നിനക്കായ്‌.....🥀: ഭാഗം 20

ninakkay

എഴുത്തുകാരി: SHALU

വിചുവിന്റെ കടുത്ത ശബ്ദം കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും കാണാത്തതു കൊണ്ട് തന്നെ അവൻ ദേഷ്യത്തോടെ അവള്ടെ ചുമലിൽ പിടിച്ചു കുലുക്കി.... ഇതിൽ ഒപ്പിടാൻ.... "" വീണ്ടും അവന്റെ ശബ്ദം കടുത്തു.... അവള്ടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.. അത്രയും അവള്ടെ മനസ്സിൽ ആയത്തിൽ പതിഞ്ഞിട്ടുണ്ടായിരുന്നു വിഷ്ണുവും അവന്റെ വീട്ടുകാരും...!! വിചുവിന്റെ ദേഷ്യത്തിന് മുന്നിൽ സ്വയം നീറിയവൾ അവന്റെ ആക്ഞ്ഞ പോലെ ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിരുന്നു....!! അവനവളെ മൈന്റ് പോലും ചെയ്യാതെ ആ പേപ്പർ ദേഷ്യത്തിൽ അവളിൽ നിന്നും വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.... തറഞ്ഞു നിന്നുപോയി അവൾ ഇന്ന് ഇനി മണിക്കൂറുകൾ മാത്രം ഇവിടെ നിൽക്കാൻ കഴിയു... സങ്കടം തോന്നി... എല്ലാവരെയും വിട്ട് പോകുന്നതിൽ... കഴുത്തിലെ താലിയിൽ കൈകൾ മുറുകി.... ഇനി ഇതിൽ എനിക്കെന്താണുള്ളെ .... അഴിച്ച് മാറ്റാരുതേ എന്ന പ്രാർത്ഥനയെ അവളിൽ ഉണ്ടായിരുന്നൊള്ളു.... തേങ്ങി തേങ്ങി എപ്പോയോ അവൾ മയങ്ങി പോയിരുന്നു...  എനിക്ക് വരാൻ പറ്റില്ല ജെയ്സ ...

ഈ നേരത്ത് ഏട്ടൻ വീട്ടിൽ ഉള്ളതാ "" അനു എങ്ങനേലും വരാൻ നോക്ക് നി.. പ്ലീസ് ടി രാവിലെ ആകുമ്പോയേക്കും ഞാൻ വീട്ടിൽ എത്തിക്കാം നിന്നെ ""ജെയ്‌സൺ നി ഇതെന്തൊക്കെയാ പറയുന്നേ ജൈസാ ഏട്ടന്റെ കണ്ണ് വെട്ടിച്ചിട്ട് എങ്ങോട്ടും വരാൻ പറ്റുമെന്ന് തോന്നുന്നില്ല എനിക്ക്... "" അനു നിനക്ക് എന്നെ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോ ഇങ്ങനെ ഒക്കെ പറയുന്നെ ""ജെയ്‌സൺ അതൊന്നും അല്ലടാ... എന്റെ സാഹചര്യം ഒന്ന് മനസ്സിലാക്ക്... ""അനു നി ഒന്നും പറയേണ്ടാ അനു എനിക്ക് ഏകദേശം എല്ലാം മനസ്സിലായി...""ജെയ്‌സൺ എന്ത് മനസ്സിലായെന്നാ നി ഈ പറഞ്ഞു വരുന്നേ...""അവൻ പറഞ്ഞത് മനസ്സിലാകാതെ അവൾ ചോദിച്ചു എന്നെ ഇത്രയും നാളും പ്രേമം നടിച്ച് വഞ്ചിക്കായിരുന്നു അല്ലേ... ഇപ്പൊ ഞാൻ ഒന്ന് വിളിക്കുമ്പോ ഇറങ്ങി വരാൻ പോലും നിനക്ക് നേരം ഇല്ല ""ജെയ്‌സൺ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... നി ക്രിസ്ത്യൻ ആയിട്ടും ഞാൻ നിന്നെ ഇഷ്ട്ടപെടുന്നുണ്ടേൽ നി ഒന്ന് ആലോചിച്ചു നോക്ക് എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടം ഉണ്ടെന്ന് ""അനു Hmm.... സോറി.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ ""

പല്ല് കടിച്ചവൻ ദേഷ്യം അടക്കി പിടിച്ച് വളരെ സൗമ്യമായി പറഞ്ഞു എനിക്ക് ഇന്ന് വരാൻ പറ്റില്ലെന്നല്ലേ ഞാൻ പറഞ്ഞെ... അപ്പൊ നാളെ ഇതേ സമയം ഞാൻ വീടിന്റെ ഗേറ്റ്ന് അപ്പുറം വന്ന് നിൽക്കാം... എന്നിട്ട് നമുക്കൊപ്പം പോകാം...""അനു അനു പറഞ്ഞത് കേട്ട് അവന്റെ കണ്ണുകൾ തിളങ്ങി... മോഹിച്ചു കിട്ടിയത് നേടാൻ കഴിയുന്നത് ആലോചിച്....!! അത്രയും വെയിറ്റ് ചെയ്യേണ്ടേ... പിന്നെ കാൽ മാറരുത് നാളെ തന്നെ വരണേ നമുക്കൊന്ന് പുറത്ത് പോയി അടിച്ച് പൊളിച്ചു വരാം ""ജെയ്‌സൺ സെറ്റ് ജെയ്സാ.... Love u... "" Love u too.. ""കാമം നിറഞ്ഞ കണ്ണുകളോടെ അവന്റെ മറുപടിയും അവൾടെ കാതുകളിൽ എത്തി...! എന്തൊക്കെയോ നേടിയെടുക്കാനുള്ള ആവേശത്തിൽ അവൻ ബെഡിലേക്ക് ചാഞ്ഞു... ഇതേസമയം ജെയ്‌സൺന്റെ കൂടെ പോകാനുള്ളത് ആലോചിച് അവളിൽ വല്ലാത്തൊരു നാണം കുണുങ്ങി നിന്നു...  എന്തിനാ അബിയേട്ടാ പുറത്ത് പോകാൻ ഉണ്ടെന്ന് പറഞ്ഞെ...""ഗൗരി എനിക്ക് ഒരാളെ കാണാൻ ഉണ്ടായിരുന്നു...""അബി ആരെയാ ""ഗൗരി എന്റെ ബോസ് ഇല്ലേ ആ പരമ നാറി വിഷ്ണു... അവന്റെ അടുത്തേക്ക് ഒന്ന് പോയതാ "" പുച്ഛത്തോടെ ചിരിച്ചവൻ പറഞ്ഞു വിഷ്ണേട്ടന്റെ അടുത്തോ ""പെട്ടെന്നവൾടെ നാവിൽ നിന്നും വീണുപോയിരുന്നു വിഷ്ണേട്ടനോ....

ആരുടെ വിഷ്ണേട്ടൻ... എപ്പോഴാടി നിന്റെ ഏട്ടൻ ആയെ ""അബി ദേഷ്യത്തോടെ ചോദിച്ചു അത്... പിന്നെ.. ഞാൻ.. പെട്ടൊന്ന് ബഹുമാനത്തോടെ പറഞ്ഞതാ ""ഗൗരി വിഷ്ണുവിനെ പ്രേമിച്ചു നടന്ന കാലത്ത് വിളിക്കാറുള്ള പേരാ വിഷ്ണേട്ടൻ... അന്നൊക്കെ പാവപെട്ട വീട്ടിൽ ആയിരുന്നു വിഷ്ണു താമസിച്ചിരുന്നേ... വാടക വീടായിരുന്നു സ്വന്തം വീടൊന്നും ഇല്ലായിരുന്നു... മൊഞ്ചു കണ്ടപ്പോ മയങ്ങി പോയി... അങ്ങനെയാ ഞാൻ വിഷ്ണേട്ടനെ സ്നേഹിക്കാൻ തുടങ്ങിയെ... രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടമായിരുന്നു... എന്റെ എല്ലാമെല്ലാം ആയിരുന്നു വിഷ്ണേട്ടൻ... ഒരിക്കൽ എന്നെ ഒരുവൻ വന്ന് പ്രപ്പോസ് ചെയ്തപ്പോ ഞാൻ അതിലും മയങ്ങി പോയി... രണ്ട് പേരെയും വിട്ട് കളയാൻ തോന്നിയില്ല... ഒരു ഭാഗത്ത്‌ വിഷ്ണേട്ടന്റെ സൗന്ദര്യവും മറു ഭാഗത്ത്‌ മാറ്റാളുടെ പണവും... രണ്ട് പേരും പരസ്പരം അറിയാതെ ഞാൻ രണ്ട് പേരെയും മാറി മാറി സ്നേഹിച്ചു തുടങ്ങി... പതിയെ പതിയെ വിഷ്ണേട്ടനുമായുള്ള കാളുകൾ കുറച്ചു.. അകലം പാലിച്ചു തുടങ്ങി.. ഒരുപാട് തവണ എന്തിനാ ഇത്രയും അകൽച്ച എന്ന് ചോദിച്ചു ഒരുപാട് പ്രാവശ്യം വിഷ്ണേട്ടൻ വന്നിട്ടുണ്ടെങ്കിലും ഞാൻ അതിന് വല്യ താല്പര്യം ഒന്നും നൽകിയിരുന്നില്ല... വിഷ്ണേട്ടൻ അറിയാതെ അയാളുമായി കിടപ്പറ വരെ പങ്കിട്ടിട്ടുണ്ട് ഞാൻ..

. പക്ഷെ വിഷ്ണേട്ടന്റെ അടുത്ത് നിന്നും ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല... എത്ര റൊമാന്റിക് ആയി ചെന്നാലും ഒന്നിളിച്ചുകൊണ്ട് അവിടെ നിന്നും മാറി നിൽക്കും എല്ലാത്തിൽ നിന്നും... പിന്നെ ഉള്ളത് ഒരു ഡെയ്‌ലോഗാ : നി എന്റെ പെണ്ണായാൽ മാത്രമേ ഞാൻ നിന്നെ സ്വന്തമാക്കു.... എന്റെ താലിയുടെ അവകാശിയെ മാത്രമേ ഞാൻ എന്തിനും ആഗ്രഹിക്കു... "" ഇങ്ങനെ പറഞ്ഞുകൊണ്ട് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറും... അതൊക്കെ കേൾക്കുമ്പോ ചൊറിഞ്ഞു വരുമായിരുന്നു... ഞാനും ആഗ്രഹിച്ചു പോയിരുന്നു വിഷ്ണേട്ടനുമായുള്ള രാത്രികൾ..... മറ്റൊരാളെ കിട്ടിയപ്പോ ഞാനും അയാളിൽ ലയിച്ചുപോയി... പലതവണയും അയാളുമായി കിടപ്പറ വിഷ്ണേട്ടൻ അറിയാതെ പങ്കിട്ടിട്ടുണ്ട്... പണമാത്രമായിരുന്നു എന്റെ കണ്ണിൽ തെളിഞ്ഞു വന്നത്... ഓരോ നിമിഷം കിടപ്പറ പങ്കിടുമ്പോഴും എനിക്ക് ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ ഏറെ കാശ് എന്റെ കൈകളിൽ വെച്ചു തരുമായിരുന്നു... പക്ഷെ അയാൾ എന്റെ ശരീരത്തെ മാത്രമെ മോഹിക്കുന്നുള്ളുവെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി... പതിയെ പതിയെ വിഷ്ണേട്ടനോട് കാര്യങ്ങൾ ഒന്നും ഇല്ലാതെ വഴക്കിടാൻ തുടങ്ങി... ഒരിക്കൽ ഞാൻ വിഷ്ണേട്ടനോട് പറഞ്ഞു എന്റെ കൂടെ ഒരിക്കൽ എങ്കിലും വന്നൂടെ ""

എന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായത് കൊണ്ടാകും വിഷ്ണേട്ടന്റെ കൈകൾ എന്റെ മുഖത്തു പതിഞ്ഞത്... നിന്നെപ്പോലെ ഒരുവളെ ആണല്ലോ ഞാൻ പ്രേമിച്ചത് എന്നറിയുമ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി പോവാ ഗൗരി... ദേഷ്യം തോന്നാ നിന്നെ എന്റെ കണ്മുമ്പിൽ കണ്ടത് കൊണ്ട്....!! ആ ഒരൊറ്റ വാക്കുകൾ ആയിരുന്നു ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം... എല്ലാത്തിനും കാരണം ഞാൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു.. എന്നെ കല്യാണം കഴിച്ചാൽ രാജകുമാരിയെ പോലെ കഴിയണം എങ്കിൽ വിഷ്ണേട്ടനെ കെട്ടിയാൽ നടക്കില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാനും വിഷ്ണേട്ടന്റെ പിറകെ നടക്കാൻ പോയില്ല... ഇപ്പൊ എത്ര വലിയ മനുഷ്യനാ വിഷ്ണേട്ടൻ... ഇന്നും അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവെങ്കിൽ ഞാൻ എങ്ങനെ കഴിയെണ്ടവളാ .....!! നിന്റെ ചെവി എന്താടി അടിച്ചു പോയോ... നിന്നോടല്ലേ ചോദിക്കുന്നെ... എന്താ ആലോചിക്കുന്നെ ""അഭിയുടെ കനപ്പിച്ചുള്ള സംസാരം ആണ് ഗൗരിയെ ചിന്തയിൽ നിന്നും ഉണർത്തിയത്... ഏയ്‌... അതൊന്നും ഇല്ല.... ഞാൻ എന്തൊക്കെയോ ആലോചിച്ചു പോയി...""ഗൗരി Hmm... പിന്നെ ആ വിഷ്ണുവിനെ ബഹുമാനത്തോടെ ഒന്നും കാണേണ്ടാ.... അവൻകിട്ട് അസ്സൽ പണികൊടുത്തിട്ടാ ഞാൻ ഇവിടെ വന്ന് നിൽക്കുന്നെ ""

അഭിയുടെ മുഖത്തെ പുച്ഛം നല്ലത് പോലെ തെളിഞ്ഞിരുന്നു പണിയൊ.... എന്ത് പണി ""ഗൗരി അറിയാനുള്ള ആകാംഷ അവളിൽ നിറഞ്ഞു നിന്നിരുന്നു...!! അതൊക്കെ നിനക്ക് നാളെ അറിയാം... നി ഇപ്പൊ റെഡിയാവാൻ നോക്ക്... നമുക്ക് പുറത്ത് പോകാൻ ഉള്ളതല്ലേ ""അബി വശ്യമായി പറഞ്ഞു Hmm.... ഒരു പത്ത് മിനിറ്റ് ഞാൻ ഇപ്പൊ വരാവേ ""ഗൗരി വേഗം ഡ്രസിങ് റൂമിലേക്ക് കയറി. നി ഇനി എന്റെ കാൽകീഴിൽ നിന്നും നെരഗിച് ചാവും മോളേ ഐഷു....!! ഇനി ദൈവം എനിക്കുള്ള ദിനങ്ങളാ തരാൻ പോകുന്നെ... നിന്നെയും നിന്റെ ഇപ്പോഴത്തെ പരമ നാറി വിഷ്ണുവിനെയും ഞാൻ എന്റെ കൈക്കുള്ളിൽ ഒതുക്കി നെരിഞ്ഞമർത്തും....!! ഒരു കാരണവും ഇല്ലാതെ എന്നെ ജോലിയിൽ നിന്നും ഒഴിവാക്കിയില്ലേ എനിക്ക് ഇനി മറ്റൊരു കമ്പിനിയിലും ജോലി കിട്ടാത്ത രീതിയിൽ ആക്കിവെച്ചില്ലേ വിഷ്‌ണു നി... എല്ലാത്തിനും നി അനുഭവിക്കും....!!  എന്താ മോനെ മോന്റെ മുഖത്തൊരു തെളിച്ചം ഇല്ലാത്തത് പോലെ... ""

വിഷ്ണുവിന്റെ മുഖം കണ്ട് അവന്റെ അമ്മ ചോദിച്ചു ഒന്നുല്ല അമ്മേ അമ്മക്ക് തോന്നിയതാവും...""വിച്ചു ഐഷുമോൾ എവിടെ... ഇന്ന് ഒന്നും കഴിച്ചില്ലല്ലോ ""അമ്മ അവൾക്ക് വയ്യെന്ന് തോന്നുന്നു അമ്മേ... എന്തായാലും അവൾക് അമ്മ റൂമിൽ പോഴി ഫുഡ്‌ കൊടുക്ക് പട്ടിണി കിടക്കേണ്ട ""വിച്ചു നി അവള്ടെ ഭർത്താവല്ലേ....നിനക്ക് കൊടുത്തൂടെ ""കളിയാക്കികൊണ്ട് അമ്മ ചോദിച്ചു.. എന്റെ പൊന്നമ്മേ എനിക്ക് ഒന്ന് പുറത്ത് പോകണം... ഞാൻ ഒത്തിരി ബിസിയാ അമ്മ കൊണ്ട് കൊടുത്താൽ മതി... പിന്നെ അമ്മേ ഞാൻ വരാൻ വൈകും...""വിച്ചു എന്നാ ഇത് ഫുൾ കഴിക്കാൻ നോക്ക്... ""പ്ളേറ്റിലേക്ക് കുറച്ചു കൂടി ഫുഡ്‌ വിളമ്പി കൊടുത്തവർ പറഞ്ഞു മതിയമ്മേ.... എനിക്ക് പെട്ടെന്ന് പോവണം "" വെള്ളം കുടിച്ച് അവൻ പെട്ടൊന്ന് തന്നെ ഫുഡ്‌ കയിച് കഴിഞ്ഞിരുന്നു എന്നാ ഞാൻ ഇറങ്ങി അമ്മേ... വരാൻ വൈകും അമ്മ ഉറങ്ങിക്കോ... "" അമ്മയോട് യാത്ര പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി.. അവനെ ഓർത്ത് കരഞ്ഞു തളർന്നു ഉറങ്ങുന്നവളെ ഒരു നേരം അവൻ മറന്നിരുന്നു .....!!!...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story