നിനക്കായ്‌.....🥀: ഭാഗം 24

ninakkay

എഴുത്തുകാരി: SHALU

ഞാൻ വിച്ചേട്ടനിൽ നിന്നും അകന്ന് നിന്നത് കൊണ്ടല്ലേ അബി ഇപ്പൊ ഇങ്ങനെ പറഞ്ഞത്... വിച്ചേട്ടനും സങ്കടമായി കാണില്ലേ... ച്ചേ വേണ്ടില്ലായിരുന്നു....!! സ്വയം ചിന്ദിച്ചവൾ വിച്ചുവിനെ നോക്കി... എന്നാൽ അബിയെ തന്നെ നോക്കി നിൽക്കുന്ന വിച്ചുവിനെ കാണെ ഐഷുവിന് വല്ലാതായി.... വീണ്ടുമൊന്നും ചിന്ദിക്കാതെയവൾ ചുറ്റും നോക്കി അമ്മയും ഉശേച്ചിയും ഇല്ലെന്ന് ഉറപ്പ് വരുത്തി അബിക്ക് നേരെ നോക്കി നിൽക്കുന്ന വിചുവിന്റെ മുഖംപിടിച്ചു ചെരിച്ചുകൊണ്ട് അവന്റെ ചുണ്ടിൽ അവള്ടെ ചുണ്ട് ചേർത്തു വെച്ചിരുന്നു....!! വിച്ചുവിനെക്കാൾ ഞെട്ടിയിരുന്നു അബി... ആകെ മരവിച്ച അവസ്ഥ... കണ്ണുകൾ പുറത്തേക്ക് ഉന്തി നിന്നിരുന്നു... വിചുവിന് എന്തെന്നില്ലാത്ത സന്തോഷം അണപ്പൊട്ടി വന്നിരുന്നു... അബിക്ക് മുന്നിൽ നിന്ന് തന്നെ എന്നോടുള്ള സ്നേഹം തുറന്ന് കാണിക്കുന്ന ഐഷുവിനോട് അവൻക് എന്തെന്നില്ലാത്ത സ്നേഹം തോന്നിയിരുന്നു.. അതെയൊരു അവസ്ഥ തന്നെ ആയിരുന്നു ഐഷുവിന് അബിക്ക് മുന്നിൽ വിഷ്ണുവിനോടുള്ള സ്നേഹം അതിരറ്റു പൊട്ടി ഒഴുകുന്നത് പോലെയൊരു തോന്നലവളിൽ വന്നിരുന്നു...

അബിക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു പ്രതികാരം തന്നെ ആണെന്ന് ഐഷുവിന് തോന്നിയിരുന്നു.... ഇന്നേവരെ പൊന്നുപോലെ നോക്കിയ വിഷ്ണുവിനോടുള്ള സ്നേഹം അവളിൽ അതിരില്ലാത്തതായിരുന്നു... എല്ലാം കൊണ്ടും ഒന്നായി തീരാൻ അവളിലൊരു പ്രേരണം വന്നുകൊണ്ടിരിന്നു... വിചുവിന്റെ ചിന്ത ഇവിടെ നിന്നും മാറി നിന്നിരുന്നു കൈകൾ ദിശ തെറ്റി മാറിയിരുന്നു... അതറിഞ്ഞ ഐഷുവിന് എതിർക്കാൻ താല്പര്യം തോന്നിയില്ലെങ്കിലും അവൾ അവനിൽ നിന്നും അകന്നു... അബിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.... താൻ മോഹിച്ചവളെ തന്റെ മുന്നിൽ നിന്ന് തന്നെ തനിക്ക് ഓർക്കാൻ പോലും പറ്റാത്ത രീതിയിൽ ഇടപഴകുന്നത് കാണുന്നത് അവന് തൊലി ഉരുകുന്നത് പോലെ തോന്നി... ഒന്നും പറയാൻ പറ്റാത്തൊരു അവസ്ഥ ഇനിയും അവിടെ നിൽക്കാൻ അബിക്ക് കഴിഞ്ഞിരുന്നില്ല എന്നാലും വാശി കാരണം ഐഷുവിന്റെ കൈപിടിച്ചവൻ അവനിലേക്ക് വലിച്ചടുപ്പിച്ചു.... പെട്ടൊന്ന് ആയത് കൊണ്ടുതന്നെ ഐഷു ഞെട്ടിയിരുന്നു എതിർക്കാൻ കഴിഞ്ഞിരുന്നില്ല... ഡാ... ""ഒരലർച്ചയോടെ വിച്ചു അബിക്ക് നേരെ പാഞ്ഞടുത്തു....

ഡാ ......... മോനെ എന്റെ ഭാര്യയെ തൊടാനുള്ള അവകാശം എനിക്കുണ്ടെടാ അതേതിർക്കാൻ ഏതൊരു #&##& മോന്ക്കും കഴിയില്ല... "" അബി ഐഷുവിനവൾടെ മുന്നിൽ വെച്ച് തന്നെ വിച്ചുവിനെ തെറിവിളിക്കുന്നത് കേട്ട് നിൽക്കാൻ കഴിഞ്ഞിരുന്നില്ല... അവളെ പിടിച്ച് നിന്നിരുന്ന അഭിയുടെ വലത് കയ്യിൽ ദേഷ്യത്തോടെ പല്ലുകൾ ആയ്‌തിയവൾ അവനിൽ നിന്നും കുതറി അകന്നു... "" ഞാൻ നിങ്ങളുടെ ഭാര്യയല്ലന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞ് mr അഭിരാജ്... നിങ്ങൾക് എന്താ വിശ്വസിക്കാൻ ഇത്രപാട് ... നിങ്ങൾക്ക് ഒരു ഭാര്യയില്ലേ അവള്ടെ കൂടെ സുഗമായി ജീവിച്ചൂടെ... ഞാൻ അവിടെ ഉണ്ടായപ്പോ ഇതേപോലെ നിങ്ങൾ എന്റെ ഭർത്താവ് ആണെന്ന് പറഞ്ഞ് നിങ്ങളെ അവളിൽ നിന്നും അകറ്റിയോ .. പിന്നെ നിങ്ങൾക് മാത്രം എന്താ ഇത്ര എന്നെ വിച്ചേട്ടനിൽ നിന്നും അകറ്റാനുള്ള ചിന്ത.... ""അബിയോടവൾക് തീർത്തും വെറുപ്പ് ആയിരുന്നു തോന്നിയത് എനിക്ക് നിന്നെ വേണം... നീ എന്റെ താലി അയച്ചേനിക്ക് തന്നെന്നു കരുതി നീ എന്റെ ഭാര്യയല്ലാതാവണം എന്നില്ല... നീ എന്നും എന്റെ ഭാര്യതന്നെ ആണ് അതിനി ഏത് ...... മോൻ വന്ന് അല്ലെന്ന് പറഞ്ഞാലും നീ എന്റെ ഭാര്യതന്നെ ആണ് ""

പ്രാന്തനെ പോലെ അവൻ വീണ്ടും ഐഷുവിന് നേരെ അലറി നിന്റെ അലർച്ച ഒക്കെ പുറത്ത് mr അഭിരാജ്... നിനക്ക് അലറി വിളിക്കാൻ സ്വന്തമായി വീടില്ലേ പിന്നെ എന്ത് ....... ഉണ്ടാക്കാനാ എന്റെ വീട്ടിൽ നിന്ന് തന്നെ അലറുന്നെ... "" വിച്ചു അഭിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചുകൊണ്ടവനെ വീടിന് പുറത്തേക്ക് വലിച്ചിട്ടിരുന്നു... ഡാ എന്റെ ഭാര്യയെ ഇറക്കി വിടെടാ... ""അബി വീണ്ടും അലറി വീടിനുള്ളിലേക്ക് കയറാൻ നിന്നതും ഐഷുവിന്റെ ശബ്ദം ഉയർന്നു ഇങ്ങോട്ട് എഴുന്നള്ളണ്ട ഞാൻ അങ്ങോട്ട് വരാം "" ഐഷു ഇവൾ അഭിയുടെ കൂടെ പോകുവാണോ.. "" ഞെട്ടലോടെ വിച്ചു ഐഷുവിനെ നോക്കി.. എന്നാൽ അവള്ടെ കയ്യിലുള്ള പേപ്പർസ് കണ്ട് വിചുവിന്റെ മനസ്സൊന്നു ശാന്തമായി.. ഇതെല്ലാതെ നിങ്ങളുടെ ഭാര്യയല്ല ഞാൻ എന്ന് തെളിയിക്കാൻ എന്റെ കയ്യിൽ വേറൊന്നും ഇല്ല "" ദേഷ്യത്തോടെ പറഞ്ഞവൾ കയ്യിലുള്ള ഡിവോഴ്സ് പേപ്പർസ് അഭിയുടെ മുഖത്തേക്കവൾ എറിഞ്ഞു കൊടുത്തു... ഒന്നും മനസ്സിലാവാതെ അബി പേപ്പർസിലേക്ക് നോക്കി...

ഡിവോഴ്സ് നോട്ടീസ് കണ്ടതും അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത വീർപ്പുമുട്ടൽ വന്ന് തുടങ്ങിയിരുന്നു... വല്ലാത്തൊരു ദേഷ്യവും സങ്കടാവും എല്ലാം ഒരുമിച്ചു വന്നത് പോലെ എന്തോ ഒരു നിധി അകന്നത് പോലെ ഒരു തോന്നൽ... ഇതെങ്ങനെ.... ഇതൊരിക്കലും നടക്കില്ല ""സ്വയം ചിന്ദിച്ചവൾ വിച്ചുവിനെ നോക്കി ഇതെങ്ങനെ... എന്റെ സമ്മദം ഇല്ലാതെ ഈ ഡിവോഴ്സ് എങ്ങനെ ശെരിയാകും എന്റെ സമ്മമില്ലാതെ ആണ് ഇതിൽ വ്യാജ ഒപ്പിടിയിപ്പിച്ചത് വിച്ചു നീ...""വിചുവിന്റെ കോളറിൽ പിടിച്ചവൻ കലിയോടെ ചോദിച്ചു മായവന്ന് ഇതേ പേപ്പറിൽ തന്നെ എന്നെ കൊണ്ട് ഒപ്പിയിടിപ്പിച്ചപ്പോ എല്ലാം മറന്നവൾടെ ശരീരത്തിലേക്ക് കണ്ണുകൾ ലയിച്ചു പോയപ്പോ ഡിവോഴ്സ് പേപ്പർസ് ആണെന്ന് ഓർത്തില്ല... ""സ്വയം പല്ല് കടിച് ദേഷ്യം നിയന്ത്രിച്ചവൻ ഓർത്തു അതെങ്ങനെയാ mr അഭിരാജ് അല്ലേലും നിങ്ങളുടെ കണ്ണൊക്കെ കണ്ട പെൺമ്പിള്ളേരെ ദേഹത്തല്ലേ.. അപ്പൊ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ലല്ലോ "" പരിഹാസത്തോടെ ഐഷു ചോദിച്ചു ഡീീ.... അതേടി ഞാൻ ചുറ്റുമുള്ളതൊന്നും കാണില്ല.. ഇപ്പോഴും ചുറ്റുമുള്ളതൊന്നും കാണുന്നുമില്ല ""

താടി തടവിയവൻ പുച്ഛത്തോടെ ഐഷുവിനെ നോക്കി പറഞ്ഞു അവന്റെ സംസാരത്തിലെ പൊരുൾ അറിഞ്ഞതും ഐഷു വിചുവിന്റെ ബേക്കിലായി മറഞ്ഞു നിന്നു... ഷാളുകൊണ്ട് തോളെല്ലാം മറച്ചു.. ഡാ നാ₹6#: മോനെ .... എന്റെ പെണ്ണിന്റെ മുന്നിൽ നിന്ന് തന്നെ വേണോ നിന്റെ കുരുത്തം കെട്ട സംസാരം ഒക്കെ...""അഭിയുടെ മൂക്കിന് കുത്തിയവൻ ദേഷ്യത്തോടെ ചോദിച്ചു ആ...!! അലർച്ചയോടെ മുറ്റത്തേക്ക് തെറിച്ചു വീണിരുന്നു... അബിയും വിട്ടുകൊടുത്തില്ല വിചുവിന് നേരെ വന്നുകൊണ്ട് അവന്റെ മുഖത്തേക്ക് കുത്തിയിരുന്നു... കണ്ണിന് മുകളിലായി പിരികത്തിൽ അഭിയുടെ കൈകൾ പതിഞ്ഞത് കൊണ്ട് തന്നെ അവിടെ കല്ലിച്ചു വന്നിരുന്നു... വിച്ചേട്ടാ "" ഐഷു പേടിയോടെ വിചുവിന്റെ അടുത്തേക്ക് ഓടിയടുത്തു വിച്ചേട്ടാ എന്തേലും പറ്റിയോ..വേണ്ട ഏട്ടാ.. എനിക്ക് പേടിയാകുന്നു...""കല്ലിച്ച ഭാഗത്ത്‌ വിരലോടിച്ചവൾ ദയനീയമായി പറഞ്ഞു ഐഷുവിന്റെ പ്രവർത്തി കണ്ട് അബിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല... ഐഷുവിന്റെ അടുത്തേക്ക് വന്നവൻ അവള്ടെ മുടി കുത്തിൽ പിടിച്ച് പിന്നിലേക്ക് തള്ളിയിട്ടു...

വേദനയോടെ നിലത്ത് കിടക്കുന്ന ഐഷുവിന്റെ അടുത്തേക്ക് വീണ്ടും അബി നടന്നടുക്കുന്നത് കണ്ട് വിചുവിന്റെ എല്ലാം നഷ്ട്ടപെട്ടിരുന്നു... ദേഷ്യം തീരുന്നത് വരെ വിച്ചു അവനെ പൊതിരെ തല്ലികൊണ്ടേയിരുന്നു... ഐഷു വിച്ചുവിനെ പിടിച്ചു മാറ്റാൻ നിന്നിട്ടും പറ്റിയിരുന്നില്ല... അയൽവാസിയായ മീരചേച്ചി തലകറങ്ങി വീണത് കൊണ്ട് അവരുടെ അടിത്തേക്ക് പോയ ഉശേച്ചിയും വിച്ചുന്റെ അമ്മയും ശബ്ദം കേട്ട് ഓടിവന്നു... മോനെ... വേണ്ട നിർത്ത് ചത്തു പോകും... "" ഉഷേച്ചി ചത്തോട്ടെ എന്നെ വേദനിപ്പിച്ചാൽ ഒരുപക്ഷെ ഞാൻ പൊറുക്കും എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ സഹിക്കില്ല എനിക്ക്... "" അതും പറഞ്ഞവൻ വീണ്ടും തല്ലാൻ നിന്നതും ഐഷു കരഞ്ഞുകൊണ്ട് വിചുവിന്റെ കാലുകളിൽ വീണിരുന്നു. വേണ്ടാ വിച്ചേട്ടാ... നിർത്ത് എനിക്ക് പേടിയാകുന്നു ""പൊട്ടി കരഞ്ഞു കൊണ്ടായിരുന്നു ഐഷു പറഞ്ഞത് കരഞ്ഞുകൊണ്ടുള്ള ഐഷുവിന്റെ സംസാരം കേൾക്കെ വിചുവിന്റെ മനസ്സൊന്നു തണുത്തിരുന്നു... വേണ്ട ഏട്ടാ... ഇനിയും തല്ലിയാൽ ചത്തുപോകും... അദ്ദേഹതോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതല്ല ഏട്ടാ... പോലീസ് വന്നെങ്ങാനും എന്റെ വിച്ചേട്ടനെ....!!

""ബാക്കി പൂർത്തിയാക്കാൻ അവൾക് കഴിഞ്ഞിരുന്നില്ല പൊട്ടി കരഞ്ഞു പോയിരുന്നു കാൽകൾ കൂട്ടി പിടിച്ചുകൊണ്ട് കരയുന്ന ഐഷുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് വിച്ചു ഇറുക്കി കെട്ടിപിടിച്ചു... കണ്ണുനീർ അവന്റെ ഷർട്ടിന് പിന്നിൽ നനയിപ്പിച്ചിരുന്നു..... ഇല്ല പെണ്ണേ... എന്നെ ആരും കൊണ്ട് പോവില്ല... കരയല്ലേ "" വിച്ചു ഐഷുവിന് മുന്നിൽ വിചുവിന്റെ കണ്ണും നിറഞ്ഞിരുന്നു.. അബി നിലത്ത് നിന്നും എഴുന്നേൽക്കാൻ പാടുപെട്ടു... എന്നാലും അവൻ എങ്ങനെ ഒക്കെയോ എഴുന്നേറ്റ് നിന്നിരുന്നു.. അഭിമോനെ... ഇതുവരെ വരെ ചെയ്ത ദ്രോഹങ്ങൾ ഒക്കെ മറന്നിട്ട് ഒരമ്മയുടെ സ്ഥാനത്തു നിന്നു പറയാ ഇറങ്ങി പോവാൻ നോക്ക് മോനെ ഇനിയും ഇവിടെ നിന്നാൽ ജീവൻ കിട്ടില്ല ""ഉഷേച്ചി വാശിക്കാരണം ഒരടി അനങ്ങാൻ അവന് കഴിഞ്ഞില്ല... ഇനിയും അബിയെ തല്ലുമെന്ന് പേടിച്ചിട്ട് വിച്ചുവിനെയും വലിച്ച് ഐഷു അകത്തേക്ക് കയറി പോയി... അവരുടെ പിന്നാലെ തന്നെ അമ്മയും ഉശേച്ചിയും നടന്നു... വിടില്ലെടി നിന്നെ ഞാൻ.... "* ഐഷുവും വിച്ചൂവും പോയ വഴി നോക്കിയവൻ മൊഴിഞ്ഞു. വിചുവിന്റെ വീടിന്റെ ഗേറ്റ് കടന്ന് പോകുമ്പോഴും അവന്റെ മനസ്സിൽ അവരോടുള്ള പക ആളികത്തുന്നുണ്ടായിരുന്നു... ഐഷുവിനെ എങ്ങനെ എങ്കിലും സ്വന്തമാക്കണം എന്ന ചിന്തയോടെ വീട്ടിലേക്ക് നടക്കുന്ന അബിയെ കാത്ത് അവന് താങ്ങാൻ കഴിയാത്ത രീതിയിലുള്ള ദുരന്തം വീട്ടിൽ കാത്ത് നിൽക്കുന്നത് അവൻ അറിഞ്ഞിരുന്നില്ല....!!   ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story