നിനക്കായ്‌.....🥀: ഭാഗം 3

ninakkay

എഴുത്തുകാരി: SHALU

"" ആാാാാ "" പെട്ടൊന്ന് സ്റ്റയറിൽ നിന്നും ഐഷുവിന്റെ അലർച്ച കേട്ടതും അബിയും അമ്മയും ഇത്പ്പോ എന്തിനാ മൈ* അലറുന്നെ എന്ന് കരുതി പല്ല് കടിച്ചു സ്റ്റയറിലേക്ക് നോക്കി.... ഗൗരി കുടിക്കാൻ ചൂടുവെള്ളം ചോദിച്ചത് കൊണ്ട് ഒരു കപ്പ് ചൂടുവെള്ളവും എടുത്ത് സ്റ്റയർ കയറുമ്പോഴാണ് കാൽ മടങ്ങി വീയാൻ പോയത്.... ആരുടെയോ കൈകൾ താങ്ങി നിർത്തിയത് കൊണ്ട് നിലത്തേക്ക് വീണില്ല.... ക്ലാസ്സിലുള്ള ചൂടുവെള്ളം ഐഷുന്റെയും അവളെ താങ്ങി നിർത്തിയ ആൾടെയും മേലേക്ക് തെറിച്ചിരുന്നു..... ശരീരം പൊള്ളുന്ന വേദന തോന്നിയതും ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്നു.... അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത് അവളെ നിലത്ത് വീയാതെ താങ്ങി പിടിച്ച വ്യക്തിയെ.... കാപ്പി കണ്ണുകൾ അവളെ വല്ലാതെ കൊത്തി വലിക്കുന്നത് പോലെ തോന്നി.... അത്യാവശ്യത്തിനുള്ള താടിയും മീശയും.... മീശക്കിടയിൽ നിന്നും ഉദിച്ചു കാണുന്ന ഇളം റോസ് ആദരം..... അവളെ വല്ലാതെ തളർത്തുന്നത് പോലെ തോന്നി.... എവിടെയോ കണ്ട് മറന്ന മുഖം.... പക്ഷെ ഓർക്കാൻ കഴിയുന്നില്ല. എല്ലാം മറന്നവൾ അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി....

ചുറ്റുമുള്ളതൊന്നും കാണുന്നില്ല എല്ലാം അവ്യക്തം..... അബി ദേഷ്യത്തോടെ സ്റ്റയറിലേക്ക് നോക്കിയതും ഐഷുവിനെയും അവള്ടെ അടുത്ത് നിൽക്കുന്ന ആളെയും കണ്ടതും ഞെട്ടി തരിച്ചു പോയി.... അതുപോലെ തന്നെ ആയിരുന്നു ലളിതയും..... വിഷ്ണു സാർ...... " അഭിയുടെ ചുണ്ടുകൾ മന്ദ്രിച്ചു വെപ്രാളപെട്ടുകൊണ്ട് സ്റ്റയർ ഇറങ്ങി ഐഷുവിനെ വിഷ്ണുവിൽ നിന്നും അകറ്റി മാറ്റി അവള്ടെ കവിളിലേക്ക് ആഞ്ഞടിച്ചു.. കവിളിൽ കൈവെച്ചവൾ കണ്ണുംവിടർത്തി അബിയെ നോക്കി.... ആദ്യമായി സ്വന്തം ഭർത്താവിന്റെ കൈ മുഖത്ത് പതിഞ്ഞിരിക്കുന്നു.... "അവള്ടെ ഉള്ളം വിങ്ങി കണ്ണും നിറച്ച് കവിളിൽ കൈവെച്ചവൾ അബിയെ നോക്കിനിന്നു..... ഡീീ നിനക്കെന്താടി ഇവിടെ പണി.... പോയി അടുക്കളയിൽ എന്തേലും ജോലി ചെയ്യെടി....."" അബി ഐഷുന് നേരെ അലറി സോറി സാർ..... ഇത് ഇവള്ടെ സ്ഥിരം പരിപാടി ആണ്..... ആണുങ്ങളെ കണ്ടാൽ ഇവൾക്ക് കുറച്ച് ഇളക്കം കൂടുതലാ.... വേലക്കാരിയാ രാത്രി കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നത് കൊണ്ട് ഇവള്ടെ അച്ഛൻ ഇവിടെ ജോലിക്ക് നിർത്തിച്ചതാ ""

ഐഷുവിനെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ നോക്കി അബി പറഞ്ഞു അഭിയുടെ ഓരോ വാക്കുകളും വേദനയോടെ ചെവിയിലേക്ക് തുളച്ച് കയറി..... ശെരിയാ അച്ഛന്റെ വാക്കും അമ്മയുടെ വാക്കും കേൾക്കാതെ കണ്ടവന്റെ കൂടെ ഇറങ്ങി പോന്നത് ആണല്ലോ ഞാൻ..... നിങ്ങൾ പറഞ്ഞതിൽ ഞാൻ മാത്രമല്ല ഉൾപ്പെടുന്നത് നിങ്ങളും ഉണ്ട് അബി.... ""വീറോടെ അവൾ ഓർത്തു ഓഹ്.... It's ok അബി... നിന്റെ കല്യാണത്തിന് വിളിച്ചപ്പോ ക്ഷേത്രത്തിലേക്ക് വരാൻ കഴിഞ്ഞില്ല.... അതുകൊണ്ട് ഒന്ന് നിന്നെയും ഭാര്യയെയും കണ്ട് പോകാം എന്ന് കരുതി..... " പുഞ്ചിരിയോടെ വിഷ്ണു അബിയെ നോക്കി ഡ്രസ്സ്‌ കുടഞ്ഞു മനപ്പൂർവം വെള്ളം ഒഴിച്ചതാ അവൾ..... സോറി അവൾക് വേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു..... "" ഇല്ലാത്ത വിനയം വരുത്തി ലളിത വിഷ്ണുവിനോട് പറഞ്ഞു അത് സാരമില്ല അമ്മേ..... എനിക്കൊരു കുഴപ്പവും ഇല്ല അവൾ മനപ്പൂർവം ഒഴിച്ചത് ആണേലും അല്ലേലും അത് എന്നെ ബാധിക്കുന്ന പ്രശ്നമെ അല്ല ""വിഷ്ണുവിന്റെ ഓരോരോ വാക്കുകളും മറ്റുള്ളവരെ വേദനിപ്പിക്കാത്തത് ആയിരുന്നു ഒരദിതിയുടെ മുന്നിൽ വെച്ച് തന്നെ അഭമാനിക്കുന്നത് അവൾക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു..... വിഷ്ണു സാർന്റെ മുന്നിൽ ഞാൻ ഇപ്പൊ ഒരു തെറ്റുകാരി ആയില്ലേ ദൈവമേ..... ""

നിലത്ത് കിടന്ന ചില്ലിന് കഷ്ണങ്ങൾ ഓരോന്നായി പെറുക്കി കയ്യിൽ എടുത്ത് കിച്ചണിലേക്ക് നടന്നു നിലത്തുള്ള വെള്ളം ഒരഥിതിയുടെ മുന്നിൽ വെച്ച് തുടച്ച് കളയുമ്പോ അവൾക് അവളോട് തന്നെ ലേജ്ജ തോന്നി.... മോന്റെ കല്യാണക്കാര്യം എന്തേലും ആയോ.... "" ലളിത ഒന്നും ആയില്ല അമ്മേ.... ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട് എനിക്കൊന്നും പറ്റുന്നില്ല..... " പുഞ്ചിരിയോടെ വിഷ്ണു പറഞ്ഞു നിർത്തി ഇതെല്ലാം ചെവി കൂർപ്പിച്ചു കേട്ട് ഐഷു നിൽക്കുന്നുണ്ടായിരുന്നു.... എന്തിനോ അവള്ടെ മിയികൾ വിടർന്നു...... പാൽ പുഞ്ചിരി വിരിഞ്ഞു.... തല്ല തറവാട്ടിൽ നിന്നും കെട്ടണം മോനെ..... കണ്ടവന്റെ കൂടെ ഇറങ്ങി പോരുന്നവളെ ഒന്നും നോക്കെ ചെയ്യരുത്..... "" ലളിത വിഷ്ണുവിനെ നോക്കി പറഞ്ഞത് ആണേലും മനസ്സിൽ മുഴുവനും ഐഷുന്റെ മുഖം നിറഞ്ഞിരുന്നു ലളിതയുടെ ശബ്ദം ചെവിയിൽ തുളച്ചു കയറിയതും അവള്ടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നു.... എല്ലാവർക്കും ഞാനൊരു തെറ്റുകാരിയാ.... ദൈവത്തിനു പോലും. നിലം തുടച്ച് അവൾ ആരെയും തല ഉയർത്തി നോക്കാതെ കിച്ചണിലേക്ക് ഓടി.... ഓടുന്നതിന്റ ഇടയിൽ നിലത്ത് കിടന്ന ചില്ലിൻ കഷ്ണം അവള്ടെ കാലിലേക്ക് കുത്തി ഇറങ്ങി. പക്ഷെ അവൾക് ഒരു നോവും തോന്നിയില്ല.... മനസ്സിലെ മായാത്ത വേദനയേക്കാൾ ഒന്നും അല്ല ഈ ചെറിയ നോവ്....

മോളേ എന്താ നിന്റെ കാലിന് പറ്റിയെ..... "" ഓരോ കാലടിയിലും നിലത്ത് ഉറ്റുന്ന രക്തം കണ്ട് വെപ്രാളംപെട്ടു ചേച്ചി ചോദിച്ചു ഒന്നുല്ല..... ചേച്ചി.... "" "" ഒന്നുല്ലാതെ പിന്നെ എന്താ മോളേ കാലിൽ നിന്നും ചോര വരുന്നേ...."" വാത്സല്യത്തോടെ ഉള്ള അവരുടെ സംസാരം കേട്ട് ഐഷുന്റെ മനസ്സൊന്നു ശാന്തമായി.... പെട്ടൊന്ന് മനസ്സിലേക്ക് അവള്ടെ അമ്മയുടെ മുഖം ഓടിയെത്തിയതും അവള്ടെ കണ്ണുകൾ നിറഞ്ഞു.... വേദനിക്കുന്നുണ്ടോ മോളേ ..... എന്താ പറ്റിയെ.... "" ഉഷ അത് ചില്ല് തറച്ചത് ആണ് ചേച്ചി...."ഐഷു എന്നിട്ടാണോ ഒന്നും ഇല്ലാന്ന് പറഞ്ഞെ.... "" ഉഷ ചേച്ചി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു ആവളെ പിടിച്ചു ഇരുത്തി കാലിലേക്ക് ചേച്ചി സൂക്ഷിച്ചു നോക്കി....പതിയെ ചോര ഒക്കെ തുടച് കൊടുത്തു.... കാലിലെ ചില്ല് കഷ്ണം എടുത്തു കൊടുത്തു... ആ ചേച്ചിയുടെ സ്നേഹത്തിൽ അവൾക് വേദന ഒന്നും തോന്നിയില്ല.... പിന്നെ ചേച്ചി അത് ആരാ വന്നത്.... "ഐഷു ഏത് മോളേ..... വിഷ്ണു മോനെ ആണോ മോൾ പറയുന്നേ " ഉഷ ആ ചേച്ചി..... അദ്ദേഹത്തെ എവിടെയോ കണ്ടത് പോലെ തോന്നി.... " ഐഷു "" വിഷ്ണു മോന്റെ കമ്പിനിയിലാ അബി ജോലി ചെയ്യുന്നേ....

നല്ല മോനാ അച്ഛന്റെയും അമ്മയുടെയും ഓമന പുത്രനാ.... നീലിയുടെയും ഭരതന്റെയും അതെ സ്വഭാവം ആണ് വിഷ്ണുമോനും ദൈവം നൽകിയത്.... "" ഒരുപാട് സന്തോഷം ആ വാക്കുകളിൽ ഉണ്ടായിരുന്നു ചേച്ചിക്ക് അവരെ കുറിച്ച് നല്ലോണം അറിയാല്ലോ ..... " പുഞ്ചിരിച്ചു കൊണ്ട് ഐഷു ചോദിച്ചു എനിക്ക് അവരെ അറിയാം മോളേ.... ഞാൻ രണ്ട് മൂന്ന് തവണ അവരുടെ വീട്ടിലേക്ക് പോയിട്ടുണ്ട്.... ഞാനും ഭരതനും ഒരേ ക്ലാസ്സിൽ പഠിച്ചവരാ എന്നോട് അവരുടെ വീട്ടിൽ നിൽക്കാൻ ഒരുപാട് നിർബന്തിച്ചതാ പക്ഷെ എനിക്കെന്തോ പോവാൻ തോന്നിയില്ല മോളേ "" ലാസ്റ്റ് നിരാശയോടെ ചേച്ചി പറഞ്ഞു നിർത്തി ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് അവിടെ ആയിരുന്നില്ലേ ചേച്ചി.... ""ഐഷുന്റെ വാക്കുകളിൽ വേദന കലർന്നിരുന്നു. എനിക്ക് ജീവിക്കാൻ വിധിച്ചത് ഇവിടെ ആകും മോളേ.... വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ "" വേദനയോടയാണ് ചേച്ചി പറഞ്ഞതെങ്കിലും അവരുടെ ചുണ്ടിൽ ചിരി വിരിഞ്ഞിരുന്നു അത് സാരല്യ..... നേരത്തിന് തിന്നാൻ എങ്കിലും ഭക്ഷണം ഉണ്ടല്ലോ.... " മുഖം കോട്ടി അവൾ പറഞ്ഞു. ആ മോളേ.....

നീ ഇവിടെ ഇരിക്ക് ഞാൻ വിഷ്ണു മോൻക്ക് ജൂസ് കൊണ്ട് കൊടുത്തിട്ട് വരാം.... " ഐഷുവിനെ നോക്കി പറഞ്ഞു കൊണ്ടവർ ജൂസുമായി ഹാളിലേക്ക് നടന്നു നീലിമയുടെയും ഭരതന്റെയും ഒരേഒരു പുത്രൻ വിഷ്ണു പ്രസാത്.. എല്ലാവരും അവനെ വിച്ചുവെന്ന് വിളിക്കും.... വിചുവിന് ഒരേഒരു പെങ്ങളെ ഒള്ളു നിധിക എന്ന നിതി.... ഇതാണ് വിചുവിന്റെ ചെറിയ കുടുംബം.... അബി ജോലി ചെയ്യുന്നത് വിഷ്ണുവിന്റെ കമ്പിനിയിൽ ആണ്...... ഒരുപാട് ഫാക്ടറികൾ വിചുവിന്റെ പേരിൽ ഉണ്ട്..... പല സ്ഥലത്തും ഇവരുടെ സ്വന്തമായ കമ്പിനികളും ഉണ്ട്.... വിചുവിന്റെ സ്വഭാവം ആണ് എല്ലാവരെയും അവനിലേക്ക് ആകർഷിക്കുന്നത്....നിതിക്ക് കല്യാണപ്രായം ആയതു കൊണ്ട് തന്നെ അമ്മയും അച്ഛനും വിചുവിനുള്ള പെണ്ണിന് വേണ്ടി അലയുകയാണ്..... എത്ര പെണ്ണിനെ വീട്ടുകാർക്ക് ഇഷ്ട്ടായാലും ഒന്നിനെ പോലും വിഷ്ണുവിന് ഇഷ്ട്ടപെടില്ല.... അവന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇനി അവൻ തന്നെ ഒരാളെ കണ്ട് പിടിക്കട്ടെന്ന് കരുതി വീട്ടുകാരും പിന്നെ ഒരു പെണ്ണിനെ നോക്കാനും പോയില്ല.... പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉഷചേച്ചി ജൂസുമായി വന്നത്....

ലളിത ചേച്ചിയെ കണ്ടപാടെ അവരുടെ കയ്യിൽ നിന്നും ജൂശുവാങ്ങി വിഷ്ണുവിന് കൊടുത്തു..... ലളിതയുടെ പ്രവർത്തിയിൽ അവർക്ക് നന്നായി സങ്കടം വന്നുപോയി.... ഒരുവാക്ക് എങ്കിലും വിഷ്ണുമോനോട് മിണ്ടാൻ അവരുടെ ഉള്ള കൊതിച്ചു.... ഇനി ഇവിടെ നിന്നാൽ വിഷ്ണുമോന്റെ മുന്നിൽ വെച്ച് ഐഷുവിനെ അഭാമാനിച്ച പോലെ തന്നെയും അഭാമാനിക്കുമെന്ന് അറിയുന്നത് കൊണ്ട് തന്നെ തലയും തായ്ത്തി അവിടെ നിന്നും നടന്നു.... ഉഷച്ചേച്ചിയെ കാണാതിരിക്കാൻ പാകത്തിന് ലളിത വിഷ്ണുവിന്റെ മുന്നിൽ മതില് പോലെ നിന്നു.... ജൂസ് ചുണ്ടിലേക്ക് അടുപ്പിച്ചു കുറച്ച് കുടിച്ചതും ആരുടെയോ സ്വാധിഷ്ട്ടമായ കൈപ്പുണ്യം തോന്നിയതും അവൻ സൈഡിലേക്ക് തിരിഞ്ഞു നോക്കി.... അവന്റെ കണ്ണുകൾ വിടർന്നു..... പുഞ്ചിരി മിന്നി. "" ഉഷാമ്മേ....... " ഉഷാമ്മേ "വിഷ്ണുവിന്റെ വിളി കാതിലേക്ക് തുളച്ച് കയറിയതും അവർ സന്തോഷത്തോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.... വിഷ്ണു....."" പുഞ്ചിരിയോടെ ഉഷചേച്ചിയെ നോക്കിനിൽക്കുമ്പോഴാണ് ആരുടെ കേട്ട് പരിചയമുള്ള ശബ്ദം വിഷ്ണുവിന്റെ കാതിലേക്ക് കുത്തി കയറിയത്...... ശബ്ദം കേട്ട ഭാഗത്തേക്ക് തല ചെരിച്ചു നോക്കിയതും സ്റ്റയർ ഇറങ്ങി തന്നെ കണ്ണും വിടർത്തി നോക്കുന്നആളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.....തറഞ്ഞു നിന്നുപോയി ചുണ്ടുകൾ മൊഴിഞ്ഞു..... "* ഗൗരി......*".............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story