നിനക്കായ്‌.....🥀: ഭാഗം 25

ninakkay

എഴുത്തുകാരി: SHALU

വിടില്ലെടി നിന്നെ ഞാൻ.... "* ഐഷുവും വിച്ചൂവും പോയ വഴി നോക്കിയവൻ മൊഴിഞ്ഞു. വിചുവിന്റെ വീടിന്റെ ഗേറ്റ് കടന്ന് പോകുമ്പോഴും അവന്റെ മനസ്സിൽ അവരോടുള്ള പക ആളികത്തുന്നുണ്ടായിരുന്നു... ഐഷുവിനെ എങ്ങനെ എങ്കിലും സ്വന്തമാക്കണം എന്ന ചിന്തയോടെ വീട്ടിലേക്ക് നടക്കുന്ന അബിയെ കാത്ത് അവന് താങ്ങാൻ കഴിയാത്ത രീതിയിലുള്ള ദുരന്തം വീട്ടിൽ കാത്ത് നിൽക്കുന്നത് അവൻ അറിഞ്ഞിരുന്നില്ല....!! ജൈസാ...!! ഇപ്പൊ തന്നെ വരണോ... ""ചെറിയൊരു നാണത്തോടെ ഫോണിലൂടെ അവനോട് ചോദിച്ചു ഇനിയും കാത്തുനിൽക്കാൻ എനിക്ക് വയ്യ അനു... നീ പെട്ടൊന്ന് ഞാൻ അയച്ച ലൊക്കേഷനിലേക്ക് വാ വേഗം ""ജെയ്‌സൺ ഇപ്പൊ പറ്റില്ല ജെയ്സാ... ഏട്ടൻ പുറത്ത് പോയതാ ഇപ്പൊ വരും... ഞങ്ങൾക്ക് എന്തോ ഒരു സർപ്രൈസ് ആയി ആവും വരുന്നത് ""അവള്ടെ കണ്ണുകൾ തിളങ്ങിയിരുന്നു അത് പറയുമ്പോൾ... നിനക്കെന്നെ ഒരുതരി പോലും ഇഷ്ട്ടല്ലേ... ഞാൻ എപ്പോ വിളിചാലും എന്തേലും പറഞ്ഞ് നിനക്ക് ഒഴിഞ്ഞു മാറാൻ ഉണ്ടാകുമല്ലോ...

""ജെയ്‌സൺ അങ്ങനെ ഒന്നും അല്ലടാ... നീ ഇതെന്തൊക്കെയാ പറയുന്നേ... എനിക്ക് നിന്നെ എന്റെ ജീവനേക്കാൾ ഏറെ ഇഷ്ട്ടമാ അതൊന്നും നിന്നോട് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല... ""അനു പിന്നെ എന്താ ഞാൻ വിളിക്കുമ്പോ എന്നെ കാണാൻ വരാത്തെ...""ജയ്സൺ Ok...!! ഞാൻ വരാം നീ ഇപ്പൊ എവിടെയാ ഉള്ളേ ""അനു ഞാൻ ലൊക്കേഷൻ അയക്കാം..""ജെയ്‌സൺ ആ ok...!! ഞാൻ വരാം..."" അനു വീട്ടിൽ ആരോടും പറയേണ്ട... അനു "" ജെയ്സൻ ഇല്ല പറയുന്നില്ല... നീ ഇപ്പൊ ഹാപ്പി അല്ലെ ജൈസാ "" അനു ചോദിക്കുമ്പോ അവള്ടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞിരുന്നു ആ ഞാൻ ഹാപ്പിയാ പെണ്ണേ... നീ പെട്ടൊന്ന് വാ ഞാൻ നിന്നെ വെയിറ്റ് ചെയ്ത് നിൽക്കാ ഒരു സർപ്രൈസ് കൂടി ഒരുക്കി വെച്ചിട്ടുണ്ട് "" പറയുമ്പോ അവന്റെ കണ്ണുകൾ എന്തോ നേടിയെടുക്കാനുള്ള തിളക്കം ഉണ്ടായിരുന്നു സർപ്രൈസോ... എന്ത് സർപ്രൈസ് ""അനു അത് നിനക്ക് വരുമ്പോ കാണാം... മോള് പെട്ടെന്ന് വരാൻ നോക്ക് നിന്റെ ഏട്ടൻ വരുന്നതിന് മുമ്പ് തന്നെ "" ജെയ്‌സൺ Hm.. ഒന്ന് മൂളിയവൾ കാൾ കട്ട്‌ ചെയ്ത് സന്തോഷത്തോടെ ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആവാൻ കയറിയിരുന്നു...

ജൈസനെ കാണാനും അവൻ ഒരുക്കി വെച്ച സർപ്രൈസ് എന്തെന്നറിയാനും അവളിൽ ആകാംഷ ഉണ്ടായിരുന്നു... വരാൻ പോകുന്ന ആപത്ത് അറിയാതെ അവൾ മതിമറന്നു സന്തോഷിച്ചിരുന്നു... @@@@@@@@@@ അഭിയുടെ മനസ്സാകെ കലങ്ങിയിരുന്നു.. വീട്ടിലേക്ക് പോകാൻ അവൻ തോന്നിയിരുന്നില്ല... നേരെ ചെന്നത് അവൻ കടൽ തീരത്തേക്ക് ആയിരുന്നു.. മണൽ തരിയിൽ ഇരുന്നവൻ ഇന്ന് നടന്നതൊക്കെ മനസ്സിലൂടെ ഓടിച്ചു വിട്ടു.. ഇതുവരെ ഞാൻ അല്ലേ ഐശ്വര്യയെ വേദനിപ്പിച്ചേ... ഇപ്പൊ അവളൊരുപാട് ഹാപ്പിയാ വിച്ചൂവിൽ നിന്നും അവൾക്ക് അവളാഗ്രഹിക്കുന്നതിനേക്കാൾ സന്തോഷം ലഭിക്കുന്നുണ്ട്... അവൾക്കിപ്പോ എന്നോട് ഒരുതരി പോലും സ്നേഹം ഇല്ല... ഞാൻ ചെയ്തതൊക്കെ ഓർത്ത് അവള്ടെ മനസ്സിൽ എന്നോട് അതിരില്ലാത്ത ദേഷ്യം മാത്രം ആയിരിക്കും...!! ഇനിയും അവള്ടെ ജീവിതത്തിലേക്ക് കരടായി പോവണോ... അബി നീ ""

സ്വയം അവൻ ഓരോന്ന് ചിന്ദിച്ചുകൊണ്ടിരിന്നു.. ലാസ്റ്റ് ഒരു ചോദ്യചിന്നമായി ഐഷുവിന്റെ ജീവിതം അവനിൽ അലട്ടി നിന്നു... ഗൗരിയെ വീട്ടിലേക്ക് കൊണ്ടുവന്ന അന്ന് ഐഷുവിന്റെ മുഖം എന്നിൽ നിന്നും മാഞ്ഞിരുന്നു... കരഞ്ഞു വീർത്ത കണ്ണുകൾ ഒന്നും ഞാൻ കണ്ടില്ലെന്ന് നടിച്ചു... എന്നെ ജീവനേറേ അവൾ സ്നേഹിച്ചില്ലേ ....അവള്ടെ ബ്രദർനോടുള്ള ഒരു ചെറിയ ദേഷ്യത്തിൽ ഞാനും അവളെ സ്നേഹിക്കുന്നത് പോലെ നടിച്ചു... അവളെക്കാൾ ഏറെ ഞാൻ മോഹിച്ചു പോയി അവള്ടെ ശരീരം... ആ ശരീരത്തിന് വേണ്ടി ഞാൻ വീണ്ടും വീണ്ടും സ്നേഹം നടിച്ചുകൊണ്ട് അവളെ എന്നിൽ നിന്നും അകറ്റാൻ പറ്റാത്ത രീതിയിൽ ആക്കി.. എന്നെ ഒരുനേരം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത രീതിയിൽ അവൾ ആയിക്കഴിഞ്ഞിരുന്നു... ഞാൻ വിളിച്ചാൽ ഏത് നിമിഷം ഇറങ്ങി പോരാൻ അവൾ റെഡി ആയിരുന്നു... അവൾക്കുള്ള രണ്ട് ഏട്ടന്മാർക്കും അവളെന്ന് വെച്ചാൽ ജീവനായത് കൊണ്ട് തന്നെയാണ് അവള്ടെ ഏട്ടനോടുള്ള ദേഷ്യം തീർക്കാൻ അവളെ പ്രേമിച്ചത്...

അവൾ എന്റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി പോരുമ്പോ അവരുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കൊതിയോടെ നോക്കി ഉത്സാഹിച്ചിരുന്നു.... അന്നും എന്റെ കള്ള സ്നേഹം ഐഷുവിന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു... ആരും അറിയാതെ ചെറിയ രീതിയിൽ തന്നെ താലികെട്ട് നടത്തിയിരുന്നു... അമ്മയ്ക്കും അനുവിനും ഒന്നും ഐഷുവിനെ കൊണ്ടുവന്നത് ഇഷ്ട്ടമായിരുന്നില്ല... എന്നാലും എല്ലാകാര്യവും അവർക്ക് വിവരിച്ചു കൊടുത്തപ്പോ അവരും അവളെ സ്നേഹിക്കുന്നത് പോലെ തകർത്തബിനയിച്ചുകൊണ്ടിരുന്നു ....!! ഗൗരിയുടെ കല്യാണലോചന വന്നപ്പോ മറുതൊന്നും ചിന്ദിക്കാതെ അവളെ കല്യാണം കഴിച്ചു... ഐഷുവുമായുള്ള വിവാഹം ആരും അറിയാത്തതു കൊണ്ട് തന്നെ വല്യ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല... ഇപ്പൊ ഐഷു ആകെ മാറിയിട്ടുണ്ട്... പഴയതിനേക്കാൾ എന്തുകൊണ്ടും അവൾ മെച്ചപ്പെട്ടിട്ടുണ്ട്... ഇപ്പൊ അവളെ എന്നിലേക്ക് കൂടുതൽ ആകർഷിക്കുന്നത് പോലെ ഒരു തോന്നൽ....!! ഗൗരിയെ കുറിച്ചൊന്നും എനിക്കറിയില്ല അവളെ കുറിച്ച് കൂടുതൽ അന്വേഷിക്കാനും എനിക്ക് തോന്നിയിട്ടില്ല...

. ഐഷുവിനെ ഒരിക്കലും എനിക്ക് വിട്ടുകൊടുക്കാൻ പറ്റില്ല വിഷ്ണുവിന്... പക്ഷെ ഒരിക്കലും ഗൗരിയിൽ നിന്നും എനിക്ക് അകലാനും പറ്റില്ല... ഇനിയും ഐഷുവിനെ വേദനിപ്പിക്കാൻ ഒന്നും അല്ല ഒരേഒരു തവണ ഞാൻ ഇഷ്ട്ടപെട്ട ഞാൻ സ്നേഹിച്ച അവള്ടെ ശരീരം എനിക്ക് കിട്ടണം അതുകയിഞ്ഞാരുവേണേലും അവളെ കൊണ്ടുപോയാലും വിട്ട് കൊടുക്കാൻ ഒരുമടിയും ഇല്ല എനിക്ക്... പക്ഷെ എനിക്ക് കിട്ടണം ഞാൻ ആഗ്രഹിച്ചത്!! കാമം മത്ത്‌ പിടിച്ചവനിൽ ഐഷുവിനോട് അടങ്ങാത്ത വികാരങ്ങൾ രൂപപ്പെട്ടിരുന്നു... എന്താല്ലാമോ മനസ്സിൽ കണക്ക് കൂട്ടിയവൻ ആ കടലിലേക്ക് നോക്കി സമയം തള്ളി നീക്കികൊണ്ടിരുന്നു... വേദനിക്കുന്നുണ്ടോ വിച്ചേട്ടാ ""നെറ്റിയിൽ തടവിയവൾ മുഖം ചുളുക്കി ചോദിച്ചു ശ്ശ്...!! പിന്നെ അവന്റെ ഇരുമ്പിൻ കൈകൊണ്ട് അടി കിട്ടിയാൽ നല്ല സുഖം ആകുമല്ലോ തോന്നാ "" അവളെ കൂർപ്പിച്ചു നോക്കിയവൻ പറഞ്ഞു. വെറുതെ എന്തിനാ അടിയുണ്ടാക്കാൻ പോയേ "" ഐഷു ഓഹ്.. ഓഹ്.. ഇപ്പൊ എല്ലാം എന്റെ തലേൽ ആയി..,.. എന്ത് വന്നാലും നിന്റെ മറ്റവന്റെ ഭാഗത്ത്‌ തന്നെ ആകുമല്ലോ..! അല്ലേലും നീ എന്നെ ഭർത്താവായി ഇപ്പോഴും അംഗീകരിച്ചിട്ടില്ലേ "" വിച്ചു നിങ്ങൾക്കങ്ങനെ തോന്നിയോ വിച്ചേട്ടാ...

ഞാൻ നിങ്ങളെ ഭർത്താവായി അംഗീകരിച്ചില്ലെന്ന് നിങ്ങൾക് തോന്നിയോ.. ഞാൻ ഇപ്പോഴും അബിയെ മനസ്സിലിട്ട് നടക്കുവാണെന്നാണോ നിങ്ങൾ കരുതുന്നത് "" ഐഷു Hm... എനിക്കങ്ങനെ തോന്നി...അതുകൊണ്ട് ഞാൻ പറഞ്ഞു "" വിച്ചു വിച്ചു പറഞ്ഞത് ഐഷുവിന് തീരെ പിടിച്ചില്ലായിരുന്നു... ദേഷ്യത്തോടെ അവന്റെ പിരികത്തിന് മുകളിൽ അബി അടിച്ച സ്ഥലത്ത് കൈകൊണ്ട് അമർത്തിയവൾ റൂമിൽ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... സ്സ്..Haa....!! വേദനയോടെ നെറ്റിയിൽ കൈവെച്ചവൻ ഐഷു പോയ വഴിയെ നോക്കി... ഉറങ്ങികിടന്ന സിംഹത്തെ വിളിച്ചുണർത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ...!! സ്വയം പറഞ്ഞവൻ വേദനയോടെ തലയിൽ കൈവെച്ച് ബെഡിലേക്ക് വീണു... എത്രയെത്ര കിസ്സ് കൊടുത്തിട്ടുണ്ട് കെട്ടിപിടിച്ചിട്ടുണ്ട്... ഇത്രയൊക്കെ കിട്ടിയിട്ടും എനിക്കൊരു സ്നേഹവും ഇല്ലെന്നാ പറയുന്നേ... ഇപ്പോഴും ആ കിളവൻ അബിയെ മനസ്സിലിട്ട് നടക്കാണെന്ന് അങ്ങേർക്ക് എങ്ങനെ ഊഹിക്കാൻ തോന്നി ഭഗവാനെ... എന്ത് ഉണ്ടപൊരി കാണിച്ചിട്ട അങ്ങേരോട് എനിക്ക് സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാ... ഇനി ഇങ്ങേരും എന്നെ ഒഴിവാക്കാൻ ഉള്ള പുറപ്പാടിൽ ആണോ ഭഗവാനെ... അങ്ങനെ വല്ലതും ആ മനസ്സിൽ ഉണ്ടേൽ അങ്ങേർടെ കാല് ഞാൻ തല്ലിയൊടിക്കും...!!

നിങ്ങളെ എന്റെ വഴിയിൽ ആക്കാനൊക്കെ എനിക്കറിയാം mr വിഷ്ണു... രാത്രി ആകട്ടെ നിങ്ങൾ എന്റെ അടുത്തേക്ക് വരുന്നത് ഒന്ന് കാണണം എനിക്ക്... സ്വയം നാണത്തോടെ ചുണ്ട് കൂർപ്പിച്ചവൾ ഓർത്തു .... എന്താ മോളേ... വലിയ ആലോചനയിൽ ആണല്ലോ....!! ""ഉഷേച്ചി ഉഷച്ചേച്ചിടെ ശബ്ദം ആണവളെ ചിന്തയിൽ നിന്നും ഉണർത്തിയത്... ഒന്നുല്ല ചേച്ചി.. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിൽക്കായിരുന്നു... "" ഐഷു ഓഹ്... അല്ല മോൾടെ കേട്യോൻ എവിടെ.. "" ഉഷേച്ചി ആ.. അവിടെ റൂമിൽ ഉണ്ടാകും "" വലിയ താല്പര്യം കാണിക്കാതെ ഐഷു മറുപടി കൊടുത്തു. Hmm... എന്നാ മോളൊന്ന് പോയി വിളിച്ചിട്ട് വാ.. അവനോടൊരു കാര്യം പറയാനുണ്ട് "" ഉഷേച്ചി Haa... "" റൂമിലേക്ക് പോവാൻ താല്പര്യം ഇല്ലേലും അവൾ മൂളി. സ്റ്റെപ് കയറാൻ നിന്നതും വിച്ചു റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട് ഐഷു അവനെ മൈന്റ് ചെയ്യാതെ നിന്നു... എന്നാ ഐഷുവിന്റെ അടുത്തെത്തിയ വിച്ചു അവളെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി.. അവളെ മൈന്റ് ചെയ്യാതെ പോകുന്ന വിച്ചുവിനെ കണ്ട് ഐഷു ഭദ്രകാളി ആയിപോയി... 🤭 ദേഷ്യത്തോടെ പല്ല് കടിച്ചവൾ കലിതുള്ളി ഉഷേച്ചിയുടെ അടുത്തേക്ക് നടന്നു... ഡാ വിച്ചു മോളിപ്പോ വരുട്ടാ...."" ഉഷേച്ചി ആര് വരുന്ന കാര്യമാ ചേച്ചി പറയുന്നേ...""ഐഷു ചോദിക്കാൻ നിന്നപ്പോയെക്കും ഏതോ ഒരു പെണ്ണ് വിചുനെ വന്ന് കെട്ടിപിടിച്ചിരുന്നു. വിച്ചേട്ടാ....!!........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story