്ക് വഴിമാറി.... എന്റെ തന്തക്ക് വിളിക്കാൻ മാത്രം അവൾ വളർന്നോ ബ്ലഡി........... ഒരു നിമിഷം പോലും ചിന്ദിക്കാതെ അവൾ ഐഷുവിന് കാൾ ചെയ്തു... ഒരൊറ്റ റിങ്ൽ തന്നെ ഐഷു കാൾ അറ്റൻഡ് ചെയ്തിരുന്നു... ഡീ നശിച്ചവളെ നിനക്ക് എന്റെ അച്ഛനെ വിളിക്കാൻ മാത്രം ധൈര്യം വന്നോടി.. ""ഐഷുവിനെ ഒന്നും പറയാൻ സമ്മദിക്കാതെ തന്നെ ഗൗരി പറഞ്ഞു നശിച്ചവൾ നീയും നിന്റെ അമ്മായിഅമ്മയും "" ഐഷു നിനക്ക് ഇത്രയും അഹങ്കാരമോ... എന്നാൽ നിന്റെ അഹങ്കാരം കുറച്ചിട്ടേ ഈ ഗൗരി അടങ്ങു... "" ഗൗരി എന്നാ നി ഇന്നും നാളെയും ഒന്നും അടങ്ങില്ലല്ലോ ""ഐഷു ഗൗരിക്ക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... ഐശ്വര്യ ഇപ്പൊ ആകെ മാറിയിട്ടുണ്ട്... ഇവിടെ നിന്നിരുന്ന അന്ന് ആരോടും എതിർത്തു പറയുന്നതൊന്നും ഞാൻ അതികം കാണാറില്ലായിരുന്നു... ഇപ്പൊ അവള്ടെ അഹങ്കാരം കൂടി കൂടി വരാ... എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ പിച്ചി പിച്ചി വലിച്ചെറിയും ഞാൻ ""സ്വയം മൊഴിഞ്ഞവൾ ദേഷ്യത്തോടെ കൈകൾ ചുരുട്ടി പിടിച്ചു ആ പിന്നെ ഗൗരി...!! ഞാൻ നിന്നോട് വഴക്കിടാൻ ഒന്നും അല്ല എനിക്ക് വിളിക്കാൻ പറഞ്ഞത്..

കുറച്ചു കാര്യങ്ങൾ എനിക്ക് നിന്നോട് പറയാൻ ഉണ്ട് അതിന് വേണ്ടിയാ നിനക്ക് ഒരുപാട് തവണ വിളിച്ചത് എന്നിട്ടും നി കാൾ എടുക്കാത്തത് കൊണ്ടുള്ള ദേഷ്യത്തിൽ മെസ്സേജ് അയച്ചതാ ""ഐഷു ഓഹ് അവള്ടെ ഒരു സഹതാപം.... എനിക്കൊന്നും കേൾക്കണം എന്നില്ല എന്തേലും പറയാൻ ഉണ്ടേൽ നിന്റെ കൂടെ ഈ വീട്ടീന്ന് ഇറങ്ങിവന്ന ഒരു വയസ്സത്തി തള്ള ഇല്ലേ ... അവരോട് ചെന്ന് കിന്നാരം പറഞ്ഞിരിക്ക് ""ഗൗരി നിന്നോട് പറയാനുള്ളത് മറ്റാരോടേലും പറഞ്ഞാൽ അതിന്റെ ഗുണവും ദോശവും നിനക്കും അവർക്കും കിട്ടില്ല ... നിന്നോട് പറയാൻ ഉള്ളത് നിന്നോട് പറഞ്ഞാൽ അല്ലേ നിനക്കത്തിതിന്റെ മേന്മ ലെഭിക്കു....!!"" ഐഷു ഐഷുവിന്റെ വാക്കുകളിൽ പുച്ഛം കലർന്നിരുന്നെന്ന് ഗൗരിക്ക് മനസ്സിലായിരുന്നു.. എന്താടി നി എന്നെ കളിയാക്കുവാ... നിനക്കെന്നെ ശെരിക്കറിയില്ല... "" ഇനി എന്തറിയാൻ... നിന്നെ കുറിച്ച് ഇനി ഒന്നും അറിയാൻ ഇല്ല ""ഐഷു എല്ലാത്തിനും നി അനുഭവിക്കും... ഞാൻ അബിയോട് പറയുന്നുണ്ട് നിന്റെ ഈ അഹങ്കാരം ഒക്കെ മാറ്റിയെടുക്കാൻ"" ഗൗരി എന്നാ സമയം കളയേണ്ട വേഗം പോയി പറയാൻ നോക്ക്.... എന്റെ അഹങ്കാരം മാറ്റാൻ കഴിയുമോന്ന് നോക്കാം ""ഐഷു ഡീീ നിനക്ക് എന്റെ അബിയേട്ടനെ അറിയില്ല... ഞാൻ പറഞ്ഞതെന്തും മടികൂടാതെ ചെയ്ത് തരും എന്റെ അബിയേട്ടൻ...""

ഗൗരി ഐഷുവിന് അബിയേട്ടൻ എന്ന് കേൾക്കുമ്പോ തന്നെ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.... എന്നാലും അവൾ സ്വയം നിയന്ദ്രിച്ചു നിന്നു... നിന്റെ അബിയേട്ടനെ കുറിച്ച് നി പറയാതെ തന്നെ എനിക്ക് നന്നായി അറിയാം.... ഞാൻ നിനക്ക് കാൾ ചെയ്തത് നിന്റെ അബിയേട്ടനെയും കുറിച്ച് പറയാൻ തന്നെ ആണ്...""ഐഷു അബിയേട്ടനെ കുറിച്ചോ... Hm... നിനക്കെന്തറിയാം ""പുച്ഛത്തോടെ ഗൗരി ചോദിച്ചു ഒരിക്കൽ ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന വ്യക്തിയാ എന്റെ കഴുത്തിൽ താലിയും ചാർത്തിയിട്ട് എന്നെ പറ്റിച്ച തെമ്മാടിയാ നിന്റെ പുന്നാര......... അബിയേട്ടൻ "" ബാക്കി പറയാൻ നിൽക്കുമ്പോയേക്കും ഐഷുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിപോയിരുന്നു .... ഗൗരിയോട് ബാക്കി ഒന്നും പറയാൻ പറ്റിയില്ലല്ലോ എന്ന ദേഷ്യത്തിൽ ഐഷു ഫോൺ ബെഡിലേക്ക് എറിഞ്ഞു... എന്താ ഞാൻ എല്ലായിടത്തും തോൽക്കുന്നെ എന്നെപോലെ സ്നേഹിച്ചു വഞ്ചിക്കാൻ തന്നെ ആകും ആ ഗൗരിയെയും അബി കെട്ടിയത്... അവളെക്കാൾ സംബത്തുള്ള പെണ്ണിനേ കണ്ടാൽ എന്നെ ഒഴിവാക്കിയത് പോലെ ഗൗരിയെയും ഒഴിവാക്കില്ല എന്ന് എന്താ ഇത്ര ഉറപ്പ്... ഇനിയും അയാൾ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല... നേരകിച്ചു ചാവണം... എനിക്കിഷ്ട്ട പെട്ടവരുടെ കൂടെ സന്തോഷത്തിൽ ജീവിക്കാൻ പോലും സമ്മതിക്കില്ല.... ""

മുടിയിൽ കൈകോർത്തവൾ ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു... പെട്ടൊന്ന് റൂമിലെ ഡോർ തുറന്ന് ആരോ വന്നതറിഞ്ഞ ഐഷു പതിയെ തല ഉയർത്തി നോക്കി... വിച്ചുവിനെ കണ്ടതും അവൾ പെട്ടൊന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു... പതിയെ അവന്റെ കൈകളിൽ പിടുത്തമിട്ടതും വിച്ചു അവളെ നോക്കി... എന്നാൽ പെട്ടൊന്ന് തന്നെ അവൻ ദേഷ്യത്തോടെ അവളെ കൈ തട്ടി മാറ്റികൊണ്ട് അവിടെ ഉണ്ടായിരുന്ന അവന്റെ ഫോൺ എടുത്തവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.... ചെറിയൊരു സങ്കടം അവളിൽ കുതിർന്നു നിന്നു....!! അർഹിച്ചതാണെന്ന തോന്നലിൽ സ്വയം പുഞ്ചിരിച്ചവൾ നിലത്ത് വീണു കിടക്കുന്ന ഫ്ലവർവെഴ്‌സ് ഒക്കെ പെറുക്കി വൃത്തിയാക്കി.... വിച്ചുവിനെ പിരിയേണ്ടി വരുമെന്ന പേടിയവളിൽ ഉണ്ടായിരുന്നു.... പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്ന് വന്ന അതിഥിയായിരുന്നു വിച്ചേട്ടൻ പക്ഷെ എപ്പോയോ മനസ്സിൽ പറിച്ചു മാറ്റാൻ കഴിയാത്ത വിധം പതിഞ്ഞിട്ടുണ്ടായിരുന്നു....!! എന്തിനാ അബി എന്നോടിങ്ങനെ...!!ഞാൻ പറഞ്ഞതല്ലേ ഒരു ദിവസം കൂടി ഇവിടെ നിന്നിട്ട് നാളെ നിന്റെ കൂടെ ആ നരകത്തിലേക്ക് വരാം എന്ന് എന്നിട്ടും പിന്നെ എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ...

ഇന്നൊരു ദിവസം കുറച്ച് മനസ്സമാധാനത്തോടെ ഈ വീട്ടിൽ കഴിയാം എന്ന് കരുതിയ നാളെ നിന്റെ കൂടെ വരാം എന്ന് പറഞ്ഞെ... പക്ഷെ അതിന് മുന്നേ നി എന്നെ ചതിച്ചില്ലേ... എപ്പോയും നി എന്നെ തന്നെയാ ചതിക്കാറുള്ളത്... ഇനി ഞാൻ ഒന്ന് കളിച്ച് നോക്കട്ടെ നിന്റെ ഇപ്പോഴത്തെ സന്തോഷം തട്ടിയെടുക്കാൻ കഴിയുമോ എന്ന് ""വെറുപ്പോടെ അവൾ റൂമിൽ നിന്നും ഇറങ്ങി... ഇനി വിച്ചേട്ടന്റെ അമ്മയും എല്ലാം അറിഞ്ഞുകാണുമോ...""സ്റ്റെപ്സ് ഇറങ്ങുമ്പോ അവള്ടെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു... ഹാളിൽ ഇരുന്ന് കാര്യമായി ആരോടോ സംസാരിക്കുന്ന അമ്മയെ കണ്ട് അവൾ ഉഷേച്ചിയുടെ റൂമിലേക്ക് നടന്നു... ഉഷെച്ചി..."" ബെഡിൽ കിടക്കുന്നവരെ നോക്കി അവൾ പതിയെ വിളിച്ചു ഐഷുവിന്റെ ശബ്ദം കേട്ടവർ പുഞ്ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റു... Haa മോളോ.. എന്താ മോളേ "" ഒന്നുല്ല ചേച്ചി... വെറുതെ കാണാൻ തോന്നിയപ്പോ വന്നതാ... ""ഐഷു Haa എന്നാ വാ ഇവിടെ ഇരിക്ക് ""ബെഡിന്റെ ഒരറ്റതായി അവളോടവർ ഇരിക്കാൻ വേണ്ടി കാണിച്ചു ഉഷേച്ചി.... ഇന്നലെ ഇങ്ങോട്ട് ആരേലും വന്നതായി ഓർക്കുന്നുണ്ടോ ""ഐഷു ഇല്ലല്ലോ മോളെ ഇങ്ങോട്ട് ആരും ഇന്നലെ വന്നില്ലല്ലോ..."" Hm.... അപ്പൊ അബി വന്നത് ആരും അറിഞ്ഞിട്ടില്ല...

അപ്പൊ ഓഫിസിൽ ചെന്ന് ആകും എന്നെ പറ്റി വിച്ചേട്ടനോട് പറഞ്ഞിട്ടുണ്ടാവുക ""അവൾ ഓർത്തു അല്ല മോളെന്താ ചോദിക്കാൻ കാരണം ""ഉഷേച്ചി ഇന്നലെ ഇങ്ങോട്ട് അബി വന്നിരുന്നു ചേച്ചി... എന്നോട് സംസാരിക്കുകയും ചെയ്തു... ""ഐഷു ഐഷു പറയുന്നത് കേട്ട് ഉഷേച്ചി ഒന്ന് ഞെട്ടിയിരുന്നു... എന്തിനാകും വന്നിട്ടുണ്ടാവുക എന്താകും മോളോട് പറഞ്ഞിട്ടുണ്ടാവുക ""അവരുടെ ഉള്ളം നീറി.. എന്നിട്ട് എന്താ മോളോട് പറഞ്ഞെ "" പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ചേച്ചി.... ഞാൻ നാളെ അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞു.... ""ഐഷു എങ്ങോട്ട് ചെല്ലാൻ... "'മനസ്സിലാവാതെ ചേച്ചി ചോദിച്ചു ലളിതമ്മയുടെ വീട്ടിലേക്ക്... വേലക്കാരി ആകാൻ തന്നെ ആകും ""അവളിൽ പുച്ഛം നിറഞ്ഞു നി എന്തൊക്കെയാ മോളെ പറയുന്നേ... ഇനിയും അങ്ങോട്ട് ചെല്ലാൻ ആണോ മോൾടെ ഉദ്ദേശം "" പോകണം എന്നില്ല ചേച്ചി... പക്ഷെ മിക്കവാറും ഞാൻ പോവേണ്ടി വരും...""ഐഷു അല്ലേൽ എന്നെ വിച്ചേട്ടൻ തന്നെ ഇറക്കി വിടും ""അവൾ മനസ്സിൽ മൊഴിഞ്ഞു ഇല്ല മോളെ മോളിനി അങ്ങോട്ട്‌ പോകേണ്ടതില്ല മോൾക് ഇപ്പൊ അബിയുമായി ഒരു ബന്ധവും ഇല്ല മോൾടെ ഭർത്താവ് ഇപ്പൊ വിഷ്ണു ആണ് "" ഉഷേച്ചി വിഷ്ണുവിന്റെ കാര്യങ്ങൾ ഒക്കെ ചേച്ചിയോട് പറയാൻ ഉള്ളം തുടിച്ചു...

പക്ഷെ ശബ്ദം പുറത്തു വന്നില്ല... ഒന്നും മിണ്ടാതെ തലയും തായ്ത്തിയവൾ റൂമിൽ നിന്നും ഇറങ്ങി... മോളെ... എന്തിനാ ഇനിയും ആ നേരകത്തിലേക്ക് പോകുന്നെ... ആരെയാ നി പേടിക്കുന്നെ... ഒരുപാട് അനുഭവിച്ചതല്ലേ നി ഇനിയും മതിയായില്ലേ... "" വേദനയോടെ ഉഷേച്ചി അവൾ പോയ വഴിയെ നോക്കി ചിന്തിച്ചു അവരുടെയും മനസ്സ് ആകെ കലങ്ങിയിരുന്നു... സ്വന്തം മകൾ അല്ലേലും സ്വന്തം തന്നെയാ....!!  ഇനിയും ആ നേരകത്തിലേക്ക് ഞാൻ പോകില്ല... പകരം എല്ലാവരുടെയും ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ദൂരെ എങ്ങോട്ടേലും ഓടി മറയണം... നല്ലൊരു പതവിയിൽ എത്തണം എനിക്ക്... രാത്രി മുറിയിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് ഡോർ തുറന്ന് വിശ്ണു റൂമിലേക് വന്നത്... പ്രതീക്ഷയില്ലാതെ അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവന് നേരെ നോക്കി... വിച്ചു അവൾടെ നേരെയാണ് നടന്നു വരുന്നതെന്ന് കണ്ട അവളിൽ എന്തെന്നില്ലാത്ത സന്തോഷം മൊട്ടിട്ടു... പക്ഷെ അതൊരിക്കലും വിരിയില്ലെന്ന് അവൾ അറിഞ്ഞിരുന്നില്ല...!! ഇതിൽ ഒപ്പിട്....""ഒരു പേപ്പർ ഐഷുവിന് നേരെ നീട്ടികൊണ്ടവൻ പറഞ്ഞു ഐഷു ഒന്നും മനസ്സിലാകാതെ അതിലേക്ക് നോക്കി.... മുഖളിൽ ആയി ഡിവോഴ്സ് നോട്ടീസ് എന്ന് കണ്ടതും അവള്ടെ കണ്ണുകൾ വിടർന്നു..

പെട്ടൊന്ന് തന്നെ പേപ്പറിൽ നിന്നും നോട്ടം മാറ്റിയവൾ വിച്ചുവിനെ നോക്കി... എന്ന അവനവളെ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല... അവളിൽ നിന്നും പ്രതികരണം ഒന്നും കാണാത്തതു കൊണ്ടവൻ മുഖം ചെരിച്ചു ഐഷുവിനെ നോക്കി... അവനെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന ഐഷുവിനെ കാണെ പല്ല് കടിച്ചവൻ അവളോട് പറഞ്ഞു നോക്കി നിൽക്കാതെ അതിൽ ഒപ്പിട്... "" അവൾ നിർവികാരമായി അവനെ തന്നെ നോക്കി നിന്നു... എന്ത് നോക്കി നിൽക്കാടി ഇതിൽ ഒപ്പിടാനാണ് നിന്നോട് പറഞ്ഞെ...!! "" വിചുവിന്റെ കടുത്ത ശബ്ദം കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും കാണാത്തതു കൊണ്ട് തന്നെ അവൻ ദേഷ്യത്തോടെ അവള്ടെ ചുമലിൽ പിടിച്ചു കുലുക്കി.... ഇതിൽ ഒപ്പിടാൻ.... "" വീണ്ടും അവന്റെ ശബ്ദം കടുത്തു.... അവള്ടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.. അത്രയും അവള്ടെ മനസ്സിൽ ആയത്തിൽ പതിഞ്ഞിട്ടുണ്ടായിരുന്നു വിഷ്ണുവും അവന്റെ വീട്ടുകാരും...!! വിചുവിന്റെ ദേഷ്യത്തിന് മുന്നിൽ സ്വയം നീറിയവൾ അവന്റെ ആക്ഞ്ഞ പോലെ ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിരുന്നു....!!.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story