നിനക്കായ്‌.....🥀: ഭാഗം 5

ninakkay

എഴുത്തുകാരി: SHALU

വീടിന് മുറ്റത്ത് മല്ലിയും മുളകും ഉണക്കാൻ ഇടുന്ന അമ്മയെ കാണെ ഐഷുവിന്റെ കണ്ണുകൾ വിടർന്നു.... ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... അമ്മേ......! "* ദിവസങ്ങൾ എണ്ണിതീർത്ത് കേൾക്കാൻ കൊതിച്ച മകളുടെ ശബ്ദം കാതിലേക്ക് തുളച്ച് കയറിയതും മുളക് പരത്തി ഇട്ടുകൊണ്ടിരുന്ന അമ്മ പെട്ടൊന്ന് എഴുന്നേറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..... അവരുടെ കണ്ണുകൾ വിടർന്നു നിറഞ്ഞു തുളുമ്പി.... ഐഷുവിന്റെ അവസ്ഥയും അതുപോലെ തന്നെ ആയിരുന്നു.... അമ്മയെ കണ്ടതും അവൾ അമ്മക്കടുത്തേക്ക് ഓടി പുണരാൻ കൊതിച്ചു നിന്നു.... "" പക്ഷെ അമ്മ എന്നെ അകറ്റി നിറത്തോ.....! എന്നോട് ദേഷ്യം കാണോ "" അവള്ടെ മനസ്സിലെ വേദന കാരണം അവൾക് അമ്മയെ കണ്ണീരോടെ നോക്കാൻ അല്ലാതെ ഒന്നിനും കഴിഞ്ഞില്ല.... മോളേ...... ""* ദിവസങ്ങളോളം കേൾക്കാതെ മാഞ്ഞിരുന്ന വിളി കേട്ടതും അവൾക് അതിരില്ലാത്ത സന്തോഷം തോന്നി.... ഓടിപോയി അമ്മയെ ഇരുകെ പുണർന്നു വെമ്പാൻ കൊതിച്ച കണ്ണുകളെ സ്വാതന്ത്രയാക്കി.... ""മോളെ.....ഞങ്ങളെ ഒക്കെ മറന്നോ ""

വാത്സല്യത്തോടെ മുടിയിൽ തലോടിയവർ പതുക്കെ ചോദിച്ചു.. "" ഇല്ല ..... ഞാൻ മറന്നിട്ടൊന്നും ഇല്ല അമ്മേ.... "" കണ്ണീരോടെ അമ്മയെ അടർത്തി മാറ്റി പതുക്കെ പറഞ്ഞവൾ അവരുടെ മൂർത്താവിൽ ചുണ്ടമർത്തി "" ആകെ ക്ഷീണിച്ചല്ലോ മോളെ.... ഒന്നും കഴിക്കാറില്ലേ "" മെലിഞ്ഞൊട്ടിയ ശരീരം കാണെ അവർ സങ്കടത്തോടെ നോക്കി...... പതിയെ മുഖമാകെ വിരലോടിച്ചു നോക്കി. "" അമ്മയ്ക്ക് വെറുതെ തോന്നിയതാ.... ഞാൻ എന്നും ഫുഡ്‌ കഴിക്കാറുണ്ട് "" ഉള്ളിലെ സങ്കടവും വേദനയും ഒന്നും മറ്റുള്ളവരെ അറിയിച്ചു സങ്കടപെടുത്തെണ്ടാന്ന് കരുതി അവൾ അമ്മയോട് ഒന്നും തുറന്ന് പറഞ്ഞില്ല "" ഇതാരാ മോളേ..... എന്റെ മോന്റെ(അബി) അമ്മ ആണോ ""പുഞ്ചിരിയോടെ ഉഷ ചേച്ചിയെ നോക്കി അമ്മ ചോദിച്ചു "" അല്ല അമ്മേ ഇത് എന്റെ ചേച്ചിയാ ചേച്ചി മാത്രം അല്ലാട്ടോ എന്റെ എല്ലാം എല്ലാം ആണ് "" ഉഷചേച്ചിയുടെ അടുത്തേക്ക് പോയി അവരുടെ കൈകൾ പിടിച്ച് അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു. "" ഓഹ്..... എന്നാ വാ മോളേ നമുക്ക് അകത്തിരുന്നു സംസാരിക്കാം "" അമ്മ നിർബന്ധിക്കുന്നത് കണ്ട് അവൾ ചെറിയൊരു മടിയോടെ തലയാട്ടി.... ""

ഇനി അച്ഛന്റെ പ്രതികരണം എന്താകും.... ഏട്ടമ്മാരുടെ പ്രതികരണം അമ്മയെ പോലെ എന്നെ സ്വീകരിക്കോ"" അവളിൽ ചെറിയൊരു പേടി വീണ്ടും ഉടലെടുത്തു.... എന്നാലും അമ്മ കൂടെയുള്ള ധൈര്യത്തോടെ ഉഷച്ചേച്ചിടെ കയ്യും പിടിച്ച് വീടിന്റെ പടികൾ കയറി ഉമ്മറത്തിരുന്നു.... നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുത്തിട്ട് വരാം.... "" വെപ്രാളംപെട്ടുകൊണ്ട് അമ്മ കിച്ചണിലേക്ക് ഓടി.... ഐഷുവിന് ചിരിവന്നു പോയി.... അതിതിയെ പോലെ സൽക്കരിക്കുന്ന അമ്മ......""പുഞ്ചിരിയോടെ അവൾ ഓർത്തു കയ്യിൽ ഒരു വടിയും കുത്തി പിടിച്ച് ഹാളിൽ നിന്നും ഉമ്മറത്തേക്ക് വരുന്ന അച്ഛനെ കാണെ അവള്ടെ കണ്ണുകൾ വിടർന്നു.... "" ആകെ മാറിയല്ലോ അച്ഛാ ഒരാഴ്ച കൊണ്ട് ഇത്രയും മാറ്റമോ.... ""മെലിഞ്ഞൊട്ടിയ വയറൊക്കെ വീർതിരിക്കുന്നത് കാണെ അവൾ ഓർത്തു ഒരു കയ്യിൽ വടിയും കുത്തി പിടിച്ച് മറുകൈ ചുമരിൽ പിടിച്ച് കസേരയിലേക്ക് നടന്നു വരുന്ന അച്ഛന്റെ അടുത്തേക്ക് പോയി പതിയെ ഒരു കയ്യിൽ പിടുത്തമിടാൻ നിന്നതും അദ്ദേഹം അവളെ ഒന്ന് നോക്കി പെട്ടൊന്ന് മുഖം തിരിച്ചു പതിയെ സ്വയം നടന്നു നടന്നു കസേരയിൽ ഇരുന്നു....

"" അവൾക് വല്ലാതെ തോന്നി.... അച്ഛന് എന്നെ സ്വീകരിച്ചില്ല.... ഇനി ഞാൻ ഇവിടെ വന്നത് അച്ഛന് ഇഷ്ട്ടായി കാണില്ലേ... അതുകൊണ്ട് ആണോ എന്നെ കണ്ടപ്പോയെക്കും മുഖം തിരിച്ചത്.... ഞാൻ ഇവിടെ വന്നത് കാരണം അമ്മക്ക് അച്ഛന്റെ അടുത്ത് നിന്നും വഴക്ക് കേൾക്കോ ദൈവമേ...."" മനസ്സ് മുഴുവനും ആകേ അസ്വസ്ഥത നിറഞ്ഞു.... തിരികെ വന്ന സന്തോഷം തിരിച് പോയത് പോലെ.... മനസ്സിൽ വീണ്ടുമൊരു വിങ്ങൽ.... "" ദാ മോളേ.... ഇത് കുടിക്ക് "" അച്ഛനെ തന്നെ ഉറ്റുനോക്കുന്ന അയിശുവിനു നേരെ അവർ ജൂസ് നീട്ടി... മങ്ങിയ പുഞ്ചിരി സമ്മാനിച്ച് അമ്മയുടെ കയ്യിൽ നിന്നും ജൂസ് വാങ്ങി.... ഉഷ ചേച്ചിക്കും കൊടുത്തു... അനുസരണ ഇല്ലാതെ അവളെ കണ്ണുകൾ അച്ഛനിലേക്ക് നീണ്ടു.... എന്ന അച്ഛൻ അവളെ നോക്കുന്ന് പോലും ഇല്ലെന്ന് കണ്ടതും അവൾ കണ്ണുകൾ പിൻവലിച്ചു... "" മോള് അത് കണ്ട് സങ്കടപെടേണ്ട.... നീ ഇവിടെ നിന്നും ഇറങ്ങി പോയിട്ട് ഇന്നേവരെ ഒരു കാൾ പോലും ചെയ്യാത്തതിന്റെ പിണക്കം ആണ്.... അല്ലാതെ മോള് പോയതിന്റെ ദേഷ്യം ഒന്നും അങ്ങേർക്കില്ല "" ഐഷുവിന്റെ മുഖത്തെ സങ്കടം കാണെ ചിരിയോടെ അമ്മ പറഞ്ഞു....

അമ്മയുടെ സംസാരം കേൾക്കെ വാടിനിന്ന അവള്ടെ കണ്ണുകൾ വിടർന്നു..... പെട്ടൊന്ന് ചിരിച്ച് അച്ഛന്റെ അടുത്തേക്ക് ഓടി.... സ്വന്തം മകളുടെ സാനിദ്യം മനസ്സിലാക്കിയെങ്കിലും അദ്ദേഹം മിണ്ടാതെ മുഖം തിരിച്ചു.... എന്റെ പൊന്ന് മാഷിന് എന്നോട് ദേഷ്യം ആണോ "" കളിയോടെ അച്ഛന്റെ കവിളിൽ പിടിച്ചവൾ ചോദിച്ചു "" നീ എന്നോട് മിണ്ടാൻ വരേണ്ട ""കബട ദേഷ്യത്തോടെ അവള്ടെ കൈ തട്ടിമാറ്റി "" എന്നോട് പിണക്കം ആണോ അച്ഛാ..... എന്നോട് ക്ഷമിക്കണേ ഞാൻ നിങ്ങളെ വാക്ക് ഒന്നും കേൾക്കാതെ ഇറങ്ങി പോയത് തെറ്റാ സോറി അച്ഛാ "" മെല്ലെ പറഞ്ഞു നിർത്തുമ്പോ അവള്ടെ കണ്ണുകൾ നിറഞ്ഞിരുന്നു അയ്യേ എന്താ മോളേ ഇത്.... എനിക്ക് മോളോട് ഒരു ദേഷ്യവും ഇല്ല.... മോൾക് നല്ലതേ വരു എന്ന പ്രാർത്ഥന മാത്രെ ഒള്ളു "" കണ്ണുകൾ തുടച്ചദ്ദേഹം അവള്ടെ തലയിൽ തലോടി പറഞ്ഞു പെട്ടൊന്ന് എഴുന്നേറ്റ് അദ്ദേഹത്തെ വലയം ചെയ്തു.... "" എന്റെ ഭാഗ്യമാ ഇത്പോലെ അമ്മയെയും അച്ഛനെയും കിട്ടിയത്..... എന്നെ തള്ളി പറഞ്ഞു വിടുമെന്ന് കരുതിയതാ.... പക്ഷെ എന്നോടുള്ള സ്നേഹം ഒരുതരി പോലും കുറഞ്ഞില്ലെന്ന് തൃപ്തിയായി...""

മനസ്സിലെ വിങ്ങലുകൾക്ക് സ്ഥാനം കൊടുക്കാതെ അവൾ സന്തോഷത്തോടെ ഓർത്തു... ഒരുപാട് സമയം സന്തോഷത്തോടെ കളിച്ചും ചിരിച്ചും സമയം ചിലവയിച്ചു.... ഏട്ടന്മാർ എവിടെ "" അവർ പുറത്ത് പോയതാ..... അർച്ചനന്റെ വീട്ടിലേക്ക് പോകും എന്നും പറഞ്ഞു....."" ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ അവർ പുഞ്ചിരിയോടെ പറഞ്ഞു "" ഓഹ്.... എന്നാ ഞങ്ങൾ ഇറങ്ങുവാ.... പിന്നെ ഒരിക്കൽ വരാം അമ്മേ "" "" ഇനി വരുമ്പോ അഭിമോനെയും കൊണ്ട് വരണേ ""അമ്മ അബിയുമായുള്ള പ്രശ്നം ഒന്നും അമ്മയെയും അച്ഛനെയും അറിയിച് അവരെ കൂടി സങ്കടപെടുത്തേണ്ട എന്ന് കരുതി അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി മൂളി..... വീടിന്റെ പടികൾ ഇറങ്ങി പോകുന്ന ഐഷുവിനെ കണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.... അമ്മയുടെയും അച്ഛന്റെയും ഉള്ളിലെ വിങ്ങൽ തിരിച്ചറിയാതെ അവൾ ചേച്ചിടെ കയ്യും പിടിച്ച് നടന്നു.... വീട്ടിലേക്ക് പോകുന്നതിന് മുമ്പേ അവർ മാർക്കറ്റിലേക്ക് നടന്നു വേണ്ട സാദനങ്ങൾ ഒക്കെ വാങ്ങിച്ചു നേരെ വീട്ടിലേക്ക് വിട്ടു..... ബൈക്കിൽ കയറി എങ്ങോട്ടോ പോകാൻ ഒരുങ്ങുന്ന അഭിയെയും ഗൗരിയെയും കണ്ട് ഐഷുവിന്റെ ഉള്ളിൽ ആകെ ഒരസ്വസ്ഥത തോന്നി..... കരയാൻ തോന്നി പക്ഷെ കരഞ്ഞില്ല അവള്ടെ മുഖം പുച്ഛത്താൽ കോട്ടി വന്നു..... ഐഷുവിനെ കണ്ടതും അബി അവളെ മുഴുവനായി ഉയിഞ്ഞു നോക്കി.... അത് കണ്ടതും ഐഷു പെട്ടൊന്ന് കിച്ചണിലേക്ക് നടന്നു.... അഭിയുടെ നോട്ടത്തിൽ എന്തല്ലാമോ പന്തികേട് അവൾക് തോന്നി....

എന്തൊക്കെയോ നേടാൻ ഉള്ള നോട്ടം അവളെ ആകെ ഭയപ്പെടുത്തി..... ഉഷ ചേച്ചിടെ കൂടെ തന്നെ ടൈം ചിലവയിച്ചു..... "" ഡീ ഐശ്വര്യ..... ഇവിടെ വാ "" അനുവിന്റെ ശബ്ദം കേട്ടതും അവൾ വേഗം ഹാളിലേക്ക് ഓടി.... എന്താ അനു.... "" സംശയത്തോടെ അവളെ നോക്കി ഐഷു ചോദിച്ചു ഇന്ന് നമ്മുടെ ഡിഗ്രി പഠിച്ച കുട്ടികൾ ഒക്കെ വരുന്നുണ്ട് .... നീ ഇവിടെ നിന്നും പോകണം അവർ നിന്നെ കണ്ടാൽ ഞാനാ ആകെ നാണം കെടുന്നത് ""പുച്ഛത്തോടെ അവൾ ഐഷുവിനെ നോക്കി പറഞ്ഞതും ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു.... എല്ലാവർക്കും ഞാനൊരു ഭാരമായോ ""അവൾക് ആകെ സങ്കടം തോന്നി നീ എങ്ങോട്ടും പോവൊന്നും വേണ്ട.... കിച്ചണിൽ നിന്ന് അവരുടെ മുന്നിലേക്ക് വരാതിരുന്നാൽ മതി....""അനു മ്മ്..... "" വീണ്ടും തന്നെ തളർത്താനുള്ള അവള്ടെ വാക്കുകൾ കേൾക്കാതെ ഐഷു കിച്ചണിലേക്ക് ഓടി.... സമയം നീങ്ങി കൊണ്ടിരുന്നു.... ഈവെനിംഗ് അവരുടെ ഫ്രണ്ട്സ് ഒക്കെ വീട്ടിലേക്ക് വന്നു.... ഐഷു മനപ്പൂർവം അവരുടെ മുന്നിലേക്ക് പോകാൻ മുതിർന്നില്ല.... എങ്കിലും ഡോറിന്റെ മറവിൽ നിന്ന് അവരെ എല്ലാവരെയും ഐഷു വീക്ഷിച്ചു.....

അവർക്കുള്ള ജൂസ് ഉഷച്ചേച്ചി ആയിരുന്നു കൊണ്ട് കൊടുത്തത്.... അവർ പോകുന്നത് വരെ ഐഷു കിച്ചണിൽ തന്നെ ഒതുങ്ങി നിന്നു.... അവർ പോയപ്പോഴാണ് ഒരാശ്വാസം ആയത്.... രാത്രി ടേബിളിൽ ഇരുന്ന് ലളിതയും ഭർത്താവും ഫുഡ്‌ കഴിക്കുമ്പോഴാണ് അബി വീട്ടിലേക്ക് വന്നത്.... അല്ല മോനെ ഗൗരി എവിടെ.... "അബിയെ കണ്ടപാടെ ലളിത ചോദിച്ചു അവൾ ഒരുദിവസം അവിടെ നിക്കാണെന്ന് പറഞ്ഞപ്പോ ഞാൻ ഇങ്ങ് പോന്നു " അബി എന്ന നിനക്കും അവിടെ നിൽക്കായിരുന്നില്ലേ.... " ലളിത എനിക്ക് ചിലത് ചെയ്ത് തീർക്കാനുണ്ട് "കണ്ണ് ചിമ്മി അവൻ റൂമിലേക്ക് നടന്നു മോനെ ഫുഡ്‌ കഴിക്കാൻ വാ.... " ലളിത വേണ്ട അമ്മേ ഫുഡ്‌ കഴിച്ചിട്ടാ വന്നേ ""സ്റ്റയർ കയറുന്ന അബി അമ്മയോട് വിളിച്ചു പറഞ്ഞു ഇതെല്ലാം കേട്ട് മുഖം കോട്ടി ഐഷു കിച്ചണിൽ നിൽക്കുന്നുണ്ടായിരുന്നു..... ഫുഡ്‌ കയിച് പ്ളേറ്റ് ഒക്കെ കഴുകി വെച്ച് റൂമിൽ വന്ന്‌ ഉഷ ചേച്ചിക്ക് നിലത്ത് വിരിപ്പ് വിരിച്ചു കൊടുത്തു ബെഡിൽ കയറി കിടന്നു.... അച്ഛനെയും അമ്മയെയും കണ്ട സന്തോഷത്തിൽ അവൾ പെട്ടൊന്ന് കിടന്നുറങ്ങിയിരുന്നു.....

എല്ലാവരും ഉറങ്ങിയെന്ന് മനസ്സിലായതും അബി ബെഡിൽ നിന്നും എഴുന്നേറ്റ് ഐഷു കിടക്കുന്ന റൂം ലക്ഷ്യം വെച്ച് നടന്നു.... നിലത്ത് കിടക്കുന്ന ഉഷ ചേച്ചിയെ കണ്ടതും അവൻ ശബ്ദം ഉണ്ടാക്കാതെ ഐഷുവിന്റെ അടുത്തേക്ക് നടന്നു... ബെഡിൽ ചെരിഞ്ഞു കിടക്കുന്ന ഐഷുവിനെ കാണെ അവന്റെ ഉള്ളിൽ പുച്ഛം നിറഞ്ഞു.... ക്രൂരമായി ചിരിച്ചുകൊണ്ട് അവൻ ഐഷുവിനെ കയ്യിൽ കോരിയെടുത്തു.... എന്നാൽ സുഗമായഉറക്കത്തിൽ അവൾ ഒന്നും അറിഞ്ഞിരുന്നില്ല..... തണുപ്പ് കാരണം അവന്റെ കയ്യിൽ അവൾ ചുരുണ്ട് കൂടി കിടന്നു.... അവന്റെ കാമ കണ്ണുകൾ കൊണ്ട് അവളെ ആകെമാനം ഉയിഞ്ഞു നോക്കി.... മാറിനു മറയായ ഷാൾ ബെഡിലേക്ക് വലിച്ചെറിഞ്ഞു..... പതിയെ ശബ്ദം ഉണ്ടാക്കാതെ റൂമിൽ നിന്നും ഇറങ്ങി സ്റ്റയർ കയറി അഭിയുടെ റൂമിലേക്ക് നടന്നു..... എന്നാ അവളെ കാമത്തോടെ നോക്കുന്നവന്റെ സാനിദ്യം അവൾക് ഉറക്കത്തിൽ പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story