നിനക്കായ്‌.....🥀: ഭാഗം 4

ninakkay

എഴുത്തുകാരി: SHALU

ശബ്ദം കേട്ട ഭാഗത്തേക്ക് തല ചെരിച്ചു നോക്കിയതും സ്റ്റയർ ഇറങ്ങി തന്നെ കണ്ണും വിടർത്തി നോക്കുന്നആളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.....തറഞ്ഞു നിന്നുപോയി ചുണ്ടുകൾ മൊഴിഞ്ഞു..... "* ഗൗരി......*" നിങ്ങൾ തമ്മിൽ മുൻപരിജയം ഉണ്ടോ.... "' ഗൗരിയെ തന്നെ നോക്കി നിൽക്കുന്ന വിച്ചുവിനെ നോക്കി അബി ചോദിച്ചു... അഹങ്കാരി....."" വിച്ചു മനസ്സിൽ മൊഴിഞ്ഞു പിന്നെ.... ഞങ്ങൾ തമ്മിൽ മുന്നേ അറിയാം.... " ഗൗരിയെ നോക്കി ആക്കികൊണ്ട് വിച്ചു പറഞ്ഞു ഓഹ്... നിങ്ങൾ തമ്മിൽ എങ്ങനെയാ പരിജയം " ലളിത ഞങ്ങൾ ഒപ്പം പഠിച്ചവരെ..... അല്ലേ ഗൗരി "' വിച്ചു ഗൗരിയോട് ചോദിച്ചു ആ... ആ.. ഞ... ഞങ്ങൾ ഒപ്പം അഞ്ചുവർഷം പഠിച്ചിട്ടുണ്ട് "" അവൾക് വാക്കുകൾ കിട്ടിയില്ല ഓഹ്.... ആ പിന്നെ മോനെ ഇതാണ് അഭിയുടെ ഭാര്യ ഗൗരി.... " ലളിത ഓഹ്.... ഞാൻ പിന്നെ വരാം എനിക്ക് കുറച്ച് അർജന്റ് മീറ്റിംഗ്സ് ഉണ്ട് ""ഗൗരിയെ നോക്കി അവൻ പറഞ്ഞു നിർത്തി എല്ലാവരോടും യാത്ര പറഞ്ഞവൻ പെട്ടൊന്ന് ഇറങ്ങി.... അഞ്ചുവർഷം ഒപ്പം പഠിച്ചത്....''"

സ്വയം ഓർത്തവൻ മുഖം കോട്ടി കാറിൽ കയറി കിച്ചനിലെ വാതിലിന്റെ മറവിൽ എല്ലാം കേട്ടുകൊണ്ട് ഐഷുവും ഉണ്ടായിരുന്നു.... ഗൗരിയും വിഷ്ണു സാറും തമ്മിൽ എന്തോ ബന്ധം ഉണ്ടല്ലോ... ഇനി വിഷ്ണു സാർന്റെ xഗേൾ എങ്ങാനും ആണോ ..... "" അവളിൽ ചെറിയൊരു വേവലാതി പിടിപെട്ടു. ച്ചേ മോനോട് സംസാരിക്കാൻ കഴിഞ്ഞില്ല.... "" സ്വയം പിറുപിറുത് ഉഷ ചേച്ചി കിച്ചണിലേക്ക് നടന്നു വിഷ്ണു ഏട്ടൻ ആകെ മാറി..... അറിയപ്പെടുന്ന ബിസിനസ്‌മാൻ.... വിച്ചു ഏട്ടന്റെ കമ്പിനിൽ ആണ് പോലും അബിക്ക് ജോലി.... "" അവളിൽ പുച്ഛം നിറഞ്ഞു അഞ്ചാറ് കൊല്ലം പ്രേമിച്ചു നടന്നതാ..... എന്നെ ഒത്തിരി ഇഷ്ട്ടായിരുന്നില്ലേ ഞാനല്ലേ വിച്ചു ഏട്ടനെ വേണ്ടാന്ന് വെച്ചത്..... ച്ചേ ഞാൻ എന്തൊരു മണ്ടിയാ..... വിച്ചു ഏട്ടനെ കെട്ടായിരുന്നെങ്കിൽ കൊട്ടാരത്തിൽ ജീവിക്കാമായിരുന്നു..... വേണ്ടതിൽ കൂടുതൽ പണവും പ്രശസ്തിയും..... ഞാൻ എന്തൊരു പൊട്ടത്തിയാ ആ അബിയെ കേട്ടുന്നതിനേക്കാൾ നല്ലത് വിച്ചു ആയിരുന്നു..... "" സ്വയം പല്ല് കടിച് തലയിൽ കൊട്ടി ഗൗരി റൂമിലേക്ക് നടന്നു മോളേ എന്റെ കൂടെ മാർക്കറ്റിലേക്ക് വരണോ....

പച്ചക്കറികൾ ഒന്നും ഇല്ല ഞാൻ പോകുമ്പോ മോൾ ഇവിടെ ഒറ്റക്ക് നിൽക്കെണ്ട .... "" ഉഷച്ചേച്ചി പറഞ്ഞത് കേട്ട് എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി ശ്വാസം നീട്ടി വലിച്ചവൾ ഉഷച്ചേച്ചിയെ നോക്കി പറഞ്ഞു "" മ്മ്..... ഞാനും വരാം ചേച്ചി..... എനിക്ക് എന്റെ വീട്ടിലേക്കും ഒന്ന് പോകണം... "" Haa മോളേ എന്നാ നമുക്ക് രണ്ട് പേർക്കും ഒപ്പം പോകാം.... ""ചിരിയോടെ ചേച്ചി പറഞ്ഞു "" ഡീ..... ഐശ്വര്യ..... ഇവിടെ വാ...."" അഭിയുടെ ഗൗരവത്തോടെ ഉള്ള വിളികേട്ട് ഐഷുവിന്റെ ഉള്ളൊന്ന് പിടഞ്ഞു... അവള്ടെ മുഖം മാറി.... എന്തിനാകും വിളിക്കുന്നുണ്ടാവാ വഴക്ക് പറയാൻ ആവോ...... "" അവളിൽ വേവലാതി ഉണർന്നു മോൾ ചെല്ല്..... പോയില്ലേൽ പിന്നെ അതിനും വഴക്ക് കേൾക്കേണ്ടി വരും.... എന്ത് പറഞ്ഞാലും മോളാതൊന്നും മൈൻഡ് ചെയ്യേണ്ട..... """ ചേച്ചിയുടെ ആശ്വാസമേകുന്ന വാക്കുകൾ കേൾക്കെ ഒന്ന് നിശ്വസിച് മെല്ലെ അഭിയുടെ അടുത്തേക്ക് നടന്നു.. എന്താടി വിളിച്ചാൽ വരാൻ ഇത്ര താമസം "" ലളിത അത് അമ്മേ..... അടുപ്പത്ത് പണി ഉണ്ടായിരുന്നു..... "" മെല്ലെ പറഞ്ഞു നിർത്തി അമ്മയോ ആരുടെ അമ്മ....

ഞാൻ എന്നാടി നിന്റെ അമ്മ ആയെ.... സ്വന്തം അമ്മയെ വിട്ട് ഇറങ്ങി പോന്നതല്ലേ നി നിന്റെ അമ്മയുടെ മകൾ തന്നെ അല്ലേ "" അവരിൽ പരിഹാസം നിറഞ്ഞു "" ഗൗരി വന്നത് മുതൽ തുടങ്ങിയതാണല്ലോ നിങ്ങളുടെ ഈ പരിഹാസവും ദേഷ്യവും ഒക്കെ.... നിങ്ങളുടെ ഈ പുന്നാര മോനെ പ്രേമിച്ച ഒറ്റൊരു തെറ്റുകൊണ്ടാ എന്റെ അമ്മയെയും അച്ഛനെയും വിട്ട് വരേണ്ടി വന്നേ..... നിങ്ങളുടെയും ഈ പുന്നാര മോന്റെയും സ്വഭാവം അല്ലല്ലോ അഭിയുടെ അച്ഛൻ ഉള്ളത് .....(മാധവൻ) എന്താ മാധവച്ചന്റെ മകൻ തന്നെ അല്ലേ അഭിരാജ്...... "" അവരെ നോക്കി പുച്ഛത്തോടെ ചോദിച്ചു നിർത്തുമ്പോ അവള്ടെ മനസ്സിന് എന്തന്നില്ലാത്ത ഒരാശ്വാസം ഉണ്ടായിരുന്നു..... ഡീ മൈ....... ...... " ഒരലർച്ചയോടെ ഐഷുവിന്റെ മുഖത്തേക്ക് അവന്റെ കൈ പതിഞ്ഞിരുന്നു.... മുഖം സൈഡിലേക്ക് ചരിഞ്ഞു പോയി... കവിളിൽ കൈവെച്ചവൾ ദേഷ്യത്തോടെ അവനെ നോക്കി ..... ""' നിന്റെ അച്ഛനെ പറഞ്ഞപ്പോ നിനക്ക് പൊള്ളി എന്റെ അമ്മയെ പറഞ്ഞപ്പോ എനിക്കും പൊള്ളി.... അതുകൊണ്ട് ഞാനും നിനക്ക് ഇത്പോലെ ഒന്ന് തരേണ്ടതല്ലേ.... """

വീറോടെ പറഞ്ഞവൾ അവന്റെ മുഖം അടക്കി ഒന്ന് കൊടുത്തു.... ബാലൻസ് കിട്ടാതെ അവൻ പിന്നിലേക്ക് വെച്ചു പോയി..... ഡീീീ..... "" ലളിത ഐഷുവിന്റെ മുഖത്തിന് നേരെ കയ്യൊങ്കിയതും ഐഷു അവരുടെ കൈ പിടിച്ചു തായ്ത്തി..... "" ശെരിക്കും ഈ അടി മകൻക്കുള്ളതല്ല നിങ്ങൾക്കുള്ളതാ "" അവള്ടെ ഓരോ വാക്കും ഉറച്ചതായിരുന്നു ലളിത ആകെ ഞെട്ടി.... ഇതുവരെ എനിക്ക് നേരെ ശബ്ദം ഉയർത്താത്തവൾ.... "" ലളിത ചിന്തിച്ചു ഡീ പന്ന #@₹© മോളേ നി എന്റെ അമ്മയ്ക്ക് നേരെ ശബ്ദം ഉയർത്താൻ ആയോ "" കുരച്ചു ചാടി ഐഷുവിനോടാവൻ ചോദിച്ചു എന്താ നിങ്ങളുടെ അമ്മയ്ക് ഇത്ര പ്രത്യേകത.... താന്ന് തന്ന് തന്ന് എന്റെ തലേൽ കേറി നിരങ്ങാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയല്ലോ..... ക്ഷമിക്കുന്നതിനും പരിധി ഉണ്ട്.... ""അവനെ നോക്കി മുഖം കോട്ടി പറഞ്ഞു നിർത്തി നിങ്ങൾ എന്നെ വേദനിപ്പിച്ചതിന് ഗൗരിയിൽ നിന്ന് തന്നെ നിങ്ങൾ അനുഭവിക്കും....""

കടുപ്പത്തോടെ ലളിതയെ നോക്കി അവൾ പറഞ്ഞു നിന്റെ നാക്കിന് നീളം കൂടുന്നുണ്ട്.... നി അതികം മിണ്ടണ്ട വീട്ടിൽ നിന്നും ഇറക്കി വിടാൻ ഞങ്ങൾക്ക് അറിയാത്തതു കൊണ്ടല്ല..... സഹതാപം കൊണ്ട് മാത്രമാ ഇവിടെ നിന്നോട്ടെന്ന് കരുതുന്നെ "" അബി ഓഹ്...... ഓഹ്... നിങ്ങൾ ഇറക്കി വിടേണ്ട ആവശ്യം ഒന്നും ഇല്ല.... എനിക്ക് സ്വയം ഇറങ്ങി പോകാൻ അറിയാം... പിന്നെ ഞാനിറങ്ങിപോകുമ്പോ നിങ്ങളുടെ സമാദാനത്തേയും കൊണ്ട് പോകും "" പുച്ഛത്തോടെ അവൾ പറഞ്ഞു ഡീീ അതികം ചിലക്കേണ്ട..... ഇന്ന് തന്നെ ഇറങ്ങിക്കോ ഞങ്ങളുടെ വീട്ടിൽ നിന്നും "" അബി അയ്യോ.....! വേണ്ട മോനെ.... ഇവിടെ നിന്നും ഇറക്കി വിട്ടാൽ അവൾ എങ്ങോട്ട് പോകും...... സ്വന്തം വീടും വീട്ടുകാരെയും ഉപേക്ഷിച് വന്നതല്ലേ പാവം..... "" പരിഹാസത്തോടെ അവള്ടെ മുഖത്തേക്ക് നോക്കി മുഖം ചെരിച്ചു. അത് ശെരിയാണല്ലേ അമ്മേ.... തെരുവിൽ പോയി കിടക്കേണ്ടി വരും അല്ലേ.... കയ്യിൽ അഞ്ചിന്റെ പൈസയും ഇല്ല.... വിശന്നാൽ കഴിക്കാനും ഇല്ല... അത് വളരെ വളരെ ദയനീയമല്ലേ അമ്മേ അതുകൊണ്ട് ഇവിടെ തന്നെ നിന്നോട്ടെ ...... അല്ലേ അമ്മേ ! ""

ഐഷുവിനെ നോക്കി കളിയാക്കി കൊണ്ടവൻ പറഞ്ഞു ആൺ-പെൺ വർഗത്തെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചിരിക്കുന്നു.....നാശം....! '"സ്വയം അബിയെയും അമ്മയെയും നോക്കി മൊഴിഞ്ഞു എന്ത് പറ്റി മോളെ നിനക്ക് സങ്കടം വരുന്നുണ്ടോ അതൊ ദേഷ്യം ആണോ തോന്നുന്നേ....."" ലളിത നിങ്ങൾ പറഞ്ഞ രണ്ടും എനിക്കിപ്പോ തോന്നുന്നില്ല ..... എനിക്ക് ഇപ്പൊ തോന്നുന്നേ പുച്ഛം മാത്രം ആണ്... പിന്നെ നിങ്ങളെ ഓർത്ത് സഹതാപവും തോന്നുന്നുണ്ട്.... "" ഐഷു അവരെ നോക്കി മുഖം ചുളിച് പറയുന്നത് കേട്ട് ലളിതയുടെ മുഖം വലിഞ്ഞു മുറുകി.... അഭിക്കും ദേഷ്യം തോന്നി.... എന്ത് പറ്റി..... സങ്കടം തോന്നുന്നുണ്ടോ അതൊ ദേഷ്യം ആണോ തോന്നുന്നേ ""ലളിത നേരത്തെ ഐഷുവിനോട് ചോദിച്ചത് അത് പോലെ തോന്നെ വലിഞ്ഞു മുറുകി നിൽക്കുന്ന ലളിതയുടെ മുഖത്തേക്ക് നോക്കി ഐഷുവും ചോദിച്ചു.... "" നീ എന്റെ ക്ഷമ പരീക്ഷിക്കാണോ നാ**മോളെ..... "" ദേഷ്യത്തോടെ ഐഷുവിന്റെ കഴുത്തിൽ കുത്തി പിടിച്ചവൻ ചോദിച്ചു. ഇത് വരെ നി....ങ്ങൾ എന്റെ....യും ക്ഷ.. മ പരീ....ക്ഷി...ക്കായിരു....ന്നില്ലേ ""

കഴുത്തിൽ മുറുകിയ അഭിയുടെ കൈകളിലേക്ക് നകം ആയ്ത്തി അവൾ പറഞ്ഞു അബിയേട്ടാ ...... ""* മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങിക്കൊണ്ട് ഗൗരി ഉറക്കെ അബിയെ വിളിച്ചു.... അവള്ടെ ശബ്ദം കേട്ടതും അബി പെട്ടൊന്ന് തന്നെ അയിശുവിന്റെ കഴുത്തിൽ നിന്നും പിടി അയച്ചു.... നിന്നെ പൂവിട്ട് പൂജിക്കാൻ വേണ്ടി നിന്റെ കഴുത്തിൽ താലി ചാർത്തിയതൊന്നും അല്ല നിന്റെ ഏട്ടനോടുള്ള പക തീർക്കാനാ "" അവളെ നോക്കി ചുവന്ന കണ്ണുകളോടെ പറഞ്ഞു "" മോനെ..... വേണ്ടാ.... "" വീണ്ടും എന്തോ പറയാൻ നിൽക്കുന്ന അബിയെ നോക്കി ലളിത പറഞ്ഞു അഭിയുടെ വാക്കുകൾ കേട്ട് ഐഷു സ്തംഭിച്ചു നിന്നുപോയി.... അപ്പൊ ഇത്രയും കാലം എന്നെ പ്രേമിച്ചു വഞ്ചിക്കായിരുന്നു അല്ലേ.... എന്നോട് കൊഞ്ചി കുഴഞ്ഞു സംസാരിച്ചതൊക്കെ വേരുതേ ആണല്ലേ.... സ്നേഹത്തോടെ കൈപിടിച്ച് നടന്നതും ഐച്ചുന്ന് വിളിച്ച് പുറകെ വന്നതും ഒക്കെ എന്നെ കബിളിപ്പിക്കാൻ ആയിരുന്നു അല്ലേ.... ഒന്നും അറിഞ്ഞില്ല സ്നേഹത്തോടെ വിളിച്ചപ്പോ ഇറങ്ങി പോന്നു.... എല്ലാം എന്റെ തെറ്റാ.... എന്നാലും എന്റെ ഏട്ടൻ എന്ത് തെറ്റാ ചെയ്തേ....

ഏട്ടൻ ചെയ്ത തെറ്റിന് ഞാൻ എന്തിന് അനുഭവിക്കണം.... ഇനി അബി പെട്ടൊന്നുല്ല ദേഷ്യത്തിന് എന്തേലും വിളിച്ച് പറഞ്ഞതാവോ ഇപ്പൊ പറഞ്ഞതെല്ലാം സത്യം ആവോ .... കിച്ചണിലേക്ക് ഓരോ കാലടികൾ വക്കുമ്പോഴും അവൾ ചിന്തയിലേക്ക് ആണ്ടുപോയിരുന്നു .....  ചേച്ചി.... ഇതിലൂടെയാ എന്റെ വീട്ടിലേക്ക് പോവാ.... "" റോഡരികിലൂടെ മാർക്കറ്റിലേക്ക് പോകുമ്പോ ചെറിയൊരു ഇടവയി ചൂണ്ടി കാണിച്ചു കൊണ്ടവൾ ചേച്ചിക്ക് വഴി പറഞ്ഞു കൊടുത്തു എന്നാ മോളെ നമുക്ക് ആദ്യം മോൾടെ വീട്ടിലേക്ക് പോയാലോ .... എന്നിട്ട് മാർക്കറ്റിലേക്ക് പോകാം "" ചേച്ചി എന്നാ അങ്ങനെ ആവാം ച്ചേചി.... ""പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു അവള്ടെ മനസ്സിൽ മുഴുവനും വീട്ടുകാർ എങ്ങനെയാ പ്രതികരിക്കാ എന്ന ചിന്ത മാത്രം ആയിരുന്നു.... ഒരുപാട് ആളുകൾ നടന്നു പോകുന്ന ഇടവയി ആയത് കൊണ്ട് തന്നെ ചുറ്റുമൊന്നും അതികം പുല്ലുകൾ ഒന്നും മുളച്ചിരുന്നില്ല..... വഴിയിലൂടെ പോകുമ്പോ പല ആളുകളും ഐഷുവിനെ കണ്ടു ഓരോന്ന് പിറുപിറുത്തുകൊണ്ടിരുന്നു ..... "" ചേച്ചി ഇതാണ് എന്റെ വീട്...."" ഓടിട്ട ഇരുനില വീടിന്റെ മുന്നിൽ എത്തിയതും വീട്ടിലേക്ക് നോക്കിയവൾ പറഞ്ഞു ചെറിയ രണ്ട് സ്റ്റെപ് കയറി വീടിന്റെ മുറ്റത്ത് എത്തിയതും ചുറ്റുമൊന്ന് കണ്ണോടിച്ചു... വീടിന് മുറ്റത്ത് മല്ലിയും മുളകും ഉണക്കാൻ ഇടുന്ന അമ്മയെ കാണെ ഐഷുവിന്റെ കണ്ണുകൾ വിടർന്നു.... ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... അമ്മേ......! "*...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story