നിനക്കായ്‌.....🥀: ഭാഗം 2

ninakkay

എഴുത്തുകാരി: SHALU

"* ഒരു തരം തരിപ്പോടെ കവിളിൽ കൈവെച്ചവൻ അവളെ നോക്കി.... നിന്നെ വിശ്വസിച്ചാ വീട്ടുകാരെ പോലും ഉപേക്ഷിച് ഇറങ്ങി പോന്നത്.... ച്ചി വെറുപ്പ് തോന്നാ.... നിങ്ങളുടെ കൂടെ ഇറങ്ങി പോന്നാ ആ നിമിഷത്തെ ശപിച്ചു പോവാ..... നിങ്ങളൊക്കെ ഒരു മനുഷ്യൻ ആണോ.... ഞാൻ നിങ്ങളുടെ ഭാര്യ അല്ലേ നിങ്ങൾ കെട്ടിയ താലിയല്ലേ ഇത്.... എങ്ങനെ തോന്നി എന്റെ മുന്നിൽ വെച്ച് തന്നെ മറ്റൊരു പെണ്ണിനെ....ച്ചി വെറുപ്പ് തോന്നുന്നു അവന്റെ മുഖത്ത് നോക്കി കടുപ്പത്തോടെ ആയിരുന്നു അവൾ പറഞ്ഞത്..... ചില വാക്കുകളിൽ വേദന കലർന്നിരുന്നു. അത്രയും ഉറച്ച വാക്കുകൾ ആയിരുന്നു അവളുടെത്..... ഡീീ *₹#@& മോളെ നി എന്നെ തല്ലാൻ മാത്രം വളർന്നോടി.... " അബി അവൾക് നേരെ അലറി ചോദിച്ചു അവനെ നോക്കിയവൾ ദേശിച്ചു മുഖം തിരിച്ചു.... അവന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് തോന്നിയതും അവൻ ദേഷ്യത്തോടെ അവൾടെ കവിളിൽ ആഞ്ഞടിക്കാൻ കൈ ഉയർത്തിയതും ഗൗരി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ട് അവന്റെ കൈ താനേ അയഞ്ഞു.....

"" അബിയേട്ട..... "" ഗൗരിയുടെ ശബ്ദം കേട്ടതും ഐഷു തല ഉയർത്തി അവളെ നോക്കി... "" ആ ചേട്ടൻ ഇവിടെ നിൽക്കായിരുന്നോ..... ഈ വേലക്കാരിയോട് എന്തിനാ ഏട്ടൻ സംസാരിക്കുന്നെ "" ഐഷുവിനെ നോക്കി തരം തായ്ത്തി പറയുന്നത് കണ്ട് അബിന്റെ ചുണ്ടുകളിൽ പരിഹാസം നിറഞ്ഞു എന്നാൽ സ്വന്തം ഭാര്യയെ മറ്റൊരുത്തി തരംതായ്ത്തി പറയുന്നത് കേട്ട് മറുത്തൊരു വാക്ക് പോലും മിണ്ടാത്ത അബിയെ കണ്ട് ഐഷുവിന്റെ ഉള്ളൊന്ന് പിടഞ്ഞു..... നി ഇനി അടുക്കളയിൽ ഒന്നും കയറേണ്ട..... ഇവിടെ ആളുകൾ ഒക്കെ ഉണ്ടല്ലോ.... പിന്നെ ഞാൻ ഐച്ചുനോട്‌ കോഫി ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞതാ " അബി ഐഷുനെ നോക്കി ഉയിഞ്ഞു കൊണ്ട് പറഞ്ഞു "* ഐച്ചു.... *" അബി സ്നേഹത്തോടെ വിളിച്ചിരുന്ന പേരാ ഇപ്പൊ ആ പേരിന് പോലും എന്നോട് സ്നേഹം ഇല്ലെന്ന് തോന്നിപോവാ ദൈവമേ.... ""

ഐഷു ഓർത്തു അവരുടെ പരിഹാസവും തരം തായ്തലും ഇനിയും കേട്ടുനിൽക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് ഒന്നും മിണ്ടാതെ കിച്ചണിലേക്ക് ഓടി.... വിശക്കുന്നു..... ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ....."" ഐഷുവിനെ നോക്കി ഗൗരി അലറി വേണേൽ വന്ന് ഉണ്ടാക്കാനുള്ള ആരോഗ്യം ഇല്ലേ "" അറിയാതെ ഐഷുന്റെ വായിൽ നിന്നും വീണിരുന്നു ഡീ എന്റെ മരുമോളെ മര്യാദ പഠിപ്പിക്കാൻ നിയാരാ.... വേലക്കാരി വേലക്കാരിയുടെ ജോലി ചെയ്താൽ മതി അല്ലാതെ എന്റെ മക്കളുടെ മെക്കട്ട് കേറാൻ നിൽക്കണ്ട.... " ലളിത ( അബി കി mom ) എന്തോ മനസ്സിൽ തറച്ചത് പോലെ.... കല്യാണം കയിഞ്ഞ് ഈ വീട്ടിലേക്ക് വന്ന് ഇന്നലെ അബി വേറൊരുത്തിയെ വീട്ടിൽ കയറ്റി കൊണ്ട് വരുന്നതിന് മുമ്പ് വരെ എന്നോട് സ്നേഹത്തോടെ സംസാരിച്ച അമ്മയാ..... ഇപ്പൊ ഓരോ വാക്കുകളും കൊല്ലാതെ കൊല്ലുന്നതിനു തുല്യം ..... ""സങ്കടത്തോടെ അവൾ ഓർത്തു വീട്ടിൽ നിന്നും പുറത്താക്കിയാൽ ഞാൻ എങ്ങോട്ട് പോകും.... എന്റെ വീട്ടിലേക്ക് പോകാൻ പറ്റോ.... അച്ഛൻ വീട്ടിൽ കയറ്റൊ ഇല്ല ഒരിക്കലും ഇല്ല....

" മോളെ.... പോകല്ലേ നിന്നെ നൊന്തുപ്രവാസവിച്ച അമ്മയാ പറയുന്നേ " അമ്മയുടെ വാക്കുകൾ പോലും ചെവി കൊള്ളാതെ വന്ന ഞാൻ തിരിച്ചു ആ വീട്ടിലേക്ക് തന്നെ പോയാൽ എന്നെ സ്നേഹത്തോടെ മോളേന്ന് വിളിച്ചു വരോ .... ആാാ...!"* "" എന്താ പറ്റിയെ മോളേ....."" ആലോചിച്ചു നിൽക്കുമ്പോ അവൾ പോലും അറിയാതെ ഗ്യാസിൽ വെള്ളപ്പം ചുടുന്ന ചൂടുള്ള പത്രത്തിൽ അവള്ടെ കൈ തട്ടിയിരുന്നു..... അവള്ടെ ശബ്ദം കേട്ട് ഉഷ ചേച്ചി വെപ്രാളംപെട്ടു വന്ന് ചോദിച്ചു ഒന്നുല്ല ചേച്ചി അത് അറിയാതെ കൈ തട്ടിയതാ, "" പൊള്ളിച്ചു വരുന്ന കൈ ചേച്ചിയിൽ നിന്നും മറച്ചു വെച്ചുകൊണ്ടവൾ പറഞ്ഞു.... ഒന്ന് മൂളി അവർ വീണ്ടും പണിയിലേക്ക് തിരിഞ്ഞു.... അമ്മയും അച്ഛനും ശപിച്ചു കാണുമോ എന്നെ..... അതുകൊണ്ട് ആണോ മനപ്പൂർവം ദൈവം എന്നിൽ നിന്നും അബിയെ അകറ്റുന്നെ.... സ്വന്തം അമ്മയെ താലോലിച്ചു വളർത്തി വലുതാക്കിയ അച്ഛനെ വിട്ട് പ്രണയത്തിന്റെ കൂടെ ഇറങ്ങി പോരുമ്പോ അച്ഛനെയും അമ്മയെയും ഒന്നും ഞാൻ ഓർത്തില്ലല്ലോ ഭഗവാനെ....

ഞാൻ വന്നതിന് ശേഷം എന്നെ ഓർത്ത് നീറി നീറി കഴിഞ്ഞിട്ടുണ്ടാകില്ലേ..... എന്നെ ആയിരുന്നില്ലേ എല്ലാവരേക്കാളും കൂടുതൽ ഇഷ്ട്ടം... എന്നെ ആയിരുന്നില്ലേ ഏറ്റവും വിശ്വാസം എന്നിട്ടും ഞാൻ ഒന്നും ചിന്ദിക്കാതെ എല്ലാം തനിച്ചാക്കി പോന്നില്ലേ..... "" വെള്ളപ്പം ചുടുന്നതിന്റെ ഇടയിൽ അവൾ വേദനയോടെ എല്ലാം ഓർത്തു.... ചട്ടിണിയും കുറച്ച് സാമ്പാറും ഉണ്ടാക്കി ഉഷ ചേച്ചിയും ഐഷുവും എല്ലാം ടേബിളിൽ കൊണ്ട് വെച്ചു.... എല്ലാവരും ടേബിളിന് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോ ഐഷു അവളെയും വിളിക്കുമെന്ന പ്രതീക്ഷയോടെ അടുക്കളയുടെ ഡോറിന് അടുത്ത് തന്നെ നിന്നു.... ഐച്ചു ...... ""* അഭിയുടെ ശബ്ദം കേട്ട് ഐഷു സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ഓടി.... എന്താ അബിയേട്ടാ ""* അവള്ടെ വിളിയിൽ അതിരില്ലാത്ത സന്തോഷം തളംകെട്ടിയിരുന്നു "" ഗൗരിക്ക് പാൽചായ മതിയെന്ന്.... ഒന്ന് വേഗം കൊണ്ട് വാ..... പാൽ ചായ ഇല്ലേൽ അവൾ ഫുഡ്‌ ഒന്നും കഴിക്കില്ല "" അബി പറയുന്നത് കേട്ട് അവള്ടെ സന്തോഷം എല്ലാം പോയിരുന്നു.....ഗൗരിയെ നോക്കി പറയുന്ന അബിയെ കണ്ട് അവള്ടെ മനസ്സൊന്നു പിടഞ്ഞു....

""ഐഷു.... നി എന്താ കിച്ചണിൽ തന്നെ നിൽക്കുന്നെ ഞങ്ങളുടെ കൂടെ കഴിക്കാൻ വാ ഇവിടെ ഇരിക്ക്.... "" അബിയിൽ നിന്നും ഇങ്ങനെ കേൾക്കാൻ ഒരുമാത്ര അവൾ ആശിച്ചു പോയി... കണ്ണുനീർ വെമ്പി നിൽക്കുന്നത് അറിഞ്ഞ് കിച്ചണിലേക്ക് തന്നെ അവൾ ഓടി.... കഴുത്തിലെ താലിയിൽ അമർത്തി പിടിച്ചു.... അബി ഐഷുവിനോട് പറഞ്ഞത് ഉഷച്ചേച്ചി കേട്ടത് കൊണ്ട് വേഗം തന്നെ പാൽ ഒഴിച്ച ചായ ടേബിളിൽ കൊണ്ട് വെച്ചു കൊടുത്തു... """ മോളെ..... ദൈവം വിധിച്ചതെ നടക്കു.... വെറുതെ എന്തിനാ മോളേ അവരുടെ വാക്കുകൾ കേട്ട് സങ്കടപെട്ട് കരയുന്നെ.... ഒരിക്കലും തളരരുത്. അവർ എത്ര വേണേലും പരിഹസിച്ചോട്ടെ കളിയാക്കിക്കോട്ടെ പക്ഷെ മോളതൊന്നും ചെവികൊള്ളേണ്ട.... അവരുടെ വായ കടയുന്നത് വരെ ഓരോന്ന് പറഞ്ഞോണ്ടേ ഇരിക്കും .... """ തലയും തായ്ത്തി ഇരുന്ന് കരയുന്ന ഐഷുന്റെ തലയിൽ തലോടി കൊണ്ട് ഉഷ ചേച്ചി പറഞ്ഞു പറ്റുന്നില്ല ചേച്ചി എനിക്ക് കഴിയുന്നില്ല... എത്ര ശ്രമിച്ചിട്ടും കണ്ണീരിനെ നിയന്ദ്രിക്കാൻ സാധിക്കുന്നില്ല....

ഇത്രയും സ്നേഹിച്ചു വിശ്വസിച്ചവരുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകളും കേൾക്കുമ്പോ എങ്ങനെയാ ചേച്ചി എന്റെ മനസ്സിനെ നിയന്ത്രിക്കാ..... തല്ലി വേദനിപ്പിക്കുന്നതിനേക്കാൾ വേദന അവരുടെ വാക്കുകളിൽ ആണ് ചേച്ചി ഇതൊന്നും സഹിക്കാനുള്ള ശേഷി ദൈവം തന്നിട്ടില്ല എനിക്ക്...."" ഉഷച്ചേച്ചിയെ കെട്ടിപിടിച്ചവൾ പറഞ്ഞു... അവള്ടെ തേങ്ങലോടെയുള്ള വാക്കുകൾ കേട്ട് ഉഷച്ചേച്ചിയുടെയും മനസ്സ് താളം തെറ്റി പിടഞ്ഞു.... സ്വന്തം ആയി മക്കൾ ഇല്ലെങ്കിലും ഐഷു സ്വന്തം മകളെ പോലെ തന്നെയാ.... ഏതൊരു അമ്മയ്ക്കും സഹിക്കാൻ കഴിയോ ഇതൊക്കെ.... പാവം.... എന്തിനാ ദൈവമേ ഇങ്ങനെ ഈ പാവത്തിനെ പരീക്ഷിക്കുന്നെ... ""സങ്കടത്തോടെ ഐഷുന്റെ തലയിൽ തലോടി ഉഷച്ചേച്ചി ഓർത്തു എന്താ ചേച്ചി എനിക്ക് മാത്രം ഇങ്ങനെ... ഇതൊന്നും താങ്ങാൻ പറ്റുന്നില്ല ചേച്ചി "ഐഷു "" മോളെ ഏതൊരു ആത്മാവിനും താങ്ങാൻ കഴിയുന്ന പരീക്ഷണങ്ങളെ ദൈവം നൽകു.... നിനക്ക് ഇതൊക്കെ താങ്ങാൻ കഴിയുന്നത് കൊണ്ടാ ദൈവം ഇത്രയൊക്കെ തരുന്നേ.....

ഏതൊരു സങ്കടങ്ങൾക്കൊടുവിലും സന്തോഷം ഒളിച്ചിരിക്കുന്നുണ്ടാവും അത് എവിടെയും താങ്ങാതെ മോൾടെ അടുത്തേക്ക് തന്നെ എത്തും.... "" ഉഷചേച്ചി പറയുന്ന ഓരോ വാക്കുകളും അവൾക് അതിരറ്റ ആശ്വാസം ഏകി.... മനസ്സിൽ നിന്നും ഒരുപാട് സങ്കടം മാഞ്ഞു പോയത് പോലെ... അവളെ അടർത്തി മാറ്റി കണ്ണീർ തുടച്ച് കൊടുത്ത് അവൾക് ചേച്ചി ഭക്ഷണം വിളമ്പി കൊടുത്തു.... ടേബിളിൽ കഴിച്ചു കഴിഞ്ഞ പ്ളേറ്റുകൾ ഒക്കെ ചേച്ചി ആയിരുന്നു കൊണ്ട് വെച്ചത്..... ഐഷുവിന് ഇനിയും അവരുടെ മുന്നിലേക്ക് പറഞ്ഞയക്കാൻ ഉഷച്ചേച്ചിക്ക് തോന്നിയില്ല. @@@@@@@@@@ മോനെ.... അമ്മക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് മോനെ "" ലളിത റൂമിലേക്ക് കയറാൻ നിൽക്കുന്ന അബിയെ നോക്കി പറഞ്ഞു എന്താ അമ്മേ....." അമ്മയുടെ അടുത്തേക്ക് വന്ന് അബി ചോദിച്ചു മോനെ നീയെന്താ ആ അസത്തിനെ ചെയ്യാൻ വിചാരിക്കുന്നെ "" ലളിത ആരെയാ അമ്മ പറയുന്നേ..... ഐഷുനെ ആണോ ""

അബി അതെ മോനെ ആ നാശം പിടിച്ചവളെ കുറിച്ച് തന്നെയാ പറയുന്നേ...... "" ലളിത എനിക്ക് അറിയില്ല അമ്മേ.... എനിക്കിപ്പോ അവളെ കാണുന്നതേ ഇഷ്ട്ടല്ല ...... " അബി വെറുപ്പോടെ പറഞ്ഞു ഒരുരൂപ പോലും കൊണ്ട് വരാതെ അല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തെ.... ഇനി അവള്ടെ ഭാരവും കൂടി ചുമക്കാൻ നമ്മളെ കൊണ്ട് പറ്റോ..... " ലളിത അല്ലെങ്കിലേ അച്ഛൻ തീരെ വയ്യ..... പിന്നെ ആകെ ജോലിക്ക് പോകുന്നത് ഞാൻ മാത്രമേ ഒള്ളു.... ഇനി അവള്ടെ കൂടെ ചിലവ് കൂടി നോക്കാൻ എന്നെകൊണ്ട് വയ്യ.... " അബി നി അവളെ എങ്ങനെ എങ്കിലും പുറത്താക്കാൻ നോക്ക്.... ഗൗരി ഒന്നും അറിയേണ്ട..... ഐശ്വര്യ നിന്റെ ഭാര്യ ആണെന്ന് ഒരിക്കലും ഗൗരി അറിയരുത്. അവളെ കല്യാണം കഴിച്ചതോടെ നമുക്ക് സ്വന്തമായി കാറുണ്ട് പിന്നെ 100പവൻ സ്വർണവും.... കെട്ടാണെൽ ഇവളെ പോലെ വല്യ ഫാമിലിയിൽ നിന്നും കെട്ടണം..... "

ഐഷുനെ മനസ്സിൽ ഓർത്ത് പരിഹാസത്തോടെ അവർ പറഞ്ഞു ഗൗരിയെ കിട്ടിയത് എന്റെ ഭാഗ്യമാ അമ്മേ..... ഇനി ഗൗരിയെ എങ്ങനെ എങ്കിലും എന്റെ ഭാഗത്ത്‌ ആക്കണം എന്നാലേ ഐഷു എന്റെ ഭാര്യ ആയിരുന്നുഎന്ന് ആര് പറഞ്ഞാലും വിശ്വസിക്കാതിരിക്കാ..... " മുഖം കോട്ടി അബി പറഞ്ഞു നി ഇനി ഒന്നും ഓർത്ത് വിഷമിക്കേണ്ട മോനെ കാരണം ഗൗരിക്ക് ഐശ്വര്യയെ കാണുന്നതേ ഇഷ്ട്ടല്ല.... " ലളിത എനിക്കത് അവളെ താലി ചാർത്തി വീട്ടിലേക്ക് കൊണ്ട് വന്നപ്പോ തന്നെ മനസ്സിലായി..... " അബി ശ്ശ് മോനെ.... മിണ്ടല്ലേ ഗൗരി വരുന്നുണ്ട് "" സ്റ്റെപ് കയറി വരുന്ന ഗൗരിയെ കണ്ട് അവർ പറഞ്ഞു Haa എന്താ ഇവിടെ അമ്മയും മോനും ഒരു ചർച്ച.... " ഗൗരി ഒന്നുല്ല മോളെ ഇന്ന് രാത്രി നിന്റെ വീട്ടിലേക്ക് പോയി ഒരു ദിവസം രണ്ട് പേരും നിന്നിട്ട് വരാൻ പറഞ്ഞതാ ""നിഷ്കളങ്കമായി ഗൗരിയെ നോക്കി അവർ പറഞ്ഞു Haa എന്നാ നമുക്ക് ഇന്ന് പോകാം..... "ഗൗരി "" ആാാാാ "" പെട്ടൊന്ന് സ്റ്റയറിൽ നിന്നും ഐഷുവിന്റെ അലർച്ച കേട്ടതും അബിയും അമ്മയും ഇത്പ്പോ എന്തിനാ മൈ* അലറുന്നെ എന്ന് കരുതി പല്ല് കടിച്ചു സ്റ്റയറിലേക്ക് നോക്കി...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story