നിനക്കായ്‌.....🥀: ഭാഗം 21

ninakkay

എഴുത്തുകാരി: SHALU

എന്നാ ഞാൻ ഇറങ്ങി അമ്മേ... വരാൻ വൈകും അമ്മ ഉറങ്ങിക്കോ... "" അമ്മയോട് യാത്ര പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി.. അവനെ ഓർത്ത് കരഞ്ഞു തളർന്നു ഉറങ്ങുന്നവളെ ഒരു നേരം അവൻ മറന്നിരുന്നു .....!!!  എങ്ങോട്ടാ പോകുന്നെ അബിയേട്ടാ... "" അതൊക്കെ കണ്ടറിയാം... എന്തായാലും നിന്നെ കൊല്ലാൻ ഒന്നും അല്ല ""അബി അതെനിക്ക് അറിയാലോ അബിയേട്ടാ... എന്നാലും ഒന്ന് ചോദിച്ചെന്നെ ഒള്ളു ""ഗൗരി ഗൗരിയുമായി സംസാരിക്കുന്നതിനിടെ അഭിയുടെ ഫോൺ റിങ് ചെയ്തതും വണ്ടി സൈഡാക്കിയവൻ ഫോണിലേക്ക് നോക്കി... അനു... ആ ഞാൻ ഇപ്പൊ വരാം... "" അമ്മ വഴുതി വീണെന്ന്... നമുക്ക് വീട്ടിലേക്ക് പോകാം "" അതും പറഞ്ഞബി പെട്ടൊന്ന് വണ്ടിയെടുത്തു ഇത് മനപ്പൂർവം വീണതാ.... എന്നോടുള്ള ദേഷ്യമാകും... ഞാനും അബിയും പുറത്ത് പോകാതിരിക്കാൻ ഉള്ള ഒരടവാ .... എല്ലാത്തിനും ഞാൻ തരുന്നുണ്ട് ""ഗൗരി ദേഷ്യത്തോടെ ഓർത്തു...  പുറത്ത് പോയി വന്നപ്പോയെക്കും ഒരുപാട് വൈകിയിരുന്നു... എല്ലാവരും ഉറങ്ങിയത് കൊണ്ട് തന്നെ ചാരിവെച്ച വാതിൽ തുറന്നവൻ അകത്തേക്ക് കയറി... ഡോർ ലോക്ക് ചെയ്തു... ഐഷു ഉറങ്ങിയിട്ടുണ്ടാകും എന്ന് കരുതി പതിയെ ശബ്ദം ഉണ്ടാക്കാതെ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി...

ജനൽ തുറന്ന് പുറത്തേക്ക് നോക്കിനിൽക്കുന്ന ഐഷുവിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു... ഇവൾ ഉറങ്ങിയില്ലേ ... സ്വയം ചിന്ദിച്ചവൻ ഒന്ന് ചുമച്ചു കൊണ്ട് ബാത്രൂമിലേക്ക് കയറി... എന്നാൽ ഐഷു മറ്റേതോ ലോകത്ത് ആയിരുന്നു... അവൻ വന്നതൊന്നും അവളറിഞ്ഞിരുന്നില്ല... നിലാവിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടവൾ അവിടെ തന്നെ നിന്നു .... ചിന്തകൾ പലവരെയും മറികടന്നുകൊണ്ടേയിരുന്നു... ഫ്രഷ് ആയി വന്ന വിച്ചു ഐഷുവിന്റെ അടുത്തേക്ക് നോക്കിയതും താൻ വന്നതൊന്നും അവൾ അറിഞ്ഞില്ലെന്നവന് മനസ്സിലായി... ബാത്ടവ്വൽ മാത്രം ചുറ്റി നിന്ന വിച്ചു ഡ്രസ്സ്‌ എടുത്ത് റൂമിലേക്ക് കയറാൻ നിന്നതും പിന്നെന്തൊ ഓർത്ത പോലെ ചിരിയോടെ തിരിഞ്ഞു നടന്നു... എന്തോ ഓർത്തപോൽ മങ്ങിയ പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്ന ഐഷുവിനെ ആരോ ചുറ്റി വരിഞ്ഞതും പിടപ്പോടെ അവൾ ഞെട്ടി... തൊട്ട് പോകരുതെന്നെ....!! ""അബിയാണെന്ന് കരുതി അവള്ടെ വയറ്റിലൂടെ ചുറ്റി പിടിച്ച കൈകൾ ബലമായി പിടിച്ചു മാറ്റിയവൾ ദേഷ്യപ്പെട്ടു... വിച്ചു പകച്ചു പോയി...

അവൻക് ഒന്നും മനസ്സിലായിരുന്നില്ല... പെട്ടൊന്ന് ഐഷു ദേഷ്യത്തോടെ വിരൽ ചൂണ്ടി മുഖം ഉയർത്തി നോക്കിയതും വിച്ചുവിനെ കാണെ അവള്ടെ കണ്ണുകൾ വിടർന്നു ഉയർത്തിയ കൈത്താനെ അയഞ്ഞു...! വിച്ചേട്ടൻ ആയിരുന്നോ..."" അവളിൽ വല്ലാത്ത വേവലാതി ഉയർന്നു എന്ത് കരുതികാണും... അബിയാണെന്ന് കരുതി ദേഷ്യപ്പെട്ടതല്ലേ... ദൈവമേ വിച്ചേട്ടൻ എന്ത് കരുതിയിട്ടുണ്ടാകും.. സോ.... സോറി... ഞാൻ വിച്ചേ... ട്ടൻ ആണെന്ന് അറിഞ്ഞില്ല ""ശബ്ദം ഉയർന്നില്ലായിരുന്നു എന്നാലും അവൾ പറഞ്ഞൊപ്പിച്ചു... പിന്നെ ആരാണെന്നാ കരുതിയെ ""പുച്ഛത്തോടെ ആയിരുന്നു വിച്ചു ചോദിച്ചത് അത്... പിന്നെ ഞാൻ അബിഏട്ടൻ ആകുമെന്ന് കരുതി "" അബിയേട്ടനോ... അങ്ങനെ ഒരേട്ടൻ നിനക്കുണ്ടോ ""അവന്റെ ശബ്ദം കടുത്തിരുന്നു എന്തൊക്കെയാ ഈ പറയുന്നേ.... വിച്ചേട്ടന് അപ്പൊ ഒന്നും അറിയില്ലേ ഇനി അറിഞ്ഞിട്ടും അറിയാത്തതു പോലെ അഭിനയിക്കാണോ...,"" സ്വയം ചിന്ദിച്ചവൾ വിച്ചുവിനെ ഉറ്റുനോക്കി ഇങ്ങനെ നോക്കേണ്ട... ഞാൻ ചോദിച്ചതിന് മറുപടി താ "" എനിക്ക്.... അബി.. എന്റെ... ഏട്ടൻ... അല്ല ""

എന്താണ് പറയുന്നതെന്ന് അവൾക് തന്നെ അറിയുന്നുണ്ടായിരുന്നില്ല... എന്തൊക്കെയാ നി പറയുന്നേ... നിനക്ക് രണ്ട് ഏട്ടന്മാർ ഉണ്ടെന്ന് എനിക്കറിയാം... പക്ഷെ അബിയേട്ടൻ എന്ന് പറഞ്ഞ ഒരു ഏട്ടൻ നിനക്ക് ഇല്ലല്ലോ.... പിന്നെ ഏതാ ഈ ഒരേട്ടൻ ""ദേഷ്യത്തോടെ അവളെ ഉറ്റുനോക്കിയവൻ ചോദിച്ചു അവന്റെ മുഖം കാണെ അവൾക് കരച്ചിൽ വരുന്നുണ്ടായിരുന്നു.... സങ്കടം തോന്നി... ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടതല്ലേ പിന്നെ എന്തിന ഇതൊക്കെ ചോദിച്ചറിയുന്നേ ഇതൊക്കെ എന്തിനാ നിങ്ങൾ അറിയുന്നേ "" കുറച്ചു ധൈര്യത്തോടെ തന്നെ വിച്ചുവിനോടവൾ ചോദിച്ചു ഞാൻ നിന്റെ ഭർത്താവ് ആയത് കൊണ്ട് "" വിച്ചു ഒരു കൂസലും ഇല്ലാതെ അവളെ നോക്കി പറഞ്ഞു അപ്പൊ ഡിവോഴ്സ്.... " അവള്ടെ നാക്ക് ചതിച്ചിരുന്നു ഏത് ഡിവോഴ്സ് ""വിച്ചു ദൈവമെ എന്തൊക്കെയാ ഇത് ഞാൻ സ്വപ്നം കണ്ടതാണോ ""അവൾക് ഒന്നും തന്നെ മനസ്സിലാവുന്നുണ്ടായിരുന്നില്ല അത്... ഇന്നലെ... ഇന്ന്... നേരത്തെ... എന്നെ ഒപ്പ്... അന്തമില്ലാത്ത അവള്ടെ സംസാരം കേൾക്കെ ചിരി പൊട്ടിയിരുന്നു അവന്... പെട്ടെന്ന് തന്നെ ഐഷുവിനെ വലിച്ചവന്റെ നെഗ്നമായ നെഞ്ചിലേക്കിട്ട് അവള്ടെ ചുണ്ടിനെ പൊതിഞ്ഞിരുന്നു... കണ്ണുകൾ തള്ളിനിന്നുപോയി...

എന്താ നടക്കുന്നതെന്ന് പോലും അവൾ മറന്നിരുന്നു അവള്ടെ ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് തന്നെ പറ്റുവോളം ആസ്വദിച്ചുകൊണ്ട് തന്നെ അവനതിനെ നുകർന്നുകൊണ്ടേയിരുന്നു.... അവൾക്കൊന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവന്റെ നെഞ്ചിൽ അവള്ടെ മാറിടം തട്ടി നിൽക്കുന്നത് കൊണ്ട് തന്നെ അവള്ടെ ശ്വാസഗതി ഉയർന്നുകൊണ്ടേയിരുന്നു... അവന്റെ കൈകൾ അവള്ടെ പുറത്ത് തലോടി തഴുകി കൊണ്ടേയിരുന്നു... ഒരു മിയിപോലും അടയാതെ അവന്റെ കണ്ണിലേക്കു തന്നെ അവള്ടെ കണ്ണുകൾ പതിഞ്ഞുനിന്നു... അവള്ടെ കണ്ണിലേക്കവന്റെ കണ്ണുകളും ചെന്ന് പതിഞ്ഞു... അപ്പോഴാണ് അവൻ പോലും വ്യക്തമായ്‌ കാണുന്നത് ആ കാപ്പി കണ്ണുകളെ... മേൽചുണ്ടിൽ നിന്നും സ്ഥാനം തെറ്റി കീയ്ചുണ്ടിൽ എത്തിയിരുന്നു... കണ്ണുകൾ അവള്ടെ നിറഞ്ഞു വന്നു... അത് കാണെ വിചുവിന് വല്ലാതായി.. എങ്കിലും ചുണ്ടിനെ മോചിപ്പിക്കാൻ തോന്നിയിരുന്നില്ല അവന് .... കീയ്ചുണ്ടിൽ അമർത്തി കടിച്ചുകൊണ്ട് അവളിൽ നിന്നും മാറി... പെട്ടൊന്ന് തന്നെ നിയന്ത്രണം വിട്ട് അവള്ടെ ആദരത്തിൽ അമർത്തി ചുമ്പിച്ചു പോയി... ഐഷുവിനെ ഒന്ന് നോക്കി... ചുവന്നിട്ടുണ്ട് മൂക്കിൻ തുമ്പ്... ഇളം റോസ് ആദരവും ചുവന്നു തുടുത്തിട്ടുണ്ട്...

പെട്ടൊന്ന് തോളിൽ നിന്നും തെന്നിവീയാൻ നിൽക്കുന്ന സാരി കാണെ അവന്റെ കണ്ണുകൾ അടഞ്ഞു തുറന്നു പോയി... യ്യോ...!! ഇപ്പൊ വീയും... ""അവൻ ഉമിനീർ ഇറക്കി... കണ്ണുകൾ എത്ര മാറ്റാൻ നോക്കിയിട്ടും പറ്റുന്നില്ലായിരുന്നു അവന്... യ്യോഹ്... വീണു "" തോളിൽ നിന്ന് സാരി വേറിട്ടതും അവൻ പെട്ടൊന്ന് കണ്ണ് വെട്ടിച്ചു... ഇടക്ക് അവന്റെ കണ്ണുകൾ അവനെ ചതിച്ചിരുന്നു... ഇനിയും ഇവിടെ തന്നെ നിന്നാൽ ശെരിയാവില്ലെന്ന് ഉത്തമ ബോദ്യം ഉള്ളത് കൊണ്ട് തന്നെ അവൻ ശ്വാസം നീട്ടി വലിച്ച് ഡ്രസിങ് റൂമിലേക്ക് നടക്കാൻ നിന്നതും പെട്ടെന്നവൻ നിന്നു... ഐഷു അവന്റെ കൈകളിൽ പിടുത്തമിട്ടിരുന്നു... "" ഇവളെന്നെ മിക്കവാറും പീഡന വിദക്തൻ ആക്കുമല്ലോ അമ്മേ...!! "" മുഖം ചുളിച്ചു കൊണ്ടവൻ ഐഷുവിന്റെ മുഖത്തേക്ക് നോക്കി... ഇപ്രാവശ്യവും കണ്ണുകൾ അവനെ ചതിച്ചുകൊണ്ടേയിരുന്നു... ഇവളിതെത് ലോകത്താ ആ സാരിയൊന്നു ശെരിയാക്കിക്കൂടെ ""പല്ല് കടിച്ചവൻ ചുളിഞ്ഞ മുഖത്തോടെ ഓർത്തു വിച്ചേട്ടാ... ഇവിടെ നടക്കുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല....

ശെരിക്കും എന്താ ഇവിടെ നടക്കുന്നെ ""ഐഷു ഞാൻ കിസ്സിയതിനെ കുറിച്ചാണോ ഇവളി പറയുന്നത്.... അതോ ഞാൻ അവള്ടെ സാരി അഴിഞ്ഞ ഭാഗത്തേക്ക് നോക്കുന്നത് എങ്ങാനും കണ്ടിട്ടാവുമോ.."" അത്... പിന്നെ.. എനിക്ക്.. കണ്ട്രോ ""മുഴുവനും പറഞ്ഞു തീരുന്നതിന്റെ ഇടയിൽ കയറി ഐഷു പറഞ്ഞു ഇന്നലെ എന്തിന നിങ്ങൾ എന്നെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടിപ്പിച്ചത്..""ഐഷു ഓഹ് അതായിരുന്നോ... ഞാൻ വേറെന്തൊക്കെയോ ചിന്തിച്ചു പോയി അതൊക്കെ എന്തിന നി അറിയുന്നേ... നി ഒന്നും എന്നോട് ഷേർ ചെയ്യാറില്ലല്ലോ പിന്നെ നിന്നോടും എനിക്കൊന്നും ഷേർ ചെയ്യേണ്ടി ആവശ്യം ഇല്ല ""വിച്ചു പ്ലീസ്.... ഒന്ന് പറഞ്ഞു താ.... ഞാൻ എന്ത് വേണേലും ചോദിച്ചാൽ തരാം പ്ലീസ് ""വേറെ നിവർത്തി ഒന്നും ഇല്ലാത്തത് കൊണ്ട് ഐഷു അവനോട് കെഞ്ചി... ഓക്കേ ഞാൻ പറയാം അതിന് മുന്നേ നിന്റെ ഈ സാരിയൊന്നു ശെരിയാക്ക് ""ഇനിയും പറഞ്ഞില്ലേൽ ചിലപ്പോ ഇവിടെ എന്തേലും നടക്കുമെന്ന് അറിയുന്നത് കൊണ്ടുതന്നെ അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു ഓഹ്... സോറി... ""ചമ്മലോടെ സാരി ശെരിയാക്കിയവൾ അവനെ നോക്കി ഓക്കേ... ഇനി പറ വിച്ചേട്ടാ... "" "" അത് നീയും അബിയും തമ്മിലുള്ള ഡിവോഴ്സ് ആണ് ""..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story