നിനക്കായ്‌.....🥀: ഭാഗം 22

ninakkay

എഴുത്തുകാരി: SHALU

ഓക്കേ ഞാൻ പറയാം അതിന് മുന്നേ നിന്റെ ഈ സാരിയൊന്നു ശെരിയാക്ക് ""ഇനിയും പറഞ്ഞില്ലേൽ ചിലപ്പോ ഇവിടെ എന്തേലും നടക്കുമെന്ന് അറിയുന്നത് കൊണ്ടുതന്നെ അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു ഓഹ്... സോറി... ""ചമ്മലോടെ സാരി ശെരിയാക്കിയവൾ അവനെ നോക്കി ഓക്കേ... ഇനി പറ വിച്ചേട്ടാ... "" "" അത് നീയും അബിയും തമ്മിലുള്ള ഡിവോഴ്സ് ആണ് "" എന്ത്..."" കേട്ടത് വിശ്വസിക്കാൻ ആവാതെ അവള്ടെ ശബ്ദം ഉയർന്നു ഞാൻ പറഞ്ഞത് സത്യമാ എന്റെ പൊട്ടി ഭാര്യേ... അഭിയെകൊണ്ട് ഞാൻ ഓഫിസിൽ നിന്നും ഒപ്പിയിടിപ്പിച്ചിരുന്നു... പിന്നെ നിന്നെക്കൊണ്ടും ഒപ്പിടിപ്പിച്ചില്ലേ അപ്പൊ ഇനി നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല... ""വിച്ചു സ്വന്തം ഇഷ്ടപ്രകാരം ആണോ അബിയേട്ടൻ ഒപ്പിട്ടത് "" ഐഷു ഓഹ്.... ഓളെ ഒരു അബിയേട്ടൻ ഇനി ആ ........... മോനെ ഏട്ടൻ എന്നെങ്ങാനും വിളിച്ചാൽ ഉണ്ടല്ലോ പിന്നെ നി പുറത്തിറങ്ങില്ല ""ആദ്യം ദേഷ്യത്തോടെയും പിന്നെ കള്ളച്ചിരിയോടുമായി അവൻ പറഞ്ഞു അവൾക് പറഞ്ഞറിയിക്കാൻ കഴിയാതൊരു വികാരം കുമിഞ്ഞു കൂടിയത് പോലെ തോന്നി...

എന്നാലും അവള്ടെ മനസ്സിൽ ഒരു ചോദ്യചിന്നമായിരുന്നു അബിയേട്ടന്റെ ഒപ്പ്....? അവള്ടെ മുഖഭാവം കണ്ട് വിചുവിന് അവളിവിടെ ഒന്നും അല്ലെന്ന് മനസ്സിലായിരുന്നു... ഞാൻ അല്ല അബിയെ കൊണ്ട് ഒപ്പിടിപ്പിച്ചത്... കമ്പിനിയിൽ ജോലിചെയ്യുന്ന മായയോട് അവനൊരു ചെറിയ ചെരിവ് ഉണ്ടെന്ന് എനിക്കറിയാം അതുകൊണ്ട് തന്നെ ഞാൻ മായയോട് അവനോട് ഈ പേപ്പറിൽ ഒന്നൊപ്പിടിയിക്കാൻ പറഞ്ഞതാ... അവള്ടെ മുഖത്തേക്ക് നോക്കി മറ്റേതോ ലോകത്തെന്ന പോൽ ആയിരുന്നു അവന്റെ ഒപ്പിടൽ ഒക്കെ അതുകൊണ്ട് തന്നെ അത് നീയുമായുള്ള ഡിവോഴ്സ് ആണെന്ന് അവന് അറിഞ്ഞിട്ടുണ്ടാവില്ല... ""ഐഷുവിനെ നോക്കിയവൻ പുച്ഛത്തോടെ പറഞ്ഞു ഓഹ്... അപ്പൊ നമ്മുടെ ഡിവോഴ്സ് ""ഏതോ ഓർമയിൽ അവള്ടെ ശബ്ദം ഉയർന്നിരുന്നു അവൾ പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ നിന്നിരുന്ന വിചുവിന്റെ മുഖം പെട്ടൊന്ന് മാറി.. നിനക്ക് ഞാനുംമായുള്ള ബന്ധം വേർ പിരിയണം അല്ലേ... നാളെ എല്ലാം റെഡി ആക്കാട്ടോ "" ഐഷുവിനെ നോക്കി കടുപ്പിച്ചുകൊണ്ടവൻ പറഞ്ഞു കൊണ്ട് ഡ്രസിങ് റൂമിലേക്ക് കയറി അത്... ഞാൻ വിച്ചേട്ടാ ""അവൾ പറഞ്ഞ് തീരും മുമ്പേ ദേഷ്യത്തോടെ ഡോർ വലിച്ചടച്ചിരുന്നു... ശ്ശെ... ഞാൻ എന്താ ഇപ്പൊ പറഞ്ഞെ... വിഷമായി കാണോ... ശ്ശോ വേണ്ടില്ലായിരുന്നു ""

സ്വയം കുറ്റപ്പെടുത്തിയവൾ ബെഡിൽ വന്നിരുന്നു...  എന്താ അമ്മേ പറ്റിയെ.... എങ്ങനെയാ വീണേ "" അബി കിച്ചണിൽ വെള്ളം നിലത്ത് ഉള്ളത് ഞാൻ കണ്ടിരുന്നില്ല .... അപ്പൊ വഴുതി വീണതാ മോനെ "" വേദനയോടെ ഊരയിൽ കൈവെച്ചവർ അബിയെ നോക്കി പറഞ്ഞു എന്നിട്ട് വേദന ഒന്നും ഇല്ലേ അമ്മക്ക് ""ഗൗരി തീരെ ദയ ഇല്ലാതെയുള്ള ഗൗരിയുടെ സംസാരം കേൾക്കെ ലളിതക്ക് ചൊറിഞ്ഞു കയറിയിരുന്നു എന്തായാലും എന്നിൽ നിന്നും എന്റെ മകനെ അകറ്റാൻ സമ്മതിക്കില്ലെടി കുരുട്ടെ നിന്നെ "' ചുണ്ടിൽ പുച്ഛം നിറച്ചവർ ഓർത്തു പിന്നെ വേദനയല്ലാതെ സുഖം ഉണ്ടാവോ ""അനു ഗൗരിയെ നോക്കി പറഞ്ഞു ഓഹ്... ചില ആൾക്കാർക്ക് മറ്റുള്ളവരുടെ സന്തോഷം കെടുത്തിയത് കൊണ്ടുള്ള സുഖം ഉണ്ടാകും...."" ലളിതയെ താങ്ങിയാണ് ഗൗരി പറഞ്ഞത് അതിനും ഒരു പ്രത്യേക സുഖം ആണല്ലേ ഗൗരി "" അനു ആാാ ഇൻക് അറീല.. "" ഗൗരി എന്ന അമ്മ വിശ്രമിക്ക് ഞങ്ങൾ റൂമിൽ പോയൊന്നു ഫ്രഷ് ആവട്ടെ '" അബി ആ മോനെ... ഇനി എങ്ങോട്ടും പോകല്ലേ അമ്മക്ക് എന്തേലും പറ്റിയാൽ "" സങ്കടത്തോടെ അവർ പറഞ്ഞു നിർത്തി ഇല്ലമ്മേ എങ്ങോട്ടും പോകില്ല... "" പുഞ്ചിരിയോടെ പറഞ്ഞവൻ റൂമിലേക്ക് നടന്നു അബിയും ഗൗരിയും റൂമിൽ നിന്നും പോയതും ലളിതയും അനുവും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു...

അവള്ടെ അഹങ്കാരം ഒന്നും എന്റെ അടുത്ത് നടക്കില്ല "" അമ്മേ... ഗൗരിക്ക് നമ്മുടെ അഭിനയം ആണെന്ന് മനസ്സുലായികാണോ ""അനു അവൾക്ക് മനസ്സിലായാൽ നമുക്ക് എന്താ എന്തായാലും അബിക്ക് ഒന്നും തിരിഞ്ഞില്ല ഭാഗ്യം ""ലളിത എന്താണെന്നറിയോ അവരുടെ ഒടുക്കത്തെ ഒരഭിനയം... എന്റെ അടുത്തൊന്നും അത് ചിലവാകില്ല ലളിതെ.... വൈകാതെ തന്നെ അബി എന്റെ കൈകൾ എത്തും അന്ന് എന്റെ മകനെ വിട്ട് തരാൻ വേണ്ടി കരഞ്ഞബേക്ഷിച്ചാലും ഈ ഗൗരി കേൾക്കില്ല ഒന്നും.... ഐശ്വര്യ ഉള്ളപ്പോൾ ഭയങ്കര കാര്യം ആയിരുന്നല്ലോ എന്നെ... ഇപ്പൊ എന്താ ഇങ്ങനെ... ഇതിനേക്കാൾ ഒക്കെ നല്ലത് ആ വിഷ്ണുവിനെ തന്നെ പ്രേമിച്ചു കേട്ടുന്നതായിരുന്നു അതാവുമ്പോ ഒന്നിനും ഒരു കുറവും ഉണ്ടാകില്ലായിരുന്നു... ഇതിപ്പോ ഇവിടെ ആണേൽ അബിക്ക് ശെരിക്കൊരു ജോലി ഉള്ളതും നഷ്ട്ടമായി... കിച്ചണിലേക്ക് കയറാത്ത ഒരാളാ ഞാൻ ... എന്നിട്ട് ഇവിടെ ഇപ്പൊ ഞാൻ കിച്ചണിൽ ജോലി ചെയ്യേണ്ട അവസ്ഥ ആയി... അല്ലേൽ ആ ഐഷു ഇവിടെ ഉണ്ടായിരുന്നാൽ എന്താ ഇത്ര കുഴപ്പം... ഇറങ്ങി പോകാൻ പറയേണ്ടായിരുന്നു അവള് ഉണ്ടാക്കിയത് എന്തേലും കയിച് ഇവിടെ സുഗായി ജീവിക്കാമായിരുന്നു ഇനിപ്പോ അവളെ എവിടെ പോയി തപ്പി തിരയാനാ...

എന്റെ ഏട്ടനെയും എണീക്കാൻ വഴിയാത്ത അവസ്ഥയിലും ആക്കി അവളിതെങ്ങോട്ട് പോയി ആവോ "" സ്വയം ദേഷ്യത്തോടെ പിറുപിറുത്തിരിക്കുമ്പോഴാണ് അബി കുളി കഴിഞ്ഞു വന്നത് കടുന്നൽ കുത്തിയത് പോലെ വീർതിരിക്കുന്ന ഗൗരിയുടെ മുഖം കാണെ അവന് ഇന്ന് പോകാൻ കഴിയാത്തതിന്റെ ദേഷ്യം ആണെന്ന് മനസ്സിലായിരുന്നു.... മെല്ലെ അവള്ടെ അടുത്തേക്ക് പോയവൻ വയറിലൂടെ കയ്യിട്ടവൻ അവളെ ചുറ്റി പിടിച്ചു ഓഹ്... ""ദേഷ്യത്തോടെ അവന്റെ കൈയവൾ തട്ടിമാറ്റി... പിന്നെയൊരിക്കൽ പോവാമല്ലോ ""അബി ഇനി എന്ന് പോവാൻ... ഇനി ഇവിടെന്ന് എങ്ങോട്ടും പോവാൻ പറ്റില്ല അമ്മാതിരി അഭിനയം ആണല്ലോ നിങ്ങൾടെ ഒരമ്മ "" ഗൗരി അഭിനയമോ... നി ഇതെന്തൊക്കെയാ പറയുന്നേ നമുക്ക് എന്തായാലും നാളെ പോകാം പ്രോമിസ് "" അബി കൊണ്ട് പോയി പുഴുങ്ങി തിന്ന് നിങ്ങളുടെ ഒരു പ്രോമിസ് ""ഗൗരി. ദേഷ്യപ്പെടല്ലേ ഗൗരി കൊച്ചേ..... നാളത്തോടെ എല്ലാ പ്രശ്നവും അവസാനിക്കും... "" അബി അവളെ ആശ്വസിപ്പിച്ചു എന്ത് അവസാനിക്കുമെന്ന്...! ഒന്നും അവസാനിക്കില്ല...!! "" ഗൗരി ഒരു വേലക്കാരി അത്രയല്ലേ നിങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾക്കൊക്കെ കാരണം... അതൊക്കെ നാളത്തോടെ അവസാനിക്കും.. ""

ഐഷുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നിരുന്നു ഓഹ്.... നോക്കാം നമുക്ക് "" അതും പറഞ്ഞവൾ ഫ്രഷ് ആവാൻ കയറി  ഡ്രസ്സ്‌ ചെൻജ് ചെയ്തവൻ വന്നതും ബെഡിൽ കിടക്കുന്ന ഐഷുവിലേക്ക് അവന്റെ കണ്ണുകൾ ചെന്ന് പതിച്ചു എന്നാൽ അതിനേക്കാൾ വേഗത്തിൽ അവന്റെ കണ്ണുകൾ അവള്ടെ നഗ്നനായ വയറിൽ ചെന്നെത്തിയിരുന്നു. ഇതെല്ലാം ഒളിക്കണ്ണാലെ കണ്ട ഐഷുവിന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി... "" എന്റെ കെട്യോനെ എനിക്കറിയാലോ ഇങ്ങനെ ഒക്കെ ചെയ്താൽ നിങ്ങളുടെ കണ്ട്രോൾ പോകുമെന്ന്... അങ്ങനെ പോയാൽ എന്നിടുള്ള പിണക്കം മാറില്ലേ"" ഇവളിത് എന്നെ വഴി തെറ്റിക്കാൻ മനപ്പൂർവം ചെയ്തതാ.... നോക്കിക്കോ ഐഷു ഞാൻ നിന്റെ കെണിയിൽ ഒന്നും വീയില്ല "" സ്വയം പറഞ്ഞവൻ അവളിൽ നിന്നും കണ്ണ് വെട്ടിച്ച് സോഫയിൽ പോയി കിടന്നു ച്ചേ.... ഏറ്റില്ല "" ചുണ്ട് ചുളുക്കിയവൾ സാരി ശെരിയാക്കി പുതപ്പെടുത്ത് തലവയി മൂടി കിടന്നു... ഇതെല്ലാം നോക്കിക്കണ്ട വിചുവിന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തെളിഞ്ഞു..  ഐഷു.... "*

കിച്ചണിൽ ഇരുന്ന് ഉച്ചക്കുള്ള ഫുഡ്‌ ഉണ്ടാക്കി കൊണ്ടിരിക്കിമ്പോഴാണ് അഭിയുടെ ശബ്ദം ഐഷുവിന്റെ കാതിലേക്ക് കയറിയത്.... അവന്റെ ശബ്ദം കേട്ട് ഞെട്ടലോടെ ഹാളിലേക്കവൾ ചെന്നു... ഐഷു... വാ പോകാം "" പുഞ്ചിരിയോടെ പറഞ്ഞവൻ ഐഷുവിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് സ്റ്റയർ ഇറങ്ങി വരുന്ന വിച്ചുവിനെ കണ്ടത്... അബിയെ കണ്ടതും വിച്ചു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഐഷുവിനെ നോക്കി പുച്ഛിച്ചു കൊണ്ടവൻ കിച്ചണിലേക്ക് നടന്നു.. ഇപ്പോഴും ദേഷ്യം മാറിയില്ലേ... ""സങ്കടത്തോടെ വിച്ചുപോയ വഴിയെ നോക്കിയവൾ ഓർത്തു.. ഐച്ചൂസേ ...!! എന്താ ഓർക്കുന്നെ വാ നമുക്ക് പോകാം ഐച്ചു.....'" അബി വളരെ സൗമ്യമായി പറഞ്ഞു ഐച്ചു.... "* ആ ഒരറ്റ വിളിയിൽ ഇതുവരെയുള്ള എല്ലാ ദേഷ്യവും അലിഞ്ഞില്ലാതാകുമെന്ന് അബിക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു..."".........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story